9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ

Students rely on Kerala SCERT Class 9 Chemistry Solutions Chapter 2 Notes Malayalam Medium പീരിയോഡിക് ടേബിൾ Questions and Answers to help self-study at home.

Std 9 Chemistry Chapter 2 Notes Solutions Malayalam Medium ആറ്റത്തിൻ്റെ ഘടന

Kerala Syllabus 9th Standard Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ

Class 9 Chemistry Chapter 2 Notes Malayalam Medium Let Us Assess Answers

Question 1.
ചില മൂലകങ്ങളുടെ പ്രതീകങ്ങൾ നൽകിയിരിക്കുന്നു. ഇവയുടെ ഇലക്ട്രോൺ വിന്യാസം എഴുതി ഇവ ഉൾപ്പെടുന്ന പീരിയഡ്, ഗ്രൂപ്പ് എന്നിവ കണ്ടെത്തുക.
Answer:
a) \({ }_{11}^{23} \mathrm{Na}\)
b) \({ }_{13}^{27} \mathrm{Al}\)
c) \({ }_{17}^{35} \mathrm{Cl}\)
d) \({ }_{8}^{16} \mathrm{O}\)
e) \({ }_{10}^{20} \mathrm{Ne}\)
f) \({ }_{6}^{12} \mathrm{C}\)
Answer:
9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ 1

Question 2.
X എന്ന മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം 2, 8, 8, 1 എന്നാണ് (പ്രതീകം യഥാർഥമല്ല).
a) X ന്റെ അറ്റോമിക നമ്പർ എത്ര?
b) ഈ മൂലകം ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു?
c) ഇതിന്റെ പീരിയഡ് നമ്പർ എത്ര?
d) ഏത് മൂലക കുടുംബത്തിൽ ഉൾപ്പെട്ടതാണ്?
e) ഈ മൂലകത്തിന് തൊട്ടുമുമ്പ് വരുന്ന ഉൽക്കൃഷ്ട വാതകത്തിന്റെ ഇലക്ട്രോൺ വിന്യാസം
എഴുതുക.
Answer:
a) 19
b) 1-ാം ഗ്രൂപ്പ്
c) 4-ാം പീരിയഡ്
d) ആൽക്കലി ലോഹങ്ങൾ
e) 2, 8, 8

9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ

Question 3.
P എന്ന മൂലകത്തിന്റെ ആറ്റത്തിൽ 3 ഷെല്ലുകൾ ഉണ്ട്. അതിന്റെ ബാഹ്യതമ ഷെല്ലിൽ 7 ഇലക് ട്രോണുകൾ അടങ്ങിയിരിക്കുന്നു. (പ്രതീകം യഥാർഥമല്ല)
a) P എന്ന മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം എഴുതുക.
b) അതിന്റെ അറ്റോമിക നമ്പർ എത്ര?
c) ഈ മൂലകം ഏത് പീരിയഡിൽ ഉൾപ്പെടുന്നു?
d) ഈ മൂലകം ഏത് ഗ്രൂപ്പിലാണ് ഉൾപ്പെടുന്നത്?
e) ഈ മൂലകത്തിന്റെ ആറ്റം മാതൃക ചിത്രീകരിക്കുക.
Answer:
a) 2, 8, 7
b) അറ്റോമിക നമ്പർ = 17
c) 3-ാം പീരിയഡ്
d) 17-ാം ഗ്രൂപ്പ്
e) 9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ 2

Question 4.
3-ാം പീരിയഡിലും 1-ാം ഗ്രൂപ്പിലും ഉൾപ്പെട്ട മൂലകമാണ് M. (പ്രതീകം യഥാർഥമല്ല)
a) ഈ മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം എഴുതുക.
b) ഇതിന്റെ പേരും പ്രതീകവും എഴുതുക.
c) ഇത് ഏത് മൂലക കുടുംബത്തിൽ ഉൾപ്പെടുന്നു?
d) ഇതേ പീരിയഡിലും ഗ്രൂപ്പ് 13-ലും ഉൾപ്പെട്ട മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം എഴുതുക.
Answer:
a) 2, 8, 1
b) സോഡിയം – Na
c) ആൽക്കലി ലോഹങ്ങൾ
d) 2, 8, 3

Question 5.
P, Q, R, 5 എന്നീ മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം ചുവടെ കൊടുത്തിരിക്കുന്നു (പ്രതീകങ്ങൾ യഥാർഥമല്ല).
P – 2,7 R – 2, 8, 1 Q – 2, 8 S – 2, 8, 7
a) ഇവയിൽ ഒരേ പീരിയഡിൽ ഉൾപ്പെട്ട മൂലകങ്ങൾ ഏതെല്ലാം?
b) ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ട മൂലകങ്ങൾ ഏതെല്ലാം?
c) ഇവയിൽ ഉൽക്കൃഷ്ട വാതകം ഏത്?
d) എന്ന മൂലകത്തിന്റെ ഗ്രൂപ്പ് നമ്പറും പീരിയഡ് നമ്പറും കണ്ടുപിടിക്കുക.
Answer:
a) P യും Q ഉം

b) R യും S ഉം
P യും S ഉം

c) Q – 2, 8

d) ഗ്രൂപ്പ് നമ്പർ – 17
പീരിയഡ് നമ്പർ – 3

Question 6.
ചില മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം നൽകിയിരിക്കുന്നു.
A – 2, 1
B – 2, 8, 1
C – 2, 8, 7
(പ്രതീകങ്ങൾ യഥാർഥമല്ല)
a) A, B എന്നീ മൂലകങ്ങളിൽ വലിപ്പം കൂടിയ ആറ്റം ഏതാണ്?
b) B, C എന്നിവയിൽ ഏതിനാണ് വലിപ്പം കൂടുതൽ?
Answer:
a) B
b) B

