Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam മണൽക്കൂനകൾക്കിടയിലൂടെ Manalkkoonakalkkidayiloode Notes Question and Answer improves language skills.
Manalkkoonakalkkidayiloode Notes Question Answer Class 9 Malayalam Adisthana Padavali Chapter 3
9th Class Malayalam Adisthana Padavali Unit 1 Chapter 3 Notes Question Answer Manalkkoonakalkkidayiloode
Class 9 Malayalam Manalkkoonakalkkidayiloode Notes Questions and Answers
Question 1.
“അന്നേരം മുതൽ എന്തെന്നറിയാത്ത ഭീതി ഒരു മണിയ നീച്ചയെപ്പോലെ എന്റെ മനസ്സിനെ വലംവച്ചു തുടങ്ങി ”
ഈ വാക്യത്തിൽനിന്ന് നജീബിന്റെ യാത്രയെക്കുറിച്ചുള്ള എന്തെല്ലാം സൂചനകൾ കണ്ടെത്താം?
Answer:
നജീബിന്റെ മനസ്സിലുണ്ടായ ആശങ്കയും ഭീതിയും വെളിപ്പെടുത്താനാണ് ഈ സാദൃശ്യകല്പന നടത്തിയത്. ഗൾഫിലെത്തിയപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് നജീബിൽ ഈ അവസ്ഥ ഉണ്ടാക്കിയത്. അർബാബിന്റെ മോശമായ പെരുമാറ്റം, മണിക്കൂറുകൾ നീണ്ടുനിന്ന, വിശ്രമമില്ലാത്ത യാത്ര, കത്തുന്ന വിശപ്പ്, കടുത്ത ദാഹം എന്നിവയെല്ലാം നജീബിൽ ആശങ്കയും ഭീതിയും ഉളവാക്കി. മണിയനീച്ച തികച്ചും അസ്വസ്ഥത ഉളവാക്കുന്ന ഒരു ജീവിയാണ്. അതിന്റെ മുരളിച്ചയും മനുഷ്യന്റെ തലക്കു ചുറ്റുമുള്ള വട്ടം പാറക്കലും മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കുന്ന ഒന്നാണ്. സാധാരണക്കാരനായ ഒരു നാട്ടുംപുറത്തുകാരന്റെ അസ്വാസ്ഥതകളോട് ചേരുന്ന വാക്കുകളാണ് എഴുത്തുകാരൻ അവതരിപ്പിക്കുന്നത്. തന്റെ യാത്രയുടെ തുടക്ക ത്തിൽ ഉണ്ടയിരുന്ന പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് അവിടെ ഉണ്ടായിരുന്നത്.
Question 2.
“മരുഭൂമിയിൽ മരിക്കുന്ന ഒട്ടകത്തിനറിയാം
നീരുറവയുടെ ആഴം
കിണറ്റിലെ തവളയോടു ചോദിക്കു
കടലിന്റെ വലുപ്പം’.
താജിൽ, വീണ്ടും
(സച്ചിദാനന്ദൻ)
ഈ കവിതാഭാഗത്തെ ആശയതലത്തിന്റെ അടിസ്ഥാനത്തിൽ ‘നജീബിന്റെ മരുഭൂമിയിലെ അനുഭവങ്ങൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
അവനവൻ അനുഭവിക്കുന്ന അവസ്ഥ അവനവനെക്കാൾ വലുതായി ആർക്കും മനസിലാക്കാൻ കഴിയില്ല എന്ന സത്യാ വസ്ഥയാണ് ഈ വരികൾ പറഞ്ഞു വയ്ക്കുന്നത്. നാം അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കെട്ടുകഥകൾ ആണെന്ന ആമുഖകുറിപ്പോടു കൂടിയാണ് ആടുജീവിതം തുടങ്ങുന്നത് തന്നെ. അത്രമേൽ തീവ്രമായ ജീവിതാവസ്ഥകൾ വെറും നുണകളായി തോന്നാം എന്നുള്ളതുകൊണ്ടാകാം ഈ വരികൾ ചേർത്തിരിക്കുന്നത്. മരുഭൂമിയിലെ ഒട്ടകത്തിന് വെള്ളത്തിന്റെ വില നന്നായറിയാം. നീരുറവയുടെ കുളിരും ആഴവും അതിന്റെ സ്വപ്നമായിരുന്നിരിക്കണം. കിണറ്റിലെ തവളയ്ക്കു സ്വാതന്ത്ര്വത്തിന്റെ വിലയും ഈ നോവൽ സന്ദർഭവുമായി ഏറ്റവും യോജിച്ചു നിൽക്കുന്ന വാക്കുകളാണിത്.
![]()
Question 3.
ഗൾഫിലെ ആദ്യദിവസത്തെ യാത്രാനുഭവത്തെക്കുറിച്ച് നജീബ് തന്റെ കൂട്ടുകാരന് അയയ്ക്കാനിടയുള്ള ശബ്ദ സന്ദേശം (വോയ്സ് മെസേജ് തയ്യാറാക്കുക. ?
