Reviewing Kerala Syllabus Plus Two Computer Application Previous Year Question Papers and Answers Board Model Paper 2023 Malayalam Medium helps in understanding answer patterns.
Plus Two Computer Application Board Model Paper 2023 Malayalam Medium
Time: 2 Hours
Total Score: 60 Marks
1 മുതൽ 6 വരെ ഏതെങ്കിലും 5 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. 1 സ്കോർ വീതം (5 × 1 = 5)
Question 1.
C++ ലെ ഏത് തരത്തിലുള്ള ഡാറ്റയാണ് എംപ്റ്റി ഡാറ്റയെ പ്രതി നിധീകരിക്കുന്നത്?
(a) int
(b) void
(c) double
Answer:
void
Question 2.
ഒരു സിംഗിലെ അക്ഷരങ്ങളുടെ എണ്ണം കണ്ടെത്താൻ ഉപയോ ഗിക്കുന്ന ഫംഗ്ഷൻ ഏതാണ്?
(a) strlen()
(b) strcpy()
(c) strcat ()
Answer:
strlen()
Question 3.
HTML – ൽ ബ്രൗസർ വിൻഡോയെ വ്യത്യസ്ത ഫ്രയിം വിഭാഗങ്ങളായി വിഭജിക്കാൻ ഉപയോഗിക്കുന്ന ടാഗ് ഏതാണ്?
(a) <TABLE>
(b) <FORM>
(c) <FRAMESET>
Answer:
<FRAMESET>
Question 4.
JavaScript – ൽ വേരിയബിളുകൾ ഡിക്ലയർ ചെയ്യുന്നതിന് ഉപ യോഗിക്കുന്ന കീവേഡ് ആണ്……………………….
Answer:
var
Question 5.
എല്ലാ ഉപകരണങ്ങളിലും എല്ലാ സ്ക്രീൻ വലുപ്പത്തിലും പ്രവർത്തിക്കാൻ അനുയോജ്യമായ ഒരു വെബ്സൈറ്റ് രൂപ കൽപ്പന ചെയ്യുന്ന രീതി ______________________ എന്നറിയപ്പെടുന്നു
Answer:
responsive web designing
Question 6.
ഒരു എന്റർപ്രൈസിനുള്ളിലെ വർക്ക് ഫ്ളോയുടെ വിശകലന ത്തെയും പുനർരൂപകൽപ്പനയെയും ____________________ എന്ന് വിളിക്കുന്നു.
Answer:
Bussiness Process Re-engineering (BPR)
7 മുതൽ 18 വരെ ഏതെങ്കിലും 9 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. 2 സ്കോർ വീതം (9 × 2 = 18)
Question 7.
ഒരു C++ പ്രോഗ്രാമിന്റെ അടിസ്ഥാന ഘടന എഴുതുക.
Answer:
#include<iostream> using namespace sts; int main() { Code; return 0; }
Question 8.
ഒരു ലൂപ്പിന്റെ ഘടകങ്ങൾ എന്തൊക്കെയാണ്?
Answer:
initialisation, Test expression, update statement, body of loop
Question 9.
സിംഗ് ഇൻപുട്ട് ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കുള്ള കൺസോൾ ഇൻപുട്ട്, ഔട്ട്പുട്ട് ഫംഗ്ഷനുകളുടെ പേര് എഴുതുക.
Answer:
getchar() and putchar()
Question 10.
Actual parameters and formal parameters ഇവ തമ്മി ലുള്ള വ്യത്യാസം എന്താണ്?
Answer:
ഒരു ഫംങ്ഷൻ വിളിക്കുന്നതിന് ഉപയോഗിക്കുന്ന പരാമീറ്റു കളെ ആക്ച്വൽ പരാമീറ്ററുകൾ എന്ന് പറയുന്നു. ഫംങ്ഷൻ ഡെഫനിഷനകത്ത് ഉപയോഗിക്കുന്ന പരാമീറ്ററുകളെ ഫോർമൽ പരാമീറ്ററുകൾ എന്ന് പറയുന്നു.
Question 11.
C++ ലെ മാത്തമറ്റിക്കൽ ഫങ്ക്ഷനുകൾ ലിസ്റ്റ് ചെയ്യുക.
Answer:
pow(), sqrt(), abs()
Question 12.
കണ്ടെയ്നർ ടാഗും എംപ്റ്റി ടാഗും താരതമ്യം ചെയ്യുക.
Answer:
കണ്ടെയ്നർ ടാഗുകൾക്ക് ഓപ്പണിങ്ങ് ടാഗും ക്ലോസിംങ്ങ് ടാഗും ഉണ്ടായിരിക്കും.
Eg.<html></html>
എംപ്റ്റി ടാഗുകൾക്ക് ഓപ്പണിങ്ങ് ടാഗ് മാത്രമേ ഉണ്ടായിരിക്കു കയുള്ളു. ക്ലോസിംങ്ങ് ടാഗ് ഉണ്ടായിരിക്കില്ല.
tag. Eg.<hr>,<br>, etc
Question 13.
ചുവടെ കൊടുത്തിരിക്കുന്നവ പ്രദർശിപ്പിക്കുന്നതിന് ആവശ്യമായ HTML കോഡ് സെഗ്മെന്റ് എഴുതുക :
(a) H2SO4
(b) x3 + y3
Answer:
a) H<sub>2</sub> SO<sub> 4 </sub>
b) x <sup>3</sup> + y <sup>3</sup>
Question 14.
HTML – ഫോം ഉപയോഗിച്ച് ഡാറ്റ ശേഖരിക്കാൻ ഉപയോഗി ക്കുന്ന ഫോം കൺട്രോളുകൾ ലിസ്റ്റ് ചെയ്യുക.
