6th Standard Basic Science Model Question Paper Set 1 Malayalam Medium

Practicing with SCERT Class 6 Basic Science Notes and Kerala Syllabus 6th Standard Basic Science Model Question Paper Set 1 Malayalam Medium will help students prepare effectively for their upcoming exams.

Class 6 Basic Science Model Question Paper Set 1 Malayalam Medium

പ്രവർത്തനം – 1
വ്യത്യസ്ത പ്രായത്തിലുള്ള രണ്ട് ആളുകളുടെ കവിളിലെ കോശങ്ങളെ മയൂരി നിരീക്ഷിക്കുന്നു.
a) കുട്ടിയുടെയും മുതിർന്ന ആളുടേയും കവിളിലെ കോശങ്ങൾ തമ്മിൽ വലിപ്പത്തിൽ എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടോ?
b) ജീവികൾക്ക് വലിപ്പവ്യത്യാസം കാണപ്പെടുന്നു. കാരണം എഴുതുക?
c) മനുഷ്യശരീരത്തിലെ ഏതെങ്കിലും രണ്ട് കോശ ങ്ങളുടെ പേരെഴുതുക?
Answer:
a) ഇല്ല.
b) വ്യത്യസ്ത കോശങ്ങൾക്ക് വ്യത്യസ്ത ധർമ്മങ്ങ ളാണ്. അവയുടെ ആകൃതിയും വലിപ്പവും വ്യത്യ സമായിരിക്കും. ഒരു ജീവിയുടെ വലിപ്പം കോശ ത്തിന്റെ വലിപ്പത്തേയും അതിന്റെ എണ്ണത്തേയും ആശ്രയിച്ചിരിക്കുന്നു.
c) ഇല്ല, വ്യത്യസ്ത കോശങ്ങൾക്ക് വ്യത്യസ്ത ആകൃതിയും വലിപ്പവുമാണ്.
d) കവിളിലെ കോശങ്ങൾ, ചുവന്ന രക്തകോശങ്ങൾ

6th Standard Basic Science Model Question Paper Set 1 Malayalam Medium

പ്രവർത്തനം 2
a) താഴെ നൽകിയിരിക്കുന്ന ഫ്ളോചാർട്ട് പൂർത്തി
6th Standard Basic Science Model Question Paper Set 1 Malayalam Medium Img 1
b) വേണിയും കൂട്ടുകാരും ചേർന്ന് മഗ്നീഷ്യം റിബൺ കത്തിക്കുന്നു. ഇവിടെ എന്തുമാറ്റമാണ് നടക്കുന്നത്?
c) താഴെ തന്നിരിക്കുന്നവയിൽ നിന്നും ഭൗതികമാറ്റം കണ്ടെത്തുക? മെഴുകുതിരി കത്തുന്നത്, ഇരുമ്പുകമ്പി തുരുമ്പി ക്കുന്നത്, മാങ്ങകൾ പഴുക്കുന്നത്, ഐസ് ഉരുകു ന്നത്
Answer:
6th Standard Basic Science Model Question Paper Set 1 Malayalam Medium Img 2
b) മഗ്നീഷ്യം റിബൺ കത്തുന്നത് ഒരു രാസമാറ്റമാണ്
c) മെഴുകുതിരി കത്തുന്നത്, ഐസ് ഉരുകുന്നത്.

