Students often refer to Kerala Syllabus 9th Standard English Textbook Solutions and Class 9 English Debts of Gratitude Summary in Malayalam & English Medium before discussing the text in class.
Class 9 English Debts of Gratitude Summary
Debts of Gratitude Summary in English
A few days ago I was sitting in a train going to Stockholm. It was early evening. It was dark. My fellow passengers were dozing. I thought of the other times I came to Stockholm. Usually I went there to pass examinations. Now I was coming to receive the Nobel Prize in Literature. Inside, I was happy to get the Prize. I thought of the people who would be happy at my getting the Prize. Most important of them was my old mother. Then there were my friend, my brothers and sisters. I felt sad as my father was not alive. I could not tell him that I was awarded the Nobel Prize. He would have been the happiest person if he had been alive.
The train was now running smoothly. I thought of my old father again. I began to daydream. I imagined that I am going to meet my father in Paradise. I have heard stories of people meeting their fathers in the Paradise. Then why not I? The train was gliding. It would take some time to reach the destination. My thoughts raced ahead.
Father will be sitting in a rocking chair on a veranda. Nearby there is a garden full of sunshine, flowers and birds. He is reading. But when he sees me he will
stop reading. He will push his spectacles up on his forehead and come towards me. He will greet me and ask me why I am there. He will then sit again in his rocking chair and ask me why I have come to see him. I did not want to tell him directly the purpose of my visit. So I told him I was there to seek his advice as I was heavily in debt.
My father might tell me he won’t be of much help to me as Paradise does not have money. Then I will tell him that it is not money that I owe but something else. It was my father who used to play the piano and sing Bellman’s songs. He let his children read Tegner, Runeberg and Anderson. He taught them to love . fairy tales and stories of heroes. My father felt happy that he was the one who let me get into this debt.
I will then tell him that I also owe to the poor, homeless vagabonds who used to wander singing all those songs. I also owe to the old men and women in their little cottages for telling me wonderful stories about some spirits and enchanted maidens. I am also in debt to nature, the animals, the birds in the skies, the trees and flowers for telling me some of their secrets. Father then assured me there was remedy for my trouble.
I told him I am also in debt to my readers, and all those who wrote about me. People in foreign lands worked for me. I owe them gratitude for their praise and their censure. I also have to be grateful to my faithful friend Esselde, who tried to open the door for me when no one dared to believe me. I told him that I had come to ask him how I can repay all these debts.
Father lowered his head and looked less hopeful. He told me it was not easy. He wanted to know if I owed anyone else. Yes, there is the Academy. I told him the Academy not only gives me honour and money. They have trust in me to single me out before the whole world. I did not know how to repay this debt.
Father thinks hard. Then drying his tears of joy, he says, “I will not rack my brains about problems that no one can solve. I am very happy that you are given the Nobel Prize.”
Your majesties, ladies and gentlemen, having received no better answer to all my questions, I request you to join me in the toast which I propose to the Swedish Academy.”
Debts of Gratitude Summary in Malayalam
കുറച്ചു ദിവസങ്ങൾക്കു മുൻപ് ഞാൻ സ്റ്റോക് ഹോമിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. വൈകുന്നേരം സമയം. ഇരുട്ട് പടർന്നിരുന്നു. എന്റെ സഹയാത്രികൾ മയക്കത്തിലാണ്. ഞാൻ സ്റ്റോക് ഹോമിലേക്ക് പണ്ടു ചെയ്ത യാത്രകളെപ്പറ്റി ഓർത്തു. ഞാൻ പോയിരുന്നത് പരീക്ഷകൾ ജയിക്കാനാണ്. ഇപ്പോൾ ഞാൻ പോകുന്നത് നൊബേൽ സമ്മാനം സ്വീകരിക്കാനാണ്. എന്റെ ഉള്ളിൽ നല്ല സന്തോഷമു ണ്ട്. എനിക്ക് ഈ സമ്മാനം കിട്ടുന്നതിൽ സന്തോഷിക്കുന്നവരെപ്പറ്റി ഞാൻ ഓർത്തു. അവരിൽ ഏറ്റവും പ്രധാനി എന്റെ അമ്മയാണ്. പിന്നെ എന്റെ കൂട്ടുകാരി, എന്റെ സഹോദരീ സഹോദരങ്ങൾ. എന്റെ പിതാവ് ഇപ്പോൾ ജീവിച്ചിരിപ്പില്ലല്ലോ എന്നോർത്ത് എനിക്ക് സങ്കടം വന്നു. എനിക്ക് അദ്ദേഹത്തോട് പറയാൻ പറ്റി ല്ലല്ലോ എനിക്കാണ് ഇത്തവണ നൊബേൽ സമ്മാനം കിട്ടുന്നതെന്ന്. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ അദ്ദേഹ മായിരിക്കും ഏറ്റവും കൂടുതൽ സന്തുഷ്ടനാകുക.
