ഹാമെലിനിലെ കുഴലൂത്തുകാരൻ Notes Question Answer Class 6 Kerala Padavali Chapter 7

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 3 Chapter 7 ഹാമെലിനിലെ കുഴലൂത്തുകാരൻ Hamelinile Kuzhaloothukaran Notes Questions and Answers Pdf improves language skills.

Hamelinile Kuzhaloothukaran Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 3 Chapter 7 Hamelinile Kuzhaloothukaran Question Answer

Class 6 Malayalam Hamelinile Kuzhaloothukaran Notes Question Answer

വായിക്കാം പറയാം
Question 1.
എന്തുകൊണ്ടും ഐശ്വര്യപൂർണമായ ഒരിടമാണ് ഹാമെലിൻ എന്നു പറയാൻ കാരണമെന്ത് ? പിന്നീട് അവിടെ സംഭവിച്ചതെന്ത്? കണ്ടെത്തി പറയൂ.
Answer:
വെമ്പർ നദിയുടെ തീരത്തുള്ള മനോജ്ഞമായ പട്ടണം ആയിരുന്നു ഹാമെലിന്റെ. ശുദ്ധവായു, തെളിഞ്ഞ ജലം, ഫലഭൂയിഷ്ഠമായ മണ്ണ്, സച്ചരിതരായ ജനങ്ങൾ….. എന്തുകൊണ്ടും ഐശ്വര്യപൂർണമായ ഒരിടമായിരുന്നു ഹാമെലിന പട്ടണം. പിന്നീട് ഒരു ദിവസം ആയിരക്കണക്കിന് എലികൾ പട്ടണം കൈയേറി. മൂഷികനട എല്ലായിടത്തും വ്യാപിച്ചു. അതോടെ ഹാമെലിന നിവാസികളുടെ സ്വസ്ഥത നശിച്ചു.

കണ്ടെത്തി എഴുതു
Question 1.
മൂഷികപ്പടയുടെ കടന്നുകയറ്റം തങ്ങളുടെ സ്വസ്ഥ ജീവിതത്തെ എങ്ങനെ ബാധിച്ചുവെ ന്നാണ് നഗരവാസികൾ പറയുന്നത്. ചുരുക്കി എഴുതു.
Answer:
ഒരു ദിവസം ഹാമെലിന്റെ പട്ടണം എലികൾ കീഴടക്കി. പള്ളികളിൽ, ഓഫീസുകളിൽ, ആളുകൾ സഞ്ചരിക്കുന്ന വാഹനങ്ങളിൽ, പലവ്യഞ്ജന ക്കടകളിൽ, പോലീസ് സ്റ്റേഷനിൽ…. ഇങ്ങനെ എലികൾ എല്ലായിടവും കീഴടക്കി. അവർക്ക് ഒന്നിനെയും ഭയമുണ്ടായിരുന്നില്ല. തെരുവുകൾ, മുറ്റങ്ങൾ, വീടുകളെല്ലാമവർ കീഴടക്കി. എവിടെയും പാഞ്ഞു കയറും. ചുവരിൽ തൂക്കിയിട്ടിരിക്കുന്ന കോട്ടിനുള്ളിലും കുഞ്ഞുങ്ങളുടെ കളിത്തൊട്ടി ലിലും എല്ലാം എലികൾ നുഴഞ്ഞു കയറും. കുഞ്ഞുങ്ങൾക്കുള്ള പലഹാരങ്ങൾ തട്ടിപ്പറിച്ചു കൊണ്ടുപോകും. പാകം ചെയ്തു വച്ചിരിക്കുന്ന ആഹാരപാത്രത്തിൽ തലയിടും. ആളുകൾക്ക് ഒരു പണിയും സ്വസ്ഥമായി ചെയ്യാൻ സാധിക്കില്ല. അവരുടെ ഉടലിലൂടെയും കാലിനടിയിലൂടെയും എലികൾ കേറിയിറങ്ങി നടക്കും. ആളുകൾ എലികളുടെ ചിലപ്പും ബഹളവും കാരണം പരസ്പരം സംസാരിക്കാതെയായി. കുഞ്ഞുങ്ങളെ തൊട്ടിലാട്ടുമ്പോൾ രണ്ടുമൂന്നു എലികളും കൂടി അതിനുള്ളിൽ കയറിയിരുന്ന് ഊഞ്ഞാലാടുന്നു ണ്ടാകും. രാത്രി സ്വസ്ഥമായി ഉറങ്ങാൻ എലികൾ ആരെയും സമ്മതിക്കില്ല. ഇങ്ങനെ എലികളുടെ വിളയാട്ടം കൊണ്ട് നഗരവാസികളുടെ സ്വസ്ഥ ജീവിതം നഷ്ടപ്പെട്ടു.

