Kerala SSLC Malayalam 1 Question Paper March 2022 (Kerala Padavali)

Students can read Kerala SSLC Malayalam 1 Question Paper March 2022 (Kerala Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Malayalam 1 Question Paper March 2022 (Kerala Padavali)

Time: 1½ Hours
Total Score: 40 Marks

വിദ്യാർത്ഥികൾക്കുള്ള പൊതുനിർദ്ദേശങ്ങൾ:

  • നിർദ്ദിഷ്ട സമയത്തിന് പുറമെ 15 മിനിറ്റ് സമാശ്വാസ സമയം ഉണ്ടായിരിക്കും.
  • ഈ സമയം ചോദ്യങ്ങൾ പരിചയപ്പെടാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക.
  • വ്യത്വ സ്കോറുകളുള്ള ചോദ്യങ്ങൾ വിവിധ പാർട്ടുക ളായാണ് നൽകിയിരിക്കുന്നത്.
  • ചോദ്യങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മന സ്സിലാക്കി ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണി ക്കണം.
  • 1 മുതൽ 24 വരെയുള്ള ചോദ്യങ്ങൾക്ക് 40 സ്കോർ ആയി രിക്കും പരമാവധി ലഭിക്കുക.

പാർട്ട് – I
1 മുതൽ 9 വരെയുള്ള ചോദ്യങ്ങൾക്ക് 1 സ്കോർ വീതം.

A. 1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. (4 × 1 = 4)

Question 1.
“പാന്ഥർ പെരുവഴിയമ്പലം തന്നിലേ
താന്തരായ് കൂടി വിയോഗം വരുമ്പോ” (ലക്ഷ്മണസാന്ത്വനം)
പെരുവഴിയമ്പലത്തിലെ കൂട്ടായ്മയോട് മനുഷ്യജീവിതത്തെ കവി സാദൃശ്യപ്പെടുത്തിയതിന്റെ കാരണമെന്താണ്?

  • പെരുവഴിയമ്പലത്തിലെ കൂട്ടായ്മ അസ്ഥിരവും യാദൃശ്ചി കവും തുടർച്ചയില്ലാത്തതുമാണ്.
  • പെരുവഴിയമ്പലത്തിലെ കൂട്ടായ്മ ശാശ്വതമാണ്.
  • ജീവിത ദുരിതങ്ങളിൽ നിന്നും മോചനം ലഭിക്കുന്നതാണ്.
  • പെരുവഴിയമ്പലത്തിലെ കുടിച്ചേരൽ നല്ല ഓർമ്മകൾ നൽകുന്നു.

Answer:
പെരുവഴിയമ്പലത്തിലെ കൂട്ടായ്മ അസ്ഥിരവും യാദൃശ്ചികവും തുടർച്ചയില്ലാത്തതുമാണ്.

Question 2.
“നിന്റെ തുനിവ് കുറെ കൂടിപ്പോകുന്നു. സർവദമനൻ എന്നു മഹർഷിമാർ നിനക്കു പേരിട്ടതു ശരിതന്നെ.”
സർവദമനൻ എന്ന പേരിന്റെ അർത്ഥം?

  • അഹങ്കാരം
  • സ്നേഹസമ്പന്നൻ
  • എല്ലാറ്റിനെയും അടക്കുന്നവൻ
  • പുരുവംശത്തിൽ ജനിച്ചവൻ

Answer:
എല്ലാത്തിനെയും അടക്കുന്നവൻ

Kerala SSLC Malayalam 1 Question Paper March 2022 (Kerala Padavali)

Question 3.
“ഞാനൊരാശ്രിതയാവാനാഗ്രഹിക്കുന്നില്ല. മറ്റൊന്നുമില്ലെങ്കിലും ഞാൻ ഞാനായി മരിക്കട്ടെ, ഒരു ബന്ധങ്ങളും വേണ്ടാ”.
ഈ വാക്കുകളിൽ തെളിയുന്ന മിസ്സിസ് തലത്തിന്റെ മാനസികാ വസ്ഥ എന്താണ്?

  • അഭിമാനബോധം
  • നിസ്സഹായാവസ്ഥ
  • നിരാശാബോധം
  • അപമാനബോധം

Answer:
അഭിമാന ബോധം

Question 4.
“ധീരനായ യതി നോക്കി തനിതൻ
ഭൂരിബാഷ്പപരിപാടലം മുഖം;
പൂരിതാഭയൊടുഷസ്സിൽ മഞ്ഞുതൻ
ധാരയാർന്ന പനിനീര്സുമോപമംമ (പ്രിയദർശനം)
ഈ വരികളിൽ പനിനീർപ്പൂവിനോട് സാദൃശ്വപ്പെടുത്തിയിരിക്കു ന്നത് ആരെയാണ്?
Answer:
നളിനിയെ നളിനിയുടെ മുഖത്തെ

Question 5.
“കാരണവർക്കു താൽപര്വമുള്ളതുപോലെ ശവം സംസ്കരിക്കാം”.
“വേണ്ട. എനിക്കു താൽപര്യമില്ല”.
“ശവത്തിന്റെ ചുമതല നിങ്ങൾ ഏൽക്കുന്നില്ലേ?”
വെള്ളായിയപ്പന്റെ മകന്റെ ശവസംസ്കാര ചുമതല ഏറ്റെടുക്കാ തിരുന്നത് എന്തുകൊണ്ടാണ്?
Answer:
ദരിദ്രനായതുകൊണ്ട്

Question 6.
“പുഷ്കര! നീ പഴുതേ ജന്മം
നിഷ്ഫലമാക്കരുതേ!” (പ്രലോഭനം)
പുഷ്കരനോട് ജന്മ നിഷ്ഫലമാക്കരുതെന്ന് ഉപദേശിക്കുന്നത്. ആരാണ്?
Answer:
കലി

B. 7 മുതൽ 9 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. (3 × 1 = 3)

Question 7.
എസ്.കെ. പൊറ്റെക്കാട്ടിന്റെ ആദ്യത്തെ ചെറുകഥയായി അദ്ദേഹം വിശേഷിപ്പിക്കുന്ന രചന ഏതാണ്?
മുത്തിത്തള്ളയ്ക്ക് എഴുതിയ കത്തുകൾ മുത്തിള്ളയുടെ മകന് എഴുതിയ കത്തുകൾ

  • മകന്റെ ഓഫീസർക്ക് അയച്ച് കത്തുകൾ
  • വൃദ്ധയുടെ മരുമകൾക്ക് എഴുതിയ കത്തുകൾ
  • മകന്റെ ഓഫീസർക്ക് അയച്ച് കത്തുകൾ
  • വൃദ്ധയുടെ മരുമകൾക്ക് എഴുതിയ കത്തുകൾ

Answer:
മുത്തിള്ളയുടെ മകന് എഴുതിയ കത്തുകൾ

Question 8.
“ഖനികളിൽ പണി ചെയ്യുന്നവർക്ക് ഒരപകടവും വരുത്തരുതേ!”
എന്ന പ്രാർത്ഥന ജൂലിയാന തിരുത്താൻ തീരുമാനിച്ചത് എന്തു കൊണ്ടാണ്?

