Students can read Kerala SSLC Social Science Board Model Paper March 2020 with Answers Malayalam Medium and Kerala SSLC Social Science Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Social Science Board Model Paper March 2020 Malayalam Medium
Time: 2½ Hours
Total Score: 80 Marks
നിർദ്ദേശങ്ങൾ :
- ആദ്യത്തെ 15 മിനിറ്റ് സമയം സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
- PART – A യിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതണം. PART – B യിലെ ഓരോ ചോദ്യനമ്പറിലും ഉൾപ്പെടുത്തിയിരിക്കുന്ന രണ്ട് ചോവങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രമേ ഉത്തരമെഴുതേണ്ടതുള്ളൂ.
Part – A
Question 1.
ധാതുക്കളുടെ കലവറ എന്ന് വിളിക്കുന്ന ഭൂപ്രകൃതി വിഭാഗമേത്? (1)
(a) ഉത്തരമഹാസമതലം
(b) ഉപദ്വീപീയ പീഠഭൂമി
(c) ഹിമാലയപർവ്വതം
(d) തീരസമതലങ്ങൾ
Answer:
(b) ഉപദ്വീപിയ പീഠഭൂമി
Question 2.
ക്യാപ്റ്റൻ ലക്ഷ്മിയുമായി ബന്ധപ്പെട്ടിരിക്കുന്ന സംഘടന: (1)
(a) അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്.
(b) അഖിലേന്ത്യാ കിസാൻ സഭ.
(c) ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ.
(d) ഇന്ത്യൻ നാഷണൽ ആർമി.
Answer:
(d) ഇന്ത്യൻ നാഷണൽ ആർമി
Question 3.
യൂണിയൻ പബ്ളിക് സർവീസ് കമ്മിഷന്റെ ചെയർമാനെ നിയമിക്കുന്നത് ആരാണ്? (1)
(a) പ്രധാനമന്ത്രി
(b) രാഷ്ട്രപതി
(c) ഗവർണർ
(d) ഉപരാഷ്ട്രപതി
Answer:
(b) പ്രസിഡന്റ്
Question 4.
നവംബർ മുതൽ മാർച്ച് വരെയുള്ള ഇന്ത്യയിലെ കാർഷിക കാലമേത്? (1)
(a) ഖാരിഫ്
(b) സൈദ്
(c) ഗ്രീഷ്മം
(d) റാബി
Answer:
(d) റാബി
Question 5.
സവിശേഷബാങ്കിന് ഒരു ഉദാഹരണമാണ്: (1)
(a) എക്സിം ബാങ്ക് ഓഫ് ഇന്ത്യ
(b) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
(c) കാനറാ ബാങ്ക്
(d) ഇന്ത്യൻ ഓവർസീസ് ബാങ്ക്
Answer:
(a) എക്സിം ബാങ്ക് ഓഫ് ഇന്ത്യ
Question 6.
ഉപദ്വീപീയ നദികളുടെ പൊതുവായ സവിശേഷതകൾ എഴുതുക. (3)
Answer:
ഉപദ്വീപിയ നദികൾ (ഏതെങ്കിലും 3 എണ്ണം)
- ഉപദ്വീപീയ പീഠഭൂമിയിലെ മലനിരകളിൽ നിന്നുത്ഭവിക്കുന്നു.
- താരതമ്യേന വിസ്തൃതി കുറഞ്ഞ വൃഷ്ടിപ്രദേശം
- അപരദനതീവ്രത താരതമ്യേന കുറവ്
- കാഠിന്യമേറിയ ശിലകളിലൂടെ ഒഴുകുന്നതിനാൽ അഗാധ താഴ്വരകൾ സൃഷ്ടിക്കപ്പെടുന്നില്ല.
- കുറഞ്ഞ ജലസേചനശേഷി
- ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത താരതമ്യേന കുറവ്.
Question 7.
ഇലക്ട്രോണിക് ബാങ്കിങ് ഇടപാടുകാർക്ക് സഹായകമാകുന്നതെങ്ങനെ? (3)
Answer:
- വീട്ടിൽ നിന്നു തന്നെ ലോകത്തെവിടെയും പണം അയ യ്ക്കാനും ബില്ലുകൾ അടയ്ക്കാനും കഴിയും.
- കുറഞ്ഞ സമയം മതിയാവും
- ഇതിനുള്ള സർവീസ് ചാർജ് കുറവാണ്.
Question 8.
ഉദ്യാഗസ്ഥവൃന്ദത്തിന്റെ എന്തെങ്കിലും മൂന്ന് സവിശേഷതകൾ എഴുതുക. (3)
Answer:
- ശ്രേണീപരമായ സംഘാടനം
- സ്ഥിരത
- യോഗ്യത അടിസ്ഥാനമാക്കി നിയമനം
- രാഷ്ട്രീയ നിഷ്പക്ഷത
- വൈഗഗ്ധ്യം
Question 9.
