Kerala Syllabus 9th Standard History Notes Malayalam Medium Chapter 3 ഭൂമിദാനവും ഇന്ത്യൻ സമൂഹവും

Students often refer to SCERT Kerala Syllabus 9th Standard History Notes Pdf and Class 9 Social Science History Chapter 3 Notes Malayalam Medium ഭൂമിദാനവും ഇന്ത്യൻ സമൂഹവും Questions and Answers that include all exercises in the prescribed syllabus.

9th Class History Chapter 3 Notes Question Answer Malayalam Medium

Kerala Syllabus 9th Standard Social Science History Notes Malayalam Medium Chapter 3 ഭൂമിദാനവും ഇന്ത്യൻ സമൂഹവും

Class 9 History Chapter 3 Notes Kerala Syllabus Malayalam Medium

Question 1.
മൗര്യരാജ്യത്തിന്റെ തകർച്ചക്കുശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിരവധി രാജവംശങ്ങൾ അധികാരത്തിൽവന്നു. നൽകിയിരിക്കുന്ന ഭൂപടത്തിൽ നിന്നും അവ ഏതൊക്കെയെന്ന് കണ്ടെത്തി രേഖപ്പെടുത്തുക.
Answer:
Kerala Syllabus 9th Standard History Notes Malayalam Medium Chapter 3 ഭൂമിദാനവും ഇന്ത്യൻ സമൂഹവും 1
Answer:

  • ശാകന്മാർ
  • വാകാടകന്മാർ
  • ശാകന്മാർ
  • പാണ്ഡ്യന്മാർ
  • ശതവാഹനന്മാർ
  • ചോളന്മാർ
  • ചേരന്മാർ
  • പാണ്ഡ്യന്മാർ

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 2.
ഗുപ്തകാലത്തിൽ ഭൂമിദാന പ്രക്രിയയിലൂടെ ഉണ്ടായ മാറ്റങ്ങൾ എന്തൊക്കെയായിരുന്നു?
Answer:

  • ദാനം ചെയ്യപ്പെട്ട ഭൂമിയിലെ രാജാവിന്റെ സ്വാധീനം കുറഞ്ഞു.
  • ദാനം ചെയ്യപ്പെടുന്ന ഭൂമിയിൽ നിന്നുള്ള നികുതി പിരിവിനും നീതി-ന്യായ നിർവഹണത്തിനുമുള്ള അധികാരം ഭൂവുടമസ്ഥതയ്ക്കൊപ്പം കൈമാറ്റം ചെയ്യപ്പെട്ടു.
  • ദാനമായി കിട്ടുന്ന ഭൂമി തങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് വീണ്ടും ദാനമായി നൽകാനുള്ള അവകാശവും ഭൂമി ദാനമായി കിട്ടിയവർക്ക് ലഭിച്ചു.
  • ക്രമേണ രാജാവും പ്രഭുക്കളും തങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾക്കുള്ള പ്രതിഫലം പണമായി നൽകാതെ ഭൂമിദാനത്തിന്റെ രൂപത്തിൽ നൽകിത്തുടങ്ങി.
  • രാജാവിൽനിന്ന് ഏറ്റവുമധികം ഭൂമി ലഭിച്ചത് ബ്രാഹ്മണർക്കാണെങ്കിലും ക്രമേണ മറ്റു വിഭാഗങ്ങൾക്കും ഭൂമിദാനം ലഭിച്ചുതുടങ്ങി.

Question 3.
ഗുപ്തകാലത്ത് കൃഷിയുടെ വ്യാപനത്തെ സഹായിച്ച ഘടകങ്ങൾ എന്തെല്ലാം?
Answer:
കൃഷിക്കുപയോഗിക്കപ്പെടാതെ കിടന്ന പ്രദേശങ്ങൾപോലും കൃഷിക്കുപയുക്തമാക്കി. പുതിയ സാമൂഹികവ്യവസ്ഥിതി കൃഷിക്കാവശ്യമായ തൊഴിൽശക്തി പ്രദാനം ചെയ്തു. കൃഷിയുടെ സാങ്കേതികവിദ്യയെയും കാലാവസ്ഥയെയും സംബന്ധിച്ച് ബ്രാഹ്മണർക്ക് ഉണ്ടായിരുന്ന അറിവ്. വിവിധതരത്തിലുള്ള ജലസേചനമാർഗ്ഗങ്ങൾ.