  • അങ്ങനെ പ്രാർത്ഥിക്കുന്നത് ഇഷ്ടമാവാത്തതിനാൽ
  • ആ പ്രാർത്ഥനയിൽ സ്വാർത്ഥതയുള്ളതിനാൽ
  • പ്രാർത്ഥനകളിൽ പാലിക്കേണ്ട കാര്യങ്ങൾ വിട്ടുപോയതിനാൽ
  • പ്രാർത്ഥനയ്ക്ക് എല്ലാവരും ചേരാത്തതിനാൽ

Answer:
ആ പ്രാർത്ഥനയിൽ സ്വാർത്ഥതയുള്ളതിനാൽ

Kerala SSLC Malayalam 1 Question Paper March 2022 (Kerala Padavali)

Question 9.
“ഉൾത്താപം” എന്ന പദത്തിന്റെ ശരിയായ വിഗ്രഹ രൂപം ഏതാണ്?

  • ഉള്ളിലെ താപം
  • ഉള്ളുകൊണ്ടുള്ള താപം
  • ഉള്ളാവുന്ന താപം
  • ഉള്ളും താപവും

Answer:
ഉള്ളിലെ താപം

പാർട്ട് – II
10 മുതൽ 12 വരെയുള്ള ചോദ്യങ്ങൾക്ക് 2 സ്കോർ വീതം.

A. ചുവടെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാക്യ ത്തിൽ ഉത്തരമെഴുതുക. (1 × 2 = 2)

Question 10.
“ഒരു സത്വവാനായിരിക്കുവാൻ ഈ ക്ഷണം ഉപയോഗപ്പെടുത്തു മെന്നു നിങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുള്ളത് മറക്കരുതേ, ഒരിക്കലും മറന്നുപോവരുത്” – (പാവങ്ങൾ) മെത്രാൻ നൽകിയ ആ ഉപദേ ശത്തിന്റെ പൊരുളെന്ത്?
Answer:
തന്റെ നന്മ ആഗ്രഹിക്കുന്നവരും തന്നിൽ നിന്ന് നന്മ പ്രതീക്ഷി ക്കുന്നവരും ഉണ്ടെങ്കിൽ ആരും തന്നെ ഒരിക്കലും തിന്മയിലേക്ക് വഴുതി വീഴില്ല.

B. 11 മുതൽ 12 വരെയുള്ള ചോദ്യങ്ങളിൽ 1 എണ്ണത്തിന് രണ്ടാ മുന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (1 × 2 = 2)

Question 11.
“ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ” (അശ്വമേധം)
ഈ പ്രഖ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
Answer:

  • തനിമയാർന്ന ജീവിതത്തെ അതിന്റെ മാനവിക ഭാവത്തിൽ പ്രകീർത്തിക്കുന്നു.
  • ആമാനുഷ ശക്തിയും തന്ത്രങ്ങളും ഇല്ലാതെ പച്ചമനുഷ്യന്റെ നന്മകൾ (സ്നേഹം, ദയ, കാരുണ്യം) ഉള്ള മനുഷ്യനാകാൻ കവി ആഗ്രഹിക്കുന്നു.

Question 12.
“വൃദ്ധനാ, യസ്വസ്ഥനാ-
യൊന്നുറങ്ങുവാൻ പോലും
ഡറ്റുകൾ തേടിപ്പോകു-
മീ ശതാബ്ദത്തിൽ, ഭ്രാന്തജല്പനം” (മൈക്കലാഞ്ജലോ മാപ്പ്)
ഈ പ്രയോഗം കൊണ്ട് കവി പുതുതലമുറയ്ക്കു നേരെയു യർത്തുന്ന വിമർശനമെന്താണ്? പ്രതികരണം കുറിക്കുക.
Answer:

  • തച്ചുടയ്ക്കാൻ മാത്രം ചുറ്റിക എടുക്കുന്നവർ
  • ഡറ്റുകൾ തേടി പോകുന്ന പുതുതലമുറ.
  • ലോക സംസ്കാരിക പൈതൃകങ്ങളുടെ മൂല്യം തിരിച്ചറി യാത്ത പുതുതലമുറ.

പാർട്ട് – III
13 മുതൽ 17 വരെയുള്ള ചോദ്യങ്ങൾക്ക് 3 സ്കോർ വീതം.

A. 13 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ 3 എണ്ണത്തിന് മുന്നോ നാലോ വാക്യത്തിൽ ഉത്തരമെഴുതുക. (3 × 3 = 9)

Question 13.
‘വഹ്നിസന്തപ്ത ലോഹസ്ഥാംബു ബിന്ദു
സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം’. (ലക്ഷ്മണസാന്ത്വനം)
Answer:
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ അയോദ്ധ്യകാ ണ്ഡത്തിൽ നിന്ന് എടുത്ത ലക്ഷ്മണസാന്ത്വനം എന്ന പാഠഭാ ഗത്തെ വരികളാണിത്. ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് മനു ഷ്യർ ചിന്തിക്കുന്നില്ല. മനുഷ്യന്റെ സുഖാനുഭവങ്ങളും ആയുസ്സും കുറച്ചു കാല ത്തേക്കു മാത്രമുള്ളതാണ്. ഇത് മനസ്സിലാക്കാതെ ശരീരത്തെക്കു റിച്ച് ചിന്തിച്ച് ഞാനെന്ന ഭാവത്തോടെ മോഹം കലർന്നു ജീവിതം നയിക്കുന്നവരെ മനുഷ്യജീവിതത്തിന്റെ നശ്വരത ബോധ്യപ്പെടു ത്തുകയാണ്. പ്രസ്തുത കവിതാഭാഗത്തിലേക്കു കവി ചെയ്യു.

തീയിൽ ചുട്ടുപഴുത്ത ലോഹത്തിൽ വെള്ളത്തുള്ളി വീഴുന്നതു പോലെ മനുഷ്യജന്മം കുറച്ചുനേരം കൊണ്ട് നശിക്കുന്നതാണ്. മനുഷ്യജന്മം സകല സമ്പത്തുകളേയും ബന്ധുക്കളേയും വിട്ട് ക്ഷണികമായി തീരുമെന്ന് മനസ്സിലാക്കണം. ഇക്കാര്യം വ്യക്തമാ ക്കാൻ പറ്റിയ ഏറ്റവും നല്ല ദൃഷ്ടാന്തമാണ് ഈ വരികളിലൂടെ പ്രകടമാകുന്നത്. ലോകത്തെ ചുട്ടുപഴുത്ത ലോഹത്തോടും മനു ഷ്യനെ അതിൽ വീണ വെള്ളത്തുള്ളിയോടും സാദൃശ്യപ്പെടുത്തി യതിൽ നിന്നു മനുഷ്യജീവിതം എത്ര ക്ഷണികമാണെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.

Question 14.
“അരുതേ, തൊടരുതേ! അല്ല! ഇദ്ദേഹം എടുത്തുകഴിഞ്ഞാ” (ഋതുയോഗം)
ദുഷ്ഷന്ത മഹാരാജാവിനോട് താപസിമാർ ഇപ്രകാരം തടസ്സം പറ യാൻ കാരണമെന്താണ്? വിശദമാക്കുക.
Answer:
സർവദമനന്റെ കൈയിൽ കെട്ടിയിരുന്ന രക്ഷ ജാതകർമ്മം നടത്തു മ്പോൾ ഭഗവാൻ മാരീചൻ കൊടുത്തതാണ്. അപരാജിത എന്ന ഔഷധിയാണത്. രക്ഷ നിലത്തുവീണാൽ അച്ഛനമ്മമാരോ അവനോ അല്ലാതെ മറ്റാരും എടുത്തുകൂടാ. അങ്ങനെ എടുത്താൽ രക്ഷ പാമ്പായി മാറി എടുത്ത ആളെ കടിക്കും. അതാണ് രാജാവ് രക്ഷ എടുക്കാൻ തുനിഞ്ഞപ്പോൾ താപസിമാർ തടഞ്ഞത്.

