പൂക്കളും ആണ്ടറുതികളും Notes Question Answer Class 8 Kerala Padavali Chapter 4

Practicing with Class 8 Malayalam Kerala Padavali Notes Pdf and പൂക്കളും ആണ്ടറുതികളും Pookkalum Andaruthikalum Notes Questions and Answers improves language skills.

പൂക്കളും ആണ്ടറുതികളും Question Answer Notes Std 8 Malayalam Kerala Padavali Chapter 4

Class 8 Malayalam Kerala Padavali Unit 2 Chapter 4 Notes Question Answer Pookkalum Andaruthikalum

Class 8 Malayalam Pookkalum Andaruthikalum Notes Questions and Answers

Question 1.
നമ്മുടെ സംസ്കാരത്തിൽ പൂക്കൾക്കുള്ള സ്ഥാനത്തെക്കുറിച്ച് വി.ടി.യുടെ നിരീക്ഷണങ്ങൾ എന്തെല്ലാമാണ്?
കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക?
Answer:
കർഷകരുടെ നാടാണ് കേരളം. “സ്വർണ്ണ നാണയ ങ്ങളാൽ സമ്പന്നരല്ല ഇവിടുത്തെ കർഷകർ, അതിനു പരിഹാരമെന്നോണം പ്രകൃതി വാരിവിത റുന്ന പൊൻനാണയങ്ങളാണ് നമ്മുടെ ഐശ്വര്യ സമ്പത്തായ പൂക്കൾ. നടുമുറ്റത്തൊരു മുല്ലത്തറയും തുളസിത്തറയുമില്ലാത്ത വീടുണ്ടായിരുന്നില്ല. വെള്ളിയിലച്ചെടി, മുക്കുറ്റി, മന്ദാരം, ചെമ്പരത്തി, കോളാമ്പി, കറുക, തുമ്പ, ശംഖുപുഷ്പം പിന്നെ കുന്നിൻ നിറുകയിൽ നിറത്തു നിൽക്കുന്ന കാട്ടു പൂക്കൾ…. ഇങ്ങനെ വർണ്ണാഭമായ ഒരു പൂന്തോട്ട മാണ് കേരളം. പൂവറുക്കൽ, മാലക്കെട്ടൽ പൂക്കളം വരയ്ക്കൽ, പൂജയ്ക്കൊരുക്കൽ ഇതെല്ലാം നിത്യ ജീവിതത്തിൽ നീതിപൂർവ്വം അനുഷ്ഠിക്കേണ്ട കാര്യ ങ്ങളാണ്.

കുളിച്ചു കുറിയിട്ട് കാർകൂന്തലിൽ പൂക്കൾ തിരുകി അമ്പലത്തിൽ പോയി വരുന്ന സ്ത്രീകൾ നാടിന്റെ ഐശ്വര്യലക്ഷ്മികളാണ്. നമ്മുടെ സംസ്കാരത്തിൽ പൂക്കൾ ആത്മാവിന്റെ അല്ലെങ്കിൽ ജീവിതത്തിന്റെ പ്രതീകമെന്ന് കവി സങ്കൽപ്പം. വിജ്ഞാനത്തിന്റെയും ഐശ്വര്യത്തി ന്റെയും ദേവതകളായ സരസ്വതിയും ലക്ഷ്മിയും കുടികൊള്ളുന്നത് താമരപ്പൂവിലാണ്. കുട്ടികളുടെ പ്രാഥമിക പാഠം ആരംഭിക്കുന്നതിലും തത്ത്വ ജ്ഞാനിയുടെ പ്രാർത്ഥനകളിലും പൂക്കൾക്ക് സ്ഥാനമുണ്ട് . ഇങ്ങനെ ലൗകികവും ആത്മീയവു മായ ജീവിതത്തിൽ സൗരഭ്യം പുലർത്തി വിലസു കയാണ് പൂക്കൾ.