Answer:
text,password,checkbox,radio button, submit button, reset button, button, text area, drop down list box
Question 15.
JavaScript ലെ ടൈപ്പുകളെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴു തുക.
Answer:
- Number : ചിഹ്നം ഉള്ളതോ ഇല്ലാത്തതോ ആയ നമ്പറുകൾ,
Eg: +1977,-38.0003,-100, 3.14157, etc. - String : ഡബിൾ ക്വട്ടേഷൻ മാർക്കുകൾക്കുള്ളിൽ ഉള്ള ഒരു കൂട്ടം ക്യാരക്റ്ററുകൾ.
Eg: “BVM”, “jobi_cg@rediffmail.com”, etc. - Boolean : ഇതിൽ true അല്ലെങ്കിൽ false സ്റ്റോർ ചെയ്യാം. അതായത് TRUE ഉം FALSE ഉം സ്റ്റോർ ചെയ്യാൻ സാധി ക്കില്ല.
Question 16.
ഒരു ഡാറ്റാബേസിന്റെ യൂസേഴ്സിനെ ലിസ്റ്റ് ചെയ്യുക.
Answer:
Database Administrator DBA, Application Programmer, Sophisticated User, Naive User
Question 17.
SQL – ലെ ഏതെങ്കിലും നാല് അഗ്രഗേറ്റ്’ ഫംഗ്ഷനുകൾ ലിസ്റ്റ് ചെയ്യുക.
Answer:
sum(), avg(), max(), min(), count()
Question 18.
GPS-നെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക.
Answer:
Global Positioning system (GPS) : നാലോ അതിലധി കമോ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഭൂമിയിലെ വസ്തുക്കളുടെ സ്ഥാനം നിർണ്ണയിക്കാനും ശരിയായ ഗതി നിർണ്ണയിക്കാനും സഹായിക്കുന്ന സംവിധാനമാണ് GPS. ലോകത്തിലെ മിലിട്ടറി, വാണിജ്യ മേഖലയിൽ ഇതിന്റെ ഉപയോഗം വളരെയേറെയാണ്. അമേരിക്കൻ ഗവൺമെന്റാണ് ഈ സംവിധാനം നിലനിർത്തുന്ന ത്. ഒരു GPS റിസീവറിന്റെ സഹായത്താൽ പൈസ മുടക്കാതെ ആർക്കു വേണമെങ്കിലും ഈ സംവിധാനം ഉപയോഗപ്പെടുത്താ വുന്നതാണ്. 24 ഉപഗ്രഹങ്ങളുടെ സഹായത്താലാണ് അമേരിക്ക ഈ സേവനം ലഭ്വമാക്കുന്നത്. വാഹനങ്ങളുടെ ദിശ നിയന്ത്രിക്കാ നും, കപ്പൽ, വിമാനം, എണ്ണ പര്യവേഷണം, മീൻ പിടുത്തം എന്നീ മേഖലകളിൽ ഈ സംവിധാനം ഉപയോഗ പ്പെടുത്തുന്നു. മൊബൈൽ ഫോണിൽ ഇപ്പോൾ ഈ സംവിധാനം ഒരുക്കിയി ട്ടുണ്ട്
19 മുതൽ 18 വരെ ഏതെങ്കിലും 9 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. 3 സ്കോർ വീതം (9 × 3 = 27)
Question 19.
(a) C++ ലെ ഒരു അറേ നിർവചിക്കുക. (2)
(b) 10 രജിസ്റ്റർ നമ്പറുകൾ സംഭരിക്കുന്നതിനുള്ള ഒരു അറേ ഡിക്ലയർ ചെയ്യുക. (1)
Answer:
a) ഒരേ ഡാറ്റ ടൈപ്പോടുകൂടിയ ഒരു കൂട്ടം എലിമെന്റുക ളുടെ (ഉദാ: നമ്പറുകൾ, പേരുകൾ മുതലായവ) ശേഖര ണത്തിനെയാണ് array എന്നു പറയുന്നത്.
b) int regno[10];
Question 20.
C++-ലെ ഏതെങ്കിലും മൂന്ന് സിംഗ് ഫംഗ്ഷനുകളും അവ യുടെ ഉപയോഗവും ലഘുവായി വിശദീകരിക്കുക.
Answer:
String functions
C++ ൽ string കൾ കൈകാര്യം ചെയ്യുന്നതിന് cstring എന്ന header ഫയൽ നമ്മുടെ പ്രോഗ്രാമിൽ ഉൾപ്പെടുത്തണം.
a. strlen() – ഒരു സ്ട്രിങ്ങിലെ ക്യാരക്ടറുകളുടെ എണ്ണം (സി ങ്ങിന്റെ നീളം) കണ്ടുപിടിക്കുന്നതിന്.
Syntax: strlen(string);
Eg. cout<<strlen(“Computer”); 8 എന്ന് പ്രിന്റ് ചെയ്യും.
b. strcpy() – ഇതിൽ കൊടുത്തിട്ടുള്ള ആദ്യത്തെ സിങ്ങി ലേക്ക് രണ്ടാമത്തെ സ്ട്രിങ്ങ് കോപ്പി ചെയ്യുന്നതിനുവേണ്ടി ഇത് ഉപയോഗിക്കുന്നു.