Question 4.
ഗുപ്തകാലത്ത് ഇന്ത്യയിൽ രൂപപ്പെട്ട സാമന്ത വ്യവസ്ഥിതിയുടെ സവിശേഷതകൾ ചർച്ച ചെയ്യുക.
Answer:
ഭൂമിദാനം വ്യാപകമായതോടെ സമൂഹത്തിൽ വലിയ സമ്പത്തും സ്വാധീന ശേഷിയുമുള്ള ഭൂവുടമകളുടെ ശക്തമായ ഒരു വിഭാഗം രൂപംകൊണ്ടു. ഭൂമിയിൽ പണിയെടുക്കുന്ന അടിയാളർ അവകാശങ്ങളില്ലാത്തവരും ഭൂവുടമകളുടെ ആശ്രിതരുമായിത്തീർന്നു. ഈ വ്യവസ്ഥിതിയിൽ കർഷകരും കർഷകത്തൊഴിലാളികളും അടിമകളും ഭൂമിയിൽ ബന്ധിക്കപ്പെട്ട സ്ഥിതിയിലായിരുന്നു.

അവർ ഒരേ മണ്ണിൽ തന്നെ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്തു. അവരുടെ ഉടമകൾക്കുവേണ്ടിയാണ് അവർ അധ്വാനിച്ചതത്രയും. സമൂഹത്തിന്റെ താഴേത്തട്ടിലുള്ള ഇവർ മേൽത്തട്ടിലുള്ളവർക്ക് നികുതിക്കു പുറമെ സൗജന്യ സേവനങ്ങളും നൽകേണ്ടതുണ്ടായിരുന്നു. ഈ വ്യവസ്ഥിതിയെ ‘സാമന്തവ്യവസ്ഥ’ യെന്നും ‘ഇന്ത്യൻ ഫ്യൂഡലിസം’ എന്നും വിശേഷിപ്പിക്കുന്നു.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 5.
കണ്ടെത്തിയ പുരാവസ്തുക്കളെക്കുറിച്ചുള്ള വിവരണത്തിൽ നിന്നും അക്കാലത്ത് നിലനിന്നിരുന്ന കൈത്തൊഴിലുകൾ ഏതൊക്കെയെന്ന് കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
Kerala Syllabus 9th Standard History Notes Malayalam Medium Chapter 3 ഭൂമിദാനവും ഇന്ത്യൻ സമൂഹവും 2
Answer:
a) ആഭരണനിർമ്മാണം
b) മുത്ത് നിർമ്മാണം
c) ചില്ലുകൊണ്ടുള്ള വസ്തുക്കളുടെ നിർമ്മാണം
d) വസ്ത്രനിർമ്മാണം
e) ശില്പനിർമ്മാണം/ ശില്പവിദ്യ

Question 6.
ഭൂപടത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഗുപ്തകാലത്തെ നഗരങ്ങൾ ഇന്നത്തെ ഏതൊക്കെ സംസ്ഥാനങ്ങളിലാണെന്ന് കണ്ടെത്തുക.
Kerala Syllabus 9th Standard History Notes Malayalam Medium Chapter 3 ഭൂമിദാനവും ഇന്ത്യൻ സമൂഹവും 3
Answer:

  • കനൗജ് – ഉത്തർപ്രദേശ്
  • ശ്രാവസ്തി – ഉത്തർപ്രദേശ്
  • മഥുര – ഉത്തർപ്രദേശ്
  • കൗസാംബി – ഉത്തർപ്രദേശ്
  • ഉജ്ജയിനി – മധ്യപ്രദേശ്
  • വൈശാലി – ബീഹാർ
  • പാടലീപുത്രം – ബീഹാർ

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 7.
ഗുപ്തകാലത്തെ ഭരണസംവിധാനവും മൗര്യകാലത്തെ ഭരണസംവിധാനവും തമ്മിൽ താരതമ്യം ചെയ്ത് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:

Kerala Syllabus 9th Standard History Notes Malayalam Medium Chapter 3 ഭൂമിദാനവും ഇന്ത്യൻ സമൂഹവും 4

Question 8.
ചുവടെ നൽകിയിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിച്ച് ഗുപ്തകാലഘട്ടത്തിലെ വാസ്തുവിദ്യയുടെ സവിശേഷതകൾ കണ്ടെത്തി പട്ടികപ്പെടുത്തുക.
Kerala Syllabus 9th Standard History Notes Malayalam Medium Chapter 3 ഭൂമിദാനവും ഇന്ത്യൻ സമൂഹവും 5
Answer:

  • കല്ലും ഇഷ്ടികയും ഉപയോഗിച്ചുള്ള നിർമ്മിതി.
  • കൊത്തുപണികൾ ഉണ്ടായിരുന്നു.
  • പ്രകൃതിദത്തവർണ്ണങ്ങൾ കൊണ്ടുള്ള ചിത്രീകരണങ്ങൾ.

