Students can use Class 8 Malayalam Adisthana Padavali Notes Pdf കിട്ടും പണമെങ്കിലിപ്പോൾ Kittum Panam Enkil Ippol Summary in Malayalam to grasp the key points of a lengthy text.
Class 8 Malayalam Kittum Panam Enkil Ippol Summary
കിട്ടും പണമെങ്കിലിപ്പോൾ Summary in Malayalam
എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു

കേരളത്തിലെ ആദ്യത്തെ ജനകീയ കവി. പാലക്കാടു ജില്ലയിലെ ലക്കിടിക്കടുത്തു കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്തു ഭവ നത്തിൽ ജനിച്ചു. ഓട്ടൻ തുള്ളലിന്റെ ഉപ ജ്ഞാതാവ്. പ്രാചീന കവിത്രയങ്ങളിൽ ഒരാൾ 40 ഏറെ തുള്ളൽ കൃതികൾ രചി ച്ചിട്ടുണ്ട്.
പ്രധാന കൃതികൾ
രുഗ്മിണീ, സ്വയംവരം, സ്യമന്തകം, അഹ ല്യാമോക്ഷം, രാവണോദ്ഭവം, കല്യാണ സൗഗന്ധികം, ധ്രുവചരിതം, പൗണ്ഡ്രക വധം, ഹനുമദുദ്ഭവം, സഭാപ്രവേശം, കീച കവധം, ദക്ഷയാഗം
![]()
ആമുഖം
സാമൂഹിക സാംസ്കാരിക പ്രശ്നങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടു വരുന്ന തിനും വിമർശിക്കുന്നതിനും ഉള്ള ശക്ത മായ മാധ്യമമാണ് സാഹിത്യം. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് കുഞ്ചൻന മ്പ്യാർ കവിതകൾ. പണാസക്തി, ചതി, ദുരാഗ്രഹം തുടങ്ങി സമൂഹത്തിൽ വ്യാപിച്ച് ദുഷ് പ്രവണതകളെ വിമർശി ക്കുന്ന കവിതയാണ് നമ്പ്യാരുടെ കിട്ടും പണമെങ്കിലിപ്പോൾ.
അഴിമതിയും ധനമോഹവും ഏറിവരുന്ന ഈ കാലത്ത് പണത്തിനു വേണ്ടി ഏത് ഹീനകൃത്യവും ചെയ്യുന്ന മനുഷ്യരെയാണ് നാം കാണുന്നത്. ഭരണകർത്താക്കൾ മുതൽ സാധാരണക്കാർ വരെ എങ്ങ നെയും പണമുണ്ടാക്കണമെന്ന ആഗ്രഹ ത്താൽ നെട്ടോട്ടമോടുകയാണ്. കാല ത്തിന്റെ നേർപകർപ്പ് എന്ന നിലയിൽ നമ്പ്യാർ കവിത പ്രസക്തമാകുന്നതും ഇവി ടെയാണ്. ധ്രുവചരിതം തുളളലിൽ നിന്ന് എടുത്ത് ഈ ഭാഗം അതിനു ഉദാഹരണ മാണ്.
സാമൂഹ്യ വിമർശനത്തിന്റെ ശക്തമായ സ്വാധീനമാണ് കുഞ്ചൻനമ്പ്യാർ തന്റെ കൃതികളിലൂടെ കാഴ്ചവയ്ക്കുന്നത്. പുരാണ കഥാപാത്രങ്ങളെ സാധാരണ മനു ഷ്യന്റെ വികാരങ്ങളോടും വിചാരങ്ങ ളോടും അത്യാർത്തികളോടും ചേർത്തു വെച്ച് വായിക്കുമ്പോൾ പുരാണകഥനവും അതോടൊപ്പം കടുത്ത സാമൂഹ്യവിമർശ നവുമാണ് സാധിക്കുന്നത്. രാജാവിനേയും പ്രജകളേയും നേരെ വിമർശിക്കാൻ പറ്റാത്ത ഒരു രാജഭരണകാലത്ത് വ്യംഗ്യ മായി പുരാണകഥാചിത്രീകരണത്തിലൂടെ കഥ പറഞ്ഞ നമ്പ്യാരുടെ കലാവൈഭ വത്തെ ഏറെ പ്രശംസിക്കേണ്ടതാണ്.