Syntax: strcpy(string1, string2);
Eg.
strcpy(str,”BVM HSS”);
cout<<str; BVM HSS എന്ന് പ്രിന്റ് ചെയ്യുന്നു.
c. strcat()- ഇതിൽ കൊടുത്തിട്ടുള്ള രണ്ടാമത്തെ സ്ട്രിങ്ങ് ആദ്യ സ്ട്രിങ്ങുമായി കൂട്ടി യോജിപ്പിക്കുന്നതിന്. Syntax: strcat(string1,string2)
Eg.
strcpy(str1,”Hello”);
strcpy(str2,” World”);
strcat(str1,str2);
cout<<str1; “Hello World” എന്ന് കുട്ടിയോജിപ്പിച്ച സ്ട്രിങ്ങ് പ്രിന്റ് ചെയ്യുന്നു.
Question 21.
ഏതെങ്കിലും 6 ടെക്സ്റ്റ് ഫോർമാറ്റിംഗ് ടാഗുകൾ അവയുടെ ഉപ യോഗത്തോടൊപ്പം ലഘുവായി വിശദീകരിക്കുക.
Answer:
- <B> ഉപയോഗിച്ച് text കൾ Bold ആക്കാം.
- <I> ഉപയോഗിച്ച് text കൾ Italics ആക്കാം.
- <U> ഉപയോഗിച്ച് text കൾ underline ആക്കുന്ന തിന്.
- <S> and <STRIKE> – ഇവ രണ്ടും ഒരു ടെക്സ്റ്റിന് കുറുകെ ഒരു വരകൊണ്ട് വരയ്ക്കുന്നതിനാണ് വെട്ടുന്ന തിന്).
- <BIG> സാധാരണയുള്ളതിനേക്കാൾ വലിയ ടെക്സ്റ്റ് ആക്കു ന്നതിനുവേണ്ടി ഇത്ഉ പയോഗിക്കുന്നു.
- <SMALL > സാധാരണയുള്ളതിനേക്കാൾ ചെറിയ ടെക്സ്റ്റ് ആക്കുന്നതിനുവേണ്ടി ഇത് ഉപയോഗിക്കുന്നു.
- <STRONG> <B> ടാഗ് പോലെ ടെക്സ്റ്റുകൾ ബോൾഡാ ക്കുന്നതിനുവേണ്ടിയാണ്.
- <EM> – <i> tag പോലെ ടെക്സ്റ്റുകളെ ചെരിച്ച് എഴുതു
- <SUB>- ഒരു subscript നിർമ്മിക്കാൻ.
- <SUP> ഒരു superscript നിർമ്മിക്കാൻ.
Question 22.
സ്റ്റാറ്റിക് വെബ് പേജും ഡൈനാമിക് വെബ് പേജും താരതമ്യം ചെയ്യുക.
Answer:
ചില വെബ്പേജുകൾ സദാസമയവും ഒരേ ടെക്സ്റ്റും, ചിത്രങ്ങളു മായിരിക്കും ഡിസ്പ്ലേ ചെയ്യുന്നത്. അതിലെ ഉള്ളടക്കങ്ങൾ മാറുന്നി ല്ല. ഇത്തരത്തിലുള്ള വെബ്ബ് പേജുകളെ സ്റ്റാറ്റിറ്റിക് പേജുകൾ എന്ന് പറയുന്നു. അവയ്ക്ക് ചില പരിമിതികളുണ്ട്. അഡ്വാൻസ്ഡ് ടൂളു കൾ ഉപയോഗിച്ച് വെബ്ബ്പേജുകളെ മനോഹരമാക്കുവാനും ഡൈനാ മിക് (നിരന്തരം മാറിക്കൊണ്ടിരിക്കുന്നത്) ആക്കുവാൻ സാധിക്കും. ഒരു പേജിനെ ഡൈനാമിക് ആക്കുന്നതിന് JavaScript, VBScript, ASP, JSP, PHP എന്നിവ ഉപയോഗിക്കുന്നു.
സ്റ്റാറ്റിക് വെബ്പേജും ഡൈനാമിക് വെബ് പേജും തമ്മിലുള്ള വ്യത്യാസങ്ങൾ താഴെ കൊടുക്കുന്നു.
Static web pages | Dynamic web pages |
ഉള്ളടക്കവും, ലേ ഔട്ടും ഫിക്സഡ് ആണ്. | ഉള്ളടക്കവും, ലേ ഔട്ടും മാറി കൊണ്ടേയിരിക്കും. |
ഡാറ്റാബേസ് ഉപയോഗി ക്കുന്നില്ല. | ഡാറ്റാബേസ് ഉപയോഗി ക്കുന്നു. |
ഇത് പ്രവർത്തിപ്പിക്കു ന്നത് ബ്രൗസറിലാണ്. | ഇത് സെർവ്വറിൽ പ്രവർ ത്തിപ്പിച്ച് റിസൾട്ട് ബ്രൗസ റിൽ കാണിക്കുന്നു. |
ഇത് ഡവലപ്പ് ചെയ്യാൻ വളരെ എളുപ്പമാണ്. | ഇത് ഡവലപ്പ് ചെയ്യാൻ ബുദ്ധിമുട്ടാണ്. |
Question 23.
JavaScript-ലെ built-in ഫംഗ്ഷനുകൾ ലഘുവായി വിശദീ കരിക്കുക.
Answer:
Built in functions (methods)
1) alert() : സ്ക്രീനിൽ ഒരു മെസേജ് ഡിസ്പ്ലേ ചെയ്യുന്നതിനു വേണ്ടിയാണ്.
eg: alert(“Welcome to JS”);
2) isNaN() : തന്നിരിക്കുന്ന വില ഒരു നമ്പർ ആണോ അല്ലയോ എന്ന് പരിശോധിക്കാൻ. തന്നിരിക്കുന്ന വില നമ്പർ അല്ലെ ങ്കിൽ ഇത് true എന്ന വാലു തരും. അല്ലെങ്കിൽ false ആയി രിക്കും നൽകുക.