പ്രവർത്തനം 3
a) ഏതെങ്കിലും ഒരു പൂവ് വരച്ച് ഭാഗങ്ങൾ അടയാ ഉപ്പെടുത്തുക
b) ഗോപിക ഒരു മാങ്ങയും തക്കാളിയും മുറിക്കുന്നു.
i) രണ്ടിലും എത്രവീതം വിത്തുകളാണ് കാണ പ്പെടുന്നത്?
ii) എന്താണ് കാരണം?
c) വാനിലച്ചെടിയിൽ കൃത്രിമ പരാഗണം നട ത്തുന്നു. എന്തുകൊണ്ട്?
Answer:
6th Standard Basic Science Model Question Paper Set 1 Malayalam Medium Img 3
b) 1) മാങ്ങയിൽ ഒരേ ഒരു വിത്ത് കാണപ്പെടുന്നു.
ii) ഒരു ഫലത്തിനകത്തുള്ള വിത്തുകളുടെ എണ്ണം നിശ്ചയിക്കപ്പെടുന്നത്, പൂവിലെ അണ്ഡാശയത്തിനകത്തുള്ള ഒപ്യൂളുകളുടെ എണ്ണത്തെ ആസ്പദമാക്കിയാണ്.

c) മെക്സിക്കൻ കാടുകളിൽ വളരുന്ന വാനിലയിൽ പരാഗണം നടത്തുന്നത് മെലിപ്പോണ ഇന ത്തിൽപ്പെട്ട തേനീച്ചകളാണ്. വാനില നമ്മുടെ നാട്ടിൽ കൊണ്ടുവന്ന് കൃഷി ചെയ്യുമ്പോൾ ഈ പ്രാണികൾ ഇല്ലാത്തതു കൊണ്ട് നമുക്ക് കൃത്രിമപരാഗണം നടത്തേണ്ടി വരുന്നു.

പ്രവർത്തനം 4
6th Standard Basic Science Model Question Paper Set 1 Malayalam Medium Img 4
a) ചിത്രത്തിൽ തന്നിരിക്കുന്ന ഓരോ ചലനത്തെയും നിർവചിക്കുക.
b) പീപ്പിയുടെ ഉപയോഗം എന്താണ്? ഇത് നിർമ്മി ക്കാൻ ആവശ്യമായ സാമഗ്രികൾ ഏതൊക്കെ യാണ്?
c) പൽച്ചക്രങ്ങളുടെ ഉപയോഗങ്ങൾ എന്തെല്ലാം?
Answer:
a) കയറിൽ കെട്ടിയ കല്ല് വട്ടത്തിൽ കറക്കുന്നു. വർത്തുള ചലനം
വൃത്താകാര പാതയിലൂടെയുള്ള ചലനമാണ് വർത്തുളചലനം
പമ്പരം കറങ്ങുന്നു
സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചല നമാണ് ഭ്രമണം.
മാമ്പഴം ഞെട്ടറ്റ് വീഴുന്നു -നേർരേഖാചലനം ഒരു വസ്തുവിന്റെ നേർരേഖയിലൂടെയുള്ള ചല നമാണ് നേർരേഖാ ചലനം.

b) കമ്പനം വ്യക്തമായി കാണുന്നതിനാണ് പീപ്പി ഉപയോഗിക്കുന്നത്. ആവശ്യമായ വസ്തുക്കൾ : ഒരു ഇഞ്ച് വ്യാസമുള്ള പൈപ്പ് 10 cm നീളത്തിൽ ബലൂൺ, പേനയുടെ ഒഴിഞ്ഞ കൂട്, റബ്ബർ ബാന്റ്, നൂൽ-2 m, സെല്ലോടേപ്പ്.

c) പൽച്ചകങ്ങൾ ഉപയോഗിച്ച് ചലനത്തിന്റെ ദിശയും വേഗവും മാറ്റുവാൻ കഴിയുന്നു.

