മയന്റെ മായാജാലം Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and മയന്റെ മായാജാലം Mayante Mayajalam Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Mayante Mayajalam Summary

Mayante Mayajalam Summary in Malayalam

മയന്റെ മായാജാലം Summary in Malayalam

കവിയെ പരിചയപ്പെടുത്തുന്നു
മയന്റെ മായാജാലം Summary in Malayalam Class 6 1
പതിനെട്ടാം നൂറ്റാണ്ടിലെ (1705 – 1770) പ്രമുഖ മല യാളഭാഷാ കവിയാണ് കുഞ്ചൻ നനമ്പ്യാർ. പ്രതിഭാസ മ്പന്നനായ കവി എന്നതിനു പുറമേ തുള്ളൻ എന്ന പുതിയൊരു കലയ്ക്ക് രൂപം നൽകിയ കലാകാ രനുമാണ് കുഞ്ചൻ നമ്പ്യാർ. 1705 മെയ് 5ന് പാലക്കാട് ജില്ലയിലെ ലക്കിടിക്കടുത്ത് കിള്ളിക്കുറിശ്ശി മംഗലത്ത് ജനിച്ചു.നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശന മാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാ ളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ. ഓട്ടൻതുള്ളൽ, പറയൻ തുള്ളൽ, ശീതങ്കൻ തുള്ളൽ എന്നീ മൂന്നുവിഭാഗം തുള്ളലുകൾക്കായി നിര വധി കൃതികൾ അദ്ദേഹം രചിച്ചു. 1770ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു. ലക്കിടി, അമ്പലപ്പുഴ എന്നിവിടങ്ങളിൽ കുഞ്ചൻ നമ്പ്യാർക്ക് സ്മാരകമുണ്ട്.

പ്രധാനകൃതികൾ : ശ്രീകൃഷ്ണചരിതം, മണിപ്രവാ ളം, സ്യമന്തകം, ഘോഷയാത്ര, പഞ്ചതന്ത്രം കിളിപ്പാ ട്ട്, സീതാസ്വയം വരം, കല്യാണസൗഗന്ധികം, നളച രിതം കിളിപ്പാട്ട്.

മയന്റെ മായാജാലം Summary in Malayalam Class 6

കവിതാസാരം

സാദരമേവം പറഞ്ഞു മയൻ ഗുരു
………………………………………….
കല്ലു ജപിച്ചറിഞ്ഞളവേ
കുഞ്ചൻ നമ്പ്യാരുടെ സഭാപ്രവേശം പറയൽ തുള്ള ലിൽ നിന്നെടുത്ത ചില വരികളാണ് പാഠഭാഗത്തുള്ളത്. മയൻ എന്ന ശിൽപ്പി പാണ്ഡവർക്ക് വേണ്ടി തലസ്ഥാ നമായ ഇന്ദ്രപ്രസ്ഥം എന്ന നഗരം നിർമ്മിക്കുന്നതിന്റെ വിവരണമാണിത്. കൊട്ടാരം നിർമ്മാണം ആരംഭിക്കു ന്നതിന് മുൻപായി ആദ്യം മയൻ ഗുരുപാദങ്ങളെ മന സ്സിൽ പ്രാർത്ഥിച്ചു. അതിനുശേഷം നാല് വേദങ്ങ ളെയും ബ്രാഹ്മമണരെയും നമസ്ക്കരിച്ചു. ഭൂമിയെ വണങ്ങി തന്റെ കോടാലി കൈയിലെടുത്ത് മയൻ ഭൂമി യിൽ ഒന്നു ആഞ്ഞുവെട്ടി. പിറകിലേക്ക് അല്പം മാറി നിന്ന് പത്തുകല്ലുകളെടുത്ത് ജപിച്ചെറിഞ്ഞു.
മയന്റെ മായാജാലം Summary in Malayalam Class 6 2

മെല്ലെന്നു ഭൂമി പിളർന്നു പുറപ്പെട്ടു.
……………………………………………
മൊത്തു വിളങ്ങും മതിലുകളും
അപ്പോൾ ഭൂമി പതുക്കെ പിളർന്നു. അതിമനോഹ രമായ ഒരു സ്വർണ്ണമാളികയുടെ കുംഭഗോപുരം അവിടെ ഉയർന്നുവന്നു. സ്വർണ്ണനിർമ്മിതമായ ഗോപുരങ്ങൾ വെയിലേറ്റ് തീക്കനൽ പോലെ തോന്നിക്കുന്നു. പത്ത രമാറ്റുള്ള തങ്ക പ്രകാശത്തെ തോൽപ്പിക്കുന്ന കെട്ടിട ങ്ങൾ അവിടെ നിറഞ്ഞു. നിമിഷനേരം കൊണ്ട് ഒരു മനോഹരനഗരം തന്നെ അവിടെ ഉണ്ടായി. മുത്ത്, പവി ഴം, മരതകം, മാണിക്യം എന്നീ രത്നങ്ങൾ ഒത്തു ചേർന്നുള്ള തിളക്കമായിരുന്നു ചുറ്റുമതിലിന് ഉണ്ടായി രുന്നത്.

