Practicing with 6th Standard Social Science Question Paper Pdf Malayalam Medium and Second Term Question Paper 2022-23 will help students prepare effectively for their upcoming exams.
Class 6 Social Science Second Term Question Paper 2022-23 Malayalam Medium
Time : 2 Hours
നിർദ്ദേശങ്ങൾ
- മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനുട്ട് സമാശ്വാസ സമയമാണ്. ഈ സമയം പ്രവർത്തനങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കാനുള്ളതാണ്.
- തന്നിട്ടുള്ള 8 പ്രവർത്തനങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമെഴുതിയാൽ മതി.
- തിരഞ്ഞെടുക്കുന്ന 6 പ്രവർത്തനങ്ങളിലേയും എല്ലാ ഉപപ്രവർത്തനങ്ങൾക്കും ഉത്തരം എഴുതേണ്ട താണ്.
പ്രവർത്തനം – 1
എ) തുറസ്സായ സ്ഥലത്ത് നിൽക്കുന്ന കുട്ടിയുടെ ഒരു ദിവസത്തെ വിവിധ സമയങ്ങളിലെ നിഴലുക ളാണ് ചിത്രത്തിൽ കാണുന്നത്. എന്തുകൊ ണ്ടാണ് ഈ നിഴലുകൾക്ക് വ്യത്യാസം ഉണ്ടാ കുന്നത് ?
Answer:
സൂര്യന്റെ സ്ഥാനത്തിലുള്ള മാറ്റമാണ് പലസമ യത്തും നിഴലുകൾ വ്യത്യാസപ്പെടുന്നതിനുള്ള കാരണം. ഭൂമിയുടെ ഭ്രമണം മൂലമാണ് സൂര്യൻ സ്ഥാനം മാറുന്നതിനുള്ള കാരണം.
ബി) എന്താണ് പരിക്രമണം ? പരിക്രമണത്തിന്റെ ഫലങ്ങൾ എന്തെല്ലാം ?
Answer:
പരിക്രമണം
ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടിനെ ആധാരമാക്കി സ്വയം കറങ്ങുന്നതിനോടൊപ്പം സൂര്യനെ വലം വയ്ക്കുകയും ചെയ്യുന്നു. ഈ വലംവയ്ക്കൽ പരിക്രമണം എന്ന് അറിയപ്പെടു ന്നു.
പരിക്രമണത്തിന്റെ ഫലം വിവിധ കാലങ്ങൾ അനുഭവപ്പെടുന്നതിന് കാരണം ഭൂമിയുടെ പരി ക്രമണമാണ്.
സി) ഒരു പരിക്രമണം പൂർത്തിയാക്കാൻ ഭൂമിക്ക് എത്ര ദിവസങ്ങൾ വേണം ?
Answer:
365¼ ദിവസം
പ്രവർത്തനം – 2
ഓരോ കാലവസ്ഥാ മേഖലക്കും തനതായ സവി ശേഷതകൾ ഉണ്ട്.
എ) താഴെ കൊടുത്തിരിക്കുന്ന ജീവികളെ അവ ഉൾപ്പെടുന്ന കാലാവസ്ഥാ മേഖലതിരിച്ചറിഞ്ഞ് പട്ടികപ്പെടുത്തുക.
(റെയിൻഡീർ, ഒട്ടകം, ധ്രുവക്കരടി, വേഴാമ്പൽ, തേൾ, ഒറാങ്ങുട്ടാൻ)
കാലാവസ്ഥാ മേഖല | ജീവികൾ |
മധ്യരേഖാ കാലാ വസ്ഥാ മേഖല | |
ഉഷ്ണമരുഭൂമികൾ | |
തുന്ദ്രാമേഖല |
Answer:
കാലാവസ്ഥാ മേഖല | ജീവികൾ |
മധ്യരേഖാ കാലാ വസ്ഥാ മേഖല | വേഴാമ്പൽ, ഒറാം ആട്ടാൻ |
ഉഷ്ണമരുഭൂമികൾ | തേൾ, ഒട്ടകം |
തുന്ദ്രാമേഖല | റെയിൻഡിയർ, ധ്രുവക്കരടികൾ |
ബി) മരുപ്പച്ചകളുടെ സവിശേഷതകൾ ഉൾപ്പെടുത്തി ഒരു കുറിപ്പ് തയാറാക്കുക.