പാഠസന്ദർഭം
മനുഷ്യപുത്രനായ ഉത്താനപാദ മഹാരാ ജാവിന് രണ്ടു ഭാര്യമാരുണ്ടായിരുന്നു. സുരുചിയും സുനീതിയും ഉത്താനപാദത് സുരുചിയിൽ ഉത്തമനും സുനീതിയിൽ ധ്രുവനും ജനിച്ചു. ഒരിക്കൽ ഉത്താനപാ ദന്റെ മടിത്തട്ടിൽ കയറിയിരുന്ന ധ്രുവനെ സുരുചി തല്ലിയിറക്കിവിട്ടു. അച്ഛന്റെ മടി യിലിരിക്കാൻ നിനക്കല്ല എന്റെ മകനാണ് അവകാശമെന്ന് സുരുചി പറയുകയും ചെയ്തു. ദുഃഖിതനായ ധ്രുവൻ അമ്മയെ സമീപിച്ച് സങ്കടം പറഞ്ഞു. ഭഗവാൻ വിഷ്ണുവിനെ ശരണം പ്രാപിച്ചാൽ സങ്ക ടങ്ങൾക്ക് അറുതിയുണ്ടാവുമെന്ന് സുനീതി മകനെ ഉപദേശിച്ചു. കാട്ടിലും പാറക്കെട്ടു കളിലും നിർഭയം അലഞ്ഞു തിരിഞ്ഞ ധ്രുവനെ നാരദമഹർഷി കണ്ടു. നാരദന്റെ നിർദ്ദേശപ്രകാരം ധ്രുവൻ തപസ്സിൽ മുഴു കി. ധ്രുവന്റെ ഘോരതപസ്സിൽ സന്തുഷ്ട നായ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു. പതി നായിരം ദിവ്യസംവത്സരങ്ങൾ ധ്രുവൻ രാജ്യം ഭരിക്കുമെന്നും പിന്നീട് അനശ്വര തേജസ്സാർന്ന നക്ഷത്രമായി (ധ്രുവ നക്ഷ ത്രം) ലോക മുള്ള കാലത്തോളം നിലകൊള്ളുമെന്നും ഭഗവാൻ അനുഗ ഹിച്ചു.
ധ്രുവൻ കാട്ടിൽ അലയുന്ന കാലത്ത് നാര ദമുനി നാട്ടിലെ ജീവിതാവസ്ഥകളെപ്പറ്റിയും മനുഷ്യന്റെ മോഹങ്ങളെക്കുറിച്ചും വ നോട് പറയുന്ന കാര്യങ്ങളാണ് പാഠഭാഗ ത്തുള്ളത്
പാഠസംഗ്രഹം
അല്ലയോ ബാലകാ, മനുഷ്യരുടെ മോഹ ങ്ങൾ ഓരോന്നായി ഞാൻ പറയുന്നത് നീ കേൾക്കുക, പണം കിട്ടുമെങ്കിൽ മനുഷ്യന് ദുഷ്ടത കാണിക്കാൻ ഒരു മടിയുമില്ല. എത്ര കിട്ടിയാലും മതിയാകില്ല. രണ്ട് പണം കിട്ടുമെന്ന് കേട്ടാലവൻ പതിനെട്ട് കാതം വേണ മെങ്കിലും സഞ്ചരിക്കാം. മനു ഷ്യർക്കു രാജസേവയിലും ഭക്ഷണത്തിലും പ്രസിദ്ധിനേടലിലുമെല്ലാം ദുരാഗ്രഹമാണ്. കാര്യം കാണാൻ രാജാവിനെ സേവിച്ചു നിൽക്കുന്നു. കള്ളം പറഞ്ഞു പലരേയും ചതിക്കുന്നു. കൈക്കൂലി വാങ്ങാനല്ലാതെ ഇത്തരക്കാർക്ക് മറ്റ് ആഗ്രഹങ്ങളൊന്നുമില്ല. മനുഷ്യർ തങ്ങളുടെ മുന്നിൽ വിധേയപ്പെട്ടു നിൽക്കുന്നവരെപോലും പരിഗണിക്കുന്നില്ല. രാജാവിനെ കണ്ടു സേവ് കൂട്ടാൻ എത്രയോ ജനങ്ങൾ തുനിഞ്ഞിറങ്ങുന്നത് എത്ര ദുഃഖകരമാണ്. രാജസേവകരുടെ അനാസ്ഥയാണിവിടെ നമ്പ്യാർ സൂചിപ്പി ക്കുന്നത്. ശ്ലോകങ്ങളുണ്ടാക്കിയാൽ ദുഃഖം അവസാനിക്കുമെന്ന് കരുതി ചിലർ ശ്ലോക ങ്ങളും പദങ്ങളും നിർമ്മിക്കുന്നു. ദുരാ ഗ്രഹം കൊണ്ട് പൊട്ടക്കവിതയും സാഹി ത്യവും രചിക്കുന്നവരാണിവർ. സമ്മാന മായി പട്ടുകിട്ടിയാലും അവന് സന്തോഷ മില്ല. അംഗീകാരം കിട്ടിയാൽ മാത്രം പോരാ ധനവും കൂടി ആഗ്രഹിക്കുന്നവനാണ്. വീരാളിപ്പട്ടു കിട്ടിയാൽ മാത്രം പോര തരി വള കിട്ടണമെന്നുമവൻ ആഗ്രഹിക്കും.