അച്ഛസ്ഫടിപ്രദേശങ്ങളും പിന്നെ
………………………………………
മൊട്ടല്ല പിട്ടല്ലിതൊന്നുമഹോ!
സ്ഫടികം പോലെ തെളിഞ്ഞ പ്രദേശങ്ങളും നിർമ്മ ലമായ തടാകങ്ങളും ആ മായാനഗരത്തിലുണ്ടായിരുന്നു. പച്ചരത്നക്കല്ലു പതിച്ചതെന്നു തോന്നുന്ന പുൽത്തകിടി യിലൂടെ ഒഴുകുന്ന നിദകൾ അതിന്റെ തീരത്ത് ഉത്തമ ങ്ങളായ വൃക്ഷങ്ങളുമുണ്ടായിരുന്നു. ഉയരമുള്ള ഏഴു നിലമാളികകൾക്കിടയിലൂടെ നല്ല വഴികളും ഉണ്ടായി രുന്നു. പെട്ടെന്നുയർന്നു വന്ന ഈ മായാനഗരം കണ്ടു നിന്നവരിൽ കുറച്ചൊന്നുമല്ല വിസ്മയമുണ്ടാക്കിയത്.

പകരംപദം
സാദരം – ആദരവോടെ
പാദസരോജം – കാൽപാദങ്ങളാകുന്ന താമര
വേദിയന്മാർ – വേദാധികാരമുള്ള ബ്രാഹ്മണന്മാർ
വണങ്ങി – വന്ദിച്ചു, തൊഴുതു
മുദം – സന്തോഷത്തോടെ
വേദങ്ങൾ – ദിവ്യ ജ്ഞാനം ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങൾ
നമസ്കരിച്ചു – വന്ദിച്ചു, വണങ്ങി
മെല്ലെ – പതുക്കെ
കൊടാതെ – കോട്ടമില്ലാതെ, പിശകില്ലാതെ
തഞ്ചത്തിൽ – അവസരത്തിൽ, നയത്തോടു കൂടി
മഹീതലം – ഭൂമി, ഭൂതലം
അളവേ – മുഴുവനായും, പൂർണമായും
മൗലി – തല, കിരീടം
കുംഭം – കുടം, അർദ്ധഗോളാകൃതിയുളളത്
ഉത്തുംഗം – ഉയർന്നത്, പൊക്കമുള്ളത്
ഗോപുരം – ഉയർന്നു നിൽക്കുന്ന കോട്ടവാതിൽ അഥവാ നഗരവാതിൽ
ശൃംഗം – കൊടുമുടി, ഉയർന്നഭാഗം
പത്തരമാറ്റ് – സ്വർണത്തിന്റെ ശുദ്ധിയുടെ അളവ്
തങ്കം – മാറ്റുകൂടിയ പൊന്ന്
പത്തനം – പട്ടണം, രാജധാനിയുള്ള നഗരം
പംക്തി – കൂട്ടം, നിര
മുത്ത് – നവരത്നങ്ങളിൽ ഒന്ന്
പവിഴം – ചുമപ്പുനിറമുള്ള രത്നം
മരതകം – നവര്തനങ്ങളിൽ ഒന്ന്, പച്ചക്കല്ല്
മാണിക്യം – നവര്തനങ്ങളിൽ പ്പെട്ട ചുവപ്പുകല്ല്
അചം – നിർമ്മലമായ
സ്ഫടികം – പളുങ്ക്, ചില്ല
സ്വച്ഛം – ശുദ്ധമായ
കച്ഛം – തീരം, തടം
മാടം നിലകളുള്ള കെട്ടിടം
മാളിക – രാജഭവനം, പ്രഭുഭവനം, രാജധാനി
വീഥി – വഴി
വിസ്മയം – അതിശയം, ആശ്ചര്യം
പിട്ട് – നുണ, ചതി

മയന്റെ മായാജാലം Summary in Malayalam Class 6

പിരിച്ചെഴുതുക
സാദരമേയം – സാദരം + ഏവം
ഓർത്തുടനേ – ഓർത്ത് + ഉടനേ
കൈയിലെടുത്തു – കൈയിൽ + എടുത്തു
മെല്ലെയൊട്ടും – മെല്ലെ + ഒട്ടും
ജപിച്ചങ്ങ് – ജപിച്ച + അങ്ങ്
എറിഞ്ഞളവേ – എറിഞ്ഞ് + അളവേ
കുത്തിക്കവർന്ന – കുത്തി + കവർന്ന
നിരക്കെപ്പുറപ്പെട്ടു – നിരക്കെ + പുറപ്പെട്ടു
പച്ചക്കല്ലൊത്ത – പച്ച + കല്ല് + ഒത്ത
കച്ഛത്തിലുത്തമ വൃക്ഷങ്ങളും – കത്തിൽ + ഉത്തമവ ക്ഷങ്ങളും
നിലത്തൊഴുകും – നിലത്ത് + ഒഴുകും
വിസ്മയമൊട്ടല്ല – വിസ്മയം + ഒട്ടല്ല
പിട്ടല്ലാതൊന്നുമഹോ – പിട്ട് + അല്ല + ഇത് + ഒന്നും + അഹോ

സമാനപദം
സരോജം – താമര, കമലം
കോടാലി – മഴു, കുഠാരം
കൈ – കരം, ബാഹു
മഹി – ഭൂമി, ധര
മൗലി – തല, ശിരസ്സ്
പത്തനം – പട്ടണം, നഗരം
പംക്തി – കൂട്ടം, ഗണം
തടാകം – സരസ്, കാസരം
നദി – സരിത്ത്, തടിനി
മാളിക – ഹർമ്മ്യം, സൗശം
വീഥി – വഴി, മാർഗ്ഗം

വിപരീതപദം
ഓർക്കുക × മറക്കുക
താഴുക × ഉയരുക
ഉത്തമം × അധരം

Leave a Comment