Question 9.
ഗുപ്തഭരണകാലത്തെ ക്ഷേത്രങ്ങളുടെയും ഗുഹാചിത്രങ്ങളുടെയും ഒരു ഡിജിറ്റൽ പതിപ്പ് തയ്യാറാക്കി പ്രദർശിപ്പിക്കുക.
Answer:
ചിത്രങ്ങളുടെ ഡിജിറ്റൽ പതിപ്പിനുള്ള നിർദ്ദേശങ്ങൾ:

  • വായനക്കാരെ ആകർഷിക്കാൻ ഗുപ്ത കാലഘട്ടത്തിലെ ക്ഷേത്രത്തിന്റെയോ ഗുഹയുടെയോ ആകർഷകമായ ചിത്രം ചേർക്കുക.
  • വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിവിധ ഗുപ്ത ക്ഷേത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഫോട്ടോഗ്രാഫുകളുടെ ശേഖരം ചേർക്കുക.
  • ഗുപ്ത കാലഘട്ടത്തിലെ സങ്കീർണ്ണമായ ഗുഹാ വാസ്തുവിദ്യയും പെയിന്റിംഗുകളും ഉയർത്തിക്കാട്ടുന്ന ചിത്രങ്ങളുടെ സമാഹാരം ഉൾപ്പെടുത്തുക.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 10.
ഗുപ്തകാലഘട്ടത്തിലെ ശാസ്ത്രരംഗത്തെ സംഭാവനകൾ വിലയിരുത്തുക.
Answer:
ഗുപ്തകാലത്ത് ജ്യോതിശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം എന്നീ മേഖലകളിൽ നിരവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു. അമരസിംഹന്റെ അമരകോശവും വരാഹമിഹിരന്റെ ബൃഹത്സംഹിതയും ആര്യഭടന്റെ ആര്യഭടീയവും ഇക്കാലത്ത് രചിക്കപ്പെട്ട പ്രധാന ശാസ്ത്രഗ്രന്ഥങ്ങളാണ്.

Question 11.
ദക്ഷിണേന്ത്യയിലെ ക്ഷേത്രനിർമ്മാണ വികാസത്തിന്റെ മൂന്ന് ഘട്ടങ്ങൾ പട്ടികപ്പെടുത്തുക.
Answer:

  • പാറവെട്ടി നിർമ്മിച്ച ക്ഷേത്രങ്ങൾ
  • ഒറ്റക്കല്ലിൽ തീർത്ത രഥക്ഷേത്രങ്ങൾ
  • ഘടനാ ക്ഷേത്രങ്ങൾ

Question 12.
ദക്ഷിണേന്ത്യയിലേക്കുള്ള ഭൂമിദാനത്തിന്റെ വ്യാപനം ഇവിടത്തെ സാമ്പത്തികരംഗത്ത് വരു ത്തിയ മാറ്റങ്ങൾ ചർച്ചചെയ്യുക.
Answer:

  • ദക്ഷിണേന്ത്യയിലെ സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും ബ്രാഹ്മണർക്ക് ഉയർന്ന സ്ഥാനം ലഭിച്ചു
  • കൃഷി വികസിച്ചു
  • ജലസംഭരണികൾ നിർമ്മിക്കുകയും ജലസേചന സംവിധാനം ഒരുക്കുകയും ചെയ്തു
  • ഉല്പാദനമിച്ചം
  • വ്യാപാരത്തിന്റെ പുരോഗതി
  • ആഭ്യന്തരവ്യാപാരവും സമുദ്രവ്യാപാരവും വളർന്നു
  • തുറമുഖങ്ങൾ
  • ശ്രേണികൾ
  • ഉൽപ്പന്നങ്ങളുടെ കയറ്റുമതി
  • വ്യത്യസ്ത തൊഴിലുകൾ
  • നികുതികൾ

ഭൂമിദാനവും ഇന്ത്യൻ സമൂഹവും Class 9 Extended Activities

Question 1.
ഗുപ്തഭരണകാലത്തെ ‘ഭൂമിദാനങ്ങളും പ്രത്യാഘാതങ്ങളും’ എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിക്കുക.
Answer:
സൂചനകൾ:
തലക്കെട്ട്: ഭൂമിദാനങ്ങളും പ്രത്യാഘാതങ്ങളും

  • ആമുഖം: ഗുപ്തസാമ്രാജ്യത്തെയും അവയുടെ ഭൂമിദാന സമ്പ്രദായത്തെയും കുറിച്ചുള്ള ഹ്രസ്വ അവലോകനം
  • ചരിത്രപരമായ പശ്ചാത്തലം
  • ഭൂമിദാനത്തിന്റെ അനന്തരഫലങ്ങൾ
  • കേസ് പഠനങ്ങൾ- ഗുപ്ത ഭരണകാലത്തെ നിർദ്ദിഷ്ട ഭൂമിദാനങ്ങളുടെ ഉദാഹരണങ്ങൾ
  • ആധുനിക പ്രസക്തി. മുൻകാലങ്ങളിലെ ഭൂമിദാനങ്ങളുടെ അനന്തരഫലങ്ങളെ സമകാലിക ഭൂപരിഷ്കരണ നയങ്ങളുമായി ബന്ധിപ്പിക്കുക.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 2.
വിവിധ നിർമ്മാണശൈലികൾ പ്രകടമാകുന്ന ക്ഷേത്രങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബം
Answer:
Kerala Syllabus 9th Standard History Notes Malayalam Medium Chapter 3 ഭൂമിദാനവും ഇന്ത്യൻ സമൂഹവും 6

Question 3.
ഗുപ്തകാലത്ത് ശാസ്ത്ര-സാങ്കേതിക രംഗത്ത് കൈവരിച്ച നേട്ടങ്ങളെ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ പ്രസന്റേഷൻ നടത്തുക.
Answer:
സൂചനകൾ:
തലക്കെട്ട്: ഗുപ്ത കാലഘട്ടത്തിലെ ശാസ്ത്ര സാങ്കേതികവിദ്യയിലെ പുതുമകളും നേട്ടങ്ങളും ആമുഖം: ഈ കാലയളവിൽ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും കൈവരിച്ച ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കാരണം ഗുപ്ത കാലഘട്ടം ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം എന്നാണ് അറിയപ്പെടുന്നത്.

ഗുപ്ത ഭരണാധികാരികളുടെ നേതൃത്വത്തിൽ പണ്ഡിതന്മാരും പുതുമയുള്ളവരും അഭിവൃദ്ധി പ്രാപിച്ചു, ഇത് ജ്യോതിശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം, ലോഹശാസ്ത്രം, തുണിത്തരങ്ങൾ എന്നീ മേഖലകളിൽ ശാശ്വതമായ സ്വാധീനം ചെലുത്തിയ കണ്ടെത്തലുകളിലേക്ക് നയിച്ചു.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

പ്രധാന ആശയങ്ങൾ:

  • ജ്യോതിഷം
  • ഗണിതം
  • മരുന്ന്
  • ലോഹങ്ങൾ
  • തുണിത്തരങ്ങൾ

ഉപസംഹാരം: ഇന്ത്യയിലും ഇന്ത്യയുടെ പുറത്തും ശാസ്ത്രത്തിന്റെയും നവീകരണത്തിന്റെയും ഭാവിയെ രൂപപ്പെടുത്തിയ ഭൗദ്ധികവും സാങ്കേതികവുമായ മുന്നേറ്റങ്ങളുടെ അഭിവൃദ്ധിയെ ഈ അടയാളപ്പെടുത്തി. ഇവയെല്ലാം ഉൾപ്പെടുത്തിക്കൊ.

Std 9 History Chapter 3 Notes Malayalam Medium Extra Question Answer

Question 1.
ഭൂമിദാനം എന്നാലെന്ത്?
Answer:
രാജാവിന്റെ കൈവശമുള്ളതിൽ കുറച്ചു ഭൂമി പ്രത്യേക അവകാശങ്ങളോടെ ബ്രാഹ്മണർക്കു കൈമാറുന്നതാണ് ‘ഭൂമിദാനം’ എന്നറിയപ്പെടുന്നത്.

Question 2.
ഗുപ്തകാലത്തിൽ ഭൂമിദാന പ്രക്രിയയിലൂടെ ഉണ്ടായ മാറ്റങ്ങൾ എന്തൊക്കെയായിരുന്നു?
Answer:

  • ദാനം ചെയ്യപ്പെടുന്ന ഭൂമിയിൽ നിന്നുള്ള നികുതി പിരിവിനും നീതിന്യായനിർവഹണത്തിനുമുള്ള അധികാരം ഭൂവുടമസ്ഥതക്കൊപ്പം കൈമാറ്റം ചെയ്യപ്പെട്ടു.
  • ദാനമായി കിട്ടുന്ന ഭൂമി തങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് വീണ്ടും ദാനമായി നൽകാനുള്ള അവകാശവും ഭൂമിദാനമായി കിട്ടിയവർക്ക് ലഭിച്ചു.
  • ക്രമേണ രാജാവും പ്രഭുക്കളും തങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾക്കുള്ള പ്രതിഫലം പണമായി നൽകാതെ ഭൂമിദാനത്തിന്റെ രൂപത്തിൽ നൽകിത്തുടങ്ങി.
  • രാജാവിൽ നിന്ന് ഏറ്റവുമധികം ഭൂമി ലഭിച്ചത് ബ്രാഹ്മണർക്കാണെങ്കിലും ക്രമേണ മറ്റു വിഭാ ഗങ്ങൾക്കും ഭൂമിദാനം ലഭിച്ചു തുടങ്ങി.

Question 3.
ഗുപ്തകാലത്ത് കൃഷിയുടെ വ്യാപനത്തെ സഹായിച്ച ഘടകങ്ങൾ എന്തെല്ലാം?
Answer:

  • കൃഷിക്കുപയോഗിക്കപ്പെടാതെ കിടന്ന പ്രദേശങ്ങൾ പോലും കൃഷിക്കുപയുക്തമാക്കി. പുതിയ
  • സാമൂഹിക വ്യവസ്ഥിതി കൃഷിക്കാവശ്യമായ തൊഴിൽശക്തി പ്രദാനം ചെയ്തു.
  • കൃഷിയുടെ സാങ്കേതികവിദ്യയേയും കാലാവസ്ഥയേയും സംബന്ധിച്ച് ബ്രാഹ്മണർക്ക് ഉണ്ടായിരുന്ന അറിവ്.
  • വിവിധ തരത്തിലുള്ള ജലസേചന മാർഗ്ഗങ്ങൾ.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 4.
ഗുപ്തകാലത്ത് കൃഷിയുടെ വ്യാപനത്തെ സഹായിച്ച ജലസേചനമാർഗ്ഗങ്ങൾ ഏതെല്ലാം?
Answer:

  • മഴവെള്ളം
  • അണക്കെട്ടുകൾ
  • കനാലുകൾ
  • കിണറുകൾ
  • കുളം/ജലസംഭരണി
  • ഘടിയന്ത്രം (അരഘട്ട)

Question 5.
ഗിൽഡുകൾ/ശ്രേണികൾ എന്നാലെന്ത്?
Answer:
വിവിധ കൈത്തൊഴിലുകളിൽ ഏർപ്പെട്ടവർ അവരുടെ കൂട്ടായ്മകൾ രൂപീകരിച്ചു. ഇവ ‘ഗിൽഡുകൾ’ അഥവാ ‘ശ്രേണികൾ’ എന്നറിയപ്പെട്ടു.

Question 6.
ഗുപ്തകാലത്ത് വ്യാപാര വാണിജ്യ രംഗത്തുണ്ടായ പുരോഗതി വിലയിരുത്തുക.
Answer:
ഗുപ്തകാലത്തിന്റെ തുടക്കത്തിൽ ആഭ്യന്തര വാണിജ്യം വളരെ വിപുലമായിരുന്നു. കൃഷിക്കു പുറമെ വിവിധ ‘ കൈത്തൊഴിലുകളും കരകൗശല നിർമ്മാണവും നിലനിന്നിരുന്നു. കരകൗശല വിദഗ്ധൻ നിർമ്മിച്ച ഉത്പന്നങ്ങൾ വ്യാപാരത്തിന്റെ മുഖ്യ ഇനങ്ങളായിരുന്നു.

ആഭ്യന്തര വ്യാപാര വസ്തുക്കളിൽ പ്രധാനപ്പെട്ട ഒന്ന് വസ്ത്രമായിരുന്നു. പശ്ചിമേഷ്യ, മധ്യേഷ്യ, ദക്ഷിണ പൂർവ്വേഷ്യ, റോം എന്നിവിടങ്ങളുമായി ഗുപ്തന്മാർക്ക് വിദേശവ്യാപാരബന്ധം നിലനിന്നിരുന്നു. പുതിയ വ്യാപാരപാതകൾ വികസിച്ചു വന്നു.

സ്വർണം, വെള്ളി, ചെമ്പ്, നാണയങ്ങൾ പുറത്തിറക്കി. നഗരശ്രേഷ്ഠി, സാർഥവാഹ എന്നീ വ്യാപാര പ്രമുഖർക്ക് ഭരണത്തിൽ പങ്കാളിത്തമുണ്ടായിരുന്നു. വൈശാലി, പാടലീപുത്രം, കനൗജ്, ശ്രാവസി, കൗസാംബി, ഉജ്ജയിനി, മഥുര മുതലായവ വ്യാപാര പ്രാധാന്യമുള്ള പട്ടണങ്ങളായിരുന്നു.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 7.
തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
Kerala Syllabus 9th Standard History Notes Malayalam Medium Chapter 3 ഭൂമിദാനവും ഇന്ത്യൻ സമൂഹവും 7
Answer:

  • വിന്ധ്യശക്തി രണ്ടാമൻ – വാകാടക രാജാവ്
  • സാർഥവാഹ – വ്യാപാര പ്രമുഖർ
  • ഹുയാൻസാങ് – ചൈനീസ് സഞ്ചാരി
  • ചണ്ഡാലർ – ശ്മശാനപാലകർ

Question 8.
തന്നിട്ടുള്ളവയിൽ നിന്നും ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക.
i) ഫാഹിയാൻ ഏത് രാജ്യക്കാരനായിരുന്നു?
a) ഗ്രീസ്
b) ചൈന
c) മഹാരാഷ്ട്ര
d) പേർഷ്യ
Answer:
b) ചൈന

ii) അജന്ത ഗുഹ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
a) മധ്യപ്രദേശ്
b) ഉത്തർപ്രദേശ്
c) കർണാടക
d) മഹാരാഷ്ട്ര
Answer:
d) മഹാരാഷ്ട്ര

iii) സുദർശന തടാകം പുതുക്കിപ്പണിത ഗുപ്ത രാജാവ് ആരാണ്?
a) സമുദ്രഗുപ്തൻ
b) കുമാരഗുപ്തൻ
c) സ്കന്ദഗുപ്തൻ
d) ശ്രീഗുപ്തൻ
Answer:
c) സ്കന്ദഗുപ്തൻ

iv) അഭിജ്ഞാന ശാകുന്തളത്തിന്റെ രചയിതാവ് ആരാണ്?
a) കാളിദാസൻ
b) ശുദ്രകൻ
c) ഫാഹിയാൻ
d) പ്രഭാവതിഗുപ്ത
Answer:
a) കാളിദാസൻ

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 9.
തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
Kerala Syllabus 9th Standard History Notes Malayalam Medium Chapter 3 ഭൂമിദാനവും ഇന്ത്യൻ സമൂഹവും 8
Answer:
Kerala Syllabus 9th Standard History Notes Malayalam Medium Chapter 3 ഭൂമിദാനവും ഇന്ത്യൻ സമൂഹവും 9

Question 10.
തന്നിട്ടുള്ളവയിൽ ‘a’ വിഭാഗത്തിലെ രണ്ട് ഭാഗങ്ങൾ തമ്മിലുള്ള പരസ്പരബന്ധം മനസ്സിലാക്കി അതുപോലെ ‘b’ വിഭാഗം പൂർത്തിയാക്കുക.
i)
a) സ്വപ്നവാസവദത്തം : ഭാസൻ
b) മൃച്ഛകടികം : ……………………
ii)
a) കുമാരസംഭവം : കാളിദാസൻ
b) ബൃഹത് സംഹിത : ……………………
iii)
a) അമരകോശം : അമരസിംഹൻ
b) ത്രികാണ്ഡി : ……………………
iv)
a) ആര്യഭടീയം : ആര്യഭടൻ
b) അഭിജ്ഞാനശാകുന്തളം : ……………………
Answer:
i) ശൂദ്രകൻ
ii) വരാഹമിഹിരൻ
iii) ഭർതൃ ഹരി
iv) കാളിദാസൻ

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 11.
ഇന്ത്യയിലെ വൻനഗരങ്ങളുടെ തകർച്ചയിലേക്ക് നയിച്ച ഘടകങ്ങളെ വിലയിരുത്തുക.
Answer:
സി.ഇ. ആറാം നൂറ്റാണ്ടോടെ റോമാ സാമ്രാജ്യം തകരുകയും ചൈനാക്കാരിൽ നിന്ന് പാശ്ചാത്യർ പട്ടുനിർമ്മാണവിദ്യ പഠിക്കുകയും ചെയ്തശേഷം, ഇന്ത്യയുടെ വിദേശ വാണിജ്യത്തിൽ വലിയ മാന്ദ്യം സംഭിച്ചു. ഇത് ആഭ്യന്തര വാണിജ്യത്തെ പ്രതികൂലമായി ബാധിച്ചു.

കൈത്തൊഴിലുകാരും, കരകൗശല വിദ്യക്കാരും ഗ്രാമങ്ങളിൽ തന്നെ ഒതുങ്ങി ജീവിക്കാൻ തുടങ്ങി. ഇത് കലകളുടേയും കൈത്തൊഴിലുകളുടേയും ഗ്രാമവൽക്കരണത്തിലേക്ക് നയിച്ചു. കച്ചവടത്തിന്റെ തകർച്ചയും കൈത്തൊഴിലുകളുടെ കുറവും ഗ്രാമവൽക്കരണവും പല പ്രധാന നഗരങ്ങളുടേയും തകർച്ചയ്ക്ക് കാരണമായി. കൗസാംബി, ഹസ്തിനപുരം, അഹിച്ഛത്രം, തക്ഷശില, അയോധ്യ, ഉജ്ജയിനി, മഥുര തുടങ്ങിയ നഗരങ്ങളുടെയെല്ലാം പ്രൗഢി നഷ്ടപ്പെട്ടു.

