Kerala SSLC Malayalam 2 Board Model Paper March 2024 (Adisthana Padavali)

Students can read Kerala SSLC Malayalam 2 Board Model Paper March 2024 (Adisthana Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Malayalam 2 Board Model Paper March 2024 (Adisthana Padavali)

Time: 1½ Hours
Total Score: 40 Marks

നിർദ്ദേശങ്ങൾ :

  • ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്.
  • ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
  • നിർദ്ദേശങ്ങളും ചോദ്യങ്ങളും അനുസരിച്ച് മാത്രം ഉത്തരം എഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം, എന്നിവ പരിഗണിക്കണം.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിര ഞ്ഞെടുത്തെഴുതുക. (ഓരോന്നിനും ഒരു സ്കോർ വീതം) (4 × 1 = 4)

Question 1.
“കൊതിയസമാജം” എന്ന പദത്തിന്റെ ശരിയായ വിഗ്രഹ രൂപം ഏത്?

  • കൊതിയുടെ സമാജം
  • കൊതിയരുടെ സമാജം
  • സമാജത്തിന്റെ കൊതി
  • കൊതിയും സമാജവും

Answer:
കൊതിയരുടെ സമാജം

Question 2.
“തയ്യൽക്കാരൻ ചാക്കുണ്ണി സ്വയം തെറ്റി അളന്ന ഉടുപ്പുക ളിൽ കയറിക്കൂടിയിരിക്കുന്നതു പോലെ അയാൾക്കു തോന്നി”.
സ്വയം തെറ്റി അളന്ന ഉടുപ്പുകൾ എന്ന പ്രയോഗത്തിന്റെ അർഥസൂചന കണ്ടെത്തുക?

  • ചാക്കുണ്ണിയുടെ തെറ്റായ പ്രവൃത്തികൾ
  • ചാക്കുണ്ണിയുടെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ
  • ചാക്കുണ്ണി അളവുതെറ്റി നിർമ്മിക്കുന്ന ഉടുപ്പുകൾ
  • റേഡിയോയോട് ചാക്കുണ്ണിക്കുള്ള സ്നേഹം

Answer:
ചാക്കുണ്ണിയുടെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ

Kerala SSLC Malayalam 2 Board Model Paper March 2024 (Adisthana Padavali)

Question 3.
ചുവടെ നൽകിയിരിക്കുന്നവയിൽ ഉചിതമായ പദച്ചേരുവ ഏത്?

  • സമയം, ആയി – സമയം മായി
  • ചാഞ്ഞു, കിടന്നു – ചാഞ്ഞുക്കിടന്നു
  • പോകുക, ഇല്ല – പോകുകയില്ല
  • കന്നി, ന്നെല്ല് – കുന്നിന്നെല്ല്

Answer:
പോകുക, ഇല്ല – പോകുകയില്ല

Question 4.
“രാത്രിയിൽ നടക്കുന്ന വ്യാപാരത്തെ പരസ്യപ്പെടുത്തിയാ ലെന്ത്? നെല്ലു കൂലി കിട്ടിയില്ലെങ്കിൽ ജോലിക്കു പോകാ തിരുന്നാലെന്ത്”?
ഈ വാക്യങ്ങളിൽ പ്രകടമാകുന്ന കോരന്റെ മനോഭാവം കണ്ടെത്തുക?

  • പ്രതിഷേധം
  • കുറ്റബോധം
  • ഭയം
  • സന്തോഷം

Answer:
പ്രതിഷേധം

Question 5.
“എന്നിട്ടും കാര്യം അവസാനിച്ചില്ല.
ആ പൂവൻകോഴി ഒരു വിപ്ലവം അഴിച്ചു വിട്ടു”.
ഈ സന്ദർഭത്തിലൂടെ സൂചിതമാകുന്നതെന്ത്?

  • കുട്ടികൾ തമ്മിലുള്ള പിണക്കം
  • രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കലഹം
  • അന്നമ്മയും മത്തായിയും തമ്മിലുള്ള വഴക്ക്
  • കോഴികൾ തമ്മിലുളള കലഹം

Answer:
രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കലഹം

6 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴു. (2 × 2 = 4)

Question 6.
അർഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കുക.

  • അപ്പനും മകനും പരസ്പരം കെട്ടിപ്പിടിച്ചു
    ആ കാഴ്ച നോക്കി നിന്നും ചിരുത ആനന്ദിച്ചു

Answer:
അപ്പനും മകനും പരസ്പരം കെട്ടിപ്പിടിച്ച കാഴ്ച നോക്കി നിന്ന് ചിരുത ആനന്ദിച്ചു

Question 7.
“ആരു തേടും? നാളെ നമ്മുടെ കുട്ടികൾ
കോർക്കാനുമമ്മയെ വേണ്ടായിരിക്കുമോ?”
(അമ്മയുടെ എഴുത്തുകാർ)
കവി ഇങ്ങനെ ചിന്തിക്കാൻ കാരണമെന്ത്? രണ്ടു നിരീക്ഷ ണങ്ങൾ എഴുതുക.
Answer:

  • അമ്മ തന്നെയാണ് മാതൃഭാഷ എന്ന തിരിച്ചറിവില്ലാതെ പോകുന്ന പൊതുതലമുറയുടെ അവസ്ഥ
  • ഭാഷയും സംസ്കാരവും പാരമ്പര്യവും അറിയാതെ വളരു ന്നതിന്റെ ആശങ്ക.

Question 8.
“കരവിരലോടെ, ദീപക്കുറ്റികൾ
നാട്ടിയിരിപ്പു നറുമുക്കുറ്റികൾ”
മുക്കുറ്റിപ്പൂക്കളെ ദീപക്കുറ്റികളോട് സാദൃശ്വപ്പെടുത്തിയിരി ക്കുന്നതിന്റെ ഔചിത്യം കണ്ടെത്തി എഴുതുക?
Answer:

  • പ്രകൃതിയിൽ മനുഷ്വഭാവം കൽപ്പിച്ചിരിക്കു ന്നതിന്റെ ഭംഗി ദീപകുറ്റികൾ നാട്ടിയിരിക്കുന്നത്.
  • മഹാബലിയെ വരവേൽക്കാൻ കാത്തുനിൽക്കുന്ന മുക്കു റ്റിയെ തിരികൾ തെറുത്ത് കൊളുത്താൻ മുഹൂർത്തം കാത്തു നിൽക്കുന്നതിനോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു.

