6th Standard Social Science Second Term Question Paper 2023-24 Malayalam Medium

Practicing with 6th Standard Social Science Question Paper Pdf Malayalam Medium and Second Term Question Paper 2023-24 will help students prepare effectively for their upcoming exams.

Class 6 Social Science Second Term Question Paper 2023-24 Malayalam Medium

Time : 2 Hours

നിർദ്ദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനുട്ട് സമാശ്വാസ സമയമാണ്. ഈ സമയം പ്രവർത്തനങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കാനുള്ളതാണ്.
  • തന്നിട്ടുള്ള 8 പ്രവർത്തനങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമെഴുതിയാൽ മതി.
  • തിരഞ്ഞെടുക്കുന്ന 6 പ്രവർത്തനങ്ങളിലേയും എല്ലാ ഉപപ്രവർത്തനങ്ങൾക്കും ഉത്തരം എഴുതേണ്ട താണ്.

പ്രവർത്തനം – 1

ഭൂമിയുടെ ഉടമസ്ഥാവകാശം അടിസ്ഥാനമാക്കി മധ്യകാല യൂറോപ്പിൽ രൂപപ്പെട്ട സാമൂഹ്യ വ്യവസ്ഥ യാണ് ഫ്യൂഡലിസം.
എ) മധ്യകാല യൂറോപ്യൻ സമൂഹത്തിലെ വിവിധ സാമൂഹ്യ-സാമ്പത്തിക രാഷ്ട്രീയ വിഭാഗങ്ങളുടെ സവിശേ ഷതകൾ നൽകിയിരിക്കുന്നു. വിഭാഗമേതെന്ന് കണ്ടെത്തി എഴുതുക.

സവിശേഷതകൾ വിഭാഗം
1. സമൂഹത്തിലെ ഉയർന്ന സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സ്ഥാനം. ………………….
2. കൃഷിയിടങ്ങളിലും വീടുകളിലും ജോലി ചെയ്യൽ. ………………….
3. സൈനിക സേവനം നൽകൽ പ്രഭുക്കന്മാർ
4. പ്രഭുക്കന്മാർക്ക് സേവനം നൽകൽ ………………….

Answer:

സവിശേഷതകൾ വിഭാഗം
1. സമൂഹത്തിലെ ഉയർന്ന സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സ്ഥാനം. രാജാവ്
2. കൃഷിയിടങ്ങളിലും വീടുകളിലും ജോലി ചെയ്യൽ. കർഷകർ
3. സൈനിക സേവനം നൽകൽ പ്രഭുക്കന്മാർ
4. പ്രഭുക്കന്മാർക്ക് സേവനം നൽകൽ ഇട പ്രഭുക്കന്മാർ

ബി) പ്രഭുക്കന്മാരുടെ കൈവശമുണ്ടായിരുന്ന “മാനി’ൽ എന്തെല്ലാം ഉൾപ്പെട്ടിരുന്നു
Answer:

  • കൃഷിഭൂമി
  • മേച്ചിൽ സ്ഥലങ്ങൾ
  • പ്രഭുവിന്റെ വലിയ വീട്
  • മില്ലുകൾ
  • കർഷകരുടെ കുടിലുകൾ
  • പ്രാർത്ഥനാലയങ്ങൾ

