Practicing with Class 8 Maths Previous Year Question Paper Kerala Syllabus and Second Term Question Paper 2022-23 Malayalam Medium will help students prepare effectively for their upcoming exams.
Class 8 Maths Second Term Question Paper 2022-23 Malayalam Medium
Time : 1½ Hours
Score : 40
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്ത രമെഴുതുക (ഓരോ ചോദ്യത്തിനും 2 സ്കോർ വീതം) (4 × 2 = 8)
Question 1.
ചിത്രത്തിൽ AB = AC ആണ്.

(a) ∠C = ………….
(b) ∠A = …………
Answer:
(a) ∠C = ∠B = 55°
(b) ∠A + ∠B + ∠C = 180°
∠A + 55°+ 55° = 180°
∠A + 110° + 55° = 180°
∠A = 180° – 110°
= 70°
Question 2.
ഒരു സമബഹുഭുജത്തിന്റെ ഒരു ആന്തരകോൺ 135° ആണ്.
(a) ഒരു പുറംകോണിന്റെ അളവെത്ര?
Answer:
ആന്തരകോൺ + പുറംകോൺ = 180°
135° + പുറംകോൺ = 180°
വശങ്ങളുടെ എണ്ണം 180° – 135°
= 45°
(b) ഈ സമബഹുഭുജത്തിന് എത്ര വശങ്ങൾ ഉണ്ട് ?
Answer:
പുറം കോൺ × വശങ്ങളുടെ എണ്ണം = 360°
45 × വശങ്ങളുടെ എണ്ണം = 360°
വശങ്ങളുടെ എണ്ണം = \(=\frac{360^{\circ}}{45^{\circ}}\) = 8
Question 3.
(x + y)² = x² + y² + 2xy എന്ന ആശയമുപയോഗിച്ച് 101 ന്റെ വർഗം കണക്കാക്കുക.
Answer:
101 = 100 + 1
(101)² = (100 + 1)²
= (100)² + 1² + 2 × 100 × 1
= 10000 + 1 + 200
= 10201
![]()
Question 4.
ക്ലാസ്സിലെ ആൺകുട്ടികളുടെയും പെൺ കുട്ടികളുടെയും എണ്ണം 4:3 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെ എണ്ണം 21 ആണെങ്കിൽ,
(a) ആൺകുട്ടികളുടെ എണ്ണമെന്ത്?
(b) ക്ലാസ്സിൽ ആകെ എത്ര കുട്ടികൾ ഉണ്ട്?
Answer:
ആൺകുട്ടികൾ : പെൺകുട്ടികൾ = 4 : 3
ആൺകുട്ടികളുടെ എണ്ണം = 4x
പെൺകുട്ടികളുടെ എണ്ണം = 3x
ആകെ കുട്ടികളുടെ എണ്ണം = 7x
(a) പെൺകുട്ടികളുടെ എണ്ണം = 21
⇒ 3x = 21
x = \(\frac{21}{3}\) = 7
ആൺകുട്ടികളുടെ എണ്ണം = 4x = 4 × 7 = 28.
(b) ആകെ കുട്ടികളുടെ എണ്ണം = 7x = 7 × 7 = 49.
Question 5.
സമഭുജസാമാന്തരികം ABCD യിൽ AC = 8 സെന്റിമീറ്റർ, BD = 6 സെന്റിമീറ്റർ

(a) ∠AOD = ………….
(b) AD = ……
Answer:
(a) ∠AOD = 90°
(b) AD = \(\sqrt{4^2+3^2}\)
= \(\sqrt{16+9}\)
= \(\sqrt{25}\)
= 5 cm
6 മുതൽ 11 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്ത രമെഴുതുക (ഓരോ ചോദ്യത്തിനും 3 സ്കോർ വീതം) (4 × 3 = 12)
Question 6.
ബാബു 20000 രൂപ 6% വാർഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിക്ഷേപിച്ചു.
(a) രണ്ട് വർഷം കഴിയുമ്പോൾ ബാബുവിന് എത്ര രൂപ തിരികെ കിട്ടും?
Answer:
രണ്ട് വർഷം കഴിയുമ്പോൾ ബാബുവിന് കിട്ടുന്ന തുക
= 20000(1 + \(\frac{6}{100}\))²
= 2 x (106)²
= 22472 രൂപ
(b) ബാബുവിന് ലഭിക്കുന്ന പലിശ എത്ര?
Answer
ബാബുവിന് ലഭിക്കുന്ന പലിശ = 22472 – 20000
= 2472 രൂപ
Question 7.
ഒരു ചതുരത്തിന്റെ ചുറ്റളവ് 44 മീറ്റർ, നീളം, വീതിയുടെ 3 മടങ്ങിനേക്കാൾ 2 മീറ്റർ കൂടുതലായാൽ,
(a) നീളം + വീതി
Answer:
വീതി = x
നീളം = 3x + 2
ചുറ്റളവ് = 44
⇒ 2(വീതി + നീളം) = 44
വീതി + നീളം = \(\frac{44}{2}\) = 22 മീറ്റർ.
(b) നീളവും വീതിയും കണക്കാക്കുക.
Answer:
ചുറ്റളവ് = 44
⇒ 2(x + 3x + 2) = 44
4x + 2 = \(\frac{44}{2}\) = 22
4x = 22 – 2 = 20
x = \(\frac{44}{2}\) = 5.
വീതി = x = 5 മീറ്റർ
നീളം = 3x + 2
= 3 × 5 + 2
= 15 + 2
= 17 മീറ്റർ.
Question 8.
ചിത്രത്തിൽ O വൃത്തകേന്ദ്രവും AB വാസവുമാണ് C വൃത്തത്തിലെ ഒരു ബിന്ദുവാണ്.

