Practicing with 6th Standard Social Science Question Paper Pdf Malayalam Medium and First Term Question Paper 2022-23 will help students prepare effectively for their upcoming exams.
Class 6 Social Science First Term Question Paper 2022-23 Malayalam Medium
Time : 2 Hours
നിർദ്ദേശങ്ങൾ
- മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനുട്ട് സമാശ്വാസ സമയമാണ്. ഈ സമയം പ്രവർത്തനങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കാനുള്ളതാണ്.
- തന്നിട്ടുള്ള 8 പ്രവർത്തനങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമെഴുതിയാൽ മതി.
- തിരഞ്ഞെടുക്കുന്ന 6 പ്രവർത്തനങ്ങളിലേയും എല്ലാ ഉപപ്രവർത്തനങ്ങൾക്കും ഉത്തരം എഴുതേണ്ട താണ്.
പ്രവർത്തനം – 1
മനുഷ്യൻ ഉപയോഗിക്കുന്ന പ്രകൃതിവിഭവങ്ങളിൽ ചിലത് എക്കാലത്തും ലഭ്യമാണ്. അനിയന്ത്രിതമായ ഉപയോഗം വിഭവങ്ങളുടെ അളവിലും ഗുണത്തിലും കുറവുണ്ടാകുന്നു.
ചില പ്രകൃതിവിഭവങ്ങളുടെ പേരുകളാണ് താഴെ നൽകിയിരിക്കുന്നത്.
(കാറ്റ്, കൽക്കരി, പ്രകൃതിവാതകം, ജലം, വനം, സൂര്യ പ്രകാശം, പെട്രോൾ, ഇരുമ്പയിര് മുതലായവ)
എ) നൽകിയിരിക്കുന്ന പ്രകൃതിവിഭവങ്ങളിൽ എക്കാ ലവും ലഭ്യമാകുന്ന പ്രകൃതിവിഭവങ്ങൾ പട്ടിക പ്പെടുത്തുക.
Answer:
കാറ്റ്, ജലം, വനം, സൂര്യപ്രകാശം
ബി) പ്രകൃതിവിഭവങ്ങളുടെ ആവശ്യകത വർദ്ധിക്കാ നിടയായ സാഹചര്യങ്ങൾ എന്തെല്ലാം ?
Answer:
ജനസംഖ്യാ വർധനവ്, ശാസ്ത്ര-സാങ്കേതിക പുരോഗതി, മെച്ചപ്പെട്ട വാർത്താവിനിമയ സൗക ര്യങ്ങൾ, വ്യവസായ വൽക്കരണം എന്നിവ പ്രകൃതി വിഭവങ്ങളുടെ ആവശ്യകത വർധിപ്പിച്ചു.
പ്രവർത്തനം – 2
ശാസ്ത്ര-സാഹിത്യ മേഖലകളിൽ ലോകസംസ്കാ രത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയവരാണ് ചൈനക്കാരും അറബികളും.
എ) ചൈനക്കാരുടെയും അറബികളുടെയും സംഭാ വനകളുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന വിവരങ്ങളാണ് പട്ടികയിൽ.
പട്ടിക ശരിയായ രീതിയിൽ യോജിപ്പിച്ചെഴു തുക.
എ | ബി |
വൈദ്യശാസ്ത്രം | വെടിമരുന്ന് |
വാസ്തുവിദ്യ | കിത്താബുൽ ഹവെ |
ശാസ്ത്രം | ആയിരത്തൊന്നു രാവുകൾ |
സാഹിത്യം | പഗോഡകൾ |
Answer:
എ | ബി |
വൈദ്യശാസ്ത്രം | കിത്താബുൽ ഹവെ |
വാസ്തുവിദ്യ | പഗോഡകൾ |
ശാസ്ത്രം | വെടിമരുന്ന് |
സാഹിത്യം | ആയിരത്തൊന്നു രാവുകൾ |
ബി) കടൽ യാത്രകളിൽ ദിശ മനസ്സിലാക്കാനായി ചൈനക്കാർ കണ്ടുപിടിച്ച ഉപകരണം ഏതാണ് ?