Question 7.
ആധുനിക പീരിയോഡിക് ടേബിളിന്റെ ഒരു ഭാഗം നൽകിയിരിക്കുന്നു. ചുവടെ കൊടുത്തിരിക്കുന്ന ചോദ്യ ങ്ങൾക്ക് ഉത്തരമെഴുതുക. (പ്രതീകങ്ങൾ യഥാർഥമല്ല)
Answer:
9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ 3
a) ഹാലൊജൻ കുടുംബത്തിൽപ്പെട്ട മൂലകങ്ങളേവ?
b) സംക്രമണ മൂലകങ്ങളേവ?
c) ഗ്രൂപ്പ് 1-ലെ മൂലകങ്ങളെ ആറ്റത്തിന്റെ വലിപ്പം കുറഞ്ഞുവരുന്ന ക്രമത്തിൽ എഴുതുക.
d) B, I എന്നീ മൂലകങ്ങളിൽ വലിപ്പം കുറഞ്ഞ ആറ്റം ഏതിനാണ്?
e) തന്നിരിക്കുന്ന 3-ാം പീരിയഡിലുള്ള മൂലകങ്ങളെ ആറ്റത്തിന്റെ വലിപ്പം കൂടിവരുന്ന ക്രമത്തിൽ
എഴുതുക.
f) ഇവയിൽ ആൽക്കലൈൻ എർത്ത് ലോഹങ്ങൾ ഏതെല്ലാം?
g) ബാഹ്യതമ ഷെല്ലിൽ 8 ഇലക്ട്രോണുകൾ ഉള്ള മൂലകമേത്?
h) തന്നിരിക്കുന്ന മൂലകങ്ങളുടെ യഥാർഥ പ്രതീകങ്ങൾ പീരിയോഡിക് ടേബിളിന്റെ സഹായത്താൽ കണ്ടെത്തി എഴുതുക.
Answer:
a) M, N
b) G, H
c) D > C > B > A
d) I
e) N < J < F < C
g) O
h) A – H, B – Li, C – Na, D – K
E – Be, F – Mg, G – Cr, H – Fe
I – B, J – AI, K – N, L – O
M – F, N – CI, O – Ne

9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ

Question 8.
2-ാം പീരിയഡിൽ ഉൾപ്പെട്ട ഒരു മൂലക ആറ്റത്തിന്റെ ബാഹ്യതമ ഷെല്ലിൽ 2 ഇലക്ട്രോണുകൾ മാത്രമാണുള്ളത്.
a) ഈ മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം എഴുതുക.
b) ഇതേ പീരിയഡിൽ ഉൾപ്പെട്ട ഉൽക്കൃഷ്ട വാതകത്തിന്റെ ഇലക്ട്രോൺ വിന്യാസം എഴുതുക.
c) ഈ മൂലകത്തിന്റെ ഗ്രൂപ്പ് നമ്പർ എത്ര?
d) ഇതേ ഗ്രൂപ്പിൽ ഉൾപ്പെട്ടതും മൂന്നാം പീരിയഡിൽ വരുന്നതുമായ മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം എഴുതുക.
Answer:
a) 2, 2
b) 2, 8
c) 2
d) 2, 8, 2

Question 9.
തന്നിരിക്കുന്ന പട്ടിക പരിശോധിച്ച് ചുവടെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

മൂലകം മാസ് നമ്പർ ന്യൂട്രോണുകളുടെ എണ്ണം
A 9 5
B 35 18
C 39 20
D 40 22

(സൂചന : പ്രതീകങ്ങൾ യഥാർഥമല്ല)
a) ഈ മൂലകങ്ങളുടെ അറ്റോമിക നമ്പർ കണ്ടെത്തി എഴുതുക.
b) ഇവയുടെ ഇലക്ട്രോൺ വിന്യാസം എഴുതുക.
c) ഇവയിൽ ഉൽക്കൃഷ്ട വാതകം ഏത്?
d) B ഏത് മൂലക കുടുംബത്തിൽ ഉൾപ്പെടുന്നു?
e) C എന്ന മൂലകം ഏത് പീരിയഡിലും ഗ്രൂപ്പിലും ഉൾപ്പെടുന്നു?
f) ഒരേ പീരിയഡിൽ ഉൾപ്പെട്ട മൂലകങ്ങൾ ഏതെല്ലാം?
Answer:
a) A = 4
B = 17
C = 19
D = 18

b) A = 2, 2
B = 2, 8, 7
C = 2, 8, 8, 1

c) D
D = 2, 8, 8

d) ഹാലൊജൻ

e) പീരിയഡ് – 4, ഗ്രൂപ്പ് -1

f) B, D

തുടർപ്രവർത്തനങ്ങൾ

Question 1.
ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ടക്ഷരങ്ങൾ മൂലകങ്ങളുടെ പ്രതീകങ്ങളെ സൂചിപ്പിക്കാൻ ഇതുവരെയും ഉപയോഗിച്ചിട്ടില്ല. അവ ഏതെല്ലാമാണെന്ന് പീരിയോഡിക് ടേബിളിന്റെ സഹായ ത്താൽ കണ്ടെത്തുക.
Answer:
“J”, “Q”

Question 2.
മൂലക വർഗീകരണവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരുടെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കി ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിക്കുക.
Answer:
മെൻഡലീഫ് (1834 – 1907):

  • ആദ്യത്തെ പീരിയോഡിക് ടേബിൾ സൃഷ്ടിച്ചു.
  • കണ്ടുപിടിക്കപ്പെടാത്ത മൂലകങ്ങളുടെ സവിശേഷതകൾ പ്രവചിച്ചു.

ഹെൻറി മോസ്ലി (1887-1915):

  • മൂലക വർഗ്ഗീകരണത്തിൽ അറ്റോമിക നമ്പറിന്റെ പ്രാധാന്യം കണ്ടെത്തി.
  • പീരിയോഡിക് ടേബിളിലെ അസമത്വങ്ങൾ പരിഹരിച്ചു.

ഗ്ലെൻ ടി. സീബോർഗ് (1912-1999):

  • ട്രാൻറേനിയം മൂലകങ്ങൾ കണ്ടെത്തി.
  • ആധുനിക പീരിയോഡിക് ടേബിൾ നിർമ്മിച്ച് ആക്റ്റിനൈഡുകളൊക്കെയുള്ള പുതിയ ടേബിളിന്റെ ഘടന പ്രസ്താവിച്ചു.