Eg:
- isNaN(“BVM”); returns true
- isNaN(8172); returns false
- isNaN(“680121”); returns false
- alert(isNaN(8172) ; ഒരു മെസേജ് ബോക്സിൽ false എന്ന് ഡിസ്പ്ലേ ചെയ്യും.
3) toUpperCase() : ടെക്സ്റ്റുകളെ upper case ലേക്ക് മാറ്റു ന്നതിന്.
Eg:
var x=”bvm”;
alert(x.toUpperCase());
ഔട്ട്പുട്ട് താഴെ കൊടുക്കുന്ന പ്രകാരമായിരിക്കും.
4) toLowerCase() – ടെക്സ്റ്റുകളെ lower case ലേക്ക് മാറ്റു ന്നതിന്.
Eg:
var x=”BVM”;
alert(x.toLowerCase());
5) charAt() : ഒരു പ്രത്യേക സ്ഥാനത്തെ ക്വാരക്റ്റർ ലഭിക്കുന്ന തിന്.
Syntax: variable.charAt(index);
ആദ്യത്തെ ക്യാരക്റ്ററിന്റെ ഇന്റക്സ് 0 ആണ്. രണ്ടാമത്ത തിന്റെ 1 എന്നിങ്ങനെ തുടരുന്നു.
Eg:
var x=”HIGHER SECONDARY”:
alert(x.charAt(4));
var x=”HIGHER SECONDARY”:
alert(“The characters @ first position is “+ x.charAt(0));
6) length property : ഒരു സ്ട്രിങ്ങിലെ ക്വാരക്റ്ററുകളുടെ എണ്ണം ലഭിക്കുന്നതിന്.
Syntax: variable.length;
Eg.
var x=”HIGHER SECONDARY”:
alert(“The number of characters is “+x.length);
Question 24.
വിവിധ തരത്തിലുള്ള വെബ് ഹോസ്റ്റിംഗുകൾ ലഘുവായി വിശ ദീകരിക്കുക.
Answer:
Types of web hosting
വിവിധ തരത്തിലുള്ള വെബ്ബ് ഹോസ്റ്റിങ്ങ് സർവ്വീസുകൾ ലഭ്യമാ ണ്. ഹോസ്റ്റിങ്ങിന് ആവശ്യമായ ഫയൽ ശേഖരിച്ച് വെയ്ക്കുന്ന തിനുള്ള സ്റ്റോറേജ് സ്പേസ്, നമ്മുടെ വെബ്ബ് സൈറ്റ് സന്ദർശി ക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്ന സന്ദർശകരുടെ എണ്ണം എന്നീ നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച് നമുക്ക് ഇഷ്ടപ്പെട്ട വെബ്ബ് ഹോസ്റ്റിങ്ങ് സേവനങ്ങൾ തെരഞ്ഞെടുക്കാം.
1) Shared Hosting : CPU, ഡിസ്ക് സ്പേസ്, മെമ്മറി, മറ്റു അനുബന്ധ ഉപകരണങ്ങൾ എന്നിവ ഈ ഹോസ്റ്റിങ്ങിൽ പങ്ക് വെയ്ക്കുന്നു. ആയതിനാൽ ഇത്തരത്തിലുള്ള ഹോസ്റ്റി ങ്ങിനെ shared hosting എന്നു പറയുന്നു.
ഒരു സെർവറിൽ ഒന്നിലധികം വെബ്സൈറ്റുകൾ സ്റ്റോർ ചെയ്യുന്നു. ചെറിയ വെബ്സൈറ്റും വളരെ കുറച്ച് വിസി സ്റ്റേഴ്സും മാത്രമുള്ള സൈറ്റുകൾക്ക് ഇത്തരത്തിലുള്ള ഹോസ്റ്റിങ്ങ് അനുയോജ്യമാണ്. കൂടുതൽ ബാന്റ് വിഡ്തും, സ്റ്റോറേജ് സ്പേസും ആവശ്യമുള്ളതും അതോടൊപ്പം കൂടു തൽ വിസിറ്റേഴ്സ് ആവശ്യമുള്ളതുമായ സൈറ്റുകൾക്ക് ഈ സംവിധാനം അപ്പാർട്ട്മെന്റിൽ താമസിക്കുന്നതിനോട് സാമ്യമുണ്ട്. അതിലെ താമസക്കാർക്ക് അവിടെയുള്ള സൗകര്വങ്ങളായ കാർ പാർക്കിങ്ങ് ഏരിയ, സ്വിമ്മിങ്ങ് പൂൾ, കളിസ്ഥലം, ജിംനേഷ്യം എന്നിവ പങ്ക് വെച്ച് ഉപയോഗിക്കാനാകും.
2) Dedicated Hosting : ഒരു വെബ് സെർവ്വറും അതിന്റെ കൂടെ ബന്ധിപ്പിച്ചിട്ടുള്ള അനുബന്ധ ഉപകരണങ്ങളെല്ലാം ഒരു വെബ്സൈറ്റിനുവേണ്ടി മാത്രം ഉപയോഗിക്കുന്നു. കാരണം ഈ വെബ് സൈറ്റിന് കൂടുതൽ സ്റ്റോറേജ് സ്പേസും, ബാന്റ് വിഡ്തും ആവശ്യമുള്ളതും അതോടൊപ്പം കൂടുതൽ വിസിറ്റേഴ്സ് ഉള്ളതുമാണ്. ചില ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകൾ, വലിയ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇട തടവില്ലാതെയുള്ള സേവനം ലഭ്യമാക്കേണ്ടതുണ്ട്. ആയതിന് 24 മണിക്കൂറും ഇലക്ട്രിസ്റ്റി ആവശ്യമുണ്ട്. ഇത് വളരെ ചെല വേറിയതാണ്. എന്നാൽ വളരെ വിശ്വസീനയവും നല്ല രീതി യിലുള്ള സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതു മാണ്.
