Practicing with 6th Standard Social Science Question Paper Pdf Malayalam Medium and Annual Exam Question Paper 2022-23 will help students prepare effectively for their upcoming exams.
Class 6 Social Science Annual Exam Question Paper 2022-23 Malayalam Medium
Time : 2 Hours
നിർദ്ദേശങ്ങൾ
- മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനുട്ട് സമാശ്വാസ സമയമാണ്. ഈ സമയം പ്രവർത്തനങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കാനുള്ളതാണ്.
- തന്നിട്ടുള്ള 8 പ്രവർത്തനങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമെഴുതിയാൽ മതി.
- തിരഞ്ഞെടുക്കുന്ന 6 പ്രവർത്തനങ്ങളിലേയും എല്ലാ ഉപപ്രവർത്തനങ്ങൾക്കും ഉത്തരം എഴുതേണ്ട താണ്.
പ്രവർത്തനം – 1
മുഗൾ സാമ്രാജ്യം വിസ്തൃതമാക്കുന്ന തിന് അക്ബറും ഔറംഗസേബും പ്രധാന പങ്കുവഹിച്ചു.
(എ) മുഗൾ സാമ്രാജ്യം ഏറ്റവും കൂടുതൽ വി തമായത് ആരുടെ ഭരണകാലത്തായിരുന്നു ?
Answer:
അക്ബർ
(ബി) ഡൽഹിയിൽ മുഗൾ ഭരണത്തിന് തുടക്കം കുറിച്ച യുദ്ധം ഏത് ?
Answer:
പാനിപ്പത്ത് യുദ്ധം
(സി) മുഗൾ സാമ്രാജ്യം വിസ്തൃതമാക്കുന്നതിനു വേണ്ടി അക്ബർ സ്വീകരിച്ച നയം വിശദമാ ക്കുക.
Answer:
മൻസബ്ദാരി സമ്പ്രദായം
പ്രവർത്തനം – 2
മധ്യകാലഘട്ടത്തിൽ നിരവധി കച്ചവടകേന്ദ്രങ്ങൾ വളർന്നുവന്നു. അതോടൊപ്പം സാമൂഹികവും സാമ്പ ത്തികവുമായ അസമത്വങ്ങളും ജനങ്ങൾക്കിടയിൽ നിലനിന്നിരുന്നു.
(എ) മധ്യകാല ഇന്ത്യയിൽ നിലനിന്നിരുന്ന പ്രധാനപ്പെട്ട രണ്ട് അനാചാരങ്ങൾ ഏതെല്ലാമായിരുന്നു?
Answer:
സതി, ശൈശവവിവാഹം
(ബി) എന്താണ് കാർഖാനകൾ ?
ഏതെല്ലാം തൊഴിൽക്കൂട്ടങ്ങളാണ് കാർ ഖാന കളിൽ ഉണ്ടായിരുന്നത് ?
Answer:
- കാർഖാനകൾ – മുഗൾ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും കൊട്ടാരങ്ങളിലേക്കുള്ള വസ്തുക്കൾ നിർമ്മിച്ച് വിതരണം ചെയ്തിരുന്ന കേന്ദ്രങ്ങളായിരുന്നു കാർഖാനകൾ.
- കാർഖാനകളിൽ ഉണ്ടായിരുന്ന തൊഴിൽ കൂട്ട ങ്ങൾ ചിത്രത്തുന്നൽ നടത്തുന്നവർ, സ്വർണ്ണപ്പ ണിക്കാർ, ചായം പൂശുന്നവർ, ചെരുപ്പുണ്ടാക്കു ന്നവർ.
![]()
പ്രവർത്തനം – 3
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തിന്റെ അടിസ്ഥാന ത്തിൽ കേരളത്തിന്റെ ഭൂപ്രകൃതിയെ മലനാട്, ഇടനാ ട്, തീരപ്രദേശം എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.
(എ) സമുദ്രനിരപ്പിൽ നിന്നും അധികം ഉയരമില്ലാത്ത ഭൂപ്രകൃതി വിഭാഗം ഏത് ?
Answer:
തീരപ്രദേശം
(ബി) മലനാടുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പദസൂര്യൻ പൂർത്തിയാക്കുക.

Answer:

(സി) മലനാട്ടിലെ വിളവൈവിധ്യത്തിനുള്ള പ്രധാന ഭൂമിശാസ്ത്ര ഘടകങ്ങൾ ഏതെല്ലാം ? (2 എണ്ണം എഴുതുക)
Answer:
മലനാട്ടിലെ വിളവൈവിധ്യത്തിന് കാരണമായ ഘടകങ്ങൾ.