Question 3.
ആധുനിക പീരിയോഡിക് ടേബിളിന്റെ മാതൃക വരച്ച് ക്ലാസ്സിൽ പ്രദർശിപ്പിക്കുക.
Answer:
സൂചനകൾ

  1. മെറ്റീരിയലുകൾ: പോസ്റ്റർ ബോർഡ്, മാർക്കറുകൾ, സൂചിക കാർഡുകൾ.
  2. വരികൾ (പീരിയഡുകൾ), നിരകൾ എന്നിവ ഉപയോഗിച്ച് ഒരു ഗ്രിഡ് വരയ്ക്കുക.
  3. സൂചിക കാർഡുകളിൽ മൂലക ചിഹ്നങ്ങളും അക്കങ്ങളും എഴുതുക.
  4. ലോഹങ്ങൾ, അലോഹങ്ങൾ, ഉപലോഹങ്ങൾ എന്നിവയ്ക്ക് വ്യത്യസ്ത നിറങ്ങൾ ഉപയോഗിക്കുക.
  5. വരികൾ 1 – 7 പീരിയഡുകളായി, നിരകൾ 1 – 18 ഗ്രൂപ്പുകളായി അടയാളപ്പെടുത്തുക.
  6. ആറ്റോമിക് നമ്പറും ഗുണങ്ങളും അനുസരിച്ച് കാർഡുകൾ ക്രമീകരിക്കുക.
  7. എളുപ്പത്തിൽ റഫറൻസ് ചെയ്യുന്നതിനായി മോഡൽ ക്ലാസ് മുറിയിൽ തൂക്കിയിടുക.

Question 4.
Kalzium Software ഉപയോഗിച്ച് അറ്റോമിക നമ്പർ 1 മുതൽ 36 വരെയുള്ള മൂലകങ്ങളുടെ പ്രതീകം, ഇലക്ട്രോൺ വിന്യാസം, ഭൗതികാവസ്ഥ എന്നിവയടങ്ങിയ പട്ടിക തയ്യാറാക്കുക.
Answer:

മൂലകം പ്രതീകം ഇലക്ട്രോൺ വിന്യാസം ഭൗതികാവസ്ഥ
ഹൈഡ്രജൻ H 1 വാതകം
ഹീലിയം He 2 വാതകം
ലിഥിയം Li 2, 1 ഖരം

ഇതുപോലെ, പട്ടിക പൂർത്തിയാക്കുക.

9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ

Question 5.
ഈ യൂണിറ്റിന്റെ തുടക്കത്തിലുള്ള ചിത്രത്തിലേതുപോലെ കാർഡ്ബോർഡ് കഷണങ്ങൾ ഉപ യോഗിച്ച് പീരിയോഡിക് ടേബിൾ ക്ലാസിൽ തയ്യാറാക്കുക.
Answer:
സൂചനകൾ

  • കാർഡ്ബോർഡ്, കത്രിക, മാർക്കറുകൾ, പശ എന്നിവ ശേഖരിക്കുക.
  • വരികളും നിരകളും ഉപയോഗിച്ച് ഒരു അടിസ്ഥാന ഘടന സൃഷ്ടിക്കുക.
  • മൂലക ടൈലുകൾ മുറിച്ച് അടയാളപ്പെടുത്തുക.
  • പീരിയഡുകൾക്കും ഗ്രൂപ്പുകൾക്കും അനുസരിച്ച് ടൈലുകൾ ക്രമീകരിക്കുക.
  • മൂലക ടൈലുകൾ പശ ഉപയോഗിച്ച് യഥാസ്ഥാനത്ത് ഒട്ടിക്കുക.

9th Class Chemistry Notes Pdf Malayalam Medium Chapter 2

Question 1.
മെൻഡലീഫ് പീരിയോഡിക് ടേബിളിന്റെ മേന്മകൾ ലിസ്റ്റ് ചെയ്യുക.
Answer:

  • സമാനഗുണമുള്ള മൂലകങ്ങളെ ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തി മൂലകങ്ങളെ സമഗ്രമായി വർഗ്ഗീകരിച്ചു. ഇതു രസതന്ത്രപഠനം എളുപ്പമാക്കി.
  • തെറ്റെന്ന് മനസ്സിലാക്കിയ അറ്റോമിക മാസുകൾ പുനർനിർണ്ണയിച്ച് മൂലകങ്ങൾക്ക് കൃത്യമായ സ്ഥാനം നൽകി.
  • കണ്ടെത്താനുള്ള മൂലകങ്ങൾക്ക് സ്ഥാനം ഒഴിച്ചിടുകയും ചിലവയുടെ ഗുണങ്ങൾ പ്രവചിക്കുകയും ചെയ്തു.

Question 2.
മെൻഡലീഫ് പീരിയോഡിക് ടേബിളിന്റെ പരിമിതികൾ ലിസ്റ്റ് ചെയ്യുക.
Answer:

  • ഗുണങ്ങളിൽ വളരെയധികം വ്യത്യാസമുള്ള മൂലകങ്ങളെ ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തി.
    ഉദാ: സോഡിയം (Na), പൊട്ടാസ്യം (K) എന്നിവയോടൊപ്പം കോപ്പർ (Cu) സിൽവർ (Ag) എന്നിവയെ കൂടി ഉൾപ്പെടുത്തി.
  • ഹൈഡ്രജൻ (H) എന്ന മൂലകത്തിന് കൃത്യമായ സ്ഥാനം നൽകാൻ കഴിഞ്ഞില്ല. ലിഥിയം (Li) സോഡിയം (Na), പൊട്ടാസ്യം (K) മുതലായ ലോഹങ്ങളോടൊപ്പം അലോഹമായ ഹൈഡ്രജന് സ്ഥാനം നൽകി.
  • അറ്റോമിക മാസിന്റെ ആരോഹണക്രമം എല്ലായിടത്തും കൃത്യമായി പാലിക്കാൻ കഴിഞ്ഞില്ല. ഉദാ: കൊബാൾട്ട് (Co) & നിക്കൽ (Ni)
    ടെലൂറിയം (Te) & അയഡിൻ (I).
  • അറ്റോമിക മാസിന്റെ ക്രമത്തിൽ മൂലകങ്ങളെ വിന്യസിക്കുമ്പോൾ ഐസോടോപ്പുകൾക്കും സ്ഥാനം നൽകേണ്ടിവരും. ഇത് ഉണ്ടായില്ല.

