8th Standard Basic Science First Term Question Paper 2023-24 Malayalam Medium

Practicing with Kerala Syllabus 8th Standard Basic Science Question Paper and First Term Question Paper 2023-24 Malayalam Medium will help students prepare effectively for their upcoming exams.

Class 8 Basic Science First Term Question Paper 2023-24 Malayalam Medium

Time : 2 hrs
Max. Score: 60

Instructions:

  1. ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം എല്ലാ ചോദ്യങ്ങളും നന്നായി വായിച്ച് മന സ്സിലാക്കണം.
  2. ഊർജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ ക്രമത്തിലാണ് പരീക്ഷ എഴുതേണ്ടത്. ഇവയ്ക്ക് ഓരോന്നിനും 40 മിനിറ്റ് വീതമാണ് സമയം. ഓരോ വിഷയവും എഴുതി കഴിയുമ്പോൾ ഉത്തരക്കട ലാസ് അധ്യാപകരെ ഏൽപ്പിക്കേണ്ടതാണ്.

Physics

Time: 40 min
Score : 20

1 മുതൽ 4 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണ ത്തിന് ഉത്തരം എഴുതുക. (1 സ്കോർ വീതം) (3 × 1 = 3)

Question 1.
താഴെപ്പറയുന്നവയിൽ അദിശ അളവ് ഏത്?
(പ്രവേഗം, സ്ഥാനാന്തരം, വേഗം, ത്വരണം)
Answer:
വേഗം

Question 2.
വയൽവരമ്പത്ത് നിൽക്കുന്ന ഒരു കുട്ടി തറയെ അപേ
ക്ഷിച്ച് …………….. ആണ്.
(ചലനാവസ്ഥയിൽ നിശ്ചലാവസ്ഥയിൽ)
Answer:
നിശ്ചലാവസ്ഥയിൽ

Question 3.
ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും യൂണിറ്റുകൾ ശരിയായ രീതിയിൽ രേഖപ്പെടുത്തിയിട്ടു ള്ള വ തിരഞ്ഞെടുത്തെഴുതുക.
(a) 37.65 m
(b) 37.65 cm
(c) 10 Pa
(d) 20 Kg
Answer:
(b) 37.65 cm

Question 4.
കൂട്ടത്തിൽപ്പെടാത്തത് ഏത് എന്ന് കണ്ടെത്തി എഴു
(km, kg, mm, cm)
Answer:
kg (മറ്റുള്ളവ നീളത്തിന്റെ യൂണിറ്റുകൾ ആണ്)

8th Standard Basic Science First Term Question Paper 2023-24 Malayalam Medium

5 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും നാലെണ്ണ ത്തിന് ഉത്തരം എഴുതുക. (2 സ്കോർ വീതം) (4 × 2 = 8)

Question 5.
അടിസ്ഥാന അളവായ നീളത്തെ ആസ്പദമാക്കി ചുവടെ നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) പ്ലാസ്റ്റിക് ക്വാരി ബാഗുകളുടെ കനം പ്രസ്താവിക്കു ന്നത് ഏത് യൂണിറ്റിലാണ് ?
(b) ഒരു അസ്ട്രോണമിക്കൽ യൂണിറ്റ് എത്ര കിലോമീ റ്റർ ആണ്?
Answer:
മൈക്രോൺ
15 കോടി കിലോമീറ്റർ

Question 6.
നിശ്ചലാവസ്ഥയിൽ നിന്നും യാത്ര തിരിച്ച ഒരു വാഹന ത്തിന്റെ പ്രവേഗം 10 സെക്കന്റ് കൊണ്ട് 50m/s ആയി മാറിയെങ്കിൽ ത്വരണം എത്രയായിരിക്കും?
Answer:
a = \(\frac{v-u}{t}\)
ആദ്യ പ്രവേഗം u = 0
അന്ത്യ പ്രവേഗം v = 500
സമയം, t = 10 s
a = \(\frac{50-0}{10}=\frac{50}{10}\)
ത്വരണം a = 5 m/s