സമൂഹശാസ്ത്ര പഠനത്തിന് ഏറ്റവും അനുയോജ്യമായ ഒരു പഠനരീതിയാണ് സർവേ. പ്രസ്താവന സാധൂകരിക്കുക. (3)
Answer:
സാമൂഹികവിഷയങ്ങൾ പഠിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു പഠനരീതിയാണ് സർവേ. തിരഞ്ഞെടുത്ത ഒരു പഠനവിഷ യത്തെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാട് രൂപീകരിക്കാൻ സർവേ സഹായിക്കുന്നു. വലിയ ഒരു വിഭാഗം ജനങ്ങളിൽ നിന്ന് വിവരം ശേഖരിക്കേണ്ടി വരുന്ന പഠനത്തിലാണ് സർവേ രീതി ഉപയോ ഗിക്കുന്നത്.
Question 10.
പാരമ്പര്യ ഊർജ്ജ സ്രോതസുകളെ പാരമ്പര്യേതര ഊർജ്ജ സ്രോതസുകളുമായി താരതമ്യം ചെയ്യുക. (3)
Answer:
കൽക്കരി, പെട്രോളിയം തുടങ്ങിയ ധാതുവിഭവങ്ങളാണ് നാം ഏറെക്കാലമായി ഊർജ്ജാവശ്വങ്ങൾക്കായി പ്രയോജവപ്പെടു ത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ഊർജ്ജസ്രോതസ്സുകളെ പാരമ്പര്യ സ്രോതസ്സുകൾ എന്നു വിളിക്കുന്നു. എന്നാൽ ഇത്തരം ധാതുക്കൾ പുനസ്ഥാപിക്കപ്പെടാത്തവയായതിനാൽ ഭൂമിയിൽ ഈ വിഭവങ്ങൾ ശുഷ്കമായിക്കൊണ്ടിരിക്കുകയാണ്. കൂടാതെ, ഇത്തരം ഇന്ധനങ്ങൾ കത്തിക്കുന്നത് വൻതോതിൽ പരിസ്ഥിതി മലിനീകരണവും സൃഷ്ടിക്കുന്നു. ഇതിന് ബദലായി നാമിന്ന് പാര പരേതര ഊർജസ്രോതസ്സുകൾ വ്യാപകമായി ഉപയോഗപ്പെടു ഞാൻ തുടങ്ങിയിരിക്കുന്നു. സൗരോർജം, കാറ്റിൽ നിന്നുള്ള ഊർജം, തിരമാലയിൽ നിന്നുള്ള ഊർജം, വേലിയോർജം, ജൈവ വാതകം എന്നിവയാണ് ഇന്ത്യയിലെ പ്രധാന പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ. പുനസ്ഥാപനശേഷിയുള്ളതും ചെലവു കുറഞ്ഞതും പരിസ്ഥിതിപ്രശ്നങ്ങൾ ഉണ്ടാക്കാത്തതുമായ ഈ സ്രോതസ്സുകൾക്ക് ഇന്ത്യയിസ് ഏറെ പ്രാമുഖ്യം നൽകിവരുന്നു.
Question 11.
A കോളത്തിന് അനുയോജ്യമായവ B കോളത്തിൽ നിന്നും കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക. (4)
A | B |
ശ്രീനാരായണഗുരു | വൈക്കം സത്യാഗ്രഹം |
ടി.കെ. മാധവൻ | ആന്ധ്രകേസരി |
എ.കെ. ഗോപാലൻ | ശ്രീനാരായണ ധർമ്മപരിപാലനയോഗം |
ടി. പ്രകാശം | ഗുരുവായൂർ സത്യാഗ്രഹം |
Answer:
A | B |
ശ്രീനാരായണഗുരു | ശ്രീനാരായണ ധർമ്മപരിപാലനയോഗം |
ടി.കെ. മാധവൻ | വൈക്കം സത്യഗ്രഹം |
എ.കെ. ഗോപാലൻ | ഗുരുവായൂർ സത്യഗ്രഹം |
ടി. പ്രകാശം | ആന്ധ്രാകേസരി |
Question 12.
ധനനയം എന്നാലെന്ത്? ധനനയത്തിന്റെ ഏതെങ്കിലും മൂന്ന് ലക്ഷ്യങ്ങൾ എഴുതുക? (4)
Answer:
പൊതുവരുമാനം, പൊതുചെലവ്, പൊതുകടം എന്നിവയെ സംബന്ധിച്ച സർക്കാർ നയമാണ് ധനനയം.
- സാമ്പത്തികസ്ഥിരത കൈവരിക്കുക
- തൊഴിലവസരങ്ങൾ സൃഷ്ടിക്കുക
- അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക
Question 13.