ഇത് സ്വന്തം വീടുകളിൽ താമസിക്കുന്നതിനോട് സമാനമാ ണ്. വീട്ടിലുള്ള എല്ലാ സൗകര്യങ്ങളും നമുക്ക് വേണ്ടി മാത്ര മാണ്.
3) Virtual Private Server (VPS) : ഇതൊരു ഇടത്തരം ഹോസ്റ്റിങ്ങ് സർവീസാണ്. Shared ഹോസ്റ്റിങ്ങിനേക്കാൾ കൂടുതൽ സൗകര്യങ്ങളും എന്നാൽ Dedicated ഹോസ്റ്റി ങ്ങിനേക്കാൾ കുറവ് സൗകര്യങ്ങളും ആവശ്യമുള്ള ഇടത്തര ക്കാർക്ക് വേണ്ടിയാണിത്.
Question 25.
RDBMS-ലെ കീകൾ ലഘുവായി വിശദീകരിക്കുക.
Answer:
- Candidate key : ഒരു row duplicate ഇല്ലാതിരിക്കാൻ ഉപയോഗിക്കുന്ന attributes ആണ് ഇത്. ഒന്നിലധികം candidate key ഉണ്ടായിരിക്കും. ഒന്നിലധികം attributes ചേർത്ത് candidate key ഉണ്ടാക്കാം.
- Primary key : Candidate keyയിൽ നിന്നും ഒരെണ്ണം പ്രൈമറി കീ ആക്കാം.
- Alternate key : Primary key അല്ലാത്ത candidate key ആണ് alternate key.
- Super key : Primary key യും വേറെ attribute ഉം ചേർത്തുള്ള കോമ്പിനേഷൻ ആണ് സൂപ്പർ കി.
- Foreign key : ഒരു attribute വേറൊരു ടേബിളിലെ candidate key ആണെങ്കിൽ അതിനെ ഫോറിൻ കീ എന്നുപ യുന്നു.
Question 26.
SQL-ന്റെ ഘടകങ്ങൾ ലഘുവായി വിശദീകരിക്കുക.
Answer:
Components of SQL are DDL, DML and DCL.
DDL(Data Definition Language) commands (-CAD)
Create, Alter and Drop
DML(Data Manipulation Language) Commands(4- SUDI)
Select, Update, Delete and Insert.
DCL(Data Control Language) Commands(2-GR)
Grant and Revoke.
Question 27.
SQL- ലെ കോളം കൺസയിന്റ്സ് ലഘുവായി വിശദീകരിക്കുക.
Answer:
a) Not Null. ഒരു കോളം empty ആകാൻ പറ്റില്ല.
b) UNIQUE : ഇത് ഉപയോഗിച്ച് രണ്ട് rowകൾക്ക് same value കൊടുക്കാൻ പറ്റില്ല എന്ന് ഉറപ്പ് വരുത്താം.
c) Primary key : Primary key ഉണ്ടാക്കാൻ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്.
d) Default : ഒരു കോളത്തിന് default value കൊടുക്കാനാണ് ഇത് ഉപയോഗിക്കുന്നത്. അതായത് user ഈ കോളത്തിന് വാലു ഒന്നും കൊടുത്തില്ലെങ്കിൽ default ആയി കൊടുത്തി ട്ടുള്ള വാല്യു എടുത്തോളും,
e) Auto_Increment – ഒരു കോളത്തിലെ വിലകളെ സ്വയം ഇൻക്രിമെന്റ് ചെയ്യുന്നതിന് ഈ കൺയിന്റ് ഉപയോഗി ക്കുന്നു. അതായത് സീരിയൽ നമ്പറുകൾ ഓരോന്നായിട്ട് ഉണ്ടാക്കുവാനാണ് ഇത് ഉപയോഗിക്കുന്നത്. ഒരു ടേബിളിൽ ഒരു Auto_Increment മാത്രമേ അനുവദിക്കുകയുള്ളൂ.
Question 28.
ERP പാക്കേജുകളെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക.
Answer:
പ്രധാനപ്പെട്ട ERP പാക്കേജുകൾ താഴെ കൊടുക്കുന്നു.
Oracle
അമേരിക്കയിൽ അധിഷ്ഠിതമായ പ്രസിദ്ധമായ കമ്പനിയാണ്. Database പാക്കേജുകളാണ് ഇവർ നിർമ്മിക്കുന്നത്. കാലിഫോർണി യയിലെ Redwood ലാണ് ഇവരുടെ ആസ്ഥാനം. Finance ഉം Accounting പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള ERP പാക്കേ ജുകൾ ഇവർ നിർമ്മിക്കുന്നു. ഇവരുടെ മറ്റ് ഉൽപന്നങ്ങൾ 1) Customer Relationship Management (CRM)
2) Supply Chain Management (SCM) S/W
SAP
Data processing ന് ആവശ്യമുള്ളത്. SAP എന്നാൽ Systems, Application and Products എന്നാണ്.
