Students can use Class 9 Malayalam Kerala Padavali Notes നിങ്ങളും നിങ്ങളുടെ ജോലിയും Ningalum Ningalude Joliyum Summary in Malayalam to grasp the key points of a lengthy text.
Class 9 Malayalam Ningalum Ningalude Joliyum Summary
നിങ്ങളും നിങ്ങളുടെ ജോലിയും Summary in Malayalam
ആമുഖം
നാം എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു തൊഴിൽ ചെയ്തു ജീവിക്കുന്നവരാണ്.തൊഴിൽ ചെയ്യാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുക എന്നത് വളരെ സമ്മർദ്ധപരമായ കാര്യമാണ് ഓരോ മനുഷ്യനും തന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും തന്റെ മാനസീകമായ സന്തോഷത്തിനും വികാസത്തിനും വേണ്ടിയാണു തൊഴിൽ ചെയ്യുന്നത് .തൊഴിൽ ചെയ്യാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാം എന്ന് വിചാരിക്കുന്നവരുടെ ജീവിതത്തിൽ ശാരീരികവും മനസികവുമായ പല വെല്ലുവിളികളും നേരിടേണ്ടി വരും.സുഖലോലുപരായി ജീവിതം തള്ളി നീക്കുക എന്നത് ഓർക്കുമ്പോൾ രസമുള്ള കാര്യമാണ് എങ്കിലും പ്രവൃത്തി ചെയ്യാൻ കഴിയാത്ത മനുഷ്യൻ തുരുമ്പടിച്ച യന്ത്രം പോലെയാണ്.ഇരുന്നു തുരുമ്പിക്കുന്നതിലും നല്ലതു പ്രവർത്തിച്ചു തേഞ്ഞു പോകുകയാണല്ലോ.അതുകൊണ്ടാണ് മഹാത്മാഗന്ധി പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ആഹ്വാനം ചെയ്തത്.എല്ലാവരും അവരവരുടെ മേഖലയിൽ നിരന്തരമായി അധ്വാനിക്കുക അധ്വാനം മനുഷ്യ മനസിന്റെ ഔഷധമാണ്
പാരസംഗ്രഹം

വിവിധതരം തൊഴിലുകളും അവയുടെ പ്രത്യേകത കളും, ഓരോ തൊഴിലും മനുഷ്യ മനസ്സിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും ചർച്ച ചെയ്യുന്ന പാഠഭാഗങ്ങളാണ് ഈ യൂണിറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതല്ലോ. എല്ലാ തൊഴിലുകൾക്കും അതിന്റെതായ മാന്യത ഉണ്ട് എന്നും നാം നമ്മുടെ തൊഴിൽ മേഖലയെ എങ്ങനെ ആണ് സമീപിക്കേണ്ടത് എന്നും പറഞ്ഞു തരുന്ന പാ ഭാഗമാണ് നിങ്ങളും നിങ്ങളുടെ തൊഴിലും. ഓരോ മനുഷ്യന്റെയും നിലനിൽപ്പിന്ന് തൊഴിൽ അനിവാര്യ മാണ് മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപെടു ത്തുന്നതിനു വേണ്ടിയും പണത്തിനു വേണ്ടിയുമാണ് മനുഷ്യൻ തൊഴിൽ ചെയ്യുന്നത്.
എന്നാൽ പൂർണ മായും പണത്തിനു വേണ്ടി മാത്രമായാൽ നമ്മുടെ തൊഴിലിനോട് പ്രതിപത്തിയുണ്ടാകില്ല. നാം ചെയ്യുന്ന എന്ത് ജോലിയാണെങ്കിലും ഏതു മേഖലയാണെങ്കിലും അത് പൂർണ്ണമായും ഇഷ്ടത്തോടെ ചെയ്യുക അത് നമ്മുടെ മനസ്സിനും ശരീരത്തിനും പ്രധാനം ചെയ്യുന്ന ഊർജ്ജം ചെറുതല്ല. ഒരു ജോലി നാം ചെയ്യുന്നതിലൂടെ നമ്മൾ നമ്മുടെ കഴിവുകൾ വികസിപ്പിക്കുകയാണ് ഒപ്പം നമ്മുടെ വ്യക്തിത്വത്തിന് മാറ്റും പ്രഭാവവും വർധിക്കുകയും ചെയ്യുന്നു. നാം ഒരു തൊഴിലിൽ ഏർപ്പെടുമ്പോൾ നാമറിയാതെ തന്നെ സമൂഹ നിർമാണത്തിന് പാത്രമാവുകയാണ്. യാതൊരു ജോലിയും ചെയ്യാതെ ജീവിക്കാം എന്ന് കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ ഭാഗം 3 കരുതുന്നവർക്കാകട്ടെ മനസ്സിന് മടുപ്പുണ്ടാകുകയും ജീവിതം നരക പൂർണ്ണമാവുകയും ചെയ്യും. നമ്മുടെ കഴിവുകൾ നാം ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുന്നതിലൂടെ മാത്രമേ വികസിപ്പിക്കാൻ കഴിയുള്ളു.