ഇന്ത്യയിലെ പരമ്പരാഗത വ്യവസായങ്ങളുടെ തകർച്ചയിലേക്ക് നയിച്ച കാരണങ്ങൾ വിശദമാക്കുക. (4)
Answer:
ഗ്രാമീണ വ്യവസായങ്ങൾ | തകർച്ചയുടെ കാരണം |
മൺപാത്രനിർമാണം | അലുമിനിയം പാത്രങ്ങളുടെ ഇറക്കുമതി |
തുകൽപണി | അസംസ്കൃതവസ്തുവായ തുകലിന്റെ യൂറോപ്പിലേ ക്കുള്ള കയറ്റുമതി |
മരപ്പണി | ലോഹനിർമിതയന്ത്രങ്ങളുടെ ഉപയോഗം |
Question 14.
നിസ്സഹകരണ സമരത്തിന്റെ സവിശേഷതകൾ എന്തെല്ലാമായിരുന്നു? (4)
Answer:
- അവധിയിലെ കർഷകർ നികുതി നൽകാൻ വിസമ്മതിച്ചു.
- വടക്കൻ ആന്ധ്രയിലെ ഗിരിവർഗക്കാർ വനനിയമം ലംഘിച്ച് വനത്തിനുള്ളിൽ പ്രവേശിക്കുകയും ഉത്പന്നങ്ങൾ ശേഖി ക്കുകയും ചെയ്തു.
- ഉത്തർപ്രദേശിലെ കർഷകർ കോളനി ഉദ്യോഗസ്ഥരുടെ ചുമ ടുകൾ എടുക്കാൻ വിസമ്മതിച്ചു.
- തൊഴിലാളികൾ പണിമുടക്കി.
- വക്കീലന്മാർ കോടതിയിൽ പോകാൻ വിസമ്മതിച്ചു.
- വിദ്യാർഥികൾ ബ്രിട്ടീഷ് സർക്കാരിന്റെ സ്കൂളുകളും കോളേ ജുകളും ഉപേക്ഷിച്ചു.
- സ്ത്രീകളടക്കമുള്ള ജനങ്ങൾ വിദേശവസ്ത്രങ്ങൾ പൊതു നിരത്തുകളിൽ കൂട്ടിയിട്ട് കത്തിച്ചു.
Question 15.
ചുവടെ തന്നിട്ടുള്ള ഭൂവിവരങ്ങളെ നല്കിയിട്ടുള്ള ഇന്ത്യയുടെ രൂപരേഖയിൽ അടയാളപ്പെടുത്തി പേരെഴുതുക. (4)
(A) വിന്ധ്യാ നിരകൾ
(B) മിസോകുന്നുകൾ
(C) മഹാനദി
(D) ചെന്നൈ തുറമുഖം
Answer:
Part – B
Question 16.
ഇന്ത്യൻ ദേശീയനയുടെ ആവിർഭാവത്തിന് വഴിയൊരുക്കിയ ഏതെങ്കിലും മൂന്ന് ചിത്രങ്ങളുടെ പേരെഴുതുക. (3)
അല്ലെങ്കിൽ
ഇന്ത്യയിലെ സംസ്ഥാന പുന സംഘടനാ കമ്മിഷൻ അദ്ധ്യക്ഷൻ ആരായിരുന്നു? സംസ്ഥാന പുനസ്സംഘടനയുടെ വിവിധ ഘട്ടങ്ങൾ വിവരിക്കുക.
Answer:
ഭാരത മാതാ – അബിനിദ്ര നാഥടാഗോർ
ഗ്രാമീണ ചെണ്ടക്കാരൻ – നന്ദലാൽ ബോസ്
സതി – നന്ദലാൽ ബോസ്
അല്ലെങ്കിൽ
ഫസൽ അലി
- സ്വാതന്ത്രാനന്തരം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീ കരിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ജനകീയപ്രക്ഷോ ഭങ്ങൾ ആരംഭിച്ചു.
- തെലുങ്ക് സംസാരിക്കുന്നവർക്കായി ആന്ധ്രസംസ്ഥാനം രൂപീ കരിക്കുക എന്ന ആവശ്യവുമായി പോട്ടി ശ്രീരാമലു നിരാഹാരം തുടങ്ങി.
- അദ്ദേഹത്തിന്റെ മരണത്തെത്തുടർന്നുണ്ടായ പ്രക്ഷോഭത്തിന്റെ ഫലമായി ആന്ധ്രപ്രദേശ് സംസ്ഥാനം 1953 ൽ രൂപീകരിച്ചു.
- ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസംഘടി ഷിക്കുന്നതിനായി സംസ്ഥാന പുനസംഘടനാ കമ്മീഷൻ രൂപീ കരിച്ചു.
- ഫസൽ അലി ആയിരുന്നു കമ്മീഷൻ അധ്യക്ഷൻ
- 1956 ൽ ഇന്ത്യൻ സംസ്ഥാന പുനസംഘടനാനിയമം പാർലമെന്റ് പാസ്സാക്കി.
