Kerala Syllabus Class 9 Malayalam 2 Model Question Paper Set 4 (Adisthana Padavali)

Teachers recommend solving Adisthana Padavali Class 9 Question Paper Set 4 (Adisthana Padavali) to improve time management during exams.

Kerala Syllabus Std 9 Malayalam 2 Model Question Paper Set 4 (Adisthana Padavali)

Max Score: 40 Time
Time : 1½ hrs.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. (4 × 1 = 4)

Question 1.
“ആഹാരമായിരിക്കട്ടെ നിങ്ങളുടെ ഭക്ഷണം. ഔഷധം നിങ്ങളുടെ ആഹാരവും” ആരുടെ വാക്കുകളാണ്?
Answer:
ഹിപ്പോക്രാറ്റസ്

Question 2.
അർത്ഥമെഴുതുക.
ഐന്ദ്രിയം
അസ്ത്രo
Answer:
ഐന്ദ്രിയം – ഐന്ദ്രിയാനുഭൂതികൾ
അസ്ത്രം – ദ്രാവകരൂപത്തിലുള്ള ഒരു കറി, അമ്പ്

Question 3.
കുഞ്ചൻനമ്പ്യാർ ഏത് നൂറ്റാണ്ടിലാണ് ജീവിച്ചത് ?

  • 16-ാം നൂറ്റാണ്ട്
  • 18-ാം നൂറ്റാണ്ട്
  • 21 -ാം നൂറ്റാണ്ട്
  • 17 -ാം നൂറ്റാണ്ട്

Answer:
18-ാം നൂറ്റാണ്ട്

Question 4.
പിരിച്ചെഴുതി സന്ധി ഏതാണെന്ന് കണ്ടെത്തുക
കവിളുകളോടടുപ്പിച്ചു
ഓർമ്മയില്ലല്ലോ
Answer:
കവിളുകളോടടുപ്പിച്ചു – കവിളുകളോട് + അടുപ്പിച്ചു (ലോപസന്ധി)
ഓർമ്മയില്ലല്ലോ – ഓർമ്മ + ഇല്ലല്ലോ (ആഗമസന്ധി

Kerala Syllabus Class 9 Malayalam 2 Model Question Paper Set 4 (Adisthana Padavali)

Question 5.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യങ്ങളാക്കി എഴുതുക.
അവർ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റ് വാതിൽക്കൽച്ചെന്ന് പുറത്തെ ഇരുട്ടിലേക്ക് കണ്ണിറുക്കിക്കൊണ്ട് നോക്കി.
Answer:
അവർ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റ് വാതിൽക്കൽ ച്ചെന്നു
അവർ പുറത്തെ ഇരുട്ടിലേക്ക് കണ്ണിറുക്കിക്കൊണ്ട് നോക്കി

6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (4 × 2 = 8)

Question 6.
സാഹിത്യത്തിൽ നിന്നും സിനിമയിലേക്ക് സ്വീകരിക്കപ്പെട്ടിട്ടുള്ള കൃതികൾ ഏതെല്ലാം?
Answer:
ചെമ്മീൻ
പഴശ്ശിരാജാ
ബാല്യകാലസഖി
വിധേയൻ
ആടുജീവിതം

Question 7.
പതുക്കെപ്പതുക്കെ രാജാവിന്റെ മുഖത്ത് ആശ്വാസം പതുക്കെ പതുക്കെ എന്നതിനുപകരം പതുക്കെപ്പതുക്കെ എന്ന് ചേർത്തു പറഞ്ഞപ്പോൾ ഉണ്ടായ ഭാഷാപരമായ പ്രത്യേകതകൾ വ്യക്തമാക്കുക.
Answer:
പതുക്കെ പതുക്കെ എന്ന് പറയുന്നത് ഈ സന്ദർഭത്തിനു വളരെ സാവധാനത്തിൽ എന്ന
അർത്ഥമാണ് അങ്ങനെ ചേർക്കുന്നതിൽ നിന്നും സ്ഫുരിക്കുന്നത്. പതുക്കെപ്പതുക്കെ എന്ന് പറയുമ്പോൾ സാവധാനം എങ്കിലും കുറച്ചുകൂടെ വേഗത്തിൽ എന്ന അർത്ഥമാണ് ലഭിക്കുന്നത്. ഇവിടെ പ ഇരട്ടിച്ചു രണ്ടാമത്തെ പതുക്കെയിൽ ‘പ’ വരുന്നു .