6th Standard Social Science Second Term Question Paper 2023-24 Malayalam Medium

പ്രവർത്തനം – 2

ഇന്ത്യയിൽ ഇന്നു കാണുന്ന ക്ഷേത്രനിർമ്മാണ രീതി വിവിധ ഘട്ടങ്ങളിലൂടെ വികാസം പ്രാപിച്ച താണ്.
6th Standard Social Science Second Term Question Paper 2023 - 24 Malayalam Medium 1
എ) ചിത്രങ്ങൾ നിരീക്ഷിച്ച് മധ്യകാല ഇന്ത്യയിലെ ക്ഷേത്രനിർമ്മാണശൈലിയിലുണ്ടായ മാറ്റങ്ങളെക്കു റിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
തുർക്കിയിലെയും പേർഷ്യയിലെയും ലികൾ തദ്ദേശീയ ശൈലികൾക്കൊപ്പം ഉൾപ്പെ ടുത്തി വികസിപ്പിച്ചെടുത്ത ഒരു വാസ്തുവിദ്യാ ശൈലിയാണ് മധ്യ കാല ഇന്ത്യയിലെ വസ്തു വിദ്യാരീതി. കമാനങ്ങൾ, താഴികക്കുടങ്ങൾ, മിനാരങ്ങൾ എന്നിവയായിരുന്നു ഈ ശൈലി യുടെ ശ്രദ്ധേയമായ സവിശേഷതകൾ, കെട്ടിടം അലങ്കരിക്കുന്നതിനായി പൂക്കളുടെയും ചെടിക ളുടെയും രൂപങ്ങൾ കൊത്തിയെടുത്തു.

ബി)ഡൽഹിയിൽ സ്ഥിതിചെയ്യുന്ന ഹുമയൂണിന്റെ ശവ കുടീരം നിർമ്മിച്ചിരിക്കുന്നത് ഏത് വാസ്തുവിദ്യാ ശൈലിയിലാണ്?
Answer:
ഇന്തോഇസ്ലാമിക് ശൈലിയിലുള്ള വാസ്ത വിദ്യ

സി)കുത്തബ്മിനാറിന്റെ നിർമ്മാണം ആരംഭിച്ചത് ആരാണ്?
എ)കുത്തുബുദ്ദീൻ ഐബക്
ബി)ഇൽത്തുമിഷ്
സി) ഷാജഹാൻ
ഡി) ഹുമയൂൺ
Answer:
എ)കുത്തുബുദ്ദീൻ ഐബക്

പ്രവർത്തനം – 3

ഭൂമധ്യരേഖയിൽ നിന്ന് 10 തെക്കും 10 വടക്കു മുള്ള അക്ഷാംശങ്ങൾക്കിടയിലാണ് മധ്യരേഖാ കാലാവസ്ഥാ മേഖല.
എ) നൽകിയിരിക്കുന്ന സൂചനകൾ അടിസ്ഥാനമാക്കി മധ്യരേഖാകാലാവസ്ഥ മേഖലയിലെ ജനജീവിത ത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
6th Standard Social Science Second Term Question Paper 2023 - 24 Malayalam Medium 2
സൂചനകൾ:

  • ഭക്ഷണം
  • ഭവനനിർമ്മാണം
  • വസ്ത്രധാരണം

Answer:
ചിത്രത്തിൽ കാണുന്നത് വേട്ടയാടലിനായി തയ്യാ റെടുക്കുന്ന പിഗ്മികളെയാണ്. ഉയരം കുറഞ്ഞ ശരീരപ്രകൃതവും ഇരുണ്ട നിറവു മാണിവർക്ക്. കസാവ (മരച്ചീനി) യാണ് പിഗ്മി കളുടെ മുഖ്യ ഭക്ഷണം. കൂടാതെ കായ്കനികളും വേട്ടയാടി ക്കിട്ടിയ മാംസവും ഇവർ ഭക്ഷണ മാക്കാറുണ്ട്. ഇവർ മാനിന്റെ തുകലും ഇലകളും വസ്ത്രങ്ങ ളായി ഉപയോഗിക്കാറുണ്ട്. മരച്ചില്ലകളും വലിയ ഇലകളും ഓലകളും കൊണ്ട് അർദ്ധ വൃത്താകൃതി യിൽ ഇവർ വീടുണ്ടാക്കുന്നു. വീടുണ്ടാക്കുന്നു. വനങ്ങളെ ജീവനുതുല്യം സ്നേഹിക്കുകയും പരിപാലിക്കു കയും ചെയ്യുന്നവരാണിവർ.