Question 3.
ഒരു മൂലകത്തിന്റെ ഐസോടോപ്പുകൾ തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
Answer:
ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ തന്നെ ആറ്റങ്ങളാണ് ഐസോടോപ്പുകൾ.

ഉദാ : ഹൈഡ്രജന്റെ ഐസോടോപ്പുകൾ ആണ് പ്രോട്ടിയം (\({ }_1^1 \mathrm{H}\)), ഡ്യൂറ്റീരിയം (\({ }_1^2 \mathrm{H}\)), ട്രിഷിയം (\({ }_1^3 \mathrm{H}\)) എന്നിവ. ഹെൻറി മോസ്ലി തന്റെ എക്സ്റേ ഡിഫ്രാക്ഷൻ പരീക്ഷണങ്ങളിലൂടെ മൂലകങ്ങളുടെ ഗുണങ്ങൾ പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് അറ്റോമിക മാസിനെ അല്ല, മറിച്ച് അറ്റോമിക നമ്പറിനെയാണ് എന്ന് കണ്ടെത്തി. തുടർന്ന് അദ്ദേഹം മെൻഡലീഫിന്റെ പീരിയോഡിക് നിയമം പരിഷ്കരിച്ചു. ഇത് ആധുനിക പീരിയോഡിക് നിയമം എന്ന് അറിയപ്പെടുന്നു.

Question 4.
പീരിയഡുകളുടെ എണ്ണമെത്ര?
Answer:
ഏഴ് (7)

Question 5.
ഗ്രൂപ്പുകളുടെ എണ്ണം എഴുതുക.
Answer:
പതിനെട്ട് (18)

Question 6.
മൂലകങ്ങളുടെ എണ്ണം ഏറ്റവും കുറവുള്ള പീരിയഡ് ഏത്?
Answer:
പീരിയഡ് 1 (രണ്ട് മൂലകങ്ങൾ)

9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ

Question 7.
2-ഉം 3-ഉം പീരിയഡുകളിലെ മൂലകങ്ങളുടെ എണ്ണം ഒരു പോലെയാണോ?
Answer:
അതെ (എട്ടുവീതം)

Question 8.
4-ാം പീരിയഡിൽ എത്ര മൂലകങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
Answer:
പതിനെട്ട് (18)

Question 9.
ഒരു മൂലകത്തെ സംബന്ധിച്ച് എന്തെല്ലാം വിവരങ്ങളാണ് പീരിയോഡിക് ടേബിളിൽ നിന്നും ലഭിക്കുന്നത്?
Answer:

  1. പേര്
  2. പ്രതീകം
  3. അറ്റോമിക നമ്പർ
  4. മാസ് നമ്പർ
  5. ഇലക്ട്രോൺ വിന്യാസം
  6. ഭൗതികാവസ്ഥ
  7. ഗ്രൂപ്പ് നമ്പർ
  8. പീരിയഡ് നമ്പർ

Question 10.
ഒന്നാം ഗ്രൂപ്പ് മൂലകങ്ങളുമായി ബന്ധപ്പെട്ട പട്ടിക പൂർത്തിയാക്കുക.

മൂലകം പ്രതീകം അറ്റോമിക നമ്പർ ഇലക്ട്രോൺ വിന്യാസം
ലിഥിയം Li 3
സോഡിയം Na 11
പൊട്ടാസ്യം 2, 8, 8, 1
റുബീഡിയം Rb 2, 8, 18, 8, 1
സീസിയം 55 2, 8, 18, 18, 8 ,1
ഫ്രാൻസിയം Fr 2, 8, 18, 32, 18 , 8, 1

Answer:

മൂലകം പ്രതീകം അറ്റോമിക നമ്പർ ഇലക്ട്രോൺ വിന്യാസം
ലിഥിയം Li 3 2, 1
സോഡിയം Na 11 2, 8, 1
പൊട്ടാസ്യം K 19 2, 8, 8, 1
റുബീഡിയം Rb 37 2, 8, 18, 8, 1
സീസിയം Cs 55 2, 8, 18, 18, 8, 1
ഫ്രാൻസിയം Fr 87 2, 8, 18, 32, 18 , 8, 1

Question 11.
ഒന്നാം ഗ്രൂപ്പ് മൂലകങ്ങളിൽ ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണത്തിൽ എന്തെങ്കിലും പ്രത്യേക തയുണ്ടോ?
Answer:
തുല്യമാണ്.

9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ

Question 12.
രണ്ടാം ഗ്രൂപ്പ് മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം പീരിയോഡിക്ടേബിളിന്റെ സഹായത്തോടെ എഴുതൂ.
Answer:
9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ 4
ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ട മൂലകങ്ങളുടെ ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണം ഒരുപോലെയാണെന്ന് മനസ്സിലായല്ലോ.

മൂലകങ്ങളുടെ രാസഗുണങ്ങൾക്കടിസ്ഥാനം അവയുടെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണ മാണ്. സാധാരണയായി ഈ ഇലക്ട്രോണുകളാണ്രാ സപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്.
ഓരോ ഗ്രൂപ്പിലെയും മൂലകങ്ങളുടെ പൊതുവായ സവിശേഷതകളുടെ അടിസ്ഥാനത്തിൽ അവയെ മൂലക കുടുംബങ്ങളായി പരിഗണിക്കാം.

ചുവടെ നൽകിയിരിക്കുന്ന മൂലക കുടുംബങ്ങളുടെ പട്ടിക ശ്രദ്ധിക്കൂ.

