മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam മധുരക്കിഴങ്ങിന്റെ രുചി Madhurakkizhanginte Ruchi Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 15 Question Answer Notes മധുരക്കിഴങ്ങിന്റെ രുചി

9th Class Malayalam Kerala Padavali Unit 5 Chapter 15 Notes Question Answer Madhurakkizhanginte Ruchi

Class 9 Malayalam Madhurakkizhanginte Ruchi Notes Questions and Answers

Question 1.
ചെറിയോനേട്ടൻ ചിരിച്ചു. “ഒരു കൈക്കോട്ട് പൊന്തിക്കാൻ കൈയാത്ത നീയോ?”
“എനിക്ക് പൊന്തിക്കാൻ പറ്റും.”
അവൻ അവിടെയിരുന്ന കൈക്കോട്ടെടുത്ത് പൊക്കിക്കാണിച്ചു.
ചെറിയോനേട്ടന് സങ്കടം വന്നു. “ആ കണ്ടം നീയെടുത്തോടാ.”
ചെറിയോനേട്ടൻ ഈ രചനയിലെ ശക്തമായൊരു സാന്നിധ്യമായിത്തീരുന്നതെങ്ങനെ?
കഥാസന്ദർഭങ്ങൾ വിശകലനം ചെയ്യുക.
Answer:
മനസിൽ അലിവും സഹജീവി സ്നേഹവും നിലനിൽക്കുന്ന മനുഷ്യനാണ് ചെറിയോനേട്ടൻ. തങ്ങളുടെ നാട്ടിൽ അനാഥരായ കുട്ടികൾക്ക് ജീവിക്കാൻ ഒരു മാർഗം നൽകുകയായിരുന്നു അയാൾ. സഹജീവി സ്നേഹവും നിറയുന്ന സാമൂഹിക പ്രതിബദ്ധതയും ആണ് ഈ കഥാപാത്രം പ്രകടമാക്കുന്നത്. ചെറിയ കുട്ടികൾ ആണെങ്കിൽ പോലും അവരിൽ വിശ്വാസം അർപ്പിക്കാൻ അയാൾ തയ്യാറായി എന്നുള്ളതാണ് ആ മനുഷ്യനിൽ നിറയുന്ന നന്മ എന്ന് കാണാം.

Question 2.
• “ഒരുറുമ്പ് അരിമണി കൊണ്ടുപോകുംപോലെ പ്രയാസപ്പെട്ട് അവർ തോട്ടിൽനിന്ന് കുടം അതിസാഹസികമായി മുക്കിയെടുക്കുന്നതും കിഴങ്ങുവള്ളികൾ നനയ്ക്കുന്നതും നാട്ടുകാർ അമ്പരപ്പോടെ നോക്കി.”
• “മധുരക്കിഴങ്ങു ചാക്കുകൾക്കിടയിൽ രണ്ട് കുഞ്ഞുകിഴങ്ങുകളെപ്പോലെ സുജിത്തും സുനിതയും.”
ഇത്തരം പ്രയോഗങ്ങളാണ് ഈ അനുഭവക്കുറിപ്പിനെ ഭാവാത്മകമാക്കുന്നത്. പാഠഭാഗത്തുനിന്ന് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.?
Answer:
ആ ചെറിയ കുട്ടികൾ കുടത്തിൽ വെള്ളം കോരി കൊണ്ടുപോകുന്നതിനെ ഉറുമ്പ് അരിമണി കൊണ്ടുപോകുന്നതിനോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നതിന്റെ സവിശേഷത. കുട്ടികൾ വിശപ്പടക്കാൻ വേണ്ടി നടത്തുന്ന ഭഗീരഥപ്രയത്നം. വരികൾ വിശകലനം ചെയ്ത് സാദൃശ്യത്തിന്റെ സവിശേഷതകൾ കണ്ടെത്തുന്നു. സവിശേഷമായ കൂടുതൽ പ്രയോഗങ്ങൾ പാഠഭാഗത്തുനിന്ന് കാണാൻ കഴിയും മധുരക്കിഴങ്ങ് ചാക്കുകൾക്കിടയിൽ രണ്ടു കുഞ്ഞുകിഴങ്ങുകളെപോലെ സുജിത്തും സുനിതയും.” കിഴങ്ങു വള്ളികൾ തളിർക്കുന്നതും പാമ്പിനെ പോലെ തടത്തിൽ നിന്ന് അത് ഇഴഞ്ഞു പോകു ന്നതും അതിന്റെ വേരുകൾ വയലറ്റ് ബലൂൺ പോലെ വീർത്ത് പാകമാകുന്നതും ഓർത്തപ്പോൾ സുജിത്തിന് കണ്ണിൽ വെള്ളം നിറഞ്ഞു.” ഇവയെല്ലാം പാഠഭാഗത്തു നിന്നും കണ്ടെത്തിയ ഉദാഹരണം ആണ്,

മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15

Question 3.
“അവരുടെ ആത്മവിശ്വാസത്തിൽനിന്ന് വെള്ളവും വളവും വലിച്ചെടുത്തു വളർന്ന ആ കിഴങ്ങുകളിലൊരെണ്ണം കടിച്ച് ഒരു ജന്മം മുഴുവൻ മധുരിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു. അനുഭവക്കുറിപ്പിൽ മധുരക്കിഴങ്ങ് ഒരു പ്രധാന പ്രതീകമാകുന്നുണ്ടോ ? നിങ്ങളുടെ അഭിപ്രായം സമർഥിക്കുക.?
Answer:
ജീവിത പ്രതിസന്ധിയിൽ പിന്തിരിഞ്ഞു പോകാതെ അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന് പറയും പോലെ അവരാൽ ആകും വിധം അവർ അവരുടെ തൊഴിൽ ചെയ്യുകയും വിശപ്പിനെ ഇല്ലാതാക്കാൻ വേണ്ടി സ്വപ്നം കാണുകയും ചെയ്തു. അതിന്റെ ഫലം ജീവിതത്തിൽ മധുരമായി മാറുകയും കഥയിലെ മധുരക്കിഴങ്ങ് ജീവിതത്തിൽ ഒരു വിജയത്തിന്റെ മധുര പ്രതീകമായി മാറുകയും ചെയ്തു.

Question 4.
പ്രതിസന്ധികൾ മറികടന്ന് സമൂഹത്തിനു മുന്നിൽ പുതിയ മാതൃക സൃഷ്ടിച്ച് ധാരാളം വ്യക്തികൾ നമുക്ക് ചുറ്റിലുമുണ്ടല്ലോ. ജീവിതവിജയം നേടിയ അത്തരം വ്യക്തികളെ പരിചയപ്പെടുത്തു ന്നതിനായി അവരുടെ വിജയഗാഥകൾ സമാഹരിച്ച് പതിപ്പ് തയ്യാറാക്കുക.?
Answer:
മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15 1
വിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിനെ ലോകം സ്മരിക്കുന്നത് അദ്ദേഹത്തിന്റെ സിനിമക ളിലൂടെയാണ്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭയായിരുന്നു ചാപ്ലിൻ. ഉള്ളിലുള്ള വിഷമതകളെ പുറത്തുകാട്ടാതെ സദാ പുഞ്ചിരിക്കുന്ന ഒരു കോമാളിയുടെ വേഷമാണ് ചാപ്ലിൻ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്. ഏതൊരു വിഷമ ഘട്ടങ്ങളിലും പതറാതെ മുന്നോട്ടു പോകണമെന്ന മഹത്തായ സന്ദേശം അദ്ദേഹത്തിന്റെ ഓരോ സിനിമകളിലുമുണ്ട്. വ്യക്തിജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്ന ചാപ്ലിൻ അവയെയൊക്കെ സധൈര്യം നേരിട്ടിരുന്നു. താരപ്രഭയിൽ മയങ്ങിക്കഴിയാതെ പൊതു വിഷയങ്ങളിൽ തന്റേതായ നിലപാടുകളിൽ ഉറച്ചുനിന്നിരുന്ന ചാപ്ലിന് നിരവധി വിമർശനങ്ങളെയും തിരസ്കാരങ്ങളെയും നേരിടേണ്ടതായി വന്നിട്ടുണ്ട്. ചാൾസ് ചാപ്ലിന്റെയും ഹന്നാ ചാപ്ലിന്റെയും മകനായി 1889 ഏപ്രിൽ 16 ന് ഇംഗ്ലണ്ടിൽ ജനിച്ച ചാർളിയുടെ ബാല്യകാലം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു.