Answer:
മരുപ്പച്ചകൾ
മരുഭൂമികളിലെ ജല ലഭ്യമായ പ്രദേശങ്ങളെ യാണ് മരുപ്പച്ചകൾ എന്നു വിളിക്കുന്നത്.
ഒറ്റപ്പെട്ടു കാണുന്ന ഈ ജലാശയങ്ങളെ ചുറ്റി പ്പറ്റി സസ്യങ്ങളും ജന്തുക്കളും ജനവാസമേഖല കളും കൂടുതലായി കാണപ്പെടുന്നു.
പ്രവർത്തനം – 3
വിവിധ കാലഘട്ടങ്ങളിലൂടെ വികാസം പ്രാപിച്ച താണ് ഇന്ത്യയിലെ വാസ്തുവിദ്യാരീതിയ
എ) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനക ളിൽനിന്നും ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യാ ശൈലിയുമായി ബന്ധപ്പെട്ടവ തിരഞ്ഞെടുത്ത് എഴുതുക.
- തുർക്കി, പേർഷ്യ എന്നീ രാജ്യങ്ങളുടെ ശൈലികളും തദ്ദേശീയമായ ശൈലികളും സമന്വയിപ്പിച്ച് ഉണ്ടായ വാസ്തുവിദ്യാശൈലി.
- പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ഇന്ത്യയിൽ പരിചയപ്പെടുത്തിയ ശൈലി.
കമാനങ്ങളും താഴികക്കുടങ്ങളും മിനാരങ്ങളും ഈ ശൈലിയുടെ സവിശേഷതകളാണ്. - കെട്ടിടങ്ങളിൽ അലങ്കാരത്തിന് വേണ്ടി പുഷ്പങ്ങളുടെയും സസ്യങ്ങളുടെയും രൂപ ങ്ങൾ കൊത്തിവച്ചു.
- കൂർത്ത ഗോപുരങ്ങളും കമാനങ്ങളും ഈ ശൈലിയുടെ മുഖ്യ സവിശേഷതകളാണ്.
Answer:
- തുർക്കി, പേർഷ്യ എന്നീ രാജ്യങ്ങളുടെ ശൈലി കളും തദ്ദേശീയമായ ശൈലികളും സമന്വയിച്ച് ഉണ്ടായ വാസ്തു വിദ്യാശൈലി.
- കമാനങ്ങളും താഴികക്കുടങ്ങളും മിനാരങ്ങളും ഈ ശൈലിയുടെ മുഖ്യ സവിശേഷതകളാണ്.
- കെട്ടിടങ്ങളിൽ അലങ്കാരത്തിനുവേണ്ടി പുഷ്പ ങ്ങളുടെയും സസ്യങ്ങളുടെയും രൂപങ്ങൾ കൊത്തിവച്ചു.
ബി) ഇൻഡോ-ഇസ്ലാമിക് ശൈലിയിലും ഗോഥിക് ശൈലിയിലുമുള്ള നിർമിതികൾക്ക് ഓരോ ഉദാ ഹരണം എഴുതുക.
Answer:
ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യാശൈലിക്ക്. ഉദാഹരണം- കുത്ത്ബ് മിനാർ
ഗോഥിക് ശൈലിക്ക് ഉദാഹരണം- ദോവയിലെ ബോംജീസസ് പള്ളി
പ്രവർത്തനം – 4
രണ്ട് അർധഗോളങ്ങളിലും 20 ഡിഗ്രി മുതൽ 30 ഡിഗ്രി വരെ അക്ഷാംശങ്ങൾക്കിടയിലാണ് ഉഷ്ണ മരുഭൂമികൾ.
എ) മരുഭൂമികളിലെ കാലാവസ്ഥാ സവിശേഷതക ളെക്കുറിച്ച് ഒരു കുറിപ്പ് തയാറാക്കുക.
Answer:
പകൽതാപം വളരെ കൂടുതലും രാത്രി താപം വളരെ കുറവുമാണ്.
ഉഷ്ണകാലം ചുട്ടുപൊള്ളുന്നതാണെങ്കിലും ശൈത്യകാലത്ത് വളരെ കുറഞ്ഞ അന്തരീക്ഷ താപമാണ് അനുഭവപ്പെടുന്നത്.