ഭൂമിയിലെ ഓരോ മനുഷ്യരും പണമുണ്ടാ ക്കാൻ പലതരം വിദ്യകൾ കാട്ടുന്നു. പണ മുണ്ടാക്കാൻ വേണ്ടി ആട്ടം, പാട്ട്, ചാട്ടം, കൊട്ട് എന്നിവയൊക്കെ പഠിക്കുകയാണ് ചിലർ. പ്രതിബദ്ധതയില്ലാത്ത കലാപഠന ത്തെയാണ് കവി സൂചിപ്പിക്കുന്നത്. മുട ക്കമില്ലാതെ കച്ചകെട്ടി കളരിയും വെട്ടും തടയും വടിയും പയറ്റുന്നു. വിദ്യാഭ്യാസം കൊണ്ട് പണം കിട്ടുമെന്ന് വിചാരിച്ച് ചിലർ പുസ്തകങ്ങൾ വായിക്കുന്നു. പ്രഭുത്വവും പണവും ആഗ്രഹിച്ചത് ആയുധവിദ്യ പഠി ക്കുന്നവരുമുണ്ട്. ലാഭത്തിനു വേണ്ടി മാത്ര മുള്ള കായിക പഠനത്തെ കുറിച്ചാണ് നമ്പ്യാർ സൂചിപ്പിക്കുന്നത്.
മറ്റു വിദ്യകളെല്ലാം വിലയില്ലാത്തതാ ണെന്നും പണമുണ്ടാക്കാൻ വൈദ്യം പഠി ക്കണമെന്നു ചിന്തിക്കുന്നവരുമുണ്ട്. പല തരത്തിലുള്ള മരുന്നുകൾ നിർമ്മിച്ച് അവർ ആളുകളെ കബളിപ്പിക്കുന്നു. കാഞ്ഞിരം ചേർത്ത് നെയ്യ് ഗുൽഗുലു (ഒരുമരുന്ന് വേപ്പ്, എന്നിവ ചേർത്ത് ചില എണ്ണകളും നെയ്യുകളും പൊടിയും ഗുളികകളും ഉണ്ടാക്കി ആളുകളിൽ നിന്നവർ പണം കൈക്കലാക്കുന്നു. ചിലരാകട്ടെ മന്ത്രവാദം പഠിക്കുന്നു. ആളുകൾക്ക്, മന്ത്രങ്ങൾ എഴുതി കൊടുത്ത് പണം സമ്പാദിക്കുന്നു.
പ്രതിബദ്ധതയില്ലാത്ത സാമൂഹികസേവ നത്തെ കുറിച്ചാണിവിടെ കവി സൂചിപ്പി ക്കുന്നത്. മന്ത്രിമാരുടെയും അധികാരിക ളുടെയും അടുത്ത് ചെന്ന് മുഖസ്തുതി പറഞ്ഞ് ചിലർ പട്ടും വളയും നേടുന്നു. ജ്യോതിശാസ്ത്രം പഠിച്ചവർക്ക് ജ്യോതിഷം പറഞ്ഞ് പാതിരാജ്യം നേടിയെടുക്കാൻ ഒരു തടസ്സവുമില്ലാത്ത കാലമാണിത്. ജാതകം നോക്കിയിട്ട് അവർ പറയുന്ന കള്ളത്തര ങ്ങൾ കേട്ടാൽ ആരും അവർക്ക് പല വസ്തുക്കളും കൊടുത്തുപോകും. മറ്റുള്ള വിദ്യകളെല്ലാം കഷ്ടപ്പെട്ട് ചെയ്ത് മറ്റുള്ള വരെ പറ്റിച്ചു നടക്കുന്ന ബുദ്ധിശൂന്യർക്ക് പലപ്പോഴും ആഹാരത്തിനുള്ളത് പോലും കിട്ടുന്നില്ല. മറ്റുള്ള കാര്യങ്ങളൊന്നും പിന്നെ ചിന്തിക്കാനുമില്ല. വെള്ളത്തിലെ കുമിളക്ക് സമാനമായ ജീവിതത്തെ പോറ്റു വാനാണ് മനുഷ്യർ ഇത്രമാത്രം കഷ്ടപ്പെ ടുന്നത്. നീർക്കുമിളയുടെ ആയുസ്സ് ക്ഷണി കമാണ് ജീവിതവും അതുപോലെ ക്ഷണി കമാണ്. അങ്ങനെയുള്ള ജീവിതത്തെ പോറ്റുവാനാണ് മനുഷ്യർ ഇങ്ങനെ കഷ്ട പ്പെടുന്നത് എന്നാണ് കുഞ്ചൻ നമ്പ്യാർ പറ യുന്നത്.