ഗ്രൂപ്പ് നമ്പർ മൂലക കുടുംബത്തിന്റെ പേര്
1 ആൽക്കലി ലോഹങ്ങൾ
2 ആൽക്കലൈൻ എർത്ത് ലോഹങ്ങൾ
3 മുതൽ 12 വരെ സംക്രമണ മൂലകങ്ങൾ
13 ബോറോൺ കുടുംബം
14 കാർബൺ കുടുംബം
15 നൈട്രജൻ കുടുംബം
16 ഓക്സിജൻ കുടുംബം
17 ഹാലൊജനുകൾ
18 ഉൽക്കൃഷ്ട വാതകങ്ങൾ

പീരിയോഡിക് ടേബിളിലെ 1-ഉം 2-ഉം ഗ്രൂപ്പുകളിലെയും 13 മുതൽ 18 വരെയുള്ള ഗ്രൂപ്പുകളിലെയും മൂലകങ്ങളാണ് പ്രധാന ഗ്രൂപ്പ് മൂലകങ്ങൾ.

Question 13.
ഇവയിൽ നിങ്ങൾക്കും പരിചിതമായ മൂലകങ്ങൾ ഏതൊക്കെ?
Answer:
ഹൈഡ്രജൻ, നൈട്രജൻ, ഓക്സിജൻ, ക്ലോറിൻ, അലുമിനിയം, സോഡിയം.

Question 14.
ഇവയിൽ ലോഹങ്ങൾക്ക് ഉദാഹരണമെഴുതുക
Answer:
Li, Na, K, Rh, Cs, Fr, Be, Mg, Ca, Sr, Ba, Ra, Al, Ga, Sn, Pb, …………….

Question 15.
ഇവയിൽ അലോഹങ്ങൾ ഉൾപ്പെടുന്നുണ്ടോ?
Answer:
B, C, Si, N, P, O, S, F, U, Br, He, Ne, Ar, …………………

Question 16.
ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിലുള്ള മൂലകങ്ങൾ ഈ ഗ്രൂപ്പുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ?
Answer:
ഖരാവസ്ഥയിലുള്ളവ :- Li, Na, K, Rb, Be, Mg, Ca, Sr, Ba, Ra, B, Al, In, TI, C, Si, Ge, Sn, Pb, S, Se, Te, PO, I, Al.
ദ്രാവകാവസ്ഥയിലുള്ളവ :- Cs, Fr, Hg, Ga, Br.
വാതകാവസ്ഥയിലുള്ളവ :- H, N, O, F, CI, He, Ne, Ar, Kr, Xe, Rn.

Question 17.
പട്ടികയിൽ നൽകിയിരിക്കുന്ന മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ ഇലക്ട്രോൺ പൂരണം നടക്കുന്നത് എപ്രകാരമാണ്?
Answer:
ഇടത്തുനിന്നും വലത്തോട്ട് പോകുംതോറും അറ്റോമിക നമ്പർ കൂടുന്നതനുസരിച്ച് ബാഹ്യതമ ഷെല്ലിൽ അതേ ഇലക്ട്രോണിന്റെ എണ്ണം ക്രമമായി കൂടിവരുന്നു.

9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ

Question 18.
ഒരേ പീരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുംതോറും ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണത്തിൽ എന്തുമാറ്റമാണ് ഉണ്ടാകുന്നത്?
Answer:
ഒരേ പീരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുംതോറും പ്രധാന ഗ്രൂപ്പ് മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ 8 ഇലക്ട്രോണുകൾ നേടുന്നതു വരെ ഓരോ ഇലക്ട്രോൺ വീതം കൂടി വരുന്നു.

പ്രധാനഗ്രൂപ്പ് മൂലകങ്ങളുടെ പ്രത്യേകതകൾ

  • ഗ്രൂപ്പിൽ സമാനമായ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നു.
  • ഇവയിൽ ലോഹങ്ങൾ, അലോഹങ്ങൾ, ഉപലോഹങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട മൂലകങ്ങളുണ്ട്.
  • ഇവ വ്യത്യസ്ത ഭൗതികാവസ്ഥയിലുള്ള മൂലകങ്ങളെ പ്രതിനിധികരിക്കുന്നു.

Question 19.
പ്രധാന ഗ്രൂപ്പ് മൂലകങ്ങൾ ഉൾപ്പെടുന്ന മൂലക കുടുംബങ്ങൾ ഏതെല്ലാം?
Answer:
ഗ്രൂപ്പ് 1, 2, 13 മുതൽ 18 വരെ (ആൽക്കലി ലോഹങ്ങൾ, ആൽക്കലൈൻ എർത്ത് ലോഹങ്ങൾ, ബോറോൺ കുടുംബം, കാർബൺ കുടുംബം, ഓക്സിജൻ കുടുംബം, ഹാലൊജനുകൾ, ഉൽക്കൃഷ്ട വാതകങ്ങൾ)

Question 20.
ഉപലോഹങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പുകൾ ഏതെല്ലാം?
Answer:
ഗ്രൂപ്പ് 13ബോറോൺ
ഗ്രൂപ്പ് 14 സിലിക്കൺ, ജെർമേനിയം
ഗ്രൂപ്പ് 15 ആഴ്സനിക്, ആന്റിമണി

Question 21.
1-ഉം 2-ഉം ഗ്രൂപ്പുകളിലെ ചില മൂലകങ്ങൾ പട്ടികയിൽ നൽകിയിരിക്കുന്നു. പട്ടിക പൂർത്തിയാക്കുക
9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ 5
Answer:
9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ 6

Question 22.
ഇവിടെ മൂലകങ്ങളുടെ ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണവും ഗ്രൂപ്പ് നമ്പറും തമ്മിലുള്ള ബന്ധമെന്താണ്?
Answer:
ഒന്ന്, രണ്ട് ഗ്രൂപ്പുകളിലെ മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ് അവയുടെ ഗ്രൂപ്പ് നമ്പർ.