6th Standard Basic Science Model Question Paper Set 1 Malayalam Medium

പ്രവർത്തനം 5
രേണുക രാത്രിയിൽ ആകാശത്തെ നിരീക്ഷിക്കു ന്നു. എണ്ണമറ്റ നക്ഷത്രങ്ങളെ അവൾ കാണുന്നു. നക്ഷത്രങ്ങൾ എല്ലാം തന്നെ മിന്നിത്തിളങ്ങുന്നു.
a) എന്തായിരിക്കും കാരണം?
b) പകൽ സമയങ്ങളിൽ നക്ഷത്രങ്ങളെ കാണാൻ കഴിയില്ല. എന്തുകൊണ്ട്?
c) ‘തിരുവാതിര’, സൂര്യൻ ഇവയിൽ ഏതാണ് വലുത്?
Answer:
a) സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ, നക്ഷത്രങ്ങളിൽ നിന്ന് നേർരേഖ യിൽ വരുന്ന പ്രകാശം അന്തരീക്ഷത്തിന്റെ വിവിധ പാളികളിലൂടെ കടന്നുവരുമ്പോൾ നിര ന്തരമായി ദിശാമാറ്റത്തിനു വിധേയമാകുന്നു. അതുകൊണ്ടാണ് നക്ഷത്രങ്ങൾ മിന്നുന്നതായി തോന്നുന്നത്.

b) നക്ഷത്രങ്ങൾ പകൽ സമയത്തും ആകാശത്ത് കാണപ്പെടുന്നു. എന്നാൽ സൂര്യപ്രകാശത്തിന്റെ വിസരണം മൂലമാണ് നമുക്ക് അവയെ കാണാൻ കഴിയാത്തത്.

c) തിരുവാതിര

പ്രവർത്തനം 6
ഒരു ദിവസം സരിത അവളുടെ കൂട്ടുകാരുടെ കൂടെ ഉപ്പ് പാടം സന്ദർശിക്കുന്നതിനായി പോയി. അവിടെ കടൽജലം ചെറിയ കുഴികളിൽ ശേഖ രിക്കുന്നു.
a) ഉപ്പ് പാടങ്ങളുടെ ഉപയോഗം എന്താണ്?
b) കടൽ ജലത്തിൽ നിന്നും ഉപ്പ് വേർതിരിക്കുന്ന രീതി ഏതാണ്?
c) ഈ രീതിയിലൂടെ ഏതൊക്കെ മിശ്രിതങ്ങളെ അവയുടെ ഘടകങ്ങളായി സാധിക്കും?
Answer:
a) ബാഷ്പീകരണം ഉപയോഗപ്പെടുത്തി കടൽ വെള്ളത്തിൽ നിന്നും ഉപ്പ് വേർതിരിക്കുന്നതി നാണ് ഉപ്പ് പാടങ്ങൾ ഉപയോഗിക്കുന്നത്.

b) ബാഷ്പീകരണം

c) പഞ്ചസാര ലായനിയിൽ നിന്നും പഞ്ചസാര വേർതിരിക്കാൻ, കോപ്പർ സൾഫേറ്റ് ലായനിയിൽ നിന്നും കോപ്പർ സൾഫേറ്റ് പരലുകൾ വേർതി രിക്കൽ.

പ്രവർത്തനം 7
അജിത്ത് പരിചിതമല്ലാത്ത ഒരു പ്രദേശത്ത് നിൽക്കുന്നു. മഴ കാരണം സൂര്യനെ കാണു ന്നില്ല.അവന്റെ ബാഗിൽ ഒരു ബാർകാന്തം ഉണ്ട്.
a) അജിത്ത് എങ്ങനെയാണ് ദിശ കണ്ടുപിടിക്കും?
b) എല്ലാ കാന്തങ്ങളും ഒരേ ദിശയിലാണോ നിൽക്കു ന്നത്? ഏതു ദിശയിൽ?
c) കാന്തങ്ങൾ തെക്കുവടക്കു ദിശയിൽ നിൽ ക്കുന്നത് നാം പ്രയോജനപ്പെടുത്തുന്ന സന്ദർഭ ങ്ങൾ ഏതെല്ലാം?
d) എന്താണ് കാന്തത്തിന്റെ ധ്രുവങ്ങൾ എന്നതു കൊണ്ട് അർത്ഥമാക്കുന്നത്?
Answer:
a) ബാർ കാന്തത്തെ സ്വതന്ത്രമായി കെട്ടിത്തൂക്കി യാൽ അത് തെക്കുവടക്കു ദിശയിൽ സ്ഥിതി ചെയ്യുന്നു. N അടയാളപ്പെടുത്തിയ ഭാഗം വടക്കു ദിശയും S എന്ന് അടയാളപ്പെടുത്തിയ ഭാഗം തെക്കുദിശയേയും സൂചിപ്പിക്കുന്നു. നിങ്ങളുടെ മുഖം വടക്കുദിശയിൽ ആണെങ്കിൽ നിങ്ങളുടെ വലതുവശം കിഴക്കുദിശയിൽ ആയിരിക്കും.