Answer:
ഹക്കീമേ .. നീ എവിടെയാണ് ? ഞാൻ എത്തപ്പെട്ടിരിക്കുന്നതു വലിയ ഒരു അപകടത്തിലാണ്. പടച്ചോനല്ലതെ എന്നെ ഇവിടുന്നു ആർക്കും രക്ഷിക്കാൻ പറ്റാതെ ഒരിടമാണ് ഹക്കിമേ.. നിനക്ക് സുഖമാണോ നീ എവിടെയാണ് രാത്രി എന്തെങ്കിലും കഴിച്ചോ ..ഓരു നിനക്ക് കുടിക്കാനോ തിന്നാനോ എന്തെങ്കിലും തന്നോ.. എനിക്ക് പേടിയാകുന്നു ഹക്കിമേ .. നമുക്ക് തിരിച്ചു പോകാൻ കഴിയുമോ ഹക്കീമേ.
Question 4.
വിമാനത്തിൽ നിന്നും എത്രയോ മണിക്കുറുകൾക്കു മുമ്പ് കിട്ടിയ ഇത്തിരി പച്ചവെള്ളം മാത്രമായിരുന്നു എന്റെ അന്നത്തെ അതുവരെയുളള ആഹാരം.
അടിവരയിട്ടിരിക്കുന്ന പദം നൽകുന്ന അർഥമെന്ത്? ഇതു പോലെ ‘പച്ച’ ചേർന്നു വരുന്ന കൂടുതൽ പദങ്ങൾ കണ്ടെത്തി അർഥതലം വ്യക്തമാക്കുക. ?
Answer:
- വിമാനത്തിൽ നിന്നും വെള്ളമില്ലാതെ വിശപ്പുമാറ്റാൻ ഒന്നും തന്നെ കിട്ടിയില്ല എന്നതാണ് ഇത് ധ്വനിപ്പിക്കുന്ന അർത്ഥം
- പച്ചവെള്ളം – ചൂടാക്കാത്ത വെള്ളം
- പച്ചമനുഷ്യൻ – കളങ്കമില്ലാത്ത മനുഷ്യൻ
- പച്ചപ്പരിഷ്കാരി – ഏറ്റവും പുതിയ പരിഷ്കാരം സ്വീകരിച്ചയാൾ
- പച്ചമാങ്ങ – പഴുക്കാത്ത മാങ്ങ
Question 5.
“മധുരമായ ഗദ്യം, അനുഭവതീവ്രമായ പ്രമേയം, മലയാളിത്തം എല്ലാം ഒത്തിണങ്ങിയ നോവലാണ് ബെന്യാമിന്റെ ആടു ജീവിതം. മരുഭൂമിയുടെ വിഭ്രാമകമായ സൗന്ദര്യം, മരുലോകത്തിന്റെ സവിശേഷതകൾ ഇതൊന്നും മലയാള നോവലിൽ ഇത് ആഴത്തിൽ ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടില്ല. മലയാളസാഹിത്യത്തെയും ഭാഷയെയും ഈ നോവൽ ഏറെ ഉയരത്തിലെത്തിച്ചിരിക്കുന്നു”
പി. വത്സല
പി. വത്സല ‘ആടുജീവിത’ത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത് മനസ്സിലാക്കിയല്ലോ. ഏറെ ചർച്ചചെയ്യപ്പെട്ട ഈ നോവൽ വായിച്ച് പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കുക. കൂട്ടു കാരുടെ ആസ്വാദനക്കുറിപ്പുകൾ ശേഖരിച്ച് പതിപ്പ് തയ്യാറാക്കാം.
Answer:
ബന്യാമിൻ എഴുതിയ മലയാള നോവലാണ് ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിക്കായി പോകുന്ന നജീബും അദ്ദേഹത്തോടൊപ്പം സഹയാത്രികനായി വരുന്ന ഹക്കീമും അനുഭവിക്കുന്ന ജീവിത ക്ലേശങ്ങളും മരുഭൂമിയിൽ സ്വപ്നങ്ങൾ തളിരിടും എന്ന് കരുതിയ സ്വപ്നങ്ങൾ തളർന്നു ഇല്ലതാകുകയും ചെയ്യുന്നതിന്റെ വാങ്മയ ചിത്രങ്ങളാണ് ആടുജീവിതം എന്ന നോവലിൽ ബെന്യാമിൻ വരച്ചു കാണിക്കുന്നത്. നജീബ് ഇന്നും ജീവിച്ചിരിക്കുന്ന വ്യക്തിയാണ്, അയാൾ അനുഭവിച്ചു തീർത്ത യാതനകളാണ് ആടുജീവിതം ചർച്ച ചെയ്യുന്നത്. പച്ചയായ ജീവിത യാഥർഥ്യങ്ങളെ പുസ്തക രൂപത്തിൽ ആക്കുന്നത് ഇത് ആദ്യമായല്ല, എങ്കിൽ പോലും ഇത്രമേൽ തീവ്രമായ അനുഭവങ്ങളെ നേർകാഴ്ചപോലെ അനുഭവിപ്പിക്കുകയും വായനക്കാരനിൽ മരുഭൂമിയുടെ ചൂടും നീറ്റലും നായകൻ അനുഭവിക്കും പോലെ തീവ്രമായി തന്നെ അനുഭവിപ്പിക്കുകയും ചെയ്യുന്നുണ്ട് എഴുത്തുകാരൻ. ബെന്യാമിൻ എന്ന വ്യക്തിക്ക് നജീബിന്റെ കഥ ഒരു കേട്ടുകേൾവിയാണ് എന്നാൽ ബെന്യാമിൻ എന്ന എഴുത്തുകാരൻ അത് ആട് ജീവിതമാക്കിയപ്പോൾ അത് ഒരുപാടു പേരിലേക്ക് പകർന്ന പെരുത്ത വേദനയായി മാറി.