Question 7.
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളെ സമപ്ര വേഗം, അസമപ്രവേഗം എന്നിങ്ങനെ തരംതിരിക്കുക.
(a) പറന്നിറങ്ങുന്ന വിമാനത്തിന്റെ ചലനം
(b) തുല്യസമയം ഇടവേളകളിൽ തുല്യ ദൂരം ഒരേ ദിശ യിൽ സഞ്ചരിച്ച കാറിന്റെ ചലനം
(c) സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് നീങ്ങുന്ന ട്രെയിൻ
(d) ശൂന്യതയിലൂടെയുള്ള പ്രകാശത്തിന്റെ സഞ്ചാരം
Answer:
സമപ്രവേഗം
(b) തുല്യസമയം ഇടവേളകളിൽ തുല്യ ദൂരം ഒരേ ദിശ യിൽ സഞ്ചരിച്ച കാറിന്റെ ചലനം
(d) ശൂന്യതയിലൂടെയുള്ള പ്രകാശത്തിന്റെ സഞ്ചാരം

അസമപ്രവേഗം
(a) പറന്നിറങ്ങുന്ന വിമാനത്തിന്റെ ചലനം
(c) സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് നീങ്ങുന്ന ട്രെയിൻ

Question 8.
“വാഹനങ്ങളുടെ അമിതവേഗം അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്.
വാഹനാപകടങ്ങൾ കുറയ്ക്കുക എന്ന അവബോധം സൃഷ്ടിക്കാനായി സ്കൂൾ പരിസരത്ത് സ്ഥാപിക്കേണ്ട ഒരു ബോർഡിലേക്ക് രണ്ട് സന്ദേശങ്ങൾ എഴുതുക.
Answer:
ട്രാഫിക് നിയമങ്ങൾ പാലിക്കു സുരക്ഷിതമായി യാത്ര ചെയ്യു
അമിത വേഗം ഒഴിവാക്കു ഓരോ ജീവനും വിലപ്പെട്ടതാണ്.
മദ്യപിച്ച് വാഹനമോടിക്കരുത്.

Question 9.
ചിത്രത്തിൽ A, B എന്നിവ ഒരു വസ്തുവിന്റെ സമവേ ഗത്തിലുള്ള രണ്ട് സഞ്ചാര പാതകളാണ്.
8th Standard Basic Science First Term Question Paper 2023-24 Malayalam Medium 1
(a) ഇവയിൽ ഏത് പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് വസ്തുവിന് ത്വരണം ഉള്ളത് ?
(b) നിങ്ങളുടെ ഉത്തരം സാധൂകരിക്കുക.
Answer:
a) സഞ്ചാര പാത B
b) സമവേഗത്തിൽ വൃത്തപാതയിലൂടെ സഞ്ചരിക്കു മ്പോൾ ദിശമാറുന്നു. അതിനാൽ സഞ്ചാര പാത ആ യിലൂടെ യാത്ര ചെയുമ്പോൾ വസ്തുവിന് ത്വരണം അനുഭവപ്പെടുന്നു.

10 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണ ത്തിന് ഉത്തരം എഴുതുക. (3 സ്കോർ വീതം) (3 × 3 = 9)

Question 10.
ഒരേ കോഴിമുട്ട ഗാഢ ഉപ്പുലായനിയിലും ശുദ്ധജല ത്തിലും കിടക്കുന്നത് ചിത്രീകരിച്ചിരിക്കുന്നത് നിരീക്ഷി ക്കുക.
8th Standard Basic Science First Term Question Paper 2023-24 Malayalam Medium 2
(a) ഇവയിൽ ഏത് ബീക്കറിലാണ് ശുദ്ധജലമുള്ളത്?
(b) ഈ നിഗമനത്തിലെത്താൻ നിങ്ങളെ സഹായിച്ച കാര ണങ്ങൾ എഴുതുക.
Answer:
a) med A
b) ശുദ്ധ ജലത്തിനെ അപേക്ഷിച്ച് ഉപ്പുവെള്ളത്തിന് സാന്ദ്രത കൂടുതലാണ്. സാന്ദ്രത കൂടുതൽ ഉള്ള ഉപ്പുവെള്ളത്തിൽ കോഴിമുട്ട പൊങ്ങിക്കിടക്കുന്നു.

Question 11.
രണ്ട് കാറുകളുടെ സഞ്ചാരപാതകൾ ചിത്രത്തിലേതുപോ ലെയാണ്. A എന്ന കാർ P യിൽ നിന്നും വഴി ലേക്കും B എന്ന കാർ P യിൽ നിന്നും S വഴി R ലേക്കു മാണ് സഞ്ചരിച്ചിട്ടുള്ളത് ?
8th Standard Basic Science First Term Question Paper 2023-24 Malayalam Medium 3
(a) കാർ A സഞ്ചരിച്ച ആകെ ദൂരം എത്ര? ഈ കാറി നുണ്ടായ സ്ഥാനാന്തരം എത്ര?
(b) കാർ B സഞ്ചരിച്ച ആകെ ദൂരം എത്ര ഈ കാറിനു ണ്ടായ സ്ഥാനാന്തരം എത്ര?
(c) ഏതുതരം ചലനത്തിലാണ് ഒരു വസ്തു സഞ്ചരിച്ച ദൂരത്തിന്റെയും സ്ഥാനാന്തരത്തിന്റെയും അളവുകൾ തുല്യമാകുന്നത്?
Answer:
a) കാർ A സഞ്ചരിച്ച ആകെദൂരം
= PO + QR = 500 + 600 = 1100 m
കാറിനുണ്ടായ സ്ഥാനാന്തരം PR = 1000 m

b) കാർ B സഞ്ചരിച്ച ആകെദൂരം
= 400 + 600 = 1000 m
കാറിനുണ്ടായ സ്ഥാനാന്തരം = 1000 m

c) വസ്തു നേർരേഖയിൽ ചലിക്കുമ്പോഴാണ് പ്രവേഗത്തിന്റെയും വേഗത്തിന്റെയും അളവ് തുല്യമാകുന്നത്.

Question 12.
വ്യാപ്തത്തിന്റെ SI യൂണിറ്റ് ന് ആണ്.
(a) ഇതിനെ വ്യുൽപ്പന്ന യൂണിറ്റ് എന്ന് വിളിക്കുന്നതിന് കാരണമെന്ത് ?
(b) സമയത്തിന്റെ SI യൂണിറ്റ് എഴുതുക. ഇത് സോളാർ ദിനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
Answer:
a) വ്യാപ്തം V = – L’ എന്നെഴുതാനാകും. (ഇവിടെ L എന്നത് നീളമാണ്.) വ്യാപ്തത്തിന്റെ യൂണിറ്റ് m ആണ്. ഇവിടെ m എന്നത് നീളത്തിന്റെ യൂണിറ്റാണ്. വ്യാപ്തം യൂണിറ്റ് പ്രസ്താവിക്കുന്നത് നീളത്തിന്റെ അടിസ്ഥാന യൂണിറ്റിനെ ആസ്പദമാക്കിയാണ് . അതിനാൽ വ്യാപ്തം ഒരു വ്യുൽപ്പന്ന യൂണിറ്റാണ്. .

b) സെക്കന്റ് ആണ് സമയത്തിന്റെ SI യൂണിറ്റ് . 1 സെക്കന്റ് എന്നത് ഒരു ശരാശരി സോളാർ ദിനത്തിന്റെ 1/86400 ഭാഗമാണ് .

Question 13.
A,B,C കോളങ്ങൾ അനുയോജ്യമായി യോജിപ്പിക്കുക.
8th Standard Basic Science First Term Question Paper 2023-24 Malayalam Medium 4
Answer:
8th Standard Basic Science First Term Question Paper 2023-24 Malayalam Medium 5

8th Standard Basic Science First Term Question Paper 2023-24 Malayalam Medium

Chemistry

Time: 40 mins
Score : 20

1 മുതൽ 4 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണ ത്തിന് ഉത്തരം എഴുതുക. (1 സ്കോർ വീതം) (3 × 1 = 3)

Question 1.
ചുവടെ നൽകിയിരിക്കുന്നവയിൽ ശാസ്ത്രജ്ഞന്റെ പേര് നാമകരണത്തിന് അടിസ്ഥാനമായി എടുത്ത മൂലകമേത്?
(ഇൻഡിയം, ക്യൂറിയം, റുബീഡിയം, ടൈറ്റാനിയം)
Answer:
ക്യുറിയം

Question 2.
പദാർത്ഥത്തിന്റെ ഏത് അവസ്ഥയിലാണ് കണികകൾ വളരെ അടുത്തായി സ്ഥിതി ചെയ്യുന്നത് ?
Answer:
ഖരാവസ്ഥ

Question 3.
ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ട് ഹൈഡ്രജനും ഓക്സിജനുമായി വിഭജിപ്പിക്കാമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞാൻ ആര്?
Answer:
സർ ഹംഫ്രി ഡേവി

Question 4.
ബന്ധം കണ്ടെത്തി എഴുതുക
8th Standard Basic Science First Term Question Paper 2023-24 Malayalam Medium 6
Answer:
സാന്ദ്രീകരണം

5 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരം എഴുതുക. (2 സ്കോർ വീതം) (4 × 2 = 8)

Question 5.
ജലം തിളച്ച് നീരാവിയായി മാറുന്നു. കണികകളുടെ ചുവടെ പറയുന്ന സവിശേഷതകൾക്കുണ്ടായ മാറ്റമെഴു
(a) കണികകളുടെ ഊർജം
(b) കണികകൾ തമ്മിലുള്ള ആകർഷണം
Answer:
a) കണികകളുടെ ഊർജ്ജം കൂടുന്നു.
b) കണികകൾ തമ്മിലുള്ള ആകർഷണം കുറ യുന്നു

Question 6.
ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവനകൾ കണ്ടെത്തി എഴുതുക.
(i) സംയുക്ത തന്മാത്രകളിൽ ഒരേ മൂലക ആറ്റങ്ങളാ ണുള്ളത്.
(ii) സ്വതന്ത്രമായും സ്ഥിരമായും നിൽക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കണങ്ങളാണ് തന്മാത്രകൾ,
(iii) നിയോൺ, ആർഗൺ മുതലായ മൂലകങ്ങൾ ഏകാ റ്റോമിക തന്മാത്രകളായാണ് കാണപ്പെടുന്നത്.
(iv) ഒരു മൂലകത്തിന്റെ എല്ലാ ആറ്റങ്ങളും വ്യത്യസ്ത സ്വഭാവം കാണിക്കുന്നു.
Answer:
ii) സ്വതന്ത്രമായും സ്ഥിരമായും നിൽക്കാൻ കഴി യുന്ന ഏറ്റവും തന്മാത്രകൾ ചെറിയ കണങ്ങളാണ്
iii) നിയോൺ, ആർഗൺ മുതലായ മൂലകങ്ങൾ ഏകാറ്റോമിക തന്മാത്രകളായാണ് കാണ പ്പെടുന്നത്

Question 7.
സാധാരണജലത്തിൽ പല ലവണങ്ങളും ലയിച്ചിരി ക്കുന്നു.
(a) ലവണങ്ങളെ നീക്കം ചെയ്ത് ശുദ്ധജലമാക്കി മാറ്റാൻ ഉപയോഗിക്കുന്ന മാർഗമേത്?
(b) ഈ മാർഗത്തിലൂടെ ഘടകങ്ങളെ വേർതിരിക്കാൻ കഴിയുന്ന മറ്റൊരു മിശ്രിതമാണ് …………..
(എതനോളും മതനോളും, ജലവും അസറ്റോണും, പെട്രോളും മണ്ണെണ്ണയും)
Answer:
a) സ്വേദനം
b) ജലവും അസറ്റോണും

Question 8.
ചില തന്മാത്രകളുടെ സാമ്പിളുകൾ നൽകിയിരിക്കുന്നു.
8th Standard Basic Science First Term Question Paper 2023-24 Malayalam Medium 7
(a) തന്നിരിക്കുന്നവയിൽ ആറ്റങ്ങളുടെ എണ്ണം കൂടിയ സാമ്പിൾ ഏത് ?
(b) സാമ്പിൾ B യിലെ തന്മാത്രകളുടെ എണ്ണം എത്ര?
Answer:
a) സാമ്പിൾ A
b) 3 തന്മാത്രകൾ

Question 9.
(a) കറുത്ത മഷിയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം ഏത്?
(b) ഈ മാർഗം പ്രയോജനപ്പെടുത്തുന്ന മറ്റൊരു സന്ദർഭം എഴുതുക.
Answer:
a) കാമറ്റോഗ്രാഫി കലർന്ന വിഷാംശങ്ങൾ
b) രക്തത്തിൽ വേർതിരിച്ചറിയാൻ

10 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മുന്നെണ്ണ ത്തിന് ഉത്തരം എഴുതുക. (3 സ്കോർ വീതം) (3 × 3 = 9)

Question 10.
രണ്ട് പ്രവർത്തനങ്ങൾ നൽകിയിരിക്കുന്നു.
(i) ഒരു ഗ്ലാസ് പ്ലേറ്റിൽ ഒരു തുള്ളി മഷി വീഴ്ത്തുന്നു.
(ii) ചന്ദനത്തിരി കത്തിക്കുന്നു.
(a) വ്യാപനം വേഗത്തിൽ നടക്കുന്നത് ഏത് പ്രവർത്ത നത്തിലാണ്? കാരണം എഴുതുക.
(b) വ്യാപനത്തിന് നിത്യജീവിതത്തിൽ നിന്നും മറ്റൊരു ഉദാഹരണം എഴുതുക.
Answer:
a) (ii) വ്യാപനത്തിന്റെ നിരക്ക് കണികകളുടെ ചലനത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. വാതകാവസ്ഥയിൽ വ്യാപനത്തിന്റെ നിരക്ക് കൂടുതലാണ്. കത്തിച്ച ചന്ദനത്തിരിയിലെ കണികകൾ, വായുവിൽ വേഗത്തിൽ ചലിക്കുന്നു.

b) ചൂടുള്ള ആഹാരത്തിന്റെ ഗന്ധം വ്യാപി ക്കുന്നത് /പഴങ്ങളുടെ ഗന്ധം വ്യാപിക്കുന്നത് / സുഗന്ധദ്രവ്യങ്ങളുടെ മണം വ്യാപിക്കുന്നത്

8th Standard Basic Science First Term Question Paper 2023-24 Malayalam Medium

Question 11.
പട്ടിക പൂർത്തിയാക്കുക.

മൂലകം നാമകരണത്തിന്റെ അടിസ്ഥാനം പ്രതീകം
ക്രോമിയം (a) Cr
ഫ്രാൻസിയം ഫ്രാൻസ് – രാജ്യം (b)
(c) നെപ്റ്റ്യൂൺ – ഗ്രഹം Np

Answer:
a) ക്രോം – നിറം
b) Fr
c) നെപ്റ്റ്യൂണിയം

Question 12.
നൈട്രജനും ഹൈഡ്രജനും പ്രവർത്തിച്ച് അമോണിയ ഉണ്ടാകുന്ന പ്രവർത്തനം നൽകിയിരിക്കുന്നു.
N2 + H2 → 2NH3
(a) അഭികാരകങ്ങൾ ഏതെല്ലാം?
(b) രാസസമവാക്യം സമീകരിക്കുക.
(c) ഉൽപന്നഭാഗത്തെ ആകെ ആറ്റങ്ങളുടെ എണ്ണം കണ്ടെത്തുക.
Answer:
a) നൈട്രജൻ, ഹൈഡ്രജൻ
b) N2 + 3H2 → 2NH3
c) 8 ആറ്റങ്ങൾ

Question 13.
ചേരുംപടി ചേർക്കുക.

മിശ്രിതം/സന്ദർഭം ഘടകസ്വഭാവം വേർതിരി ക്കുന്ന രീതി
തൈരിൽ നിന്നും വെണ്ണ കാന്തിക സ്വഭാവം അരിക്കൽ
ഇരുമ്പുപൊടിയും മണലും കണികകളുടെ വലുപ്പവ്യത്യാസം സെൻട്രി ഫ്യൂഗേഷൻ
ചായയിൽ നിന്നും ചായച്ചണ്ടി ഭാര വ്യത്യാസം കാന്തിക വിഭജനം

Answer:

മിശ്രിതം / സന്ദർഭം ഘടക സ്വഭാവം വേർതിരിക്കുന്ന സ്വഭാവം
തൈരിൽ നിന്നും വെണ്ണ ഭാരവ്യത്യാസം സെൻട്രിഫ്യൂഗേഷൻ
ഇരുമ്പുപൊടിയും മണലും കാന്തികസ്വഭാവം കാന്തിക വിഭജനം
ചായയിൽ നിന്നും ചായച്ചണ്ടി കണികകളുടെ വലുപ്പ വ്യത്യാസം അരിക്കൽ

Biology

Time: 40 min
Score : 20

1 മുതൽ 4 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മുന്നെണ്ണ ത്തിന് ഉത്തരം എഴുതുക. (1 സ്കോർ വീതം) (3 × 1 = 3)

Question 1.
കൂട്ടത്തിൽപ്പെടാത്തത് ഏത് ? മറ്റുള്ളവയുടെ പൊതു സവിശേഷത എഴുതുക.
സയനോ ബാക്ടീരിയ, അമീബ, ബാക്ടീരിയ, മൈക്കോ പ്ലാസ്മ
Answer:
അമീബ
മറ്റുള്ളവ പ്രോകാരിയോട്ടുകളാണ്.

Question 2.
ടോണോപ്ലാസ്റ്റ് എന്ന സവിശേഷ സ്തരത്താൽ ആവരണം ചെയ്യപ്പെട്ട കോശാംഗം ഏത്?

  • മൈറ്റോകോൺട്രിയോൺ
  • ഗോൾജി കോംപ്ലക്സ്
  • ഫേനം
  • ഹരിതകണം

Answer:
ഫേനം.

Question 3.
പദബന്ധം കണ്ടെത്തി വിട്ടുപോയ ഭാഗം പൂരിപ്പിക്കുക. ഇതരകലകളെ പരസ്പരം ബന്ധിപ്പിക്കുന്നു: നാരുകല പദാർത്ഥ സംവഹനം, രോഗപ്രതിരോധം എന്നിവ സാധ്യ മാക്കുന്നു :……………
Answer:
രക്തം.

Question 4.
തന്നിരിക്കുന്നവയിൽ കോളൻമയെ തിരിച്ചറിയാ നുള്ള സവിശേഷത ഏത്?
(a) ലഘുഘടനയുള്ള കോശങ്ങൾ ചേർന്നത്
(b) കോശഭിത്തിയുടെ മൂലകളിൽ മാത്രം കട്ടികൂടിയ തരം കോശങ്ങൾ ചേർന്നത്
(c) കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേ പോലെ കട്ടി കൂടിയ തരം കോശങ്ങൾ ചേർന്നത്.
(d) നീണ്ട കോശങ്ങൾ ചേർന്ന് കുഴലുകളായി രൂപപ്പെ ട്ടത്.
Answer:
b) കോശഭിത്തിയുടെ മൂലകളിൽ മാത്രം കട്ടി കൂടിയ തരം കോശങ്ങൾ ചേർന്നത്.

5 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരം എഴുതുക. (2 സ്കോർ വീതം) (4 × 2 = 8)

Question 5.
ചിത്രം തിരിച്ചറിഞ്ഞ് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
8th Standard Basic Science First Term Question Paper 2023-24 Malayalam Medium 8
(a) തന്നിരിക്കുന്ന കോശാംഗം ഏത്?
(b) ഈ കോശാംഗത്തിന്റെ ധർമ്മം എന്ത്?
Answer:
a) റൈബോസോം
b) കോശത്തിൽ മാംസ്യം നിർമ്മിക്കുന്നു. [Protein Synthesis]

Question 6.
മൈക്രോസ്കോപ്പിന്റെ കോൺകേവ് ദർപ്പണം ക്രമീക രിച്ച ശേഷമാണ് ഒരു കുട്ടിക്ക് വേരിന്റെ കുറുകെയുള്ള ഛേദം നിരീക്ഷിക്കാനായത്
(a) എന്ത് കാരണത്താലാവാം കുട്ടി കോൺകേവ് ദർപ്പണം ക്രമീകരിച്ചത് ?
(b) ഏത് സാഹചര്യത്തിലാണ് സമതല ദർപ്പണം ക്രമീ കരിക്കേണ്ടി വരുന്നത്?
Answer:
a) കൃത്രിമ പ്രകാശം പ്രതിപതിക്കുന്നതിനാണു കോൺകേവ് ദർപ്പണം ക്രമീകരിച്ചത്.
b) സമതല ദർപ്പണം ക്രമീകരിക്കേണ്ട സാഹ ചര്യം വരുന്നത് സൂര്യപ്രകാശം പ്രതിപതിപ്പി ക്കുന്നതിന് വേണ്ടിയാണ്.

8th Standard Basic Science First Term Question Paper 2023-24 Malayalam Medium

Question 7.
ജന്തുകലയെ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന ചോദ്യ ങ്ങൾക്ക് ഉത്തരമെഴുതുക.
(a) ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന കല ഏത്?
(b) ഈ കലയുടെ മറ്റൊരു ധർമം എഴുതുക.
Answer:
a) നാഡീകല
b) ശരീരത്തിനകത്തും പുറത്തും ഉണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ നാഡീകല സഹായിക്കുന്നു.

Question 8.
ജൈവകണങ്ങളെക്കുറിച്ച് ചുവടെ നൽകിയിരിക്കുന്ന ചിത്രീകരണം ഉചിതമായി പൂർത്തിയാക്കുക.
8th Standard Basic Science First Term Question Paper 2023-24 Malayalam Medium 9
Answer:
a) വർണകണം
b) ശ്വേതകണം
c) കരോട്ടിൻ
d) ആന്തോ സയാനിൻ

Question 9.
ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴു തുക.
8th Standard Basic Science First Term Question Paper 2023-24 Malayalam Medium 10
(a) (i) സൂചിപ്പിക്കുന്ന പ്രക്രിയ ഏത്?
(b) വിത്ത് കോശ ഗവേഷണം പ്രാധാന്യമർഹിക്കുന്നത് എന്തുകൊണ്ട് ?
Answer:
a) (i) കോശ വൈവിധ്യവൽകരണം (Cell differentiation).

b) ഗവേഷണ ശാലകളിലെ സവിശേഷ സാഹചര്യങ്ങളിൽ വിത്ത് കോശങ്ങളിൽ നിന്ന് നമുക്ക് ആവശ്യമായ ഇനം കോശങ്ങൾ രൂപപ്പെടുത്താൻ കഴിയും.
രക്താർബുദം, പ്രമേഹം, പാർക്കിൻസൻസ് രോഗം എന്നിവയുടെ ചികിൽസയ്ക്കു വേണ്ടി വിത്ത് കോശങ്ങളെ ഉപയോഗപ്പെടുത്താൻ സാധിക്കും.
കൃത്രിമാവയവങ്ങൾ രൂപപ്പെടുത്തുന്ന തിലും വിത്ത് കോശ ഗവേഷണം നടന്നു കൊണ്ടിരിക്കുന്നു.

10 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണ ത്തിന് ഉത്തരം എഴുതുക. (3 സ്കോർ വീതം) (3 × 3 = 9)

Question 10.
A കോളത്തിനനുസരിച്ച് B,C കോളങ്ങൾ ക്രമപ്പെടുത്തി എഴുതുക.

A B C
സൈലം ഏറ്റവും ലഘു ഘടനയുള്ള കോശ ങ്ങൾ ചേർന്നത് ആഹാരം വിവിധ ഭാഗ ങ്ങളിൽ എത്തിക്കുന്നു.
ഫ്ളോയം നീണ്ട കോശങ്ങൾ ചേർന്ന് കുഴലു കളായി കാണ പ്പെടുന്നു. പ്രകാശ സംശ്ലേഷണ ത്തിന് സഹായിക്കുന്നു.
പാരൻ കുഴലുകളായി രൂപ പ്പെട്ട പരസ്പര ബന്ധിത കോശങ്ങൾ ചേർന്നത്. ജലവും ലവണങ്ങളും ഇലകളിൽ എത്തി ക്കുന്നു.

Answer:

A B C
സൈലം നീണ്ട കോശങ്ങൾ ചേർന്ന് കുഴലുകളായി കാണപ്പെടുന്നു. ജലവും ലവണങ്ങളും ഇലകളിൽ എത്തിക്കുന്നു.
ഫ്ളോയം കുഴലുകളായി രൂപപ്പെട്ട പരസ്പര ബന്ധിത കോശങ്ങൾ ചേർന്നത് ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നു.
പാരൻകൈമ ഏറ്റവും ലഘു ഘടനയുള്ള കോശങ്ങൾ ചേർന്നത്. പ്രകാശസംശ്ലേഷണത്തിനു സഹായിക്കുന്നു.

Question 11.
തന്നിരിക്കുന്ന പ്രസ്താവനകളെ അടിസ്ഥാനമാക്കി ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെ ഴുതുക.

എല്ലാ ജീവശരീരവും കോശങ്ങളാൽ നിർമിതമാണ്. ജീവികളുടെ ഘടനാപരവും

ജീവധർമപരവുമായ അടിസ്ഥാനഘടകങ്ങളാണ് കോശങ്ങൾ.

(a) മുകളിൽ പ്രസ്താവിച്ച് കണ്ടെത്തലുകൾ ഏതു പേരിൽ അറിയപ്പെടുന്നു
(b) ഈ ആശയങ്ങൾ രൂപപ്പെടുത്തിയത് ആരെല്ലാം
(c) കോശങ്ങൾ നിർവഹിക്കുന്ന ഏതെങ്കിലും രണ്ട് ജീവധർമങ്ങൾ എഴുതുക.
Answer:
a) കോശസിദ്ധാന്തം

b) എം.ജെ. ഷ്ളീഡൻ, തിയോഡർ ഷ്വാൻ

c) കോശങ്ങളുടെ ധർമ്മങ്ങൾ:

  • അന്യവസ്തുക്കളെ പ്രതിരോധിക്കുന്നു.
  • പോഷകങ്ങളിൽ നിന്നും ഊർജ്ജം സ്വതന്ത്ര മാക്കുന്നു.
  • ജൈവ തന്മാത്രകൾ നിർമിക്കുന്നു (Any two)

Question 12.
ചുവടെ നൽകിയിരിക്കുന്ന കോശഭാഗങ്ങളെ അടിസ്ഥാ നമാക്കി ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
8th Standard Basic Science First Term Question Paper 2023-24 Malayalam Medium 11
(a) സസ്യകോശത്തിൽ മാത്രം കാണപ്പെടുന്ന ഭാഗങ്ങൾ ഏതെല്ലാം?
(b) ജന്തുകോശത്തിൽ മാത്രം കാണപ്പെടുന്ന ഭാഗങ്ങൾ ഏതെല്ലാം?
(c) സസ്യകോശത്തിലും ജന്തുകോശത്തിലും പൊതു വായി കാണപ്പെടുന്ന ഭാഗങ്ങൾ ഏതെല്ലാം?
Answer:
a) ഫേനം, ഹരിതകണം, കോശഭിത്തി.
b) ലൈസോസോം, സെൻട്രോസോം.
c) മൈറ്റോകോൺഡിയോൺ, മർമ്മം, കോശ സ്തരം.

8th Standard Basic Science First Term Question Paper 2023-24 Malayalam Medium

Question 13.
തന്നിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്ത രമെഴുതുക.
8th Standard Basic Science First Term Question Paper 2023-24 Malayalam Medium 12
(a) ‘X’ എന്ന ചിത്രം എന്തിനെ സൂചിപ്പിക്കുന്നു?
(b) പൂർണ്ണ വളർച്ചയെത്തിയ കോശമാകാൻ ‘X’ നുണ്ടാ കുന്ന മാറ്റങ്ങൾ എന്തെല്ലാം?
Answer:
a) X: മെരിസ്റ്റമിക കോശം
b) പൂർണ്ണവളർച്ചയെത്തിയ കോശമാകാൻ ‘X’ നുണ്ടാകുന്ന, മാറ്റങ്ങൾ:
വിഭജിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു.
മർമത്തിന്റെ വലുപ്പം കുറയുന്നു.
കോശദ്രവ്യത്തിന്റെ അളവ് കുറയുന്നു.
പ്രാഥമിക ഭിത്തിക്ക് കട്ടി കൂടുന്നു.

Leave a Comment