ഹാമെലിനിലെ കുഴലൂത്തുകാരൻ Notes Question Answer Class 6 Kerala Padavali Chapter 7

Question 2.
തെരുവീഥിയുടെ ഇരുവശത്തും അവിശ്വസനീ യരായ ഈ കാഴ്ച കാണാൻ തടിച്ചു കൂടിയ ജനങ്ങൾ. എന്തായിരുന്നു ആ കാഴ്ച കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
കുഴലൂത്തുകാരൻ കുഴൽ വാദ്യം ഈണത്തിൽ വായിച്ചപ്പോൾ അതിൽ നിന്നൊരു അത്ഭുതക രമായ ഈണം പുറപ്പെട്ടു. ഓടുകയും ചാടുകയും കരളുകയും ചെയ്യുന്ന പണികൾ നിർത്തി വച്ച് എലികൾ ഈണം പുറപ്പെട്ട ദിക്കിലേക്ക് പാഞ്ഞു: കുഴലൂത്തുകാരൻ അവയെ നയിച്ചുകൊണ്ട് വെമ്പർ നദിക്കരയിലെത്തി. അയാൾ നദിയി ലേക്കിറങ്ങി. പിന്നാലെ എത്തിയ എലികളും നദിയിലേക്ക് ചാടി. കുഴലൂത്തുകാരൻ എലികളെ തുരത്തുന്ന ഈ അവിശ്വസനീയമായ കാഴ്ച
കാണാൻ വേണ്ടിയാണ് തെരുവു വീഥിയുടെ ഇരുവശത്തും ജനങ്ങൾ തടിച്ചു കൂടിയത്.

വിളംബരം
Question 1.
മനസ്സു മടുത്ത് മേയർ ഇങ്ങനെയൊരു വിളംബരം പുറപ്പെടുവിച്ചു. മേയർക്ക് മനസ്സു മടുത്തതെന്തു കൊണ്ട്? ചർച്ച ചെയ്യു.
Answer:
എലികളുടെ ശല്യം കാരണം പൊറുതിമുട്ടിയ ജനങ്ങൾ നഗര പിതാവായ മേയറിന് ഒരു നിവേ ദനം സമർപ്പിച്ചു. മേയറും ജനങ്ങളെപോലെതന്നെ എലികളുടെ ശല്യം അനുഭവിക്കുന്നുണ്ടായിരുന്നു. ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മേയർ ജനപ്രതിനിധികളുടെ യോഗം വിളിച്ചു കൂട്ടി. എലികളെ നശിപ്പിക്കാൻ പലരും പല പ്രതിവിധികളും ഉപദേശിച്ചു. എന്നാൽ എല്ലാം പരാജയപ്പെട്ടു. എലികൾ പെരുകിയതല്ലാതെ ഒട്ടും കുറഞ്ഞില്ല. ഹാമെലിന്റെ നിവാസികളുടെ കഷ്ടപ്പാട് കണ്ട് പല പട്ടണത്തിൽ നിന്നുള്ള എലിപിടുത്തക്കാർ വന്നു കിണഞ്ഞു പരിശ്രമി ച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു. മനസ്സ് മടുത്ത മേയർ അപ്പോഴാണ് വിളംബരം പുറപ്പെടുവിച്ചത്.

വിളംബരം കാസ്റ്റിൽ അവതരിപ്പിക്കാം
Question 1.
രണ്ടുപേർ വീതമുള്ള ഗ്രൂപ്പുകളായി അവത രിപ്പിക്കാം. ഒരാൾ വിളംബരം വായിക്കണം. മറ്റെയാൾ ചെണ്ട കൊട്ടണം. ഒരേ വാചകം ഒരാൾ ചൊല്ലുകയും മറ്റെയാൾ ഏറ്റുചൊല്ലു കയും ചെയ്യാം.
Answer:
ഒന്നാമൻ : മാന്യ മഹാജനങ്ങളേ….
രണ്ടാമൻ : മാന്യ …… നിങ്ങൾ അറിയുവാൻ
ഒന്നാമൻ : ഹാമെലിന്റെ പട്ടണത്തിൽ നിന്ന്
രണ്ടാമൻ : ഹാമെലിൻ പട്ടണത്തിൽ നിന്ന്
ഒന്നാമൻ : എലികളെ തുരത്തണം
രണ്ടാമൻ : തുരത്തണം എലികളെ
ഒന്നാമൻ : ഹാമെലിൻ പട്ടണത്തിൽനിന്ന് ആരെ യാണ് തുരത്തേണ്ടത്? എലിയെ…….
രണ്ടാമൻ : എലിയെ എവിടെനിന്നാണ് തുര ത്തേണ്ടത്? ഹാമെലിന്റെ പട്ടണത്തിൽ
ഒന്നാമൻ : എങ്ങനെ തുരത്തണം?
രണ്ടാമൻ : എങ്ങനെയും തുരത്താം.
ഒന്നാമൻ : എത്ര നാളേക്ക് തുരത്തണം?
രണ്ടാമൻ : എന്നെന്നേക്കുമായി തുരത്തണം.
ഒന്നാമൻ : തുരത്തുന്നവർക്ക് എന്ത് നൽകും?
രണ്ടാമൻ : ആയിരം പൊൻപണം…… ആയിരം പൊൻപണം.
ഒന്നാമൻ : ആർക്കൊക്കെ പങ്കെടുക്കാം?
രണ്ടാമൻ : ആർക്കും പങ്കെടുക്കാം.

