6th Standard Basic Science Second Term Question Paper 2023-24 Malayalam Medium

Practicing with SCERT Class 6 Basic Science Notes and Kerala Syllabus 6th Standard Basic Science Second Term Question Paper 2023-24 Malayalam Medium will help students prepare effectively for their upcoming exams.

Class 6 Basic Science Second Term Question Paper 2023-24 Malayalam Medium

പ്രവർത്തനം 1
എ) ഒരു ആവാസവ്യവസ്ഥയിലുള്ള വിവിധ ജീവികളുടെ ചിത്രങ്ങൾ നൽകിയിരിക്കുന്നത് ശ്രദ്ധിക്കൂ. ഇവിടെ ഉണ്ടാകാനിടയുള്ള നാല് ആഹാരശൃംഖലകൾ എഴുതുക.
6th Standard Basic Science Second Term Question Paper 2023-24 Malayalam Medium Img 1
ബി)ചുവടെ കൊടുത്ത ആഹാരശൃംഖല ശ്രദ്ധിക്കൂ.
പൂല്ല് → മാൻ → കടുവ
ഈ ആവാസവ്യവസ്ഥയിൽ കടുവകൾ മുഴുവൻ ഇല്ലാതായാൽ മാനുകൾക്ക് വംശനാശം സംഭവിക്കും എന്നാണ് ഒരു കുട്ടിയുടെ അഭിപ്രായം. നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ? അഭിപ്രായം സമർത്ഥി ക്കുക.

സി) ഒരു ആഹാരശൃംഖലയിലെ വിവിധ കണ്ണികളെക്കുറിച്ചുള്ള ചില പ്രസ്താവനകൾ ശ്രദ്ധിക്കൂ.
1. ആഹാരശൃംഖലയിലെ രണ്ടാമത്തെ കണ്ണി എല്ലായ്പ്പോഴും മാംസഭുക്കുകൾ ആയിരിക്കും.
2. ആഹാരശൃംഖലയിലെ മൂന്നാമത്തെ കണ്ണി സസ്യഭുക്കുകൾ ആയിരിക്കും.
3. ഉൽപ്പാദകർ എപ്പോഴും ഹരിതസസ്യങ്ങൾ ആയിരിക്കും.
4. ആഹാരശൃംഖലയിലെ അവസാന കണ്ണി വിഘാടകർ ആയിരിക്കും.

ഈ പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
i) പ്രസ്താവന 2, 4 ശരിയാണ്.
ii) പ്രസ്താവന 3, 4 ശരിയാണ്.
iii) പ്രസ്താവന 2 ശരിയാണ്.
iv) പ്രസ്താവന 1 ശരിയാണ്.
Answer:
1. പുല്ല് → പുൽച്ചാടി → തവള → പാമ്പ്
2. പുല്ല് → മാൻ → സിംഹം
3. പുല്ല് → പുൽച്ചാടി → കോഴി → ചെന്നായ
4. പുല്ല് → മാൻ → ചെന്നായ → സിംഹം

ബി) അഭിപ്രായത്തോട് യോജിക്കുന്നു. കടുവകൾ ഇല്ലാതായാൽ മാനുകളുടെ എണ്ണം ക്രമാ തീതമായി വർദ്ധിക്കുന്നു. അതിനാൽ അവക്ക് ആഹാരത്തിനുള്ള ദൗർലഭ്യം അനുഭവപ്പെട്ട് വംശനാശം സംഭവിക്കും

സി) ii) പ്രസ്താവന 3,4 ശരിയാണ്

6th Standard Basic Science Second Term Question Paper 2023-24 Malayalam Medium

പ്രവർത്തനം 2
എ) ഒരു വടക്കുനോക്കിയന്ത്രത്തിൽ കാന്തസൂചി അടക്കം ചെയ്തിരിക്കുന്ന പെട്ടി നിർമ്മിക്കാൻ ഗ്ലാസിനു പുറമേ താഴെ പറയുന്നവയിൽ ഏതു പദാർത്ഥം ആണ് തിരഞ്ഞെടുക്കുക?