Answer:
വടക്കുനോക്കിയന്ത്രം
പ്രവർത്തനം – 3
എ) പരമ്പരാഗത ഗ്രാമത്തിന്റെയും നഗരത്തി ന്റെയും ചിത്രം നിരീക്ഷിച്ച് ചുവടെ നൽകി യിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.
പരമ്പരാഗത ഗ്രാമസുഹ സവിശേഷതകൾ | നഗരസമൂഹ സവിശേഷതകൾ |
ലളിതമായ വേഷം | i) …………….. |
കൃഷിക്കും അനുബന്ധ തൊഴിലുകൾക്കും പ്രാമുഖ്യം | ii) ……………. |
സങ്കീർണമല്ലാത്ത ജീവിതരീതി | iii) …………… |
കൂട്ടുകുടംബ വ്യവസ്ഥി തിക്ക് ഏറെ പ്രാധാന്യം | iv) …………… |
Answer:
പരമ്പരാഗത ഗ്രാമസുഹ സവിശേഷതകൾ | നഗരസമൂഹ സവിശേഷതകൾ |
ലളിതമായ വേഷം | വൈവിധ്യങ്ങളുടെ കേന്ദ്രം |
കൃഷിക്കും അനുബന്ധ തൊഴിലുകൾക്കും പ്രാമുഖ്യം | പലവിധ തൊഴിലുകളുടെ ദേശം |
സങ്കീർണമല്ലാത്ത ജീവിതരീതി | വലിയ കെട്ടിടങ്ങളുടെ കേന്ദ്രം |
കൂട്ടുകുടംബ വ്യവസ്ഥി തിക്ക് ഏറെ പ്രാധാന്യം | കൂടുതൽ ജനസാന്ദ്രത |
ബി) ഗോത്രസമൂഹങ്ങൾ ഒരുമിച്ചു താമസിക്കുന്ന സ്ഥലം ഏത് പേരിൽ അറിയപ്പെടുന്നു?
Answer:
ഊര്
പ്രവർത്തനം – 4
മധ്യകാലകേരളത്തിൽ പുറംനാടുകളുമായുള്ള കച്ചവ ടവും പ്രാദേശിക കച്ചവടവും പുരോഗതി പ്രാപിച്ചി രുന്നു.
എ) മധ്യകാല കേരളത്തിൽ വ്യാപാരം ശക്തിപ്പെടു ന്നതിനും പുതിയ അങ്ങാടികളും തുറമുഖങ്ങളും വളർന്നു വരുന്നതിനും ഇടയായ സാഹചര്യം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
മധ്യകാല കേരളത്തിൽ പുറംനാടുകളുമായുള്ള കച്ചവടവും പ്രാദേശിക കച്ചവടവും പുരോഗതി പ്രാപിച്ചിരുന്നു. വ്യാപാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ പെരുമാക്കൾ കച്ചവടസംഘ ങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊ ടുത്തു.
അക്കാലത്ത് സമുദ്രവാണിജ്യത്തിൽ വലിയ പുരോഗതിയുണ്ടായി.
കയറ്റുമതി ചെയ്തിരുന്ന ഉൽപന്നങ്ങളുടെ ആവശ്യം വർധിച്ചു.
ബി) ‘കോഴിക്കോട് തുറമുഖത്തിൽ ദല്ലാളൻമാർ ഉറപ്പി ക്കുന്ന വിലയ്ക്ക് സാധനങ്ങൾ കൈമാറ്റം ചെയ്തിരുന്നു. ഏത് വിദേശ സഞ്ചാരിയുടെ വിവരണത്തിലാണ് ഈ പരാമർശമുള്ളത് ?
Answer:
മാഹ്വാൻ എന്ന ചൈനീസ് സഞ്ചാരിയുടെ.
പ്രവർത്തനം – 5
ഭൂമിയുടെ ഒരു ഭാഗത്ത് പകൽ അനുഭവപ്പെടുമ്പോൾ മറുഭാഗത്ത് രാത്രിയാകുന്നു. ഇത് എങ്ങനെയാണ് സംഭ വിക്കുന്നത് ?