Kerala SSLC Malayalam 1 Question Paper March 2022 (Kerala Padavali)

Question 15.
“കണ്ടുടൻ സ്വയമറിഞ്ഞിടാത്തതാർ-
ത്തിണ്ടൽ വേണ്ട സഖി, കേണിടേണ്ട കേൾ,
പണ്ടു നിന്നെയൊരിളം കുരുന്നതായ്
കണ്ടു ഞാൻ, സപദി വല്ലിയായി നീ”. (നളിനി)
ഏറെക്കാലത്തിനു ശേഷം കണ്ടുമുട്ടിയപ്പോൾ നളിനിയെ തിരിച്ച റിയാൻ കഴിയാത്തതിന് ദിവാകരൻ നൽകുന്ന വിശദീകരണങ്ങൾ എന്തെല്ലാമാണ്?
Answer:
കുമാരനാശാന്റെ നളിനിയെന്ന ഖണ്ഡകാവ്യത്തിലെ പ്രിയദർശനം എന്ന പാഠഭാഗത്തുള്ള വരികളാണിത്. നളിനിയും ദിവാകരനും തമ്മിലുള്ള കൂടിക്കാഴ്ച തന്റെ ചിരകാ ലാഭിലാഷമാണ് അവൾക്കു സമ്മാനിച്ചത്. എന്നാൽ ദിവാകരനി ലാകട്ടെ യാതൊരു ഭാവമാറ്റവും ഉണ്ടായില്ല. ഭവാനു പണ്ടിപ്പാ ടയാം നളിനി ഞാനെന്ന് അവൾ സ്വയം പരിചയപ്പെടു ത്തിയപ്പോഴാണ് അദ്ദേഹം അവളെ തിരിച്ചറിയുന്നത്. ഉടനെ അദ്ദേഹം പണ്ട് ഒരുമിച്ചു കഴിഞ്ഞ മനോഹരമായ ശൈശവക ഥയ്ക്ക് ചേർന്ന മട്ടിലാണ് അവളോടു സംസാരിക്കുന്നത്. ഒരു സന്യാസിയോടു പറയാൻ പാടില്ലാത്തതാണ് പറഞ്ഞതെന്ന് ഓർത്ത് വിഷമിക്കേണ്ടെന്ന് നളിനിയെ ആശ്വസിപ്പിക്കുന്ന ദിവാകരൻ പണ്ട് അവളുടെ ശൈശവ ലീല കണ്ട അതേ മനോഭാവത്തോടുകൂടി യാണ് ഇപ്പോഴത്തെ പ്രണയചാപല്യങ്ങളും കാണുന്നതെന്ന് വ്യക്ത മാക്കുന്നു.

കഴിഞ്ഞതെല്ലാം നമുക്ക് തിരിച്ചെടുക്കാനാകാത്തവിധം പോ ഞ്ഞെന്നും, നമുക്ക് പ്രായവും ലക്ഷ്യവും മാറിയെന്നും, അറിവിന് ആഴവും പരപ്പും വർദ്ധിച്ചുവെന്നും ഈ വരികളിലൂടെ അദ്ദേഹം അവളെ പറഞ്ഞു മനസ്സിലാക്കുകയാണ് ചെയ്യുന്നത്. കുട്ടിക്കാലത്ത് പലതും പ്രവർത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നത് സാധാരണമാണ്. പ്രായമാകുമ്പോൾ അതൊന്നും കാര്യമായി എടുക്കേണ്ടതില്ല. രണ്ടുപേരുടെയും ലക്ഷ്യം ഇന്ന് സന്യാസമാണ്. ലൗകിക സുഖങ്ങൾ ത്വജിച്ചവർ പഴയ കാര്യങ്ങ ളോർത്ത് സ്വന്തം ധർമ്മത്തിൽനിന്നു വ്യതിചലിക്കരുത് എന്നിങ്ങ നെയുള്ള തത്ത്വോപദേശമാണ് ഈ വരികളിലൂടെ ദിവാകരയോഗി തന്റെ കളിക്കൂട്ടുകാരിയായിരുന്ന നളിനിയെന്ന സന്യാസിനിക്കു നൽകുന്നത്.

Question 16.
പാണ്ഡവർ നേടിയ വിജയം ‘വല്ലപാടും നേടിയ വിജയമെന്ന്’ ഭാരതപര്യടനത്തിൽ കുട്ടികൃഷ്ണമാരാർ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാവും? കുറിപ്പ് തയ്യാറാക്കുക.
Answer:
ധർമ്മക്ഷേത്രമായ കുരുക്ഷേത്രത്തിൽ വച്ചു ഭാരതയുദ്ധം തുട ങ്ങുമ്പോൾ രണ്ടു ചേരിക്കാരും തമ്മിൽ ഒരു കരാർ ഉണ്ടാക്കിയി രുന്നു. യുദ്ധം നടക്കാത്ത സമയങ്ങളിൽ ഇരുകക്ഷിയും പ പോലെ പരസ്പര പ്രീതിയോടെ വർത്തിക്കണം. യുദ്ധം തുടങ്ങി യാൽ ഗജാശ്വരഥങ്ങളിലിരിക്കുന്നവർ ആ നിലയിലുള്ളവരോടെ എതിർക്കാവൂ. കാലാൾ കാലാളോടു മാത്രമേ എതിർക്കാവു.

അണിവിട്ടുപോയവനെ കൊല്ലരുത്. വയോവിാത്സാഹങ്ങളിൽ കിടനിൽക്കുന്നവരോടു പറഞ്ഞറിയിച്ചിട്ടേ നേർക്കാവൂ. ഓർക്കാ തെയും ക്ഷീണിച്ചിരിക്കുന്നവരോടുമരുത്. മറ്റൊരാളോടു നേരി ടുന്നവനെ പ്രമാദം പറ്റിയവനെ പിന്തിരിഞ്ഞവനെ, ആയുധം തിർന്നവനെ, കവചം പോയവനെ ഒന്നും ഒരുവിധവും കൊല്ല രുത്. സുഗതന്മാർ, കുതിരകൾ, ആയുധച്ചമട്ടുകാർ, വാദ്യക്കാർ എന്നിവരെയൊന്നും ഉപദ്രവിക്കരുത്. ഇതായിരുന്നു ആ കാർ സ്വന്തം മികവുകൊണ്ടുതന്നെ ജയിക്കണമെന്ന ധർമ്മയുദ്ധത്തിന്റെ കരാറെല്ലാം പാണ്ഡവർ ലംഘിച്ചു. എതിർപക്ഷത്തുള്ള മിക്ക മഹാ രഥന്മാരെയും അവർ വീഴ്ത്തിയതു യുദ്ധധർമ്മത്തിനെതിരായി ട്ടാണ്. മുറതെറ്റിച്ചാണ് ഭീമൻ ദുര്യോധനനെ വീഴ്ത്തിയത്. പക്ഷേ ദുര്യോധനൻ ക്ഷത്രിയ ധർമ്മത്തിൽ നിന്ന് വ്യതിചലിച്ചിട്ടില്ല.