Question 2.
നമ്മുടെ കാർഷിക സംസ്കാരവും ആഘോഷ ങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇതിന്റെ സൂചനകൾ പാഠഭാഗത്തു കണ്ടെത്തി എഴുതുക.
Answer:
കേരളത്തിന്റെ മഹത്തായ കാർഷിക സംസ്കാര ത്തോട് ഇഴുകിചേർന്നവയാണ് ആഘോഷങ്ങൾ. ഓണം, വിഷു, തിരുവാതിര എന്നിങ്ങനെ വ്യത്യസ്ത ഋതുക്കളിൽ ആഘോഷികപ്പെടുന്ന ഇവ യുടെ പശ്ചാത്തലം വെവ്വേറെയാണ്.

വിഷു അധ്വാനത്തിന്റെയും ഓണം സമൃദ്ധി യുടെയും തിരുവാതിര സൗന്ദര്യത്തിന്റെയും പ്രതി കങ്ങളാണ്. മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് പുതു മഴ പെയ്ത് മണ്ണ് കിളിർക്കുന്നതു വരെ കർഷകന് വിശ്രമമാണ്. മേടം മുതൽ ശരത്കാലം ആരം ഭിക്കും. അതിന്റെ മുന്നൊരുക്കമായി പൊൻനിറ മാർന്ന കണിക്കൊന്ന പൂക്കുന്നു വിത്തും കൈക്കോട്ടും, പാടി എത്തുന്ന വിഷുപക്ഷി ഉറ ങ്ങുന്ന കർഷകരെ വിളിച്ചുണർത്തുന്നു. പുതു വർഷത്തിൽ വിളവിറക്കാൻ കർഷകർ തയ്യാറെടുപ്പ് തുടങ്ങും ഉരുളിയിൽ കണിക്കൊന്ന, കണിവെള്ള രിക്ക, നാളികേരമുറി, ഉണക്കലരി, വെറ്റില, അടയ്ക്ക വാൽക്കണ്ണാടി, സ്വർണ്ണം, രാമായണഗ്രന്ഥം, അല ക്കിയ പുതുവസ്ത്രം ഇങ്ങനെ പുതുവത്സരപ്പിറവി യിൽ സമൃദ്ധമായി കണികണ്ട കർഷകർ നിർവ തിയടയുന്നു. വിഷുക്കണി ഒരുക്കുന്നതിലും കാർഷികോല്പന്നങ്ങൾക്ക് മുഖ്യ പങ്കുണ്ട്.

അടുത്ത ആണ്ടറുതി ഓണമാണ് പഞ്ഞക്കർക്കട കത്തിൽ പുതുനെല്ലിന്റെ മണവും പൊന്നിൻ ചിങ്ങ ത്തിന്റെ പിറവിയും സ്വപ്നം കണ്ട് പ്രാർത്ഥനയിലും ഇലക്കറികളിലും മുഴുകി ജീവിക്കുമ്പോഴേക്ക് ഓണ സ്വപ്നങ്ങൾക്ക് നിറമേകി മഞ്ഞപൂക്കൾ വിരിയുന്നു. ഐശ്വര്യത്തിനുവേണ്ടി അധ്വാനിക്കുന്ന കർഷ കർക്ക് ഓണം വിളവെടുപ്പുത്സവം തന്നെയാണ്.

ഹേമന്ത ഋതുവിലെ ഉത്സവമാണ് തിരുവാതിര. സുമംഗലികളായ സ്ത്രീകൾക്കാണ് തിരുവാതിര വ്രതമുള്ളത് . ഇളനീർ, കിഴങ്ങ്, പഴവർഗ്ഗങ്ങൾ തുട ങ്ങിയവയാണ് അവർ കഴിക്കുന്നത്. രാത്രിയിലവർ ആതിരപ്പൂ ചൂടുന്നു, വി.ടി. യുടെ ഇത്തരം നിരീ ക്ഷണങ്ങളിൽ നിന്നെല്ലാം ആഘോഷങ്ങളും കാർഷികജീവിതവും പരസ്പരപൂരകങ്ങളാണെന്ന് നമുക്ക് മനസ്സിലാക്കാം.

