Practicing with Kerala Syllabus 8th Standard Basic Science Question Paper and Annual Exam Question Paper 2023-24 Malayalam Medium will help students prepare effectively for their upcoming exams.
Class 8 Basic Science Annual Exam Question Paper 2023-24 Malayalam Medium
Time : 2 hrs
Max. Score: 60
Instructions:
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം എല്ലാ ചോദ്യങ്ങളും നന്നായി വായിച്ച് മന സ്സിലാക്കണം.
- ഊർജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ ക്രമത്തിലാണ് പരീക്ഷ എഴുതേണ്ടത്. ഇവയ്ക്ക് ഓരോന്നിനും 40 മിനിറ്റ് വീതമാണ് സമയം. ഓരോ വിഷയവും എഴുതി കഴിയുമ്പോൾ ഉത്തരക്കട ലാസ് അധ്യാപകരെ ഏൽപ്പിക്കേണ്ടതാണ്.
Physics
Time: 40 min
Score : 20
1 മുതൽ 4 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് ഉത്തരം എഴുതുക. (1 സ്കോർ വീതം) (3 × 1 = 3)
Question 1.
ഒന്നാമത്തെ പദജോഡിയിലെ ബന്ധം കണ്ടെത്തി രണ്ടാമത്തെ പദജോഡി അനുയോജ്യമായി പൂർത്തിയാ ക്കുക. (1)
വൈദ്യുത ചാർജ് കൂളോം: കപ്പാസിറ്റൻസ്: …….
Answer:
ഫാരഡ്
Question 2.
ചുവടെ നൽകിയിരിക്കുന്നവയിൽ നിന്ന് വ്യുൽപ്പന്ന യൂണിറ്റ് തെരഞ്ഞെടുത്ത് എഴുതുക. (m, kg, N, s) (1)
Answer:
N
Question 3.
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്? (1)
a) സജാതിയ ധ്രുവങ്ങൾ പരസ്പരം ആകർഷിക്കുന്നു.
b) ഒരു കാന്തത്തിന് ചുറ്റും എല്ലാ തലങ്ങളിലും കാന്തികപ്രഭാവം അനുഭവപ്പെടുന്നു.
c) കാന്തത്തിന് പുറത്ത് കാന്തിക ബലരേഖകളുടെ ദിശ ദക്ഷിണധ്രുവത്തിൽനിന്ന് ഉത്തരധ്രുവത്തിലേക്ക് ആണ്.
Answer:
b) ഒരു കാന്തത്തിന് ചുറ്റും എല്ലാ തലങ്ങളിലും കാന്തികപ്രഭാവം അനുഭവപ്പെടുന്നു.
Question 4.
എപ്പോഴും നിവർന്നതും ചെറുതും ആയ പ്രതിബിംബം രൂപീകരിക്കുന്ന ഗോളീയദർപ്പണം ഏത്? (1)
Answer:
കോൺവെക്സ്
5 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും നാലെണ്ണത്തിന് ഉത്തരം എഴുതുക. (2 സ്കോർ വീതം) (4 × 2 = 8)
Question 5.
ചില വസ്തുക്കൾ തമ്മിൽ ഉരസുമ്പോൾ ഇലക്ട്രോൺ കൈമാറ്റം നടക്കുന്നുണ്ട്. ഈ ആശയത്തെ അടി സ്ഥാനമാക്കി ചുവടെ നൽകിയ പട്ടിക പൂർത്തിയാക്കുക. (2)
ഉരസാൻ ഉപയോഗിച്ച് ജോഡി വസ്തുക്കൾ | ഇലക്ട്രോൺ നഷ്ടപ്പെടുന്ന വസ്തു | നെഗറ്റീവ് ചാർജ് ലഭിക്കുന്ന വസ്തു |
എബണൈറ്റ്, കമ്പിളി | …..(a)…. | …..(b)…. |
ഗ്ലാസ് റോഡ്, സിൽക്ക് | …..(c)…. | …..(d)…. |
Answer:
a) കമ്പിളി
b) എബണൈറ്റ്
c) ഗ്ലാസ് റോഡ്
d) സിൽക്ക്
Question 6.