Question 17.
വിഷുവറ്റി ഒ ലഘു കുറിപ്പെഴുതുക. (3)
അതിൽ
കോറിയോലിസ് ബലം എന്നാലെന്ത്? ഉത്തരാർധ ഗോളത്തിലും ദക്ഷിണാർധ ഗോളത്തിലും ഈ ബലം കാറ്റുകളെ എങ്ങനെ സ്വാധീനിക്കുന്നു?
Answer:
- പരിക്രമണവേളയിൽ സൂര്യന്റെ ആപേക്ഷികസ്ഥാനം മധ്യരേ ഖയ്ക്ക് നേരെ മുകളിൽ എത്തുന്നത് മാർച്ച് 21, സെപ്റ്റംബർ 23 എന്നീ ദിവസങ്ങളിലാണ്.
- അതുകൊണ്ടുതന്നെ ഈ ദിനങ്ങളിൽ രണ്ട് അർദ്ധഗോളത്തിലും പകലിന്റെ ദൈർഘ്യം തുല്ല്യമായിരിക്കും.
- ഈ ദിനങ്ങളെ സമരാത്രദിനങ്ങൾ അഥവാ വിഷുവങ്ങൾ എന്ന് വിളിക്കുന്നു.
അല്ലെങ്കിൽ
- ഭൗമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കൾ ഭൂമിയുടെ ഭ്രമണത്താൽ ഉത്തരാർഗോളത്തിൽ അവയുടെ സഞ്ചാരദിശയ്ക്ക് വലത്തോട്ടും ദക്ഷിണാർധഗോളത്തിൽ സഞ്ചാ . രദിശയ്ക്ക് ഇടത്തോട്ടും വ്യതിചലിക്കുന്നു. ഇത് കാരണമാകുന്ന ബലമാണ് കോറിയോലിസ് ബലം,
- ഉത്തരാർദ്ധഗോളത്തിൽ കാറ്റുകൾ സഞ്ചാരദിശക്ക് വലതുവ ശത്തേക്ക് വ്യതിചലിക്കുന്നു.
- ദക്ഷിണാർദ്ധഗോളത്തിൽ കാറ്റുകൾ സഞ്ചാരദിശക്ക് ഇടതുവ ശത്തേക്ക് വ്യതിചലിക്കുന്നു.
Question 18.
സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പരിഷ്കരണ പ്രസ്ഥാനമേത്? അദ്ദേഹത്തിന്റെ ആശയങ്ങൾ എന്തെല്ലാമാണ്? (3)
അല്ലെങ്കിൽ
ഇന്ത്യയും ചൈനയും പഞ്ചശീലതത്വങ്ങൾ ഒപ്പിട്ട വർഷമേത്? പഞ്ചശീലതത്വങ്ങൾ ഒപ്പിട്ട നേതാക്കളുടെ പേരെഴുതുക.
Answer:
രാമകൃഷ്ണമിഷൻ
- ജാതിവ്യവസ്ഥ, അനാചാരങ്ങൾ എന്നിവയെ എതിർത്തു.
- സ്വാതന്ത്ര്യം, സമത്വം, സ്വതന്ത്ര ചിന്ത എന്നിവയെ പ്രോത്സാഹി പ്പിച്ചു.
അല്ലെങ്കിൽ
- 1954
- ജവഹർലാൽ നെഹ്റു
- ചൗ എൻ ലോയ്
Question 19.
സമഗ്രശിക്ഷാ അഭിയാൻ (SSA) രാഷ്ട്രീയ ഉച്ചതൽ ശിക്ഷാ അഭിയാൻ (RUSA) എന്നിവയുടെ ലക്ഷ്യങ്ങൾ താരതമ്യം ചെയ്യുക. (4)
അല്ലെങ്കിൽ
1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന ഉപഭോക്താക്കളുടെ അവകാശങ്ങൾ വിവരിക്കുക.
Answer:
സമശിക്ഷാ അഭിയാൻ (SSA) (എസ്.എസ്.എ. ആർ. എം.എസ്.എ. പദ്ധതികൾ സംയോജിപ്പിച്ചാണ് സമഗ്ര ശിക്ഷ അഭിയാന് രൂപം
നൽകിയത്.)
- സാർവ്വത്രിക വിദ്വാഭ്വാസം ഹയർസെക്കണ്ടറി വരെ ഉറപ്പുവരുത്തുക.
- തുല്യതയും ഗുണനില വാരവും ഉറപ്പുവരുത്തുക.
- തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പരിപോഷിപ്പിക്കുക.
- SCERT/DIET തുടങ്ങിയ അധ്യാപകപരിശീലനകേ ന്ദ്രങ്ങൾ ശക്തിപ്പെടുത്തുക.
