Practicing with SCERT Class 6 Basic Science Notes and Kerala Syllabus 6th Standard Basic Science Annual Exam Question Paper 2021-22 Malayalam Medium will help students prepare effectively for their upcoming exams.
Class 6 Basic Science Annual Exam Question Paper 2021-22 Malayalam Medium
പ്രവർത്തനം 1
എ) താഴെ തന്നിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കു ക. അവയിൽ ഏകകോശ ജീവികൾ ഏതെല്ലാ മെന്ന് കണ്ടെത്തി പേരെഴുതുക.

ബി) സൂക്ഷ്മ ജീവികളെ നിരീക്ഷിക്കുന്നതിനുള്ള ഉപ കരണമേത്?

സി) ചിത്രങ്ങൾ താരതമ്യം ചെയ്ത് നിങ്ങളുടെ മൂന്ന്കണ്ടെത്തലുകൾ എഴുതുക.
Answer:
A) (ബി) അമീബ
(സി) യുഗ്ലീന
B) മൈക്രോസ്കോപ്പ്
C) ചിത്രത്തിൽ തന്നിരിക്കുന്നത് സസ്യകോശത്തി ന്റെയും ജന്തുകോശത്തിന്റെയും ചിത്രങ്ങളാണ്.
- സസ്യകോശത്തിൽ കോശഭിത്തി കാണപ്പെ ടുന്നു.
- ജന്തുകോശത്തിൽ കോശഭിത്തി കാണപ്പെടു ന്നില്ല.
- സസ്യകോശത്തിലും ജന്തുകോശത്തിലും മർമ്മം കാണപ്പെടുന്നു.
- സസ്യകോശത്തിൽ ഹരിതകം കാണപ്പെടു
- ജന്തുകോശത്തിൽ ഹരിതകം കാണപ്പെടു ന്നില്ല.
പ്രവർത്തനം – 2

എ) ഫിലമെന്റ് ബൾബ് പ്രകാശിക്കുമ്പോൾ ഉണ്ടാ കുന്ന ഊർജ്ജരൂപങ്ങൾ ഏതെല്ലാം?
ബി) ഫിലമെന്റ് ബൾബിൽ പാഴായി പോകുന്ന ഊർജ്ജരൂപം പ്രയോജനപ്പെടുത്തുന്ന ഒരു സന്ദർഭം എഴുതുക.
സി) എൽ.ഇ.ഡി. ബൾബുകൾ ഊർജ്ജം ലാഭി ക്കുന്നു.
ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കു ന്നുണ്ടോ?
എന്തുകൊണ്ട്? വിശദീകരിക്കുക.
Answer:
A) പ്രകാശോർജ്ജം, താപോർജ്ജം
B) പാഴായിപോകുന്ന താപോർജ്ജം ഇൻകുബേറ്ററു കളിൽ ചൂട് ലഭിക്കുവാൻ ഉപയോഗപ്പെടുത്തുന്നു
C) എൽ.ഇ.ഡി. ബൾബുകൾ ഊർജ്ജം ലാഭിക്കുന്നു. ഈ പ്രസ്താവനയോട് യോജിക്കുന്നു.
എൽ.ഇ.ഡി. ബൾബുകളിൽ ഊർജ്ജത്തിന്റെ 95 ശതമാനവും പ്രകാശമായി മാറുന്നു. 5 ശതമാനം മാത്രമാണ് താപമായി പാഴായി പോകുന്നത്. ഇതിന് സാധാരണ ബൾബുകളെ അപേക്ഷിച്ച് കുറഞ്ഞ പവർ മാത്രമാണ് ആവശ്യമുള്ളത്. അതി നാൽ ഇവയ്ക്ക് ഊർജ്ജം വളരെ കുറച്ച് മാത്രം മതി.
![]()
പ്രവർത്തനം – 3
പട്ടിക പരിശോധിക്കുക.