നിശ്ചലാവസ്ഥയിൽ നിന്നും യാത്ര തിരിച്ച് ഒരു കാറിന്റെ നേർരേഖാ ചലനവുമായി ബന്ധപ്പെട്ട രേഖാ ചിത്രം നൽകിയിരിക്കുന്നു.
a) C മുതൽ D വരെ കാറിന് _________ (1)
(സമത്വരണം ഉണ്ട് അസമപ്രവേഗം ഉണ്ട് സമപ്രവേഗം ഉണ്ട്)
b) കാറിന് A മുതൽ C വരെയുള്ള ത്വരണം കണ്ടെത്തുക. (1)
Answer:
a) സമപ്രവേഗം ഉണ്ട്
b) u = 0 m/s
v = 10m/s
t = 10s
a = \(\frac{v-u}{t}=\frac{10-0}{10}=\frac{10 \mathrm{~m} / \mathrm{s}}{10 \mathrm{~s}}\) = 1 m/s²
Question 7.
മനുഷ്യന് അസുഖകരമായ രീതിയിൽ ശബ്ദം ഉണ്ടാക്കുന്നതാണ് ശബ്ദമലിനീകരണം. “ശബ്ദമലിനീക രണം കുറയ്ക്കാം’- ഈ ആശയം സമൂഹത്തിൽ എത്തിക്കാൻ ഉതകുന്ന ഒരു പോസ്റ്റർ തയ്യാറാക്കുക. (2)
Answer:
Question 8.
a) തന്നിരിക്കുന്ന രേഖാചിത്രം പകർത്തി വരച്ച് പ്രതിബിംബരൂപീകരണം ചിത്രീകരിക്കുക. (1)
Answer:
b) പ്രതിബിംബത്തിന്റെ രണ്ട് സവിശേഷതകൾ എഴുതുക. (1)
Answer:
തലകീഴായതാണ്, യഥാർഥമാണ്.
Question 9.
20000 Hz ൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദമ തരംഗങ്ങളാണ് അൾട്രാസോണിക് തരംഗങ്ങൾ. അൾട സോണിക് തരംഗങ്ങളുടെ രണ്ട് ഉപയോഗങ്ങൾ എഴുതുക. (2)
Answer:
സോണാർ
വൈദ്യ ശാസ്ത്ര രംഗത്ത് രോഗ നിർണയ ത്തിനും ചികിത്സക്കും ഉപയോഗിക്കുന്നു.
10 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് ഉത്തരം എഴുതുക. (3 സ്കോർ വീതം) (3 × 3 = 9)
Question 10.
വിവിധതരം ദർപ്പണങ്ങളുടെ ഉപയോഗങ്ങൽ ചുവടെ നൽകിയിരിക്കുന്നു. അവയെ തരംതിരിച്ച് പട്ടികപ്പെ ടുത്തുക. (3)
a) വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി
b) ഡോക്ടർമാർ ഉപയോഗിക്കുന്ന ഹെഡ്മിറ്റായി
c) സോളാർ കോൺസൻട്രേറ്റുകളിൽ റിഫ്ളക്ടറായി
d) തെരുവിളക്കുകളിൽ റിഫ്ളക്ടറായി
e) സാധാരണയായി മുഖം നോക്കുന്നതിന്
f) സിനിമ പ്രൊജക്ടറുകളിൽ റിഫ്ളക്ടറായി
കോൺകേവ് ദർപ്പണം | സമതല ദർപ്പണം | കോൺവെക്സ് ദർപ്പണം |
Answer:
കോൺകേവ് ദർപ്പണം | സമതല ദർപ്പണം | കോൺവെക്സ് ദർപ്പണം |
(b) | e) | (a) |
(c) | (d) | |
(f) |
Question 11.
നൽകിയിരിക്കുന്ന സന്ദർഭങ്ങൾ വിശകലനം ചെയ്ത് ചുവടെ നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
i) തെങ്ങിൽ നിന്ന് തേങ്ങ വീഴുന്നു.
ii) നിരപ്പായ തറയിലൂടെ ഉരുട്ടി വിട്ട പന്ത് അല്പദൂരം സഞ്ചരിച്ചശേഷം നിശ്ചലാവസ്ഥയിലാകുന്നു.
a) ഇവയിൽ സമ്പർക്കരഹിത ബലം അനുഭവപ്പെടുന്ന സന്ദർഭം ഏത്? (1)
b) ഇവിടെ മന്ദീകരണം ഉണ്ടാകുന്ന സന്ദർഭം ഏത്? ഈ മന്ദീകരണം ഉണ്ടാകാനുള്ള കാരണം എഴുതുക.(1)
c) സമ്പർക്കരഹിത ബലത്തിന് മറ്റൊരു ഉദാഹരണം എഴുതുക. (1)
Answer:
a) (i)
b) (ii), ഘർഷണ മൂലം
c) കാന്തികബലം
Question 12.