  • പതുക്കെപ്പതുക്കെ
  • പമ്മിപ്പമ്മി
  • തെന്നിത്തെന്നി
  • പയ്യെപ്പയ്യെ
  • പതുങ്ങിപ്പതുങ്ങി

Question 8.
സിനിമയും സാഹിത്വവും കുറിപ്പ് തയ്യാറാക്കുക.?
Answer:
വായനക്കാരിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന രണ്ടു മേഖലകളാണ് സിനിമയും സാഹിത്യവും. ഹൃദയഹാരിയും കാമ്പുള്ളതുമായ കഥാതന്തുക്കൾ സാഹിത്യത്തിൽ നിന്നും സിനിമയിലേക്ക് സ്വീകരിക്കുന്നത് കാലങ്ങളായി നടക്കുന്നതാണ്. നല്ല സിനിമകൾ നല്ല സാഹിത്യരൂപവും നല്ല സാഹിത്യരൂപങ്ങൾ നല്ല സിനിമയ്ക്കുള്ള സാധ്യതയും ഒരുക്കുന്നുണ്ട്

Question 9.
ദയ എന്ന കഥാപാത്രം തരുന്ന സന്ദേശം എന്താണ്?
Answer:
ഏതു പ്രതിസന്ധിയിലും തങ്ങളുടെ ബുദ്ധിയും കഴിവും ശരിയായ രീതിയിൽ വിനിയോഗിച്ചു മുന്നേറാൻ സാധിക്കും എന്ന വലിയ സന്ദേശമാണ് ദയ എന്ന പെൺകുട്ടി നൽകുന്നത്.

Question 10.
“തീരമണയും തിരമാലകൾ ആഴങ്ങളിലെ അലയൊലികൾ” വരികളുടെ ആശയം വിശദമാക്കുക.
Answer:
മനുഷ്യ ജീവിതം പ്രതിസന്ധികളുടെ സമുദ്രമാണ്. ഒന്നൊഴിയുമ്പോളൊന്നായി കടലിലെ തിരമാലകൾ പോലെ അത് മനുഷ്യനെ പിന്തുടരുന്നു. തിരമാലകൾ തീരം തൊടാനണയുന്നു എങ്കിലും അവ വീണ്ടും സമുദ്രത്തിലേക്ക് പിൻവാങ്ങുന്നു . വീണ്ടും കൂടുതൽ ഊർജത്തോടെ പുതിയൊരു തിരയായി തിരിച്ചു വരുന്നു. ദയ എന്ന പെൺകുട്ടിയും തന്റെ പ്രതിസന്ധികൾ കൂടുതൽ കൂടുതൽ ഊർജ്ജത്തോടെ തിരിച്ചു വരികയാണ്

Kerala Syllabus Class 9 Malayalam 2 Model Question Paper Set 4 (Adisthana Padavali)

11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ നിന്നും ഏതെങ്കിലും 4 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4 × 4 = 16)

Question 11.
സ്കൂളിൽ ഒരു ഹ്രസ്വചലച്ചിത്രമേള സംഘടിപ്പിക്കാം. ഹ്രസ്വചലച്ചിത്രമേള സംഘടിപ്പിക്കുന്നതിനാവശ്യമായ നോട്ടീസ് തയ്യാറാ ക്കുക.
Answer:

ഹ്രസ്വ ചലച്ചിത്രമേളയും പ്രദർശനവും

പ്രിയപെട്ടവരെ ..
നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ കഥ, തിരക്കഥ, സംഭാഷണം, അഭിനയം എന്നിവ നിർവഹിച്ച ഹ്രസ്വ ചലച്ചിത്രങ്ങളുടെ പ്രദർശനവും കുട്ടികൾ സംഘടിപ്പി ക്കുന്ന മേളയും നമ്മുടെ വിദ്യലയത്തിൽ വെച്ച് 20/7/25 -ൽ സംഘടിപ്പിക്കുന്ന വിവരം സ്നേഹപൂർവം അറിയിക്കു കയാണ്. എല്ലാവരും മേളയിൽ പങ്കാളികളാകുകയും കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് സ്നേഹപൂർവം അപേക്ഷിക്കുന്നു.