പിതാവിന്റെ മദ്യാസക്തി, അമ്മയുടെ അസുഖം, പട്ടിണി…എന്നിങ്ങനെ ബാല്യകാലത്തെ തിക്താനുഭവങ്ങൾ പിന്നീട് അദ്ദേഹം ചലച്ചിത്രങ്ങളിലൂടെ ചിരിയിൽപ്പൊതിഞ്ഞ് അവതരിപ്പിച്ചു. നമ്മുടെ ജീവിതാവസ്ഥയും സാഹചര്യങ്ങളുമൊക്കെ ഏതുതരത്തിലുള്ളവയായിരുന്നാലും മാനസികമായി തളരാതെ ശുഭപ്രതീക്ഷയോടെ ജീവിതത്തെ നോക്കിക്കാണാൻ ചാർളി ചാപ്ലിൻ ലോകത്തെ പഠിപ്പിച്ചു. എ വുമൺ ഓഫ് പാരീസ്, ദ് ഗോൾഡ് റഷ്, ദ് സർക്കസ്, സിറ്റി ലൈറ്റ്സ്, മോഡേൺ ടൈംസ്, ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ… തുടങ്ങിയ സിനിമകളിലൂടെ ചാപ്ലിൻ അവതരിപ്പിച്ച സന്ദേശങ്ങളും അവതരണ രീതിയും എന്നും പഠനാർഹമാണ്. എല്ലാവർക്കും പ്രശ്നങ്ങളുണ്ടെന്നും ഓരോരുത്തരും അവരുടെ പ്രശ്നങ്ങളോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ജീവിതം ആഹ്ലാദകരം അല്ലെങ്കിൽ ദുരിതപൂർണമാക്കുന്നത് എന്നു ചാപ്ലിൻ തന്നിലെ കലാകാരനിലൂടെ ലോകത്തെ ഓർമപ്പെടുത്തുന്നു.

തന്റേടത്തോടെ പ്രശ്നങ്ങളെ നേരിടാൻ കഴിയുന്നവർക്കു മാത്രം അവകാശപ്പെട്ടതാണ് ജീവിത വിജയം. ലോകത്ത് ഒരു കാര്യവും ശാശ്വതമായിട്ടില്ല, നമ്മുടെ പ്രശ്നങ്ങൾപോലും താൽക്കാലികം മാത്രമാണ് ചാപ്ലിൻ പറയുന്നു. നമ്മുടെ പ്രശ്നങ്ങളെ നമുക്കുതന്നെ പരിഹരിക്കാൻ കഴിയും. അതിനായി തല നിവർത്തി തന്റേടത്തോടെ മുൻപോട്ട് നീങ്ങുക. “തല ഉയർത്തി നോക്കുന്നവർക്കു മാത്രമേ മഴവില്ല് കാണാൻ കഴിയൂ. അബദ്ധങ്ങളും തോൽവികളും പിണയാത്ത മനുഷ്യരില്ല. ഇന്നു സംഭവിച്ച അബദ്ധം നാളെ ഉണ്ടാകണമെന്നില്ല. ഏതൊരു പ്രതിസന്ധിയെയും പുഞ്ചിരിയോടെ വരവേൽക്കാനാണ് ചാർളി ചാപ്ലിൻ തന്റെ കഥാപാത്രങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പഠിപ്പിച്ചത്.

ചിരിക്കാൻ കഴിയാത്ത ഒരു ദിവസം ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. എന്റെ ജീവിതത്തിൽ പല പ്രശ്നങ്ങളുമുണ്ട് എന്ന കാര്യം എന്റെ ചുണ്ടുകൾക്ക് അറിയില്ല. അവ എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കും. സ്വകാര്യ ദുഖങ്ങളെ പുറത്തറിയിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ഞാൻ മഴയത്തു കൂടി നടക്കാൻ ഇഷ്ടപ്പെടാൻ കാരണം മറ്റുള്ളവർ തൻ കണ്ണുനീർ കാണാതിരിക്കാനാണെന്നു പറഞ്ഞ ചാപ്ലിന്റെ പേരിൽ ഒരു ചെറു ഗ്രഹവുമുണ്ട്; 3623 ചാപ്ലിൻ. 1972 ൽ സമഗ്ര സംഭാവനയ്ക്കുള്ള ആദരവായി ഓസ്കർ ബഹുമതി നേടിയ അദ്ദേഹത്തിനു ലഭിച്ച കരഘോഷം ചരിത്രമാണ്.

