Students can use Adisthana Padavali Malayalam Standard 9 Notes Pdf ശാന്തിനികേതനം Santiniketanam Summary in Malayalam to grasp the key points of a lengthy text.
Class 9 Malayalam Santiniketanam Summary
ശാന്തിനികേതനം Summary in Malayalam
ആമുഖം
കൽക്കട്ടയിലേക്കുള്ള ശ്രീ എസ്. കെ. പൊറ്റക്കാടിന്റെ യാത്രാ വിവരണമാണ് ഈ അധ്യായം. സഞ്ചാര സാഹിത്യത്തിന്റെ മഹാരധനായ ശ്രീ എസ്. കെ. പൊറ്റകാടിന്റെ മനോഹരമായ അവതരണമാണ് ഈ പാഠ ഭാഗം. മലയാള സാഹിത്യ ചരിത്രത്തിൽ സഞ്ചാരസാഹിത്യം എന്ന സരണിയുടെ മാസ്മരിക സൗന്ദര്യം നിറച്ചുവെച്ച എഴുത്തുകാരനാണ് ശ്രീ എസ്. കെ .പൊറ്റക്കാട്. അന്യ നാടുകളെക്കുറിച്ചും അവിടുത്തെ ജനങ്ങളെക്കുറിച്ചും അറിയാൻ ജിജ്ഞാസ പൊതുവെ മനുഷ്യനിൽ ഉണ്ട്. എല്ലാ ദേശങ്ങളും എല്ലാവർക്കും പോയി ക്കാണുക എന്നത് സാധ്യമായ കാര്യമല്ല. അപ്പോൾ മനുഷ്യന്റെ ഈ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ സഞ്ചാര സാഹിത്വത്തിനും യാത്ര വിവരണ സാഹിത്യത്തിനും കഴിയുന്നുണ്ട്. മനുഷ്യന്റെ അനുഭവലോകവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും സഞ്ചാര സാഹിത്യത്തിൽ ഉൾക്കൊള്ളുന്നു. നാടിന്റെ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പ്രത്യേകതകൾ, ജനങ്ങളുടെ ജീവിത രീതി, സാംസ്കാരിക ബോധം, സാമൂഹിക സ്ഥിതി വിശേഷങ്ങൾ, ഭരണ സംവിധാനം മുതലായവ സ്വന്തം നാടുമായി താരതമ്യം ചെയ്യാനും മികച്ച ഒരു സഞ്ചാര കൃതിയിലൂടെ സാധിക്കും. നല്ലൊരു സഞ്ചാര കൃതിയ്ക്ക് ഒരു നാടിന്റെ പൈതൃകത്തെ പാടെ വായനക്കാര നിലേക്കു സ്വംശീകരിക്കാൻ കഴിയും. അത്തരത്തിൽ ഒരു യാത്രാ വിവരണ ഭാഗമാണ് ഈ പാഠഭാഗം.
