കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Karmukilinu Gadhyathil Oru Archanageetham Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Karmukilinu Gadhyathil Oru Archanageetham Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Karmukilinu Gadhyathil Oru Archanageetham Summary

കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Karmukilinu Gadhyathil Oru Archanageetham Summary in Malayalam Class 8 1
മലയാള സാഹിത്യത്തിലെ പ്രശസ്ത നിരൂപകനാ യിരുന്നു കെ. പി. അപ്പൻ വ്യത്യസ്തമായ ശൈലി യിലൂടെ ഇദ്ദേഹം മലയാള സാഹിത്യനിരൂപണത്തിൽ ശ്രദ്ധേയനായി. 1936 ഓഗസ്റ്റ് 25ന് ആലപ്പുഴയിൽ ജനിച്ചു. ആലുവ യു.സി. കോളേജ്, എസ്. എൻ. കോളേജ്, ചേർത്തല, കൊല്ലം എസ്. എൻ. കോളേജ് എന്നിവിട ങ്ങളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1972ൽ പ്രസിദ്ധീകരിച്ച ആദ്യകൃതിയായ ക്ഷോഭിക്കുന്ന വരുടെ സുവിശേഷം എന്ന ലേഖന സമാഹാരത്തോടെ യാണ് അപ്പൻ മലയാളത്തിലെ സാഹിത്യനിരൂപകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.

ക്ഷോഭിക്കുന്നവരുടെ സുവിശേഷം, പ്രകോപന ങ്ങളുടെ പുസ്തകം, കലഹവും വിശ്വാസവും, മാറുന്ന മലയാള നോവൽ, വരകളും വർണ്ണങ്ങളും, മധുരം നിന്റെ ജീവിതം, ബൈബിൾ വെളിച്ചത്തിന്റെ കവചം, ഫിക്ഷന്റെ അവതാര ലീലകൾ, ഉത്തരാധുനികത, വർത്തമാനവും വംശാവലിയും തുടങ്ങിയവ പ്രധാന കൃതികൾ ആണ്. കേരളം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2008 ഡിസംബർ 15-ന് അദ്ദേഹം അന്തരിച്ചു.

കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Karmukilinu Gadhyathil Oru Archanageetham Summary in Malayalam Class 8

പാഠസംഗ്രഹം

മഞ്ഞും മഴയും നിലാവും മേഘവുമെല്ലാം കവി കൾക്കും കലാകാരന്മാർക്കും എന്നും പ്രചോദനമാ യിരുന്നു. പെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമുകിലിനെ മഴയേക്കാൾ സ്നേഹിച്ച ഒരു എഴുത്തുകാരനാണ് കെ. പി. അപ്പൻ അദ്ദേഹം കാർമുകലിനെക്കുറിച്ച് എഴുതിയ ലേഖനമാണ് പാഠഭാഗം.

ലേഖകന് മഴയെക്കാൾ ഇഷ്ടം കാർമുകലി നെയാണ്. അതുകൊണ്ടാണ് മഴ വരുന്നു എന്ന് കേൾക്കുമ്പോൾ ചെയ്യാൻ വിതുമ്പി നിൽക്കുന്ന മേഘങ്ങളെ കാണാനായി ലേഖകൻ പുറത്തുറങ്ങി ആകാശത്തേക്ക് നോക്കി നിൽക്കുന്നത്. പുറപ്പെടാൻ കാത്തു നിൽക്കുന്ന കവിത പോലെ ആശയങ്ങൾ പോലെയാണത്. മഴക്കാറിനെ നോക്കി നിൽക്കുമ്പോൾ ലേഖകന്റെ മനസ്സിൽ ആശയ സമൃദ്ധിയുണ്ടാകുന്നു. ലേഖകന്റെ മനസ്സിൽ ഒരു ഉണർവും ലഭിക്കും പ്രചോദനത്തിന്റെ നീലക്കാറായി കാർമേഘം മാറുകയാണിവിടെ.
കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Karmukilinu Gadhyathil Oru Archanageetham Summary in Malayalam Class 8 2
പ്രഭാതത്തിന്റെ കാർമുകലിന് കൂടുതൽ സൗന്ദര്യ മുണ്ട് എന്ന് ലേഖകൻ പറയുന്നു. ചിലപ്പോൾ പ്രഭാത ത്തിലെ കാർമേഘം കറുത്ത സിംഹത്തെപ്പോലെയും മറ്റുചിലപ്പോൾ ചെറിയ ചെറിയ പർവ്വതങ്ങളായും സൗന്ദര്യം പകരാറുണ്ട്. ഉറക്കത്തിന് മഴ മേഘത്തിന്റെ നിറമാണെന്ന് ലേഖകൻ ഭാവന ചെയ്യാറുണ്ട്. ആകാശ ത്തിലെ മഹാവിസ്തൃതിയിൽ കാർമേഘം ഏകാന്തത അനുഭവിക്കുന്നതായും ലേഖകന് തോന്നാറുണ്ട്. മേഘത്തെപ്പോലെ ഏകാകി എന്ന വേഡ്സ് വർത്തിന്റെ കൽപന ലേഖകന് ഇഷ്ടമായത് അതുകൊണ്ടാണ്. വില്ല്യം ബേക്കിന് മേഘം ദൈവത്തിന്റെ തേരായിരുന്നു, യേറ്റ്സിന് മേഘം ഫലപ്രദമല്ലാത്ത തത്ത്വമായിരുന്നു. മറ്റു ചില കാവ്യഭാവനകളിൽ മേഘങ്ങൾ സർവ്വ ശക്തന്റെ തൂണുകളാണ്. ചില കവികൾക്ക് മേഘം സൃഷ്ടാവിന്റെ ഇരുണ്ട തേരാണ്.

മേഘം മനുഷ്യന് അനുകൂലമായി നിൽക്കുന്നു. മേഘം ഘനീഭവിച്ച മഴയാണ്. ഭൂമിയെ ഫലഭൂയിഷ്ഠമാ ക്കുന്നത്. ഭൂമിയുടെ വന്ധ്യത ഇല്ലാതാക്കുന്ന അനു ഗ്രഹമാണത്. മേഘം സൂര്യനിൽ നിന്ന് ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനാൽ അവയുടെ രക്ഷാകവചവു മാണ്.

അരിസ്റ്റോ, ഫനീസിന്റെ “മേഘങ്ങൾ” എന്ന കോമ ഡിയിൽ മേഘങ്ങളുടെ ഉജ്ജ്വലമായ സംഘഗാനം കേൾക്കാം. കാറ്റും കൊടുങ്കാറ്റും അവ്യവസ്ഥയും കൊണ്ടു വരുന്നത് മേഘങ്ങളാണെന്ന് പറയുന്നു. മേഘ ങ്ങൾ ഉണ്ടാകുന്നത് എങ്ങനെ എന്ന ചോദ്യത്തിന് അത് ഊർജം മൂലമെന്ന് സോക്രട്ടീസ് പറയുന്നു. പ്രാചീന കവികളും നാടകകൃത്തുക്കളും അനിർവചനീയതയെ വിഷയമാക്കിയിരിക്കുന്നത് മേഘങ്ങളിലൂടെയാണ് മേഘങ്ങൾ പെട്ടെന്ന് കാണപ്പെടുകയും അപ്രതിക്ഷമാ കുകയും ചെയ്യുന്നതിനാൽ സ്ഥിരതയില്ലായ്മയുടെ പ്രതീകമായി മേഘം കടന്നു വരുന്നു. കഷ്ടതയുടെയും വാർധക്യത്തിന്റെയും അടയാളമായും മേഘം സങ്കല്പി ക്കപ്പെട്ടിരിക്കുന്നു.

മേഘങ്ങളിൽ വെള്ളം നിറച്ചുവച്ചി രിക്കുന്നു എന്ന് ഇയ്യോബിന്റെ പുസ്തകത്തിൽ പറയു ന്നുണ്ട്. ഉയർച്ചയുടെ അടയാളമായി മേഘം സൂചിപ്പി ക്കപ്പെട്ടിട്ടുണ്ട്. സമുദ്രത്തിന്റെ വസ്ത്രമായി മേഘം കൽപന ചെയ്യപ്പെട്ടിട്ടുണ്ട്. ദൈവത്തിന്റെ സാന്നിധ്യ മായും ജനങ്ങളിൽനിന്ന് ദൈവത്തെ മറയ്ക്കുന്ന മറ യായും മേഘത്തിന്റെ സാന്നിധ്യത്തെ വർണ്ണിച്ചിട്ടുണ്ട്. മേഘങ്ങൾ മിശിഹായുടെ രഥമാണെന്നും മേഘത്തി ലുടെ മിശിഹായും ഭക്തന്മാരും സ്വർഗത്തിലേക്ക് പ്രവേ ശിക്കുന്നതായും ബൈബിളിൽ കാണാം. പി. കുഞ്ഞി രാമൻ നായർ വർഷമേഘത്തെക്കുറിച്ച് എഴുതിയ കവിത ലേഖകൻ ഓർക്കുന്നു മഴയ്ക്ക് മുമ്പുള്ള കാർമേ ഘത്തെ നോക്കി നിൽക്കുമ്പോൾ നിരവധി ആശയ ങ്ങളും കാവ്യഭാഗങ്ങളും ലേഖകന്റെ മനസ്സിലൂടെ കട ന്നുപോകാറുണ്ടെന്ന് അനുസ്മരിക്കുന്നു.

കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Karmukilinu Gadhyathil Oru Archanageetham Summary in Malayalam Class 8

അർത്ഥം
പ്രവാഹസന്നദ്ധം – കുഴുകാൻ തയാറായ
പ്രചോദനം – പ്രേരണ
നിദ – ഉറക്കം
കിറുക്ക് – ഭാന്ത്
ഏകാകി – തനിയേ ഇരിക്കുന്ന
കൽപ്പന – ആജ്ഞ (നിർണ്ണയിക്കൽ)
താദാത്മ്യം – ഐക്യം
തേര് – രഥം
ക്ഷണം – പെട്ടെന്ന്
തിരോഭരിക്കുക – മറയുക
തത്ത്വം – പരമാർഥം
സർവശക്തൻ – ഈശ്വരൻ
സൃഷ്ടവ് – സൃഷ്ടിക്കുന്നവൻ
ഘനീഭവിച്ചു – കട്ടപിടിച്ച
വന്ധ്യത – ഫലമില്ലാത്തയവസ്ഥ
ദുരൂഹത – ഊഹിക്കാൻ വിഷമമുള്ള
ഭൂതകാലം – കഴിഞ്ഞ കാലം
ന്യായരഹിതം – മര്യാദയില്ലാത്ത, ഔചിത്യമില്ലാത്ത
സമർഥിക്കുക – ആലോചിച്ച് തീർച്ചചെയ്യുക
അലസം – മടിപിടിച്ച്
ഉജ്ജ്വലം – മനോഹരം
അനിർവചനീയം – നിർവചിക്കാൻ കഴിയാത്ത
അജ്ഞാതം – അറിയപ്പെടാത്ത
അനിത്യത – സ്ഥിരമല്ലാത്ത
പ്രതീകം – അടയാളം, പ്രതിബിംബം
ഭാവന – മനസ്സിന് അനുഭവത്തിൽ നിന്നോ സ്മൃതിയിൽ നിന്നോ ഉണ്ടാക്കുന്ന ഭാവവിശേഷം
ഔന്നത്യം – മഹത്ത്വം, ഉയർച്ച
യോഗാത്മകം – മിസ്സിക്കായ, ഗുഢാർത്ഥകമായ

പര്യായം
മഴ – മാരി, വർഷം
ആകാശം – വ്യോമം, വിഹായസ്
കാർമേഘം – മുകിൽ, കാർമ്മുകിൽ
സിംഹം – ഹരി, കേസരി
പർവതം – ഗിരി, ശൈലം.
മേഘം – ജലധരം, ജലദം
കാറ്റ് – മാരുതൻ, അനിലൻ
കൊടുങ്കാറ്റ് – പ്രകമ്പനം, മഹാവാതം
അടയാളം – ചിഹ്നം, അഭിജ്ഞാനം
ഔന്നത്യം – മാനം, ചിത്തസമുന്നതി
പാട്ട് – ഗാനം, ഗീതം
രഥം – തേര്, സൃന്ദനം
സ്വർഗം – നാകം, ദേവലോകം

സന്ധികണ്ടെത്താം
എനിക്കിഷ്ടം – എനിക്ക് + ഇഷ്ടം (ലോപ സന്ധി)
ആകാശത്തിൽ – ആകാശം + ഇൽ (ആദേശ സന്ധി)
കാഴ്ചയിൽ – കാഴ്ച + ഇൽ (ആഗമ സന്ധി)
നീലക്കാർ – നീല + കാർ (ദ്വത്വ സന്ധി)
മേഘങ്ങൾ – മേഘം – കൾ (ആദേശ സന്ധി)
മഴയാണ് – മഴ + ആണ് (ആഗമ സന്ധി)
നാടകത്തിൽ – നാടകം + ഇൽ (ആദേശ സന്ധി)
മേഘത്തെ – മേഘം – എ (ആദേശ സന്ധി)

കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം Karmukilinu Gadhyathil Oru Archanageetham Summary in Malayalam Class 8

സമാസം കണ്ടെത്താം
നീലക്കാർ – നീല നീറത്തിൽ ഉള്ള കാർ (മധ്യമ പദലോപി)
മഹാവിസ്ത്യതിയിൽ – മഹത്തായ വിസ്തൃതിയിൽ (കർമ്മധാരയൻ)
അവ്യവസ്ഥ – വ്യവസ്ഥയില്ലാതെ (അവ്യയീഭാവൻ)
സൂക്ഷ്മവസ്തു – സൂക്ഷ്മമായ വസ്തു (കർമ്മധാരകൻ)
അനിർവചനീയമായ – നിർവചിക്കാൻ കഴിയാത്ത അവസ്ഥ (അവ്യയീഭാവൻ)
മാരിമേഘം – മാരിയുടെ മേഘം (സംബന്ധികാ തൽപുരുഷൻ)

വിപരീത പദം
ഇഷ്ടം × അനിഷ്ടം
വ്യവസ്ഥ × അവ്യവസ്ഥ
സൂക്ഷ്മം × സ്ഥലം
സാന്നിധ്യം × അസാന്നിധ്യം

Leave a Comment