രാഷ്ട്രീയ ഉച്ചതൽ ശിക്ഷാ അഭിയാൻ (RUSA)
- ഉന്നതവിദ്യാഭ്യാസ ലഭ്യത വർധിപ്പിക്കുക.
- ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക.
അല്ലെങ്കിൽ
- ജീവനും സ്വത്തിനും ഹാനികരമാകുന്ന സാധനങ്ങൾ വിപണനം ചെയ്യുന്നതിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനുള്ള അവകാശം.
- സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ സംബ ന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനുള്ള അവകാശം.
- ന്യായവിലയ്ക്ക് സാധനവും സേവനവും ലഭിക്കുന്നതിനുള്ള അവകാശം.
- അധികാരികളുടെ മുൻപിൽ തർക്കങ്ങൾക്ക് പരിഹാരം തേടാ നുള്ള അവകാശം,
- ഉപഭോക്തൃവിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അവകാശം.
Question 20.
രാഷ്ട്രത്തിന്റെ വിവേചനപരമായ ചുമതലകൾ എന്തെല്ലാമാണ്? (4)
അല്ലെങ്കിൽ
സംഘടനകൾ, മാധ്യമങ്ങൾ എന്നിവയിലൂടെ പൗരബോധം എങ്ങനെ വളർത്തിയെടുക്കാം എന്ന് വിശദമാക്കുക.
Answer:
- ആരോഗ്യ സംരക്ഷണം നൽകുക.
- ക്ഷേമപദ്ധതികൾ നടപ്പാക്കുക.
- വിദ്യാഭ്യാസ സൗകര്യം ഒരുക്കുക.
- ഗതാഗത സൗകര്യം ഒരുക്കുക.
സംഘടനകൾ
- രാഷ്ട്രീയസംഘടനകൾ വ്യക്തികളിൽ പൗരബോധവും രാഷ്ട്രീ യബോധവും വളർത്തുന്നു.
- ഓരോ വ്യക്തിയുടെയും ചിന്തയെയും പ്രവർത്തനങ്ങളെയും രൂപപ്പെടുത്തുന്നതിൽ വിവിധ സംഘടനകൾക്ക് സ്വാധീനമുണ്ട്.
- പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശസംരക്ഷണം, ജീവ കാരുണ്യ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ നിരവധി സന്ന ഡസംഘടനകൾ പ്രവർത്തിക്കുന്നു.
- പാരിസ്ഥിതിക അവബോധവും മനുഷ്വാവകാശബോധവും വ്യക്തി കളിൽ സൃഷ്ടിക്കാൻ ഇത്തരം സംഘടനകൾക്ക് സാധിക്കും.
മാധ്യമങ്ങൾ
- വാർത്തകളും വിവരങ്ങളും ജനങ്ങളിൽ എത്തിക്കുന്നു.
- ശരിയായതും വസ്തുനിഷ്ഠവുമായ വിവരങ്ങളിലൂടെ ക്രിയാ കമായ ആശയരൂപീകരണത്തിലേക്ക് നയിക്കുന്നു.
- മാധ്യമങ്ങൾ നിഷ്പക്ഷവും സ്വതന്ത്രവുമായിരിക്കണം.
Question 21.
നല്കിയിട്ടുള്ള മാതൃകാ റഫറൻസ് ഗ്രിഡുകൾ വിശകലനം ചെയ്ത് താഴെ പറയുന്നവ കണ്ടെത്തൂ. (4)
(i) ഗ്രിഡുകളിൽ കാണിച്ചിട്ടുള്ള ഒരേയൊരു ഭൗതിക സവിശേഷതയേത്?
(ii) 7335 എന്ന നാലക്ക ഗ്രിഡ് റഫറൻസ് എന്തിനെ സൂചിപ്പിക്കുന്നു?
(iii) 708363 എന്ന ആറക്ക ഗ്രിഡ് റഫറൻസ് എന്തിനെ സൂചിപ്പിക്കുന്നു?
(iv) കുഴൽകിണറിന്റെ സ്ഥാനം ആറക്ക ഗ്രിഡ് റഫറൻസ് രീതിയിൽ കണക്കാക്കുക.
അല്ലെങ്കിൽ
ആകാശീയ വിദൂരസംവേദനം എന്നാലെന്ത്? ആകാശീയ ചിത്രങ്ങളിലെ ‘ഓവർലാപ്പും’ അതിന്റെ പ്രാധാന്യവും വിശദമാക്കുക.