9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ 5 എണ്ണത്തിന് ഉത്തരമെഴു തുക. (അരപ്പുറം വീതം സ്കോർ. (5 × 4 = 20)

Question 9.
“വിൽക്കാനുള്ളതല്ല, ആളുകൾക്ക് ഒന്നും രണ്ടും പെറുക്കി ത്തിന്നാനുള്ളതാണ് എന്റെ മാങ്ങ എന്നായിരുന്നു കൊച്ചു ചക്കരച്ചിയുടെ നില,”
പങ്കു വയ്ക്കലിന്റെ പാഠങ്ങൾ പകർന്നു തരുന്ന കൊച്ചുച കരച്ചിയുടെ നിലപാട് ഈ കാലഘട്ടത്തിൽ എത്രത്തോളം പ്രസക്തമാണ്? നിരീക്ഷണക്കുറിപ്പ് തയ്യാറാക്കുക.
Answer:
കൊച്ചു ചക്കരച്ചി തലമുറകൾക്ക് തണലേകിയും വിശപ്പകറ്റിയും ദാഹം ശമിപ്പിച്ചും തലയുയർത്തി നിക്കുകയാണ്. കുഞ്ഞുകുട്ടി ആബാലവൃദ്ധം ജനങ്ങൾക്കും കുളിരും കനിവും പങ്കുവച്ചവൾ അടി മുതൽ മുടിവരെ പ്രകൃതിയുടെ വരദാനമായവൾ, തലമുറ കളിൽ നിന്നും തലമുറകളിലേക്ക് തന്നിൽ നിക്ഷിപ്തമായ എല്ലാം പകർന്നു നൽകുന്നവളാണ് കൊച്ചു ചക്കരച്ചി. ഇതൊരു പ്രതീക മായി തുടരേണ്ടതും മാതൃകയാക്കേണ്ടതുമാണ്. വില്പനച്ചരക്കായി മാറാൻ കൊച്ചു ചക്കരച്ചി തയ്യാറാകാത്തത് കാലത്തോടുള്ള കല ഹമായി മാറുകയാണ്.

Kerala SSLC Malayalam 2 Board Model Paper March 2024 (Adisthana Padavali)

Question 10.

  • “ഒരു വിളിക്കുവേണ്ടി എന്നും കാതോർക്കുന്ന അമ്മ, ഇപ്പോൾ അതില്ലാതായതോടു കൂടി പൊടുന്നനെ വാർധ കത്തിന്റെ നിസ്സഹായതയിലേക്ക് അമ്മ വഴുതി വീണതു പോലെ”
  • “അച്ഛൻ കിടന്നിരുന്ന മുറി ശൂന്യമായതോടെ അമ്മ പല പ്പോഴും മൗനത്തിലേക്ക് ഇറങ്ങിപ്പോവുന്നു”
    (ഓരോ വിളിയും കാത്ത്)
    അച്ഛന്റെ മരണത്തെ തുടർന്നുള്ള അമ്മയുടെ ഒറ്റപ്പെടൽ ആവിഷ്കരിക്കാൻ ഈ പ്രയോഗങ്ങൾ എത്രത്തോളം അനു യോജ്യമാണ്? സ്വാഭിപ്രായക്കുറിപ്പ് തയ്യാറാക്കുക.

Answer:
കുടുംബസ്നേഹത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന ഒരു പാഠ മാണ് ഓരോ വിളിയും കാത്ത്. ഭാര്യാ ഭൂത്യബന്ധത്തിന്റെ വിശ്വാ സ്വത ശാലീനതയും ഓരോ വിളിയും കാത്ത് എന്ന കഥയിൽ അനാവരണം ചെയ്യുന്നു. അച്ഛൻ പോയതോടു കൂടി വല്ലപ്പോഴുമൊന്നും കടുപ്പിച്ചു സംസാ രിക്കാനുളള അവസരം അമ്മയ്ക്കു നഷ്ടപ്പെട്ടു. അച്ഛൻ ചോദി ക്കുന്ന ചോദ്യങ്ങൾക്കെല്ലാം മറുപടി പറയുകയും നിർദ്ദേശങ്ങൾ അനുസരിക്കുകയും അമ്മയുടെ അവകാശമായി കരുതിയിരുന്നു. എങ്കിലും ചോദ്യവും നിർദ്ദേശവും അസഹമാകുന്ന ചില സന്ദർഭ ങ്ങളിൽ അമ്മ പൊട്ടിത്തെറിക്കാറുണ്ട്. അച്ഛനോടല്ല സ്വന്തം വിഷ മതകൾ ഒന്നുറക്കെ പറഞ്ഞുകൊണ്ടുള്ള പരിഭവമാണിത്.

എപ്പോഴെങ്കിലും അമ്മയുടെ മറുപടിക്ക് അല്പം കാലതാമസം നേരിട്ടാൽ അച്ഛൻ പരിഭവിക്കും. അത്ര വിഷമം തോന്നുമ്പോഴാണ് അമ്മ മറുത്തു പറയുന്നത്. അമ്മ സംസാരിച്ചു തുടങ്ങിയാൽ പിന്നെ അച്ഛൻ നിശ്ശബ്ദനാവും. അമ്മയിൽ നിന്ന് എന്തെങ്കിലുമൊന്നു കേൾക്കാൻ വേണ്ടിയാണ് അച്ഛൻ പരിഭവത്തിന്റെ കെട്ടഴിക്കുന്ന അച്ഛൻ പോയതോടു കൂടി വല്ലപ്പോഴുമെന്ന് കടുപ്പിച്ചു സംസാരി ക്കാനുള്ള അവസരം അമ്മയ്ക്ക് നഷ്ടപ്പെട്ടു. അച്ഛന്റെ വിളി കൾക്കു പിന്നാലെ പോവുമ്പോൾ ഏതവസ്ഥയിലും അമ്മ ചെറു പത്തിലേക്ക് മടങ്ങുകയായിരുന്നു. ഒരു വിളിക്കു വേണ്ടി എന്നും കാതോർത്തിരുന്ന അമ്മ അതില്ലാതായതോടെ പെട്ടെന്ന് വാർദ്ധ ക്വത്തിന്റെ നിസ്സാഹായതയിലേക്കു വഴുതി വീണു.