ഉദ്ഘാടനം പ്രശസ്ത സിനിമാ താരം, മഞ്ജു വാര്യർ
സമയം 20/7/25 ഉച്ചയ്ക്ക് 2 p.m.
സ്കൂൾ ഓഡിറ്റോറിയത്തിൽ

Question 12.
പ്രതിബന്ധങ്ങളെ കരുത്തോടെ നേരിടുന്ന ദയയുടെ ആത്മവിശ്വാസവും കരുത്തും നമ്മൾ കണ്ടല്ലോ. പ്രതിസന്ധികളെ കരു ത്തോടെ നേരിട്ട ആളുകൾ നമുക്ക് ചുറ്റും ധാരാളമുണ്ടാകും. അത്തരത്തിലുള്ളവരെ കണ്ടെത്തി അഭിമുഖം തയ്യാറാക്കുക.
Answer:
നമുക്കു ചുറ്റും പ്രതിസന്ധികളെ വളരെ ആത്മവിശ്വാസ ത്തോടെ തരണം ചെയ്തു ജീവിതത്തെ വിജയത്തിൽ എത്തിച്ച ധാരാളം വ്യക്തികൾ ഉണ്ട്. ഇത്തരത്തിൽ ഉള്ള വ്യക്തികളെ കണ്ടെത്തി അഭിമുഖം നടത്തുന്നതും അവരുടെ ജീവിത കഥകൾ കേൾക്കുന്നതും നിങ്ങൾക്ക് ആത്മവിശ്വാസം ലഭിക്കുന്നതിനും പ്രോത്സാഹനത്തിനും വഴിയൊരുക്കുന്നു. അഭിമുഖത്തിനുള്ള ചോദ്യാവലികൾ താഴെ ചേർക്കുന്നു

  • നമസ്ക്കാരം, താങ്കളുടെ പേരും സ്ഥലവും ഒന്ന് പറയാമോ?
  • താങ്കൾ ഏതു മേഖലയിലാണ് തൊഴിൽ ചെയ്യുന്നത് ?
  • താങ്കളുടെ ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ നേരി ട്ടിരുന്നു എന്ന് കേട്ടിട്ടുണ്ട് ?
  • എന്തെല്ലാം പ്രതിസന്ധിക ളാണ് താങ്കൾ നേരിടേണ്ടി വന്നത്?
  • പ്രതിസന്ധികളെ തരണം ചെയ്യാൻ താങ്കൾ ഏതെല്ലാം മാർഗങ്ങളാണ് സ്വീകരിച്ചത് ?
  • പ്രതിസന്ധികളിൽ തളരുക എന്നത് വളരെ സാധാര ണമാണ്. എന്നാൽ പ്രതിസന്ധികളിൽ പൊരുതുക എല്ലാവർക്കും അസാധ്യവും. പ്രതിസന്ധികളിൽ തളർന്നു പോകുന്നവർക്കു നൽകാനുള്ള ഉപദേശം എന്താണ് .

Question 13.
ഉറുമ്പുകളുടെ വംശമഹത്വം അന്വേഷിക്കുന്നതിലൂടെ കവി പറയാൻ ശ്രമിക്കുന്ന വസ്തുതകൾ എന്തെല്ലാമാകും? ചർച്ച ചെയ്യുക?
Answer:
ഉറുമ്പുകൾ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും ചെറിയ ജീവി യാണ്. ഒരു കാൽപ്പെരുമാറ്റത്തിന്റെ പോലും ഒച്ചയുണ്ടാക്കാ നാകാത്തവർ, മറ്റൊരു കാൽ പെരുമാറ്റത്തിന്റെ പോലും അനക്കത്തിൽ ഇല്ലാതായി പോയേക്കാവുന്നവർ. എന്നിട്ടും തങ്ങളുടെ വലിപ്പത്തെക്കാൾ എത്രയോ മടങ്ങു വലിയ കാര്യമാണ് ആ ചെറിയ ജീവികൾ ചെയ്യുന്നത്. ഏറ്റവും വലുത് നമ്മളാണ് എന്ന് കരുതുന്ന മനുഷ്യനുപോലും മാതൃക ആ കുകയാണ് ഈ കുഞ്ഞുറുമ്പുകൾ. യാതൊരു മടിയുമില്ലതെ ജനനം മുതൽ മരണം വന്നുഭവിക്കും വരെ പണിയെടുത്തു കൊണ്ടേയിരിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികൾ എല്ലാം തന്നെ നിരന്തരമായ പ്രയത്നം കൊണ്ട് കീഴ്പെടുത്തുന്നവർ, വളരെ ചെറിയ ശരീരത്തിന കത്തു വളരെ വലിയ മനസ്സുള്ളവർ. തനിക്കായി മാത്രം ഒന്നും ശേഖരിക്കാതെ തന്റെ കൂടെ ഉള്ളവർക്കായിക്കൂടി കരുതിവെയ്ക്കുന്ന വലിയ മനസ്സുള്ളവർ. ആപത്തു കാലത്തേക്ക് ശേഖരിക്കുന്നവർ തുടങ്ങി മനുഷ്യന് മാതൃകയാകത്തക്ക് എന്തെല്ലാം സവിശേഷതകളാണ് ഉറുമ്പുകൾക്കുള്ളത്. അതുകൊണ്ടാണ് ഉറുമ്പുകളുടെ വംശ മഹത്വം കവി ആവിഷ്കരിക്കുന്നത്.