എ) പട്ടിക പരിശോധിച്ചല്ലോ, പൂക്കളുടെ സവിശേ ഷതകളെയും പരാഗണകാരികളെയും ബന്ധപ്പെ ടുത്തി മൂന്ന് കണ്ടെത്തലുകൾ എഴുതുക.
ബി) പരാഗണകാരികളെ ആകർഷിക്കാൻ വെള്ളില, ബോഗൺവില്ല എന്നിവക്കുള്ള സവിശേഷത എന്ത്?
Answer:
A) ചെറിയ പൂക്കളുടെ കൂട്ടങ്ങൾ വലിയ പൂവായി തോന്നിക്കുന്നു. ഇത് പരാഗണകാരികളെ ആകർഷിക്കുന്നു. അതുപോലെ നിറം, മണം, തേൻ എന്നിവ പരാഗണകാരികളെ ആകർഷി ച്ച് പരാഗണം നടക്കുവാൻ സഹായിക്കുന്നു.
ഭാരകുറഞ്ഞ ധാരാളം പരാഗരേണുക്കൾ കാറ്റു വഴി പരാഗണം നടത്തുന്നു. ജലം ഒരു പരാഗണകാരിയാണ്. പരാഗണ സ്ഥലം ഒട്ടിപ്പിടിക്കുന്നതും പരാഗരേണുക്കൾ നനയാത്തതുമായ പൂക്കളുടെ പരാഗണം ജലം വഴി നടക്കുന്നു.
B) വെള്ളില, ബോഗൺവില്ല എന്നിവയിൽ പൂവി നോട് ചേർന്നുളള ഇലകൾ നിറം മാറി പൂപോലെ തോന്നിക്കുന്നു. ഇത് പരാഗണകാരികളെ പരാ ഗണത്തിനായി ആകർഷിക്കുന്നു. ഇത് പരാഗണ ത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെടി യുടെ പ്രജ ന ന ത്തിന് സഹായിക്കുക യും ചെയ്യുന്നു.
പ്രവർത്തനം – 4
കാർട്ടൂൺ ശ്രദ്ധിക്കു

എ) മത്തൻ പൂവ് ഫലമായി മാറിയപ്പോൾ പൂഞെട്ടി നുണ്ടായ മാറ്റമെന്ത്?
ബി) പൂവ് ഫലമായി മാറുമ്പോൾ പൂവിന്റെ ഒരോ ഭാഗ ങ്ങൾക്കും ഉണ്ടാകുന്ന മാറ്റങ്ങളെന്ത്?
Answer:
A) മത്തൻ പൂവ് ഫലമായി മാറുമ്പോൾ പൂട്ട് ആ ഫലത്തെ താങ്ങാൻ തക്ക ശക്തമായിത്തീരുന്നു.
B) പൂട്ട് – ഫലത്തെ താങ്ങാൻ ശക്തമാകുന്നു.
പുഷ്പാസനം – അണ്ഡാശയം വളർന്ന് ഫലമായിത്തീരുന്നതിനാൽ ഇവ കൂടുതൽ ശക്തമാകുന്നു.
വിദളം – ചില സസ്യങ്ങളിൽ കൊഴിഞ്ഞുപോകുന്നു. ചിലതിൽ ശക്തിപ്പെടുന്നു.
ദളം – കൊഴിഞ്ഞുപോകുന്നു.
അണ്ഡാശയം – ഫലമായി മാറുന്നു.
വിത്തായി മാറുന്നു.
ഒവ്യൂൾ – കൊളസ്ട്രോൾ, ക്വാഷിയോർക്കർ
![]()
പ്രവർത്തനം – 5
ഒരു കുട്ടി സാധാരണ കഴിക്കുന്ന ഭക്ഷണത്തിന്റെ പട്ടിക താഴെ നൽകുന്നു.

അയഡിൻ ചേർത്തപ്പോഴുള്ള
എ) ഭക്ഷണക്രമം ഇങ്ങനെ തുടർന്നാൽ ഈ കുട്ടിക്ക് ഉണ്ടാകാൻ സാധ്യതയുള്ള രണ്ട് ആരോഗ്യ പ്രശ്ന ങ്ങൾ എഴുതുക.
ബി) ആരോഗ്യകരമായ ജീവിതത്തിലേക്ക് ഈ കുട്ടിയെ നയിക്കാൻ കഴിയുന്ന ഒരു നല്ല ഭക്ഷണചാർട്ട് യ്യാറാക്കുക.
Answer:

പ്രവർത്തനം – 6
ചിത്രം നിരീക്ഷിക്കു

എ) ജയന്റ് വീൽ തിരിയുമ്പോൾ വീലിലിരിക്കുന്ന കുട്ടിക്കുണ്ടാകുന്ന ചലനവും വീലിന്റെ ചലനവും തമ്മിലുള്ള വ്യത്യാസമെന്ത്?
ബി) കമ്പനവും ദോലനവും എങ്ങനെ വ്യത്യാസപ്പെ ട്ടിരിക്കുന്നു. ഉദാഹരണസഹിതം വിശദീകരിക്കുക.
Answer:
ജയന്റ് വീൽ തിരിയുമ്പോൾ ജയന്റ് വീലിന്റെ ചലനം ഭ്രമണവും, വീലിലിരിക്കുന്ന കുട്ടിയുടെ ചലനം വർത്തുള ചലനവും ആയിരിക്കും.
വസ്തു ഒരു തുലന സ്ഥാനത്തെ, ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നതാണ് ദോലനം. ഒരു ക്ലോക്കിലെ പെൻഡുലം ചലിക്കുന്നത് തുല നസ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേ ക്കുമായിട്ടാണ് ഇത് ദോലനത്തിന് ഉദാഹരണ മാണ്.
എന്നാൽ ദ്രുതഗതിയിലുള്ള ദോലനങ്ങളെയാണ് കമ്പനം എന്നുപറയുന്നത്.
ട്യൂണിങ്ങ് ഫോർക്കിന്റെ ഒരു ഭുജത്തിൽ റബ്ബർ ഹാമർ കൊണ്ട് അടിക്കുന്നത് കമ്പനത്തിന് ഉദാ ഹരണമാണ്.
പ്രവർത്തനം – 7
അയഡിന്റെ ടെസ്റ്റിലൂടെ അന്നജ സാന്നിധ്യം പരി ശോധിച്ചപ്പോൾ ലഭിച്ച വിവരങ്ങളാണ് താഴെ പട്ടി കയിൽ നൽകിയിരിക്കുന്നത്.

എ) ഈ പട്ടിക പരിശോധിച്ച് എത്തിച്ചേരാവുന്ന നിഗ മനങ്ങൾ എന്തെല്ലാം?
ബി) ഈ ഭക്ഷ്യവസ്തുക്കളിൽ പ്രോട്ടീൻ ഉണ്ടോ എന്ന് എങ്ങനെ കണ്ടെത്താം?
Answer:
A) ചോറ്, വേവിച്ച ഉരുളക്കിഴങ്ങ് എന്നിവയിൽ ധാരാളം അന്നജം അടങ്ങിയിരിക്കുന്നു. അതി നാൽ അയഡിൻ പരിശോധനയിൽ കടുംനീല നിറത്തിൽ കാണിക്കുന്നു.
തക്കാളിയിൽ അന്നജം കുറച്ച് അടങ്ങിയിരി ക്കുന്നു. അതിനാൽ ഇളം നീലനിറം കാണി ക്കുന്നു.
മുട്ട, പാൽ എന്നിവയിൽ അന്നജം അടങ്ങി യിട്ടില്ല. അതിനാൽ അവ അയഡിൽ പരിശോ ധനയിൽ നീലനിറം കാണിക്കുന്നില്ല. ഭക്ഷ്യവസ്തുക്കളിലെ അന്നജത്തിന്റെ സാന്നിദ്ധ്യം തിരിച്ചറി യു ന്ന തി നാണ് അയ്ഡിൻ ടെസ്റ്റ് നടത്തുന്നത്.
B) ഭക്ഷ്യവസ്തുക്കളിലെ പ്രോട്ടീൻ സാന്നിദ്ധ്യം തിരി ച്ചറിയുന്നതിനുള്ള പരിശോധന.
ആവശ്യമായ വസ്തുക്കൾ : തുരിശ്, (കോപ്പർ സൾഫേറ്റ്), ജലം, സോഡിയം ഹൈഡ്രോ ക്സൈഡ്, ഡ്രോപ്പർ, ബീക്കർ, ടെസ്റ്റ് ട്യൂബ്, പരി ശോധിക്കേണ്ട ഭക്ഷ്യവസ്തു.
പ്രവർത്തനം : പരിശോധിക്കേണ്ട ഭക്ഷ്യവസ്തു വിൽ അൽപ്പം വെള്ളം ചേർത്ത് ഇളക്കിയ ശേഷം ടെസ്റ്റ് ട്യൂബിൽ കാൽഭാഗം എടുക്കുക. അതി ലേക്ക് 1 % വീര്യമുള്ള സോഡിയം ഹൈഡ്രോ ക്സൈഡ് ലായനി 8-10 തുള്ളി ചേർക്കുക. ഇള ക്കിയ ശേഷം അതിലേക്ക് 1 % വീര്യമുള്ള കോപ്പർ സൾഫേറ്റ് ലായനി 2 തുള്ളി ചേർക്കുക. നിരീക്ഷണം : വയലറ്റ് നിറം കാണപ്പെടുന്നുണ്ട ങ്കിൽ അതിൽ പ്രോട്ടീന്റെ സാന്നിദ്ധ്യം ഉണ്ടെന്ന് മനസ്സിലാക്കാം.
പ്രവർത്തനം – 8
| എലി ശല്യം വർദ്ധിക്കുന്നു വയൽനാട്ടുകര : – നെൽപാടങ്ങളിൽ എലികൾ ക്രമാതീതമായി പെരുകുന്നു. വ്യാപകമായ കൃഷിനാശമാണ് മേഖലയിൽ റിപ്പോർട്ട് ചെയ്യ പ്പെടുന്നത്. എലികളെ മുഖ്യഭക്ഷണമാക്കിയി രിക്കുന്ന ചേരകളുടെ നാശമാണ് ഇതിന് കാര ണമായി ചൂണ്ടികാണിക്കപ്പെടുന്നത്. |
പത്രവാർത്ത ശ്രദ്ധിച്ചല്ലോ.
ഒരു ജീവി വർഗത്തിന്റെ നാശം ആവാസവ്യവ സ്ഥയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
എ) ഒരു പ്രദേശത്ത് തവളകളുടെ എണ്ണം ക്രമാതീത മായി കുറഞ്ഞാൽ അത് നെൽകൃഷിയെ എങ്ങനെ ബാധിക്കും? ആവാസ വ്യവസ്ഥയിൽ മറ്റെ ന്തെല്ലാം മാറ്റങ്ങളുണ്ടാകും?
ബി) പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകുന്ന ഒരു പോസ്റ്റർ തയ്യാറാക്കുക.
Answer:
A) തവളകളുടെ എണ്ണം കുറഞ്ഞാൽ നെൽച്ചെടിക ളിൽ അവയെ തിന്നു നശിപ്പിക്കുന്ന പ്രാണികളു ടെയും പുൽച്ചെടികളുടെയും എണ്ണം വർദ്ധിക്കു ന്നു. അവ നെൽകൃഷിയെ നശിപ്പിക്കുന്നു. തവള കളുടെ എണ്ണം കുറയുന്നതോടെ അവയെ ഭക്ഷി ക്കുന്ന പാമ്പുകളുടെ എണ്ണം കുറയുന്നു. അതു പോലെ തവളകൾ ആഹാരമാക്കുന്ന പ്രാണികൾ, കൊതുകുകൾ, പുൽച്ചാടികൾ ഇവയുടെ എണ്ണം വർദ്ധിക്കുന്നു. ഇത് ഭക്ഷ്യശൃംഖലയെ വിപരീത മായി ബാധിക്കുന്നു. കൊതുകുകളും മറ്റും വർദ്ധി ക്കുന്നതു മൂലം ഡെങ്കി, മലേറിയ തുടങ്ങിയ രോഗ ങ്ങളും വർദ്ധിക്കുന്നു. ഇതെല്ലാം തന്നെ മൊത്ത ആവാസവ്യവസ്ഥയെ ബാധിക്കുന്നു.
B) മരം ഒരു വരമാണ്, മരങ്ങളെ സംരക്ഷിക്കൂ, പ്രകൃ തിയെ നിലനിർത്തൂ.