b) അതെ, സ്വതന്ത്രമായി കെട്ടിത്തൂക്കിയ എല്ലാ കാന്തങ്ങളും തെക്കുവടക്കുദിശയിൽ സ്ഥിതി ചെയ്യുന്നു.

c) കപ്പൽ യാത്രക്കാർക്ക് ദിശ മനസ്സിലാക്കുന്നതിന്, കാടിനുള്ളിൽ ദിശ മനസ്സിലാക്കുന്നതിന്.

d) കാന്തത്തിന്റെ ശക്തി കൂടുതൽ അനുഭവപ്പെടുന്ന അഗ്രഭാഗങ്ങളെ കാന്തിക ധ്രുവങ്ങൾ എന്നുപറ യുന്നു.

6th Standard Basic Science Model Question Paper Set 1 Malayalam Medium

പ്രവർത്തനം 8
താഴെ തന്നിരിക്കുന്ന ചിത്രം നിരീക്ഷിക്കുക.
6th Standard Basic Science Model Question Paper Set 1 Malayalam Medium Img 5
a) തന്നിരിക്കുന്ന ചിത്രത്തിലെ ജീവിയ ഘടകങ്ങ ളേയും അജീവിയഘടകങ്ങളേയും എടുത്തെഴു തുക.
b) ഈ ആവാസവവസ്ഥയെ നശിപ്പിച്ചാൽ എന്താണ് സംഭവിക്കുക?
c) ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന മനുഷ്യരുടെ പ്രവർത്തനങ്ങൾ ഏതൊക്കെയാണ്?
Answer:
a) ജീവിയ ഘടകങ്ങൾ : തവള, മത്സ്യം, നീർക്കോ ലി, ആമ, കൊക്ക്, തുമ്പി, മാൻ, പക്ഷികൾ, മര ങ്ങൾ
അജീവിയ ഘടകങ്ങൾ : ജലം, വായു, മണ്ണ്, സൂര്യ പ്രകാശം
b)

  • ജീവികൾക്ക് അവയുടെ ആവാസം നഷ്ടപ്പെ ടുന്നു.
  • വൃക്ഷങ്ങളുടെ അഭാവത്താലും മണ്ണൊലിപ്പും മൂലം വർദ്ധിച്ചുവരുന്ന വെള്ളപ്പൊക്കം.
  • ആവാസ വ്യവസ്ഥയുടെ തകർച്ച ചില ജീവ ജാലങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നു.
  • വായുവിന്റെയും കുടിവെള്ളത്തിന്റെയും ഗുണ മേന്മ കുറയുന്നു.

പ്രവർത്തനം 9
a) പല ജീവികളും ഇന്ന് വംശനാശഭീക്ഷണി നേരി ടുന്നു. വംശനാശഭീഷണി നേരിടുന്ന ഏതെ ങ്കിലും രണ്ട് ജീവികളുടെ പേരെഴുതുക.
b) രാമു ഒരു ആമ നീങ്ങുന്നത് കണ്ടു. അതിനെ തൊട്ടപ്പോൾ പെട്ടന്നുതന്നെ തലയും കാലുകളും അതിന്റെ പുറന്തോടിനുള്ളിലേക്ക് വലിച്ചു.
i) പുറന്തോടുകളുടെ ഉപയോഗം എന്താണ്?
ii) ഇത്തരത്തിലുള്ള പുറന്തോടുകൾ എങ്ങനെ യാണ് അറിയപ്പെടുന്നത്?
c) അസ്ഥിഭംഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?
Answer:
a) നക്ഷത്ര ആമ, സ്വർണ്ണവണ്ട്

b) (i) ) പുറന്തോടുകൾ ശരീരഭാഗങ്ങളെ സംരക്ഷി ക്കുന്നു.