പൂക്കളും ആണ്ടറുതികളും Notes Question Answer Class 8 Kerala Padavali Chapter 4

Question 3.
• “ചാമുണ്ഡിക്കാവിന്റെ മുറ്റത്ത് പൂത്തു നിൽ ക്കുന്ന കുങ്കുമം ഈ വിനോദവേളയ്ക്കുള്ള കളിവിളക്കു നാട്ടലാണ്.”

• “ഈ ഋതു വേനൽച്ചൂടിലൂടെ ഇഴഞ്ഞിഴഞ്ഞ് മായുന്നു”. ഇത്തരം സവിശേഷ പ്രയോഗങ്ങൾ കണ്ടെത്തി വ്യാഖ്യാനിക്കുക
Answer:
പൂത്തു നിൽക്കുന്ന കുങ്കുമം കളിവിളക്കു നാട്ടൽ കളിവിളക്കു നാട്ടൽ ഒരു കലയുടെ ആരംഭത്തിൽ ചെയ്യുന്ന പ്രവൃത്തിയാണ്. കളിവിളക്ക് എങ്ങനെ യാണോ അരങ്ങിനെ പ്രകാശിപ്പിക്കുന്നത്, അതു പോലെ പൂക്കൾ തനിക്കു ചുറ്റുമുള്ള പ്രകൃതിയെ മനോഹരമാക്കുന്നു. പൂത്തു നിൽക്കുന്ന മരം കത്തിച്ചു വെച്ച നിലവിളക്കുപോലെ നമുക്കു തോന്നാം. വിളക്ക് ഐശ്വര്യത്തിന്റെ പ്രതീകമാണ്. ആ നിലയ്ക്ക് പൂക്കൾ ഐശ്വര്യത്തിന്റെ പ്രതീക മാണെന്ന് വി.ടി. പറയുന്നു.

ഈ ഋതു വേനൽചൂടിലൂടെ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു
വേനൽ കടുത്ത അസഹ്യത ഉണ്ടാക്കുന്ന ഋതു വാണ്. ഈ ഋതു ഇഴഞ്ഞിഴഞ്ഞു പോകുന്നു എന്നു പറയുമ്പോൾ വേനൽ കടന്നു പോകുന്നതിലെ കാല താമസമാണ് വി.ടി. സൂചിപ്പിക്കുന്നത്. കഠിനമായ വേനലിനെ ഇഴഞ്ഞുനീങ്ങുന്ന സർപ്പമായും നമുക്ക് വായിച്ചെടുക്കാം.

വേനൽക്കാലം കഴിയുന്നില്ലല്ലോ എന്ന ഉൽക്ക യും ഈ വരികളിലുണ്ട്. ഭാഷയുടെ സൗന്ദ ര്യമാണിത്തരം പ്രയോഗങ്ങളിലൂടെ ആവിഷ്കരി ക്കുന്നത്. ആലങ്കാരികമായ ഭാഷ പ്രയോഗിക്കുന്നത് രചനയുടെ സൗകുമാര്യം വർദ്ധപ്പിക്കും.