Question 23.
പീരിയോഡിക് ടേബിൾ അടിസ്ഥാനമാക്കി പട്ടിക പൂർത്തിയാക്കുക.
9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ 7
Answer:
9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ 8

Question 24.
13 മുതൽ 18 വരെയുള്ള ഗ്രൂപ്പുകളിലെ മൂലകങ്ങളുടെ ഗ്രൂപ്പ് നമ്പർ ലഭിക്കാൻ ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണത്തോടൊപ്പം ഏത് സംഖ്യയാണ് കൂട്ടിയത്?
Answer:
പത്ത് (10)

9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ

Question 25.
ഇവയിൽ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണത്തോടൊപ്പം 10 എന്ന സംഖ്യ കൂട്ടുന്നത് എന്തിനായിരിക്കും?
Answer:
രണ്ടാമത്തെ ഗ്രൂപ്പിനും 13-ാമത്തെ ഗ്രൂപ്പിനുമിടയിൽ 10 ഗ്രൂപ്പുകളിൽ സംക്രമണ മൂലകങ്ങൾ സ്ഥിതി ചെയ്യുന്നു.

Question 26.
സംക്രമണ മൂലകങ്ങളെ ഏതു ഗ്രൂപ്പുകളിലായാണ് വിന്യസിച്ചിരിക്കുന്നത്?
Answer:
3 മുതൽ 12 വരെയുള്ള ഗ്രൂപ്പുകളിൽ.
പീരിയോഡിക് ടേബിളിൽ രണ്ടാം ഗ്രൂപ്പ് കഴിഞ്ഞ് സംക്രമണ മൂലകങ്ങളുടെ 10 ഗ്രൂപ്പുകൾക്ക് ശേഷ മാണ് പതിമൂന്നാം ഗ്രൂപ്പ് മുതലുള്ള മൂലകങ്ങളെ വിന്യസിച്ചിരിക്കുന്നത്. 13 മുതൽ 18 വരെയുള്ള ഗ്രൂപ്പ് നമ്പർ ലഭിക്കാൻ ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണത്തോടൊപ്പം 10 എന്ന സംഖ്യ കൂട്ടുന്നത് എന്തി നാണെന്ന് മനസ്സിലായല്ലോ.
9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ 9
മൂലകങ്ങളുടെ പീരിയഡ് നമ്പർ കണ്ടുപിടിക്കുന്ന വിധം

Question 27.
പീരിയോഡിക് ടേബിളിന്റെ സഹായത്താൽ ചുവടെ കൊടുത്തിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.
9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ 10
Answer:
9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ 11

Question 28.
പട്ടികയിൽ നൽകിയിരിക്കുന്ന മൂലകങ്ങളുടെ പീരിയഡ് നമ്പറും ഷെല്ലുകളുടെ എണ്ണവും തമ്മിൽ എന്തെങ്കിലും ബന്ധം കണ്ടെത്താമോ?
Answer:
ഈ മൂലകങ്ങളിൽ അവയുടെ ആറ്റങ്ങളിലെ ഷെല്ലുകളുടെ എണ്ണമാണ് പീരിയഡ് നമ്പർ.

Question 29.
ഏതാനും പ്രധാന ഗ്രൂപ്പ് മൂലകങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ പട്ടികയിൽ നൽകിയിരിക്കുന്നു. പട്ടിക പൂർത്തിയാക്കുക.
9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ 12
Answer:
9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ 13

Question 30.
മുകളിൽ കൊടുത്തിരിക്കുന്നവ ഉൽക്കൃഷ്ട വാതകങ്ങളാണല്ലോ. ഇവ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു?
Answer:
പതിനെട്ടാം (18) ഗ്രൂപ്പിൽ.

Question 31.
ഹീലിയം ഒഴികെ മറ്റു മൂലകങ്ങളുടെ ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണത്തിൽ എന്ത് പ്രത്യേ കതയാണ് ഉള്ളത്?
Answer:
ഹീലിയം ഒഴികെ മറ്റു മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം 8 ആണ്.

Question 32.
8P, 10Q, 12R, 18S എന്നീ മൂലകങ്ങൾ നൽകിയിരിക്കുന്നു. പ്രതീകങ്ങൾ യഥാർത്ഥമല്ല.
a) ഇവയുടെ ഇലക്ട്രോൺ വിന്യാസം എഴുതുക.
b) ഇവയിൽ ഉൽക്കൃഷ്ട വാതകങ്ങൾ ഏതെല്ലാം?
Answer:
a) 8P – 2, 6
10Q – 2, 8
12R – 2, 8, 2
18S – 2, 8, 8

b) 10Q, 18S

9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ

Question 33.
നിങ്ങൾക്കു പരിചിതമായ സംക്രമണ മൂലകങ്ങൾ ഏതെല്ലാമാണ്. പീരിയോഡിക്ടേബിളിന്റെ സഹാ യത്താൽ കണ്ടെത്തൂ.
Answer:
അയൺ, കോപ്പർ, സിങ്ക്, സിൽവർ, മെർക്കുറി.

Question 34.
അവയെല്ലാം ലോഹങ്ങൾ ആണോ?
Answer:
അതെ. എല്ലാം ലോഹങ്ങൾ ആണ്.

Question 35.
ഏത് പീരിയഡ് മുതലാണ് സംക്രമണ മൂലകങ്ങൾ കാണപ്പെടുന്നത്?
Answer:
നാലാം പീരിയഡ് മുതൽ.
പീരിയോഡിക് ടേബിളിന്റെ ഇടതുഭാഗത്ത് പൊതുവേ ലോഹസ്വഭാവം കൂടിയ ഒന്നും രണ്ടും ഗ്രൂപ്പ് മൂലക ങ്ങളും വലതുഭാഗത്ത് പൊതുവേ ലോഹസ്വഭാവം കുറഞ്ഞ 13 മുതൽ 18 വരെയുള്ള ഗ്രൂപ്പുകളിലെ മൂലക ങ്ങളും ആണല്ലോ കാണപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സംക്രമണ മൂലകങ്ങളുടെ സ്ഥാനം എങ്ങനെ സൂചിപ്പിക്കാം?

ലോഹസ്വഭാവം കൂടിയ മൂലകങ്ങൾക്കും ലോഹസ്വഭാവം പൊതുവേ കുറഞ്ഞ മൂലകങ്ങൾക്കും ഇടയി ലാണ് ഇവയുടെ സ്ഥാനം.