Question 11.
“ജാതിപ്പിശാചിനെ ഉച്ചാടനം ചെയ്തു കേരളീയരെ മനു ഷ്യത്വം പഠിപ്പിച്ച ഏകഗുരുനാഥനെന്നും ഈ ഋഷിവര്യനെ വിശേഷിപ്പിക്കാം”
ശ്രീനാരായണ ഗുരവിനെക്കുറിച്ചുള്ള കുറ്റിപ്പുഴ കൃഷ്ണപി ള്ളയുടെ ഈ നിരീക്ഷണം വിശകലനം ചെയ്ത് കുറിപ്പ് തയ്യാ റാക്കുക.
Answer:
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന സുപ്രസിദ്ധ മായ ഗുരുവചനത്തിൽ മനുഷ്യനന്മയ്ക്കാണ് പ്രാധാന്യം. ആ നന്മയ്ക്ക് മതം അത്വാവശ്വമല്ല എന്ന ധ്വനി കൂടി അതിലുണ്ട്. മറ്റു മതാചാര്യന്മാർ തങ്ങളുടെ മതത്തിന്റെ പ്രത്യേകതകളെക്കുറിച്ചും മഹത്വത്തെക്കുറിച്ചുമൊക്കെ പ്രചാരണം നടത്തിയപ്പോൾ എല്ലാ മതങ്ങളുടെയും ആന്തരിക സത്തയെക്കുറിച്ചാണ്, അത് സമാന മായതാണ് എന്നാണ് ഗുരു പറഞ്ഞത്.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരു സന്ദേശം എക്കാലത്തും ഏതുദേശത്തും പ്രാധാന്യം അർഹി ക്കുന്ന ഒന്നാണ്. ഏതു സമുദായത്തിന്റെയും സാംസ്കാരിക വിക സനത്തിന് ഉരുകുന്നതുമാണ്. ഭൂമുഖത്തെ വികൃതമാക്കുന്ന സമ സ്തജാതി മതവർഗഭേദങ്ങളും ഇല്ലാതായി. കേവലമായ മനുഷ്യത്വം മാത്രം നിലനിൽക്കുന്ന ഒരവസ്ഥയാണ് അതു സങ്കല്പിക്കുന്നത്. ഭേദങ്ങളില്ലാതായാൽ സാധാരണഗതിയിൽ വിഭിന്നങ്ങളായ മത ങ്ങളും ഇല്ലാതാകും. അപ്പോൾപിന്നെ ജാതികൾക്കും ബഹുവിധ ദൈവങ്ങൾക്കും നിലനില്പ് ഇല്ലാതാകും. അന്താരാഷ്ട്ര മേഖല യിൽ രൂപം പൂണ്ടു തുടങ്ങിയിരിക്കുന്ന ഏകലോകം എന്ന ആശ യത്തിന്റെ ഒരു മുദ്രവാക്വമായി പ്രസ്തുത സന്ദേശത്തെ പരിഗണി.

Question 12.
“പഴമയിലിഴയും പല്ലു കൊഴിഞ്ഞൊരു
പാട്ടാണെന്നു പഴിക്കാമിന്നു പ-
രിഷ്കാരത്തിന്റെ തിണ്ണയിലുള്ളവർ
പഴമോടരിയും പപ്പടവും ത-
ന്നാവതു വേഗമയയ്ക്കാൻ നോക്കാം
ഇവരറിയുന്നീലെന്നഭിമാനം”
(ഓണമുറ്റത്ത്)
പഴമയിലിഴയും പല്ലു കൊഴിഞ്ഞൊരു പാട്ട്, പരിഷ്കാര ത്തിന്റെ തിണ്ണയിലുള്ളവർ എന്നീ പ്രയോഗങ്ങളുടെ അർഥ സാധ്യതകൾ കണ്ടെത്തി സ്വാഭിപ്രായക്കുറിപ്പ് തയ്യാറാക്കുക?
Answer:
ഓണമുറ്റത്ത് എന്ന കവിതയിൽ വൈലോപ്പിള്ളി തന്റെ കാവ ദർശനം വ്യക്തമാക്കുന്നു. അദ്ദേഹം പഴയ ഒരു പുള്ളവനാണ് എന്നു പറയുന്നു. പുള്ളവപ്പാട്ടുപോലെയുള്ള നാടൻ പാട്ടുകളാണ് തന്റെ കാവ്യപാരമ്പര്യം എന്നു പ്രഖ്യാപിക്കുകയാണ് കവി. ഓണക്കാലത്ത് കവിയുടെ മനസ്സ് ഉണരുന്നു. കേരളീയതയാണ് കവിയെ കാവ്യ രചനയിലേക്കു നയിക്കുന്നത്. മലയാളത്തറവാ ടിന്റെ അങ്കണമാണ് അതിന്റെ സ്ഥാനം. പക്ഷേ, ആധുനിക തല മുറ ഇത്തരം ആചാരങ്ങളിൽ നിന്നും ആഘോഷങ്ങളിൽ നിന്നും അകന്നുപോകുന്നു. അവർക്ക് അവയൊക്കെ പഴഞ്ചനായി അനു ഭവപ്പെടുന്നു.

അങ്ങനെയുള്ളവർക്ക് ഓണം നൽകുന്ന പ്രതി ക്ഷയും ഐക്വവും ഐശ്വര്വവും പാടുന്ന കവിതകൾ പല്ലുകൊ ഴിഞ്ഞവയാണ് എന്നു തോന്നാം. അവയുടെ പാട്ടുകാർ തങ്ങൾക്കു ലഭിക്കുന്ന ചെറിയ പ്രതിഫലത്തിനുവേണ്ടിയാണ് പാടു ന്നത് എന്നോർത്ത് പഴവും അരിയും പപ്പടവുമൊക്കെ കൊടുത്ത് പറഞ്ഞയക്കാൻ നോക്കിയേക്കാം. മാറുന്ന കാലത്തിൽ അവഗണ നനേരിടുന്ന തനതുകലകളെയും കലാകാരന്മാരെയും കവി ഓർക്കുന്നുണ്ടാവും. ഒപ്പം നമുക്ക് നഷ്ടപ്പെടുന്ന കേരളത്തിന്റെ നന്മകളും. പാരമ്പര്യമായി അനുഷ്ഠിച്ചുവന്ന ആചാരങ്ങൾ അഭി മാനമായി കരുതുന്ന ഒരുതലമുറയെ നമുക്കിവിടെ കാണാൻ സാധിക്കും.