Question 4.
‘ലോകം’ ഒരു നാമപദമാണ് ഈ നാമപദത്തിൽ നിന്നു രൂപപ്പെടുന്ന മറ്റൊരു പദമാണ് ലൗകികം ഇത്തരത്തിൽ രൂപപ്പെടുന്ന മറ്റു പദങ്ങൾ പാഠ ഭാഗത്തു നിന്നു കണ്ടെത്തി എഴുതുക?
Answer:
ഭൂതം – ഭൗതികം
കൃഷി – കാർഷികം
ആത്മാവ് – ആത്മീയം
വേദം – വൈദികം
ദൈവം – ദൈവീകം
കേരളം – കേരളീയം
ഗൃഹം – ഗാർഹികം

Question 5.
കരാരവിന്ദം – അരവിന്ദം പോലുള്ള കരം പൊൻ നാണയം – പൊന്നുകൊണ്ടുള്ള നാണയം കൂടു തൽ സമസ്ത പദങ്ങൾ കണ്ടെത്തി ഘടകപദങ്ങ ളാക്കി എഴുതുക.
Answer:
കൃഷിവല കുടുംബം – കൃഷീവലന്മാരുടെ കുടംബം
ഗ്രാമ ലക്ഷ്മി – ഗ്രാമത്തിന്റെ ലക്ഷ്മി
ദിനാരംഭം – ദിനത്തിന്റെ ആരംഭം
കവി സങ്കൽപ്പം – കവിയുടെ സങ്കൽപ്പം
ജീവിതദുർഗ്ഗങ്ങൾ – ജീവിതത്തിലെ ദുർഗ്ഗ ങ്ങൾ
ആണ്ടറുതി – ആണ്ടിന്റെ അറുതി
കർഷകഹസ്തം – കർഷകന്റെ ഹസ്തം
നായികാനായകന്മാർ – നായികയും നായകനും

Question 6.
“വിഷു അധ്വാനത്തിന്റെയും ഓണം സമൃദ്ധിയു ടെയും തിരുവാതിര സൗന്ദര്യത്തിന്റെയും പ്രതീക ങ്ങളാണെന്ന് ഞാൻ വിചാരിക്കുന്നു”
“അധ്വാനിക്കുക അനുഭവിക്കുക, ആഹ്ലാദിക്കുക എന്നതാണ് കേരളീയ ജീവിതാദർശം അതിനനു കൂലമായ സാഹചര്യം ഇവിടത്തെ പ്രകൃതിയും പൂക്കളും ആണ്ടറുതികളും ഒരുക്കിത്തരുന്നു ഇന്ന് എല്ലാം നഷ്ടപ്പെട്ട സൗഭാഗ്യത്തിന്റെ സ്വപ്ന ങ്ങളാണെങ്കിൽക്കൂടി”
-വി.ടി. യുടെ ഈ നിഗമനങ്ങൾ വിശകലനം ചെയ്തു മുഖപ്രസംഗം തയ്യാമാക്കുക.
Answer:
കേരളവും കാർഷിക സംസ്കാരവും
കേരളനാട് എന്നും കർഷകന്റെ നാടായിരുന്നു. മണ്ണിൽ അധ്വാനിക്കുന്നവരുടെ നാട്. പ്രകൃതിയെ സ്നേഹിക്കുന്നവരുടെ നാട്. കേരളത്തിലെ ഉത്സ വങ്ങളെല്ലാം കാർഷിക സംസ്ക്കാരവുമായി ബന്ധ പ്പെട്ടതായത് ഇതുകൊണ്ടെല്ലാമാണ്. പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്ന ഒരു ജനവിഭാഗത്തിന് സന്തോഷങ്ങളും, ആഘോഷങ്ങളുമെല്ലാം കൃഷി യുമായി ബന്ധപ്പെട്ട് ആവാതെ തരമില്ലല്ലോ. വിതയും കൊയ്ത്തുമൊക്കെയായി അധ്വാനിക്കു ന്നത് പോലെത്തന്നെ വിശ്രമിക്കാനും ആനന്ദി ക്കാനുമൊക്കെയുള്ള അവസരങ്ങൾ പ്രകൃതി തന്നെ കർഷകർക്ക് ഒരുക്കിക്കൊടുത്തിരുന്നു.