ഇരുമ്പ്, അലുമിനിയം, നിക്കൽ
ബി)കാന്തത്തിന്റെ ഏതു സവിശേഷതയാണ് വടക്കുനോക്കിയന്ത്രത്തിൽ പ്രയോജനപ്പെടുത്തുന്നത്?
സി) A, B എന്നീ വസ്തുക്കൾ തമ്മിൽ തുല്യ ആകർഷണം അനുഭവപ്പെടുന്ന മൂന്ന് സന്ദർഭങ്ങളാണ് നൽകിയി ട്ടുള്ളത്. ചിത്രം വിശകലനം ചെയ്ത് ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.
6th Standard Basic Science Second Term Question Paper 2023-24 Malayalam Medium Img 2
i) A, B എന്നിവ രണ്ടും കാന്തങ്ങളാണ്.
ii) A, B എന്നിവ കാന്തിക വസ്തുക്കളാണ്.
iii) A കാന്തവും, B കാന്തിക വസ്തുവുമാണ്.
iv) B കാന്തവും A കാന്തിക വസ്തുവുമാണ്.
Answer:
എ) അലൂമിനിയം, ഇരുമ്പും നിക്കലും കാന്തിക പദാർത്ഥങ്ങളാണ്. അതിനാൽ കാന്തിക പദാർത്ഥത്തിലേക്ക് ആകർഷിക്കപ്പെടുന്നതി നാൽ പെട്ടിയിലെ കാന്തികസൂചിയുടെ സ്വതന്ത ചലനത്തെ ഇത് തടയുന്നു. ഇത് വടക്കു നോക്കിയന്ത്രത്തിന് ശരിയായ ദിശ സൂചിപ്പിക്കു ന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു

ബി) ഒരു കാന്തം സ്വതന്ത്രമായി തൂക്കിയിടുമ്പോൾ അത് എല്ലായ്പ്പോഴും വടക്ക് തെക്ക് ദിശയിൽ സ്ഥിതി ചെയ്യുന്നു. ഇത് കാന്തങ്ങളുടെ ഡയറ ക്റ്റീവ് പ്രോപ്പർട്ടിയാണ്. ഈ പ്രത്യേക തയാണ് വടക്കുനോക്കിയന്ത്രത്തിൽ ഉപയോഗപ്പെടുത്തു
ന്നത്.

സി) iv) ആ ഒരു കാന്തവും അ ഒരു കാന്തിക വസ്തുവുമാണ്.

പ്രവർത്തനം 3
എ) ഒരു ക്യത്രിമ കുളം നിരീക്ഷിപ്പോൾ കാര്യങ്ങൾ രേഖപ്പെടുത്തിയത് ശ്രദ്ധിക്കൂ.

ജലം, മണ്ണ്, ചെറുപ്രാണികൾ, മത്സ്യങ്ങൾ, തവള

ഇവ ഉൾക്കൊള്ളുന്ന ഈ കുളം ഒരു ആവാസവ്യവസ്ഥയാണോ? നിങ്ങളുടെ അഭിപ്രായം സമർത്ഥിക്കുക. ബി)താഴെ നൽകിയിട്ടുള്ളവയിൽ ആവാസവ്യവസ്ഥയ്ക്ക് ഉദാഹരണമായവയും അല്ലാത്തവയും തരംതിരിച്ചെ ഴുതുക.
Answer:
എ) കൃത്രിമ കുളം ആവാസവ്യവസ്ഥ അല്ല കാരണം, ഉത്പാദകർ ഒരു ആ വാസ വ്യവസ്ഥയിൽ പ്രധാന ഘടകമാണ്, ഉത്പ്പാദകർ ഇല്ലാതെ ആവാസ്ഥ വ്യവസ്ഥയ്ക്ക് നിലനിൽക്കാൻ സാധ്യമല്ല .