Question 13.
“ചെമ്പുമത്തായിയുടെ അടുക്കൽ ചെന്ന് റേഡിയോ പണയം വയ്ക്കുമ്പോൾ ചാക്കുണ്ണിയുടെ ഉള്ളിൽ തീയായിരുന്നു. സ്വന്തം ജീവിതത്തിൽ നിന്ന് ഒരു ഭാഗം തന്നെ ആരോ പറി ചുമാറ്റുന്നതുപോലെ അയാൾക്കു തോന്നി.” (പണയം)
റേഡിയോയും ചാക്കുണ്ണിയും തമ്മിലുള്ള സവിശേഷമായ ബന്ധത്തെ അടയാളപ്പെടുത്താൻ ഈ സന്ദർഭത്തിന് എത്ര ത്തോളം കഴിയുന്നുണ്ട്? വിലയിരുത്തി നിങ്ങളുടെ നിരീക്ഷ ണങ്ങൾ എഴുതുക.
Answer:
ഇ. സന്തോഷ്കുമാറിന്റെ പണയം എന്ന ചെറുകഥയിലെ കേന്ദ്ര കഥാപാത്രമാണ് ചാക്കുണ്ണി. അയാൾ ആറാട്ടുകുന്നിലെ തയ്യൽക്കാ രനാണ്. മൂന്നു പതിറ്റാണ്ടായി ജോലി ചെയ്യുന്നുവെങ്കിലും രണ്ട റ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ഒരു സാധാരണക്കാരൻ. എങ്കിലും പാട്ടും, നാടകവും, സിനിമയുമൊക്കെ ആസ്വദി ക്കുന്നതിൽ താൽപര്യമുള്ള ഒരു കലാസ്നേഹി ആണയാൾ. അതു കൊണ്ടാണ് അയാൾ റേഡിയോ വാങ്ങുന്നത്. ആറാട്ടുപറമ്പിൽ ആദ്യമായി റേഡിയോ വാങ്ങിയ പൗരനാണ് ചാക്കുണ്ണി. അതുവാ ങ്ങാൻ അയാൾ വളരെ കഷ്ടപ്പെട്ടു. ഓണക്കാലത്ത് രാപകൽ ബീഡിവലി നിർത്തി. അത്യാവശ്യമായിരുന്നിട്ടു കൂടി ചെരുപ്പ് വാങ്ങി യില്ല. ആണ്ടിലൊരിക്കൽ മലയാറ്റൂർക്ക് പോകാറുള്ളതും അത്ത വണ മുടക്കി.

റേഡിയോ സ്വന്തമായപ്പോൾ അയാളുടെ ജീവിതസമയതാളത്തെ അത് ക്രമീകരിച്ചു. റേഡിയോയുമായി തയ്യൽക്കടയിൽ പോകും.
ജോലി ചെയ്യുന്നത് റേഡിയോയിലെ പാട്ടും നാടകവും ശബ്ദ ഖയുമൊക്കെ കേട്ടുകൊണ്ടായിരുന്നു. തിരിച്ചു വീട്ടിലേക്കുള്ള യാത്രയിലും വീട്ടിലെത്തിയാലും റേഡിയോ പരിപാടികൾ തുടർന്നുകൊണ്ടിരിക്കും. പക്ഷേപണം അവസാനിക്കുന്നതുവരെ അങ്ങനെ റേഡിയോ അയാളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. ഇവിടെ റേഡിയോ എന്നത് കലയും സാഹിത്യവും തന്നെ യാണല്ലോ. അവയിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ, അവയില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ ചാക്കുണ്ണിക്കുണ്ട്. അതിനിടയിലാണ് ഈ താളക്രമത്തെ തെറ്റിക്കുന്നതരത്തിൽ അയാ ളുടെ ഇളയകുട്ടിക്ക് അസുഖം പിടിപ്പെട്ടത്.

ചികിത്സക്കാനുള്ള പണം കണ്ടെത്താൻ അയാൾക്കു കഴിഞ്ഞില്ല. കടം കിട്ടാവുന്നവ രിൽ നിന്നൊക്കെ വാങ്ങി. മറ്റു മാർഗങ്ങളൊന്നുമില്ലാതെ അയാൾ റേഡിയോ പണം വയ്ക്കുന്നു. അതും സംഗീതവും പാട്ടുമൊന്നും ജീവിതത്തിൽ ആവശ്യമില്ല എന്നു വിശ്വസിക്കുന്ന ചെമ്പു മത്താ യിയുടെ അടുത്ത് സ്വന്തം ജീവിതത്തിൽ നിന്ന് ഒരു ഭാഗം ആരോ പറിച്ചു മാറ്റുന്നതുപോലെ അയാൾക്കു തോന്നി. റേഡിയോയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയവും അയാൾക്കുണ്ടായി രുന്നു. “ഒരു നോട്ടം വേണമേ ‘ എന്ന് മത്തായിയോട് പറയാൻ പറ്റാതെ അയാൾക്ക് തിരിച്ചുപോകേണ്ടി വന്നു.

റേഡിയോ പണയത്തിലായതോടെ അയാളുടെ ജോലിയിലുള്ള താളം തെറ്റി. അളവുകൾ തെറ്റിച്ച് അയാൾ ഉടുപ്പുകൾ തുന്നി. ജോലി ചെയ്യുമ്പോൾ അജ്ഞാതമായ ഒരു പാട്ടിനുവേണ്ടി കാതോർത്തു. ചുറ്റുപാടും നിരവധി ആളുകളുണ്ടായിരുന്നിട്ടും പറഞ്ഞറിയിക്കാനാവാത്ത ഒരേകാന്തത അപ്പോൾ അയാളെ വലയം ചെയ്തു. അയാളുടെ ഏകാന്തത ഇല്ലായ്മ ചെയ്തിരുന്ന ത്, അയാൾക്ക് കൂട്ടായി ഉണ്ടായിരുന്നത് പാട്ടും നാടകവുമൊക്കെ ആയിരുന്നല്ലോ. ഒടുവിൽ അയാളുടെ മകൻ മരണപ്പെടുമ്പോൾ ആശ്വാസം തേടു ന്നതും റേഡിയോയെത്തന്നെയാണ്. മകൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ബാലമണ്ഡലം എന്ന പരിപാടി കേട്ടപ്പോൾ, അതിലുള്ള കുട്ടിക ളുടെ പാട്ടും ചിരിയുമൊക്കെ കേട്ടപ്പോൾ മനസ്സിന്റെ കനം കുറച്ചു കുറഞ്ഞു.