രണ്ടാം ഗ്രൂപ്പിലെ ലോഹസ്വഭാവം കൂടിയ മൂലകങ്ങളിൽ നിന്ന് 13-ാം ഗ്രൂപ്പ് മുതൽ ലോഹസ്വഭാവം പൊതുവെ കുറഞ്ഞ മൂലകങ്ങളിലേക്കുള്ള ക്രമാനുഗതമായ പരിവർത്തനം അഥവാ സംക്രമണം സൂചിപ്പിക്കുന്നതിനാലാണ് 3 മുതൽ 12 വരെയുള്ള ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന മൂലകങ്ങളെ സംക്രമണ മൂലകങ്ങൾ എന്ന് വിളിക്കുന്നത്.

Question 36.
പട്ടികയിൽ കൊടുത്തിട്ടുള്ള രാസവസ്തുക്കൾ പരിശോധിച്ച് അവയുടെ രാസസൂത്രം, നിറം എന്നിവ ടീച്ചറിന്റെ സഹായത്തോടെ കണ്ടെത്തി സയൻസ് ഡയറിയിൽ രേഖപ്പെടുത്തുക.
9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ 14
Answer:
9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ 15
മിക്ക സംക്രമണ മൂലകങ്ങളുടെ സംയുക്തങ്ങളും നിറമുള്ളവയാണ്.

  • 3 മുതൽ 12 വരെയുള്ള ഗ്രൂപ്പുകൾ ഉൾപ്പെട്ട മൂലകങ്ങളാണ് സംക്രമണ മൂലകങ്ങൾ.
  • ഇവയിൽ ബാഹ്യതമ ഷെല്ലിന് തൊട്ടുള്ളിലുള്ള ഷെല്ലിലാണ് ഇലക്ട്രോൺ പൂരണം നടക്കുന്നത്.
  • ഗ്രൂപ്പിലും പീരിയഡിലും രാസഗുണങ്ങളിൽ പൊതുവേ സാദൃശ്യം കാണിക്കുന്നു.
  • ഇവ ലോഹങ്ങളാണ്.
  • ഇവയുടെ സംയുക്തങ്ങളെല്ലാം പൊതുവേ നിറമുള്ളവയാണ്.

Question 37.
പിരിയോഡിക് ടേബിളിലെ ആറാം പീരിയഡിൽ എത്ര മൂലകങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?
Answer:
പതിനെട്ട് (18)

Question 38.
അറ്റോമിക് നമ്പർ 57 ആയ ലാൻഥനത്തിന്റേയും തുടർന്നുവരുന്ന 14 മൂലകങ്ങളുടെയും സ്ഥാനം എവിടെയാണെന്ന് കണ്ടെത്തുക.
Answer:
പീരിയോഡിക് ടേബിളിന്റെ പ്രധാനഭാഗത്തിന് ചുവടെ ആദ്യവരിയായി സ്ഥാനം നൽകിയിരിക്കുന്നു.

9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ

Question 39.
7-ാം പീരിയഡിൽ അറ്റോമികനമ്പർ 89 ആയ ആക്റ്റീനിയത്തിന്റെയും തുടർന്നുവരുന്ന 14 മൂലക ങ്ങളുടെയും സ്ഥാനം എവിടെയാണ്?
Answer:
പീരിയോഡിക് ടേബിളിന്റെ പ്രധാനഭാഗത്തിന് ചുവടെ രണ്ടാം വരിയായി സ്ഥാനം നൽകിയിരിക്കുന്നു.

6-ാം പീരിയഡിൽ ലാൻഥനത്തേയും തുടർന്നുവരുന്ന 14 മൂലകങ്ങളേയും പീരിയോഡിക് ടേബിളിൽ ചുവടെ പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്നു. അറ്റോമിക നമ്പർ 57 ആയ ലാൻഥനം (La) മുതൽ അറ്റോമിക നമ്പർ 71 ആയ ലുട്ടീഷ്യം (Lu) വരെയുള്ള മൂലകങ്ങളെ ലാൻഥനോയ്ഡുകൾ എന്നു വിളിക്കുന്നു.

7-ാം പീരിയഡിലെ ആക്റ്റീനിയവും തുടർന്നുവരുന്ന 14 മൂലകങ്ങളും പീരിയോഡിക് ടേബിളിൽ ലാൻഥനോയ്ഡുകൾക്ക് ചുവടെ പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു. അറ്റോമിക നമ്പർ 89 ആയ ആക്റ്റീനിയം (Ac) മുതൽ അറ്റോമിക നമ്പർ 103 ആയ ലോറൻഷ്യം (Lr) വരെയുള്ള
മൂലകങ്ങളെ ആക്റ്റിനോയ്ഡുകൾ എന്നു വിളിക്കുന്നു.

ലാൻഥനോയ്ഡുകളും ആക്റ്റിനോയ്ഡുകളും അന്തഃസംക്രമണ മൂലകങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ലാൻഥനോയ്ഡുകൾ റെയർ എർത്ത്സ് എന്നും അറിയപ്പെടുന്നുണ്ട്. ആക്റ്റിനോയ്ഡുകളിൽ യുറേനി യത്തിന് (U) ശേഷമുള്ള മൂലകങ്ങൾ മനുഷ്യനിർമ്മിതമാണ്.

Question 40.
സംക്രമണ മൂലകങ്ങളുടെയും അവയുടെ സംയുക്തങ്ങളുടെയും നിത്യജീവിതത്തിലെ ഉപയോ ഗങ്ങൾ കണ്ടെത്തുക.
Answer:

  • എല്ലാ സംക്രമണ മൂലകങ്ങളും ഉപയോഗമുള്ള ലോഹങ്ങളാണ്. (Fe, Cu, Zn, Ag, Au)
  • ലോഹസങ്കരങ്ങൾ നിർമ്മിക്കാൻ സംക്രമണ മൂലകങ്ങൾ ഉപയോഗിച്ചുവരുന്നു.
  • ഗ്ലാസ്, കരിമരുന്നുപ്രയോഗം എന്നിവയ്ക്ക് വ്യത്യസ്ത നിറം നൽകാൻ ഇവയുടെ സംയുക്തങ്ങൾ ഉപയോഗിച്ചുവരുന്നു.
  • സംക്രമണ മൂലകങ്ങളും അവയുടെ സംയുക്തങ്ങളും ഉൽപ്രേരകങ്ങളായി ഉപയോഗിച്ചുവരുന്നു.