ബി) ആവാസവ്യവസ്ഥ : നദി,കുളം, കാട്
ആവാസവ്യവസ്ഥയില്ലാത്തത് : കൂട്, വീട് മാളം

സി) വിഘാടകർ

പ്രവർത്തനം 4
വിവിധ വിഭാഗം ഫലങ്ങളെക്കുറിച്ചുള്ള പ്രസ്താവനകൾ നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക.
ചക്ക, സീതപ്പഴം എന്നിവ സംയുക്തഫലങ്ങളാണ്.
വെണ്ട, മുന്തിരി എന്നിവ ലഘുഫലങ്ങളാണ്.
സീതപ്പഴം, തക്കാളി എന്നിവ പുഞ്ചഫലങ്ങളാണ്.
ചക്ക, ബ്ലാക്ക്ബെറി എന്നിവ സംയുക്ത ഫലങ്ങളാണ്.
എ) ഇവയിൽ ശരിയായവ കണ്ടെത്തി എഴുതുക.
ബി) ലഘുഫലം, പുഞ്ചഫലം, സംയുക്ത ഫലം എന്നിവയുടെ സവിശേഷതകൾ എഴുതുക.
സി) താഴെപ്പറയുന്നവയിൽ കൂട്ടത്തിൽപ്പെടാത്തത് ഏത്?
1. ആപ്പിൾ
2. കശുമാങ്ങ
3. സഫർജലി
4. ചാമ്പക്
Answer:
എ വേണ്ട, മുന്തിരി എന്നിവ ലഘുഫലങ്ങളാണ്
ബി) ഒരു പൂവിൽ നിന്നും ഒരു ഫലം മാത്രം ഉണ്ടാകുന്നത് ലഘുഫലങ്ങൾ
ഒരു പൂവിൽ നിന്നും ഒന്നിലധികം ഫലങ്ങൾ ഉണ്ടാകുന്നത് – പുഞ്ചഫലം
ഒരു പൂവിലെ ഫലങ്ങളെല്ലാം ചേർന്ന് പൊതു ആവരണത്തിൽ ക്രമീകരിക്കപ്പെട്ട ഒറ്റ ഫലമായി തീരുന്നത് സംയുക്ത ഫലം.

പ്രവർത്തനം 5
6th Standard Basic Science Second Term Question Paper 2023-24 Malayalam Medium Img 3
എ) കുട്ടിയുടെ അഭിപ്രായത്തോട് ടീച്ചർ വിയോജിക്കാൻ കാരണമെന്ത്?
ബി) കൊഴുപ്പ് ഭക്ഷണത്തിൽ അധികാമാകുന്നതു കൊണ്ടുള്ള ദോഷങ്ങൾ എഴുതുക.
സി) ശരീരത്തിൽ കൊഴുപ്പിന്റെ അളവ് നിയന്ത്രിച്ചു നിർത്താൻ പാലിക്കേണ്ട ചില ശീലങ്ങൾ നൽകിയിരി ക്കുന്നു. ഇവ വിശകലനം ചെയ്ത് ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.
1. ദിവസവും വ്യായാമം ചെയ്യുക.
2. വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങൾ കുറയ്ക്കുക.
3. ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക.
4. അന്നജം മാത്രമടങ്ങിയ ഭക്ഷണം ശീലമാക്കുക.
Answer:
എ) കൊഴുപ്പിൽ മാത്രം ലയിക്കുന്ന വിറ്റാമിനുകൾ ഉണ്ട്. എന്നും കൊഴുപ്പ് ഭക്ഷണത്തിൽ ഉൾപ്പെടു ത്തിയാൽ മാത്രമേ ആ വിറ്റാമിനുകൾ ശരീര ത്തിനു ലഭ്യമാകൂ.
ബി) രക്തസമ്മർദ്ദം, ഹൃദ്രോഗം
സി) 1. ദിവസവും വ്യായാമം ചെയ്യുക
2. വറുത്തതും പൊരിച്ചതുമായ ആഹാര സാധനങ്ങൾ കുറയ്ക്കുക

6th Standard Basic Science Second Term Question Paper 2023-24 Malayalam Medium

പ്രവർത്തനം 6
ചുവടെ കൊടുത്തിരിക്കുന്ന ചലനസന്ദർങ്ങൾ ശ്രദ്ധിക്കൂ.
സന്ദർഭം – 1
ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം

സന്ദർഭം 2
ട്യൂണിങ്ങ് ഫോർക്കിന്റെ ചലനം

എ) രണ്ടു സന്ദർഭങ്ങളിലും സംഭവിക്കുന്ന ചലനങ്ങളുടെ പേരെഴുതുക. ഏതെങ്കിലും ഒരു ചലനത്തിന്റെ പ്രത്യേ കത വിശദമാക്കുക.
ബി) ഓരോ ചലനത്തിനും മറ്റു രണ്ടു ഉദാഹരണങ്ങൾ വീതം എഴുതുക.
സി) താഴെ കൊടുത്തിരിക്കുന്നവയിൽ ഭ്രമണചലനത്തെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത്?
1. സ്വന്തം അക്ഷത്തെ ആധാരമാക്കിയുള്ള ചലനമാണ് ഭ്രമണം.
2. ഭ്രമണ ചലനം എപ്പോഴും ഒരു വൃത്താകാരപാതയിലൂടെ ആണ്.
3. ഭ്രമണം ചെയ്യുന്ന വസ്തുവിന് ഭ്രമണചലനം മൂലം സ്ഥാനമാറ്റം സംഭവിക്കുന്നില്ല.
4. ഭ്രമണചലനത്തിന് ആധാരമായ അക്ഷം ഭ്രമണവസ്തുവിന് ഉള്ളിലായിരിക്കും.
Answer:
എ) സന്ദർഭം 1 ദോലനം
സന്ദർഭം 2 കമ്പനം
വസ്തു ഒരു തുലനസ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നതാണ് ദോലനം വേഗതയേറിയ ദോലനങ്ങളെ കമ്പനങ്ങൾ എന്ന് വിളിക്കുന്നു.
ബി) ദോലനത്തിന്റെ ഉദാഹരണങ്ങൾ
ഊഞ്ഞാലിന്റെ ചലനം
ഒരു സ്പ്രിങ്ങിന്റെ ചലനം