Question 12.
ഗുപ്തകാലത്ത് ജാതിവ്യവസ്ഥ കൂടുതൽ സങ്കീർണമാകാനുള്ള സാഹചര്യം വിലയിരുത്തുക.
Answer:
പുതിയ തൊഴിൽക്കൂട്ടങ്ങളുടേയും ജനവിഭാഗങ്ങളുടേയും കടന്നുവരവ് നിരവധി ഉപവിഭാഗങ്ങളുടെ രൂപീകരണത്തിന് കാരണമായി. നിലനിന്നിരുന്ന വർണവ്യവസ്ഥയ്ക്ക് പുതുതായി ഉയർന്നുവന്ന തൊഴിൽക്കൂട്ടങ്ങളെ ഉൾക്കൊള്ളാൻ കഴിയാതെ വന്നു. ഈ സാഹചര്യത്തിൽ ഓരോ തൊഴിൽക്കൂട്ടവും പുതിയ ജാതികളും ഉപജാതികളുമായിത്തീർന്നു.

വ്യത്യസ്ത തൊഴിൽക്കൂട്ടങ്ങൾക്കു പുറമെ അന്യദേശങ്ങളിൽ നിന്ന് എത്തിച്ചേർന്നവർ, വനങ്ങളിൽ വസിച്ചിരുന്നവർ, വ്യത്യസ്ത ജാതിയിൽപ്പെട്ടവർ തമ്മിലുള്ള വിവാഹത്തിലൂടെ ജനിക്കുന്നവർ എന്നിവരെല്ലാം പുതിയ ജാതികളായിത്തീർന്നു. അങ്ങനെ ജാതിവ്യവസ്ഥ കൂടുതൽ സങ്കീർണമായി മാറി.

Question 13.
ഗുപ്തകാലത്തെ സ്ത്രീകളുടെ പദവി വിലയിരുത്തുക.
Answer:

  • പൊതുവെ സ്ത്രീകളുടെ നില വളരെ താഴ്ന്നതായിരുന്നു.
  • രാജ്ഞി മുതൽ താഴോട്ട് എല്ലാ വിഭാഗം സ്ത്രീകളും പുരുഷന്മാർക്ക് വിധേയരായിരിക്കണം എന്നു കരുതപ്പെട്ടിരുന്നു.
  • ഉന്നതവിഭാഗങ്ങളിലെ സ്ത്രീകൾക്ക് പോലും പൊതുവേ സമൂഹത്തിൽ ഉയർന്ന പദവിയോ പരിഗ ണനയോ ലഭിച്ചിരുന്നില്ല.

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 14.
ഗുപ്തകാലത്തെ സാമന്തഭരണം വ്യക്തമാക്കുക.
Answer:
ഗുപ്തരാജാക്കന്മാർ കീഴടക്കിയ പ്രദേശങ്ങളിൽ അവിടത്തെ രാജാക്കന്മാരെ സാമന്തന്മാരായി കണക്കാക്കി തുടരാൻ അനുവദിച്ചു. അവർക്ക് സ്വയംഭരണം നൽകി. അവരുടെ ഭരണകാര്യങ്ങളിലും പിന്തുടർച്ചയിലും ഗുപ്തരാജാക്കന്മാർ ഇടപെട്ടിരുന്നില്ല.

Question 15.
തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
Kerala Syllabus 9th Standard History Notes Malayalam Medium Chapter 3 ഭൂമിദാനവും ഇന്ത്യൻ സമൂഹവും 13
Answer:
Kerala Syllabus 9th Standard History Notes Malayalam Medium Chapter 3 ഭൂമിദാനവും ഇന്ത്യൻ സമൂഹവും 14

Question 16.
ഗുപ്തഭരണത്തിന്റെ സവിശേഷതകൾ വിശദമാക്കുക.
Answer:

  • രാജാവിന് വിപുലമായ അധികാരങ്ങൾ ഉണ്ടായിരുന്നു.
  • രാജാവിനെ ദൈവസമാനനായി കണക്കാക്കി.
  • വിവിധ വിഭാഗത്തിലെ ജനങ്ങളെ സംരക്ഷിക്കുക, നീതിനിർവഹണം നടത്തുക എന്നത് രാജാവിന്റെ ഉത്തരവാദിത്തങ്ങളായിരുന്നു.
  • ഗുപ്തരാജാക്കന്മാർ കീഴടക്കിയ പ്രദേശങ്ങളിൽ അവിടത്തെ രാജാക്കന്മാരെ സാമന്തന്മാരായി കണക്കാക്കി തുടരാൻ അനുവദിച്ചു.
  • എന്നാൽ നേരിട്ടു ഭരിച്ച പ്രദേശങ്ങളിൽ ഗുപ്തരാജാക്കന്മാർ ‘വിപുലമായ ഭരണസംവിധാനം വികസിപ്പിച്ചു.

