Students often refer to SCERT Kerala Syllabus 9th Standard History Notes Pdf and Class 9 Social Science Geography Chapter 1 Notes Malayalam Medium ലോകത്തിൻ്റെ നെറുകയിൽ Questions and Answers that include all exercises in the prescribed syllabus.
9th Class Geography Chapter 1 Notes Question Answer Malayalam Medium
Kerala Syllabus 9th Standard Social Science Geography Notes Malayalam Medium Chapter 1 ലോകത്തിൻ്റെ നെറുകയിൽ
Class 9 Geography Chapter 1 Notes Kerala Syllabus Malayalam Medium
Question 1.
നൽകിയിട്ടുള്ള ഇന്ത്യയുടെ ഭൗതികഭൂപടം (Topic 1) പരിശോധിച്ച് ഉത്തരപർവതമേഖലയുടെ സ്ഥാനം മനസ്സിലാക്കൂ. പാമീർ പർവതക്കെട്ടിൽനിന്നും ഉദ്ഭവിക്കുന്ന മറ്റ് പർവതനിരകളേതൊക്കെ എന്ന് കണ്ടെത്തി പട്ടികപ്പെടുത്തൂ.
Answer:
- കുൻലുൻ
- ടിയാൻ ഷാൻ
- ഹിന്ദുകുഷ്
Question 2.
സമുദ്രനിരപ്പിൽ നിന്നും ശരാശരി 900 മീറ്ററിനുമുകളിൽ ഉയരമുള്ള ഭൂരൂപങ്ങൾ പൊതുവെ പർവതങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ ഭൗതികഭൂപടം (Topic 1) വിശകലനം ചെയ്ത് ഇന്ത്യയിലെ പ്രധാന പർവതനിരകൾ കണ്ടെത്തി എന്റെ. ഭൂപടശേഖരത്തിൽ ഉൾപ്പെടുത്തൂ.
Answer:
Question 3.
ഉത്തരപർവതമേഖലയിലെ മൂന്നുവിഭാഗങ്ങളിൽ ഉൾപ്പെടുന്ന പർവതനിരകൾ ഏതെല്ലാമെന്ന് ഹിമാലയപർവതനിരകളുടെ ഭൂപ്രകൃതി വിഭാഗങ്ങളുടെ ഭൂപടം (Topic 1.1) നിരീക്ഷിച്ചു കണ്ടെത്തി പട്ടിക പൂർത്തിയാക്കൂ. ഭൂപടത്തിന്റെ സൂചിക ഇതിനായി പ്രയോജനപ്പെടുത്തുമല്ലോ.
Answer:
Question 4.
ഹിമാലയപർവതനിരകളുടെ (ഭൂപ്രകൃതി വിഭാഗങ്ങൾ) ഭൂപടം (Topic 1.1) നിരീക്ഷിച്ച് ഹിമാദ്രി, ഹിമാചൽ, സിവാലിക് എന്നീ നിരകളുടെ സ്ഥാനം കണ്ടെത്തി അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങൾ പട്ടികപ്പെടുത്തൂ.
Answer:
Question 5.
ലോകത്തിലെ ഉയരമേറിയ പർവതനിരകളിലൊന്നായ ഹിമാലയം ഇന്നും വളർന്നു കൊണ്ടിരിക്കുകയാണെന്ന് നിങ്ങൾക്കറിയാമോ? എന്തുകൊണ്ടായിരിക്കും?
Answer:
ഭൗമശിലാപാളികളുടെ ചലനം (Plate Tectonics) ആണ് ഇതിനുകാരണം. വൻകരയും സമുദ്രഭാഗവും ചേർന്ന ശിലാപാളികളാണ് ടെക്ടോണിക് ഫലകങ്ങൾ (Tectonic Plates). ശിലാമണ്ഡലത്തിന് താഴെ ഉയർന്നതാപത്താൽ ശിലകൾ ഉരുകി അർധദ്രവാവസ്ഥയിൽ നിലകൊള്ളുന്ന ഭാഗമാണ് അസ്തനോസ്ഫിയർ.
അസ്തനോസ്ഫിയറിനു മുകളിലൂടെ ടെക്ടോണിക് ഫലകങ്ങൾ സാവധാനം ചലിച്ചുകൊണ്ടിരിക്കുന്നു. ഫലകചലനം മൂലം ഫലക അതിരുകളിൽ പർവതരൂപീകരണം പോലുള്ള ഭൗമപ്രവർത്തനങ്ങൾ സജീവമാണ്.
Question 6.
ഹിമാലയപർവതം രൂപംകൊണ്ടിട്ടുള്ളത് ഏതുതരം ഫലകാതിരിലാണ്?
Answer:
സംയോജകസീമ
Question 7.
ഹിമാലയത്തിന്റെ മൂന്ന് പ്രാദേശികമേഖലകളും അവയെ വേർതിരിക്കുന്ന നദികളുമാണ് ചുവടെ നൽകിയിട്ടുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഹിമാലയപർവതനിരകളുടെ (പ്രാദേശിക വിഭാഗങ്ങൾ) ഭൂപടം (Topic 3) നിരീക്ഷിച്ച് മൂന്ന് പ്രാദേശിക മേഖലകളും അവയെ വേർതിരിക്കുന്ന നദികളുടെ സ്ഥാനവും കണ്ടെത്തി ഇന്ത്യയുടെ ഭൂപടരൂപരേഖയിൽ വരച്ചു ചേർക്കൂ.
Answer:
Question 8.
ഹിമാലയൻ നദികൾ വർഷം മുഴുവൻ ജലസമൃദ്ധമായിരിക്കാൻ കാരണം എന്തായിരിക്കും?
Answer:
ഹിമാനികളാണ് ഹിമാലയൻ നദികൾ വർഷം മുഴുവൻ ജല സമൃദ്ധമായിരിക്കാൻ കാരണം.
Question 9.
ഹിമാലയത്തിലെ പ്രധാന ചുരങ്ങൾ ഒരു അറ്റ്ലസിന്റെ സഹായത്തോടെ കണ്ടെത്തി എന്റെ ഭൂപടശേഖരത്തിൽ ഉൾപ്പെടുത്തൂ.
Answer:
Question 10.
ചൂടുനീരുറവകൾ രൂപപ്പെടുന്നതെങ്ങനെ?