- ധാരാളമായി ലഭിക്കുന്ന മഴ
- നീർവാർച്ചയുള്ള മണ്ണ്
പ്രവർത്തനം – 4
ഉല്പാദനത്തിന് സഹായിക്കുന്ന വിവിധ ഘടകങ്ങ ളാണ് ഉല്പാദന ഘടകങ്ങൾ.
(എ) ഉല്പാദനഘടകമായ തൊഴിലിന് ലഭിക്കുന്ന പ്രതിഫലം ഏത് ?
Answer:
കൂലി
(ബി) ഭൂമി എന്ന ഉല്പാദനഘടകത്തിൽ ഉൾപ്പെടുന്ന പ്രകൃതിവിഭവങ്ങൾ ഏതെല്ലാം ?
Answer:
മണ്ണ്
ജലം
വനങ്ങൾ
വായു
കൽക്കരി
(സി) സ്കൂൾ ബാഗ് എന്ന ഉല്പന്നം നിർമ്മിക്കുന്ന തിന് ഏതെല്ലാം ഘടകങ്ങളുടെ സഹായം ലഭി ക്കുന്നുണ്ട്. പട്ടിക പൂർത്തിയാക്കുക.
i കെട്ടിടങ്ങൾ
ii. _________
iii. _________
iv. _________
v. _________
Answer:
സ്കൂൾ ബാഗ് എന്ന ഉൽപന്നം നിർമിക്കുന്ന തിന് ആവശ്യമായ ഘടകങ്ങൾ
i) കെട്ടിടങ്ങൾ
ii) യന്ത്രങ്ങൾ
iii) തൊഴിലാളികൾ
iv) വൈദ്യുതി
v) സംഘാടകൻ
![]()
പ്രവർത്തനം – 5
മധ്യകാലഘട്ടത്തിൽ പശ്ചിമേഷ്യയിൽ വിവിധ അധി കാര കേന്ദ്രങ്ങൾ നിലനിന്നിരുന്നു.
(എ) ‘എത്ര പതി’ എന്ന സ്ഥാനപ്പേര് സ്വീകരിച്ച മറാത്ത ഭരണാധികാരി ആര് ?
Answer:
ശിവജി
(ബി) മറാത്ത രാജ്യത്തിന്റെ ആസ്ഥാനം എവിടെയാ യിരുന്നു ?
Answer:
പൂനെ
(സി) മറാത്ത രാജ്യത്തിന്റെ വളർച്ചയ്ക്ക് സഹായിച്ച ഘടകങ്ങൾ എന്തൊക്കെയായിരുന്നു ?
Answer:
ഭൂമിശാസ്ത്രപരമായ സവിശേഷതകൾ മാറാ ത്തകളുടെ വളർച്ചയെ ഏറെ സ്വാധീനിച്ചു. വിന്ധ്യ – സത്പുര പർവ്വതങ്ങളും നർമ്മദ താപ്തി നദികളും മറാത്ത പ്രദേശത്തെ സമീ പപ്രദേശങ്ങളിൽ നിന്നും വേർതിരിച്ചു.
പ്രവർത്തനം – 6
മധ്യകാല ഇന്ത്യയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷി ആയിരുന്നു. അതിനാൽ ഭരണാധികാരികൾ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി നടപടികൾ സ്വീകരിച്ചിരുന്നു.
(എ) മധ്യകാലഘട്ടത്തിൽ ഉദ്യോഗസ്ഥർക്ക് ഭൂമി വേതനമായി പതിച്ചു കൊടുത്തിരുന്നു. ഈ സമ്പ്രദായം സൽത്തനത്ത് കാലഘട്ടത്തിൽ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നു ?
Answer:
ഇവ
(ബി) മധ്യകാലഘട്ടത്തിൽ മധ്യേഷ്യയിൽ നിന്നും ഇന്ത്യയിലെത്തിയ വിദേശ സഞ്ചാരി ആര് ?
Answer:
അൽ-ബറൂനി
(സി) കാർഷിക മേഖല നെയ്ത്ത് വ്യവസായത്തിന്റെ വളർച്ചയെ സഹായിച്ചതെങ്ങനെ ? കുറിപ്പ് തയാറാക്കുക.