![]()
പ്രവർത്തനം – 9
ബാർ മാഗ്നറ്റിൽ ഇരുമ്പുപൊടി ആകർഷിച്ചിരി ക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കുക.

എ) ചിത്രം 1, ചിത്രം 2 എന്നിവ നിരീക്ഷിച്ചല്ലോ. ഇതിൽ ഏതു ചിത്രമാണ് ശരി.
ബി) എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുക. വ്യത്യസ്ത കാന്തങ്ങളുടെ കാന്തിക ശക്തി പരി ശോധിക്കുന്ന പരീക്ഷണം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളാണ് പട്ടികയിൽ നൽകിയിരിക്കുന്നത്.

സി) നിരീക്ഷണ ഫലത്തിൽ നിന്നും എത്തിച്ചേരാൻ കഴിയുന്ന നിഗമനം എന്ത്?
Answer:
A) ചിത്രം 2 ആണ് ശരി.
B) കാന്തത്തിന്റെ ധ്രുവങ്ങളിലാണ് കാന്തികശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. ഈ ഭാഗ ങ്ങളാണ് കാന്തികധ്രുവങ്ങൾ, അതിനാൽ ഈ ധ്രുവങ്ങളിലാണ് ഇരുമ്പുപൊടി കൂടുതൽ പറ്റി പിടിച്ചിരിക്കുന്നത്.
C) കാന്തത്തിന്റെ ധ്രുവത്തിനോടടുത്ത ഭാഗങ്ങളിൽ കാന്തിക ശക്തി കൂടുതലും കാന്തത്തിന്റെ ധ്രുവങ്ങളിൽ നിന്ന് അകന്നു പോകുന്തോറും കാന്തികശക്തി കുറവും ആയിരിക്കും. കാന്ത ത്തിനു ചുറ്റും കാന്തികശക്തി അനുഭവപ്പെടുന്ന മേഖലയാണ് കാന്തികമണ്ഡലം.
പ്രവർത്തനം – 10
ഒരു കുട്ടി ആകാശഗോളങ്ങളെ ക്രമീകരിച്ചെഴു തിയ പട്ടികയാണ് താഴെ നൽകിയിരിക്കുന്നത്.
എ) തെറ്റുണ്ടെങ്കിൽ ശരിയാക്കി എഴുതുക.