ബി)നൽകിയിരിക്കുന്നവയിൽ മധ്യരേഥഖാ കാലാ വസ്ഥ മേഖലയിൽ കാണപ്പെടുന്ന ജീവി ഏതാണ്?
എ) ഒറാങ്ങുട്ടാൻ
ബി) ഒട്ടകം
സി) റെയിൻഡീർ
ഡി) പല്ലി വർഗങ്ങൾ
Answer:
എ) ഒറാങ്ങുട്ടാൻ

6th Standard Social Science Second Term Question Paper 2023-24 Malayalam Medium

പ്രവർത്തനം – 4

എ) സൂചനകൾ വായിച്ച് ഉത്തരം കണ്ടെത്തി എഴുതുക.
(i) സത്ത നത്ത് – മുഗൾ കാല ഘട്ടങ്ങളിൽ പേർഷ്യൻ സംഗീതത്തിന്റെ സ്വാധീനഫല മായി ഇന്ത്യയിൽ രൂപപ്പെട്ട് വികാസം പ്രാപിച്ച സംഗീതശൈലി.
6th Standard Social Science Second Term Question Paper 2023 - 24 Malayalam Medium 3
Answer:
ഹിന്ദുസ്ഥാനി സംഗീതം

(ii) ഇന്ത്യയിൽ ഭക്തിപ്രസ്ഥാനത്തിന്റെ ആവിർഭാ വത്തിലൂടെ വികാസം പ്രാപിച്ച രണ്ടു പ്രാദേ ശിക ഭാഷകൾ.
6th Standard Social Science Second Term Question Paper 2023 - 24 Malayalam Medium 4
Answer:
മലയാളം, തെലുങ്ക്

ബി) മധ്യകാലഘട്ടത്തിൽ ചിത്രരചനയ്ക്ക് സ്വീകരിച്ച ആശയങ്ങൾ എന്തെല്ലാമായിരുന്നു?
Answer:
രാമായണം, ബൈബിൾ, രാജകീയ ജീവിതം, എന്നിവയായിരുന്നു പ്രധാന വിഷയങ്ങൾ.

പ്രവർത്തനം – 5

ഭൂമധ്യരേഖയ്ക്ക് വടക്കും തെക്കും 20 മുതൽ 30 വരെ അക്ഷാംശങ്ങൾക്കിടയിലാണ് ഉഷ്ണ മരുഭൂമികളുടെ സ്ഥാനം.
എ) പട്ടികയിൽ നൽകിയിരിക്കുന്ന മരുഭൂമികൾ ഏതൊക്കെ വൻകരയിൽ ഉൾപ്പെട്ടതാണെന്നെഴു തുക.

മരുഭൂമികൾ വൻകര
താർ
അറ്റക്കാമ
മൊഹേവ്
സഹാറ

Answer:

മരുഭൂമികൾ വൻകര
താർ ഏഷ്യ
അറ്റക്കാമ തെക്കെ അമേരിക്ക
മൊഹേവ് വടക്കേ അമേരിക്ക
സഹാറ ആഫ്രിക്ക

ബി) ഇന്യൂട്ട് ഗോത്രവർഗക്കാർ മഞ്ഞുകട്ടകൾ കൊണ്ട് ശൈത്യകാലത്ത് നിർമ്മിക്കുന്ന താൽക്കാലിക വാസസ്ഥലത്തിന്റെ പേര് എന്ത്?
Answer:
ഇഗ്ലൂ

പ്രവർത്തനം – 6

6th Standard Social Science Second Term Question Paper 2023 - 24 Malayalam Medium 5
എ) പ്രധാനപ്പെട്ട അക്ഷാംശങ്ങൾ രേഖപ്പെടുത്തിയ ഗ്ലോബിന്റെ ചിത്രമാണ് നൽകിയിട്ടുള്ളത്. ഓരോ ന്നിന്റേയും പേരെഴുതുക.