ഭീഷ്മരുടെ ശത്രുവായ അംബയുടെ പുരുഷാവതാരമായ ശിഖ ണ്ഡത്തിലെ മുൻനിർത്തിയാണ് ഭീഷ്മരെ വീഴ്ത്തിയത്. ജന്മനാ ലഭിച്ചിരുന്ന കവചകുണ്ഡലങ്ങൾ ഇരന്നു വാങ്ങിയാണ് കർണ്ണനെ വധിച്ചത്. ഇപ്പോഴിതാ ഗദായുദ്ധത്തിൽ പാടില്ലാത്തവിധം തുട യിൽ തല്ലിയാണ് ദുര്യോധനനെ വീഴ്ത്തിയത്. വിജയം നേടാൻ വേണ്ടി അധർമ്മം കാട്ടിയ സംഭവങ്ങളാണ് മഹാഭാരത കഥയിൽ പാണ്ഡവപക്ഷത്തുടനീളം കാണുന്നത്. പതിനെട്ടു ദിവസം നീണ്ടു നിന്ന യുദ്ധത്തിൽ ചതിയിൽക്കൂടിയല്ലാതെ ദുര്യോധനനെ തോൽപ്പിക്കാൻ പാണ്ഡവർക്കു കഴിഞ്ഞില്ല. അതാണ് പാണ്ഡവർ നേടിയ വിജയത്തെ ‘വല്ലപാടും നേടിയ വിജയമെന്ന് ലേഖകൻ വിശേഷിപ്പിച്ചത്. കഥാസന്ദർഭം വിശകലനം ചെയ്യുമ്പോൾ ആ വിശേഷണം ഉചിതമാണെന്ന് ബോദ്ധ്യമാവുകയും ചെയ്യും.

B. ചുവടെ നൽകിയിരിക്കുന്ന ചോദ്യത്തിന് മുന്നോ നാലോ വാക ത്തിൽ ഉത്തരമെഴുതുക. (1 × 3 = 3)

Question 17.
“മഹാനോ? അട്ട എഴുത്തുകാരുടെ രക്തമൂറ്റിക്കുടിക്കുന്ന അട്ട. അല്ലെങ്കിൽ ചെകുത്താൻ. (ആത്മാവിന്റെ വെളിപാടുകൾ)
ദസ്തയേവ്സ്കി ഇത് പരുഷമായി പ്രതികരിക്കാൻ കാരണം എന്ത്? കുറിപ്പ് തയ്യാറാക്കുക.
Answer:
പ്രശസ്തനായ റഷ്യൻ നോവലിസ്റ്റ് ഫയദർ ദസ്തയേവ്സ്കിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പെരുമ്പടലം ശ്രീധരൻ എഴുതിയ ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവലിലെ പത്താം അധ്യാ യമാണ് ആത്മാവിന്റെ വെളിപാടുകൾ’. എഴുതാനുദ്ദേശിക്കുന്ന മഹത്തായ ചേനയെപ്പറ്റിയുള്ള അദ്ദേഹ ത്തിന്റെ സങ്കല്പങ്ങൾ ആണ് ഇങ്ങനെ പറയുവാൻ ഇടയാക്കു ന്നത്. എഴുത്തിന്റെ ആന്തരിക ലോകം തുറന്നിടുന്ന പ്രശാന്തി ഇവിടെ സുചിതമാകുന്നു. സ്റ്റെല്ലോവ്സ്കിയുമായുള്ള കരാറിനെ ക്കുറിച്ച് അന്ന് ഓർമ്മിപ്പിക്കുമ്പോഴാണ് ദസ്തയേവ്സ്കി രോഷ ത്തോടെ ഇപ്രകാരം പറയുന്നത്.

പാർട്ട് – IV
18 മുതൽ 22 വരെയുള്ള ചോദ്യങ്ങൾക്ക് 4 സ്കോർ വീതം.

A. 18 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് അരപ്പുറ ത്തിൽ കവിയാതെ ഉത്തരമെഴുതുക. (2 × 4 = 8)

Question 18.
“ഒരു നീണ്ട തേങ്ങലോടെ അവർ മുന്നോട്ടാഞ്ഞ് അയാളെ കെട്ടി പിടിച്ചു. രൂപം കൊണ്ട് പിടികിട്ടാത്ത വ്യക്തിയെ സ്വരം കൊണ്ട് തിരിച്ചറിഞ്ഞ് അയാളും അമ്പരന്നിരുന്നു.” (വിശ്വരൂപം)
സുധീറും മിസ്സിസ് തലത്തും തമ്മിലുള്ള കൂടിക്കാഴ്ചയും, അവർക്കിടയിലുളള വൈകാരിക ബന്ധവും വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ജീവിതസാഹചര്യങ്ങളാണ് ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നത്. ചുറ്റുപാടുകൾക്കനുസരിച്ച് രൂപഭാവങ്ങളിലും പെരുമാറ്റങ്ങളി ലുമൊക്കെ വ്യതിയാനങ്ങൾ വരും. എങ്കിലും ചില അവസരങ്ങ ളിൽ ജന്മവാസനകൾ തെളിഞ്ഞുവന്നുവെന്നു വരും. അത്തരം ഒരു കഥയാണ് വിശ്വരൂപം പറയുന്നത്. മി. തലത്തിന്റെ സെക്രട്ടറിയായി ജോലി നോക്കിയിരുന്ന സുധീർ വളരെ കാലത്തിനുശേഷം മിസ്സിസ് തലത്തിനെക്കാണാൻ എത്തി യതാണ്. അയാളുടെ മനസ്സിൽ വിദേശത്ത് ജീവിച്ചിരുന്ന കാലത്ത് തനിക്കു പരിചയമുണ്ടായിരുന്ന പ്രൗഢയായ വനിതയായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ വാതിൽ തുറന്നത് കൃശമായ ശരീരവും നെറ്റിയിൽ ഭസ്മക്കുറിയുമുള്ള ഒരു വൃദ്ധയായിരുന്നു. പാശ്ചാ വേഷം ധരിച്ച ആ യുവാവിനെ അവരും തിരിച്ചറിഞ്ഞില്ല.

എങ്കിലും സംസാരിച്ചപ്പോൾ ആ സ്വരം കൊണ്ട് അവർ ആളെ തിരിച്ചറിഞ്ഞു. അതു തന്നെയായിരുന്നു സുധീറിന്റെയും സ്ഥിതി. അവരിൽ വന്ന മാറ്റം അയാൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ആ സ്വരത്തിനുമാത്രം മാറ്റം വന്നിട്ടില്ല. അല്ലെ ങ്കിൽ തിരിച്ചറിയാനേ കഴിയുമായിരുന്നില്ല. ആ മാറ്റം അയാളെ അമ്പരപ്പിച്ചു. സുധീറും മിസ്സിസ് തലത്തും തമ്മിലുള്ള കൂടി ക്കാഴ്ച അവർക്കിടയിലുള്ള വൈകാരിക ബന്ധത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.