മഴ തീരെ കുറവാണിവിടെ.
ബി) പട്ടിക പൂർത്തിയാക്കുക.
മരുഭൂമികൾ | വൻകരകൾ |
സഹാറ | ആഫ്രിക്ക |
ഥാർ | ……………… |
……………… | തെക്കേ അമേരിക്ക |
മൊഹേവ് | ……………… |
Answer:
മരുഭൂമികൾ | വൻകരകൾ |
സഹാറ | ആഫ്രിക്ക |
ഥാർ | ഏഷ്യ |
അറ്റക്കാമ | തെക്കേ അമേരിക്ക |
മൊഹേവ് | വടക്കേ അമേരിക്ക |
പ്രവർത്തനം – 5
എ) സി.ഇ. പതിനൊന്നാം നൂറ്റാണ്ടോടെ യൂറോപ്പിൽ നിര വധി നഗരങ്ങൾ ഉയർന്നുവന്നു.
മധ്യകാല യൂറോപ്പിൽ നഗരങ്ങൾ ഉയർന്നുവരാൻ ഇടയാക്കിയ സാഹചര്യങ്ങൾ എന്തെല്ലാം ?
Answer:
സി.ഇ. പതിനൊന്നാം നൂറ്റാണ്ടോടെ യൂറോപ്പിൽ നിരവധി പുതിയ നഗരങ്ങൾ വളർന്നു വന്നു.
കച്ചവട പ്രാധാന്യമുള്ള സ്ഥലങ്ങളും കരകൗശല വ്യവസായ കേന്ദ്രങ്ങളുമാണ് നഗരങ്ങളായി മാറി യത്.
ബി) മധ്യകാല യൂറോപ്യൻ നഗരങ്ങളുടെ സവിശേ ഷതകൾ പട്ടികപ്പെടുത്തുക.
Answer:
സവിശേഷതകൾ
മധ്യകാലഘട്ടത്തിൽ ഉയർന്നുവന്ന മിക്ക നഗ രങ്ങൾക്കും സ്വന്തമായ ഭരണസംവിധാനമു ണ്ടായിരുന്നു.
ഓരോ നഗരവും വലിയ ചുറ്റുമതിലുകളാൽ സംരക്ഷിക്കപ്പെട്ടിരുന്നു.
ശുചീകരണ കാര്യത്തിൽ വളരെ പിന്നോക്ക മായിരുന്നതിനാൽ ഇത്തരം നഗരങ്ങൾ പ്ലേഗ് പോലുള്ള പകർച്ച വ്യാധികളുടെ ഭീഷണി യിലായി.
പ്രവർത്തനം – 6
ഭൂമിയിൽ ഒരു സ്ഥലത്തിന്റെ കൃത്യമായ സ്ഥാനം നിർണയിക്കുന്നത് അക്ഷാംശ രേഖാംശ രേഖകൾ അടിസ്ഥാനമാക്കിയാണ്. ലോക ഭൂപടത്തിന്റെ കിഴക്കേ അർധഗോളത്തിന്റെ ഒരു ഭാഗമാണ് ഭൂപടത്തിൽ നൽകിയിരിക്കുന്നത്.
എ) നൽകിയിരിക്കുന്ന ഭൂപടം നിരീക്ഷിച്ച് പട്ടിക യിലെ രാജ്യങ്ങൾ ഏതൊക്കെ അക്ഷാംശ-രേ ഖാംശ രേഖകൾക്കിടയിലാണെന്ന് എഴുതുക.
രാജ്യം | അക്ഷാംശ രേഖകൾ | രേഖകൾ നേപ്പാൾ |
ഇന്ത്യ | 8° വടക്ക് – 38° വടക്ക് | 68 കിഴക്ക് – 98 കിഴക്ക് |
രേഖാംശ | __________ | __________ |
ശ്രീലങ്ക | __________ | __________ |
പാക്കിസ്ഥാൻ | __________ | __________ |
Answer:
രാജ്യം | അക്ഷാംശ രേഖകൾ | രേഖകൾ നേപ്പാൾ |
ഇന്ത്യ | 8 വടക്ക് – 38 വടക്ക | 68° 1900- 98 കിഴക്ക് |
രേഖാംശ | 26° വടക്ക് – 31 വടക്ക് | 80° 1900- 88 കിഴക്ക് |
ശ്രീലങ്ക | 5.5° വടക്ക്-9° വടക്ക് | 79° കിഴക്ക്- 81 കിഴക്ക |
പാക്കിസ്ഥാൻ | 23 വടക്ക്-37° വടക്ക് | 60° കിഴക്ക് – 77 കിഴക്ക് |
ബി) 0° രേഖാംശരേഖ ഏത് പേരിലാണ് അറിയപ്പെ ടുന്നത് ?