(a) ∠AOC എത്ര?
Answer:
∠AOC + ∠BOC = 180°
∠AOC + 120° = 180°
∠AOC = 180° – 120° = 60°
(b) ∠OAC എത്ര?
Answer:
∠OAC = \(\frac{180-60}{2}=\frac{120}{2}\) = 60°
(c) വൃത്തത്തിന്റെ ആരം എത്ര?
Answer:
5 cm
Question 9.
(a + b)(a – b) = a² – b² ആണ്.
(a) (a + 2)(a − 2) = _____
Answer:
(a + 2)(a −2) = a² — 2² = a² – 4
(b) 5.6² -4.4² കണക്കാക്കുക.
Answer:
5.6² – 4.4² = (5.6 + 4.4) (5.6 – 4.4)
= 10 × 1.2
= 12
![]()
Question 10.
(a) ചുവടെ തന്നിരിക്കുന്നവയിൽ ചതുരത്തിന്റെ വികർണങ്ങളുടെ പ്രത്യേകത തെരഞ്ഞെടുത്ത് എഴുതുക.
(i) വികർണങ്ങൾ തുല്യം
(ii) വികർണങ്ങൾ സമാന്തരം
(iii) വികർണങ്ങൾ പരസ്പരം ലംബസമഭാജികൾ
(iv) വികർണങ്ങൾ വ്യത്യസ്തം
Answer:
(i) വികർണങ്ങൾ തുല്യം
(b) ഒരു വശം 5 സെന്റിമീറ്ററും വികർണം 6 സെന്റിമീറ്ററും ആയ ചതുരം വരയ്ക്കുക.
Answer:

Question 11.
AB എന്ന വരയെ 7 തുല്യഭാഗങ്ങളാക്കിയിരിക്കുന്നു. ആദ്യത്തെ 4 ഭാഗം ചേർന്നത് AP.
![]()
(a) AB യുടെ എത്ര ഭാഗമാണ് AP?
Answer:
\(\frac{4}{7}\)
(b) ABയുടെ എത്ര ഭാഗമാണ് PB?
Answer:
\(\frac{3}{7}\)
(c) PB യുടെ എത്ര മടങ്ങാണ് AP?
Answer:
\(\frac{\mathrm{AP}}{\mathrm{~PB}}=\frac{4}{3}\) മടങ്ങ്.
12 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക (ഓരോ ചോദ്യത്തിനും 4 സ്കോർ വീതം) (5 × 4 = 20)
Question 12.
അർദ്ധവാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിത്യ 40000 രൂപ നിക്ഷേപിച്ചു. വാർഷിക പലിശ നിരക്ക് 10% ആണ്. ഒരു വർഷം കഴിഞ്ഞപ്പോൾ 15000 രൂപ പിൻവലിച്ചു.
(a) 15000 രൂപ പിൻവലിച്ചതിന് ശേഷം നിത്യയുടെ പേരിൽ ബാങ്കിലുണ്ടാകുന്ന തുക എത്ര?
Answer:
ഒരു വർഷം കഴിഞ്ഞപ്പോൾ നിത്യയുടെ പേരിൽ ബാങ്കിലുണ്ടാകുന്ന തുക
= 40000 (1 + \(\frac{5}{100}\))²
= 4 × (105)2
= 44100 രൂപ.
15000 രൂപ പിൻവലിച്ചതിന് ശേഷം നിത്യ യുടെ പേരിൽ ബാങ്കിലുണ്ടാകുന്ന തുക
= 44100 – 15000
= 29100 രൂപ.
(b) വീണ്ടും 6 മാസം കഴിഞ്ഞാൽ നിത്യയുടെ നിക്ഷേപം എത്ര രൂപയാകും?
Answer:
വീണ്ടും 6 മാസം കഴിഞ്ഞാൽ നിത്യയുടെ നിക്ഷേപം
= 29100 (1 + \(\frac{5}{100}\))
= 291 × 105
= 30555 രൂപ.
Question 13.
ഒരു സമചതുരത്തിന്റെ വശങ്ങളോട് 2 സമഭുജസാമാന്ത രികങ്ങൾ ചേർത്തുവച്ച രൂപമാണ് ചുവടെയുള്ളത് . തന്നിട്ടുള്ള അളവിൽ ചിത്രം വരയ്ക്കുക.