ട്രെയിൻ ഇപ്പോൾ വളരെ സ്മൂത്ത് ആയാണ് ഓടുന്നത്. ഞാൻ എന്റെ പിതാവിനെ പറ്റി പിന്നേയും ചിന്തിച്ചു. ഞാൻ ദിവാസ്വപ്നങ്ങൾ കാണാൻ തുടങ്ങി. ഞാൻ പിതാവിനെ പറുദീസയിൽ കാണാൻ പോകു കയാണ് എന്ന് ചിന്തിച്ചു. പലരും അവരുടെ പിതാക്കന്മാരെ പറുദീസയിൽ കണ്ടിട്ടുണ്ട് എന്ന തരത്തിലുള്ള കഥകൾ ഞാൻ കേട്ടിരുന്നു. എന്നാൽ എന്തുകൊണ്ട് എന്റെ പിതാവിനെ എനിക്കു കണ്ടുകൂടാ? എന്റെ ചിന്തകൾ പറക്കാൻ തുടങ്ങി.
എന്റെ പിതാവ് വരാന്തയിൽ ഒരു ചാരുകസേരയിൽ ഇരിക്കുകയായിരിക്കും. തൊട്ടടുത്ത് നല്ല സൂര്യ പ്രകാശമുള്ള, പൂക്കളും പക്ഷികളും ഉള്ള, ഒരു പൂന്തോട്ടമുണ്ട്. അദ്ദേഹം വായിക്കുകയാണ്. പക്ഷേ എന്നെ കാണുമ്പോൾ അദ്ദേഹം വായന നിർത്തും. തന്റെ കണ്ണട നെറ്റിയിലേക്ക് കയറ്റിവച്ചുകൊണ്ട് അദ്ദേഹം എന്റെ അടുത്തേക്ക് വരും. എന്നോടു ചോദിക്കും എന്തിനാണ് അവിടെ വന്നത് എന്ന്. തിരിച്ചു പോയി കസേരയിൽ ഇരുന്നുകൊണ്ട് പിന്നേയും ചോദിക്കും എന്ത് ആവശ്യത്തിനാണ് ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നത് എന്ന്. ഞാൻ ചെന്നതിന്റെ ഉദ്ദേശ്യം എനിക്ക് നേരിട്ട് ഉടനെ പറയണമെന്നില്ല. അതുകൊണ്ട് ഞാൻ. പറഞ്ഞു ഞാൻ വലിയ കടത്തിലാണെന്നും അതിനാൽ അദ്ദേഹത്തിന്റെ ഉപദേശത്തിനായി ചെന്നതാ ണെന്നും.