Answer:
നെയ്ത്തും മറ്റ് കൈത്തൊഴിലുകളുമായിരുന്നു പട്ടണങ്ങളിലെ പ്രധാന തൊഴിൽ. ഗ്രാമീണ ജനത ഉല്പാദിപ്പിച്ച പരുത്തിയും നിലവും പട്ടു നൂലും നെയ്ത്തു വ്യവസായത്തെ ശക്തമാക്കി. ഇന്ത്യൻ നെയ്ത്തുകാർ വ്യത്യസ്ത ഗണ ത്തിലും നിറത്തിലുമുള്ള വസ്ത്രങ്ങൾ ഉല്പാ ദിപ്പിച്ചു. പട്ട്, പരുത്തി, കമ്പിളി എന്നിവ കൊണ്ടു ണ്ടാക്കിയ വസ്ത്രങ്ങൾ അവയിൽ പ്രധാനപ്പെ ട്ടവയായിരുന്നു. തുണിനെയ്ത്തിന് പുതിയ ഉപ കരണങ്ങൾ ഉപയോഗിച്ചു. നൂൽ നൂൽക്കാനുള്ള ചർക്കയും നെയ്ത്തിനുള്ള തറികളും അവയിൽ പ്രധാനപ്പെട്ടവയായിരുന്നു. തുണികളിൽ ചായം മുക്കുന്നതിന് നീലവും നിറക്കൂട്ടുകളും ഉപയോ ഗിച്ചു. അങ്ങനെ ഇന്ത്യൻ തുണിത്തരണങ്ങൾ ലോകപ്രശസ്തി നേടി.
പ്രവർത്തനം – 7
മനുഷ്യന്റെ ആവശ്യപൂർത്തീകരണത്തിനുപയോഗി ക്കുന്ന ഉല്പാദനഘടകങ്ങളാണ് ഭൂമി, തൊഴിൽ, മൂല
ധനം, സംഘാടനം
(എ) മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സാധനങ്ങളും സേവനങ്ങളും നിർമ്മിക്കുന്ന പ്രക്രിയ ഏത് ?
Answer:
ഉല്പാദനം
(ബി) സാധനങ്ങളും സേവനങ്ങളും എങ്ങനെ വ്യത്യാ സപ്പെട്ടിരിക്കുന്നു ? കുറിപ്പ് തയ്യാറാക്കുക.
Answer:
- സാധനങ്ങളും സേവനങ്ങളും
- മനുഷ്യന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഉപയോഗിക്കാവുന്നതും കാണാനും സ്പർശി ക്കാനും കഴിയുന്നതുമായ വസ്തുക്കളാണ് സാധനങ്ങൾ.
- ഉദാഹരണം- പേന, പുസ്തകം.
- സേവനങ്ങൾ കാണുവാനോ സ്പർശിക്കുവാ നോ കഴിയില്ല. മറിച്ച് അനുഭവിച്ചറിയാം.
- ഉദാഹരണം- അധ്യാപനം, ഡോക്ടറുടെ സേവനം
(സി) നെല്ല് എന്ന ഉല്പന്നം രൂപപ്പെടുന്ന വിവിധ ഘട്ടങ്ങൾ ഏതൊക്കെയാണ് എന്ന് കാണി ക്കുന്ന താഴെതന്നിരിക്കുന്ന പട്ടിക പൂർത്തിയാ ക്കുക.
i. നിലം ഒരുക്കൽ
ii. വിത്തു വിതയ്ക്കൽ
iii. _________
iv. _________
v. _________
vi നെല്ല് ശേഖരിക്കൽ
Answer:
നെല്ല് എന്ന ഉല്പന്നം രൂപപ്പെടുന്ന വിവിധ ഘട്ട ങ്ങൾ
i) നിലം ഒരുക്കൽ
ii) വിത്ത് വിതയ്ക്കൽ ഞാർ നടീൽ
iii) കള പറിക്കൽ
iv) വളം വിതറൽ
v) കൊയ്ത്ത്
vi) കറ്റ മെതിക്കൽ
vii) നെല്ല് ശേഖരിക്കൽ
![]()
പ്രവർത്തനം – 8
കേരളത്തിന്റെ കാർഷിക സംസ്കാരം നിലനിർത്തു ന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്.
(എ) കൃഷിയുമായി ബന്ധപ്പെട്ട ഒരു പഴഞ്ചൊല്ലെഴു തുക.
Answer:
കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം.
(ബി) വിദ്യാർത്ഥി എന്ന നിലയിൽ ഭക്ഷ്യ സ്വയംപ ര്യാപ്തത കൈവരിക്കുന്നതിനായി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങൾ ഏതെല്ലാം ?
Answer:
- ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതി നായി ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങൾ
- ഹൈഡ്രോപോണിക്സ്
- വെർട്ടിക്കൽ നെറ്റ് ഫാമിംഗ്
- ഹരിതഗൃഹകൃഷി
- കൃത്യതാ കൃഷി
- ഫെർട്ടിഗേഷൻ
(സി) കേരളത്തിന്റെ കാർഷിക പാരമ്പര്യം തിരിച്ചുപി ടിക്കാൻ സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പി ലാക്കി വരുന്ന രണ്ടു പദ്ധതികളുടെ പേരെഴു തുക.
Answer:
(1) വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരള (V.F.P.C.K.).
(2) സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ.