Practicing with Kerala Syllabus 8th Standard Basic Science Question Paper and Second Term Question Paper 2023-24 Malayalam Medium will help students prepare effectively for their upcoming exams.
Class 8 Basic Science Second Term Question Paper 2023-24 Malayalam Medium
Time : 2 hrs
Max. Score: 60
Instructions:
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം എല്ലാ ചോദ്യങ്ങളും നന്നായി വായിച്ച് മന സ്സിലാക്കണം.
- ഊർജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ ക്രമത്തിലാണ് പരീക്ഷ എഴുതേണ്ടത്. ഇവയ്ക്ക് ഓരോന്നിനും 40 മിനിറ്റ് വീതമാണ് സമയം. ഓരോ വിഷയവും എഴുതി കഴിയുമ്പോൾ ഉത്തരക്കട ലാസ് അധ്യാപകരെ ഏൽപ്പിക്കേണ്ടതാണ്.
Physics
Time: 40 min
Score : 20
1 മുതൽ 4 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും മൂന്നെണ്ണത്തിന് ഉത്തരം എഴുതുക. (1 സ്കോർ വീതം) (3 × 1 = 3)
Question 1.
ചുവടെ നൽകിയിരിക്കുന്നവയിൽ സമ്പർക്കബല മേതെന്ന് കണ്ടെത്തിയെഴുതുക. (1)
(കാന്തികബലം, ഘർഷണബലം, ഗുരുത്വാകർഷ ണബലം, സ്ഥിതവൈദ്യുത ബലം)
Answer:
ഘർഷണബലം
Question 2.
ഒന്നാം പദജോഡി ബന്ധം കണ്ടെത്തി രണ്ടാം പദ ജോഡി പൂർത്തീകരിക്കുക. (1)
ത്വരണം : m/s2
സാന്ദ്രത :
Answer:
kg/m2
Question 3.
24 cm വകതാ ആരമുള്ള ഒരു ഗോളീയ ദർപ്പണ ത്തിന്റെ ഫോക്കസ് ദൂരം എത്ര? (1)
(6 cm, 10 cm, 12 cm, 40 cm)
Answer:
12 cm
R = 24 cm
R = f
f = \(\frac{\mathrm{R}}{2}=\frac{24}{2}\)
f = 12 cm
Question 4.
മൂന്ന് കാന്തങ്ങൾ ചുവടെ ചിത്രീകരിച്ചിരിക്കുന്നു. ഓരോ കാന്തത്തിന്റേയും ധ്രുവങ്ങളിൽ ഇരുമ്പാ ണികൾ ആകർഷിക്കപ്പെട്ട് പറ്റിപ്പിടിച്ചിരിക്കുന്നു. ശരിയായ ചിത്രമേത്? (1)
Answer:
5 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും നാലെണ്ണത്തിന് ഉത്തരം എഴുതുക. (2 സ്കോർ വീതം) (4 × 2 = 8)
Question 5.
ഘർഷണം ഗുണകരമല്ലാത്തതും, ഗുണകരമായ തുമായ ചില സന്ദർഭങ്ങൾ തന്നിരിക്കുന്നു. ഇവ അനുയോജ്യമായി പട്ടികപ്പെടുത്തുക. (2)
a) ഒരു നോട്ട് ബുക്കിൽ പേന കൊണ്ട് എഴുതു ന്നത്
b) യന്ത്രങ്ങളുടെ തേയ്മാനം
c) വസ്തുക്കളെ പിടിക്കാൻ സഹായിക്കുന്നത്
d) ഇന്ധന നഷ്ടം
ഘർഷണം ഗുണകരമായവ | ഘർഷണം ഗുണകരമല്ലാത്തവ |
Answer:
ഘർഷണം ഗുണകരമായവ | ഘർഷണം ഗുണകരമല്ലാത്തവ |
a) ഒരു നോട്ട് ബുക്കിൽ പേനകൊണ്ട് എഴുതുന്നത് | b) യന്ത്രങ്ങളുടെ തേയ്മാനം |
c) വസ്തുക്കളെ പിടിക്കാൻ സഹായിക്കുന്നു. | d) ഇന്ധന നഷ്ടം |
Question 6.
ചുവടെ നൽകിയിരിക്കുന്ന ചിത്രം നിരീക്ഷിക്കു ക. രണ്ട് ബീക്കറുകളിലും തുല്യ വ്യാപ്തം ജലം എടുത്തിരിക്കുന്നു.
a) ഏത് ബീക്കറിൽ നിറച്ചിരിക്കുന്ന ജലത്തിന്റെ അടിഭാഗത്താണ് മർദം കൂടുതൽ അനുഭവപ്പെ ടുക?
b) നിങ്ങളുടെ ഉത്തരം സാധൂകരിക്കുക.
Answer:
a) ബീക്കർ A
b) ദ്രാവകരൂപത്തിന്റെ ഉയരം കൂടുന്നതനുസരിച്ച് അത് പ്രയോഗിക്കുന്ന ദ്രാവകമർദ്ദം കൂടുന്നു.
Question 7.
ഒരു കോൺകേവ് ദർപ്പണത്തിന്റെ മുഖ്യ അക്ഷ ത്തിന് സമാന്തരമായി പ്രകാശരശ്മികൾ പതി ക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു.
a) ചിത്രം പകർത്തി വരച്ച് പ്രതിപതന രശ്മിക ളുടെ സഹായത്തോടെ മുഖ്യഫോക്കസ് അട യാളപ്പെടുത്തുക.
Answer:
b) ദർപ്പണത്തിന്റെ മുഖ്യ ഫോക്കസ് യഥാർത്ഥമാണോ, മിഥ്യയാണോ? ഉത്തരം സാധൂകരിക്കുക.
Answer:
യഥാർഥം, ഒരു കോൺകേവ് ദർപ്പണത്തിന്റെ മുഖ്യ ഫോക്കസിൽ പ്രകാശ കിരണങ്ങളെ കേന്ദ്രീകരിച്ച് സ്ക്രീനിൽ പതിപ്പിക്കാൻ കഴി യുന്നതിനാൽ മുഖ്യ ഫോക്കസ് യാഥാർ ‘ ത്ഥമാണ്.
Question 8.
A യിൽ നിന്ന് മുകളിലേക്കെറിഞ്ഞ ഒരു കല്ല് 4 മീറ്റർ ദൂരം നേർരേഖയിൽ സഞ്ച രിച്ച് B യിലെത്തിയ ശേഷം A യിൽ തിരികെയെത്തുമ്പോൾ, (1)
a) കല്ല് സഞ്ചരിച്ച് ആകെ ദൂരമെത്ര?
Answer:
ആകെ ദൂരം
= AB + BC
= 4 + 4
= 8 m
b) കല്ലിനുണ്ടായ സ്ഥാനാന്തരമെത്ര?
Answer:
സ്ഥാനാന്തരം = 0 m
Question 9.
നാം സാധാരണയായി തീ കെടുത്താൻ ജലമുപയോഗിക്കാറുണ്ട്. എന്നാൽ പെട്രോൾ, ഡീസൽ എന്നിവയ്ക്ക് തീ പിടിച്ചാൽ ഈ രീതി യിൽ തീ അണക്കാൻ സാധിക്കുമോ? എന്തു കൊണ്ട്? (2)
Answer:
പെട്രോൾ, ഡീസൽ തുടങ്ങിയവയ്ക്ക് സാന്ദ്രത കുറവായതിനാൽ അവ ജലത്തിനു മീതേ വരുന്നു. അതിനാൽ തീപിടിക്കുമ്പോൾ വെള്ളം ഉപ യോഗിച്ചാൽ തീ കൂടുതൽ പടരാനുള്ള സാധ്യത വർധിക്കുന്നു.
10 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും മൂന്നെണ്ണത്തിന് ഉത്തരം എഴുതുക. (3 സ്കോർ വീതം) (3 × 3 = 9)
Question 10.
താഴെപ്പറയുന്നവയ്ക്കുള്ള കാരണമെഴുതുക.
a) വസ്തുക്കളെ നിരക്കി നീക്കുന്നതിനേക്കാൾ എളുപ്പമാണ് ഉരുട്ടി നീക്കുന്നത് (1)
b) ബഹിരാകാശയാത്രികർ പ്രത്യേക വസ്ത ങ്ങൾ ധരിക്കുന്നു. (1)
c) തുന്നൽ സൂചിയുടെ അഗ്രം കൂർത്തതായി നിർമ്മിച്ചിരിക്കുന്നു. (1)
Answer:
a) ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണ ത്തേക്കാൾ കുറവാണ്.
b) ബഹിരാകാശത്ത് അന്തരീക്ഷ മർദ്ദം ഇല്ലാത്ത തിനാൽ ശരീരത്തിലെ രക്തധമനികൾ മർദ്ദ കൂടുതൽ മൂലം പൊട്ടി പോവും. പ്രത്യേ കതരം വസ്ത്രം ധരിക്കുന്ന തുമൂലം ശരീര ത്തിനു പുറത്ത് അന്തരീക്ഷ മർദ്ദം ലഭ്യമാകും.
c) തുന്നൽ സൂചിയുടെ അഗ്രം കൂർത്തതായി നിർമിക്കുമ്പോൾ പരപ്പളവ് കുറയുന്നു. അതുവഴി മർദ്ദം കൂടുന്നു.
Question 11.
കാന്തത്തിന്റെ ദിശാസൂചക സ്വഭാവം പ്രയോജന പ്പെടുത്തിയിരിക്കുന്ന ഉപകരണമാണ് കാന്തിക കോംപസ്.
a) കാന്തിക കോംപസിലെ കാന്തസൂചി നിശ്ചലാ വസ്ഥയിലാകുമ്പോൾ എപ്പോഴും തെക്ക് വടക്ക് ദിശയിൽ നിലകൊള്ളുന്നതെന്തു
കൊണ്ട്? (1)
b) ഇരുമ്പ് കെയ്സിനകത്ത് ക്രമീകരിച്ച ഒരു കാന്ത സൂചി ഉപയോഗിച്ച് തെക്ക് വടക്ക് ദിക്കു കൾ മനസ്സിലാക്കാൻ സാധിക്കുമോ? എന്തു കൊണ്ട്? (2)
Answer:
a) ഭൂകാന്തത്തിന്റെ സ്വാധീനത്താൽ (ഒരു ബാർ കാന്തത്തിന്റെ ഉത്തര ധ്രുവം ഭൂകാന്തത്തിന്റെ ദക്ഷിണ ധ്രുവത്തേയും ബാർകാന്തത്തിന്റെ ദക്ഷിണ ധ്രുവം ഭൂകാന്തത്തിന്റെ ഉത്തര ധ്രുവത്തേയും ആകർഷിക്കുന്നതിനാൽ ബാർ കാന്തം എല്ലായ്പ്പോഴും തെക്ക് വടക്ക് ദിശയിൽ നിൽക്കുന്നു.)
b) ഇല്ല, പച്ചിരുമ്പ് കെയ്സിന് പെർമിയബിലിറ്റി കൂടുതലായതിനാൽ കാന്തസൂചിയിൽ നിന്നുള്ള കാന്തിക ബലരേഖകൾ അതിനുള്ളി ലേക്ക് പ്രസരിക്കുന്നു.
Question 12.
ഒരു പ്രകാശരശ്മി സമതലദർപ്പണത്തിൽ പതി ക്കുമ്പോഴുള്ള പ്രതിപതനമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ON പതന ബിന്ദുവിലെ ലംബമാണ്.
a) ഇതിൽ പതനരശ്മി ഏത്? (1)
b) പതനകോൺ 40 ആണെങ്കിൽ പ്രതിപതന കോൺ എത്? (1).
c) ഈ നിഗമനത്തിലേക്ക് എത്തിച്ചേരാൻ നിങ്ങളെ സഹായിച്ച നിയമമേത്? (1)
Answer:
a) PO
b) 40 (പതനകോണും പ്രതിപതനകോണും എപ്പോഴും തുല്യമായിരിക്കും)
c) പ്രതിപതന നിയമം.
ഗോളീയ ദർപ്പണങ്ങളിൽ പതനകോണും പ്രതിപതനകോണും തുല്യമാണ്.
Question 13.
A, B, C കോളങ്ങളെ അനുയോജ്യമായി യോജി പ്പിക്കുക. (3)
A | B | C |
വൈദ്യുത കാന്തം | റിറ്റന്റിവിറ്റി കൂടുതൽ | കാന്തവൽക്കരിക്കപ്പെടാനുള്ള കഴിവ് കൂടുതൽ |
പച്ചിരുമ്പ് | വൈദ്യുതിയിൽ പ്രവർത്തിക്കുന്നു | കാന്തശക്തി നിലനിർത്താനുള്ള കഴിവ് കൂടുതൽ |
ഉരുക്ക് | വശഗത കൂടുതൽ | യൂണിറ്റ് നീളത്തിലുള്ള കമ്പിച്ചുരുളുക ളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കാന്തശക്തി കൂടുന്നു. |
Answer:
A | B | C |
വൈദ്യുതകാന്തം | വൈദ്യുതിയിൽ പ്രവർത്തിക്കുന്നു | യൂണിറ്റ് നീളത്തിലുള്ള കമ്പിച്ചുരുളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കാന്തശക്തി കൂടുന്നു |
പച്ചിരുമ്പ് | വശഗത കൂടുതൽ | കാന്തവൽക്കരിക്കപ്പെടാനുള്ള കഴിവ് കൂടുതൽ |
ഉരുക്ക് | റിറ്റന്റിവിന്റി കൂടുതൽ | കാന്തശക്തി നിലനിർത്താനുള്ള കഴിവ് കൂടുതൽ |
Chemistry
Time: 40 mins
Score : 20
1 മുതൽ 4 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും 3 എണ്ണത്തിന് ഉത്തരം എഴുതുക. (1 സ്കോർ വീതം) (3 × 1 = 3)
Question 1.
ചുവടെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റം ഏത്?
(ജലം നീരാവിയാകുന്നു, പടക്കം പൊട്ടുന്നു, മെഴുക് ഉരുകുന്നു, വിറകു വെട്ടുന്നു) (1)
Answer:
പടക്കം പൊട്ടുന്നു.
Question 2.
ലോഹങ്ങളെ വലിച്ചുനീട്ടി കനം കുറഞ്ഞ കമ്പിക ളാക്കി മാറ്റാം. ഈ സവിശേഷതയെ ____ എന്നു പറയുന്നു. (1)
Answer:
ഡക്റ്റിലിറ്റി.
Question 3.
എതനോളും മെതനോളും ചേർന്ന മിശ്രിതത്തിൽ നിന്ന് ഘടകങ്ങളെ വേർതിരിക്കാൻ ഉപയോഗി ക്കുന്ന മാർഗം ഏത്?
(സ്വേദനം, അംശിക സ്വേദനം, സെൻട്രിഫ്യൂഗേ, ഷൻ, ക്രൊമാറ്റോഗ്രാഫി) (1)
Answer:
അംശിക സദനം
Question 4.
ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
പാൽ : കൊളോയിഡ്
ചെളിവെള്ളം : _____________
Answer:
സസ്പെൻഷൻ
5 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. (2 സ്കോർ വീതം) (4 × 2 = 8)
Question 5.
a) സോഡിയം ജലവുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ഏത്?
b) ചുവടെ കൊടുത്തിരിക്കുന്നവയിൽ ജലവുമായി പ്രവർത്തിക്കാത്ത ലോഹം ഏത്?
(പൊട്ടാസ്യം, കോപ്പർ, കാൽസ്യം)
Answer:
a) ഹൈഡ്രജൻ
b) കോപ്പർ
Question 6.
താപമോചന രാസപ്രവർത്തനങ്ങളും താപാഗി രണ രാസ പ്രവർത്തന ങ്ങളും തമ്മിലുള്ള വ്യത്യാസം എന്ത്?
Answer:
താപം പുറത്തു വിടുന്ന രാസപ്രവർത്തന താപ മോചക പ്രവർത്തനം
താപം ആഗിരണം ചെയ്യുന്ന രാസപ്രവർത്ത നങ്ങൾ താപാഗിരണ പ്രവർത്തനം
താപമോചക പ്രവർത്തനം | താപാഗിരണ പ്രവർത്തനം |
രാസപ്രവർത്തനത്തിന്റെ ഭാഗമായി താപം പുറം തള്ളുന്നു | രാസപ്രവർത്തനത്തിന്റെ ഭാഗമായി താപം സ്വീകരിക്കുന്നു. |
പ്രതികരണം താപനില ഉയരാൻ കാരണമാകുന്നു. | പ്രതികരണം താപനില കുറയുന്നതിന് കാരണമാകുന്നു. |
ഉദാ. ഓക്സിജനിൽ ഹൈഡ്രജൻ കത്തുമ്പോൾ, അത് താപത്തിന്റെ പരിണാമത്തോടെ ജലബാഷ്പം ഉണ്ടാക്കുന്നു. | ഉദാ. നൈട്രജനും ഓക്സിജനും ചേർന്ന് ഏകദേശം 30000 C താപനിലയിൽ ചൂടാക്കുമ്പോൾ, നൈട്രിക് ഓക് സൈഡ് രൂപം കൊള്ളുന്നു. |
2H2(g) + O2(g) →2H2O(g) |
Question 7.
a) സിങ്കും ഹൈഡ്രോക്ലോറിക് ആസിഡും തമ്മി ലുള്ള പ്രവർത്തനത്തിന്റെ രാസസമവാക്യം പൂർത്തിയാക്കുക.
Zn + 2HCl → _____________ + _____________
b) അലുമിനിയം പാത്രത്തിൽ മോര് സൂക്ഷിക്കാ റില്ല. കാരണം എന്ത്?
Answer:
a) ZnCl2 + H2
b) അലുമിനിയം മോരിലടങ്ങിയിരിക്കുന്ന ആസിഡുമായി പ്രവർത്തിച്ച് വിഷകരമായ ലോഹസംയുക്തങ്ങൾ ഉണ്ടാകുന്നു. ഇത് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്നു.
Question 8.
സോഡാവെള്ളത്തിലെ ലീനം, ലായകം ഇവ ഏതെന്ന് എഴുതുക.
Answer:
ലീനം: കാർബൺ ഡൈ ഓക്സൈഡ്
ലായകം: ജലം
Question 9.
ഈർപ്പമില്ലാത്ത രണ്ട് വാച്ച് ഗ്ലാസുകൾ എടുത്ത് രണ്ടിലും അല്പം സിൽവർ ബ്രോമൈഡ് ഇടുക. ഒരു വാച്ച് ഗ്ലാസ് കറുത്ത കടലാസുകൊണ്ട് പൊതി യുക. രണ്ടും അല്പനേരം സൂര്യപ്രകാശത്തിൽ വയ്ക്കുക.
a) ഏത് വാച്ച് ഗ്ലാസിലെ സിൽവർ ബ്രോമൈ ഡിന്റെ നിറമാണ് മാറിയത്? (1)
b) ഏത് ഊർജ്ജരൂപമാണ് ഇവിടെ രാസമാറ്റ ത്തിന് കാരണമായത്? (1)
Answer:
സൂര്യപ്രകാശത്തിൽ തുറന്നുവച്ച വാച്ച് ഗ്ലാസ് പ്രകാശോർജം
10 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും 3 എണ്ണത്തിന് ഉത്തരം എഴുതുക. (3 സ്കോർ വീതം) (3 × 3 = 9)
Question 10.
സോഡിയത്തിന്റെ പ്രതീകം Na ആണ്.
a) ഇതിന്റെ ലാറ്റിൻ നാമം എഴുതുക.
b) H എന്നത് ഹൈഡ്രജന്റെ പ്രതീകമാണ്. 5H2, 5H എന്നിവ എന്തിനെ സൂചിപ്പിക്കുന്നു? (1)
Answer:
a) Natrium
b) 5 H2 – 5 ഹൈഡ്രജൻ തന്മാത്രകൾ
5H – 5 ഹൈഡ്രജൻ ആറ്റങ്ങൾ
Question 11.
a) വൈദ്യുത ലേപനം എന്നാൽ എന്ത്? (1)
b) ഇരുമ്പുവളയിൽ കോപ്പർ പൂശുന്നതിന് ഉപ യോഗിക്കുന്ന ലായനി ഏത്? (1)
c) ലാപ്ടോപ്പുകളിൽ ഉപയോഗിക്കുന്ന സെൽ ഏത്?
Answer:
a) ലോഹവസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്നതിന് വൈദ്യതി ഉപയോഗിക്കുന്നു.
b) കോപ്പർ സൾഫേറ്റ് ലായനി
c) ലിഥിയം അയോൺ സെൽ
Question 12.
a) ഇരുമ്പ് തുരുമ്പിക്കുന്ന പ്രക്രിയയെ സ്വാധീനി ക്കുന്ന ഘടകങ്ങൾ തിരിച്ചറിയുന്നതിനാവശ്യ മായ ഒരു പരീക്ഷണത്തിന്റെ പ്രവർത്തനക്രമം എഴുതുക. (2)
b) ഇരുമ്പിന്റെ ലോഹനാശനം തടയാനുള്ള ഒരു മാർഗം എഴുതുക. (1)
Answer:
a) ഇരുമ്പാണികൾ വിവിധ മാധ്യമങ്ങളിൽ ടെസ്റ്റ് ട്യൂബുകളിൽ സൂക്ഷിക്കുന്ന പരീക്ഷണം
നാല് ടെസ്റ്റ്ട്യൂബുകളിലും ഓരോ ഇരുമ്പാണി വീതം ഇടുക. ഒന്നാമത്തെ ടെസ്റ്റ് ബ് നനഞ്ഞ പഞ്ഞി ഇട്ടശേഷം അന്തരീക്ഷവായു വിൽ തുറന്നു സൂക്ഷിക്കുക. രണ്ടാമത്തെ ടെസ്റ്റ് ട്യൂബിൽ ഇരുമ്പാണിക്കൊപ്പം നീറ്റുകക്കയിട്ട് അടച്ച് സൂക്ഷിക്കുക മൂന്നാമത്തെ ടെസ്റ്റ്ട്യൂബിൽ ഇരുമ്പാണി പകുതിയോളം മുങ്ങിക്കിടക്കത്തക്ക വിധം സോഡിയം ക്ലോറൈഡ് ലായനി ഒഴിച്ചു സൂക്ഷിക്കുക. നാലാമത്തെ ടെസ്റ്റ്ട്യൂബിൽ ഇരുമ്പാണി പകുതിയോളം മുങ്ങിക്കിടക്കത്തക്ക വിധം നേർപ്പിച്ച് ഹൈഡ്രോക്ലോറിക് ആസിഡ് വിനാഗിരി ഒഴിച്ചു സൂക്ഷിക്കുക. ഒരാഴ്ച യോളം ടെസ്റ്റ്ബുകൾ സൂക്ഷിച്ചതിനു ശേഷം ഇരുമ്പാണികൾക്കുണ്ടായ മാറ്റം നിരീക്ഷിക്കുക.
b) പെയിന്റിംഗ് / ലോഹപ്രതലത്തിൽ ഗ്രീസ്, എണ്ണ എന്നിവ ലേപനം ചെയ്യൽ വൈദ്യുതലേപനം/ലോഹസങ്കരങ്ങളാക്കി മാറ്റൽ.
Question 13.
a) പൂരിതലായനിയും അതിപൂരിത ലായനിയും തമ്മിലുള്ള വ്യത്യാസം എന്ത്? (2)
b) ലേയത്വത്തെ സ്വാധീനിക്കുന്ന രണ്ട് ഘടക ങ്ങൾ എഴുതുക. (1)
Answer:
a) ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം
ലയിച്ചു ചേർന്നാൽ കിട്ടുന്ന ലായനി : പൂരിത ലായനി.
ഉയർന്ന താപനിലയിൽ ഒരു ലായനിയെ പൂരിതമാക്കാൻ ആവശ്യമായതിലും
അധികം ലീനം ലയിച്ചുചേർന്ന ലായനി അതിപൂരിത ലായനി
b) ലീനത്തിന്റെ സ്വഭാവം, താപനില
Biology
Time: 40 min
Score : 20
1 മുതൽ 4 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും 3 എണ്ണത്തിന് ഉത്തരം എഴുതുക. (1 സ്കോർ വീതം) (3 × 1 = 3)
Question 1.
ഒറ്റപ്പെട്ടത് കണ്ടെത്തി മറ്റുള്ളവയുടെ പൊതുസ വിശേഷത എഴുതുക. (1).
ബോയർ, ജമ്നാപാരി, അട്ടപ്പാടി ബ്ലാക്ക്, നീലി രവി
Answer:
നീലിരവി. മറ്റുള്ളവ ആടിന്റെ ഇനങ്ങൾ.
Question 2.
പദജോഡി ബന്ധം മനസ്സിലാക്കി വിട്ട പദം പൂരി പ്പിക്കുക. (1)
a) ആറു കിങ്ഡം വർഗീകരണം: കാൾ വൗസ് അഞ്ചു കിങ്ഡം വർഗീകരണം:
b) നായ : കാനിസ് ഫെമിലിയാരിസ്
ചെന്നായ് : ____
Answer:
a) റോബർട്ട് എച്ച്. വിറ്റാക്കർ
b) കാനിസ് ലൂപസ്.
Question 3.
തന്നിട്ടുള്ള പ്രസ്താവനകളിൽ അടിവരയിട്ട ഭാഗത്ത് തെറ്റുണ്ടെങ്കിൽ തിരുത്തിയെഴുതുക. (1)
a) പഴം, പച്ചക്കറി എന്നിവ ശാസ്ത്രീയമായി കൃഷി ചെയ്യുന്ന രീതിയാണ് കണികൾച്ചർ.
b) ചെടികളെ പോഷകലായനിയിൽ വളർത്തുന്ന കൃഷി രീതിയാണ് ഹൈഡ്രോപോണിക്സ്.