ഇതൊരു ജർമ്മൻ MNC ആണ്. 1972- ൽ Walldorf ൽ സ്ഥാപി തം. മുൻപ് വൻകിട കമ്പനികൾക്കുവേണ്ടി മാത്രമാണ് ഇവർ ERP പാക്കേജുകൾ വികസിപ്പിച്ചെടുത്തിരുന്നത്. പക്ഷേ ഇന്ന് ചെറുകിട കമ്പനികൾക്കു വേണ്ടിയും ഇവർ ERP പാക്കേജു കൾ വികസിപ്പിച്ചെടുക്കുന്നുണ്ട്.
ഇവർ വികസിപ്പിച്ചെടുത്ത മറ്റ് software ഉൽപ്പന്നങ്ങൾ താഴെ കൊടുക്കുന്നു.
- Customer Relationship Management (CRM)
- Supply Chain Management (SCM) S/W
- Product Life Cycle Management (PLM)
Odoo
ഇതിനുമുൻപ് അറിയപ്പെട്ടിരുന്നത് Open ERP എന്നാണ്. ഇതൊരു Open source programme code ഉള്ള ERP ആണ്. മറ്റു കമ്പനികളിൽ നിന്നും വിഭിന്നമായി ഇവരുടെ പ്രോഗ്രാ മിന്റെ കോഡ് ലഭ്യമാണ്. ആവശ്യമെങ്കിൽ ഇവരുടെ programme code ൽ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തുവാൻ സാധിക്കും.
Microsoft Dynamics
- വാഷിങ്ങ്ടണിലെ റൊണ്ട് എന്ന സ്ഥലത്ത് ആസ്ഥാന മുള്ള ഒരു വൻകിട അമേരിക്കൻ കമ്പനി.
- ഇടത്തരം കമ്പനികൾക്ക് ആവശ്യമുള്ള ERP നിർമ്മിക്കുന്നു.
- ഇവരുടെ ERP ഉപഭോക്താക്കൾക്ക് കൂടുതൽ സൗഹൃദപ രമാണ്.
- മറ്റു Software ഉൽപ്പന്നം
Customer Relationship management (CRM)
Tally ERP
- ബാംഗ്ലൂരിൽ സ്ഥാപിതമായ ഇന്ത്യൻ കമ്പനി.
- കമ്പനികളുടെ വരവ് ചെലവ് കണക്കുകൾ, സ്റ്റോക്ക്, തൊഴി ലാളികളുടെ ശമ്പളം എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്വെയർ നിർമ്മിക്കുന്ന കമ്പനി.
Question 29.
വ്യക്തികൾക്കെതിരായ ഏതെങ്കിലും 3 സൈബർ കുറ്റകൃത്യങ്ങ ളെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക.
Answer:
A. Cyber Crimes against individuals (വ്യക്തി കൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ)
(i) Identity theft :- ഒരു വ്യക്തിയുടെ തികച്ചും വ്യക്തിപ രവും സ്വകാര്യവുമായ വിവരങ്ങളായ പേര്, ജനനതീയതി, മേൽവിലാസം, ഫോൺ നമ്പർ, ക്രഡിറ്റ്/ഡെബിറ്റ് കാർഡിന്റെ വിവരങ്ങൾ, ബാങ്ക് അക്കൗണ്ടിന്റെ വിവര ങ്ങൾ എന്നിവയെ അയാളുടെ സ്വന്തവും അയാളെ തിരിച്ച റിയുന്നതിനായി ഉപയോഗിക്കുന്നതുമാണ്.
ചുമതലപ്പെട്ട വ്യക്തിയെന്ന വ്യാജേന ഇത്തരത്തിലുള്ള വിവ രങ്ങൾ കൈക്കലാക്കുകയും ഇത് ദുരുപയോഗം ചെയ്ത് മറ്റുള്ളവരെ കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. ഇത് ശിക്ഷ യർഹിക്കുന്ന ഒരു കുറ്റകൃത്യമാണ്.
(ii) Harassment :- ഒരു വ്യക്തിയുടെ ജാതി, മതം, നിറം, വംശം, പൗരത്വം എന്നിവയെപ്പറ്റി മോശമായി സോഷ്യൽ മീഡിയകളിൽ എഴുതുന്നതിനെ സൈബർ ഹരാസ്സ്മെന്റ് എന്നുപറയുന്നു. ഇന്റർനെറ്റിന്റെ സഹായത്താൽ ഇത്തര ത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിനെ സൈബർ സ്റ്റോക്കിങ്ങ് എന്നുപറയുന്നു. ഇത് ഒരു തരത്തിലുള്ള പീഡ നമാണ് ഇത് മൂലം ഫ്രണ്ട്ഷിപ്പുകൾ തകരാനും, മാനഹാനി യും, ആത്മവിശ്വാസം നഷ്ടപ്പെടാനും അതുവഴി ജോലി നഷ്ടപ്പെടാനും ഇടവരുന്നു. ചില അവസരങ്ങളിൽ ഒരു കുടുംബം അങ്ങനെ തന്നെ ഉന്മൂലനം ചെയ്യാനും ഇടവ രുന്നു.
(iii) Impersonation and cheating :- സോഷ്യൽ മീഡി യകളിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് ഒറിജിനൽ അക്കൗണ്ട് എന്ന വ്യാജേന മറ്റുള്ളവരെ ചതിക്കാനും, തെറ്റി ദ്ധരിപ്പിക്കാനും വേണ്ടി ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിൽ വെറൊരാളുടെ ചിത്ര ങ്ങൾ വെച്ച് വ്യാജ അക്കൗണ്ടുകൾ നിർമ്മിക്കുക. വലിയ ലോട്ടറികൾ ലഭിച്ചു എന്ന വ്യാജേന sms, e-mail എന്നിവ അയയ്ക്കുക.