ഓസ്കർ വേദിയിൽ ഒരാൾക്കു ലഭിക്കുന്ന ഏറ്റവും നീണ്ട കരഘോഷമായിരുന്നു അത്. സദസ് ഒന്നടങ്കം എണീറ്റുനിന്ന് പന്ത്രണ്ടു മിനിറ്റ് നേരമാണ് ഹസ്താരവങ്ങളാൽ ചാർളി ചാപ്ലിനെ ബഹുമാനിച്ചത്. താൽക്കാലികമായ പ്രശ്നങ്ങളെ പർവതീകരിച്ചു കാണാതെ ധൈര്യസമേതം പുഞ്ചിരിയോടെ ഏറ്റെടുക്കാൻ ചാപ്ലിൻ നമ്മെ പ്രചോദിപ്പിക്കുന്നു. ഇന്നത്തെ പ്രശ്നങ്ങൾ നാളത്തെ തമാശയാണ്. ഇന്നനുഭവിക്കുന്ന എല്ലാ വിഷമതകളും തൽക്കാലത്തേക്കു മാത്രമുള്ളതാണ് എന്നു മനസിലാക്കുക. ചിരിച്ചുകൊണ്ട് സംഘർഷങ്ങൾക്ക് അയവ് വരുത്താം. മാനസിക സംഘർഷം ലഘൂകരിക്കുമ്പോൾ ശരീരം ആരോഗ്യമുള്ളതാകും. അതുകൊണ്ടല്ലേ ‘ചിരി ആയുസ് കൂട്ടും’ എന്നു പറയുന്നത്. പ്രസന്നതയോടും പ്രസരിപ്പോടും വിജയത്തിലേക്ക് മുന്നേറാം
മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15 2
എക്കാലത്തെയും പ്രമുഖസംഗീതരചയിതാക്കളിൽ മുൻനിരക്കാരനാണ് 1770ൽ ജർമനിയിൽ ജനിച്ച ബീഥോവൻ. പിയാനോ വായനയിലും അസാമാന്യ പാടവം പുലർത്തിയിരുന്നു. 20 വയസുകഴിഞ്ഞ് ഓസ്ട്രിയയിലെ വിയന്നയിലേക്കു മാറിത്താമസിച്ചു. ബീഥോവന് മുപ്പതു വയസായപ്പോഴേക്കും കേൾക്കാനുള്ള കഴിവ് ഇല്ലാതായിരുന്നു. ഈ വൈകല്യം അദ്ദേഹത്തെ തളർത്തിയില്ല. ബധിരത മറച്ചുവയ്ക്കാൻ ശ്രമിച്ചിരുന്നെങ്കിലും അത് വിജയിക്കാതെയായി. പൂർണമായും ബധിരനായതിനു ശേഷം അദ്ദേഹം രചിച്ച ഒൻപതാമത്തെ സിംഫണി, വൈപുല്യം കൊണ്ടും ഉദാത്തമായ കലാമൂല്യം കൊണ്ടും സാങ്കേതികമികവു കൊണ്ടും സ്വരലയത്തിലെ മഹാവിസ്മയമായി. പക്ഷേ അത് 1824ൽ വിയന്നയിൽ അരങ്ങേറി സമാപിക്കുമ്പോഴുണ്ടായ കടലിരമ്പൽ പോലുള്ള കരഘോഷം അദ്ദേഹം അറിഞ്ഞില്ല. ഓർക്കെസ്ട്രയെ നോക്കി ശ്രോതാക്കളെ പിന്നിലാക്കി വേദിയിൽ നിന്ന ബീഥോവനെ തോളിൽത്തട്ടിവിളിച്ചു തിരിച്ചുനിർത്തിയപ്പോഴാണ് ഇളകിമറിയുന്ന മനുഷ്യതരംഗം അദ്ദേഹം കണ്ടത്.

സംഗീതചരിത്രത്തിൽ തങ്കലിപികളിലെഴുതിയ പേരുള്ള ബീഥോവന്റെ ദൗർബല്യം കേൾവിക്കുറവു മാത്രമായിരുന്നില്ല. ഇരുപതു വയസ്സു മുതലുള്ള വിട്ടുമാറാത്ത വയറുവേദന ആത്മഹത്യയിലേക്കുപോലും നയിച്ചേക്കുമെന്ന് ഭയപ്പെട്ടിരുന്നു. പഠനശേഷി തീരെക്കുറവാകയാൽ ഗുണിക്കാൻ കഴിവില്ലാതെ അക്കങ്ങൾ ആവർത്തിച്ചു കൂട്ടുകയാണു പതിവ്. സംഗീതപഠനത്തിനുവേണ്ടി ബാല്യത്തിൽ അച്ഛന്റെ ക്രൂരപീഡനം, വിഷാദരോഗം, കരൾരോഗം, വാതരോഗം, ത്വക്ക് രോഗം, നേത്രരോഗം തുടങ്ങിയവയെല്ലാം അവഗണിച്ച് മുന്നേറി മഹാസംഗീതജ്ഞനായ ബീഥോവന്റെ കഥ ആരെയാണ് പ്രചോദിപ്പിക്കാത്തത് !