ഉയരം കൂടിയ കെട്ടിടങ്ങളെ മിന്നലിൽ നിന്ന് രക്ഷിക്കുന്നതിനായി മിന്നൽ രക്ഷാചാലകം ഉറപ്പിക്കാറുണ്ട്.
a) മിന്നൽ രക്ഷാചാലകത്തിന്റെ അഗ്രഭാഗം കൂർപ്പിച്ചിരിക്കുന്നു. ഇതിന്റെ പിന്നിലെ ശാസ്ത്രീയ അടിത്തറ എന്ത്? (2)
Answer:
കൂർത്ത അഗ്രങ്ങളിൽ ചാർജിന്റെ സാന്ദ്രത കൂടുതലാണ്.
b) മിന്നലിൽ നിന്നും നമുക്ക് രക്ഷനേടാനുള്ള മറ്റ് രണ്ട് മാർഗങ്ങൾ എഴുതുക.
Answer:
മിന്നലുള്ളപ്പോൾ ജനൽകമ്പികളിലോ ലോഹഭാഗങ്ങളിലോ സ്പർശിക്കരുത്.
മിന്നലുള്ളപ്പോൾ വൈദ്യുത ഉപകരണ ങ്ങൾ പ്രവർത്തിപ്പിക്കരുത്.
Question 13.
A B C കോളങ്ങളിൽ തന്നിരിക്കുന്ന പദങ്ങളെ അനുയോജ്യമായി ബന്ധിപ്പിച്ചെഴുതുക. (3)
A | B | C |
അന്തരീക്ഷമർദം | m/s | ബാരോമീറ്റർ |
വേഗം | dB | സ്പീഡോമീറ്റർ, |
ഉച്ചതമ | ബാർ | ഡെസിബെൽ മീറ്റർ |
m/s | ലാക്ടോമീറ്റർ |
Answer:
A | B | C |
അന്തരീക്ഷമർദം | ബാർ | ബാരോമീറ്റർ |
വേഗം | m/s | സ്പീഡോമീറ്റർ, |
ഉച്ചതമ | dB | ഡെസിബെൽ മീറ്റർ |
Chemistry
Time: 40 mins
Score : 20
1 മുതൽ 4 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് ഉത്തരം എഴുതുക. (1 സ്കോർ വീതം)
Question 1.
താഴെ കൊടുത്തിരിക്കുന്നവയിൽ ചൂടാക്കു മ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകമായി മാറുന്ന ഖരപദാർത്ഥം ഏത്? (1)
(കറിയുപ്പ്, പഞ്ചസാര, മെഴുക്, കർപ്പൂരം)
Answer:
കർപ്പൂരം
Question 2.
ഉചിതമായ വിധം പൂരിപ്പിക്കുക. (1)
ഗ്ലൂക്കോസ് : മോണോമർ
സ്റ്റാർച്ച് : ………….
Answer:
പോളിമെർ
Question 3.
രാസസമവാക്യം പൂർത്തീകരിക്കുക. (1)
Mg + H2O → MgO + ………………
Answer:
Mg + H2O → MgO + H2
Question 4.
ഇലാസ്തിക സ്വഭാവമുള്ള പോളിമറാണ്. (1)
(പ്രോട്ടീൻ, സിൽക്ക്, റബ്ബർ, ചണം)
Answer:
റബ്ബർ
5 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും നാലെണ്ണത്തിന് എണ്ണത്തിന് ഉത്തരം എഴുതുക. 2 സ്കോർ വീതം (4 × 2 = 8)
Question 5.
a) സൾഫ്യൂരിക്ക് ആസിഡിന്റെ (H2SO) ഒരു തന്മാത്രയിൽ അടങ്ങിയിരിക്കുന്ന ഓക്സിജൻ ആറ്റങ്ങളുടെ എണ്ണം എത്ര? (1)
b) 5NH, യിൽ അടങ്ങിയിരിക്കുന്ന ആകെ ആറ്റ ങ്ങളുടെ എണ്ണം എത്ര?