ചാക്കുണ്ണി എന്ന കഥാപാത്രം കല ഇഷ്ടപ്പെടുന്ന മനുഷ്യന്റെ പ്രതി നിധിയാണ്. അയാളെ സംബന്ധിച്ചിടത്തോളം അതാണ് ജീവിത ത്തിലെ സമ്പത്ത്. സുഖത്തിലും ദുഃഖത്തിലും കൂട്ടായിരിക്കുന്നത് പാട്ടും നാടകവും സിനിമയുമൊക്കെയാണ്. നല്ല മനുഷ്വർക്ക് അങ്ങനെയേ കഴിയൂ. “എന്റെ കണക്കൊക്കെ തെറ്റിലോ മത്തായി മൂപ്പരേ, ഒക്കെ നിങ്ങൾ എഴുതി വയ്ക്കണം. എന്ന് ചാക്കുണ്ണി പറയുമ്പോൾ അത് ഒരു നല്ല മനുഷ്യന്റെ വാക്കു കളായി നമ്മൾ കേൾക്കുന്നു.

Kerala SSLC Malayalam 2 Board Model Paper March 2024 (Adisthana Padavali)

Question 14.
പത്രങ്ങൾ സൂര്യനു ചുവടെയും മേലെയുമുള്ള എല്ലാറ്റി നെയും പറ്റി വൃത്താന്തങ്ങൾ തരുന്നുവെന്നു മാത്രമല്ല, അവയെ വിമർശിക്കുകയും ചെയ്യുന്നു. പക്ഷേ, അത ത്തോളം പത്രങ്ങൾ വിമർശിക്കപ്പെടുന്നില്ല.
പത്രങ്ങൾ അത്രത്തോളം വിമർശിക്കപ്പെടാത്തതിന് കാരണം എന്തായിരിക്കും? കുറ്റിപ്പുഴയുടെ ഈ നിരീക്ഷണത്തോടുള്ള പ്രതികരണം കുറിക്കുക?
Answer:
വാർത്തകളുടെ സത്യസന്ധമായ അവതരണത്തേക്കാൾ സർക്കു ലേഷൻ വർദ്ധിപ്പിക്കാൻ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന പത്രങ്ങൾ സൂര്യനു ചുവടെയും മേലെയുമുള്ള എല്ലാറ്റിനെപ്പറ്റിയും വാർത്ത കൾ തരുന്നു എന്ന അഭിപ്രായം ഇന്നത്തെ സാഹചര്യത്തിൽ പൂർണമായും ശരിയല്ല. വാർത്തകളുടെ തെരഞ്ഞെടുപ്പിൽ തന്നെ പക്ഷഘാതപരമായ ഇടപെടലുണ്ട് എന്നതാണ് സത്യം. തങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് മങ്ങലേൽപ്പിക്കാത്തതും പത്രത്ത സമ്മർദ്ധത്തിലാഴ്ത്താത്തതുമായ വാർത്തകൾ മാത്രം പ്രസിദ്ധീക രിക്കുന്നു. രാഷ്ട്രീയപരവും വാണിജ്യപരവുമായ കാരണങ്ങളാൽ വാർത്തകൾ വളച്ചൊടിക്കുന്നു.

പ്രത്യേക താൽപര്യങ്ങൾക്ക്കുത്ത് മാത്രം പ്രസിദ്ധീകരിക്കുന്നു. രാഷ്ട്രീയപരവും വാണിജ്യപരവു മായ കാരണങ്ങളാൽ വാർത്തകൾ വളച്ചൊടിക്കുന്നു. പ്രത്യേക താൽപര്യങ്ങൾക്കകത്ത് മാത്രം വിമർശിക്കപ്പെടേണ്ടതിനെ വിമർശി ക്കുന്നു. സൂര്യനു ചുവട്ടിലുള്ളതെല്ലാം പ്രസിദ്ധീകരിക്കുകയല്ല. മറിച്ച് പത്രത്തിന് മങ്ങലേൽക്കാത്തവ മാത്രം പ്രസിദ്ധീകരിക്കുക യാണ് ചെയ്യുന്നതെന്ന് കാണാം. വാർത്തകളറിയാൻ പല പത്രങ്ങൾ വായിച്ച് ഗുണിക്കലും ഹരി ക്കലും നടത്തി അവയ്ക്കരികിലേക്കെതേടി വരുന്നു എന്ന് അഴി ക്കോട് ലേഖനത്തിന്റെ അവസാനത്തിൽ പറയുന്നതിൽ തന്നെ പത ങ്ങൾ എല്ലാത്തിനെക്കുറിച്ചും വാർത്ത തരുകയല്ല മറിച്ച് സർക്കു ലേഷന്റെ സാധ്യതകൾക്കകത്ത് വാർത്തകൾ സൃഷ്ടിക്കുകയാണ് ഇന്നത്തെ പല പത്രങ്ങളും ചെയ്യുന്നത് എന്ന് നിസംശയം പറയാം.

15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെ ഴുതുക. (ഒരു പുറം) (2 × 6 = 12)

Question 15.

  • “അതിലൊരു പൂവന്റെ ഉപദ്രവം സഹിക്കാഞ്ഞു മർക്കോസിന്റെ മകൻ ഒരു കല്ലെടുത്തൊരേറു കൊടു
    ത്തു. കോഴി ചത്തു. മത്തായിയുടെ വീട്ടുകാരത്തിനെ വേവിച്ചു തിന്നു”.
  • “അങ്ങനെ മുകളിൽ നിന്നു കീഴോട്ടൂർന്നിറങ്ങുന്ന മർക്കോസും താഴെ നിന്നു മേലോട്ടു വളരുന്ന മത്താ യിയും അയൽക്കാരായിപ്പാർത്തു”.
  • “മകനെ മൂടുമറക്കരുത്. അന്നു ഞാനീ നാട്ടിലെ കേമ ന്മാരോടൊക്കെ കെഞ്ചിയിട്ട് ഒരു മാടം വെച്ചു കെടക്കാ നാരും സമ്മതിച്ചില്ല.”
    (കോഴിയും കിഴവിയും)
    സൂചനകളും പാഠഭാഗവും പരിഗണിച്ച് “സ്നേഹമുള്ള അയൽപക്കങ്ങളാണ് നന്മയുടെ ഇരിപ്പിടങ്ങൾ” എന്ന വിഷ യത്തിൽ ഉപന്യാസം തയ്യാറാക്കുക?