മറുപടിയായി പിതാവ് പറയുമായിരിക്കും ഇക്കാര്യത്തിൽ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ പറ്റില്ല, കാരണം പറുദീസയിൽ പണമിടപാടുകൾ ഇല്ലെന്ന്, അപ്പോൾ ഞാൻ പറയും പണമല്ല എന്റെ കടം, മറ്റു ചിലതാണെന്ന്. ഞാൻ കുട്ടിയായിരുന്നപ്പോൾ അദ്ദേഹം പിയാനോ വായിക്കുകയും ബെൽ മാനിന്റെ പാട്ടു കൾ പാടുകയും ചെയ്യുമായിരുന്നു. റ്റെഗ്നർ, റൂംബർഗ് ആന്റേഴ്സൻ മുതലായ എഴുത്തുകാരെ വായി ക്കാൻ അദ്ദേഹം കുട്ടികളെ അനുവദിച്ചു. യക്ഷിക്കഥകളും വീരന്മാരുടെ കഥകളും അദ്ദേഹം മക്കളെ പഠി പ്പിച്ചു. എന്റെ കടം നന്ദിപ്രകടനം ആണെന്നും ആ കടത്തിലേക്ക് എന്നെ എത്തിച്ചത് അദ്ദേഹമാണെന്നും അറിഞ്ഞതിൽ അദ്ദേഹത്തിന് സന്തോഷമായി
അപ്പോൾ ഞാൻ അദ്ദേഹത്തോടു പറയും അദ്ദേഹത്തോട് മാത്രമല്ല, മറ്റു പലരോടും ഞാൻ കടപ്പെട്ടി രിക്കുന്നു എന്ന്, സാധുക്കളായ, വീടില്ലാത്ത, പാട്ടുപാടിക്കൊണ്ട് നടന്ന പലരോടും എനിക്ക് കടപ്പാടുണ്ട്. കൊച്ചു വീടുകളിൽ താമസിക്കുന്ന വൃദ്ധരോടും എനിക്ക് കടപ്പാടുണ്ട്. കാരണം അവരാണ് എന്നോട് വെള്ളത്തിലെ യക്ഷികളെപറ്റിയും മാന്ത്രിക കന്യകകളെ പറ്റിയും മറ്റും ഉള്ള കഥകൾ പറഞ്ഞ് തന്നത്. പ്രകൃതിയോടും മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും, മരങ്ങളോടും, പുഷ്പങ്ങളോടും ഞാൻ
കടപ്പെട്ടിരിക്കുന്നു. കാരണം പല രഹസ്യങ്ങളും അവർ എന്നോട് പറഞ്ഞു. അപ്പോൾ പിതാവ് എന്നോട് പറ ഞ്ഞു. എന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടെന്ന്.
അപ്പോൾ ഞാൻ പറഞ്ഞു. എന്റെ വായനക്കാരോടും എന്നെപറ്റി എഴുതിയ എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു എന്ന്. വിദേശങ്ങളിലുള്ള പലരും എന്നെ പ്രശംസിച്ചും എന്നെ വിമർശിച്ചും എഴുതി. എന്നെ വിമർശിച്ചവരോടും എനിക്ക് നന്ദിയുണ്ട്. എന്റെ ഏറ്റവും വിശ്വസ്തയായ എൽഡെക്കിനോടും ഞാൻ കടപ്പെട്ടിരിക്കുന്നു. മറ്റുള്ളവർക്ക് എന്നെ വിശ്വാസമില്ലാതിരുന്നപ്പോൾ അവളാണ് സാഹിത്യ ലോക ത്തിലേക്കുള്ള വാതിലുകൾ എനിക്ക് തുറന്നു തന്നത്. ഞാൻ പിതാവിനോട് പറഞ്ഞു ഞാൻ വന്നിരിക്കു ന്നത് ഈ കടങ്ങളെല്ലാം എങ്ങിനെ വീട്ടാം എന്ന് അദ്ദേഹത്തോട് ചോദിക്കാനാണെന്ന്.
പിതാവ് തല അല്പം താഴ്ത്തി. നേരത്തെ ഉണ്ടായിരുന്ന വിശ്വാസം കുറഞ്ഞെന്ന് തോന്നി. കടം വീട്ടുക അത്ര എളുപ്പമല്ല എന്ന് അദ്ദേഹം പറഞ്ഞു. വേറെ വല്ലവരോടും എനിക്ക് കടപ്പാട് ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. തീർച്ചയായും ഉണ്ട് – സ്വീഡീഷ് അക്കാഡമി. അക്കാഡമി എനിക്ക് ബഹുമാനവും പണവും മാത്രമല്ല തരുന്നത്, അവർ എന്നിൽ വിശ്വസിച്ച് ലോകത്തിന്റെ മുന്നിൽ എന്നെ എടുത്തു കാണി ക്കുകയാണ്. ഈ കടം എങ്ങിനെ വീട്ടും എന്ന് എനിക്കറിയില്ല.
പിതാവ് ഗാഢമായി ചിന്തിക്കുന്നു. സന്തോഷത്തിന്റെ കണ്ണീർ തുടച്ചുകൊണ്ട് അദ്ദേഹം പറയുന്നു. “ആർക്കും പരിഹരിക്കാനാകാത്ത പ്രശ്നങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ട് എന്റെ തല ഞാൻ പുകക്കുന്നില്ല. സമ്മാനം കിട്ടിയതിൽ ഞാൻ അതീവ സന്തുഷ്ടനാണ്.