സംഭാഷണം
Question 1.
മേയറും കുഴലൂത്തുകാരനും തമ്മിൽ നടന്ന സംഭാഷണം രണ്ടു ചേർന്ന ഭാവത്തോടെ  അവതരിപ്പിച്ചു.
Answer:
മേയറുടെ ഓഫീസിലേക്ക് കുഴലൂത്തുകാരൻ പ്രവേശിക്കുന്നു.
മേയർ : ആരാണ് നിങ്ങൾ ? എവിടെ നിന്നു വരുന്നു?
കുഴലൂത്തുകാരൻ : കുഴലൂത്തുകാരൻ എന്നാണ് ഞാൻ അറിയപ്പെടുന്നത്. ഈ പട്ടണത്തിലെ എലി കളെ തുരത്തിയാൽ സമ്മാനം ലഭിക്കുമെന്ന റിഞ്ഞു വന്നതാണ്.
മേയർ: തീർച്ചയായും. താങ്കൾക്ക് എലികളെ തുര ത്താൻ കഴിഞ്ഞാൽ പറഞ്ഞ സമ്മാനം തരും. കുഴലൂത്തുകാരൻ: താങ്കൾ എനിക്കു ആയിരം പൊൻ പണം പ്രതിഫലം തരുമോ?
മേയർ : ആയിരമല്ല. പതിനായിരം പണം തരാൻ തയ്യാർ. നിങ്ങള് നശിച്ച എലികളെ എന്നേക്കു മായി ഇവിടുന്ന് ഓടിച്ചു കളഞ്ഞാൽ മതി.
കുഴലൂത്തുകാരൻ : തീർച്ചയായും. എലികളെ മുഴുവൻ തുരത്തിയതിനുശേഷം നമുക്ക് വീണ്ടും
കാണാം.

പദഭംഗി
Question 1.
നടന്നു നടന്ന് അയാൾ വെമ്പർ നദിക്കരയി ലെത്തി. ഈ വാക്യത്തിൽ ഒരേ പദം ആവർ ത്തിച്ചതു ശ്രദ്ധിച്ചല്ലോ. ഇതുകൊണ്ട് ആഗമത്തിന് എന്തു ശക്തിയാണ് ലഭിക്കുന്നത്.
ചില ഉദാഹരണം ശ്രദ്ധിക്കു.
• പതുങ്ങിപ്പതുങ്ങി
• പെയ്തുപെയ്ത്
സമാനമായ കൂടുതൽ പദങ്ങൾ കണ്ടെത്തി എഴുതുക.
Answer:
അക്ഷരങ്ങളുടെയും വാക്കുകളുടെയും തുടർ ച്ചയായ ആവർത്തനത്തിലൂടെ സൃഷ്ടിക്കുന്ന താളം അർത്ഥത്തിന് കൂടുതൽ ഊന്നൽ നൽകു കയും ശബ്ദഭംഗി വരുത്തുകയും ചെയ്യുന്നു. നടന്നുനടന്ന് എന്ന് പ്രയോഗിക്കുമ്പോൾ നടപ്പു തുടരുന്നു എന്ന് മനസ്സിലാക്കാം. കുറേ ദൂരെ നട ന്നാണ് അയാൾ അവിടെ എത്തിച്ചേർന്നതെന്നും ഈ പ്രയോഗത്തിലൂടെ മനസ്സിലാക്കാം.

ചില പ്രയോഗങ്ങൾ നോക്കാം

  • പതുങ്ങിപ്പതുങ്ങി
  • പെയ്തുപെയ്ത്
  • പറന്നുപറന്ന്
  • കണ്ടുകണ്ട്
  • പാടിപ്പാടി
  • ചാടിച്ചാടി

ചില പ്രയോഗങ്ങൾ കൊണ്ട് വാക്യം നിർമ്മിക്കാം. പതുങ്ങിപ്പതുങ്ങി അകത്തുകയറിയ പൂച്ച പാൽപാത്രം തട്ടിമറിച്ചു.
മഴ പെയ്തുപെയ്ത് അന്തരീക്ഷം തണുത്തു.
കിളികൾ കൂട്ടത്തോടെ പറന്നുപറന്ന് പോകുന്നതു കാണാൻ എന്തു ഭംഗിയാണ്.

