8th Standard Social Science Second Term Question Paper 2023-24 Malayalam Medium

Practicing with Class 8 Social Science Previous Year Question Paper Kerala Syllabus and Second Term Question Paper 2023-24 will help students prepare effectively for their upcoming exams.

Class 8 Social Science Second Term Question Paper 2023-24 Malayalam Medium

Time : 1½ Hours
Total Score: 40

1 മുതൽ 5 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോന്നിനും 2 സ്കോർ വീതം. (5 × 2 = 10)

Question 1.
ചുവടെ നൽകിയിരിക്കുന്ന ഭൂസവിശേഷതകൾ ഭൂപടങ്ങളിൽ സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന അംഗീകൃത നിറങ്ങൾ ഏതെല്ലാം?
എ) നൈസർഗിക സസ്യജാലങ്ങൾ
ബി) ജലാശയങ്ങൾ
Answer:
എ) പച്ച
ബി) നീല

Question 2.
മണ്ണിന്റെ ശോഷണത്തിന് കാരണമാകുന്ന ഏതെങ്കിലും രണ്ട് മനുഷ്യ പ്രവർത്തനങ്ങൾ എഴുതുക? ഋഗ്വേദകാലത്തെ സമൂഹവുമായി ബന്ധപ്പെട്ട ചാർട്ട് പൂർത്തിയാക്കുക.
Answer:

  • പ്ലാസ്റ്റിക് ഉപയോഗം
  • അമിത രാസവളപ്രയോഗങ്ങൾ
  • അശാസ്ത്രീയമായ നിർമ്മാണം
  • ഖനനം
  • മലിനജലം മണ്ണിലേക്ക് ഒഴുക്കുന്നത്
  • അമിത കന്നുകാലി മേച്ചൽ
  • കൃഷിഭൂമി കാർഷികേതര ആ വ ശ്വ ങ്ങ ൾ ക്ക് ഉപയോഗിക്കുന്നത്

Question 3.
ഋഗ്വേദകാലത്തെ സമൂഹവുമായി ബന്ധപ്പെട്ട ചാർട്ട് പൂർത്തിയാക്കുക
8th Standard Social Science Second Term Question Paper 2023-24 Malayalam Medium 1
Answer:

  • പുരോഹിതർ
  • സാധാരണക്കാർ

Question 4.
ആഗോളതാപനം ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായി മാറുന്നത് എങ്ങനെ?
Answer:
ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നതിലൂടെ സമുദ്രജല നിരപ്പുയരും, സമുദ്രതീര ആവാസവ്യവസ്ഥയിലുണ്ടാകുന്ന നാശം, ഭക്ഷ്യ ദൗർലഭ്യം, വൻതോതിലുള്ള കുടിയേറ്റം തുടങ്ങിയ പ്രശ് നങ്ങൾക്കു കാരണമാകും. ആവാസ വ്യവസ്ഥയിലെ സസ്യജന്തുജാലങ്ങളുടെയും നാശത്തിന് വഴിതെളിക്കും.

8th Standard Social Science Second Term Question Paper 2023-24 Malayalam Medium

Question 5.
പ്രാചീന തമിഴകത്തിന്റെ ചരിത്രം മനസ്സിലാക്കുന്നതിനുള്ള സ്രോതസ്സുകളിൽ ഏതെങ്കിലും രണ്ടെണ്ണം എഴുതുക.
Answer:
പ്രാചീന തമിഴകത്തിന്റെ ചരിത്രം മനസ്സിലാക്കുന്നതിനുള്ള സ്രോതസ്സുകൾ താഴെ

  • പറയുന്നവയാണ്.
  • മഹാശിലാസ്മാരകങ്ങൾ
  • പഴന്തമിഴ് പാട്ടുകൾ
  • നാണയങ്ങൾ
  • സഞ്ചാരകുറിപ്പുകൾ
  • തമിഴ് ലിഖിതങ്ങൾ

6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക (ഓരോന്നിനും 3 സ്കോർ വീതം) (4 × 3 = 12)