![]()
പാാസംഗ്രഹം
കൽക്കട്ടാ നഗരത്തിൽ നിന്നും നൂറു നാഴിക ഉള്ളിലേക്കുള്ള ബോൾപൂർ ജംഗ്ഷനിൽ നിന്നും ശാന്തിനികേതനത്തിലേക്കു കടക്കുന്ന മൂന്നു മെയിൽ നീളമുള്ള ഒരുൾപ്പാത. പരിഷ്ക്കാരത്തിന്റെ സപർശനം ഏൽക്കാത്ത ഗ്രാമീണ സൗന്ദര്യത്തിന്റെ മടിത്തട്ടിലാണ് എസ്. കെ ചെന്നെത്തുന്നത്. ഈ ഗ്രാമീണ സൗന്ദര്യത്തെ കേരളത്തിന്റെ മുഖത്തോടു പലകുറി സാമ്യമുള്ളതായി എഴുത്തുകാരനു തോന്നുന്നുണ്ട്. പ്രാചീനമായ ഒരു പുല്ലുമേഞ്ഞ കുടിലുകൾക്കും പുൽത്തകിടികൾക്കും മരങ്ങൾക്കും ഇടയിൽ ഒരു വിശ്വ വിദ്യാലയം സ്ഥിതി ചെയ്യുന്നുവെന്നുള്ള സത്വത്തെ പതുക്കെ നാം അംഗീകരിച്ചു തുടങ്ങും. നാം പോലും അറിയാതെ ആ സാഹചര്യങ്ങൾ നമ്മ കൊണ്ട് തോന്നിപ്പിക്കും ഇവിടെ ഒരു പടുകൂറ്റൻ കെട്ടിടം വരാതിരുന്നത് നന്നായി എന്ന്. കറുത്ത പരുത്ത മൺ ചുമരുകളും പർണശാലപോലുള്ള മേൽക്കൂരയുമായി നിറഞ്ഞ ലാളിത്വത്തോടെ നിൽക്കുന്നതാണ് വിശ്രുതമായ കലാഭവനം. ഭാരതീയ ചിത്രകലകൾ

കൊണ്ട് മനോഹരമാക്കിയ ഓരോ ഇടവും കലാഭവനത്തെ കൂടുതൽ സുന്ദരിയാക്കുന്നു. ശാന്തിനികേതനും, വിശ്വഭാരതിയും വിശ്വവിഖ്യാതമായ പാഠശാലകളും ലാളിത്വത്തിന്റെ പ്രതി രൂപങ്ങളായി നടവഴിയിൽ പോലും അറിവ് നിറച്ചങ്ങനെ നിലകൊള്ളുന്നത് എഴുത്തുകാരൻ തന്റെ കണ്ണിൽ നിന്ന് മായാത്തപോലെയാണ് വായനക്കാരിലേക്കെത്തിച്ചിരിക്കുന്നതു ഗ്രാമത്തിലേക്ക് നാം എത്തിച്ചേരുകയാണ് ഈ വരികളിലൂടെ. വികസനം എന്ന മാറാ വ്യാധി ഈ നടവഴികളിലും പുൽപ്പരപ്പിലും ചെറിയ കുടിലുകളിലും ആരെയും ബാധിച്ചതായി എഴുത്തുകാരന് തോന്നിയിട്ടില്ല. ടാഗോറിന്റെ കഥകളിൽ തെളിഞ്ഞു കാണുന്ന വാങ്മയ ചിത്രങ്ങൾ എല്ലാം കണ്മുന്നിൽ പ്രത്യക്ഷപെടുന്നതായാണ് എഴുത്തുകാരന് തോന്നിയത്. കേരളത്തിന്റെ സുന്ദരമായ പച്ചപ്പിനെ ഓർമ്മപെടുത്തുന്നതാണ് ബംഗാളിലെ ഓരോ ഇടങ്ങളും എങ്കിലും കേരളത്തിന്റെ പൂർണ സൗന്ദര്യം കിട്ടിയിട്ടില്ലതാനും. മലയാളനാട്ടിലും ബംഗാളിലും മാത്രം കാണുന്ന ഇന്ത്യയുടെ പ്രത്യേകതയായ പുൽമാടങ്ങൾ ശാന്തിനികേതന്റെ ശാലീനതയ്ക്കു മാറ്റ് കൂട്ടുന്നു. നമ്മുടെയും യാത്രക്കാരന്റെയും മനസിലുള്ള വിശ്വവിഖ്യാതമായ ശാന്തി നികേതനം കാണാൻ എഴുത്തുകാരന്റെ അടങ്ങാത്ത ജിജ്ഞാസ വായനക്കാരനിലും തിക്കി തിരക്കും.