ശരിയായി ജോലി ചെയ്യുന്നതിലൂടെ മാത്രമേ ജീവിതത്തിൽ ശരിയായ വിജയം സാധ്യമാക്കാൻ കഴിയു. മാത്രമല്ല നാം ചെയ്യുന്ന ജോലി സത്യസന്ധമായും ആത്മാർത്ഥമായും നാം ചെയ്യേണ്ടതുണ്ട് എങ്കിൽ മാത്രമേ നമുക്ക് നമ്മുടെ തൊഴിലിനേയും തൊഴിൽ പ്രധാനം ചെയ്യുന്ന ജീവിത വിജയത്തെയും ആസ്വദിക്കാൻ കഴിയുള്ളു എന്നാണ് ഇതിലൂടെ എഴുത്തുകാരൻ സംവദിക്കുന്നത്. ജോലി എത വലുതായാലും ചെറുതായാലും നമ്മൾ അതിനെ സമീപിക്കുന്ന രീതിയിലാണ് മാറ്റം വരേണ്ടത്. ഒരു ചിത്രം വരയ്ക്കുന്നതാകട്ടെ, തോട്ടപ്പണിയാകട്ടെ നമ്മുടെ കഴിവിന്റെ പരമാവധി നൽകാൻ കഴിയണം. നമ്മുടെ വ്യക്തിത്വത്തെ മുഴുവനായും തൊഴിലിൽ പ്രദർശിപ്പിക്കാൻ നമുക്ക് കഴിയണം. ജീവിതത്തിൽ സമൂഹത്തിന്റെ അംഗീകാരവും സ്നേഹവും നാം ആഗ്രഹിക്കുന്നുണ്ട് എങ്കിൽ നൂറു ശതമാനവും നിങ്ങൾ തൊഴിൽ ചെയ്യുകയും നിങ്ങളുടെ വളർച്ചയ്ക്കുള്ള വിളനിലം നമ്മളാകുകയും ചെയ്യുക.
![]()
അറിവിലേക്ക്

1886-ൽ പാലക്കാട്ടെ തരൂർ ഗ്രാമത്തിലായിരുന്നു കേശവ മേനോന്റെ ജനനം. മദ്രാസ് സർവ്വകലാ ശാലയിൽനിന്ന് ആർട്സിൽ ബിരുദം നേടിയ ഇദ്ദേഹം 1915-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായി. ആനി ബസന്റിന്റെ ഹോം റൂൾ ലീഗിൽ പ്രവർത്തിച്ചു കേശവമേനോൻ. 1921-ൽ നിസ്സഹകരണ പ്രസ്ഥാനവുമായി സഹകരിക്കുന്നതോടെയാണ് ഗാന്ധിയൻ ആദർശങ്ങളിലേക്ക് കൂടു തൽ ആകൃഷ്ടനാകുന്നത്. മാപ്പിള ലഹള നടക്കുമ്പോൾ കെ.പി.സി.സി സെക്രട്ടറിയായിരുന്നു. 1923-ലാണ് മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരാകുന്നത്. അക്കാലത്ത് നടന്ന വൈക്കം സത്യാ ഗ്രഹത്തിൽ പങ്കെടുത്തതിനെത്തുടർന്ന് തിരുവനന്തപുരം ജയിലിൽ ആറുമാസം ശിക്ഷയനുഭവിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മലയായിലേക്കു പോയ കേശവമേനോൻ പിന്നീട് കുറെക്കാലം ഇന്ത്യൻ നാഷണൽ ആർമിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചത്. ഇതിനെത്തുടർന്ന് ജപ്പാനിൽ അറസ്റ്റിലായ ഇദ്ദേഹം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മാത്രമാണ് മോചിതനായത്. 1946-ൽ വീണ്ടും മാതൃഭൂമിയുടെ പത്രാധിപരായി ചുമതലയേറ്റു. സിലോണിലെ ഹൈക്കമ്മീഷണർ ആയി നിയമിതനായെങ്കിലും പിന്നീട് അധികാരികളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രാജി വെച്ചു. അതിനുശേഷം ഐക്യകേരളത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം.
പദപരിചയം
അഭിവൃദ്ധി – വളർച്ച
അനുകരിക്കുക – പിന്തുടരുക,അവർത്തിക്കുക
സാമർഥ്യം – കഴിവ്
![]()
ഓർത്തിരിക്കൻ
- തൊഴിൽ കേവലം സമ്പാദനോപാദി മാത്രമല്ല
- തൊഴിൽ വ്യക്തിത്വ വികസനത്തിനുതകുന്നതാകണം
- തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം
- ഏതു തൊഴിലിലും നമ്മുടെ പൂർണവും അർപ്പിക്കുക
- എല്ലാ തൊഴിലുകൾക്കും മാന്യതയുണ്ട്
- തൊഴിലിടവും തൊഴിലും വ്യക്തിയുടെ മാനസിക വളർച്ചയ്ക്കുള്ള സാദ്ധ്യതകൾ ഒരുക്കണം
- ഒരു ജോലിയിലും ഏർപ്പെടാതെ സുഖലോലുപതയിൽ ഇരിക്കുന്നത് മാനസിക സംഘർഷത്തിന് വഴിതെളിക്കും.
- നമുക്ക് സാധിക്കുന്ന അത്രയു കാലം നാം എന്തെങ്കിലും ജോലിയിൽ ഏർപ്പെടുക.
- ജോലി ചെയ്യുന്നതിലൂടെ നമുക്ക് ധാരാളം നേട്ടങ്ങൾ ഉണ്ടാകുകയും, സമൂഹത്തിൽ അംഗീകാരം ലഭിക്കുകയും ചെയ്യുന്നു