Question 6.
ഈജിപ്ഷ്യൻ ജനതയുടെ ശാസ്ത്രരംഗത്തെ നേട്ടങ്ങൾ വിലയിരുത്തുക.
Answer:

  • സൂര്യനെ അടിസ്ഥാനമാക്കി സൗര കലണ്ടർ തയ്യാറാക്കി.
  • ഒരു വർഷത്തെ 365 ദിവസങ്ങളാക്കി കണക്കാക്കിയി രുന്നു.
  • 30 ദിവസങ്ങളുള്ള 12 മാസങ്ങളായി ഒരു വർഷത്തെ വിഭജിച്ചു.
  • ബാക്കി വന്ന അഞ്ചുദിവസങ്ങൾ ആഘോഷങ്ങൾക്കായി മാറ്റിവച്ചിരുന്നു.
  • ഗണിതശാസ്ത്രരംഗം ത്രികോണം, ചതുരം, എന്നിവ യുടെ വിസ്തൃതി കണക്കായിരുന്നു.
  • സമയം അറിയാൻ സൂര്വഘടികാരവും, (നിഴലിനെ അടിസ്ഥാനമാക്കി ജലഘടികാരവും (ജലപ്രവാഹ ത്തിന്റെ അടിസ്ഥാന ത്തിൽ സമയം നിർണ്ണയിക്കുന്നു)

Question 7.
ഗുപ്തകാലഘട്ടത്തിലെ സാഹിത്യരംഗവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.

രചയിതാക്കൾ കൃതികൾ
എ ………… അഭിജ്ഞാനശാകുന്തളം
അമരസിംഹൻ ബി)…………
സി)………. മുദ്രാരാക്ഷസം

Answer:
a) കാളിദാസൻ
b) അമരകോശം
c) വിശാഖദത്തൻ

Question 8.
ലെസേഫെയർ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര്? ലെസേഫെയർ സിദ്ധാന്തം വ്യക്തമാക്കുക.
Answer:
ആഡം സ്മിത്ത്
സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവൺമെന്റിന്റെ ഇടപെടൽ പരിമിതപ്പെടുത്തണം.
വ്യക്തിസ്വാതന്ത്ര്യത്തിന് കൂടുതൽ പ്രാധാന്യം നൽക്കണം.

Question 9.
സപ്തസൈന്ധവ പ്രദേശത്തുനിന്ന് ഗംഗാസമതലത്തിലെത്തിയപ്പോൾ ആര്യന്മാരുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങൾ എന്തെല്ലാം?
Answer:

  • കൃഷിയായിരുന്നു മുഖ്യതൊഴിൽ
  • പ്രദേശം ജനപദം എന്നറിയപ്പെട്ടു. ഗോത്രത്തലവൻ രാജാവായി.
  • ഗോത്രസഭകളുടെ പ്രാധാന്യം നഷ്ടപ്പെട്ടു.
  • സമൂഹം നാല് വിഭാഗങ്ങളായി വിഭജിക്കപ്പെട്ടു.
  • സങ്കീർണമായ പല ആരാധനാരീതികളും നിലവിൽ വന്നു.

8th Standard Social Science Second Term Question Paper 2023-24 Malayalam Medium

Question 10.
പ്രാചീനതമിഴകത്തെ വാണിജ്യത്തിൽ ഉമണർ വഹിച്ച പങ്ക് എന്തായിരുന്നു?
Answer:
പുരാതന തമിഴകത്തിൽ നിന്ന് റോമാക്കാർ കൊണ്ടുപോയ പ്രധാന സാധനങ്ങൾ സുഗന്ധവ്യഞ്ജനങ്ങളായിരുന്നു. പ്രത്യേകിച്ച് കുരുമുളക്. ഉമനാർ എന്ന വ്യാപാര ഗ്രൂപ്പാണ് ഈ കൈമാറ്റം നടത്തിയത്. ഉമർ നൽ പ്രദേശത്തുനിന്ന് ഉപ്പും ഉണക്കമീനും ശേഖരിച്ച് മറ്റു തിണകളിൽ വിതരണം ചെയ്തു. അവയ്ക്കു പകരം കുരുമുളക്, സുഗന്ധദ്രവ്യങ്ങൾ, വനവിഭവങ്ങൾ തുടങ്ങിയവ ശേഖരിച്ചു. ഈ വിനിമയം കൂടുതലായി നടന്നിരുന്നത് വേനൽക്കാലത്തായിരുന്നു.