വലിയ കെട്ടിടങ്ങളും പുസ്തകശാലകളും കൊണ്ട് വൈഞ്ജാനിക സമ്പന്നമായ ഒരു കലാനികേതനം സ്വപ്നം കണ്ടാണ് മുന്നോട്ടുള്ള യാത്ര, ഒടുവിൽ വഴിയാത്രക്കാരന്റെ ‘ഇതൊക്കെയാണ് ശാന്തി നികേതനം’ എന്ന വാക്കിൽ നിന്ന് പ്രതീക്ഷയ്ക്കു വന്ന വിഘ്നവും തന്റെ ചിന്താഗതിയിൽ വന്ന അറിവില്ലായ്മയും അപ്പാടെ ഈ ഭാഗത്തു ഒപ്പിവച്ചിട്ടുണ്ട് എഴുത്തുകാരൻ. ശാന്തി നികേതനത്തിനു അതിർത്തി നിർണയിക്കുന്ന അതിരു കൾ പോലുമില്ല എന്നുള്ള വലിയ തിരിച്ചറിവ് എഴുത്തുകാരനെ പോലെ തന്നെ വായനക്കാരനിലും നിറയ്ക്കുന്നത് അതിരില്ലാത്ത തിരിച്ചറിവിന്റെ സാഗരമാണ്. ആ മനുഷ്യർക്കും ഭൂമിക്കും തമ്മിൽ അകാശവും അലകടലും അല്ലാതെ മറ്റെന്താണ് അതിരുകൾ ഉള്ളത്.
അറിവിലേക്ക്

1913 മാർച്ച് 14 ന് കോഴിക്കോട് ഒരു പ്രശസ്ത തീയർ കുടുംബത്തിൽ ജനിച്ചു. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട്ട് ഒരു ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. കോഴിക്കോട് ചാലപ്പുറം ഗണപത് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തി വിദ്യാലയത്തിൽ 1937-1939 വർഷങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളിൽ താല്പര്യം ജനിച്ചത്. 1939 ൽ ബോംബെയിലേക്കുള്ള യാത്രയിൽ നിന്നാണ് പിൽക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു. ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. 1949 ൽ കപ്പൽ മാർഗ്ഗം ആദ്യത്തെ വിദേശയാത്രനടത്തി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നി വിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാ വിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്.
രബീന്ദ്രനാഥ് ടാഗോർ
ഇന്ത്യയിലെ പ്രമുഖ സാഹിത്യകാരനും സാംസ്കാരിക നായകനുമാണ് രബീന്ദ്രനാഥ് ടാഗോർ (മേയ് 7, 1861 ഓഗ സ്റ്റ് 7 1941), ഗുരുദേവ് എന്നും ആദരപൂർവ്വം അദ്ദേഹത്തെ സംബോധന ചെയ്തിരുന്നു. കവി, തത്ത്വചിന്തകൻ, ദൃശ്യ കലാകാരൻ, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭതെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതുരൂപം നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ കാവ്യസമാഹാരമായ ഗീതാഞ്ജലിക്ക് 1913ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച തിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കുന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ.
മൂവായിരത്തോളം കവിതകളുട ങ്ങിയ നൂറോളം കവിതാസമാഹാരങ്ങൾ, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥ ങ്ങൾ, ലേഖന സമാഹാരങ്ങൾ തുടങ്ങി ടാഗോറിന്റെ സാഹിത്വസംഭാവനകൾ നിരവധിയാണ്. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. അറുപത്തിയെട്ടാം വയസ്സിൽ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ രചിച്ചു. ബംഗാളിലെ മതസാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പുരോഗമനപരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകൾ നൽകിയ കുടുംബമാണ് കൽക്കത്തയിലെ ജെറാസങ്കോ ടാഗോർ കുടുംബം. രബീന്ദ്രനാഥ ടാഗോർ, അബനീന്ദ്രനാഥ ടാഗോർ, ഗഗനേന്ദ്രനാഥ ടാഗോർ എന്നിങ്ങനെ ഭാരതത്തിന്റെ കലാസാഹിത്യരംഗത്തും, മതസാമൂഹിക പരിഷ്കരണ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധിപേർ ജെറാസങ്കോ ടാഗോർ കുടുംബത്തിലുണ്ട്.