കമ്പനത്തിന്റെ ഉദാഹരണങ്ങൾ
ഒരു ഗിറ്റാർ സിംഗ് മീട്ടുമ്പോൾ അതിന്റെ
ചെണ്ടയുടെ ഡയഫ്രത്തിന്റെ കമ്പനം

സി) ഭ്രമണം ചെയ്യുന്ന വസ്തുവിന് ഭ്രമണചലനം മൂലം സ്ഥാനമാറ്റം സംഭവിക്കുന്നില്ല.

പ്രവർത്തനം 7
എ) ഒരു പ്രദേശത്തെ വിദ്യാലയത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ ഭൂരിപക്ഷം കുട്ടികളിലും നിശാന്ധത കണ്ടെത്തി. ഭക്ഷണത്തിലൂടെ പരിഹരിക്കാവുന്ന രോഗമാണിതെന്ന് ഡോക്ടർ പറഞ്ഞു. ഇവർക്കായി ഡോക്ടർ നിർദ്ദേശിച്ച ഭക്ഷ്യവസ്തുക്കൾ ലിസ്റ്റ് ചെയ്യുക.

ബി) ആഹാരസാധനങ്ങൾ തുറന്നുവച്ച് വേവിക്കുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏത്?

സി) രാമു തന്റെ ആഹാരത്തിൽ പാൽ, കടൽ മത്സ്യങ്ങൾ എന്നിവ ധാരാളമായി ഉപയോഗിക്കാറുണ്ട്. എങ്കിലും അവന് കാൽസ്യത്തിന്റെ അപര്യാപ്തത ഉള്ളതായി ഡോക്ടർ കണ്ടെത്തി. ഈ അവസ്ഥക്കുള്ള കാരണം

ചുവടെ കൊടുത്തിരിക്കുന്ന വ യിൽ നിന്ന് കണ്ടെത്തി എഴുതുക.
i) മതിയായ അളവിൽ വെള്ളം കുടിക്കാതിരുന്ന
ii) വിറ്റാമിൻ സി അടങ്ങിയ ഭക്ഷണപദാർത്ഥ ങ്ങൾ കഴിക്കാതിരുന്നത്.
iii) മതിയായ അളവിൽ സൂര്യപ്രകാശം ഏൽക്കാ തിരിക്കുന്നത്.
iv) പ്രോട്ടീൻ അടങ്ങിയ ആഹാരം വേണ്ട അള വിൽ കഴിക്കാതിരുന്നത്.
Answer:
എ) വൈറ്റമിൻ ‘എ ‘ അടങ്ങിയ
ക്യാരറ്റ്
പാല്
പയില

ബി) വൈറ്റമിൻ സി

സി) iii) മതിയായ അളവിൽ സൂര്യപ്രകാശം ഏൽക്കാതിരിക്കുന്നത്

പ്രവർത്തനം 8
ഒരു ക്ലോക്കിലെ പൽചകങ്ങളുടെ ചിത്രീകരണം ശ്രദ്ധിക്കൂ.
6th Standard Basic Science Second Term Question Paper 2023-24 Malayalam Medium Img 4
എ) A, B, C എന്നീ പൽചക്രങ്ങളിൽ ഏതിനോടെല്ലാ മാണ് മിനിറ്റ് സൂചി, സെക്കന്റ് സൂചി, മണിക്കൂർ സൂചി എന്നിവ ഘടിപ്പിക്കേണ്ടതെന്ന് കണ്ടെത്തി എഴുതുക.
ബി) നിങ്ങളുടെ കണ്ടെത്തലിന് വിശദീകരണം നൽ കുക.
സി) M എന്ന പൽചക്രം കറങ്ങുന്നതിന്റെ എതിർദിശ യിൽ കറങ്ങുന്ന പൽചകം ഏത്?
i) പൽചകം A മാത്രം
ii) പൽചകം B മാത്രം
iii) പൽചകം B യും Cയും
iv) പൽചകം A യും, B യും, Cയും
Answer:
എ) A – മണിക്കൂർ സൂചി
B – മിനിറ്റ് സൂചി
C – സെക്കൻഡ് സൂചി