Answer:
(i) നദി
(ii) ശവപ്പറമ്പ്
(iii) ക്രിസ്ത്യൻ പള്ളി
(iv) 702368
അല്ലെങ്കിൽ
ആകാശീയ വിദൂര സംവേദനം
വിമാനത്തിൽ ഉറപ്പിച്ചിട്ടുള്ള ക്യാമറകളുടെ സഹായത്തോടെ ആകാ ശത്തുനിന്ന് ഭൂപ്രതലത്തിന്റെ ചിത്രങ്ങൾ പകർത്തുന്ന രീതിയാണ് ആകാശീയ വിദൂരസംവേദനം തുടർച്ച നിലനിർത്തുന്നതിനും സ്റ്റീരി യോസ്കോപ്പിന്റെ സഹായത്താൽ ത്രിമാനതലവീക്ഷണം ലഭ്യമാക്കു ന്നതിനും വേണ്ടി ഓരോ ആകാശീയ ചിത്രത്തിലും തൊട്ടുമുമ്പു ചിത്രീകരിച്ച പ്രദേശത്തിന്റെ ഏകദേശം 60 ശതമാനത്തോളം ഭാഗം കൂടി പകർത്തിയെടുക്കാറുണ്ട്. ഇതിനെ ആകാശീയ ചിത്രങ്ങളിലെ ഓവർലാപ്പ് എന്നു വിളിക്കുന്നു.
Question 22.
സാധനങ്ങൾ വാങ്ങുമ്പോഴും സേവനങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴും ഒരു ഉപഭോക്താവ് പ്രതീക്ഷിക്കുന്നത് എന്തെല്ലാമാണ്? (4)
അല്ലെങ്കിൽ
മാനവ വിഭവശേഷി വികസനത്തിന്റെ വിവിധ തലങ്ങൾ വിശദമാക്കുക.
Answer:
- ഗുണമേന്മ
- വിശ്വാസ്യത
- വിൽപനാന്തരസേവനം
- ന്യായവില
- ശരിയായ അളവും തൂക്കവും
- സാധനം/സേവനം നൽകുന്ന ആളിന്റെ പെരുമാറ്റം
അല്ലെങ്കിൽ
- വ്യക്തികൾ സ്വപരിശ്രമത്തിലൂടെ സ്വന്തം കഴിവുകൾ വികസി പിക്കാൻ ശ്രമിക്കുന്നു.
- കുടുംബം വ്യക്തികളുടെ കഴിവുകൾ വികസിപ്പിക്കുന്നിനാവ ശ്വമായ സാഹചര്യങ്ങൾ ഒരുക്കുന്നു.
- വിവിധ സ്ഥാപനങ്ങളും ഏജൻസികളും പഠനം, പരിശീലനം എന്നിവയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നു.
- രാഷ്ട്രം ജനങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനാവശ്യ മായ സൗകര്യങ്ങൾ ഒരുക്കുന്നു.
Question 23.
രാഷ്ട്ര രൂപീകരണത്തിന് അനിവാര്യമായ ഒരു ഘടകമാണ് ജനങ്ങൾ. പ്രസ്താവന സാധൂകരിക്കുക. (4)
അല്ലെങ്കിൽ
പൗരബോധം രൂപപ്പെടുന്നതിൽ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങൾ ഏതെല്ലാമാണ്?
Answer:
- ജനങ്ങളില്ലാതെ രാഷ്ടമില്ല
- ഒരു രാജ്യത്ത് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ജനസംഖ എത്രയെന്നോ പരാമാവധി എത്ര ജനങ്ങൾ ഉണ്ടാരണമെന്നോ നിശ്ചയിക്കപ്പെട്ടിട്ടില്ല.
- അമിത ജനസംഖ്യയും കുറഞ്ഞ ജനസംഖ്യയും രാഷ്ട്രത്തിന് ഗുണകരമല്ല.
- അമിത ജനസംഖ്യ തൊഴിലില്ലായ്മയ്ക്കും ദാരിദ്രത്തിനും കാര ണമാകും.
- കുറഞ്ഞ ജനസംഖ്യ മനുഷ്യവിഭവശേഷിയുടെ ലഭ്യതക്കുറവിന് കാരണമാകും.
- പരസ്പരധാരണം, പരസ്പരാശ്രയത്വം, പൊതുതാൽപ്പര്യം എന്നി വയെ അടിസ്ഥാനമാക്കി ജനങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ടത് രാഷ്ട്രത്തിന്റെ നിലനിൽപ്പിന് അത്യന്താപേ ക്ഷിതമാണ്.
അല്ലെങ്കിൽ
വിദ്യാഭ്യാസം
വിവിധ വിഷയങ്ങളുടെ പഠനത്തിലൂടെ ലഭിക്കുന്ന അറിവുകൾ സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കാൻ വ്യക്തിയെ പ്രാപ്തനാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. മൂല്യ ബോധം, സഹിഷ്ണുത, നേതൃത്വഗുണം, പരിസ്ഥിതിബോധം, ശാസ്ത്രാവബോധം തുടങ്ങിയവ വളർത്തിയെടുക്കാൻ വിദ്യാഭ്യാസം സഹായിക്കും. ശാസ്ത്രവും സാങ്കേതിതവിദ്യയും സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ ഉപയോഗപ്പെടുത്താൻ വിദ്യാഭ്യാസ ത്തിലൂടെ സാധിക്കണം. മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സമീപനത്തി ലൂടെ പൗരബോധം ജനങ്ങളിലെത്തിക്കാൻ കഴിയും.