Answer:
മഴവെള്ളം ഭൂമിക്കടിയിലേക്ക് ഊർന്നിറങ്ങി ഭൂഗർഭജലത്തിന്റെ ഭാഗമാകുന്നു. പർവതരൂപീകരണം പോലുള്ള ഭൗമപ്രവർത്തനങ്ങൾ സജീവമായ ഇടങ്ങളിൽ ഭൗമോപരിതലത്തിനടിയിലെ ശിലാപാളികൾ ചൂടുപിടിക്കുകയും ഈ ശിലകൾ ഭൂഗർഭജലത്തെ ചൂടാക്കുകയും ചെയ്യുന്നു. ഇങ്ങനെ ചൂടുപിടിച്ച ഭൂഗർഭജലം ഭൗമോപരിതലത്തിൽ ഉറവകളായെത്തുന്നതാണ് ചൂടുനീരുറവകൾ.
Question 11.
ഇന്ത്യയിൽ ഉൾപ്പെടുന്ന മധ്യഹിമാലയത്തിന്റെ ഭാഗങ്ങൾ ഹിമാലയ പർവതനിരകളുടെ പ്രാദേശിക വിഭാഗങ്ങൾ ഭൂപടത്തിൽ (Topic 3) നിന്നും കണ്ടെത്തൂ. എന്റെ ഭൂപടശേഖരത്തിൽ (My Own Atlas) ഉൾപ്പെടുത്തൂ.
Answer:
Question 12.
ഹിമാലയപർവതപ്രദേശത്ത് ധാരാളം മേഖലയും ഏറെ സുഖവാസകേന്ദ്രങ്ങൾ രൂപം കൊണ്ടിട്ടുള്ളത്എ ന്തുകൊണ്ടായിരിക്കും?
Answer:
സുഖവാസ കേന്ദ്രങ്ങളും, സുഖകരമായ ശൈത്യകാലത്തുള്ള വിശാലമായ പുൽമേടുകളും, കാലാവസ്ഥയും, സാഹസിക ടൂറിസത്തിനുള്ള വിനോദ സഞ്ചാര സാധ്യതകളും, പർവതങ്ങൾ, മനോഹരമായ ചൂടുനീരുറവകളുടെ സാധ്യതകളും, കൊടുമുടികൾ, താഴ്വരകൾ, വെള്ളച്ചാട്ടങ്ങൾ ഇവയെല്ലാം ധാരാളം സുഖവാസകേന്ദ്രങ്ങൾ ഹിമാലയ പർവതമേഖലയിൽ രൂപം കൊള്ളാൻ കാരണമായി.
Question 13.
വേനൽക്കാലത്തും വെള്ളപ്പൊക്ക സാധ്യതയുള്ളവയാണ് ഹിമാലയൻ നദികൾ. എന്തുകൊണ്ട്?
Answer:
വേനൽക്കാലത്ത് മഞ്ഞുരുകി ധാരാളം ജലം ലഭിക്കുന്നതിനാൽ ഹിമാലയൻ നദികൾ. വേനൽക്കാലത്തും വെള്ളപ്പൊക്ക സാധ്യതയുളളവയാണ്.
Question 14.
ഹിമാലയൻ നദികളുടെ ഭൂപടത്തിൽ നിന്നും (Topic 4.2) ഹിമാലയൻ നദികളെ തിരിച്ചറിഞ്ഞ്, ഹിമാലയൻ നദീഭൂപടം തയ്യാറാക്കി എന്റെ ഭൂപടശേഖരത്തിൽ (My own atlas) ചേർക്കുക.
Answer:
Question 15.
പർവതനിരകൾക്കിടയിലെ താഴ്വരകളിൽ എക്കൽമണ്ണ് കാണപ്പെടാൻ കാരണമെന്തായിരിക്കും?
Answer:
നദികളും അവസാദങ്ങൾ ധാരാളമായി നിക്ഷേപിക്കുന്നത് കൊണ്ടാണ് താഴ്വാരങ്ങളിൽ എക്കൽ മണ്ണ് ധാരാളമായി കാണപ്പെടുന്നത്.
ലോകത്തിൻ്റെ നെറുകയിൽ Class 9 Extended Activities
Question 1.
ഉത്തരപർവതമേഖലയുമായി ബന്ധപ്പെട്ട ജനജീവിതത്തിന്റെ നേർക്കാഴ്ച എന്ന തലക്കെട്ടിൽ ഒരു ഉപന്യാസം തയ്യാറാക്കുക.
Answer:
ഉത്തരപർവതമേഖലയുമായി ബന്ധപ്പെട്ട ജനജീവിതത്തിന്റെ നേർക്കാഴ്ച
ഉത്തരപർവതമേഖല, അഥവാ ഉത്തരേന്ത്യയിലെ ഹിമാലയ പ്രദേശം, പ്രകൃതിയുടെ മഹത്വം പരിപൂർണമായി കാണിച്ചുതരുന്നൊരു പ്രദേശമാണ്. ഇന്ത്യയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം തികച്ചും വ്യത്യസ്തമായ ഒരു ജീവിതശൈലിക്കും സംസ്കാരത്തിനും അവകാശിയാണ്.
ഉത്തരപർവതമേഖലയിൽ കാലാവസ്ഥയും ഭൂഗർഭഘടനയും ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. മണ്ണിടിച്ചിലുകൾ, മഞ്ഞുവീഴ്ചകൾ, ഭൂകമ്പങ്ങൾ എന്നിവ ഇവിടെ സാധാരണമാണ്. പർവതങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശം അതിന്റെ അനന്യമായ സംസ്കാരത്തിലും സമ്പ്രദായങ്ങളിലും പ്രശസ്തമാണ്.
ഹിമാലയൻ പ്രദേശങ്ങളിൽ വിവിധ മതവിഭാഗങ്ങൾ താമസിക്കുന്നു, പ്രത്യേകിച്ച് ബുദ്ധമതവും ഹിന്ദുമതവും. ഉത്തരപർവത പ്രദേശത്തെ ജനങ്ങൾക്ക് ആരോഗ്യസേവനങ്ങൾ ലഭ്യമാക്കൽ വലിയ വെല്ലുവിളിയാണ്. പർവതങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളിൽ ആവശ്യമായ ചികിത്സ സൗകര്യങ്ങൾ കുറവാണ്.