Answer:
മാനകരേഖാംശം
സി) 0° രേഖാംശ രേഖയ്ക്ക് എതിർ വശത്തുള്ള രേഖാംശരേഖ എത്ര ഡിഗ്രിയിലൂടെയാണ് കട ന്നുപോകുന്നത് ?
(0°, 180°, 232°, 90°)
Answer:
180°
പ്രവർത്തനം – 7
എ മധ്യകാല ഇന്ത്യ യിലെ ക്ഷേത്ര ങ്ങ ളുടെ നിർമാണം വിവിധ ഘട്ടങ്ങളിലൂടെ വികാസം പ്രാപിച്ചതാണ്. മുകളിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിച്ച് ക്ഷേത്രനിർമാണ രീതി യിലുള്ള മാറ്റങ്ങളെക്കുറിച്ച് കുറിപ്പ് തയാറാക്കുക.
Answer:
- ക്ഷേത്രങ്ങളോരോന്നും ഒറ്റക്കല്ലിൽ കൊത്തി യെടുത്തവയാണ്. ഇന്ത്യയുടെ പലഭാഗത്തും ഈ രീതിയിൽ ഒറ്റക്കല്ലിൽ ക്ഷേത്രങ്ങൾ നിർമിച്ചിരുന്നു.
- പിൽക്കാലത്ത് ചെത്തിമിനുക്കിയ പാറകൾ ഉപയോഗിച്ച് ഉയരമേറിയ ക്ഷേത്രങ്ങൾ നിർമി ക്കുന്ന രീതി നിലവിൽ വന്നു.
- ഇവയിൽ ഭൂരിഭാഗവും ബഹനിലക്ഷേത്രങ്ങ ളായിരുന്നു.
ബി) ബൃഹദീശ്വരക്ഷേത്രം നിർമിക്കപ്പെട്ടത് ഏത് ചോളരാജാവിന്റെ കാലത്താണ് ?
Answer:
ചോളരാജാവായ രാജരാജൻ
സി) കാമാഖ്യ ക്ഷേത്രം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
Answer:
ആസാം
പ്രവർത്തനം – 8
ഭൂമിയുടെ ഉടമസ്ഥാവകാശം അടിസ്ഥാനമാക്കി മധ്യ കാല യൂറോപ്പിൽ രൂപപ്പെട്ട സാമൂഹ്യവ്യവസ്ഥയാണ് ഫ്യൂഡലിസം.
എ) മധ്യകാല യൂറോപ്യൻ സമൂഹത്തിലെ വിവിധ വിഭാഗങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്. അവയെ താഴെ നൽകിയിരിക്കുന്ന ഫ്ളോ ചാർട്ടിൽ ക്രമീകരിക്കുക.
കർഷകർ, പ്രഭുക്കൻമാർ, ഇടപ്രഭുക്കന്മാർ, രാജാവ്
Answer:
രാജാവ് → പ്രഭുക്കന്മാർ → ഇടപ്രഭുക്കന്മാർ കർഷകർ
ബി) പ്രഭുക്കൻമാരുടെ കൈവശമുണ്ടായിരുന്ന വിശാ ലമായ പ്രദേശമാണ് “മാനർ. എന്തൊക്കെ ഉൾപ്പെട്ടതാണ് ഒരു മാനർ
Answer:
- ഓരോ മാനറിലും കൃഷിഭൂമിക്ക് പുറമെ,
- മേച്ചിൽ സ്ഥലങ്ങൾ
- പ്രഭുവിന്റെ വലിയ വീട്
- മില്ലുകൾ
- കർഷകരുടെ കുടിലുകൾ
- പ്രാർത്ഥനാലയം തുടങ്ങിയവ ഉണ്ടായിരുന്നു.