സംഘടനകൾ
സേവനസന്നദ്ധതയോടെ പ്രവർത്തിക്കാൻ ഒരു വ്യക്തിയെ പ്രാപ്ത നാക്കുന്നത് പലപ്പോഴും സംഘടനകളാണ്. പരിസ്ഥിതിസംരക്ഷണം, മനുഷ്യാവകാശസംരക്ഷണം, ജീവകാരു പ്രവർത്തനം തുടങ്ങിയ മേഖലകളിൽ നിരവധി സന്നദ്ധസംഘ ടനകൾ പ്രവർത്തിക്കുന്നുണ്ട്. പാരിസ്ഥിതിക അവബോധവും മനു ഷ്വാവകാശബോധവും വ്യക്തികളിൽ സൃഷ്ടിക്കാൻ ഇത്തരം സംഘ ടനകൾക്കു സാധിക്കും.
മാധ്യമങ്ങൾ
പൗരബോധരൂപീകരണത്തിൽ മാധ്യമങ്ങൾക്ക് വലിയ സ്ഥാനമാണു ള്ളത്. അച്ചടിമാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും സമു ഹത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. വാർത്തകളും വിവര ങ്ങളും ജനങ്ങളിൽ എത്തിക്കുന്നത് മാധ്യമങ്ങളാണ്. ശരിയായതും വസ്തുനിഷ്ഠവുമായ വിവരങ്ങൾ ക്രിയാത്മകമായ ആശയരൂപീ കരണത്തിലേക്കു നയിക്കും. മാധ്യമങ്ങൾ നിഷ്പക്ഷവും സ്വതന്ത്ര വുമായിരിക്കണം. മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന അറിവുകൾ വിമർശനാത്മകമായി വിലയിരുത്തണം.
Question 24.
അസ്ഥിരവാതങ്ങൾ എന്നാലെന്ത്? ചക്രവാതങ്ങളും പ്രതിചക്രവാതങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളെന്തെല്ലാം? (5)
അല്ലെങ്കിൽ
പ്രാദേശിക സമയം, സ്റ്റാൻഡേർഡ് സമയം, ഗ്രീനിച്ച് സമയം എന്നിവ എന്തെന്ന് വ്യക്തമാക്കുക. ഗ്രീനിച്ച് സമയം 2 pm ആയിരിക്കുമ്പോൾ താഴെപറയുന്ന രേഖാംശങ്ങളിലെ പ്രാദേശിക സമയം
(i) 82°30′ കിഴക്ക്
(ii) 82°30′ പടിഞ്ഞാറ്
Answer:
അസ്ഥിരവാതങ്ങൾ
ചില പ്രത്യേക അന്തരീക്ഷ അവസ്ഥകളിൽ രൂപംകൊള്ളുന്നതും തികച്ചും വ്യത്വസ്ത സ്വഭാവസവിശേഷതകളോടുകൂടിയതുമായ കാറ്റു കളാണ് അസ്ഥിരവാതങ്ങൾ.
ചക്രവാതങ്ങൾ
- അന്തരീക്ഷത്തിൽ ഒരു ന്യൂന മർദ്ദപ്രദേശവും അതിനു ചുറ്റുമായി ഉച്ചമർദവും സൃഷ്ടിക്കപ്പെടുന്നത് ചക്രവാതങ്ങൾ രൂപംകൊള്ളു ന്നതിന് കാരണമാകുന്നു.
- ന്യൂനമർദകേന്ദ്രത്തിലേക്ക് ചുറ്റുമുള്ള ഉച്ചമർദ്ദപ്രദേശങ്ങ ളിൽ നിന്നും അതിശക്തമായി കാറ്റ് ചുഴറ്റിവീശുന്നു.
- ഉത്തരാർദ്ധഗോളത്തിലെ ചക്രവാതങ്ങളിൽ കാറ്റ് എതിർഘടികാരദിശയിൽ വിശുന്നു.
- ദക്ഷിണാർദ്ധഗോളത്തിൽ ഇത് ഘടികാരദിശയിലാണ്.
പ്രതിചക്രവാതങ്ങൾ
- ഉച്ചമർദകേന്ദ്രങ്ങളിൽ നിന്നും ചുറ്റുമുള്ള ന്യൂന മർദപ്രദേശങ്ങളിലേക്ക് ശക്തമായി കാറ്റ് ചുഴറ്റി വീശുന്ന പ്രതിഭാസമാണ് പ്രതിചക്രവാതങ്ങൾ.
- ഉത്തരാർദ്ധഗോളത്തിലെ പ്രതിചക്രവാതങ്ങളിൽ കാറ്റ് ഘടികാരദിശയിൽ വീശുന്നു.