Answer:
a) ഹോർട്ടികൾച്ചർ.
Question 4.
ചില ജീവികളെ സംബന്ധിച്ച സൂചനകൾ തന്നി രിക്കുന്നു. ഇവ ഉൾപ്പെടുന്ന കിങ്ഡങ്ങളുടെ പേരെ ഴുതുക. (1)
i. സ്വപോഷികളും സഞ്ചാരശേഷി ഇല്ലാത്തവയു മായ ബഹുകോശ ജീവികൾ.
ii. ന്യൂക്ലിയസോടുകൂടിയ ഏകകോശജീവികൾ.
Answer:
i) പ്ലാന്റേ
ii) പ്രോട്ടി.
5 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ചോദ്യത്തിനും 2 സ്കോർ വീതം. (4 × 2 = 8)
Question 5.
ഒരു സസ്യത്തിന്റെ ശാസ്ത്രീയനാമമാണ് “മാൻജി ഫെറാ ഇൻഡിക്ക,
a) ഇവിടെ ഒന്നാം പദവും രണ്ടാം പദവും യഥാ ക്രമം എന്തിനെ സൂചിപ്പിക്കുന്നു? (1)
b) ജീവികൾക്ക് ശാസ്ത്രീയനാമം നൽകുന്ന രീതി ഏത് പേരിൽ അറിയപ്പെടുന്നു (1)
Answer:
a) ജീനസ് നാമം, സ്പീഷീസ് നാമം.
b) ദ്വിനാമപദ്ധതി.
Question 6.
ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴു തുക.
a) ചിത്രം തിരിച്ചറിഞ്ഞ് രോഗാണുവിന്റെ പേര് എഴുതുക. (1)
b) ഇത്തരം രോഗാണുക്കളുടെ എന്ത് സവിശേ ഷതയാണ് ഇവ മൂലം ഉണ്ടാകുന്ന രോഗങ്ങ ളുടെ വ്യാപനം വേഗത്തിലാക്കുന്നത്? (1)
Answer:
a) HIV (വൈറസ്).
b) കോശത്തിനുവെളിയിൽ നിർജീവമായ ഇവ ആതിഥേയകോശത്തിലെത്തിയാൽ അവിടത്തെ വിഭവങ്ങളുപയോഗിച്ച് പെരുകുകയും ആ കോശത്തെ നശിപ്പിച്ച് പുറത്തുവരികയും ചെയ്യും.
Question 7.
“കാർഷിക വിപണിയിൽ ഓൺലൈൻ കൂട്ടായ്മ കളുടെ പങ്ക്’ എന്ന വിഷയവുമായി ബന്ധപ്പെട്ട നടക്കുന്ന സെമിനാറിൽ അവതരിപ്പിക്കാൻ കഴി യുന്ന രണ്ട് പ്രധാന ആശയങ്ങൾ എഴുതുക. (2)
Answer:
ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾക്ക് ആവശ്യ ക്കാരെ കണ്ടെത്താം, ഉയർന്ന വില ലഭ്യമാക്കാം, അറിവും അനുഭവങ്ങളും പങ്കുവയ്ക്കാം.
Question 8.
കൃഷിയിടത്തിലെ ജീവാണുവളങ്ങളുടെ പ്രയോ ഗവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ മാത്രം ബോക്സിൽ നിന്നും തെരഞ്ഞെടുത്തെഴുതുക.(2)
- രാസകീടനാശിനികൾ സ്ഥിരമായി ഉപയോ ഗിക്കുന്നു.
- മതിയായ ജലസേചനം ഉറപ്പുവരുത്തുന്നു.
- മണ്ണിൽ ജൈവവള ലഭ്യത ഉറപ്പുവരുത്തു ന്നു.
- രാസവളപ്രയോഗം കൃത്യമായി നടത്തുന്നു.
Answer:
മതിയായ ജലസേചനം ഉറപ്പുവരുത്തുന്നു.
മണ്ണിൽ ജൈവവള ലഭ്യത ഉറപ്പുവരുത്തുന്നു .
Question 9.
ജീവികളുടെ വിവിധ ഘടനാതലങ്ങൾ ചിത്രീക രിക്കുന്ന ഫ്ളോചാർട്ട് തന്നിരിക്കുന്നു. തെറ്റുണ്ട ങ്കിൽ തിരുത്തി എഴുതുക.