വിളവെടുപ്പുമായി ബന്ധപ്പെട്ടു തന്നെയാണ് നമ്മുടെ പ്രധാന ഉത്സവങ്ങളായ ഓണവും വിഷുവും നിലകൊള്ളുന്നത്. വിഷു അധ്വാന ത്തിന്റെയും ഓണം സമൃദ്ധിയുടെയും തിരുവാതിര സൗന്ദര്യത്തിന്റെയും പ്രതീകങ്ങളാണ്. മേടമെത്തു മ്പോൾ പൊൻ നിറമാർന്ന കണിക്കൊന്ന പൂക്കു ന്നു. മുണ്ടകൻ കൊയ്ത്തു കഴിഞ്ഞു വിശ്രമത്തി ലായിരുന്നു. കർഷകനെ വിഷുപക്ഷി വിളിച്ചുണർ ത്തുന്ന പുതുവർഷത്തിൽ വിളവിറക്കാൻ കർഷ കർ തയ്യാറെടുപ്പ് തുടങ്ങും. അടുത്ത ആണ്ടറുത്തി ഓണമാണ്. ഐശ്വര്യത്തിനു വേണ്ടി അധ്വാനി ക്കുന്ന കർഷകർക്ക് ഓണം ഒരു വിളവെടുപ്പു ത്സവം തന്നെയാണ്. ഹേമന്ത ഋതുവിലെ ഉത്സവ മാണ് തിരുവാതിര, സുമംഗലികളായ സ്ത്രീകൾ ക്കാണ് തിരുവാതിരവ്രതമുള്ളത്.

ഈ ആഘോഷ ങ്ങൾക്കെല്ലാം പൊലിമയും ആർഭാടവും വർധി ച്ചിട്ടുണ്ടെങ്കിലും, ഇവയ്ക്കെല്ലാം ഹേതുവായ കാർഷിക സംസ്കാരത്തിൽ നിന്ന് നാം അകന്നു പോയിരുന്നു. അതുകൊണ്ടു തന്നെ ഈ ആഘോ ഷങ്ങളുടെയെല്ലാം തനിമ നഷ്ടപ്പെട്ടിരിക്കുന്നു. നാഗരിക ജീവിതത്തിന്റെ പരിമിതികൾ ഇതിനു കാര ണമായിട്ടുണ്ട്. തിരക്കിട്ട ജീവിത രീതികളും ഫ്ളാറ്റു കളിലെ താമസവും ഒക്കെ നമ്മെ കൃഷിയിൽ നിന്ന് ഒരുപാട് അകറ്റി പ്രകൃതിയെ നശിപ്പിക്കുന്ന നമ്മുടെ പ്രവൃത്തികൾ മൂലം കാലാവസ്ഥപോലും നമുക്കെ തിരായിരിക്കുന്നു. പൂക്കളും പച്ചക്കറികളും ധാന്യ ങ്ങളുമെല്ലാം ഇപ്പോൾ അന്യസംസ്ഥനങ്ങളിൽ നിന്നാണ് വരുന്നത്.

“അധ്വാനിക്കുക, അനുഭവിക്കുക ആഹ്ലാദിക്കുക” എന്ന കേരളീയ ദർശനത്തിലെ മണ്ണിലുള്ള അധ്വാനം നാം മറന്നു കഴിഞ്ഞിരിക്കുന്നു. വൈകാതെ നമ്മുടെ സംസ്ക്കാരവും ഉത്സവങ്ങളുമെല്ലാം അനുഭവി ക്കാനും ആഹ്ലാദിക്കാനും കഴിയാത്ത അവസ്ഥ വന്നു ചേരുമോ എന്ന് നമ്മൾ ഭയക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രകൃതിയെയും സംസ്കാ രത്തെയും വീണ്ടെടുക്കാൻ നമ്മൾ ഒത്തൊരുമിച്ചു പരിശ്രമിച്ചേ തീരൂ.