Answer:
പരസ്പരം സ്നേഹം എന്ന പദത്തെ വിശാലമായ അർത്ഥതലങ്ങ ളിലേക്ക് കൊണ്ടുപോവുക എന്നുള്ളതാണ് കോഴിയും കിഴ വിയും എന്ന കഥയുടെ പ്രധാന ലക്ഷ്യം. കുട്ടികളുടെ വഴക്കിലും ഉള്ളിൽ സ്നേഹം സൂക്ഷിക്കുന്നത് ശ്രദ്ധേയമാണ്. “നീ കരഞ്ഞു കൊണ്ട് ഞാൻ തിന്നാതെ വച്ചിരുന്നതാ ഇത് ”എന്ന കുട്ടികളുടെ സംഭാഷണത്തിൽ നിന്നും കുഞ്ഞുങ്ങളുടെ മനസ്സിൽ കാണാൻ സാധിക്കുന്ന നിഷ്കളങ്കമായ സ്നേഹം വ്യക്തമാണ്. കുട്ടികൾ തമ്മിൽ താൽക്കാലികമായി വഴക്കുകളുണ്ടാകുമെങ്കിലും ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ അത് താനെ പരിഹരിച്ചു കൊള്ളും. ഒരു പേരക്കയെറിഞ്ഞുണ്ടായ മുറിവുണക്കാൻ രണ്ടു പേരക്ക യാണ് അവർ കൈമാറുന്നത്. മുതിർന്നവർ പരസ്പരം മനസ്സിലാ കേണ്ട ഒരു കാര്യമാണ് കാരൂർ ഇവിടെ ചിത്രീകരിക്കുന്നത്.

കഥാന്ത്യത്തിൽ മത്തായിയുടെ അമ്മയുടെ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. നന്മ സൂക്ഷിക്കുന്ന ഇവർ അയൽവീട്ടിലെ മർക്കോ സിനെയും സ്നേഹിക്കുന്നു. മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന അസൂയയും പരസ്പര സ്നേഹമില്ലായ്മയും നമുക്കിവിടെ കാണാൻ സാധിക്കുന്നു. മത്തായിയും മർക്കോസും മാതാപിതാ ക്കളുടെ കാലത്ത് ഉണ്ടായിരുന്ന പരസ്പര സ്നേഹവും മക്കളുടെ കാലമെത്തിയപ്പോൾ ഇല്ലാതായി. കോഴി കൊല്ലപ്പെട്ടതിൽ കേസും വഴക്കുമാകുമ്പോഴും മർക്കോസ് അയൽക്കാരോടുള്ള സ്നേഹം ഉള്ളിൽ സൂക്ഷിച്ചത് ശ്രദ്ധേയമാണ്. അങ്ങേതിലെ അമ്മ വയസ്സാ യിരിക്കുകയാ, തിരിച്ചു വരുമ്പോഴേക്കേ അവരെ കാണാൻ ഭാഗ്യ മുണ്ടായില്ലെങ്കിലോ അതിലെ ഒന്നു കേറിയിട്ടു പോകരുതോ മർക്കോസ് ചോദിച്ചു. ആ അമ്മയോടുള്ള മർക്കോസിന്റെ സ്നേഹ മാണ് ഈ വരികളിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

കേറി കിടക്കാൻ പോലും ഇടമില്ലാത്ത കൈക്കുഞ്ഞിനെയു മായി കടന്നുവന്ന ഒരു സ്ത്രീയെ സഹായിക്കാനും അവർക്ക് വീട് വെക്കാനും ഇടം കൊടുത്ത ആളാണ് മർക്കോസിന്റെ അപ്പൻ, അദ്ദേഹത്തിന്റെ മനസ്സിൽ പുരയിടത്തേക്കാൾ വിലയുണ്ടായിരു ന്നത് നിരാലംബമായ ഒരു സ്ത്രീയുടെ ദുഃഖമായിരുന്നു ആ ദാനം. മൂല്യങ്ങൾക്ക് വിലകൽപ്പിക്കാത്ത പുതിയ കാലത്തിന്റെ പ്രതിനി ധിയാണ് മത്തായി. നാളെ ഈ ലോകത്തെ നയിക്കേണ്ട കുഞ്ഞു ങ്ങൾ കണ്ടു പഠിക്കേണ്ടതും മുല തകർച്ചയുടെ ഈ പാഠങ്ങളാണ്. എന്നാൽ നന്മയുടെ പ്രതീകമാകുന്നു മത്തായിയുടെ അമ്മ സമാ ധാനത്തോടെ ജീവിക്കാൻ കഴിയാത്ത ഒരിടമായി ഇപ്പോൾത്തന്നെ ലോകം മാറിയിരിക്കുന്നു. ആക്രമണങ്ങളുടെ വാർത്തകളില്ലാത്ത ഒരു പ്രകൃതം നമ്മെ വിളിച്ചുണർത്തുന്നില്ല. അതിനാൽ മനുഷ്യർ തമ്മിൽ പരസ്പര സ്നേഹത്തോടെ ജീവിക്കണമെന്ന സന്ദേശമാണ് കോഴിയും കിഴവിയും എന്ന കഥ നമുക്ക് നൽകുന്നത്.

Question 16.
“വൃദ്ധയായ അമ്മയെ ഉപേക്ഷിക്കാൻ ശ്രമിക്കുന്ന മകനെ യാണ് അമ്മത്തൊട്ടിൽ എന്ന കവിതയിൽ നമുക്ക് കാണാൻ കഴിയുന്നത്. ആധുനികകാലം വൃദ്ധരെയും അവശരെയും അവഗണിക്കുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ?”
പ്രസ്താവനയും കവിതയും പരിഗണിച്ച് “വാർധക്യവും സമു ഹത്തിന്റെ മനോഭാവവും” എന്ന വിഷയത്തിൽ ലഘു പ്രഭാ
ഷണം തയ്യാറാക്കുക?
Answer:
പ്രിയമുള്ളവരേ,
വളരെ ഗൗരവമാർന്ന ഒരു വിഷയം ചർച്ചചെയ്യാനാണ് നാം ഇന്നിവിടെ സമ്മേളിച്ചിരിക്കുന്നത്. കേരളത്തെ സംബന്ധിച്ചിട ത്തോളം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതും സംഭ വിക്കുമെന്ന് ഒരിക്കലും പണ്ട് ചിന്തിച്ചിട്ടില്ലാത്തതുമായ ഒരു കാര്യ മാണ് വൃദ്ധരായ മാതാപിതാക്കളെ മക്കൾ തന്നെതെരുവിൽ ഉപേ ക്ഷിക്കുന്നു എന്നത്. നമ്മുടെ പ്രിയ കവി റഫീക് അഹമ്മദിന്റെ അമ്മത്തൊട്ടിൽ എന്ന കവിത അതിന്റെ ഒരു നേർസാക്ഷ്യമാണ്. വൃദ്ധയായിത്തീർന്ന മാതാവിനെ ഉപേക്ഷിക്കാൻ പറ്റിയ ഒരു സ്ഥലം നോക്കി അവരെയും കൊണ്ട് കാറിൽ നഗരം ചുറ്റുകയാണ് മകൻ. നിറം മങ്ങി ഉപയോഗമില്ലാത്ത ഒരു പിഞ്ഞാണം. അത് എത്ര ചോറാ തന്നത് എന്നോർക്കാതെ വലിച്ചെറിയുന്നതുപോലെയാണല്ലോ അത്. രാത്രി വളരെ വൈകിട്ടാണ് മകന്റെ യാത്ര. തെരുവുക ളൊക്കെ വിജനമായിരിക്കുന്നു. ഒരു വലിയ മാളിന്റെ സമീപത്ത് ആരുമില്ല. അവിടെയായാലോ? ഇപ്പോൾ എല്ലാം കിട്ടുന്നിടമാ ണല്ലോ പെരുമാളിനെപ്പോലെ തന്നെയുള്ള മാളും. പക്ഷേ അവിടെ പട്ടി പെറ്റു കിടക്കുന്നു. അത് ഊറ്റത്തോടെ കുരച്ചു ചാടുന്നു. അതിന് തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കണമെല്ലോ. അതേപോലെ രക്ഷിച്ചൊരമ്മയെയാണ് താൻ കൊണ്ടുക്കളയാൻ പോകുന്നതെന്ന് അയാൾ ഓർത്തിരിക്കുമോ ആവോ?