  • ശരീരത്തിന് ആകൃതി നൽകുന്നു
  • ശത്രുക്കളിൽ നിന്നും രക്ഷ നേടുവാൻ സഹായിക്കുന്നു.

(ii) ബാഹ്യസ്ഥികൂടം

c)

  • പരിക്കേറ്റിടത്ത് വേദന
  • പരിക്കേറ്റ ഭാഗം ഇളക്കാൻ പ്രയാസം
  • നീരുവന്ന് വീർത്തിരിക്കുന്നു.
  • അൽപ്പം വളവ് സംഭവിച്ചിട്ടുണ്ട്
  • സമാനമായ എല്ലുമായി വ്യത്യാസം

പ്രവർത്തനം 10
ശരീരനിർമ്മിതിക്കും വളർച്ചയ്ക്കും സഹായക മായ പ്രധാന ആഹാരഘടകമാണ് പ്രോട്ടീൻ.
a) പ്രോട്ടീനിൽ കാണപ്പെടുന്ന മൂലകങ്ങൾ ഏതൊ ക്കെയാണ്?
b) പ്രോട്ടീൻ കുറയുന്നത് വളർച്ച മുരടിക്കുന്നതിന് കാരണമാവുന്നു. ഈ അവസ്ഥയ്ക്ക് പറയുന്ന പേരെന്താണ്?
c) മുട്ടയിലെ പ്രോട്ടീനിന്റെ സാന്നിദ്ധ്യം എങ്ങനെ തിരിച്ചറിയാം?
Answer:
a) ഹൈഡ്രജൻ, കാർബൺ, ഓക്സിജൻ, നൈട ജൻ, സൾഫർ

b) ക്വാഷിയോർക്കർ

ലക്ഷ്യം : കോഴി മുട്ടയിലെ പാട്ടിന്റെ സാന്നിദ്ധ്യം തിരിച്ചറിയുന്നതിന്

ആവശ്യമായ വസ്തുക്കൾ : തുരിശ് (കോപ്പർ സൾഫേറ്റ്) ജലം, സോഡിയം ഹൈഡ്രോക്സൈ ഡ്, ഡ്രോപ്പർ, ബീക്കർ, കോഴിമുട്ടയുടെ വെള്ള ക്കരു, ടെസ്റ്റ് ട്യൂബ്

പ്രവർത്തനം : കോഴിമുട്ടയുടെ വെള്ളക്കരു അൽപ്പം വെള്ളം ചേർത്ത് ഇളക്കുക. ഇത് ഒരു ടെസ്റ്റ് ട്യൂബിൽ കാൽഭാഗം എടുക്കുക. അതി ലേക്ക് 1% വീര്യമുള്ള സോഡിയം ഹൈഡ്രോ ക്സൈഡ് ലായനി 8-10 തുള്ളി ചേർക്കുക. ഇ ക്കിയ ശേഷം അതിലേക്ക് 1 % ശതമാനം വീര്യ മുള്ള കോപ്പർ സൾഫേറ്റ് ലായനി 2 തുള്ളി ചേർക്കുക.

നിരീക്ഷണം : വയലറ്റ് നിറം കാണപ്പെടുന്നുണ്ട ങ്കിൽ പ്രോട്ടീന്റെ സാന്നിദ്ധ്യം തിരിച്ചറിയാം.

Leave a Comment