വിഷു
കേരളത്തിലെ കാർഷികോത്സവമാണ് വിഷു. മല യാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കു ന്നത്. അടുത്ത ഒരു കൊല്ലത്തെ ഫലത്തെകുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷു ഫലം എന്നാണ് ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തി യോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാ നങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. അവയെല്ലാം ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭത്തിന്റെ ആഘോഷമാണ്. വിഷുവിന്റെ നാളിൽ പ്രഭാതത്തി ലുള്ള കണികാണലും കൈനീട്ടം നൽകലുമാണ് ആഘോഷത്തിന്റെ പ്രധാന ചടങ്ങ്.
പൂക്കളും ആണ്ടറുതികളും Notes Question Answer Class 8 Kerala Padavali Chapter 4 1

തിരുവാതിര
കേരളത്തിലെ വനിതകളുടെ തനതായ സംഘന്യ ത്തമാണ് തിരുവാതിരക്കളി, മതപരമായ ആചാരാ നുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവ തരിപ്പിക്കുന്ന ഈ നൃത്തം വനിതകൾ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്. പൊതുവെ ഓണത്തിനും ധനുമാസത്തിലെ തിരുവാതിര നാളിൽ ശിവക്ഷേത്രങ്ങളിലും മറ്റു ശിവ പാർവ്വതി മാരെ സ്തുതി പാടികൊണ്ട് സ്ത്രീകൾ ഈ കലാ രൂപം അവതരിപ്പിക്കാറുണ്ട്. പ്രത്യേകിച്ചു തിരുവാ തിര വ്രതമെടുക്കുന്ന സ്ത്രീകൾക്ക് ഒഴിച്ച് കൂടാ നാകാത്ത ഒന്നായി തിരുവാതിരക്കളിയെ കണക്കാ ക്കാറുണ്ട്.
പൂക്കളും ആണ്ടറുതികളും Notes Question Answer Class 8 Kerala Padavali Chapter 4 2
ചെറിയ വ്യത്യാസങ്ങളോടെ യാണെങ്കിലും കൈക്കൊട്ടിക്കളി, കുമ്മാട്ടികളി എന്നീ പേരുക ളിലും ഈ കലാരൂപം അറിയപ്പെടുന്നു. സുദീർഘവും മംഗളകരവുമായ ദാമ്പത്യജീവി തവും ഇഷ്ടവിവാഹവും പ്രദാനം ചെയ്യുന്ന ഒന്നാണ് ഈ നൃത്തം എന്നാണ് കരുതുന്നത്. തിരു വാതിര നാളിൽ രാത്രിയാണ് ഈ കളി അവതരിപ്പി ക്കുന്നത്.

പെൺകുട്ടികളുടെ വിവാഹത്തിനുശേഷമുള്ള ആദ്യത്തെ തിരുവാതിരയെ പൂത്തിരുവാതിര എന്ന് പറയുന്നു.

തിരുവാതിരക്കളി പാട്ടുകൾ

തിരുവാതിരക്കളി മാത്രം ഉപയോഗിക്കുന്ന ധാരാളം ഗാനങ്ങളുണ്ട് ആട്ടക്കഥയിലെ പദങ്ങളും ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്
“വീർവിരാട കുമാര വിഭോ” (ഉത്തരാസ്വയവരം)
“കാലുഷ്യം കളക നീ” (ധ്രുവ ചരിതം)
“യാതുധാന ശീഖാണേ” (രാവണ വിജയം)
“ലോകാധിപാ കാന്താ” (ദക്ഷയാഗം)
“കണ്ടാലെത്രയും കൗതകം” (നളചരിതം)
“മമത വാരി ശരെ” (ദുര്യോധന വധം)