Question 14.
എണ്ണ മിനുങ്ങും മുഖത്തെന്തു ഗൗരവം എള്ളുടൽക്കെന്തൊരു സൗകുമാര്യം? ദാരുവിൽ നിന്നെപകർത്തണമെന്നെന്റെ വേരു ദാഹിച്ചതാ നോക്കിനിൽ
ഉറുമ്പിന്റെ പ്രവൃത്തി ജീവിതമാതൃകയാക്കാം എന്ന് കവിക്ക് തോന്നിയത് എന്തുകൊണ്ടാവാം? നിങ്ങളുടെ അഭിപ്രായം സമർഥി ക്കുക.
Answer:
മിനുങ്ങുന്ന ഉറുമ്പിന്റെ സൗന്ദര്യത്ത ആരാധനയോടെ നോക്കുകയാണ് കവി ഇവിടെ. മാത്രമല്ല എല്ലു പോലെ മെലിഞ്ഞ ശരീരം ആരാണ് ആഗ്രഹിക്കാത്തത്, എല്ല് പോലെ മെലിഞ്ഞ ആ ശരീരത്തിന് നല്ല അഴകാണ് എന്ന് കൂടി പറയുകയാണ് കവി. ഒരു മരത്തിൽ കൊത്തി വെയ്ക്കുന്നതു പോലെ തന്റെ ജീവിതത്തിലേക്ക് ആ ചെറിയ ജീവിയെ കൊത്തി വെയ്ക്കണം എന്ന് കവി ആഗ്രഹിച്ചു പോകുന്നു. കാഴ്ചയിൽ വളരെ ചെറുതാണെങ്കിലും കാണാൻ അത്രമേൽ ലളിതമാണെങ്കിലും എത്ര മനോഹരമായ ഉടലും സൗന്ദര്യവു മാണ് ഈ ചെറിയ ജീവിക്ക് എന്ന് കൗതുകത്തോടെ നോക്കി നിൽക്കുകയാണ് കവി മാത്രമല്ല അത്രയും ലളിതമായ ആ ശരീരം കൊണ്ട് എന്തെല്ലാം ജോലികളാണ് ആ ജീവി നിസാരമായി ചെയ്യുന്നത്, ഭൂമിയിലെ ഏറ്റവും നിസാരമായതിൽ നിന്നും എന്തെല്ലാം പഠിക്കാൻ ഉണ്ട് എന്ന് ആവിഷ്ക്കരിക്കുകയാണ് കവി

Kerala Syllabus Class 9 Malayalam 2 Model Question Paper Set 4 (Adisthana Padavali)

Question 15.
അന്നേരം മുതൽ എന്തെന്നറിയാത്ത ഭീതി ഒരു മണിയ നീച്ചയെപ്പോലെ എന്റെ മനസ്സിനെ വലംവച്ചു തുടങ്ങി. ഈ വാക്യത്തിൽ നിന്ന് നജീബിന്റെ യാത്രയെക്കുറിച്ചുള്ള എന്തെല്ലാം സൂചനകൾ കണ്ടെത്താം?
Answer:
നജീബിന്റെ മനസ്സിലുണ്ടായ ആശങ്കയും ഭീതിയും വെളിപ്പെടുത്താനാണ് ഈ സാദൃശ്യകല്പന നടത്തിയത്. ഗൾഫിലെത്തിയപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് നജീബിൽ ഈ അവസ്ഥ ഉണ്ടാക്കിയത്. അർബാബിന്റെ മോശമായ പെരുമാറ്റം, മണിക്കൂറുകൾ നീണ്ടുനിന്ന, വിശ്രമമില്ലാത്ത യാത്ര, കത്തുന്ന വിശപ്പ്, കടുത്ത ദാഹം എന്നിവയെല്ലാം നജീബിൽ ആശങ്കയും ഭീതിയും ഉളവാക്കി. മണിയനീച്ച തികച്ചും അസ്വസ്ഥത ഉളവാക്കുന്ന ഒരു ജീവിയാണ്. അതിന്റെ മുരളിച്ചയും മനുഷ്യന്റെ തലക്കു ചുറ്റുമുള്ള വട്ടം പാറക്കലും മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കുന്ന ഒന്നാണ്. സാധാരണക്കാരനായ ഒരു നാട്ടും പുറത്തുകാരന്റെ അസ്വാസ്ഥതകളോട് ചേരുന്ന വാക്കുകളാണ് എഴുത്തു കാരൻ അവതരിപ്പിക്കുന്നത്. തന്റെ യാത്രയുടെ തുടക്ക ത്തിൽ ഉണ്ടയിരുന്ന പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് അവിടെ ഉണ്ടായിരുന്നത്.