കൊൽക്കത്തയിൽ പീലി ബ്രാഹ്മണ വംശത്തിൽ പിറന്ന ടാഗോർ എട്ടാമത്തെ വയസ്സിൽ തന്റെ ആദ്യ കവിത രചിച്ചു. പതിനാറാമത്തെ വയസ്സിൽ ടാഗോർ ‘ഭാനുസിംഹൻ’ എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1877 – ൽ ചെറുകഥകളും നാടകങ്ങളും രചിച്ചുതുടങ്ങി. ചെറുപ്രായത്തിൽത്തന്നെ ധാരാളം യാത്രചെയ്ത ടാഗോർ തന്റെ പ്രാഥമികവിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തിൽ തന്നെയാണ് നടത്തിയത്. ബ്രിട്ടീഷ് നിയമങ്ങൾക്കോ പൊതുനടപ്പിനോ ഇണങ്ങും വിധം പെരുമാറാതിരിക്കുകയും പ്രായോഗികവാദിയും ആയിരുന്ന ടാഗോർ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജിയെയും പൂർണ്ണമായി പിന്തുണച്ചിരുന്നു. ടാഗോറിന്റെ ജീവിതം ദുരന്ത പൂർണ്ണമായിരുന്നു. തന്റെ കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ട ടാഗോർ ബംഗാളിന്റെ അധഃപതനത്തിനും സാക്ഷ്യം വഹിച്ചു. ടാഗോറിന്റെ കൃതികളും അദ്ദേഹം സ്ഥാപിച്ച വിശ്വഭാരതി സർവ്വകലാശാലയും ഇതെല്ലാം അതിജീവിച്ചു.
ടാഗോറിന്റെ കൃതികളിൽ നിരവധി നോവലുകൾ, ചെറുകഥകൾ, ഗാനസമാഹാരങ്ങൾ, നൃത്തനാടകങ്ങൾ, രാഷ്ട്രീയവും വ്യക്തിപരവുമായ ലേഖനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിലെല്ലാം കണ്ടിരുന്ന താളമൊത്ത ഭാവ ഗാനസ്വഭാവമുള്ള വരികളും, വാമൊഴിയും, പ്രകൃതി മാഹാത്മ്യവാദവും, തത്ത്വചിന്തയും ലോകപ്രശസ്തി നേടിയിരുന്നു. ഒരു സാംസ്കാരിക പരിഷ്കർത്താവായിരുന്ന ടാഗോർ, ബംഗാളി കലകളെ പൗരാണിക ഭാരതീയ കലകളുമായി ബന്ധിപ്പിക്കുന്നതായി ഒന്നും തന്നെയില്ലെന്നു വാദിച്ചു. ടാഗോറിന്റെ രണ്ട് ഗാനങ്ങൾ ഇൻഡ്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയ ഗാനങ്ങളാണ്.
![]()
സഞ്ചാരസാഹിത്യം
ഒരു യാത്രയെക്കുറിച്ചുള്ള കാര്യങ്ങൾ യാത്രാവിവരണം എന്ന് പറഞ്ഞിരുന്നത് (Travel literature), ഇത് സാധാരണരീതിയിൽ എഴുത്തുകാരന്റെ ഏതെങ്കിലും യാത്രയെ സംബന്ധിക്കുന്നതോ, യാത്ര ചെയ്തപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചോ ആയിരിക്കും. ചിലപ്പോൾ ഇങ്ങനെയുള്ളതിന്റെ ട്രാവലോഗ് ( travelogue or itinerary) എന്നും വിശേഷിപ്പിക്കാറുണ്ട്. ലോകത്ത് സഞ്ചാര സാഹിത്വം രൂപപ്പെട്ടത് ആദ്യകാല കച്ചവട സമൂഹത്തിന്റെ യാത്രയുമായി ബന്ധപ്പെട്ടാണ്. താരതമ്യ സാഹിത്യം രൂപപ്പെടുന്നതും ഇതിന്റെ ഭാഗമായിട്ടാണ്. ഇന്ത്യയെക്കുറിച്ചും ഏഷ്യയെക്കുറിച്ചും എഴുതിയ പൗരസ്ത്യ വാദപഠനങ്ങളിലും സഞ്ചാരസാഹിത്യത്തിന്റെ സ്വാധീനം കാണാം.