(iv) Violation of privacy :- മറ്റുള്ള വ്യക്തികളുടെ സ്വകാ ര്യ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കി അവരുടെ ജീവിതം നശിപ്പിക്കുക. ഇത് ശിക്ഷ അർഹിക്കുന്ന ഒരു കുറ്റമാണ്. ഒളിക്യാമറകൾ ഉപയോഗിച്ച് അവരുടെ സ്വകാര്യനിമിഷങ്ങൾ വീഡിയോയിൽ പകർത്തുകയും അത് ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തി പണവും മറ്റു കാര്യങ്ങളും നേടാൻ ശ്രമിക്കുകയും ചെയ്യുക.
(v) Dissemination of Obscene material :- @glaj) മറയുടെ സഹായത്താൽ ഒരു വ്യക്തിയുടെ സ്വകാര്യനിമിഷ ങ്ങൾ വീഡിയോയിൽ പകർത്തുകയും ഇവ മറ്റുള്ളവർക്ക് വിതരണം ചെയ്യുകയും ഇന്റർനെറ്റിൽ അപലോഡ് ചെയ്യു കയും ചെയ്യുന്നത്. ഇത്തരത്തിലുള്ള വീഡിയോ ശകലങ്ങൾ കൗമാരക്കാരെ വഴിപിഴപ്പിക്കാൻ ഉതകുന്നതാണ്.
30 മുതൽ 32 വരെ ഏതെങ്കിലും2 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. 5 സ്കോർ വീതം (2 × 5 = 10)
Question 30.
C++- ലെ വിവിധ ടോക്കണുകൾ വിശദീകരിക്കുക.
Answer:
Token : ഒരു C++ പ്രോഗ്രാമിനെ ചെറിയ ചെറിയ ഭാഗങ്ങളാ ക്കിമാറ്റാം. ഈ ചെറിയ ഭാഗങ്ങളെ ടോക്കണുകൾ എന്ന് പറയു ന്നു. C++ ൽ 5 ടോക്കണുകളാണ് ഉള്ളത്.
1) Keywords : C++ കമ്പൈലറിന് മാത്രം ഉപയോഗിക്കുവാൻ കഴിയുന്ന വാക്കുകളാണ് കീവേർഡ്സ്. ഇതിന് പ്രത്യേക അർത്ഥങ്ങളുണ്ട്. ഇത് വേറൊരു കാര്യത്തിനും ഉപയോഗി ക്കുവാൻ സാധിക്കില്ല.
2) Identifier : യൂസർ കൊടുക്കുന്ന പേരാണ് ഐഡന്റിഫ യർ. ഉദാ: variable name, function name, class name, object name മുതലായവ.
3) Literals (Constants) : മാറ്റമില്ലാതെ സ്ഥിരമായി നിൽക്കു ന്നതാണ് ലിറ്ററൽസ് അഥവാ കോൺസ്റ്റന്റ്സ്.
- Integer literals : ദശാംശ സംഖ്യകളല്ലാത്ത മാറ്റമില്ലാതെ സ്ഥിരമായിട്ടുള്ള വിലകൾ. ഇവ മൂന്ന് തരത്തിലുണ്ട്. ഡെസിമൽ, ഒക്റ്റൽ, ഹെക്സാഡെസിമൽ
ഡെസിമലിന് ഉദാ: 100, 150 മുതലായവ
ഒക്റ്റലിന് ഉദാ : 0100, 0240 മുതലായവ
ഹെക്സാഡെസിമലിന് ഉദാ : 0 × 100, 0 × 1A മുതലായവ - Float literals : മാറ്റമില്ലാതെ സ്ഥിരമായിട്ടുള്ള ദശാംശ സംഖ്യ കളാണ് ഇവ. ഉദാ : 3, 14157, 79, 78 മുതലായവ.
- Character literal : സിംഗിൽ ക്വട്ടേഷൻ മാർക്കിനകത്ത് കൊടുക്കുന്ന ഒരു ക്യാരക്റ്ററാണിത്. ഇതിന്റെ മൂല്യം മാറ്റമി ല്ലാതെ സ്ഥിരമായി നിൽക്കുന്നു. ഉദാ : ‘m’, ‘f’ മുതലായവ.
- String literal : ഡബിൾ ക്വട്ടേഷൻ മാർക്കിനകത്ത് കൊടു ക്കുന്ന ഒരു കൂട്ടം ക്യാരക്റ്ററുകളാണിത്. ഇതിന്റെ മൂല്യം മാറ്റ മില്ലാതെ സ്ഥിരമായി നിൽക്കുന്നു. ഒരു നൽ ക്യാരക്ടർ (‘\0’) തനിയെ ഒരു സ്ട്രിങ്ങിന് അവസാനം ചേർക്കപ്പെടും. ഉദാ : “Mary’s”, “India” മുതലായവ.
- Punctuators : ടോക്കണുകളെ വേർതിരിക്കുവാൻ ഇതു പയോഗിക്കുന്നു. ഉദാ : {,},(,)……
- Operators : ഒരു ക്രിയ ചെയ്യുവാനുള്ള ചിഹ്നങ്ങളെയാണ് ഓപ്പറേറ്റേഴ്സ് എന്ന് പറയുന്നത്. (Arithmetic, relational, logical മുതലായവ)
Question 31.