അർത്ഥം
മാനുഷൻ – മനുഷ്യൻ
ഉരചെയ്യുക – പറയുക
ബാലകൻ – കുട്ടി
ദുരാഗ്രഹം – ദുഷ്ടമായ ആഗ്രഹം
പണം – ധനം, പഴയ നാണയം
മണ്ടുക – ഓടുക
ഭോജനം – ഭക്ഷണം
പ്രഥനം – കീർത്തി
രാജസേവ – രാജാവിനെ സേവിക്കൽ (രാജകൊട്ടാരങ്ങളിലുള്ള ജോലി)
സേവിക്കുക – പരിപാലിക്കുക
വ്യാജം – കള്ളം
കാര്യകാരന്മാർ – കാര്യക്കാർ ജോലിക്കാർ
വാഞ്ചിതം – ആഗ്രഹം
ശോകം – ദുഃഖം
ഏകൻ – ഒരുത്തൻ
ഒട്ട് – കുറച്ച്
നിനയ്ക്കുക – ചിന്തിക്കുക
വീരവാളിപ്പാട്ട് – ആദരവിന് നൽകുന്ന പട്ട്
തരിവള – ആദരവിന് കൊടുക്കുന്ന സ്വർണ്ണവള
പാര് – ഭൂമി
ദ്രവം – ധനം
ആട്ടം – നൃത്തം
ചാട്ടം – കായികശേഷി
കൊട്ട് – മേളം
സാധിക്കുക – പഠിക്കുക
മുട്ടാതെ – മുടങ്ങാതെ
വെട്ടും തട്ടയും വടിയും – കളരിപയറ്റിലെ അഭ്യാ സമുറകൾ
പയറ്റുക – കളരി, അഭ്യാസം
ഫലിക്കുക – ഫലം ലഭിക്കുക
ഉഷ്ണം പിടിക്കുക – കഷ്ടപ്പെടുക
ആയതം – പ്രഭുത്വം
വൃഥാ – വെറുതേ
വൈദ്യം – ചികിത്സ
കാരസ്ക്കരഘൃതം – കാത്തിരക്കായകൊണ്ട് നിർമ്മിച്ച ഔഷധ നെയ്യ്
ഗുൽഗുലുതിക്തകം – ഒരു ആയുർവേദ മരുന്ന്
അരചൻ – രാജാവ്
മന്ത്രിക്കുക – മന്ത്രം ജപിക്കുക, സ്വകാര്യം പറയുക
വിഴുങ്ങുക – കൈവശമാക്കുക
ജ്യോതിശാസ്ത്രം – ജ്യോതിഷം
പാതിരാജ്യം – രാജ്യത്തിന്റെ പകുതി
തടവില്ല – തടസമില്ല
കൈതവം – കള്ളത്തരം
ജാതകം – ജ്യോതിഷപ്രകാരമുള്ള ഗ്രഹനിലാനുഭവ വിവരണം
ഭോഷൻ – ബുദ്ധിശൂന്യൻ
കൊറ്റ് – ആഹാരം
നീറ്റിലെ പോള – നീർപ്പോള് (നീർക്കുമിള)
തുല്യം – സമമായത്
പോറ്റുക – സംരക്ഷിച്ച് വളർത്തുക
![]()
വിപരീതം
കിട്ടുക × കൊടുക്കുക
ദുഷ്ടത × ശിഷ്ടത
ആഗ്രഹം × ദുരാഗ്രഹം
വ്യാജം × നിർവ്യാജം
ശോകം. × അശോകം
പര്യായപദങ്ങൾ
മാനുഷ്യൻ – മാനുഷൻ, മാനവൻ
ഉരചെയ്യുക – പറയുക, ചൊല്ലുക
ബാലകൻ – ബാലൻ, കുട്ടി
പണം – ധനം, സമ്പത്ത്
കള്ളം വ്യാജം, പൊളി, കൈതവം
ആഗ്രഹം – വാഞ്ഛ, വാഞ്ചിതം
രാജാവ് – അരചൻ, നൃപൻ
ആഹാരം – കൊറ്റ്, ഭോജനം