Question 17.
പല്ലവരുടെ തുറമുഖങ്ങൾ ഏതെല്ലാമായിരുന്നു?
Answer:
മഹാബലിപുരം, നാഗപട്ടണം

Question 18.
‘നഗരത്താർ’മാർ ആരായിരുന്നു?
Answer:
വ്യാപാരികൾ

Question 19.
പാണ്ഡ്യർ കച്ചവടം നടത്തിയിരുന്ന തുറമുഖങ്ങൾ ഏതെല്ലാമായിരുന്നു?
Answer:
കോർകെ, കായൽപട്ടണം, പെരിയപട്ടണം

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 20.
തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
Kerala Syllabus 9th Standard History Notes Malayalam Medium Chapter 3 ഭൂമിദാനവും ഇന്ത്യൻ സമൂഹവും 10
Answer:
Kerala Syllabus 9th Standard History Notes Malayalam Medium Chapter 3 ഭൂമിദാനവും ഇന്ത്യൻ സമൂഹവും 11

Question 21.
ഒരുകൂട്ടം ബ്രാഹ്മണർക്ക് ദാനമായി നൽക്കുന്ന ഭൂമിയെ
Answer:
ബ്രഹ്മദേയം

Question 22.
മത്തവിലാസപ്രഹസനത്തിന്റെ രചയിതാവ് ആരാണ്?
Answer:
പല്ലവരാജാവായ മഹേന്ദ്രവർമ്മൻ ഒന്നാമൻ

Question 23.
മഹാബലിപുരം ………… എന്നും അറിയപ്പെടുന്നു.
Answer:
മാമല്ലപുരം

Question 24.
പല്ലവരുടെ തുറമുഖങ്ങൾ ഏതെല്ലാമായിരുന്നു?
Answer:
മഹാബലിപുരം, നാഗപ്പട്ടണം

Kerala Syllabus 9th Standard History Notes Malayalam Medium Chapter 2 ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും

Question 25.
ദക്ഷിണേന്ത്യയിലെ പ്രധാന രാജവംശങ്ങൾ ഏതൊക്കെയാണ്?
Answer:
പല്ലവരും പാണ്ഡ്യരും

Question 26.
പല്ലവ വാസ്തുവിദ്യയ്ക്ക് ഒരു ഉദാഹരണം എഴുതുക. എന്നു വിളിക്കുന്നു.
Answer:
ഒറ്റക്കല്ലുകളിൽ തീർത്ത, പഞ്ചപാണ്ഡവരെ സൂചിപ്പിക്കുന്ന അഞ്ചു രഥക്ഷേത്രങ്ങളും കടൽതീരത്ത് നിർമ്മിച്ച ഷോർ ടെമ്പിളും (Shore Temple) പല്ലവരുടെ വാസ്തുശില്പ കലയുടെ മികച്ച ഉദാഹരണങ്ങളാണ്.

Question 27.
ക്ഷേത്ര വാസ്തുവിദ്യയുടെ മൂന്ന് ശൈലികൾ ഏതൊക്കെയാണ്?
Answer:
നഗര, വാസര, ദ്രാവിഡ

Question 28.
ബ്രാഹ്മണരുടെ സ്വാധീനത്തിൻ കീഴിലുള്ള ക്ഷേത്രപ്രവർത്തനങ്ങൾ പല്ലവരാജ്യത്തിലെ കാർഷിക പുരോഗതിക്കും വ്യാപാരത്തിനും സംഭാവന നൽകിയത് എങ്ങനെ?
Answer:
പല്ലവ രാജ്യത്തിലെ ബ്രാഹ്മണരുടെ നേതൃത്വത്തിലുള്ള ക്ഷേത്രപ്രവർത്തനങ്ങൾ മിച്ച ഉൽപ്പാദനം സുഗമമാക്കി കാർഷിക പുരോഗതി വർദ്ധിപ്പിക്കുകയും ഇത് വ്യാപാരത്തെ ഉത്തേജിപ്പിക്കുകയും ചെയ്തു. രാജാക്കന്മാരുടെയും പ്രാദേശിക അധികാരികളുടെയും പിന്തുണയോടെ കാർഷിക വൈദ- ഗ്ധ്യം, ജലസംഭരണികൾ, ജലസേചന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഈ മേഖലയിലെ വ്യാപാര ബന്ധങ്ങളും സാമ്പത്തിക വളർച്ചയും കൂടുതൽ മെച്ചപ്പെടുത്തി.

Leave a Comment