പിന്നെ കണ്ടത് ജില്ലാ ആശുപത്രിയാണ്. അതിനു സമീപത്തെ രാക്ക ടയ്ക്കു പിന്നിൽ അൽപ്പം ഒഴിവുകാണുന്നത്. പക്ഷേ ആശുപത്രി പടികൾ കണ്ടപ്പോൾ പണ്ട് പനി പിടിച്ചതും അമ്മ തന്നെയുമെടുത്ത് ആ പടി ഓടിക്കയറിയതുമൊക്കെ ഓർമ്മ വന്നു. ഇല്ല അവിടെ ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. പിന്നെയും മുന്നോട്ടു പോയപ്പോൾ വെട്ടവും ആളുമില്ലാതെ ഏകാ ത കണ്ണുപൊത്തിക്കളിക്കുന്ന വിദ്യാലയവും കണ്ടു. പക്ഷേ, തന്നെ, പൊട്ടിക്കരയുകയും പോകില്ല എന്ന് ശഠിക്കുകയും ചെയ്യുന്ന തന്നെ അമ്മ സ്കൂളിൽ കൊണ്ടുപോയതും ചുറ്റുമതി ലിനു പുറത്തുകാത്തുനിന്നതുമൊക്കെ ഓർത്തപ്പോൾ പെട്ടെന്ന് വാഹനം മുന്നോട്ടെടുത്തു.

ഇനി എവിടെയാണ് കൊണ്ടിറക്കേണ്ടത്. ഒരിക്കലെങ്കിലും കൊണ്ടു പോകണമെന്ന് അമ്മ ശാഠ്യം പിടിച്ചിരുന്ന ആ കോവിലിലോ? അവി ടെയെത്തിയപ്പോൾ ഈശ്വരൻ തന്നെ അസ്വസ്ഥനായി പുറത്തു നിൽക്കുന്നതാണു കണ്ടത്. പിന്നെയും ഓർമ്മകൾ. പുറത്തെ തണുപ്പ് പലതും ഓർമ്മിപ്പിച്ചു. അമ്മയുടെ വയറ്റത്തു പറ്റിക്കിട ക്കുന്ന ചൂട് കാച്ചെണ്ണയുടെ മണം, അടുക്കളയിൽ ഓലക്കൊടി കൾ പുകയുന്നതിന്റെ മണം ഇല്ല, അമ്മയെ തെരുവിലുപേക്ഷി ക്കാൻ കഴിയില്ല. സുഹൃത്തുക്കളേ, ഓർമ്മകളുളള മകനായതുകൊണ്ട് അയാൾ അമ്മയെ ഉപേക്ഷിക്കാതെ തിരിച്ചുകൊണ്ടുപോകാൻ ഒരുങ്ങി. പക്ഷേ, മകന്റെ ധർമ്മസങ്കടം അറിഞ്ഞായിരിക്കാം. ആ അമ്മ സ്വയം ഒഴിഞ്ഞുപോയത്. അതുവരെ അടുത്തിരുന്ന കണ്ണുകൾ ഇപ്പോൾ തുറന്നുതന്നെയിരിക്കുന്നു.

മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന, മക്കളുടെ എണ്ണം നമ്മുടെ നാട്ടിൽ വർദ്ധിച്ചു വരുന്നു എന്ന് ഉൽക്കണ്ഠ ഉളവാക്കു ന്നില്ലേ. ഇത് തുടരാൻ അനുവദിക്കാമോ? എന്തൊക്കെയാണ് ചെയ്യാൻ കഴിയുക. അമ്മയെ അല്ലെങ്കിൽ അച്ഛനെ ഉപേക്ഷിക്കുന്ന മക്കൾക്ക് ഒരുപക്ഷേ അവരുടേതായ ന്യായങ്ങൾ കാണുമായിരി ക്കും. അതുകൊണ്ട് ഇതൊരു സാമൂഹ്യപ്രശ്നമായി കണ്ട് പരി ഹാരങ്ങൾ തേടുകയായിരിക്കും നല്ലത്. സമൂഹത്തിലെ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാൻ സമൂഹം തന്നെ തയ്യാറാകണം. അത്തരം ചില ചിന്തകൾക്ക് ഈ കവിത പ്രചോദനമാകട്ടെ എന്നു മാത്രം പറഞ്ഞുകൊണ്ട് ഈ ലഘുപ്രഭാഷണം നിറുത്തട്ടെ.
നമസ്കാരം

Kerala SSLC Malayalam 2 Board Model Paper March 2024 (Adisthana Padavali)

Question 17.

  • “നമ്മൾ വിദേശത്തു നിർമ്മിച്ചൊരമ്മതൻ
    ബിംബമീയാതിഥ്യ ശാലയിൽ ശോഭനം”
  • “താ്ല്ലിലൂറിയ
    താളങ്ങളെങ്ങനെ?
  • താരാട്ടിലോലുന്ന
    മാധുര്യമെങ്ങനെ?
  • താൻതന്നെ വന്നു
    പിറന്നതുമെങ്ങനെ?