ഒരിക്കലും നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ; പക്ഷേ വിധിയെ തോൽപ്പിച്ച് വിൽമ കൊടുങ്കാറ്റായി
മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15 3
4-ാം വയസ്സിൽ ഇൻഫന്റെൽ പരാലിസിസ് എന്ന രോഗം ബാധിച്ച വിൽമ പൂർണമായി കിടപ്പിലായി. തുടർന്നു രോഗങ്ങളുടെ ഘോഷയാത്രയായിരുന്നു. പോളിയോ, ന്യൂമോണിയ, സ്കാർലറ്റ് ഫിവർ, ഒപ്പം ഇടതു കാലിനു സ്വാധീനക്കുറവും. ഈ കുഞ്ഞ് അധികകാലം ജീവിക്കില്ലെന്നു വൈദ്യ ശാസ്ത്രം വിധിയെഴുതി. പക്ഷേ, 20 വർഷത്തിനു ശേഷം ഇതേ പെൺകുട്ടി വേഗത്തിന്റെ കൊടുമുടി കീഴടക്കി. രോഗക്കിടക്കയിൽ തളർന്നു കിടന്ന വിൽമയിൽ ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയാകണം എന്ന സ്വപ്നം നിറച്ചത് അവളുടെ അമ്മയാണ്. തളർന്നുപോയ ഇടംകാലുമായി പിച്ചവച്ചു തുടങ്ങിയ അവൾ അമ്മ നൽകിയ ധൈര്യത്തിൽ ആകാശത്തോളം സ്വപ്നം കണ്ടു. പിന്നീടു സ്വപ്നം നേടിയതിനു ശേഷം അവൾ ലോകത്തോടു വിളിച്ചുപറഞ്ഞു’എന്റെ ഡോക്ടർമാർ എന്നോട് പറഞ്ഞു എനിക്ക് ഒരിക്കലും നടക്കാൻ കഴിയില്ലെന്ന്, പക്ഷേ, എന്റെ അമ്മ പറഞ്ഞു എനിക്ക് കഴിയുമെന്ന്. ഞാൻ അമ്മയെ വിശ്വസിച്ചു…’ 9-ാം വയസ്സിലാണ് ഓർത്തോപീഡിക് ഷൂ ധരിച്ച് വിൽമ നടക്കാൻ പഠിച്ചത്.

പിന്നീട് ഓടാനുള്ള ശ്രമമായി. പതിയെ കളിക്കളത്തിലേക്കു ചുവടു വച്ചു. ബാസ്കറ്റ് ബോൾ കോർട്ടാണ് ആദ്യം മാടി വിളിച്ചത്. 11-ാം വയസ് മുതൽ കായികപരിശീലനം ആരംഭിച്ചു. തുടക്കത്തിൽ ഊന്നുവടിയുമായാണു പരിശീലനത്തിനിറങ്ങിയത്. ബാസ്കറ്റ് ബോൾ കോർട്ടിലെ മിന്നും താരമായി മാറിയ വിൽമയിലെ താരത്തിന്റെ യഥാർഥ ട്രാക്ക് കണ്ടെത്തിയതു പരിശീലകനായ എഡ് ടെംബിളാണ്. അദേഹത്തിന്റെ ഉപദേശമാണു വിൽമയെ ഓട്ടത്തിന്റെ ട്രാക്കിലെത്തിച്ചത്. 16 വയസ് തികയും മുൻപു വിൽമ അമേരിക്കയുടെ ഒളിംപിക്സ് സംഘത്തിൽ ഇടം ഉറപ്പിച്ചു. 1956-ലെ മെൽബൺ ഒളിംപിക്സിൽ 100 മീറ്റർ യോഗ്യതാ റൗണ്ടിൽ ആദ്യം തന്നെ പുറത്തായി. എങ്കിലും 4 × 100 റിലേയിൽ വെങ്കലം നേടി. പിന്നീട് 1960ൽ റോമിൽ നടന്ന ഒളിംപിക്സിലാണു വിൽമയുടെ അവിശ്വസനീയമായ കുതിപ്പു ലോകം കണ്ടത്.