11 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക (ഓരോന്നിനും 4 സ്കോർ വീതം) (2 × 4 = 8)

Question 11.
ഇന്ത്യൻ സംസ്കാരത്തിന് ബുദ്ധമതം നൽകിയ സംഭാവനകൾ എന്തെല്ലാം?
Answer:

  • ബുദ്ധമതം പ്രചരിപ്പിക്കുന്നതിനായി രൂപീകരിച്ച സംഘങ്ങളുടെ ഭരണസംവിധാനം സമൂഹത്തിൽ ജനാധിപത്യപരവും മൂല്യാധിഷ്ഠിതവുമായ അവബോധം വളർത്താൻ സഹായിച്ചു.
  • കലയുടെയും വാസ്തുവിദ്യയുടെയും മേഖലയിലെ പുരോഗതി
  • ഗുഹകൾ, തങ്ങൾ, വിഹാരങ്ങൾ, തുണുകൾ എന്നിവ നിർമിച്ചു.
  • ഇന്ത്യയും അയൽ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സാംസ്കാരിക ബന്ധങ്ങൾ
  • പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക്
  • വിദ്യാഭ്യാസ പുരോഗതിയിൽ പ്രധാന പങ്ക്

Question 12.
“എ’ കോളത്തിന് യോജിച്ചവ “ബി’ കോളത്തിൽ നിന്നും തിരഞ്ഞെടുത്തെഴുതുക.

ബി
ഗാന്ധിജി അർത്ഥശാസ്ത്രം
ചാണക്യൻ വെൽത്ത് ഓഫ് നേഷൻസ്
ആൽഫ്രഡ് മാർഷൽ ഹിന്ദ് സ്വരാജ്
ആഡം സ്മിത്ത് സാമ്പത്തികശാസ്ത്ര തത്വങ്ങൾ

Answer:

ബി
ഗാന്ധിജി ഹിന്ദ് സ്വരാജ്
ചാണക്യൻ അർത്ഥശാസ്ത്രം
ആൽഫ്രഡ് മാർഷൽ സാമ്പത്തികശാസ്ത്ര തത്വങ്ങൾ
ആഡം സ്മിത്ത് വെൽത്ത് ഓഫ് നേഷൻസ്

Question 13.
ഇന്ത്യൻ രാഷ്ട്രപതിയുടെ ചുമതലകൾ എന്തെല്ലാം?
Answer:

  • പ്രധാനമന്ത്രിയെയും മന്ത്രിമാരെയും നിയമിക്കൽ സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ചീഫ്ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും നിയമിക്കൽ
    രാജ്യസഭയിലേക്ക് 12 അംഗങ്ങളെയും ലോകസഭ യിലേക്ക് 2 അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യുന്നു.
  • പാർലമെന്റ് പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽക്കൽ.
  • ആവശ്വമായി വന്നാൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യപിക്കൽ.
  • ദയാഹർജിയിൽ തീർപ്പുകൽപ്പിക്കൽ.