ബി) ഒരു വലിയ പൽചകം സാവധാനം കറങ്ങുന്നു, വേഗത കുറയ്ക്കാൻ ഇത് ഉപയോഗിക്കുന്നു. അതേസമയം ഒരു ചെറിയ പൽചകം വേഗത്തിൽ കറങ്ങുന്നു, വേഗത വർദ്ധിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു.

സി) (iv) വൽപഴം A യും, B യും, C യും

6th Standard Basic Science Second Term Question Paper 2023-24 Malayalam Medium

പ്രവർത്തനം 9
എ) സ്കൂളിൽ നിന്ന് കയറ്റവും, ഇറക്കവും, വളവുമുള്ള ഒരു പാതയിലൂടെ സൈക്കിളോടിച്ചാണ് ബാബു വീട്ടിലേക്കെത്തിയത്. അവൻ സൈക്കിളിൽ ബലം പ്രയോഗിച്ചിട്ടുണ്ടാകാൻ സാധ്യതയുള്ള സന്ദർഭ ങ്ങളും ബലപ്രയോഗത്തിന്റെ ലക്ഷ്യങ്ങളഉം എഴുതി പട്ടിക പൂർത്തിയാക്കുക.
6th Standard Basic Science Second Term Question Paper 2023-24 Malayalam Medium Img 5
ബി) സൈക്കിൾ ടയറിന്റെ ചലനം പരിഗണിച്ചാൽ താഴെ പറയുന്നവയിൽ ബാധകമല്ലാത്ത ചലനം ഏത്?
i) ഭ്രമണചലനം
ii) വർത്തുള ചലനം
iii) ദോലനം
iv) നേർരേഖാ ചലനം
Answer:
6th Standard Basic Science Second Term Question Paper 2023-24 Malayalam Medium Img 6
ബി) (ii) ദോലനം

പ്രവർത്തനം 10
ചുവടെ കൊടുത്തിരിക്കുന്ന ഊർജമാറ്റം ശ്രദ്ധിക്കൂ.
വൈദ്യുതോർജ്ജം → യാന്ത്രികോർജ്ജം + താപം + ശബ്ദം
എ) ഇത്തരം ഊർജ്ജമാറ്റം സംഭവിക്കുന്ന രണ്ടു സന്ദർഭങ്ങൾ കണ്ടെത്തി എഴുതുക.
ബി)രണ്ടു സന്ദർഭങ്ങളിലും പ്രയോജനപ്പെടുത്തുന്ന ഊർജ രൂപവും പാഴാക്കുന്ന ഊർജരൂപവും കണ്ടെത്തി പട്ടികപ്പെടുത്തുക.
സി) താഴെ തന്നിരിക്കുന്നവയിൽ ഊർജനഷ്ടം പര മാവധി കുറഞ്ഞ ഉപകരണം ഏത്?
i) ഫിലമെന്റ് ബൾബ്
ii) എൽ.ഇ.ഡി. ബൾബ്
iii) സി.എഫ്.എൽ. ബൾബ്
iv) ഹാലൊജൻ ബൾബ്
Answer:
എ) ഫാൻ കറങ്ങുന്നു.
വിവിധ വൈദ്യുത മോട്ടോറുകൾ പ്രവർത്തി ക്കുന്നു.

ബി) ഫാൻ കറങ്ങുന്നു
പ്രയോജനപ്പെടുത്തുന്ന ഊർജരൂപം
യാന്ത്രികോർജം

പാഴാക്കുന്ന ഊർജരൂപം – താപം, ശബ്ദം,

വിവിധ വൈദ്യുത മോട്ടോറുകൾ പ്രവർ ത്തിക്കുന്നു.
പ്രയോജനപ്പെടുത്തുന്ന ഊർജരൂപം യാന്ത്രികോർജം.
പാഴാക്കുന്ന ഊർജരൂപം -താപം, ശബ്ദം,

സി) ii) എൽ.ഇ.ഡി ബൾബ്,

Leave a Comment