പ്രധാന അക്ഷാംശങ്ങൾ പേര്
66 1/2° വടക്ക് – A. _______________
23 1/2° വടക്ക് – B. ഉത്തരായനരേഖ
23 1/2° തെക്ക് C. _______________
66 1/2° തെക്ക് D. _______________

Answer:

പ്രധാന അക്ഷാംശങ്ങൾ പേര്
66 1/2° വടക്ക് – A. ആർട്ടിക് വൃത്തം
23 1/2° വടക്ക് – B. ഉത്തരായനരേഖ
23 1/2° തെക്ക് C. ദക്ഷിണായനരേഖ
66 1/2° തെക്ക് D. അന്റാർട്ടിക് വൃത്തം

ബി) ഭൂമധ്യരേഖയുടെ സവിശേഷതകൾ എന്തെല്ലാം?
Answer:
ഗ്ലോബിന്റെ മധ്യഭാഗത്തായി കാണുന്ന ഏറ്റവും വലിപ്പമേറിയ അക്ഷാംശരേഖയാണ് ഭൂമധ്യരേഖ. ഈ രേഖയുടെ കോണീയ അളവ് 0° യാണ്.

6th Standard Social Science Second Term Question Paper 2023-24 Malayalam Medium

പ്രവർത്തനം – 7

നല്ല സൂര്യപ്രകാശമുള്ള ഒരു ദിവസം ബാബുമോൻ യാത്രതിരിച്ചു. അവന്റെ യാത്രയിലെ വിവിധ സമ യത്തെ നിഴലുകളാണ് നൽകിയിരിക്കുന്നത്.
6th Standard Social Science Second Term Question Paper 2023 - 24 Malayalam Medium 6
എ) ഓരോ ചിത്രത്തിലേയും നിഴൽ നിരീക്ഷിച്ച് ബാബുമോൻ സഞ്ചരിക്കുന്നതിന്റെ ഏത് ഭാഗത്തായിരിക്കും സൂര്യൻ എന്നെഴുതുക.
(a) __________
(b) __________
(c) __________
Answer:
a) രാവിലെ
b) നട്ടുച്ചയ്ക്ക്
c) വൈകുന്നേരം

ബി) ഭൂമിയിൽ കാലങ്ങൾ മാറിമാറി വരുന്നത് ഭൂമിയുടെ ഏതു തരത്തിൽപ്പെട്ട ചലനം കാരണമാണ്? സി)ഭൂമിയുടെ ഭ്രമണം ഏത് ദിശയിലാണ്?
(a) പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്
(b) കിഴക്ക് നിന്ന് പടിഞ്ഞാറോട്ട്
(c) വടക്ക് നിന്ന് തെക്കോട്ട്
(d) തെക്ക് നിന്ന് വടക്കോട്ട്
Answer:
ഭൂമിയുടെ പരിക്രമണമാണ് വിവിധ കാലങ്ങൾ അനുഭവപ്പെടുന്നതിന് കാരണം.

പ്രവർത്തനം – 8

എ) നൽകിയിരിക്കുന്ന സൂചനകൾ ഉപയോഗിച്ച് ഉൽപ്പാദന ഘടകം ഏതെന്ന് കണ്ടെത്തി എഴുതുക.
(a) മണ്ണ്, ജലം, വനങ്ങൾ, വായു എന്നീ പ്രകൃതിവിഭവങ്ങൾ ഉൾപ്പെട്ടത്
(b) കായികവും, മാനസികവും ബുദ്ധിപരവുമായ അധ്വാനശേഷി ഉപയോഗിക്കുന്നത്
(c) ഉൽപ്പാദനത്തിന് ഉപയോഗിക്കുന്നതും, കാണാനും സ്പർശിക്കാനും കഴിയുന്നതുമായ മനുഷ്യനിർമ്മിത വസ്തുക്കൾ
(d) ഉൽപ്പാദന ഘടകങ്ങളെ കൂട്ടിയോജിപ്പിക്കൽ
Answer:
a) പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്
b. തൊഴിൽ
c. മൂലധനം
d. സംഘാടനം

ബി) ഉൽപ്പാദന പ്രക്രിയയിലൂടെ രൂപപ്പെടുന്നത് എന്താണ്?
Answer:
ഉൽപന്നം

Leave a Comment