എ) രാത്രിയും പകലും അനുഭവപ്പെടുന്നത് എങ്ങനെ എന്ന് തിരിച്ചറിയുന്നതിന് ഒരു പരീക്ഷണം വിശ ദീകരിക്കുക.
Answer:
പരീക്ഷണം
ഒരു ഗ്ലോബ് ഏതെങ്കിലും ഒരു പ്രകാശ സ്രോത സ്സിനു അഭിമുഖമായി വരത്തക്കവണ്ണം പിടിച്ചു നോക്കുക. ഒരുഭാഗം പ്രകാശിതമാകുമ്പോൾ മറു ഭാഗം ഇരുട്ടിലായിരിക്കും. ഇനി ഗ്ലോബ് കറക്കി നോക്കുക. പ്രകാശിതമായിരിക്കുന്ന ഭാഗം ഇരു ട്ടിലേക്ക് പോകുന്നതും ഇരുട്ടിലായിരുന്ന ഭാഗം പ്രകാശിതമാകുന്നതും കാണുവാൻ സാധിക്കും.
ബി) ഈ പരീക്ഷണത്തിലൂടെ എന്തെല്ലാം നിഗമന ങ്ങളിലാണ് എത്തിച്ചേരുന്നത് ?
Answer:
ഭ്രമണം മൂലം സൂര്യന് അഭിമുഖമായി വരുന്ന ഭാഗം പ്രകാശിതമാകുന്നതിനാൽ പകൽ അനു ഭവപ്പെടുന്നു. എന്നാൽ മറുഭാഗത്ത് സൂര്യപ കാശം എത്താത്തതിനാൽ രാത്രിയായിരിക്കും.
പ്രവർത്തനം – 6
“നമുക്ക് എല്ലാവരുടേയും ആവശ്യങ്ങളെ തൃപ്തി പ്പെടുത്താനുള്ള വിഭവങ്ങളുണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനുള്ള തില്ല താനും.” – ഗാന്ധിജി
എ) ചുവടെ നൽകിയിരിക്കുന്ന പ്രസ്താവന ക ളിൽനിന്നും സുസ്ഥിരവികസനത്തിന് സഹായ കമായ പ്രസ്താവനകൾ തിരഞ്ഞെടുത്ത് എഴു തുക.
കോൺക്രീറ്റ് ടൈലുകൾ പാകി മനോഹരമാ ക്കുന്ന മുറ്റങ്ങൾ.
സോളാർ പാനലുകൾ സ്ഥാപിക്കുന്നു.
പ്ലാസ്റ്റിക് കവറുകൾക്ക് പകരം തുണിസഞ്ചി കൾ, പേപ്പർ ബാഗുകൾ എന്നിവ ഉപയോഗി ക്കുന്നു.
അനിയന്ത്രിതമായി മരങ്ങൾ മുറിച്ച് മാറ്റുന്നു.
ഉപയോഗശേഷം ലൈറ്റുകളും ഫാനുകളും ഓഫാക്കുന്നു.
Answer:
സോളാർ പാനലുകൾ സ്ഥാപിക്കുന്നു.
പ്ലാസ്റ്റിക് കവറുകൾക്ക് പകരം തുണിസഞ്ചി കൾ, പേപ്പർ ബാഗുകൾ എന്നിവ ഉപയോഗി ക്കുന്നു.
ഉപയോഗശേഷം ലൈറ്റുകളും ഫാനുകളും ഓഫാക്കുന്നു.
ബി) സുസ്ഥിരവികസനം എന്നതുകൊണ്ട് അർത്ഥമാ ക്കുന്നത് എന്ത് ?
Answer:
സുസ്ഥിര വികസനം: വരും തലമുറകൾക്ക് അവ രുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ശേഷി യിൽ കുറവു വരാതെ തന്നെ ഇന്നത്തെ തല മുറ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സമീ പനമാണ് സുസ്ഥിര വികസനം.