Kerala SSLC Malayalam 1 Question Paper March 2022 (Kerala Padavali)

Question 19.
“ദുഷ്കരമായിട്ടൊന്നുമില്ല കേൾ
മത് സഹായമുണ്ടായാലേവനും.” (പ്രലോഭനം)
പുഷ്കരനെ വശപ്പെടുത്താൻ കലി സ്വീകരിക്കുന്ന തന്ത്രങ്ങളും പ്രലോഭനങ്ങളും എന്തെല്ലാമാണെന്ന് കണ്ടെത്തി കുറിപ്പ് തയ്യാ നാക്കുക.
Answer:
ആട്ടക്കഥാ സാഹിത്യത്തിലെ സമുജ്ജ്വല കാവ്യശില്പമാണ് ഉണ്ണാ യിവാര്യരുടെ നളചരിതം ആടിക്കാണാനും പാടികേൾക്കാനും കൊള്ളാവുന്ന കഥ’ എന്നാണ് നളചരിതത്തെക്കുറിച്ചുള്ള പൊതു അഭിപ്രായം. പുഷ്കരാ, നീ വെറുതെ ജന്മം പാഴാക്കരുതെ. എന്റെ സഹാ യമുണ്ടായാൽ ദുഷ്ക്കരമായിട്ട് ഒന്നുമില്ല. നളനും നീയും തമ്മിൽ എന്താണ് വ്യത്യാസം? നീ ഇപ്പോൾ നളനെ തോല്പിച്ച് നാടുവാ ഴുക. ഞാനാരാണ് എന്ന് നിന്നോട് പറയാം. ഭൂമിയിൽ എന്നെ അറി യാത്തവർ ആരാണുള്ളത്? നളന് ഞാൻ ശത്രു. നിനക്ക് മിത്രം. നിന്റെ നാട് ഞാൻ നിനക്കു തരുന്നു. നീ ചൂതുകളിക്കാൻ തയാ റാവുക. നിനക്കു വിജയമുണ്ടാകും എന്നത് തീർച്ചയാണ്. പണയം വയ്ക്കാൻ വിലയുള്ള വസ്തുക്കളൊന്നുമില്ലെങ്കിൽ ഇതിന് എന്നെ പണയമായി വയ്ക്കുക. ധനവും ധാന്യവും നാടുമെല്ലാം കൈക്കലാക്കി അവനെ വനത്തിലേക്ക് പറഞ്ഞുവിടുക. തുടങ്ങി യവ പറഞ്ഞ് പുഷ്കരനെ കലി വശത്താക്കുന്നു.

Question 20.
“സമുദ്രം താണ്ടി സമ്പാദ്യവും കൊണ്ടുവരുന്ന കച്ചവടക്കാർ ഒരു
കൈത്തോട്ടിൽ വച്ചു മുങ്ങിപ്പോയി. മരിച്ചവരോ, സ്വർഗ്ഗത്തിലായി”. (യുദ്ധത്തിന്റെ പരിണാമം)
യുധിഷ്ഠരന്റെ വാക്കുകളിൽ തെളിയുന്ന കടുത്ത നിരാശയുടെ കാരണങ്ങൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
മഹാഭാരതയുദ്ധത്തിൽ പാണ്ഡവർ വിജയം നേടി. പതിനെട്ടു ദിവസം നീണ്ടുനിന്ന അതിഘോരമായ യുദ്ധമായിരുന്നു അത്. അതിശക്തമായ അനേകം എതിരാളികളെ തോൽപ്പിച്ചാണ് അവർ ആ വിജയം നേടിയത്. എന്നാൽ ആ വിജയം പകൽ വെളിച്ച ത്തിൽ ഒന്നു നോക്കിക്കാണാൻ കഴിയുന്നതിനുമുമ്പ് പരാജയമാ യി. അശ്വത്ഥാമാവ് യുദ്ധത്തിൽ ശേഷിച്ചവരെ കൊന്നു. സമുദ്രം താണ്ടാൻ കഴിഞ്ഞു. പക്ഷേ കൈത്തോട് കടക്കാൻ കഴിഞ്ഞില്ല എന്നതുപോലെയായി അത്.

B. 21 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ 1 എണ്ണത്തിന് അരപ്പുറ ത്തിൽ കവിയാതെ ഉത്തരമെഴുതുക. (1 × 4 = 4)

Question 21.
‘വാറുപൊട്ടിയ ചെരുപ്പ് അവിടെയുള്ള ചെരുപ്പുകുത്തിയെ ക്കൊണ്ട് നന്നാക്കിക്കാൻ പറഞ്ഞു സന്താമായി. എന്നാൽ സന്താ മായി ഒരു ‘മഹാർ’ ആണെന്ന് മനസ്സിലായപ്പോൾ ചെരുപ്പുകുത്തി ചെരുപ്പ് തുന്നാൻ കൂട്ടാക്കിയില്ല.’ (അക്കർമാശി)
വേദനയും ദുഃഖവും നിറഞ്ഞ ജീവിതാനുഭവങ്ങളാണ് ‘അക്കർമാശി’ എന്ന ആത്മകഥാവിഷ്കാരത്തെ വികാരതീവ്രമാ ക്കുന്നത്. പാഠഭാഗത്തെ ആസ്പദമാക്കി പ്രതികരണക്കുറിപ്പ് തയ്യാ നാക്കുക.
Answer:
ശരൺകുമാർ ലിംബാളെ അദ്ദേഹത്തിന്റെ ആത്മകഥോപാഖ്യാന ത്തിലൂടെ അദ്ദേഹത്തിന്റെ ജീവിത പരിസരത്തിന്റെ സാമൂഹിക ജീവിതം ആവിഷ്ക്കരിക്കുന്നു. അവർ അനേകം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പ്രധാനം സാമ്പത്തിക പരാധീനത തന്നെ. സ്ഥിര മായ തൊഴിലും വരുമാനവുമില്ലാത്ത ജീവിതം. ജോലിയുള്ള വർക്ക് അത് നഷ്ടപ്പെടുന്നു. തെരുവിൽ പഴം വിൽക്കുന്നതു പോലുള്ള തൊഴിലുകൾ ചെയ്യാമെന്നു വച്ചാൽ അതും തുട ർന്നുകൊണ്ടുപോകാൻ കഴിയുന്നില്ല. അതുകൊണ്ട് തെരുവിലെ ചപ്പുചവറുകൾ പെറുക്കി വിൽക്കുന്നതുപോലുള്ള വൃത്തിഹീ നമായ തൊഴിലുകളിൽ ഏർപ്പെടേണ്ടിവരുന്നു. ഇങ്ങനെ കൂടു തൽ കൂടുതൽ പാപ്പരാകുന്ന തരത്തിലാണ് അവരുടെ സാമൂ ഹിക ജീവിതം. അവരുടെ സാമൂഹിക ജീവിതം. അവരുടെ ഏറ്റവും വലിയ പ്രശ്നം വിശപ്പാണ്. വിൽക്കാനായി അവർ പെറു ക്കിക്കൂട്ടുന്ന ചപ്പുചവറുകളുടെ ഭാരത്തേക്കാൾ വലുതായിരുന്നു അവരുടെ വിശപ്പിന്റെ ഭാരം.