സ്വന്തം കുടുംബത്തിന് വേണ്ടി മറുനാട്ടിൽ പോയി പെടാപ്പാട് പെടുന്നവരുടെ വേദനകളെ എല്ലാവരും മനസാ സ്മരിക്കുന്നതായി മാറി ആട് ജീവിതം എന്ന നോവൽ. തന്റെ ഉടമയുടെ ആയിരക്കണക്കിനാടുകളെ നോക്കുക എന്നതായിരുന്നു നജീബിന് കൊടുത്ത പണി. ആടുകൾക്കു കൊടുക്കുന്ന പരിഗണന പോലും ആ മനുഷ്യന് അയാൾ കൊടുത്തിരുന്നില്ല. ദുഷ്ടതയുടെ ആൾ രൂപമായിരുന്നു അയാൾ. അയാൾ നിരന്തരമായി നജീബിനെ ഉപദ്രവിച്ചിരുന്നു. ആരോഗ്യവനായ നജീബിന്റെ ശരീരം ഉണങ്ങിയ വിറകുകൊള്ളിപോലെയായി. അയാളിലെ അടങ്ങാത്ത വിശപ്പും ദാഹവും വറ്റിവരണ്ട കുബ്ബൂസിൽ ഒതുങ്ങി തീർന്നു, വീടും വീട്ടുകാരും അയാളുടെ കയ്യിലെ അച്ചാറുകുപ്പിയിലെ ഓർമകളും മണവും മാത്രമായി അവശേഷിച്ചു. എങ്കിലും മരണം വരെ തന്റെ പ്രതീക്ഷ അയാൾ കൈവിട്ടില്ല എന്നുള്ളതാണ്. ഏറ്റവും തീവ്രമായ അവസ്ഥയിലൂടെ നാം കടന്നു പോകുമ്പോഴും പ്രതീക്ഷയുടെ വാതിലുകൾ നാമുക്ക് മുന്നിൽ തുറന്നു വരും എന്നും ആടുജീവിതം സാക്ഷ്യപെടുത്തുന്നു.
Question 6.
നിങ്ങളുടെ മാതാപിതാക്കളോ ബന്ധുക്കളോ അറബി നാടുകളിൽ ജോലി ചെയ്യുന്നുണ്ടോ ഉണ്ടെങ്കിൽ അവരുടെ അനുഭവങ്ങൾ അന്വേഷിക്കുന്നതിനായി ഒരു ചോദ്യാവലി തയ്യാറാക്കുക ?
Answer:
- എത്ര വർഷമായി ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നു?
- താങ്കൾക്ക് അവിടെ എന്ത് തൊഴിലാണ്?
- നാട്ടിൽ നിന്നും അകന്നു നിന്ന് തൊഴിൽ ചെയ്യുന്നതിനോട് എന്താണ് അഭിപ്രായം ?
- ആട് ജീവിതം എന്ന സിനിമ കണ്ടിരുന്നോ? അങ്ങനെയുള്ള അനുഭവങ്ങൾ എന്തെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടോ?
- അത്തരം അനുഭവങ്ങൾ നേരിട്ടവരെ പരിചയം ഉണ്ട്.
![]()
Question 7.
പതിപ്പ് നിർമ്മാണം
Answer:
- ആസ്വാദനക്കുറിപ്പുകൾ ശേഖരിച്ച് പതിപ്പ് നിർമ്മിക്കാം.
- പതിപ്പ് നിർമ്മിക്കുമ്പോൾ
- കട്ടികൾ വിവിധ ചുമതലകൾ ഏറ്റെടുക്കുക
- ആവശ്യമായ ചിത്രങ്ങൾ തയ്യാറാക്കുക
- പതിപ്പിന്റെ രൂപകല്പന തയ്യാറാക്കുക
- ആമുഖം തയ്യാറാക്കൽ
- ശേഖരിക്കുക ക്രോഡീകരിച്ചു ക്ലാസിൽ പ്രദർശിപ്പിക്കുക.
Question 8.
തീം ലൈബ്രറി
Answer:
യാത്രാവിവരണങ്ങൾ, യാത്ര പ്രമേയമായ കഥകൾ, കവിതകൾ, ലേഖനങ്ങൾ, യാത്രാനുഭവങ്ങൾ, വീഡിയോകൾ എന്നിവ ശേഖരിച്ച് കുട്ടികൾ ലൈബ്രറി സജ്ജീകരിക്കുക.