Answer:

Question 14.
കലണ്ടറിൽ 9 സംഖ്യകളുള്ള ഒരു സമചതുരമെടുത്ത് നാല് മൂലകളിലുമുള്ള സംഖ്യകൾ അടയാളപ്പെടുത്തിയി രിക്കുന്നു.

(a) എതിർ മൂലകളിൽ കോണോട് കോൺ വരുന്ന സംഖ്യാ ജോടികൾ എഴുതുക.
Answer:
(8, 24), (22, 10)
(b) കോണോട് കോൺ വരുന്ന സംഖ്യാ ജോടികളുടെ തുകയുടെ വ്യത്യാസം കണ്ടുപിടിക്കുക.
Answer:
തുകയുടെ വ്യത്യാസം
= (8 + 24) − (22 + 10)
= 32 – 32
= 0
(c) ഇങ്ങനെയുള്ള ഏത് സമചതുരങ്ങളിലും കോണോട് കോൺ വരുന്ന സംഖ്യാ ജോടികളുടെ തുകയുടെ വ്യത്യാസം ഒരേ സംഖ്യതന്നെ കിട്ടുന്നത് എന്തുകൊണ്ടാ ണെന്ന് ബിജഗണിതം ഉപയോഗിച്ച് വിശദീകരിക്കുക.
Answer:
| x – 8 | x – 7 | x – 6 |
| x – 1 | x | x + 1 |
| x + 6 | x + 7 | x + 8 |
എതിർ മൂലകളിൽ കോണോട് കോൺ വരുന്ന സംഖ്യാജോടികൾ
=((x – 8), (x + 8)), ((x – 6), (x + 6))
തുകയുടെ വ്യത്യാസം
= [(x – 8) + (x + 8)][(x – 6) + (x + 6)]
= 2x – 2x = 0.
![]()
Question 15.
തന്നിരിക്കുന്ന അളവിൽ ചതുർഭുജം ABCD വരയ്ക്കുക.

Answer:

Question 16.
ഒരു കമ്പിനി ലാപ്ടോപ്പിന്റെ വില വർഷം തോറും 5% വീതം വർദ്ധിപ്പിക്കുന്നു. ലാപ്ടോപ്പിന്റെ ഇപ്പോഴത്തെ വില 50000 രൂപയാണെങ്കിൽ,
(a) ഒരു വർഷം കഴിഞ്ഞാൽ അതിന്റെ വില എന്താ യിരിക്കും?
Answer:
ഒരു വർഷം കഴിഞ്ഞാൽ അതിന്റെ വില
= 50000 + \(\frac{5}{100}\) × 50000
= 50000 + 2500
= 52500 രൂപ.
(b) രണ്ടുവർഷം കഴിഞ്ഞാൽ ലാപ്ടോപ്പിന്റെ വില ഇപ്പോ ഴത്തെ വിലയേക്കാൾ എത്ര വർദ്ധിക്കും?
Answer:
രണ്ടുവർഷം കഴിഞ്ഞാൽ ലാപ്ടോപ്പിന്റെ വില
= 50000 (1 + \(\frac{5}{100}\))²
= 5 × (105)²
= 55125 രൂപ.
വിലയിലെ വർദ്ധനവ് = 55125 – 50000
= 5125 രൂപ.
Question 17.
തന്നിരിക്കുന്ന ആശയം ഉപയോഗിച്ച് താഴെ കൊടുത്തവ പൂർത്തീകരിക്കുക.
(x + y)² + (x − y)² = 2(x² + y²)
(a) (3 + y)² + (_____) = 2(3² + y²)
(b) (x + 1)² + (x – 1)² = 2(x² + _____)
(c) 21² + 19² = 2(_____ + _____)
Answer:
a) (3 + y)² + (3 – y)² = 2(3² + y²)
b) (x + 1)² + (x – 1)² = 2(x² + 1²)
c) 21² +19² = 2(20² + 1²)
Question 18.
ചുവടെ തന്നിരിക്കുന്ന ഗണിതാശയം വായിച്ചു മനസ്സിലാക്കി തുടർന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
1 × 3 = (1 + 1)² – 1
2 × 4 = (2 + 1)² – 1
3 × 5 = (3 + 1)² – 1
4 × 6 = (4 + 1)² – 1
തുടർച്ചയായ മൂന്ന് എണ്ണൽ സംഖ്യകളിൽ ഒന്നാമത്തെ സംഖ്യയുടെയും മൂന്നാമത്തെ സംഖ്യയുടെയും ഗുണന ഫലം ഒന്നാമത്തെ സംഖ്യയോട് 1 കൂട്ടിയതിന്റെ വർഗത്തിൽ നിന്നും 1 കുറച്ചാതാണ്.
(a) അടുത്ത വരി എഴുതുക.
(b) 10 × 12 = (_____ + 1) – 1
(c) 13 × _____ = (13 + 1)² − 1
(d) x × (x + 2) = ( _____+ ______)² − 1
Answer:
a) 5 × 7 = (5 + 1)² – 1
b) 10 × 12 = (10 + 1)² − 1
c) 13 × 15 = (13 + 1)² – 1
d) x × (x + 2) = (x + 1)² – 1