പ്രകൃതിദത്തമായ ഔഷധസസ്യങ്ങൾ ധാരാളമുള്ള ഇവിടെ ആയുർവേദ ചികിത്സയിൽ വലിയ പ്രാധാന്യമുണ്ട്. ഹിമാലയത്തിലെ ജൈവ വൈവിധ്യം കൊണ്ട് ആരോഗ്യസംരക്ഷണത്തിനായി ഉപയോഗിക്കുന്ന പല ഔഷധസസ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൃഷിയും പശുപരിപാലനവും പ്രധാന ജീവിതോപാധികളായുള്ള ഈ മേഖലയിൽ ജനങ്ങൾ പരമ്പരാഗത രീതികൾ അനുസരിച്ചാണ് കൃഷി ചെയ്യുന്നത്.
ഹിമാലയൻ പ്രദേശങ്ങൾ വിനോദസഞ്ചാരികളുടെ സ്വർഗ്ഗമാണ്. മഞ്ഞുമലകളും, നദികളും തടാകങ്ങളും, ട്രെക്കിംഗ് പാതകളും ഈ പ്രദേശത്തെ വിനോദസഞ്ചാരത്തിന്റെ കേന്ദ്രങ്ങളാക്കുന്നു. പ്രകൃതിയുടെ ചൂഷണങ്ങളും സാമൂഹിക വെല്ലുവിളികളും നേരിടുന്ന ഇവിടുത്തെ ജനങ്ങൾ വലിയ മനസിക ശക്തിയോടെയാണ് ജീവിക്കുന്നത്.
ഉത്തരപർവതമേഖലയുടെ സവിശേഷമായ ജനജീവിതം എത്രയോ വെല്ലുവിളികൾക്കും സങ്കീർണ്ണതകൾക്കും ഇടയിലൂടെയാണ് കടന്നു പോകുന്നത്. പ്രകൃതിയുമായി യോജിച്ച് ജീവിക്കാൻ അവർ പഠിച്ചു. അവരുടെ പാരമ്പര്യങ്ങളും സംസ്കാരങ്ങളും അവരുടെ ജീവിതത്തിലൂടെ നവ്യമായ തുടിപ്പായി നിലനിൽക്കുന്നു. ഇത്തരമൊരു മേഖലയിലെ ജനങ്ങളുടെ ജീവിതം സമ്പൂർണ്ണമായും മനസ്സിലാക്കുന്നതിന്, അവിടുത്തെ ജനങ്ങളുടെ ജീവിതത്തിൽ നേരിട്ടുള്ള അനുഭവം മാത്രമാണ് ഉപകരിക്കുക.
Question 2.
ഉത്തരപർവതമേഖലയുടെ ഭാഗമായ പർവതനിരകൾ ഇന്ത്യയുടെ അടയാളപ്പെടുത്തി ഭൂപടശേഖരത്തിൽ (My Own Atlas) ചേർക്കുക.
Answer:
Question 3.
ഉത്തരപർവതമേഖലയിലെ ജനങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചേർത്ത് ചുമർപത്രിക തയ്യാറാക്കുക.
Answer:
Std 9 Geography Chapter 1 Notes Malayalam Medium Extra Question Answer
Question 1.
ഇന്ത്യയിലെ സാംസ്കാരിക വൈവിധ്യത്തിന് പിന്നിലെ ഒരു പ്രധാനപ്പെട്ട കാരണമാണ്
Answer:
കാലാവസ്ഥ
Question 2.
ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥയാണ്
Answer:
മൺസൂൺ കാലാവസ്ഥ
Question 3.
ഇന്ത്യയുടെ ഏറ്റവും വടക്കുഭാഗത്തായി കാണപ്പെടുന്ന ഭൂപ്രകൃതി സവിശേഷതയാണ് a. ഇന്ത്യൻ മരുഭൂമി
b. ഉത്തരേന്ത്യൻ സമതലം
c. ഉത്തരപർവത മേഖല
d. ഉപദ്വീപീയ പീഠഭൂമി
Answer:
c. ഉത്തരപർവത മേഖല
Question 4.
ഇന്ത്യയിലെ ഏറ്റവും ഫലഭൂയിഷ്ഠമായ ഭൂപ്രദേശമാണ്
a. തീരസമതലം
b. ഉത്തരേന്ത്യൻ സമതലം
c. ഉത്തരപർവത മേഖല
d. ഉപദ്വീപീയ പീഠഭൂമി
Answer:
b. ഉത്തരേന്ത്യൻ സമതലം
Question 5.
ഉത്തരപർവത മേഖല എപ്രകാരമാണ് രൂപം കൊണ്ടത്?
Answer:
ശിലാപാളികൾക്ക് വലനം സംഭവിച്ചാണ് ഉത്തരപർവത മേഖലരൂപം കൊണ്ടത്.
Question 6.
ഉത്തരപർവത മേഖലയുടെ വ്യാപ്തി എത്രയാണ്?
Answer:
പടിഞ്ഞാറ് സിന്ധുനദി മുതൽ കിഴക്ക് ബ്രഹ്മപുത്ര നദി വരെ ഏകദേശം 2400 കി.മീ. നീളത്തിൽ വ്യാപിച്ചു കിടക്കുന്നു.
Question 7.
ഭൂപ്രകൃതി സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഉത്തരപർവത മേഖലയെ എത്രയായി തരം തിരിച്ചിരിക്കുന്നു? അവ ഏതെല്ലാം?
Answer:
ഭൂപ്രകൃതി സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഉത്തരപർവത മേഖലയെ മൂന്നായി തരംതിരിച്ചി രിക്കുന്നു. അവയാണ് ട്രാൻസ് ഹിമാലയം, ഹിമാലയം, കിഴക്കൻ കുന്നുകൾ.
Question 8.
ഉത്തര പർവതമേഖലയുടെ ഏറ്റവും വടക്കുഭാഗത്തായി കാണപ്പെടുന്ന മേഖലയാണ്
a. ഹിമാലയം
b. ഗ്രേറ്റർ ഹിമാലയം
c. ട്രാൻസ് ഹിമാലയം
d. ലസ്സർ ഹിമാലയം
Answer:
c. ട്രാൻസ് ഹിമാലയം
Question 9.
ഹിമാലയ പർവതത്തെ പാമീർകെട്ടുമായി ബന്ധിപ്പിക്കുന്ന പർവതനിരയാണ്
a. കാരക്കോറം
b. ലഡാക്ക്
c. മൗണ്ട്
d. ഹിന്ദുകുഷ്
Answer:
a. കാരക്കോറം
Question 10.
ഹിമാലയത്തിന്റെ ഭാഗമായ പർവതനിരകൾ ഏതെല്ലാം?
Answer:
ഹിമാദ്രി, ഹിമാചൽ, സിവാലിക്.
Question 11.
ലോകത്തിലെ ഏറ്റവും ഉയരമേറിയ പർവതനിരകളിൽ വളർന്നുകൊണ്ടിരിക്കുന്നതിന്റെ കാരണം എന്താണ്?
Answer:
ഭൗമശിലാപാളികളുടെ ചലനമാണ് ഇതിന്റെ കാരണം.
Question 12.
സമുദ്ര ഭാഗവും വൻകരയും ചേർന്ന ശിലാപാളികൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
Answer:
ടെക്ടോണിക് ഫലകം
Question 13.
ടെക്ടോണിക് ഫലകത്തിന് താഴെയായി കാണപ്പെടുന്ന മേഖല ഏത് പേരിൽ അറിയപ്പെടുന്നു?
Answer:
അസ്തനോസ്ഫിയർ
Question 14.
മൂന്നു തരം ഫലക അതിരുകൾ ഏതെല്ലാം?
Answer:
ഫലകങ്ങൾ തമ്മിൽ അടുക്കുന്ന അതിരുകൾ – സംയോജക സീമ
ഫലകങ്ങൾ തമ്മിൽ അകലുന്ന അതിരുകൾ – വിയോജക സീമ
ഫലകങ്ങൾ തിരശ്ചീനമായി ഉരസി നീങ്ങുന്ന അതിരുകൾ – ഛേദക സീമ
Question 15.
മടക്കുപർവതങ്ങൾ രൂപം കൊള്ളുന്നത് എങ്ങനെ?
Answer:
സംയോജക സീമകളിൽ ശിലാമണ്ഡല ഫലകങ്ങളുടെ സമ്മർദ്ദഫലമായി ശിലാപാളികൾക്ക് വലനം സംഭവിക്കാറുണ്ട്. ഇതുമൂലം രൂപപ്പെടുന്ന പർവതനിരകളാണ് മടക്ക് പർവതങ്ങൾ.
Question 16.
ഹിമാലയ പർവതം രൂപം കൊണ്ടത് എങ്ങനെയെന്ന് വിവരിക്കുക.
Answer:
ഏകദേശം 150-160 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഉപദ്വീപീയ ഇന്ത്യയും ആസ്ട്രേലിയൻ വൻകരയും ഉൾപ്പെടുന്ന ഇന്ത്യൻ ഫലകത്തിന്റെ സ്ഥാനം ദക്ഷിണാർത്ഥഗോളത്തിൽ ആയിരുന്നു. പിന്നീട് ഇത് വടക്കോട്ട് നീങ്ങി യുറേഷ്യൻ ഫലകത്തിനടുത്ത് വന്നപ്പോൾ ഈ രണ്ട് ഫലകങ്ങളുടെയും ഇടയിൽ നിലകൊണ്ടിരുന്ന ടെഥീസ് സമുദ്രത്തിന്റെ അടിത്തട്ട് ഉയർന്നു വരാൻ തുടങ്ങി. അങ്ങനെയാണ് ഹിമാലയപർവതം രൂപം കൊണ്ടത്.
Question 17.
ഹിമാലയത്തെ പ്രാദേശികമായി വേർതിരിച്ചിരിക്കുന്നത് എപ്രകാരമാണ്? അവ ഏതെല്ലാം?
Answer:
പർവതനിരകൾക്ക് നദികളെ അടിസ്ഥാനപ്പെടുത്തി ഹിമാലയത്ത കുറുകെ ഒഴുകുന്ന പ്രാദേശികമായി
വിഭജിച്ചിരിക്കുന്നു.
- പടിഞ്ഞാറൻ ഹിമാലയം
- മധ്യ ഹിമാലയം
- കിഴക്കൻ ഹിമാലയം
Question 18.
പടിഞ്ഞാറൻ ഹിമാലയത്തിന്റെ വിസ്തൃതി എവിടെവരെയാണ്?
Answer:
ജമ്മു കാശ്മീരിന്റെ വടക്ക് സിന്ധു നദീ താഴ്വര മുതൽ ഉത്തരാഖണ്ഡിന്റെ കിഴക്ക് കാളിന്ദി (ഘാഘര നദിയുടെ പോഷകനദി) വരെ ഉൾപ്പെടുന്ന പ്രദേശമാണ് പടിഞ്ഞാറൻ ഹിമാലയം എന്നറിയപ്പെടുന്നത്.
Question 19.
പടിഞ്ഞാറൻ ഹിമാലയത്തെ എത്രയായി തരംതിരിച്ചിരിക്കുന്നു? അവ ഏതെല്ലാം?
Answer:
പടിഞ്ഞാറൻ ഹിമാലയത്തെ കാശ്മീർ ഹിമാലയം, ഹിമാചൽ ഹിമാലയം, ഉത്തരാഖണ്ഡ് ഹിമാലയം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നു.
Question 20.
ലോകത്തിലെ രണ്ടാമത്തെ ഉയരമേറിയ കൊടുമുടിയാണ്
a. കാഞ്ചൻ ജംഗ
b. നന്ദപർവത്
c. മൗണ്ട് K2
d. പീർപഞ്ചാൽ
Answer:
c. മൗണ്ട് K2
Question 21.
കാശ്മീർ ഹിമാലയത്തിൽ കാണപ്പെടുന്ന പ്രധാന ഹിമാനികൾ ഏതെല്ലാം?
Answer:
സിയാച്ചിൻ, ബോൽടോരോ
Question 22.
ജമ്മു പ്രദേശത്തെ കാശ്മീർ താഴ്വരയുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ്?
Answer:
പീർ പഞ്ചാൽ പർവതനിരയ്ക്ക് കുറുകെയുള്ള ബനിഹാൽ ചുരം.
Question 23.
ശ്രീനഗർ പട്ടണം ഏത് തടാകത്തിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
Answer:
ദാൽ തടാകം
Question 24.
എന്താണ് കാശ്മീർ ടൂറിസത്തിന്റെ മുഖമുദ്രയായി അറിയപ്പെടുന്നത്?
Answer:
ദാൽ തടാകത്തിലെ ശികാര തോണികളും ഫ്ലോട്ടിംഗ് മാർക്കറ്റുകളും.
Question 25.
എന്താണ് മർഗുകൾ?
Answer:
പർവത ചരിവുകളിൽ വേനൽക്കാലങ്ങളിൽ രൂപപ്പെടുന്ന പുൽമേടുകളാണ് മർഗുകൾ.
Question 26.
കാശ്മീർ ഹിമാലയത്തിലെ പ്രധാനപ്പെട്ട പുൽമേടുകൾ ഏതെല്ലാം?
Answer:
സോൺമർഗ്, ഗുൽമർഗ്
Question 27.
ഹിമാചൽ പ്രദേശത്തെ പ്രധാന നദികൾ ഏതെല്ലാം?
Answer:
ചിനാബ്, രവി, ബിയാസ്
Question 28.
ഹിമാചൽ പ്രദേശത്തെ പ്രധാന പർവതനിരകൾ ഏതെല്ലാം?
Answer:
ധൗളാധർ, പീർപഞ്ചാൽ
Question 29.
ഹിമാചൽ പ്രദേശത്തെ പ്രധാന തടാകങ്ങൾ ഏതെല്ലാം?
Answer:
ചന്ദ്രതാൽ, സൂരജ്താൽ.
Question 30.
ഹിമാചൽ പ്രദേശത്തെ പ്രധാന ചുരങ്ങൾ ഏതെല്ലാം?
Answer:
ഹിമാചൽ പ്രദേശത്തെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ബാരാലച്ചാ ലാ ചുരവും, കുളു താഴ്വരയെ ലാഹൂൽ, സ്പിതി എന്നീ താഴ്വരകളുമായി ബന്ധിപ്പിക്കുന്ന റോഹ്താങ് ചുരവും ആണ് ഹിമാചൽ ഹിമാലയത്തിലെ പ്രധാന ചുരങ്ങൾ.
Question 31.
ഹിമാചൽ ഹിമാലയത്തിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങൾ ഏതെല്ലാം?
Answer:
കുളു, കംഗ്ര, ലാഹൂൽ തുടങ്ങിയ മനോഹരമായ താഴ്വരകളും സുഖവാസകേന്ദ്രങ്ങളായ ഷിംല, മണാലി എന്നിവയും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനയിടങ്ങളാണ്.
Question 32.
ഉത്തരാഖണ്ഡ് ഹിമാലയത്തിന്റെ സ്ഥാനം എവിടെയാണ്?
Answer:
സത്ലജ് നദി മുതൽ കാളീ നദി വരെയുള്ള ഹിമാലയ പ്രദേശങ്ങൾ.
Question 33.
ഉത്തരാഖണ്ഡ് ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഉയരമേറിയ കൊടുമുടികൾ ഏതെല്ലാം?
Answer:
നന്ദാദേവി, കാമെറ്റ്, ബദരീനാഥ്, കേദാർനാഥ് തുടങ്ങിയവയാണ് ഉത്തരാഖണ്ഡ് ഹിമാലയത്തിലെ ഉയരം കൂടിയ കൊടുമുടികൾ.
Question 34.
ഗംഗാ നദിയുടെയും യമുനാ നദിയുടെയും ഉദ്ഭവസ്ഥാനം എവിടെ നിന്നാണ്?
Answer:
ഗംഗാ നദിയുടെയും യമുനാ നദിയുടെയും സ്ഥാനം ഗംഗോത്രി യമുനോത്രി ഹിമാനികളിൽ നിന്നാണ്.
Question 35.
ഉത്തരാഖണ്ഡ് ഹിമാലയത്തിലെ പ്രധാന തടാകങ്ങൾ ഏതെല്ലാം?
Answer:
നൈനിതാൽ, ഭീംതാൽ
Question 36.
എന്താണ് ദൂണുകൾ എന്നറിയപ്പെടുന്നത്? ഉദാഹരണം എഴുതുക.
Answer:
ലസ്സർ ഹിമാലയത്തിനും സിവാലിക് മലനിരകൾക്കുമിടയിൽ കാണപ്പെടുന്ന നിരപ്പായ താഴ്വരകളാണ് തൂണുകൾ. ദേരാദൂൺ ഇതിന് ഉദാഹരണമാണ്.
Question 37.
എന്താണ് ബുഗ്യാൽ?
Answer:
ഉത്തരാഖണ്ഡ് ഹിമാലയ പ്രദേശത്തെ ഉയർന്ന പർവത ചരിവുകളിൽ കാണപ്പെടുന്ന വേനൽക്കാല പുൽമേടുകളാണ് ബുഗ്യാൽ.
ഉദാ: ദയാരാ ബുഗ്യാൽ, ഗോർസോൺ ബുഗ്യാൽ
Question 38.
നേപ്പാൾ ഹിമാലയം എന്നറിയപ്പെടുന്ന ഹിമാലയ പ്രദേശമാണ്
a. പൂർവാചൽകുന്നുകൾ
b. കിഴക്കൻ ഹിമാലയം
c. മധ്യഹിമാലയം
d. കാശ്മീർ ഹിമാലയം
Answer:
c. മധ്യഹിമാലയം
Question 39.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ്.
a. പൂർവാചൽകുന്നുകൾ
b. നേപ്പാൾ ഹിമാലയം
c. കിഴക്കൻ ഹിമാലയം
d. പടിഞ്ഞാറൻ ഹിമാലയം
Answer:
b. നേപ്പാൾ ഹിമാലയം
Question 24.
പൂർവാചൽ കുന്നുകളിൽ ഉൾപ്പെടുന്ന പ്രധാന പ്രദേശങ്ങൾ ഏതെല്ലാം?
Answer:
പട്കായ്ബും, നാഗാകുന്നുകൾ, മിസോ കുന്നുകൾ, മണിപ്പൂർ കുന്നുകൾ.
Question 25.
ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ചിറാപുഞ്ചി, മൗസിന്റം എന്നിവ സ്ഥിതി ചെയ്യുന്നത് എവിടെ?
a. പൂർവാചൽകുന്നുകൾ
b. നേപ്പാൾ ഹിമാലയം
c. കിഴക്കൻ ഹിമാലയം
d. പടിഞ്ഞാറൻ ഹിമാലയം
Answer:
a. പൂർവാചൽകുന്നുകൾ
Question 26.
ഹിമാലയ പർവത പ്രദേശങ്ങളിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാം?
Answer:
ഹിമാലയ പർവത പ്രദേശങ്ങളിലെ കാലാവസ്ഥ അതത് പ്രദേശത്തിന്റെ ഉയരത്തിനും ഭൂപ്രകൃതിക്കും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.
Question 27.
പർവതമേഖലയിൽ മിതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങൾ ഏതെല്ലാം?
Answer:
താരതമ്യേന ഉയരംകുറഞ്ഞ പർവതചരിവുകളിലും സിവാലിക് മലയടിവാരങ്ങളിലും മിതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്നു.
Question 28.
പർവതത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കാലാവസ്ഥ ഏതാണ്?
Answer:
ഉത്തര പർവതത്തിന്റെ ഉയരം കൂടിയ പർവതഭാഗങ്ങളിൽ കുറഞ്ഞ താപനിലയും ശൈത്യ കാലാവസ്ഥയുമായിരിക്കും അനുഭവപ്പെടുന്നത്.
Question 29.
ഹിമാലയ പർവതത്തിന്റെ ഏതു പ്രദേശങ്ങളിലാണ് തീവ്ര അനുഭവപ്പെടുന്നത്? ശൈത്യ കാലാവസ്ഥ
Answer:
ഉയർന്ന പർവതഭാഗങ്ങളിലും ലഡാക്ക് മേഖലയിലും ആണ് തീവ്ര ശൈത്യ കാലാവസ്ഥ അനുഭവ പ്പെടുന്നത്.
Question 30.
ഹിമാലയ പർവത ഭാഗങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ ലഭിക്കുന്ന പ്രദേശങ്ങൾ ഏതെല്ലാം?
Answer:
സിവാലിക് മലനിരകളുടെ തെക്കൻ ചരിവുകളിലും വടക്കു കിഴക്കൻ ഇന്ത്യയിലും മൺസൂൺ മഴ ലഭിക്കുന്നു.
Question 31.
മേഘാലയ പീഠഭൂമിയിൽ ഉയർന്ന തോതിൽ മഴ ലഭിക്കുന്നതിനുള്ള കാരണം എന്താണ്?
Answer:
ബംഗാൾ ഉൾക്കടലിൽനിന്ന് വീശുന്ന മൺസൂൺ കാറ്റുകൾ അസം ഹിമാലയത്തിലും പൂർവാചൽ കുന്നുകൾക്കുമിടയിൽ എത്തുമ്പോൾ ഏറെക്കുറെ മുഴുവൻ നീരാവിയും ഈ പ്രദേശത്ത് പെയ്തൊഴിയുന്നു. അതിനാൽ വടക്കു കിഴക്കൻ ഇന്ത്യയിൽ, പ്രത്യേകിച്ച് മേഘാലയ പീഠഭൂമിയിൽ ഉയർന്ന തോതിൽ മഴ ലഭിക്കുന്നു.
Question 32.
ഹിമാലയൻ നീരൊഴുക്കുവ്യൂഹം സൃഷ്ടിക്കുന്നത് ഏതെല്ലാം നദികൾ ചേർന്നാണ്?
Answer:
സിന്ധു, ഗംഗാ, ബ്രഹ്മപുത്ര എന്നീ നദികളും, അവയുടെ പോഷകനദികളും ചേർന്നാണ് ഹിമാലയൻ നിരൊഴുക്കുവ്യൂഹം സൃഷ്ടിക്കുന്നത്.
Question 33.
ഹിമാലയൻ നദികൾ വർഷം മുഴുവൻ ജലസമൃദ്ധമായിരിക്കുന്നതിന്റെ കാരണമെന്താണ്?
Answer:
മഴയിൽ നിന്നും മഞ്ഞുരുകിയും ജലം ലഭിക്കുന്നതിനാൽ ഹിമാലയൻ നദികൾ വർഷം മുഴുവൻ നീരൊഴുക്കുള്ള നദികളാണ്.
Question 34.
വടക്ക് പടിഞ്ഞാറൻ ഹിമാലയത്തിലെ പ്രധാന നീരൊഴുക്ക് വ്യൂഹം ഏതാണ്?
Answer:
മാനസസരോവര തടാകത്തിനടുത്ത് ബൊഖർ ചു ഹിമാനിയിൽ നിന്ന് ഉദ്ഭവിക്കുന്ന സിന്ധു നദിയും ഇതിന്റെ പോഷക നദികളുമാണ് വടക്കുപടിഞ്ഞാറൻ ഹിമാലയത്തിലെ പ്രധാന നീരൊഴുക്ക് വ്യൂഹം.
Question 35.
ഉത്തരാഖണ്ഡ്, നേപ്പാൾ ഹിമാലയത്തിലെ പ്രധാന നദികൾ ഏതെല്ലാമാണ്?
Answer:
ഗംഗോത്രി ഹിമാനിയിലെ ഗോമുഖിൽ നിന്നും ഉത്ഭവിക്കുന്ന ഗംഗാ നദിയും അതിന്റെ പോഷക നദികളായ യമുന, ഘാഘര, ഗണ്ഡക്, കോസി തുടങ്ങിയവയുമാണ് ഉത്തരാഖണ്ഡ്, നേപ്പാൾ ഹിമാലയത്തിലെ പ്രധാന നദികൾ.
Question 36.
കിഴക്കൻ ഹിമാലയത്തിലെ പ്രധാന നദീവ്യൂഹം ഏതാണ്?
Answer:
മാനസസരോവര തടാകത്തിനടുത്ത് ചെമയുങ് ദുങ് ഹിമാനിയിൽ നിന്നുദ്ഭവിക്കുന്ന ബ്രഹ്മപുത്രയും അതിന്റെ പോഷകനദികളായ ദിബാംഗ് ലോഹിത്, മാനസ് തുടങ്ങിയവയുമാണ് കിഴക്കൻ ഹിമാലയത്തിലെ നദീവ്യൂഹം.
Question 37.
സിന്ധു നദി എവിടെ നിന്നാണ് ഉദ്ഭവിക്കുന്നത്?
Answer:
മാനസസരോവര തടാകത്തിനടുത്ത് ബൊഖർചു ഹിമാനിയിൽ നിന്ന്.
Question 38.
ഗംഗാനദി എവിടെനിന്നാണ് ഉദ്ഭവിക്കുന്നത്?
Answer:
ഗംഗോത്രി ഹിമാനിയിലെ ഗോമുഖിൽ നിന്നാണ് ഗംഗാനദി ഉദ്ഭവിക്കുന്നത്:
Question 39.
യമുനാനദി ഏതു ഹിമാനിയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്?
Answer:
യമുനോത്രി ഹിമാനിയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്
Question 40.
ഹിമാലയ പർവത പ്രദേശത്ത് പൊതുവായി കാണപ്പെടുന്ന മണ്ണിനം ഏതാണ്?
Answer:
ഹിമാലയ പർവത പ്രദേശത്ത് പൊതുവായി പർവതമണ്ണും വനമണ്ണുമാണ് കാണപ്പെടുന്നത്.
Question 41.
ഹിമാലയ താഴ്വര പ്രദേശത്ത് പൊതുവായി കാണപ്പെടുന്ന മണ്ണിനം ഏതാണ്?
Answer:
താഴ്വാരങ്ങളിൽ നേർത്ത തരികളോടുകൂടിയും ജൈവാംശം കൂടുതലുള്ളതുമായ മണ്ണാണ് കാണപ്പെടുന്നത്.
Question 42.
കാശ്മീർ താഴ്വരയിലെ ഹിമാനികൾ നിക്ഷേപിക്കുന്ന അവസാദങ്ങൾ ഏതു പേരിലാണ് അറിയപ്പെടുന്നത്?
Answer:
കാശ്മീർ താഴ്വരയിലെ ഹിമാനികൾ നിക്ഷേപിക്കുന്ന അവസാദങ്ങൾ കരേവാസ് എന്നാണ് അറിയപ്പെടുന്നത്.
Question 43.
കാരേവാസ് മണ്ണിനത്തിന്റെ സവിശേഷത എന്താണ്?
Answer:
നേർത്ത മണലും ജൈവാംശങ്ങളും നിറഞ്ഞ മണ്ണാണിത്. കരേവാസ് കുങ്കുമപ്പൂ കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്.
Question 44.
ഹിമാലയത്തിലെ മണ്ണിനങ്ങളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
ഹിമാലയപർവത പ്രദേശത്ത് പൊതുവായി പർവതമണ്ണും വനമണ്ണുമാണ് കാണപ്പെടുന്നത്. താഴ്വാരങ്ങളിൽ നേർത്ത തരികളോടുകൂടിയും ജൈവാംശം കൂടുതലുള്ളതുമായ മണ്ണാണ് കാണപ്പെടുന്നത്. ഉയർന്ന ചരിവുകളിൽ വലിയ തരികളോടുകൂടിയ ജൈവാംശം കുറഞ്ഞ മണ്ണ് ആയിരിക്കും കാണാൻ സാധിക്കുന്നത്. താഴ്വാരങ്ങളിൽ എക്കൽ മണ്ണ് നിക്ഷേപം കാണപ്പെടുന്നു. കാശ്മീർ താഴ്വരയിലെ ഹിമാനികൾ നിക്ഷേപിക്കുന്ന അവസാദങ്ങളാണ് കരേവാസ്. കുങ്കുമപ്പൂ കൃഷിക്ക് ഏറ്റവും അനുയോജ്യമാണ് ഇത്.
Question 45.
ഹിമാലയൻ നിരകളിലെ സസ്യജാലങ്ങളിൽ പ്രാദേശിക വ്യത്യാസം കാണപ്പെടുന്നതിന്റെ കാരണം എന്താണ്?
Answer:
ഹിമാലയൻ നിരകളിലെ സസ്യജാലങ്ങളിൽ പ്രാദേശിക വ്യത്യാസം കാണപ്പെടുന്നതിന്റെ കാരണം ഉയരം, ഭൂപ്രകൃതി, മണ്ണ്, കാലാവസ്ഥ, തുടങ്ങിയ ഘടകങ്ങളാണ്.
Question 46.
ഹിമാലയത്തിന്റെ ഏതു ഭാഗത്താണ് ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ കൂടുതലായി കാണപ്പെടുന്നത്?
Answer:
കിഴക്കൻ ഹിമാലയത്തിലും വടക്കുകിഴക്കൻ കുന്നുകളിലുമാണ് ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ കൂടുതലായി കാണപ്പെടുന്നത്.
Question 47.
കിഴക്കൻ ഹിമാലയത്തിലും വടക്കുകിഴക്കൻ കുന്നുകളിലും ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ കൂടുതലായി കാണപ്പെടുന്നതിന്റെ കാരണമെന്താണ്?
Answer:
കിഴക്കൻ ഹിമാലയത്തിലും വടക്കുകിഴക്കൻ കുന്നുകളിലും ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ കൂടുതലായി കാണപ്പെടുന്നതിനു കാരണം ഈ പ്രദേശങ്ങളിൽ ശരാശരി വാർഷിക മഴ 200 സെന്റിമീറ്ററിന് മുകളിൽ ആയതുകൊണ്ടാണ്.
Question 48.
പർവത ചരിവുകളിൽ കൂടുതലായി കാണപ്പെടുന്നത് ഏതു വിഭാഗത്തിൽപ്പെടുന്ന വൃക്ഷങ്ങളാണ്?
Answer:
പർവത ചരിവുകളിൽ കൂടുതലായി കാണപ്പെടുന്നത് പൈൻ, ദേവദാരു തുടങ്ങിയ സ്തൂപികാഗ്ര വൃക്ഷങ്ങളാണ്.
Question 49.
ഉയരം കൂടിയ ഹിമാലയ പർവത പ്രദേശത്ത് കാണപ്പെടുന്ന പുൽമേടുകളാണ്
a. ആൽപൈൻ
b.പാംപാസ്
c. സ്റ്റെപ്പി
d. സാവന്ന
Answer:
a. ആൽപൈൻ
Question 50.
പടിഞ്ഞാറൻ ഹിമാലയത്തിലെ പ്രധാന ദേശിയോദ്യാനങ്ങൾ ഏതെല്ലാം?
Answer:
പടിഞ്ഞാറൻ ഹിമാലയത്തിലെ പ്രധാന ദേശീയോദ്യാനങ്ങളാണ് ഡച്ചിഗാം (ജമ്മുകാശ്മീർ), ഹെമിസ് (ലഡാക്ക്), പൂക്കളുടെ താഴ്വര (ഉത്തരാഖണ്ഡ്), കോർബറ്റ് (ഉത്തരാഖണ്ഡ്), രാജാജി ദേശീയ ഉദ്യാനം (ഉത്തരാഖണ്ഡ്) തുടങ്ങിയവ.
Question 51.
കിഴക്കൻ ഹിമാലയത്തിലെ പ്രധാന ദേശിയോദ്യാനങ്ങൾ ഏതെല്ലാം?
Answer:
ഹിമാലയത്തിലെ പ്രധാന ദേശിയോദ്യാനങ്ങളാണ് കാഞ്ചൻ ജംഗ (സിക്കിം), ദിബ്രു സെയ്ക്കോവ (അസം), കാസിരംഗ (അസം), മാനസ് (അസം), കെയ്ബുൾ ലൊംജാവോ (മണിപ്പൂർ) തുടങ്ങിയവ.
Question 52.
കോർബറ്റ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
a. ലഡാക്ക്
b. ജമ്മുകാശ്മീർ
c. ഉത്തരാഖണ്ഡ്
d. അസം
Answer:
c. ഉത്തരാഖണ്ഡ്
Question 53.
ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
a. ലഡാക്ക്
b. ജമ്മുകാശ്മീർ
c. ഉത്തരാഖണ്ഡ്
d. അസം
Answer:
a. ലഡാക്ക്
Question 54.
ഹിമാലയത്തിലെ വന്യജീവി സമ്പത്തിനെക്കിച്ച് ഒരു വിവരണം തയ്യാറാക്കുക.
Answer:
ഹിമാലയപർവത പ്രദേശം വന്യജീവി സമ്പന്നമാണ്. യാക്ക്, കസ്തൂരിമാൻ, ഒറ്റക്കൊമ്പൻ, കാണ്ടാമൃഗം, ഹിമപ്പുലി തുടങ്ങി നിരവധി ജീവി വർഗങ്ങളുടെ ആവാസ കേന്ദ്രമാണ് സ്വാഭാവിക വനഭൂമി ധാരാളമുള്ള ഹിമാലയ പർവത പ്രദേശം. ഹിമാലയ പർവത പ്രദേശത്ത് ധാരാളം ജൈവമണ്ഡല റിസർവുകൾ (Biosphere Reserve), ദേശിയോദ്യാനങ്ങൾ (National Park), വന്യജീവി സങ്കേതങ്ങൾ (Wildlife Sanctuary) തുടങ്ങിയവയെല്ലാം കാണപ്പെടുന്നു.
Question 55.
ഹിമാലയ പർവതപ്രദേശത്തെ കൃഷിക്ക് പ്രതികൂലമായ ഘടകങ്ങൾ എന്തെല്ലാം?
Answer:
ഉയരം, ചെങ്കുത്തായ ചരിവ് പാകമാകാത്തമണ്ണ്, കുറഞ്ഞ താപനില തുടങ്ങിയവയാണ് ഹിമാലയ പർവതപ്രദേശത്തെ കൃഷിക്ക് പ്രതികൂലമായ ഘടകങ്ങൾ.
Question 56.
ഹിമാലയ പർവതപ്രദേശത്തെ പ്രധാന കൃഷികൾ എന്തെല്ലാം?
Answer:
പർവതചരിവുകൾ തട്ടുകളായി തിരിച്ച് ഓരോ പ്രദേശത്തിനും അനുയോജ്യമായ വിളകൾ നെല്ല്, ഉരുളക്കിഴങ്ങ് എന്നിവ മഴക്കാലത്തും ഗോതമ്പ്, മിതോഷ്ണ പഴവർഗങ്ങൾ എന്നിവ വസന്തകാലത്തും കൃഷി ചെയ്യും.
Question 57.
ഹിമാലയപർവത പ്രദേശത്തിന്റെ ഏതു മേഖലയിലാണ് തേയില കൃഷി ചെയ്യുന്നത്?
Answer:
കിഴക്കൻ ഹിമാലയത്തിന്റെ പർവത ചരിവുകളിലും പ്രത്യേകിച്ച് അസം, ഡാർജിലിംഗ് മേഖലകളിൽ തേയിലയാണ് പ്രധാന കൃഷി.
Question 58.
ഹിമാലയ പർവത പ്രദേശത്തെ ടൂറിസം വികസനത്തിന് തുടക്കമിട്ടത് എപ്രകാരമാണ്?
Answer:
തീർത്ഥാടനവുമായി ബന്ധപ്പെട്ട യാത്രകളാണ് ഹിമാലയ പർവത പ്രദേശത്തെ ടൂറിസം വികസനത്തിന് തുടക്കമിട്ടത്.
Question 59.
ഹിമാലയ പർവത പ്രദേശത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ഏതെല്ലാം?
Answer:
കൈലാസം, മാനസസരോവരം, അമർനാഥ്, ഹേമകുണ്ഡ് സാഹിബ് തുടങ്ങി നിരവധി തീർത്ഥാടന കേന്ദ്രങ്ങൾ ഹിമാലയ പർവതങ്ങളിലുണ്ട്.
Question 60.
ഹിമാലയ പർവത പ്രദേശത്തെ പ്രധാന റിസോർട്ട് പട്ടണങ്ങൾ ഏതെല്ലാം?
Answer:
ഷില്ലോങ്, ഷിംല, ഡാർജിലിംഗ്, അൽമോറ, റാണികേറ്റ്, മുസോറി, നൈനിതാൽ തുടങ്ങിയവയാണ് ഹിമാലയ പർവത പ്രദേശത്തെ പ്രധാന റിസോർട്ട് പട്ടണങ്ങൾ.