(അമ്മയുടെ എഴുത്തുകൾ)
സൂചനകൾ, പാഠഭാഗത്തിന്റെ ആശയം, സമകാലിക പ്രസക്തി എന്നിവ പരിഗണിച്ച് ‘മാതൃഭാഷ നേരിടുന്ന വെല്ലു വിളികൾ’ എന്ന വിഷയത്തിൽ മുഖപ്രസംഗം (എഡിറ്റോറി യൽ) തയ്യാറാക്കുക?

Answer:
ഭാഷയാണു സംസ്കാരം എന്നു പറയാറുണ്ട്. ഭാഷയിലൂടെയാണ് ഓരോ തലമുറയും തങ്ങളുടെ സംസ്കാരം അനന്തര തലമുറക ളിലേക്ക് പകരുന്നത് എന്നു നമുക്കറിയാം. അമ്മയിൽ നിന്ന് നാം കേട്ടു തുടങ്ങുന്ന നമ്മുടെ ഭാഷ ജീവിതവുമായും പാരമ്പര്യവു മായും നമ്മെ ബന്ധിപ്പിക്കുന്നു. നമ്മുടെ ചിന്തയുടെ വികാസവും അതുകൊണ്ടുതന്നെ മാതൃഭാ ഷയിലൂടെ തന്നെയാകുന്നു. അപ്പോൾ മാതൃഭാഷയിലുണ്ടാകുന്ന ഏതൊരു കുറവും നമ്മുടെ സംസ്കാരത്തെയും ആശയസ്വീക രണത്തെയും ആശയവിനിമയത്തിനുള്ള കഴിവിനെയുമൊക്കെ ബാധിക്കുന്നു എന്നത് അവിതർക്കിതമാണ്. ഭാഷയും സംസ്കാ രവും നഷ്ടപ്പെട്ട ഒരു ജനതയ്ക്ക് അങ്ങനെ എത്രനാൾ മുന്നോട്ടു പോകാൻ ആകും? എന്നിട്ടും എന്നിട്ടുമെന്തേ മലയാളിക്ക് ഇത് മനസ്സിലാകാത്തത്?

അമ്മയുടെ എഴുത്തുകൾ എന്ന കവിതയിൽ മധുസൂദനൻ നായർ ഈ വിപര്യയത്തെക്കുറിച്ച് വിലപിക്കുന്നു. നാം വിദേശ സംസ്കാ രത്തിൽ അഭിരമിക്കുന്നവരായിത്തീർന്നിരിക്കുന്നുവോ? തീർച്ച യായും ജീവനോപാധി എന്ന നിലയിൽ മറു നാടുകളിൽ എത്താനും അവിടത്തെ ഭാഷ പഠിക്കാനുമൊക്കെ നാം നിർബ ന്ധിതരാകുന്നുണ്ട്. മലയാളി വളരെ പണ്ടു മുതലേ അതു ചെയ്യു ന്നുണ്ട്. പക്ഷേ, അങ്ങനെ സ്വീകരിക്കുന്ന ഭാഷ നമ്മുടെ ഭാഷാ യാകില്ലല്ലോ. പിന്നെ എങ്ങനെയാണ് നമുക്ക് അമ്മയുടെ എഴു ത്തുകൾ അഥവാ മാതൃഭാഷ അമ്മയായിത്തന്നെ ഒതുങ്ങിയിരിക്ക ട്ടെയെന്നും നാം വിദേശത്തു നിർമ്മിച്ച അമ്മയുടെ ബിംബമാണ് നമ്മുടെ ആതിഥ്യശാലയിൽ ശോഭിക്കുന്നത് എന്നും കരുതാനാകു ന്നത്? മാതൃഭാഷയെ വീടിന്റെ പിന്നാമ്പുറങ്ങളിലേക്കു കൊണ്ടു പോയി, മക്കൾ കാണാത്ത രീതിയിൽ ഒളിച്ചുവയ്ക്കാൻ നമുക്കു പ്രേരണയാകുന്നത് നമ്മുടെ പൊങ്ങച്ചമല്ലാതെ മറ്റെന്താണ്? മറ്റു ള്ളവരുടെ മുമ്പിൽ തെളിഞ്ഞു നിൽക്കാൻ വേണ്ടി വിദേശഭാഷയെ മുന്നിൽ പ്രതിഷ്ഠിക്കുന്നു. വൃദ്ധയായ മാതാവിനെ അതിഥികളുടെ മുന്നിൽ കൊണ്ടു വരാൻ മടിക്കുന്നു, അത് ആക്ഷേപമായിക്കാ ണുന്ന ഈ സംസ്കാരം നമുക്ക് എങ്ങനെ ഉണ്ടായി?

“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്വനു പെറ്റമ്മ തൻ ഭാഷതാൻ”

എന്ന് മഹാകവി വള്ളത്തോൾ പാടിയത് ഓർക്കു നാം ആർജ്ജി ക്കുന്ന മാതൃഭാഷ മാത്രമാണ് പെറ്റമ്മയ്ക്കു സമമായിട്ടുള്ളത്. ആവ ശ്വത്തിനുവേണ്ടി ഉപജീവനത്തിനുവേണ്ടി പഠിച്ചെടുക്കുന്ന വിദേ ശഭാഷ പോറ്റമ്മ മാത്രമാണ്. അതു നാം കഷ്ടപ്പെട്ടു പഠിച്ചെടു അത് ജീവിതവൃത്തിക്കുവേണ്ടി മാത്രം. ജീവിതവൃത്തിയല്ലല്ലോ ജീവിതം. എന്നിട്ടും എന്നിട്ടും മലയാളി ചിന്തിക്കുന്നത്. പെറ്റമ്മ അമ്മയായി അടങ്ങിയിരിക്കട്ടെയെന്നും മുൻതളത്തിൽ അതിഥി കളെ സ്വീകരിക്കേണ്ട ഇടത്ത് ഉണ്ടാകേണ്ടത് വിദേശഭാഷയാണ് എന്നുമാണ്. സ്വന്തം സംസ്കാരത്തെയും പാരമ്പര്വത്തേയും മറന്ന് അന്വഭാഷയെ പുൽകുന്ന മലയാളിയുടെ കാപട്യത്തിന് തിരിച്ചടി കൾ കിട്ടിക്കൊണ്ടിരിക്കുന്നു എന്നത് നാം മറന്നുകൂടാത്തതാണ്. അതുകൊണ്ട് നമുക്ക് നമ്മുടെ ഭാഷയെ, അമ്മയെ മുന്നിൽ നിർത്താം നമ്മുടെ സംസ്കാരം കൈവിടാതിരിക്കാം. നമുക്ക് നമ്മ ളായിരിക്കാം.

Leave a Comment