Answer:
a) 4
b) 20
Question 6.
a) ഇരുമ്പ് വളയിൽ കോപ്പർ പൂശുന്ന പ്രവർത്തന ത്തിന്റെ പേര് എന്ത്? (1)
b) ഈ പ്രക്രിയ ഒരു വൈദ്യുത രാസപ്രവർത്തന മാണ്. എന്തുകൊണ്ട്? (1)
Answer:
a) വൈദ്യുതലേപനം (ഇലക്ട്രോപ്ലേറ്റിംഗ്)
b) ഈ രാസപ്രവർത്തനത്തിൽ വൈദ്യു തോർജ്ജം ആഗിരണം ചെയ്യപ്പെടുന്നു.
Question 7.
a) വൈദ്യുത ബൾബിന്റെ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ഏത്? (1)
b) ഈ ലോഹത്തിന്റെ ഏത് ഗുണമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. (1)
(സൊണോരിറ്റി, ഡക്റ്റിലിറ്റി, ലോഹദ്യുതി)
Answer:
a) ടങ്സ്റ്റൺ
b) ഡക്ടിലിറ്റി
Question 8.
ചുവടെ തന്നിരിക്കുന്ന സാഹചര്യങ്ങളിൽ ജല ത്തിന്റെ ഏത് ഗുണങ്ങളാണ് പ്രകടമാകുന്നത്? (1)
a) വാഹനങ്ങളുടെ റേഡിയേറ്ററിൽ ജലം ഉപയോഗിക്കുന്നു.
b) ജലത്തിന്റെ ചെറുതുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നു.
Answer:
a) ഉയർന്ന താപനില
b) പ്രതലബലം
Question 9.
ചുവടെ കൊടുത്തിരിക്കുന്നവയിൽ കൃത്രിമനാരുകളുടെ സവിശേഷതകൾ ഏവ? (1)
a) നനഞ്ഞാൽ വേഗത്തിൽ ഉണങ്ങുന്നു
b) വായുസഞ്ചാരം കൂടുതൽ
c) കൂടുതൽ കാലം ഈടു നിൽക്കുന്നില്ല
d) ചുളുങ്ങുന്നില്ല
Answer:
നനഞ്ഞാൽ വേഗത്തിൽ ഉണങ്ങുന്നു.
ചുളുങ്ങുന്നില്ല
10 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (3 × 3 = 9)
Question 10.
ചുവടെ കൊടുത്തിരിക്കുന്ന പട്ടിക വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
മിശ്രിതം A | മിശ്രിതം B | മിശ്രിതം C |
ഘടകങ്ങളെ അരിച്ച് വേർതിരിക്കാൻ കഴിയില്ല. | ഘടകങ്ങളെ അരിച്ച് വേർതിരിക്കാൻ കഴിയും. | ഘടകങ്ങളെ അരിച്ച് വേർതിരിക്കാൻ കഴിയുന്നില്ല. |
കടത്തിവിടുന്ന തീവ പ്രകാശത്തിന്റെ പാത ദൃശ്യ മാണ്. | കടത്തിവിടുന്ന തീവ പ്രകാശത്തിന്റെ പാത ദൃശ്യമല്ല. |
a) ഇവയിൽ ഏത് മിശ്രിതമാണ് യഥാർഥ ലായ നിയെ സൂചിപ്പിക്കുന്നത്? (1)
b) കുറച്ചുനേരം അനക്കാതെ വയ്ക്കുമ്പോൾ ഏത് മിശ്രിതത്തിലെ കണങ്ങളാണ് അടിയു ന്നത്? (1)
c) പാൽ ഇവയിൽ ഏതുതരം മിശ്രിതത്തിൽ ഉൾപ്പെടുന്നു? (1)
Answer:
a) മിശ്രിതം C
b) മിശ്രിതം B
c) മിശ്രിതം A
Question 11.
ജലത്തിന്റെ രണ്ട് സാമ്പിളുകൾ നൽകിയിരിക്കുന്നു.
സാമ്പിൾ 1 – സോപ്പ് എളുപ്പത്തിൽ പതയുന്നു
സാമ്പിൾ 2 – സോപ്പ് എളുപ്പത്തിൽ പതയുന്നില്ല
a) ഇവയിൽ ഏതാണ് കഠിനജലം? (1)
b) ചുവടെ തന്നിരിക്കുന്നവയിൽ ജലകാഠിന്യത്തിന് കാരണമായ ലവണം ഏത്? (1)
(സോഡിയം കാർബണേറ്റ്, മഗ്നീഷ്യം ക്ലോറൈഡ്, സിങ്ക് ഹൈഡ്രോക്സൈഡ്, അമോണിയം ക്ലോറൈഡ്)
c) ഏതു തരത്തിലുള്ള ജലകാഠിന്യമാണ് തിളപ്പിച്ച് മാറ്റാൻ കഴിയുന്നത്? (1)
Answer:
a) സാമ്പിൾ 2
b) മഗ്നീഷ്യം ക്ലോറൈഡ് c) താല്ക്കാലിക കാഠിന്യം
Question 12.