മറ്റൊന്ന് ജാതീയവും മതപരവുമായ വിവേചനങ്ങളായിരുന്നു. അവർ സാമൂഹികജീവിതത്തിന്റെ പൊതുധാരയിൽ പെടുന്നുണ്ടാ യിരുന്നില്ല. വശങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ടവരാണവർ. “ദിവസം മുഴുവനും അലഞ്ഞുനടന്ന് വാരിക്കൂട്ടുന്ന ചവറിന്റെ തൂക്കവും വിലയുമെങ്കിലുമുണ്ടോ ഞങ്ങളെപ്പോലെയുള്ള മനു ഷ്യർക്ക്” എന്ന് ലിംബാളെ ചോദിക്കുന്നു. അവരുടെ കുട്ടി കൾക്കു താമസിച്ചു പഠിക്കാൻ പ്രത്യേക ഹോസ്റ്റലുകളുണ്ട്. അവിടെ ദളിത് കുട്ടികൾ മാത്രമേയുള്ളൂ. മറ്റുള്ളവരെപ്പോലെ തന്നെ അവർക്കും അവരുടേതായ ‘നമസ്കാരങ്ങളും പൂജകളും പ്രാർത്ഥനകളും പുരാണപാരായണങ്ങളും ഉണ്ടായിരുന്നു.

പഠ ന ത്തിനായി കുട്ടികൾ നഗരങ്ങളിലേക്കു പോകുമ്പോൾ അതൊക്കെ അവർക്കു നഷ്ടപ്പെടുന്നു. മറ്റു സ്വാതന്ത്ര്യങ്ങളും. എങ്കിലും ജീവിതമൂല്യങ്ങൾക്ക് കുട്ടികൾ പ്രാധാന്യം കൊടുത്തി രുന്നു. സിനിമ കാണുക എന്ന പ്രലോഭനത്തിൽ നിന്ന് രക്ഷപ്പെട്ട് വഴിയിൽ നിന്ന് വീണുകിട്ടിയ പണം സ്കൂൾ ഹെഡ്മാസ്റ്ററെ ഏൽപ്പിക്കാൻ ലിംബാളെക്കു കഴിഞ്ഞത് ഈ മൂല്യബോധം കൊണ്ടാണല്ലോ. ഏതായാലും ദാരിദ്ര്യവും വിശപ്പും അരക്ഷിതാവസ്ഥയുമൊക്കെ ച്ചേർന്ന ദയനീയമായ ഒരു സാമൂഹിക ജീവിതമാണ് ഈ ഭാഗത്ത് തെളിയുന്നത്.

Question 22.
“മഞ്ഞും തിമിരവും ചേർന്ന് ഇതളുകൾ നൽകിയ വെളിച്ചത്തിന്റെ ഒറ്റബിന്ദു ഒരേയൊരു വെളുത്തപു വെച്ച ഏകാന്തമായ ശവകു ടീരമാക്കി വീടിനെ മാറ്റിക്കാണിച്ചു” (ഉരുളക്കിഴങ്ങ് തിന്നുന്നവർ)
ഈ വാങ്മയ ചിത്രം കഥാന്ത്വത്തെക്കുറിച്ചുളള സൂചനകൾ നൽകുന്നുണ്ടോ? കഥാസന്ദർഭം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
വിൻസെന്റ് വാൻഗോറിന്റെ ‘പൊട്ടറ്റോ ഈറ്റേഴ്സ്’ എന്ന ചിത്രം ലോകപ്രസിദ്ധമാണ്. യൂറോപ്പിൽ നിലനിന്നിരുന്ന ദാരിദ്രവും തൊഴിലില്ലായ്മയും ജീവിതത്തിന്റെ ദൈന്യതയും ലോകത്തിനു കാട്ടിക്കൊടുത്ത ചിത്രമാണിത്. ചിത്രകലയിലെ ലോക ക്ലാസ്സിക്കു കളിൽ ഒന്നായി ഇത് അറിയപ്പെടുന്നു. ഈ ചിത്രത്തെ ആസ്പദ മാക്കി സുഭാഷ്ചന്ദ്രൻ രചിച്ച ചെറുകഥയാണ് ‘ഉരുളക്കിഴങ്ങ് തിന്നുന്നവർ’ ചിത്രത്തിലെ കഥാപാത്രങ്ങൾ തന്നെയാണ് കഥ യിലും പ്രത്യക്ഷപ്പെടുന്നത്.

കഥയിൽ ജൂലിയാനയുടെ ഭർത്താവിന് എന്താണ് സംഭവിച്ചിരി ക്കുക എന്ന് വ്യക്തമാക്കുന്നില്ല. എന്നാൽ സൂചനകളിൽ നിന്ന് മനസ്സിലാക്കാവുന്നത് അയാൾ ഖനിയിലെ അപകടത്തിൽ മരിച്ചു പോയി എന്നുതന്നെയാണ്. അത്തരത്തിലുള്ള പല സൂചനകളും കണ്ടെത്താൻ കഴിയും. കിഴവൻ വീട്ടിലെത്തുന്നത് ആകെ ക്ഷീണി തനായാണ്. ഒരു ദിവസത്തെ യാത്രയ്ക്കു വേണ്ടി വന്നുള്ളുവെ ങ്കിലും ഒരു നൂറ്റാണ്ടിന് അപ്പുറത്തുനിന്നു വരുന്നതുപോലെ അയാൾക്കു തോന്നി. അപ്പോൾ അയാൾ കാണുന്ന വീട് ഒരേ യൊരു വെളുത്ത പൂച്ച ഏകാന്തമായ ശവകുടീരമായാണ്.

മിറലിന് വീടിനകത്തേക്ക് പോകാൻ വിഷമമുണ്ട്. അറിയിക്കേണ്ട വാർത്ത അത്തരത്തിലൊന്നാണ്. അതുകൊണ്ട് വിട് ഇടംവലം ഉലഞ്ഞ് അയാളുടെ അടുത്തുവന്നു എന്നാണ് കഥാകൃത്ത് പറ യുന്നത്. ആ വാർത്തയിൽ വീട് ഉലഞ്ഞുപോകുമല്ലോ. ജൂലി യാന പ്രാർത്ഥിക്കുന്നത് ഖനിയിൽ പണിചെയ്യുന്നവർക്ക് ഒരപക ടവും വരരുതേ എന്നാണ്. അപ്പോൾ ആ വാർത്ത അവൾ അറി ഞ്ഞിട്ടില്ലെങ്കിലും പ്രാർത്ഥന അതായിരുന്നു. കുട്ടിയായ അന്ന അവളുടെ നിഷ്കളങ്കതയിൽ ഖനികളെക്കു റിച്ചും അവളുടെ അച്ഛനെക്കുറിച്ചും നിരന്തരമായി സംസാരിക്കു കയും ചോദ്യങ്ങൾ ചോദിക്കുകയുമൊക്കെ ചെയ്യുമ്പോൾ മുത്തശ്ശി അവളെ വാരിയെടുത്ത് മടിയിൽ വച്ചു വിതുമ്പി.