(a) HTML-ലെ ലിസ്റ്റുകളുടെ തരങ്ങൾ സംക്ഷിപ്തമായി വിശ ദീകരിക്കുക. (2)
(b) ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റ് പ്രദർശിപ്പിക്കുന്നതിന് ആവശ്യമായ HTML കോഡ് സെഗ്മെന്റ് എഴുതുക. (3)
• Courses After 12th Commerce
• Bachelor of Commerce (B.Com)
• Chartered Accountancy (CA)
• Company Secretary (CS)
Answer:
a) HTML ലെ 3 തരത്തിലുള്ള Listകൾ താഴെ കൊടുക്കുന്നു.
1. Unordered List (<UL>) – ഐറ്റങ്ങളുടെ frontൽ square, circle, disc എന്നിങ്ങനെ വരുന്നതിനു്.
2. Ordered List (<OL>) – താഴെ കൊടുത്തിരിക്കുന്ന type ലുള്ള value കൾ ഐറ്റങ്ങളുടെ frontൽ വരുന്നതിന് Type = 1 കൊടുത്താൽ 1, 2, 3, …….. എന്നിങ്ങനെ List ലഭിക്കും.
Type = i കൊടുത്താൽ i, ii, iii …….. എന്നിങ്ങനെ List ലഭിക്കും.
Type = I കൊടുത്താൽ I, II, III …….. എന്നിങ്ങനെ List ലഭിക്കും.
Type = 2 കൊടുത്താൽ a, b, c…….. എന്നിങ്ങനെ List ലഭിക്കും.
Type = A കൊടുത്താൽ A, B, C …….. എന്നിങ്ങനെ List ലഭിക്കും.
3. Definition List (<DL>) – ഇത് ഉപയോഗിച്ച് definitions കൊടുക്കാം.
- <LI> – ലിസ്റ്റ് ഐറ്റം കൊടുക്കുന്നതിന്
- <DT> Definition Term കൊടുക്കുന്നതിന്
- <DD>- ഒരു Termന്റെ വിവരണം കൊടുക്കുന്നതിന് ഈ tag ഉപയോഗിക്കുന്നു.
b) <B>Courses after 12<SUP>th</SUP>Commerce </B> <UL> <LI>Bachelor of Commerce ( B.Com )</LI> <LI>Chartered Accountancy (CA)</LI> <LI>Company Secretary (CS)</LI> </UL>
Question 32.
(a) DBMS നിർവ്വചിക്കുക. (1)
(b) DBMS-ന്റെ ഗുണങ്ങൾ വിശദീകരിക്കുക. (4)
Answer:
1) Data Redundancy – Redundancy എന്നാൽ ഡ്യൂപ്ലി ക്കേറ്റ് എന്നാണ്. നല്ല DBMSൽ ഡ്യൂപ്ലിക്കേറ്റ് data ഉണ്ടാ യിരിക്കില്ല. ഒരു dataയുടെ ഒരു copy മാത്രമേ DBMSൽ ഉണ്ടായിരിക്കുകയുള്ളൂ.
2) Inconsistency can be avoided – Redundancy ഉണ്ടെങ്കിൽ inconsistency ഉണ്ടായിരിക്കും. Redundancy ഇല്ലെങ്കിൽ ഒരു പരിധിവരെ inconsistency ഒഴി വാക്കാം.
3) Data can be shared-User ന് അല്ലെങ്കിൽ programകൾക്ക് Dataയെ പങ്ക് വെയ്ക്കാം.
4) Standards can be enforced – Data base ലെ ഡാറ്റക്ക് ചില Standard കൾ ഉണ്ടായിരിക്കണം. ഉദാഹര ണത്തിന് Name എന്ന field ഉണ്ടെങ്കിൽ 40 character കൾ സൂക്ഷിച്ച് വെയ്ക്കാൻ സാധിക്കണം. ANSI, ISO എന്നിവയാണ് ചില standardകൾ.
5) Security restrictions can be applied Databaseലെ data വളരെ പ്രധാനപ്പെട്ടത് ആയതിനാൽ അത് വളരെ വിലയേറിയതാണ്. ആയതിനാൽ അത് സുര ക്ഷിതമായും സ്വകാര്യമായും അറിഞ്ഞോ അറിയാതെയോ വേറൊരു വ്യക്തി അനധികൃതമായി data baseൽ മാറ്റങ്ങൾ വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്നും dataയെ സംരക്ഷിക്കുന്നതിനെയാണ് Data Security എന്ന് പറയുന്നത്.
6) Integrity can be maintained – Data basec data enter ചെയ്യുന്നത് correct ആണെന്ന് ഉറപ്പു വരു ത്തുന്നതിനെയാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്.
7) Efficient data access – കാര്യക്ഷമമായി വളരെയധികം ഡാറ്റ സ്റ്റോർ ചെയ്ത് വെയ്ക്കുവാനും ആവശ്യമുള്ളപ്പോൾ ആവശ്യമുള്ളത് എളുപ്പത്തിൽ തിരിച്ചെടുക്കാനും സാധി ക്കുന്നു.
8) Crash recovery – കംപ്യൂട്ടർ സിസ്റ്റം കേടായാൽ കംപ്യൂ ട്ടറിൽ സ്റ്റോർ ചെയ്തിട്ടുള്ള ഡാറ്റ മൊത്തമായോ ഏതെങ്കിലും ഒരു ഭാഗമോ നഷ്ടപ്പെടാം. നല്ലൊരു DBMS ആണെങ്കിൽ കംപ്യൂട്ടർ സിസ്റ്റം കേടായാലും അതിൽ നിന്ന് ഡാറ്റ റിക്ക വർ ചെയ്തെടുക്കുവാൻ സാധിക്കും.