പ്ലാസ്റ്റിക്കിന്റെ രണ്ട് വകഭേദങ്ങളാണ് തെർമോ പ്ലാസ്റ്റിക്കും തെർമോസെറ്റിംഗ് പ്ലാസ്റ്റിക്കും.
a) ഇവ തമ്മിലുള്ള വ്യത്യാസമെന്ത്? (2)
b) താഴെ കൊടുത്തിരിക്കുന്നവയിൽ തെർമോ സെറ്റിംഗ് പ്ലാാസ്റ്റിക് ഏത്? (1)
(പോളിത്തീൻ, ബേക്കലൈറ്റ്, പി.വി.സി., റബ്ബർ)
Answer:
a) തെർമോപ്ലാസ്റ്റിക് ചൂടാക്കിയാൽ മൃദുവാകുന്നു. തണുപ്പിക്കുമ്പോൾ ദൃഢമാകുന്നു. ഈ പ്രക്രിയ എത്ര പ്രാവശ്യം വേണമെങ്കിലും ആവർത്തിക്കാൻ കഴിയും. തെർമോസെറ്റിംഗ് പ്ലാസ്റ്റിക് നിർമ്മാണവേളയിൽ ചൂടാക്കുമ്പോൾ മൃദുവാകുന്നു. തണുപ്പിക്കുമ്പോൾ സ്ഥിരമായി ദൃഢമാകുന്നു.
b) ബേക്കലൈറ്റ്
Question 13.
ഇന്ന് വ്യാപകമായി അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് ജലമലിനീകരണം.
ജലജീവികൾക്കും ജലസസ്യങ്ങൾക്കും ശ്വസിക്കുന്നതിനാവശ്യമായ ഓക്സിജൻ എവിടെ നിന്നാണ് ലഭിക്കുന്നത്? (1)
പുഴകളിലും കുളങ്ങളിലും തള്ളുന്ന മാലിന്യ ങ്ങൾ ജലജീവികളുടെ നാശത്തിന് കാരണമാ കുന്നു. എങ്ങനെയെന്ന് വ്യക്തമാക്കുക. (1)
ജലമലിനീകരണത്തിന് കാരണമാകുന്ന മറ്റേ തെങ്കിലും ഒരു പ്രവർത്തനം എഴുതുക. (1)
Answer:
a) ജലത്തിൽ ലയിച്ചു ചേർന്നിട്ടുള്ള ഓക്സിജ നാണ് ജലജീവികൾക്കും ജലസസ്യങ്ങൾക്കും ശ്വസിക്കുന്ന തിന് ലഭിക്കുന്നത്.
b) മാലിന്യങ്ങൾ
ജൈവവിഘടനത്തിന് ആവശ്യ മായ ഓക്സിജൻ ജലത്തിൽനിന്നും ഉപയോ ഗിക്കുന്നു. ഇതു ജലജീവികളുടെ നാശത്തിനു കാരണമാകുന്നു.
c) രാസവളങ്ങളും രാസകീടനാശിനികളും ഒഴുകി ജല സ്രോതസ്സുകളിൽ എത്തുന്നത് ജലമലി നീകരണത്തിന് ജന്തുശാസ്ത്രം കാരണമാകുന്നു.
Biology
Time: 40 min
Score : 20
1 മുതൽ 4 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം. (3 × 1 = 3)
Question 1.
ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും ഗ്രന്ഥീകോശ ങ്ങളിൽ കൂടുതലായി കാണപ്പെടുന്ന കോശാംഗം തിരഞ്ഞെടുത്തെഴുതുക. (1)
a) മൈറ്റോകോൺട്രിയോൺ
b) റൈബോസോം
c) ഗോൾജി കോംപ്ലക്സ്
d) എൻഡോപ്ലാസ്മിക് റെറ്റിക്കുലം
Answer:
c) ഗോൾജി കോംപ്ലക്സ്
Question 2.