ആ വീടിന് ഒരാളുടെ സാന്നിധ്യമോ അഭാവമോ കൊണ്ട് ലോക ത്തിന് ഒരു മാറ്റവും വരുത്താൻ കഴിയില്ല എന്ന് കഥാകൃത്ത് പറ യുന്നു. മൗനത്താൽ ആമഗ്നമായ വീടിനെയും കാണിച്ചു തരു ന്നുണ്ട്. വേവിച്ച ഉരുളക്കിഴങ്ങ് മുന്നിൽ കൊണ്ടുവയ്ക്കുമ്പോൾ കിഴവൻ മിറൽ ഓർക്കുന്നത് മണ്ണിനടിയിൽപ്പെട്ട് ചതഞ്ഞ്, മുഖം പൊട്ടി വിക തമായി ഒന്നിനെയും തിരിച്ചറിയാനാവാത്ത വിധത്തിൽ മുടിയും തൊലിയും ഉരിഞ്ഞുപിരിഞ്ഞ് അങ്ങനെയാണ്. അയാൾ കണ്ടത് ഉരുളക്കിഴങ്ങാണോ അതോ മകന്റെ ശരീരമാണോ?

ജൂലിയാന ഘടികാരത്തിൽനിന്ന് സമയം തുള്ളികളായി താഴേക്കി റ്റുന്ന ശബ്ദം കേൾക്കുന്നുണ്ട്. ഇങ്ങനെയുള്ള സൂചനകളിലൂടെ നീങ്ങി തണുത്താറിയ ഉരുളക്കിഴങ്ങിൽ മുള്ളുമുട്ടിച്ച് ശൂന്യമായ മിഴികളുമായിരിക്കുന്ന മിറലിന്റെ കടക്കണ്ണിൽ നിന്ന് ചോരപൊടി യുന്നതു കാണുന്ന നിമിഷത്തിൽ ജൂലിയാനയ്ക്കു മനസ്സിലായി. ഭർത്താവിന്റെ ഇരിപ്പിടത്തിൽ എക്കാലത്തേക്കുമായി താൻ ഉറ ഞ്ഞുപോകുന്നതായി. ഇങ്ങനെ പറയാതെ പറയുന്ന രീതി കഥ യുടെ ആഴം വർധിപ്പിക്കുന്നു.

പാർട്ട് – V
23 മുതൽ 24 വരെയുള്ള ചോദ്യങ്ങൾക്ക് 5 സ്കോർ വീതം.

A. 23, 24 ചോദ്യങ്ങളിൽ 1 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (1 × 5 = 5)

Question 23.
“മദാം മഗ്ല്വാർ, ഞാൻ ആ വെള്ളിസ്സാമാനം വളരെക്കാലം സൂക്ഷി ച്ചുപോന്നത് ഒരിക്കലും ശരിയായിട്ടല്ല. അത് പാവങ്ങളുടെയാണ്. ആ വന്ന മനുഷ്യൻ ആരായിരുന്നു? കാഴ്ചയിൽത്തന്നെ ഒരു പാവം”.
“ഒരു കഷണം അപ്പം ഒരു കോപ്പ പാലിൽ എടുത്തു മുക്കുന്ന തിന് ഒരാൾക്ക് മരം കൊണ്ടുള്ള മുള്ളും കല്ലും കൂടി ആവ ശ്വമില്ല.” (പാവങ്ങൾ)
പാവങ്ങളെ പരിഗണിക്കുന്ന മെത്രാന്റെ കാഴ്ചപ്പാടുകൾ വിശദ മാക്കി ‘പാവങ്ങളിലെ മെത്രാൻ – മനുഷ്യസ്നേഹത്തിന്റെ ആൾ രൂപം’ എന്ന ശീർഷകത്തിൽ ഒരു ലഘുലേഖനം തയ്യാറാക്കുക.
Answer:
കടൽത്തീരത്ത്
കഥാപാത്രസൃഷ്ടിയിലെ സവിശേഷതകൾ, രചനാതന്ത്രം, പാരി സ്ഥിതിക പശ്ചാത്തലം ആഖ്യാനശൈലി, സാമൂഹിക പശ്ചാത്തലം എന്നിവയെല്ലാം ഒത്തിണങ്ങിയ ഒരു ചെറുകഥയാണ് ഒ.വി. വിജ യന്റെ കടൽത്തീരത്ത്. പല നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കഥാകാരന്റെ കരവിരുത് ഈ കഥയിലുടനീളം കാണാം. വെള്ളായിയപ്പൻ എന്ന വൃദ്ധ കർഷകനാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. അയാൾ നിരക്ഷരനാണെന്ന് സംഭാഷണ ത്തിൽനിന്ന് നമുക്ക് മനസ്സിലാകും. വധശിക്ഷ കാത്തുകഴിയുന്ന മകനെ കാണാൻ കണ്ണൂർക്കു പുറപ്പെടുന്ന വെള്ളായിയപ്പന്റെ കൂടെ വായനക്കാരന്റെ മനസ്സും സഞ്ചരിക്കും. മറ്റൊരു കഥാ പാത്രം ജയിലിൽ കിടക്കുന്ന കണ്ടുണ്ണിയാണ്.

സാധാരണയായി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു പ്രതിയോട് ആർക്കും പ്രത്യേ കിച്ച് സഹാനുഭൂതി തോന്നുകയില്ല. പാഴുതറയെന്ന ഗ്രാമം മുഴു വൻ അവനെയോർത്ത് ദുഃഖിക്കുമ്പോൾ അവന്റെ കൈയബദ്ധം ആസ്വാദകനു ബോധ്വമാകും. കൊലപാതകം നടത്തിയത് ഓർമ്മ യില്ലെന്നും തൂക്കിക്കൊല്ലാൻ സമ്മതിക്കരുതേയെന്നും അപ്പനോട് കണ്ടുണ്ണി പറയുമ്പോൾ വായനക്കാരന്റെ കണ്ണുകൾ നിറയും. മറ്റൊരു പ്രധാന കഥാപാത്രം വഴിക്കു കഴിക്കാനായി കോടച്ചി കെട്ടിക്കൊടുത്ത പൊതിച്ചോറാണ്. ആ കുടുംബത്തിന്റെ മുഴു വൻ കണ്ണീർ വീണു കുതിർന്ന ആ പാഥേയം മകന്റെ ബലിച്ചോ റായി കാക്കകൾ കൊത്തിത്തിന്നുന്നതോടെ കഥ അവസാനിക്കു ന്നു. ചെറിയ ഒരു ഭാഗത്തു മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂവെ ങ്കിലും കുട്ടസ്സൻ മാപ്പിളയും നീലിമണ്ണാത്തിയും വായനക്കാരന്റെ മനസ്സിൽ നിന്നു മായാത്ത കഥാപാത്രങ്ങളാണ്.

ഒ.വി. വിജയന്റെ രചനാതന്ത്രം ചുരുക്കിപ്പറയലാണ്. മറ്റൊന്ന് കാവ്യാത്മകമായ ഗദ്യഭാഷയും. രണ്ടു വാക്കുകൾക്കിടയിൽ സാന്ത്വനത്തിന്റെ നിറവ്. ഇപ്രകാരം അർത്ഥപൂർണ്ണമായ മൗന ങ്ങൾ കഥയുടെ സവിശേഷതയ്ക്ക് മാറ്റുകൂട്ടുന്നു. ആകാശ ത്തിന്റെ ഇരുട്ടിൽ അകലെയെവിടെയോ വിടരുന്ന പുലരിയുടെ സൂചന, പറമ്പിലെ മഞ്ഞപ്പുല്ലിലൂടെ ആരുടെയൊക്കെയോ ദുഃഖ സഞ്ചാരങ്ങളുടെ തഴമ്പായി ചവിട്ടടിപ്പാത നീണ്ടു പോകുന്നു. ഇത്യാദി കാവ്യാത്മക ഭാഷയും കഥാകാരന്റെ രചനാതന്ത്രമാണ്.