16 മുതൽ 18 വരെയുള്ള ചോദ്യങ്ങൾക്ക് ഏതെങ്കിലും 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (2 × 6 = 12)

Question 16.
പാതകത്തിൻമേൽത്തെറിച്ചതോത്തരി പൂവുപോൽ കൊമ്പിലെടുത്തുയർത്തി ഈ വരികളിൽ തെളിയുന്ന കാവ്യഭംഗി
വ്യക്തമാക്കുക. ഇത്തരത്തിലുള്ള കൂടുതൽ വരികൾ കവിതയിൽനിന്ന് കണ്ടെത്തി കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:

  • പേമഴക്കാലത്തു സ്വാദുവാമിത്തരി
    സോദരർക്കൊത്താസ്വദിക്ക നല്ല
  • ദാരുവിൽ നിന്നെ പകർത്തണമെന്നെന്റെ
    വേരു ദാഹിച്ചിതാ നോക്കി നിൽപ്പൂ.

കവിതയിലെ ഓരോ വരിയും കാവ്യത്മകമാണ്. വളരെ വലിയ ആ ശ യങ്ങളെ വളരെ താളാത്മകമായും ഇമ്പമായും അവതരിപ്പിച്ചിരിക്കുകയാണ് ഓരോ വരികളിലും. കവിതയിലുട നീളം ഉറുമ്പിനോടുള്ള കവിയുടെ സ്നേഹവും അതിന്റെ അധ്വാന ശീലത്തോടുള്ള കവിയുടെ ആദരവും ഏറിവരുന്നതായി കാണാം. പാതകത്തിൻ മേൽ തെറിച്ച തേങ്ങാത്തരിപൂവുപോൽ കൊമ്പിലെടുത്തുയർത്തി എന്ന് പറയുന്ന വരികളിൽ ആവർത്തിച്ചുള്ള അക്ഷര പ്രയോഗവും കാവ്യത്തിന്റെ ഓരോ വരിയുടെയും മാറ്റ് കൂട്ടുന്നുണ്ട്. അനുകൂലമായ പദങ്ങളുടെ സംയോഗവും കൂടുതൽ ഇമ്പമുള്ളതാക്കുന്നു കവിതയിലെല്ലായിടത്തും തെളിഞ്ഞു കാണുന്ന ഈ പദ സംയോഗങ്ങൾ ചേർന്നാണ് കവിത ജനിപ്പിക്കുന്ന ആശയ തലങ്ങൾക്കു ഇത്രയും മനോഹാരിത കൈ വന്നത്. ചെറിയവരിൽ ചെറിയവനായ അലപാണി വലിയ മനുഷ്യകൂട്ടങ്ങൾക്ക് നൽകുന്ന മഹത്തായ സന്ദേശമാണ് ഈ കാവ്യത്തിൽ.

Question 17.
യാത്രാനുബന്ധമായി സുജാതാദേവി എഴുതിയ കത്തിലെയും എസ്. കെ. യുടെ യാത്രാവിവരണത്തിലെയും ആവിഷ്ക്കാരത്തിന്റെ പ്രത്യേകതകൾ കണ്ടെത്തിയെഴുതുക.
Answer:
സുജാത ദേവിയുടെ യാത്രയിൽനിന്ന് യാത്രികയ്ക്കുണ്ടായ അനുഭവമാണ് ഈ കത്ത്. അവരിൽ നിറച്ച ആനന്ദം അവ രുടെ ഏറ്റവും പ്രിയപ്പെട്ട ഒരാളിലേക്കു പങ്കുവെയ്ക്കു കയാണ് അവർ ചെയ്യുന്നത്. കത്തെന്ന മാധ്യമത്തിൽ കൊള്ളാവുന്ന പരിമിതിയിൽ ഒരു യാത്രയിൽ കൊള്ളാവുന്ന മുഴുവൻ അനുഭവങ്ങളും ഉൾകൊണ്ടതത്രയും ചെറിയ വക്കിൽ ഒതുക്കി അവതരിപ്പിക്കുകയായിരുന്നു എഴുത്തുകാരി.