പൂക്കളും ആണ്ടറുതികളും Notes Question Answer Class 8 Kerala Padavali Chapter 4

Class 8 Malayalam Kerala Padavali Notes Unit 2 വായ്ക്കുന്നു ഭൂമിക്ക് വർണങ്ങൾ

കൃഷി ജീവിതം തന്നെയായിരുന്ന ഒരു കാലത്തെ കേരളത്തിന്റെ ചിത്രമാണ് വി.ടി. യുടെ പൂക്കളും ആണ്ടറുതികളും എന്ന ലേഖനം. ഒരോ ഋതുവിലും പ്രകൃതിയിലു ണ്ടാകുന്ന മാറ്റങ്ങൾ, അത് പ്രകൃതിക്കു നൽകുന്ന സൗന്ദര്യം, ഉത്സവങ്ങൾ, ആചാര ങ്ങൾ എന്നിവയിൽ പൂക്കൾക്കുള്ള സ്വാധീനം ഇതെല്ലാം ആത്മകഥാപരമായ ഈ ലേഖനത്തിൽ വി. ടി. വിവരിക്കുന്നു.

വിവിധ സസ്യജാലങ്ങൾ തളിരിട്ട്, പൂവിട്ട് വിസ്മയമൊരുക്കുന്ന ഭൂമി വർണരാജി തന്നെ. ഭൂമി ലാവണ്യത്തോടെ ശോഭിക്കണമെങ്കിൽ പ്രകൃതി നാശം കൂടാതെ നിലനി ലണം. നമ്മുടെ പഴയ ഗ്രാമഭംഗി പ്രകൃതിയുടെ സൃഷ്ടിയായിരുന്നു. ഇതിൽ മുഴുകി അതിൽ ആഹ്ലാദിച്ച് അതിനെ വാഴ്ത്തിപ്പാടുന്ന ഗന്ധർവ കവികൾ നമുക്കുണ്ടായി രുന്നു.

കൊന്നമരങ്ങളിൽ സ്വർണം വിളയുന്ന
പുണ്യകാലങ്ങളിൽ ചൈതത്തിൽ
മൂളുന്ന പൊന്നൊളിപ്പോക്കുവൊളത്തിൽ
മുങ്ങിക്കുളിക്കുന്ന പൂമ്പാറ്റേ.
കണ്ടുവിഷുക്കണിയെതാ, നോണവും-
മുണ്ടു പലകുറിയെന്നിട്ടും
നിന്നിൽത്തുടിക്കുമീ നിഷ്കളനിർവൃതി-
യെന്നിൽ തിളച്ചുമറിഞ്ഞില്ല!
കൊന്നയിൽ പൊത്തിപ്പിടിച്ചു കേറുന്ന ഞാൻ
നിന്നിലലിഞ്ഞു നിലകൊണ്ടു.
“ആവില്ലൊരിക്കലും ഗാനകലവിയി-
ലാറാടുവാനെനിക്കിമ്മട്ടിൽ!”
(വിഷുത്തലേന്ന് – അക്കിത്തം)