എന്റെ ചോദ്യങ്ങൾക്ക് ഇതിലും നല്ല ഒരു ഉത്തരം കിട്ടാത്തതുകൊണ്ട് ഇവിടെ സന്നിഹിതരായിരി ക്കുന്ന എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഞാൻ സ്വീഡീഷ് അക്കാഡമിക്ക് കാഴ്ച്ചവെക്കുന്ന ഈ ടോസ്റ്റിൽ എന്റെ കൂടെ ചേരണമെന്ന്.
Class 9 English Debts of Gratitude by Selma Lagerlof About the Author
Selma Lagerlof, the famous Swedish writer, was born in 1858. After her education at The Royal Advanced Female Teachers’ Seminary in Stockholm, she taught in a high school for girls. She won the Nobel Prize in 1909. She was the first woman to win the Nobel Prize in Literature. Two of her important books are “The Story of Gosta Berling” and “The Invisible Links”. She died in 1940.
സെൽമ ലഗർലോഫ് വളരെ പ്രസിദ്ധയായ ഒരു സ്വീഡീഷ് എഴുത്തുകാരിയാണ്. അവർ ജനിച്ചത് 1858-ൽ ആണ്. സ്റ്റോക്ക് ഹോമിലെ റോയൽ അഡ്വാൻസ്ഡ് ഫീമെയിൽ ടീച്ചേഴ്സ് സെമിനാരിയിൽ പഠിച്ചശേഷം അവർ പെൺകുട്ടികൾക്കുള്ള ഒരു ഹൈ ളിൽ പഠിപ്പിച്ചു. 1909-ൽ അവർക്ക് നൊബേൽ സമ്മാനം ലഭിച്ചു. സാഹിത്യത്തിൽ നൊബേൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെ വനിതയായിരുന്നു അവർ. 1940-ൽ അവർ മരിച്ചു.
Class 9 English Debts of Gratitude Vocabulary
- gratitude – feeling of thankfulness, നന്ദി
- bound for – going to, പോകുന്ന
- Stockholm – capital of Sweden; the Nobel Prize ceremony takes place here, സ്വീഡന്റെ തലസ്ഥാനം – അവിടെയാണ് നൊബേൽ സമ്മാനദാന ചടങ്ങുനടത്തുന്നത്
- rattling – noise produced by the wheels rolling on the rails, ചകങ്ങൾ ഉരുളുമ്പോഴത്തെ ശബ്ദം
- wondrous – wonderful, അതിശയിപ്പിക്കുന്ന
- dispel – remove, മാറ്റിക്കളയുക, ഇല്ലാതാക്കുക
- anxiety – worry, ആശങ്ക
- rustle and bustle – various noises, പലതരം സ്വരങ്ങൾ
- ceased – stopped, നിർത്തി, നിന്നു
- smoothing – comforting, ആശ്വാസമേകുന്ന
- sleepers – the wooden or iron beams in which the railway tracks are laid റെയിൽ പാളങ്ങൽ ബന്ധിപ്പിക്കുന്ന തടി അല്ലെങ്കിൽ ഇരുമ്പുപാളികൾ
- glide – move smoothly, സുഗമമായി പോകുക
- spectacles – glasses worn to see clearly, കണ്ണട
- Tegner, Runeberg and Andersen – writers of fairy tales, കുട്ടികളുടെ കഥകൾ എഴതുന്നുവർ
- vagabonds – wanderers, അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ
- pranks – jokes, തമാശകൾ
- trolls – offensive messages for annoying people, മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന സന്ദേശങ്ങൾ
- enchanted – magical, മാന്ത്രികമായ
- censure – criticism, നിശിതവിമർശനം, വിലക്ക്
- wrinkles – folds, ചുളിവുകൾ
- bestowing – giving, കൊടുക്കുക
- toast – a call to a gathering to raise their glasses and drink together in honour of a person or thing, ഗ്ലാസ്സുകൾ പരസ്പരം കുട്ടിമുട്ടിച്ച് സന്തോഷം പങ്കിടുന്ന രീതി
- propose – make, announce, സ്വീകരണത്തിനു സമർപ്പിക്കുക.