100, 200 മീറ്ററുകളിലും 4 × 100 റിലേയിലും സ്വർണം. 100 മീറ്ററിൽ തൊട്ടടുത്ത എതിരാളിയെ ബഹുദൂരം പിന്നിലാക്കിയായിരുന്നു വിജയം. 11 സെക്കൻഡിൽ ഫിനിഷിങ്. എന്നാൽ ലോക റെക്കോർഡ് ഭേദിച്ച ആ ഐതിഹാസിക വിജയം രേഖപ്പെടുത്തിയില്ല. കാറ്റിനു വേഗം കൂടുതലായിരുന്നു എന്നതായിരുന്നു കാരണം. 200 മീറ്ററിലും വിൽമയുടെ വിജയം മികവുറ്റതായിരുന്നു. 24.13 സെക്കൻഡിൽ ഓടിയെത്തി. ഒരു ഒളിംപിക്സിൽ 3 സ്വർണം നേടുന്ന ആദ്യത്തെ വനിത എന്ന റെക്കോർഡ് അവളുടെ പേരിൽ സ്വർണ ലിപികളാൽ എഴുതിച്ചേർത്തു. തുടർന്നും ദേശീയ, രാജ്യാന്തര പുരസ്ക്കാരങ്ങൾ വിൽമയെ തേടിയെത്തി .

മധുരക്കിഴങ്ങിന്റെ രുചി Notes Madhurakkizhanginte Ruchi Question Answer Class 9 Kerala Padavali Chapter 15

Question 5.
അ, ദേഹം – അദ്ദേഹം
വളരെ, ഏറെ – വളരെയേറെ
പകുത്ത്, എടുത്തു – പകുത്തെടുത്തു
പദങ്ങൾ ചേർത്ത് എഴുതിയപ്പോൾ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിച്ചത് ?
പദച്ചേർച്ചകളുടെ കൂടുതൽ ഉദാഹരണങ്ങൾ പാഠഭാഗത്തുനിന്ന് കണ്ടെത്തി വിശകലനം ചെയ്യുക?
Answer:
പദച്ചേർച്ച രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം ഇല്ലാതായാൽ അതിന് ലോപസന്ധി എന്നു പറയുന്നു.
ഉദ: നല്ല, എണ്ണ – നല്ലെണ്ണ
പോയി, ഇല്ല – പോയില്ല
വരിക, ഇല്ല – വരികില്ല

രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പുതുതായി വന്നുചേരുന്നതാണ് ആഗമസന്ധി. ഉദ: അല, ആഴി – അലയാഴി
കളി, ഉടെ – കളിയുടെ

രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉൾപ്പെട്ട ഒരു വർണ്ണം ഇരട്ടിക്കുകയാണെങ്കിൽ ദ്വിത്വസന്ധി എന്നു പറയുന്നു.
ഉദ: പുക, കുഴൽ – പുകക്കുഴൽ
തളിർ, പദം – തളിർപ്പദം

രണ്ടുവർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയിട്ട് അതേ സ്ഥാനത്ത് മറ്റൊരു വർണ്ണം വരു ന്നതിന് ആദേശസന്ധി എന്നു പറയുന്നു.
ഉദ: വിൺ, തലം – വിണ്ടലം
നെൽ, മണി – നെൻമണി

Question 6.
വെയിലിൽ വെന്ത വേരുകൾ കണ്ണീരിന്റെ നനവ് കാത്തുവയ്ക്കുന്നു. ഇലകളിൽ മധുരം വിളമ്പുന്നു. വരികളുടെ ആശയം വ്യക്തമാക്കുക?
Answer:
ജീവിതപ്രതിസന്ധിയിൽ തോറ്റുപോകാതെ ജീവിത പോരാട്ടത്തിൽ പതറാതെ മുന്നോട്ടു പോകുന്നവരുടെ ഹൃദയത്തെ എടുത്തു കാണിക്കുന്ന വരികൾ ആണിത്, ഏതൊരു പ്രതിസന്ധിയിലും മനസ്സുറപ്പോടെ മുന്നോട്ടു പോകുന്നവർക്ക് പ്രകൃതി തന്നെ കനിഞ്ഞു നൽകുന്ന ഒരു കരുത്തുണ്ട് ആ കരുത്താണ് ജീവിതത്തിൽ മുന്നോട്ടുള്ള ഊർജ്ജം നൽകുന്നത് പ്രതിസന്ധികളെ തരണം ചെയ്യുന്നവർക്ക് ജീവിതത്തിൽ നിത്യമായ മധുരം ലഭിക്കുക തന്നെ ചെയ്യും.

Leave a Comment