Answer:
കോശം കല അവയവം അവയവവ്യവസ്ഥ ജീവി ജീവിഗണം ജീവിസമുദായം.
10 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ചോദ്യത്തിനും 3 സ്കോർ വീതം. (3 × 3 = 9)
Question 10.
ആറു കിങ്ഡം വർഗീകരണ രീതിയനുസരിച്ച് പൂച്ച യുടെ വിവിധ വർഗീകരണതലങ്ങൾ കണ്ടെത്തി എഴുതി പട്ടിക പൂർത്തിയാക്കുക. (3)
ഡൊമെയ്ൻ | യൂക്കാരിയ |
കിങ്ഡം | …….(i)……… |
ഫൈലം | ……..(iii)……… |
………(i)………… | മമേലിയ |
ഓർഡർ | ……….(iv)……… |
ഫാമിലി | ……..(v)……. |
ജീനസ് | …….(vi)……… |
സ്പീഷീസ് | ഡൊമസ്റ്റിക്കസ് |
Answer:
i. ക്ലാസ്
ii. അനിമേലിയ
iii. കോർഡേറ്റ
iv. കാർണിവോ
c. ഫെലിഡേ
vi. ഫെലിസ്
Question 11.
ആധുനിക കൃഷിരീതികളുമായി ബന്ധപ്പെട്ട് തന്നി ട്ടുള്ള വിവരങ്ങളെ ശരിയായ രീതിയിൽ പട്ടിക പ്പെടുത്തുക. അനുയോജ്യമായ തലക്കെട്ടുകൾ നൽകുക.
a) പോളിത്തീൻ ഷീറ്റ് ഉപയോഗിച്ച് മണ്ണിനെ പൊതിയുന്നു.
b) താപനിലയും ഈർപ്പവും കൃത്യമായി ക്രമീക രിക്കുന്നു.
c) സുതാര്യമായ പോളിത്തീൻ ഷീറ്റ് ഉപയോഗിച്ച് കൃഷിസ്ഥലം പൂർണ്ണമായോ ഭാഗികമായോ മറ യ്ക്കുന്നു.
d) മണ്ണിലെ മൂലകങ്ങളുടെ അളവ്, pH, ജലസാ ന്നിധ്യം എന്നിവ കൃത്യമായി പഠിച്ച് അനുയോ ജ്യമായ വിള കണ്ടെത്തുന്നു.
….(A)……… | …..(B)…….. |
Answer:
A. പോളിഹൗസ് ഫാമിങ്
താപനിലയും ഈർപ്പവും കൃത്യമായി ക്രമീകരിക്കുന്നു.
സുതാര്യമായ പോളിത്തീൻ ഷീറ്റ് ഉപയോഗിച്ച് കൃഷിസ്ഥലം പൂർണമായോ ഭാഗികമായോ മറയ്ക്കുന്നു.
B. പ്രിസിഷൻ ഫാമിങ്
പോളിത്തീൻ ഷീറ്റ് ഉപയോഗിച്ച് മണ്ണിനെ പൊതിയുന്നു.
മണ്ണിലെ മൂലകങ്ങളുടെ അളവ്, pH, ജലസാന്നിധ്യം എന്നിവ കൃത്യമായി പഠിച്ച് അനുയോജ്യമായ വിള കണ്ടെത്തുന്നു.
Question 12.
ചിത്രീകരണം അനുയോജ്യമായി പൂർത്തിയാക്കുക.
Answer:
a) താങ്ങും സംരക്ഷണവും ആകൃതിയും നൽകുന്നു.
b) നാരുകല.
c) പദാർഥസംവഹനം / രോഗപ്രതിരോധം.
Question 13.
A കോളത്തിനനുസരിച്ച് B, C കോളങ്ങൾ ഉചിതമായി ക്രമീകരിക്കുക.
ഇനങ്ങൾ | ഉൽപ്പന്നങ്ങൾ | മേഖലകൾ |
മുഗ | തേൻ | പിസികൾച്ചർ |
കടല | പട്ട് | എപ്പികൾച്ചർ |
ഞൊടിയൻ | മാംസം | സെറികൾച്ചർ |
Answer:
മുഗ | പട്ട് | സെറികൾച്ചർ. |
കടല | മാംസം | പിസികൾച്ചർ. |
ഞൊടിയൻ | തേൻ | എപ്പികൾച്ചർ. |