എന്നാൽ എസ്. കെ. തന്റെ യാത്രകളിലൂടെ മലയാളത്തിൽ രൂപപെടുത്തിയെടുത്തത് ഒരു സാഹിത്യസരണി തന്നെയാണ്. സഞ്ചാര സാഹിത്യത്തിന്റെ സാധ്യതകൾ എല്ലാം എത്രത്തോളം ആഴത്തിൽ പ്രയോജന പെടുത്താൻ കഴിയുമോ അത്രത്തോളം വിപുലമായി വാക്കുകൾ കൊണ്ട് തന്റെ കണ്ണുകൾ കണ്ട കാഴ്ചക ഇത്രയും വായനക്കാരന്റെ മനസ്സിൽ പതിപ്പിക്കുകയാണ് എസ്. കെ. സുജാത ദേവിയുടെ യാത്രകൾ സ്വന്തം ജീവിതാനുഭവം വികസിപ്പിക്കാനുള്ളതാണ്. ഹിമാലയൻ യാത്ര എന്നതു ഒരുപാടർത്ഥമാനങ്ങൾ പങ്കുവെയ്ക്കു ന്നുണ്ട്. അറിവുകൊണ്ടും യാത്രാനുഭവങ്ങൾ കൊണ്ടും ഈ വാക്ക് പാഠത്തിനനുയോജ്യമാണ്. എസ്. കെ. യുടെ യാത്ര ലോകത്തെ അറിയാനും ടാഗോറിന്റെ ദർശനങ്ങൾ അറിയാനുമാണ്. വൈജ്ഞാനിക ബോധത്തിന്റെ നിറ കുംഭങ്ങൾ ആകുകയാണ് ഈ വിവരണം.

Kerala Syllabus Class 9 Malayalam 2 Model Question Paper Set 4 (Adisthana Padavali)

Question 18.
സെപ്തംബർ 21 ലോക അൽഷിമേഴ്സ് ദിനമായി ആചരിക്കുന്നു. അൽഷിമേഴ്സ് ദിനത്തിൽ അസംബ്ലിയിൽ അവതരിപ്പിക്കാൻ ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
പ്രിയ സുഹൃത്തുക്കളെ, സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനമായി ആചരിക്കുന്ന വിവരം നമുക്കേവർക്കും അറിയാമല്ലോ. നമ്മുടെ സമൂഹത്തിൽ പലതരം രോഗാവസ്ഥകളും ശാരീരിക ബുദ്ധിമുട്ടുകളും ഉള്ള മനുഷ്യരെ കാണാൻ സാധിക്കും, നമ്മുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് ഇത്തരം ശാരീരിക മാനസിക ബുദ്ധി മുട്ടിൽ കഴിയുന്നവരെയും അവരുടെ കുടുംബത്തെയും നാം ഒറ്റപെടുത്തുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യരുത്. നമ്മളാൽ ആകും വിധം കൂടെ നീങ്ങുക, കൈത്താങ്ങാകുക.

അൽഷിമേഴ്സ് എന്നത് ഓർമ നഷ്ട്ടപ്പെടുന്ന ഒരു രോഗാവസ്ഥയാണ്. ഈ രോഗാ വസ്ഥയ്ക്കു രീതികൾ കണ്ടെത്തിയിട്ടില്ല. നിരന്തരമായ പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. രോഗത്തിന്റെ തീവ്രത കൂടുകയും ക്രമേണ മരണത്തിലേക്ക് കലാശിക്കുയും ചെയ്യുന്നതാണ് ഇതിന്റെ രോഗ ലക്ഷണം. രോഗങ്ങൾ ആർക്കും ഏതു സമയത്തും സംഭവിക്കാം എല്ലാത്തിനും കരുതലാണ് പ്രധാനം കരുതലോടെ ഇരിക്കുക കരുതലായി മാറുക. നിലവിൽ ഇതുവരെ ശരിയായ ചികിത്സാ

Leave a Comment