മലയാള സാഹിത്യത്തിൽ സഞ്ചാര സാഹിത്യം ആരംഭിക്കുന്നത് പാറേമാക്കൽ തോമാക്കത്തനാരുടെ റോമായാത്രയോടെയാണ് വർത്തമാന പുസ്തകം). എസ്.കെ.പൊറ്റക്കാടാണ് മലയാളത്തിലെ സഞ്ചാര സാഹിത്യത്തെ വിപുലപ്പെടുത്തിയത്. ഇന്ന് വിപുലമായി വളർന്ന ഒരു സാഹിത്യ പ്രസ്ഥാനമാണ് ഇത്. ചിന്താരവി, മുസഫർ അഹമ്മദ് തുടങ്ങി ഒരു നിരയെ നമുക്ക് കാണാം.

ഭാരതീയ ചിത്രകലയെ പുനരുദ്ധരിച്ച കലാകാരൻ. വിശ്വഭാരതിയുടെ കലാഭവൻ ഡയറക്ടറായി പ്രവർത്തിച്ചു. ഇന്ത്യയിലെ പ്രാചീന കലാരൂപങ്ങൾ, മുഗൾ, പേർഷ്യൻ, ജപ്പാൻ തുടങ്ങിയ കലാരൂപങ്ങൾ എന്നിവ മനസ്സിലാക്കി സ്വതന്ത്രമായ കലാസൃഷ്ടികൾക്ക് രൂപം നൽകി. ശാന്തിനികേതനത്തിലെ പല കുടിലുകളും ആകർഷകമായ ചെറിയ കെട്ടിടങ്ങളും രൂപകല്പന ചെയ്തു. ആയിരക്കണക്കിന് പ്രകൃതി ദൃശ്യങ്ങളടങ്ങിയ ചിത്രങ്ങൾ, ആഖ്യാന ചിത്രങ്ങൾ വ്യക്തിഗത ചിത്രങ്ങൾ, കഥാപാത്രങ്ങൾ എന്നിവയെല്ലാം വരച്ചു. വീണവായന, ദണ്ഡിയാത്ര, പത്മാനദി, മീരാഭായി, പത്മിനി, കൃഷ്ണഗാഥ തുടങ്ങി പ്രസിദ്ധമായ ഒട്ടേറെ ചിത്രങ്ങൾ. ദേശി കോത്തമ എന്ന പദവി നൽകി വിശ്വഭാരതി യൂണിവേഴ്സിറ്റി ആദരിച്ചു. പത്മഭൂഷൺ, ഡോക്ടറേറ്റ് ബിരുദം എന്നിവ നൽകി ആദരിക്കപ്പെട്ടു.
ഓർത്തിരിക്കൻ
- മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ ഒരു സരണി ആണ് സഞ്ചാര സാഹിത്യം
- സഞ്ചാരസാഹിത്യത്തിനു അമൂല്യ സംഭാവന നൽകിയ എഴുത്തുകാരനാണ് എസ്. കെ. പൊറ്റക്കാട്
- യാത്രകൾ അനുഭവങ്ങളാണ്
- ഓരോ യാത്രയും മനുഷ്യന് സമ്മാനിക്കുന്നത് അറിവിന്റെയും ജീവിത പാഠത്തിന്റെയും
- നിധികുംഭങ്ങളാണ് മനുഷ്യനെ എളിമയുടെ പാഠങ്ങൾ പഠിപ്പിക്കാൻ യാത്രകൾ അവസരമൊരുക്കും