പ്രവേശക പ്രവർത്തനം

“ആവില്ലൊരിക്കലും ഗാനകലവിയി-
ലാറാടുവാനെനിക്കിമ്മട്ടിൽ”
Answer:
പ്രകൃതിയിലെ സൗന്ദര്യാംശങ്ങളും അത് ചെലു ത്തുന്ന സ്വാധീനവും കവി ആവിഷ്കരി ക്കുന്നതെങ്ങനെ?
പൂക്കളും ആണ്ടറുതികളും Notes Question Answer Class 8 Kerala Padavali Chapter 4 3
അക്കിത്തത്തിന്റെ “വിഷുത്തലേന്ന്” എന്ന കവിത യിൽ നിന്നുള്ള ചില വരികളാണ് ഇവ. വിഷുക്കാ ലത്ത് പൊന്നിൽ കളിച്ചുനിൽക്കുന്ന പ്രകൃതിയുടെ സൗന്ദര്യത്തിൽ മോഹിതനായ കവി ആ സൗന്ദ ര്യത്തെ തനിക്ക് വാക്കുകളിലൂടെ ആവിഷ്കരി ക്കാൻ കഴിയാത്തതിന്റെ ദുഃഖം പങ്കുവയ്ക്കുക യാണ്. കൊന്നമരങ്ങളിൽ സ്വർണ്ണനിറമുള്ള പൂക്കൾ വിരിയുന്ന കാലാമാണ് മേടമാസം. ഒരു വിഷുക്കാ ലത്തു അസ്തമയ സൂര്യൻ പൊൻപ്രഭചൊരിയുന്ന സമയത്തു പൊന്നിൻ നിറമുള്ള കൊന്നപ്പൂക്കളിൽ തേൻ നുകരുന്ന പൂമ്പാറ്റകളെ കവി കാണുന്നു. വിഷുവിന്റെ സൗന്ദര്യം ആസ്വദിക്കാൻ പൂമ്പാറ്റക്കു കഴിയുന്നുണ്ട്. പ്രകൃതി സൗന്ദര്യത്തിൽ അലിഞ്ഞു ചേരാൻ ഇത്രയധികം ഓണമുണ്ടിടും വിഷുക്കണി കണ്ടിട്ടും പൂമ്പാറ്റയെപോലെ തനിക്കു കഴിയുന്നില്ല എന്ന് കവി ആശങ്കപ്പെടുന്നു. പ്രകൃതിയുടെ വിഷു ക്കാല സൗന്ദര്യാംശങ്ങളെ തന്റെ സർഗ്ഗാത്മക രച നയ്ക്ക് പൂർണ്ണമായി ആവിഷകരിക്കാൻ കഴിയാ ത്തതിലുള്ള ദുഃഖമാണ്.

“ആവില്ലൊരിക്കലും ഗാനകലവിയിലാമാടുവാനെ നിക്കിമ്മട്ടിൽ” എന്ന വരികളിലൂടെ പ്രകടമാക്കുന്നത്. അല്ലെങ്കിലും ഈ സൗന്ദര്യത്തെ ആർക്കാണ് പൂർണമായി ആവിഷ്കരിക്കാൻ കഴിയുക എന്ന സംശയവും കവി ഉന്നയിക്കുന്നു.

എഴുത്തുകാരനെ പരിചയപ്പെടാം
പൂക്കളും ആണ്ടറുതികളും Notes Question Answer Class 8 Kerala Padavali Chapter 4 4
പ്രശസ്ത കവിയും ജ്ഞാനപീഠ ജേതാവുമായി രുന്ന ശ്രീ അക്കിത്തം അച്യുതൻ നമ്പൂതിരി. 1926 മാർച്ച് 18ന് പാലക്കാട് ജില്ലയിലെ കുമാരനല്ലൂരിൽ ജനിച്ചു. അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂ തിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജ നവുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ബാല്യ ത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും അഭ്യസിച്ചിരുന്ന അക്കിത്തം എട്ടാം വയസ്സിൽ തന്നെ കവിത എഴുതാൻ തുടങ്ങി. കവിത, ചെറു കഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങ നെയായി അക്കിത്തം മലയാള സാഹിത്യത്തിൽ 46 ഓളം കൃതികൾ രചിച്ചിട്ടുണ്ട്. സാഹിത്യരംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2017ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി അദ്ദേ ഹത്തെ ആദരിച്ചു.

“വെളിച്ചം ദുഃഖമാണുണ്ണീ….
തമസ്സല്ലോ സുഖ പദം”
എന്ന വരികളിലൂടെ തമസ്സിനെയും സുഖപ്രദമാ ക്കിയ കവി തന്റെ തൊണ്ണൂറ്റി നാലാം വയസ്സിൽ 2020 ഒക്ടോബർ 15-ാം തിയ്യതി വ്യാഴാഴ്ച വാർധക്യ സഹജമായ അസുഖങ്ങളാൽ ഈ ലോകത്തോട് വിട പറഞ്ഞു.

Leave a Comment