പ്രവർത്തനം – 7
കുട്ടികളുടെ അവകാശമായി ബന്ധപ്പെട്ട പ്ലക്കാർഡു കൾ ശ്രദ്ധിക്കൂ…
എ) മറ്റെന്തെല്ലാം അവകാശങ്ങളാണ് കുട്ടികൾക്ക് നൽകപ്പെട്ടിരിക്കുന്നത് ? ഏതെങ്കിലും നാലെണ്ണം എഴുതുക.
Answer:
(1) ബാലവേലയിൽ നിന്നുള്ള സംരക്ഷണം
(2) അതിജീവനത്തിനും സംരക്ഷണത്തിനും പൂർണ വികാസനത്തിനുമുള്ള അവകാശം
(3) മാനസികവും ശാരീരകവുമായ പീഡനങ്ങ ളിൽനിന്നു സംരക്ഷണത്തിനും പരിചരണ ത്തിനുമുള്ള അവകാശം.
(4) തുല്യതയ്ക്കുള്ള അവകാശം
ബി) ഇന്ത്യൻ പാർലമെന്റ്, വിദ്യാഭ്യാസ അവകാശ നിയമം (ആർ.റ്റി.ഇ. ആക്ട്) പാസാക്കിയത് ഏത് വർഷമാണ് ?
Answer:
വിദ്യാഭ്യാസം അവകാശനിയമം (ആർ.റ്റി.ഇ. ആക്ട്) – 2009
പ്രവർത്തനം – 8
വിവിധ രാജവംശങ്ങളുടെ അധികാരകേന്ദ്രമായി രുന്നു ഡൽഹി. മധ്യകാലഘട്ടത്തിൽ ഡൽഹിയിൽ അധികാരം സ്ഥാപിച്ച രാജവംശങ്ങൾ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും സാമ്രാജ്യവിസ്തൃതി വ്യാപി പ്പിച്ചു.
എ) ഡൽഹിയിൽ അധികാരം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മുഗൽ ഭരണാധികാരികൾ സൈനികശക്തി മെച്ചപ്പെടുത്താനായി സ്വീക രിച്ച മാർഗങ്ങൾ എന്തെല്ലാം ?
Answer:
മുഗൾ ഭരണാധികാരിയായിരുന്ന അക്ബർ വലി യൊരു സൈന്യത്തെ രൂപീകരിച്ചു. ഇതിനു വേണ്ടി വ്യത്യസ്തമായ ഒരു രീതി സ്വീകരിച്ചു. “മൻസബ്ദാരി സമ്പ്രദായം’ എന്നാണ് ഇതറിയ പ്പെടുന്നത്. ഈ സമ്പ്രദായത്തിൽ ഓരോ ഉദ്യോ ഗസ്ഥനും തങ്ങളുടെ കീഴിൽ ഒരു നിശ്ചിത എണ്ണം സൈനികരെ നിലനിർത്താൻ ബാധ്യസ്ഥ നായിരുന്നു.
ബി) പട്ടികയിൽ നൽകിയിരിക്കുന്ന ഭരണപരിഷ്കാ രങ്ങൾ നടപ്പിലാക്കിയ ഭരണാധികാരികളെ തിരി ച്ചറിഞ്ഞ് എഴുതുക.
എ) | ബി) |
(i) ഒരു ഏകീകൃത നാണയ വ്യവസ്ഥ നടപ്പിലാക്കി. തങ്ക, ജിതൽ എന്നിവയാ യിരുന്നു നാണയ ങ്ങൾ. | |
(ii) തലസ്ഥാനം ഡൽഹിയിൽനിന്ന് ദേവഗിരിയിലേക്ക് മാറ്റി. |
Answer:
എ) | ബി) |
(i) ഒരു ഏകീകൃത നാണയ വ്യവസ്ഥ നടപ്പിലാക്കി. തങ്ക, ജിതൽ എന്നിവയാ യിരുന്നു നാണയ ങ്ങൾ. | (i) ഇൽതുത്മിഷ് |
(ii) തലസ്ഥാനം ഡൽഹിയിൽനിന്ന് ദേവഗിരിയിലേക്ക് മാറ്റി. | (ii) മുഹമ്മദ് ബിൻ തുഗ്ലക്ക് |