Question 41.
ഒരു ഗ്രൂപ്പിൽ മുകളിൽ നിന്നും താഴോട്ടു വരുംതോറും ഷെല്ലുകളുടെ എണ്ണത്തിന് എന്തു സംഭവിക്കുന്നു? Answer:
ഷെല്ലുകളുടെ എണ്ണം വർദ്ധിക്കുന്നു.

Question 42.
ഷെല്ലുകളുടെ എണ്ണം കൂടുന്നത് ആറ്റത്തിന്റെ വലിപ്പത്തെ എങ്ങനെ സ്വാധീനിക്കുന്നു?
Answer:
ഷെല്ലുകളുടെ എണ്ണം വർദ്ധിക്കുമ്പോൾ ആറ്റത്തിന്റെ വലിപ്പം വർദ്ധിക്കുന്നു.

Question 43.
അറ്റോമിക നമ്പർ കൂടുമ്പോൾ പ്രോട്ടോണുകളുടെ എണ്ണത്തിന് എന്തു സംഭവിക്കുന്നു?
Answer:
വർദ്ധിക്കുന്നു.

Question 44.
അറ്റോമിക നമ്പർ കൂടുമ്പോൾ ന്യൂക്ലിയർ ചാർജിന് എന്തു സംഭവിക്കുന്നു?
Answer:
വർദ്ധിക്കുന്നു.

Question 45.
അപ്പോൾ ആറ്റത്തിന്റെ വലിപ്പത്തിന് എന്തു സംഭവിക്കുന്നു? കാരണമെന്ത്?
Answer:
ആറ്റത്തിന്റെ വലിപ്പം കുറയുന്നു. കാരണം ന്യൂക്ലിയർ ചാർജ് കൂടുമ്പോൾ ന്യൂക്ലിയസിന് ബാഹ്യതമ ഇലക്ട്രോണുകളിലുള്ള ആകർഷണ ബലം കൂടുന്നു.

ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേക്ക് വരുംതോറും ന്യൂക്ലിയർ ചാർജ് വർദ്ധിക്കുന്നുണ്ടെങ്കിലും അതിന്റെ സ്വാധീനത്തെ മറികടക്കുന്ന വിധത്തിൽ ഷെല്ലുകളുടെ എണ്ണം കൂടുന്നതിനാൽ ആറ്റത്തിന്റെ വലിപ്പം കൂടിവരുന്നു.

പീരിയോഡിക് ടേബിളിലെ രണ്ടാം പീരിയഡിൽ ഉൾപ്പെട്ട മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം ചുവടെ കൊടുത്തിരിക്കുന്നു.
9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ 16

Question 46.
പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ടു പോകുംതോറും ഷെല്ലുകളുടെ എണ്ണത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുന്നുണ്ടോ? .
Answer:
ഇല്ല

Question 47.
ന്യൂക്ലിയർ ചാർജ് കൂടുന്നുണ്ടോ?
Answer:
ന്യൂക്ലിയർ ചാർജ് കൂടുന്നു.
ഒരു പീരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുംതോറും ന്യൂക്ലിയർ ചാർജ് കൂടുന്നുവെങ്കിലും ഷെല്ലുകളുടെ എണ്ണത്തിൽ മാറ്റം വരുന്നില്ല.

9th Class Chemistry Chapter 2 Notes Solutions Malayalam Medium പീരിയോഡിക് ടേബിൾ

Question 48.
ബാഹ്യതമ ഇലക്ട്രോണുകളിൻമേലുള്ള ന്യൂക്ലിയസിന്റെ ആകർഷണബലത്തിന് എന്തു മാറ്റമു ണ്ടാകുന്നു?
Answer:
കൂടുന്നു.

Question 49.
അപ്പോൾ ആറ്റത്തിന്റെ വലിപ്പത്തിന് എന്തു മാറ്റമുണ്ടാകും?
Answer:
ആറ്റത്തിന്റെ വലിപ്പം കുറയും.

ഒരു പീരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുംതോറും ഷെല്ലുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടാകുന്നില്ല. എന്നാൽ ന്യൂക്ലിയർ ചാർജ് ക്രമേണ കൂടുന്നു. ബാഹ്യതമ ഇലക്ട്രോണുകളിൽ ന്യൂക്ലിയസിന്റെ ആകർഷണബലം കൂടുന്നു. അതിനാൽ ആറ്റത്തിന്റെ വലിപ്പം ക്രമേണ കുറയുന്നു.

ഗ്രൂപ്പിൽ മുകളിൽ നിന്നും താഴോട്ടു വരുന്തോറും ആറ്റത്തിന്റെ വലിപ്പം കൂടുന്നു. പീരിയഡിൽ ഇടത്തു നിന്നും വലത്തോട്ടു പോകുംതോറും ആറ്റത്തിന്റെ വലിപ്പം കുറയുന്നു.

Question 50.
പീരിയോഡിക്ടേബിളിൽ പൊതുവെ വലിപ്പം കൂടിയ ആറ്റങ്ങളുടെ സ്ഥാനം എവിടെയായിരിക്കും?
Answer:
ഇടത്തേയറ്റത്തു ചുവടു ഭാഗത്ത്.

Question 51.
പൊതുവെ വലിപ്പം കുറഞ്ഞ ആറ്റങ്ങൾ എവിടെ കാണപ്പെടുന്നു?
Answer:
വലത്തേയറ്റത്തു മുകൾഭാഗത്ത്.
ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേക്ക് വരുംതോറും ആറ്റത്തിന്റെ വലിപ്പം കൂടിവരുന്നു. ഒരു പീരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുംതോറും ആറ്റത്തിന്റെ വലിപ്പം പൊതുവേ കുറഞ്ഞുവരുന്നു.

Leave a Comment