ബി) ചിത്രത്തിലെ നക്ഷത്രകൂട്ടങ്ങളെ തിരിച്ചറിഞ്ഞ് പേരെഴുതുക.
Answer:

B) ചിത്രം 1 – സപ്തർഷികൾ
ചിത്രം 2 – വേട്ടക്കാരൻ
പ്രവർത്തനം – 11
എ) പദാർത്ഥങ്ങളും അവയിൽ അടങ്ങിയിരിക്കുന്ന തന്മാത്രകളും രേഖപ്പെടുത്തിയ പട്ടികയാണ് താഴെ തന്നിരിക്കുന്നത്.

ബി) സ്വർണ്ണവും സ്വർണ്ണാഭരണവും എങ്ങനെ വ്യത്യാ സപ്പെട്ടിരിക്കുന്നു? വിശദീകരിക്കുക.
Answer:
A) ശുദ്ധപദാർത്ഥങ്ങൾ സ്വർണ്ണം – ഓക്സിജൻ, പഞ്ചസാര,
ശുദ്ധമായ സ്വർണ്ണം 24 കാരറ്റ് സ്വർണമാണ്. ഇത് വളരെ മൃദുവാണ്. അതിനാൽ ഇതുകൊണ്ട് ആഭ രണങ്ങൾ ഉണ്ടാക്കുവാൻ സാധിക്കില്ല. സ്വർണ്ണാഭരണങ്ങൾ ഉണ്ടാക്കുന്നത് 22 കാരറ്റ് സ്വർണം കൊണ്ടാണ്. 22 കാരറ്റ് സ്വർണ്ണം എന്നത് ശുദ്ധ സ്വർണ്ണത്തിന്റെ 22 ഭാഗവും കോപ്പറോ സിൽവറിന്റെയോ 2 ഭാഗവും ചേർന്ന ലോഹസ ങ്കരമാണ്. ഇതിന് കാഠിന്യം ഉണ്ടായിരിക്കും. അതിനാൽ 22 കാരറ്റ് സ്വർണ്ണം ഉപയോഗിച്ചാണ് ആഭരണങ്ങൾ നിർമ്മിക്കുന്നത്.
പ്രവർത്തനം – 12
ചില പ്രവർത്തനങ്ങൾ തന്നിരിക്കുന്നു.
1. കൈ വട്ടത്തിൽ തിരിക്കുന്നു
2. കാൽമുട്ട് മടക്കി ഇരിക്കുന്നു.
3. കഴുത്ത് തിരിച്ച് ഇരു ദിശകളിലേക്കും
നോക്കുന്നു.
എ) മുകളിൽ കൊടുത്ത പ്രവർത്തനങ്ങൾ ചെയ്യാൻ സഹായിക്കുന്ന അസ്ഥിസന്ധികളുടെ പേരെഴു തുക.
ബി) അസ്ഥിഭംഗം ഉണ്ടായ വ്യക്തിയെ ആശുപത്രി യിൽ എത്തിക്കുന്നതിന് മുമ്പ് നമുക്കെന്തെല്ലാം ചെയ്യാൻ കഴിയും?
Answer:
A) 1) ഗോളരസന്ധി
2) വിജാഗിരി സന്ധി
3) കീല സന്ധി
B)
- അസ്ഥിഭംഗം സംഭവിച്ച ഭാഗത്ത് സ്ലിന്റ് വച്ച് കെട്ടുക.
- വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ ഐസ്കട്ടകളോ ഐസ്പാക്കോ ഒടിഞ്ഞ ഭാഗത്ത് വയ്ക്കുക.
- രോഗിയെ സുഖപ്രദമായ രീതിയിൽ ഇരി ക്കാൻ സഹായിക്കുക.
- രോഗിയെ വിശ്രമിക്കാൻ പ്രോത്സാഹിപ്പിക്കുക.
- ഒടിഞ്ഞ ഭാഗങ്ങൾ ഇളകാതെ സൂക്ഷിക്കുക.