കഥയിലെ പാരിസ്ഥിതിക പശ്ചാത്തലം ഒരു ഗ്രാമത്തെ മുഴുവൻ മനസ്സിൽ പ്രതിഷ്ഠിക്കാൻ ഉതകുന്നത്. വെള്ളായിയപ്പൻ കുടിയി രുപ്പുകൾ വിട്ട് പാടം മുറിച്ച് നെടുവരമ്പുവിട്ട് പറമ്പിലെ മഞ്ഞ പുല്ലിലൂടെ ചവിട്ടടിപ്പാതയിലെത്തുന്നതും വഴിയിലൂടെ ഇരുവ ശവും കരിമ്പനകളിൽ കാറ്റുപിടിക്കുന്നതും നല്ല പാരിസ്ഥിതിക വർണ്ണനയാണ്. പുഴമണലിൽ നിന്ന് വെള്ളായിയപ്പൻ പുഴ വെള്ള ത്തിലേക്കറങ്ങി കുളിയുടെ അനുഭവം അറിയുമ്പോൾ അറി യാതെ വായനക്കാരന്റെ മനസ്സിലെ കുളിരുണ്ടാകും.

പാത്രസൃഷ്ടിയിലെന്നപോലെ ആഖ്യാനശൈലിയിലും മിതത്വം പാലിച്ച കഥാകാരനാണ് ഒ. വി. വിജയൻ. വെള്ളായിയപ്പൻ, കണ്ടുണ്ണി എന്നീ കഥാപാത്രങ്ങളെക്കുറിച്ച് ദീർഘമായ വിവരണ ങ്ങൾ നൽകാതെ അവരെ വായനക്കാരുടെ ഉള്ളിൽ പ്രതിഷ്ഠി ക്കാൻ കഥാകാരനു കഴിഞ്ഞു. യാത്രാമദ്ധ്യേ കണ്ട കുടസ്സൻ മാഷി ള, നീലിമണ്ണാത്തി എന്നിവരുമായി ദീർഘ സംഭാഷണത്തിലേർപ്പെ ടാതെ ഒന്നു രണ്ടു വാക്കുകളിലൂടെ അവരുടെ ഹൃദയവികാര ങ്ങൾ പ്രകടിപ്പിക്കാൻ കഥാകാരനു കഴിഞ്ഞു. ഗ്രാമീണ ഭാഷയും ലളിതവും ഋജുവുമായ ആഖ്യാനശൈലിയും കഥയെ മറ്റുള്ളവ യിൽ നിന്നു വ്യത്യസ്തമാക്കുന്നു.

കടൽത്തീരത്ത് എന്ന കഥയിലെ സാമൂഹിക പശ്ചാത്തലം എടു പറയേണ്ട ഒരു സംഗതിയാണ്. പാഴുതറയിലെ അമ്പതിൽ ചില്വാനം കുടികളിലത്രയും വിഷാദവും സഹാനുഭൂതിയും നിറ ഞ്ഞു. വെള്ളായിയപ്പന്റെ കൂടെ തീവണ്ടി കയറാൻ പണമുണ്ടാ യിരുന്നെങ്കിൽ അമ്മിണിയേടത്തിയും മുത്തുവണ്ണനും നാല ച്ചനും കോമ്പിപ്പൂശാരിയും പിന്നെ പാഴുതറയിലുള്ളവരത്രയും തന്നെ കണ്ണൂരിലേക്കു പോകുമായിരുന്നു. ഇങ്ങനെയുള്ള വർണ്ണ നകൾ ഒരു ഗ്രാമത്തിന്റെ മുഴുവൻ സാമുദായിക സാമ്പത്തിക രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം വ്യക്തമാക്കുന്നതാണ്. തീവണ്ടിയാപ്പീസിലെ ബഞ്ചിൽ വന്നിരുന്ന കാരണവരുടെ സംസാ രവും ജയിലിലേക്കുള്ള വഴിയന്വേഷിച്ചപ്പോൾ അപരിചിതരിൽ നിന്നുള്ള പ്രതികരണവും ജയിലധികാരികളുടെ സമീപനവും വ്യത്യസ്ത തലത്തെ സാമൂഹിക പശ്ചാത്തലമാണ് വ്യക്തമാക്കു ന്നത്. ഇങ്ങനെ എല്ലാ ലക്ഷണങ്ങളും തികഞ്ഞ ഒരു കഥയാണ് കടൽത്തീരത്ത് എന്നു പറയാം.

Kerala SSLC Malayalam 1 Question Paper March 2022 (Kerala Padavali)

Question 24.
‘പുഴയുടെ നടുക്കെത്തിയപ്പോൾ കുളിയുടെ അനുഭവം വെള്ള യിയപ്പനെ തളർത്തി. അപ്പന്റെ ശവത്തെ കുളിപ്പിച്ചത്. മകനെ അവന്റെ കുട്ടിക്കാലത്ത് കുളത്തിൽ കുളിപ്പിച്ചത്.’
“അപരിചിതന്റെ സംഭാഷണം ഒരു കൊലക്കയറിനെപ്പോലെ വെള്ളായിയപ്പന്റെ കഴുത്തിൽ ചുറ്റുമുറുക്കി”. (കുടൽത്തീരത്ത്)
തന്നിരിക്കുന്ന കഥാസൂചനകളും കഥയിലെ മറ്റു സന്ദർഭങ്ങളും പരിഗണിച്ച് കടൽത്തീരത്ത് എന്ന കഥയ്ക്ക് ആസ്വാദനം തയ്യാറാ ക്കുക.
Answer:

  • ആസസട്ടാദനെട്ടാവുംശങ്ങള കപണതഴിയഴിട്ടുണ‍്. (ആശയവും – ഭട്ടാഷ – സസന്തവും നെഴിരതീകണവും)
  • തലപക്കട‍്
  • കഥ,കഥട്ടാകൃത‍്, പെരഴിചയപപ്പെടുതല്‍
  • പബയട്ടാഗഭവുംഗഴി-ഗദഷ്യഭട്ടാഷയപട കട്ടാവഷ്യട്ടാത്മകത- ഉദട്ടാഹരണവും
    • പ്രമമേയയ: അച്ഛനുവും മകനുവും തമ്മഴിലള്ള അതഴിതതീവ്രമട്ടായ ആത്മബന്ധവും
    • ആശയയ – ഗ്രട്ടാമതീണപന്റെ നെഴിസഹട്ടായട്ടാവസ/ദട്ടാരഴിദ്രഷ്യവും/ കൂടട്ടായ‍്മ
  • മകപനെ രകഴിക്കട്ടാന കഴഴിയട്ടാത അച്ഛന
  • കകാലലിക പ്രസകലി: അശരണരട്ടായ/ദരഴിദ്രരട്ടായ മനുഷഷ്യരുപട ജതീവഴിതട്ടാവസ എലട്ടാ കട്ടാലത്തുവും ഒരുബപെട്ടാപല.
  • സമട്ടാനെ രചനെകള -പെരഴിചയപപ്പെടുതഴിയഴിട്ടുണ‍്.
  • സസന്തവും നെഴിരതീകണവും ബചട്ടാര്‍തഴിട്ടുണ‍.

Leave a Comment