- ദക്ഷിണാർദ്ധഗോള ത്തിൽ ഇത് എതിർ ഘടി കാര ദിശയിലാണ്
അല്ലെങ്കിൽ
- പ്രാദേശികസമയം
- ഓരോ സ്ഥലത്തും സൂര്യന്റെ ഉച്ചനിലയെ ആധാരമാക്കി നിർണ യിക്കുന്ന സമയത്തെയാണ് പ്രാദേശിക സമയം എന്ന് പറയു ന്നത്.
- സ്റ്റാൻഡേർഡ് സമയം
- മാനക രേഖാംശത്തിലെ പ്രാദേശിക സമയമാണ് ആ രാജ്യ ത്തിന്റെ സ്റ്റാൻഡോർഡ് സമയം.
ഗ്രീനിച്ച് സമയം
പൂജ്യം ഡിഗ്രി രേഖാംശരേഖയിലെ (ഗ്രീനിച്ച് രേഖയിലെ സമയം
(i) 82½ ഡിഗ്രി കിഴക്ക് – 7.30pm
(ii) 82½ പടിഞ്ഞാറ് – 8.30am
Question 25.
തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ഫ്രഞ്ച് വിപ്ളവത്തെ വിശകലനം ചെയ്യുക. (6)
സൂചകങ്ങൾ:
- മൂന്നാം എസ്റ്റേറ്റും അവരുടെ പങ്കും.
- ഫ്രഞ്ച് വിപ്ളവത്തിന്റെ സ്വാധീനം.
അല്ലെങ്കിൽ
ഇറ്റലിയിലെ ഫാഷിസത്തിന്റെ ലയവും വർച്ചയും വിവരിക്കുക.
സൂചകങ്ങൾ:
- ഇറ്റലിയിൽ ഫാഷിസ്റ്റ് പാർട്ടി അധികാരത്തിലെത്താൻ സഹായിച്ച സാഹചര്യങ്ങൾ.
- മുസ്സോളിനിയുടെ നയങ്ങൾ.
Answer:
മൂന്നാം എസ്റ്റേറ്റ്
- മധ്വവർഗക്കാർ, കർഷകർ, കൈത്തൊഴിലുകാർ
- താഴ്ന്ന സാമൂഹ്യപദവി
- ഭരണത്തിൽ ഒരവകാശവുമില്ല
- പുരോഹിതന്മാർക്കും പ്രഭുക്കന്മാർക്കും നികുതി നൽകണം.
- തലേ എന്ന ഭൂനികുതി നൽകണം.
സ്വാധീനം
- യൂറോപ്പിൽ ഫ്യൂഡൽ വ്യവസ്ഥയ്ക്ക് അന്ത്യം കുറിച്ചു.
- ജനകീയ പരമാധികാരം എന്ന ആശയത്തിന് പ്രാധാന്യമേറി.
- ദേശീയതയുടെ ആവിർഭാവത്തിന് വഴിയൊരുക്കി.
- യൂറോപ്പിലെ മറ്റ് സ്വേച്ഛാധിപത്യത്തിന് ഭീഷണിയായി.
- മധ്യവർഗത്തിന്റെ വളർച്ചയെ സഹായിച്ചു.
- സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾക്ക് പ്രചാരം കിട്ടി.
അല്ലെങ്കിൽ
ഇറ്റലിയിൽ ഫാഷിസ്റ്റ് പാർട്ടി അധികാരത്തിലെത്താനിടയായ സാഹചര്യം
- ഒന്നാം ലോകയുദ്ധത്തിൽ വിജയിച്ചവരുടെ കൂട്ടത്തിൽപ്പെട്ടിട്ടും ഇറ്റലിക്ക് കാര്യമായ നേട്ടങ്ങളൊന്നും കിട്ടാത്തത്.
- വ്യവസായങ്ങളുടെ തകർച്ച, തൊഴിലില്ലായ്മ, നികുതി വർദ്ധ നവ്, പണപ്പെരുപ്പം തുടങ്ങിയവ ജനങ്ങളെ ഗവൺമെന്റിൽ നിന്നും അകറ്റി.
- രാജ്യം സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് പോകുമോ എന്ന ഭയം.
മുസ്സോളിനിയുടെ നയങ്ങൾ
- മുസോളിനി സോഷ്യലിസ്റ്റുകൾ, തൊഴിലാളി-കർഷകൾ എന്നിവരെ ശത്രുക്കളായി പ്രഖ്യാപിച്ചു.
- ഫാസിസ്റ്റ് പാർട്ടിയെ എതിർത്തവരെ വധിച്ചു.
- കരിങ്കപ്പായക്കാർ എന്ന സൈന്യത്തെ ഉപയോഗിച്ചു.
- എത്യോപ്യ, അൽബേനിയ തുടങ്ങിയ രാജ്യങ്ങളെ ആക്രമിച്ചു.