14 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക (ഓരോന്നിനും 5 സ്കോർ വീതം) (2 × 5 = 10)

Question 14.
പ്രാചീന തമിഴകത്തെ സാമൂഹിക ജീവിതം രൂപപ്പെടുത്തുന്നതിൽ തിണകൾ വഹിച്ച പങ്ക് വിശദമാക്കുക.
Answer:
പ്രാചീനതമിഴകത്തെ സാമൂഹിക ജീവിതം രൂപപ്പെടു ത്തുന്നതിൽ തിണകൾക്ക് പ്രധാന പങ്കുണ്ടായിരുന്നു. കാടും മലയും നിറഞ്ഞ കുറിഞ്ചിയിലെ ജനങ്ങൾ വന വിഭവങ്ങൾ ശേഖരിച്ചും വേട്ടയാടിയുമാണ് ജീവിച്ചിരുന്നത്. ചില പാട്ടുകളിൽ അവർ പുനംകൃഷിയിൽ ഏർപ്പെട്ടതിന്റെ സൂചനകളുണ്ട്. ഇവിടെ കുരുമുളകും മറ്റു സുഗന്ധ വ്യഞ്ജനങ്ങളും കൃഷി ചെയ്തിരുന്നു. മുല്ലയിലെ ജനങ്ങളുടെ മുഖ്യ തൊഴിൽ കന്നു കാലി വളർത്ത ലായിരുന്നു. സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് കന്നുകാലികളെ പിടിച്ചെടുക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു. ഇത് വെട്ചി എന്നറിയപ്പെട്ടു. വരണ്ട പ്രദേശമായ പാലൈ നിലത്തുകാരാ യിരുന്നു കന്നുകാലി കവർച്ചയിൽ പ്രധാനമായും ഏർ പ്പെട്ടിരുന്നത്.

Question 15.
ഭൂപടങ്ങളുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
എ) ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ ഭൂപടങ്ങളെ തരംതിരിക്കുക.
ബി) ചുവടെ നൽകിയിരിക്കുന്ന ഭൂപടങ്ങളുടെ ഉപയോഗങ്ങൾ എഴുതുക.
i) ജ്യോതിശാസ്ത്ര ഭൂപടം
ii) രാഷ്ട്രീയ ഭൂപടം
iii) ദിനാവസ്ഥാ ഭൂപടം
Answer:
എ) ഭൗതിക ഭൂപടങ്ങൾ, സാംസ്കാരിക ഭൂപടങ്ങൾ
ബി) i) വാന നിരീക്ഷണത്തിന്
ii) രാജ്യാതിർത്തി മനസിലാക്കാൻ
iii) കാലാവസ്ഥ പഠനത്തിന്

8th Standard Social Science Second Term Question Paper 2023-24 Malayalam Medium

Question 16.
മൗര്യന്മാരുടെ കേന്ദ്രീകൃത ഭരണം അവിടത്തെ സാമ്പത്തിക പ്രവർത്തനങ്ങളെ സ്വാധീനിച്ചത് എങ്ങനെ? വിശദമാക്കുക.
Answer:
മൗര്യരുടെ കേന്ദ്രീകൃത ഭരണസംവിധാനം സാമ്പത്തിക പ്രവർത്തനങ്ങളിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തി. ഇത് സ്റ്റാൻഡേർഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വ്യാപാരവും വാണിജ്യവും വർദ്ധിപ്പിക്കുകയും റോഡുകളും ജലസേചനവും പോലുള്ള നൂതന അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഈ കേന്ദ്രീകൃത ഭരണം സാമ്രാജ്യത്തിലുടനീളം സ്ഥിരതയും സുരക്ഷയും കൊണ്ടുവന്നു, കാർഷിക ഉൽപാദനം വർദ്ധിപ്പിക്കുകയും നികുതി പിരിവ് കാര്യ ക്ഷമമാക്കുകയും വ്യാപാര പാതകൾ വിപുലീകരിക്കുകയും ചെയ്തു. മാത്രമല്ല, ധാന്യപ്പുരകളും ജലസംഭരണികളും നിർമ്മിക്കുന്നത് പോലുള്ള പൊതുജനക്ഷേമ സംരംഭ ങ്ങൾക്ക് മൗര്യ സർക്കാർ നൽകിയ ഊന്നൽ സാമ്പത്തിക പുരോഗതിയിക്കും പ്രധാന പങ്ക് വഹിച്ചു.

Leave a Comment