പദബന്ധം മനസ്സിലാക്കി വിട്ടുപോയം ഭാഗം പൂർത്തിയാക്കുക. (1)
അണ്ഡാശയം : ഈസ്ട്രജൻ
വൃഷണം : …………..
Answer:
ടെറോസ്റ്റീറോൺ
Question 3.
ഒറ്റപ്പെട്ടത് കണ്ടെത്തി, മറ്റുള്ളവയുടെ പൊതുസവിശേഷത എഴുതുക. (1)
a) വരയാട്
b) സിംഹവാലൻ കുരങ്ങ്
c) ഡോഡോ
d) മലബാർ വെരുക്
Answer:
c) ഡോഡോ – മറ്റുള്ളവ വംശനാശം ഭീഷണി നേരിടുന്ന ജീവജാലങ്ങൾ
Question 4.
ശരിയായ ജോഡികൾ തിരഞ്ഞെടുത്തെഴുതുക. (1)
Answer:
നാഷണൽ പാർക്കുകൾ – സൈലന്റ് വാലി
വന്യജീവി സങ്കേതകങ്ങൾ – പെരിയാർ
5 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും നാലെണ്ണത്തിന് ഉത്തരമെഴുതുക. രണ്ട് വീതം. (4 × 2 = 8)
Question 5.
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ അടിവരയിട്ട ഭാഗത്ത് തെറ്റുണ്ടെങ്കിൽ തിരുത്തിയെഴുതുക.
a) എക്സിറ്റ് കൺസർവേഷന് ഉദാഹരണമാണ് സുവോളജിക്കൽ ഗാർഡനുകൾ.
b) പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങളാണ് കമ്മ്യൂണിറ്റി റിസർവുകൾ.
c) വന്യജീവി സംരക്ഷണത്തോടൊപ്പം ഒരു പ്രദേശത്തെ ചരിത്രസ്മാരകങ്ങൾ, പ്രകൃതി വിഭവങ്ങൾ എന്നിവ കൂടി സംരക്ഷിക്കുന്നവയാണ് ബയോസ്ഫിയർ റിസർവുകൾ.
Answer:
a) എക്സിറ്റു കൺസർവേഷൻ
c) നാഷണൽ പാർക്കുകൾ
Question 6.
ചുവടെ നൽകിയ പ്രസ്താവന വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
നായയുടെ ശാസ്ത്രീയ നാമമാണ് കാനിസ് ഫെമിലിയാരിസ് |
a) ഇത്തരത്തിൽ ജീവികൾക്ക് ശാസ്ത്രീയമായി പേര് നല്കുന്ന രീതി ഏതു പേരിൽ അറിയപ്പെടുന്നു. (1)
b) ശാസ്ത്രീയനാമത്തിലെ കാനിസ്, ഫെമിലിയാരിസ് എന്നീ പദങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു. (1)
Answer:
a) ദ്വിനാമ പദ്ധതി
b) കാനീസ് – ജീനസിനെ സൂചിപ്പിക്കുന്നു
ഫെമിലിയാരീസ് – സ്പീഷിന്റെ പേരിനെ സൂചിപ്പിക്കുന്നു
Question 7.
പത്രവാർത്ത വിശകലനം ചെയ്ത് നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
10 മുതൽ 19 വയസ്സുവരെ പ്രായമുള്ള 13 കോടി കുട്ടികൾക്ക് അയൺ ഗുളികകൾ നൽകുന്ന പദ്ധതി കേന്ദ്ര ആരോഗ്യവകുപ്പ് ആരംഭിച്ചു. |
a) ഏതു രോഗം പരിഹരിക്കുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്. (1)
b) ഈ രോഗം മറികടുക്കുന്നതിന് ഭക്ഷണക്രമീകരണത്തിന്റെ പങ്കെന്ത്? (1)
Answer:
a) അനീമിയ
b) ആഹാരത്തിൽ ഇരുമ്പിന്റെ കുറവാണ് അനീ മിയ്ക്ക് കാരണം. അതിനാൽ ഇരുമ്പ് അട ങ്ങുന്ന ഭക്ഷണം കഴിക്കുന്നതിലൂടെ അനീമിയ
പരിഹരിക്കാം.
Question 8.
ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
a) X, Y എന്നിവ സൂചിപ്പിക്കുന്ന ഭാഗങ്ങളുടെ പേരെഴുതുക. (1)
b) X എന്ന ഭാഗം നിർവഹിക്കുന്ന ധർമ്മമെഴുതുക. (1)
Answer:
a) X : ബീജവാഹി Y : വൃഷണം
b) X : ബീജവാഹി വൃഷണങ്ങളിൽ ഉൽപാദി പ്പിക്കപ്പെടുന്ന പുംബീജങ്ങൾ മൂത്രനാളിയിലെ ത്തിക്കുന്നു.
Question 9.
ചുവടെ നൽകിയിട്ടുള്ള വിവരണം വിശകലനം ചെയ്ത് കാരണമെഴുതുക.
a) ഇന്ത്യയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഇക്കോളജിക്കൽ ഹോട്ട്സ്പോട്ടുകളിൽ ഒന്നാണ് പശ്ചിമഘട്ടം. (1)
b) കാവുകൾ സംരക്ഷിക്കപ്പെടേണ്ട ജൈവവൈവിധ്യ മേഖലകളാണ്. (1)
Answer:
a) തദ്ദേശീയമായ ഒട്ടേറെ സ്പീഷിസുകൾ ഉള്ളതും ആവാസനാശ ഭീഷണി നേരിടുന്നതു മായ ജൈവസമ്പന്ന മേഖലയാണ് പശ്ചിമ
ഘട്ടം.
b) വിസ്തൃതി കുറഞ്ഞ ജൈവവിധ്യ മേഖലക ളാണ് കാവുകൾ. ഇവ പ്രദേശത്തെ ജലസംര ക്ഷണത്തിന് സഹായിക്കുന്നു.
10 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് ഉത്തരമെഴുതുക. മൂന്ന് സ്കോർ വീതം. (3 × 3 = 9)
Question 10.
ചിത്രീകരണം വിശകലനം ചെയ്ത് വിട്ടുപോയ ഭാഗങ്ങൾ പൂർത്തിയാക്കുക.
Answer:
a) കമെൻസലിസം
b) മ്യൂച്ചലിസം
c) രണ്ടു ജീവികൾക്കും ഗുണകരം
d) ഒന്നിന് ഗുണം മറ്റേതിന് ദോഷം
e) മാവും മരവാഴയും
f) കടുവയും മാനും
Question 11.
നൽകിയിരിക്കുന്ന ചിത്രം പകർത്തിവരച്ച് ചുവടെ കൊടുത്തിരിക്കുന്ന ഭാഗങ്ങൾ തിരിച്ചറിഞ്ഞ് പേരെഴുതി അടയാളപ്പെടുത്തുക.
ചിത്രം പകർത്തി വരയ്ക്കുന്നതിന് (1)
a) പുംബീജവുമായി സംയോജിച്ച് എൻഡോസ്പേം രൂപപ്പെടുന്ന ഭാഗം. (1)
b) പരാഗരേണുവിൽ നിന്ന് രൂപപ്പെട്ട് അണ്ഡാശയത്തിനു നേരെ വളരുന്ന ഭാഗം. (1)
Answer:
Question 12.
ജൈവവൈവിധ്യം നമുക്ക് നൽകുന്ന ചില സേവനങ്ങൾ ചുവടെ നൽകിയിരിക്കുന്നു. അവ വിശകലനം ചെയ്ത് പട്ടിക പൂർത്തിയാക്കുക.
- O2 – CO2 സന്തുലനം
- പരാഗണം
- പോഷകചംക്രമണം
- മണ്ണ് രൂപീകരണം
- കാലാവസ്ഥാനിയന്ത്രണം
സഹായക സേവനങ്ങൾ | ………………………… |
Answer:
സഹായക സേവനങ്ങൾ | പാരിസ്ഥിതിക സേവനങ്ങൾ |
പോഷക – ചംക്രമണം | സന്തുലനം |
പരാഗണം | മണ്ണ് രൂപീകരണം |
കാലാവസ്ഥാ നിയന്ത്രണം |
Question 13.
ചുവടെ നൽകിയിട്ടുള്ള പട്ടിക ഉചിതമായി പൂർത്തിയാക്കുക.
Answer:
a) പുംബീജം
b) താരതമ്യേന ചെറുത്
c) ശിരസ്, ഉട്ടൽ, വാൽ എന്നിവ കാണപ്പെടുന്നു.
d) പുംബീജത്തേക്കാൾ വലുത്
e) ഇല്ല
f) ഗോളാകൃതി കോശസ്തരത്തിന് പുറത്തായി പ്രത്യേക സംരക്ഷണാവരണം.