ഹാമെലിനിലെ കുഴലൂത്തുകാരൻ Notes Question Answer Class 6 Kerala Padavali Chapter 7

അഭിപ്രായക്കുറിപ്പ്
Question 1.
നാട്ടിലെ എല്ലാ എലികളും നശിച്ചപ്പോൾ മേയർ കുഴലൂത്തുകാരനോട് പെരുമാറിയതെങ്ങനെ? തുടർന്ന് കുഴലൂത്തുകാരൻ ചെയ്തതെന്ത് ? രണ്ടുപേരും ചെയ്തത് ശരിയായോ? നിങ്ങളുടെ അഭിപ്രായം കുറിപ്പാക്കുക.
Answer:
സ്വസ്ഥമായ ജനജീവിതത്തെ താറുമാറാക്കി കൊണ്ട് ഹാമെലിൻ പട്ടണം എലികൾ കീഴടക്കി. കുഴപ്പക്കാരായ എലികളിൽ നിന്ന് ജനങ്ങളെ രക്ഷിച്ചത് കുഴലൂത്തുകാരൻ ആണ്. എലികളെ ഇല്ലാതാക്കുന്നവർക്ക് ആയിരം പൊൻപണം വാഗ്ദാനം ചെയ്ത് മേയർ കുഴലൂത്തുകാരനു പൊൻപണം നല്കാൻ തയ്യാറായില്ല. വെറുതെ ഒരു കുഴലെടുത്ത് ഊതി നിസ്സാരമായൊരു രാഗം കേൾപ്പിച്ചാൽ വേണമെങ്കിൽ അൻപത് പൊൻ പണം തരാമെന്നും കൂടാതെ ഒരു ബഹുമതി ചിഹ്നം കൂടി തരാമെന്നും മേയർ അയാളോട് പറഞ്ഞു. മൂഷിക പടയുടെ ശല്യം തീർന്നല്ലോ, ഇനി കുഴലൂത്തുകാരനെ എന്തെങ്കിലും പറഞ്ഞു ഒഴിവാക്കാമെന്ന് മേയർ ചിന്തിച്ചു. പറഞ്ഞ പ്രതിഫലം കൊടുക്കാതെ വാക്കു വ്യത്യാസം കാണിച്ച് മേയറുടെ ഈ പ്രവൃത്തി തെറ്റു തന്നെയാണ്. മേയറുടെ ചതി മനസ്സിലാക്കിയ കുഴലൂത്തുകാരൻ ഒന്നും മിണ്ടിയില്ല.

മേയറോടുള്ള പ്രതികാരമെന്നോണം അയാൾ ഹാമെലിന്റെ നഗര വീഥിയിൽ നിന്ന് വീണ്ടും കുഴൽ വാദ്യം വായിച്ചു. ആരെയും മയക്കുന്ന ആ നാദം കേട്ട് നഗരത്തിലെ കുട്ടികൾ അയാൾക്ക് പിന്നാലെ അണിനിരന്നു. കുഴലൂത്തുകാരൻ കുട്ടികളെയും കൊണ്ട് നിഗു ഢമായ ഏതോ ഒരിടത്തേക്ക് മറഞ്ഞു. കുഴലൂത്തു കാരൻ ചെയ്ത പ്രവൃത്തിയും തെറ്റു തന്നെയാണ്. മേയർ എന്ന ഒരാൾ ചെയ്ത തെറ്റിന് ആ നാട്ടിലെ എല്ലാ അച്ഛനമ്മമാരെയും അയാൾ വിഷമിപ്പിച്ചു, അവരുടെ സങ്കടം അയാൾ കണ്ടില്ല. മേയർ വാക്ക് പാലിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവി ക്കില്ലായിരുന്നു. എങ്കിലും കുഴലൂത്തുകാരന് പ്രതി കാരം ചെയ്യാൻ മറ്റെന്തെങ്കിലും രീതി തിരഞ്ഞ ടുക്കാമായിരുന്നു.

കഥയരങ്ങ്
Question 1.
വിവിധ നാടുകളിൽ വ്യത്യസ്തങ്ങളായ ധാരാളം നാടൻ കഥകൾ പ്രചാരത്തിലുണ്ടല്ലോ. ഇത്തരം കഥകൾ ശേഖരിച്ച് മികച്ചവ കഥയരങ്ങിൽ അവതരിപ്പിക്കു.
Answer:
മുയലിനു ആടിനെ കിട്ടി (നൈജീരിയൻ കഥ) ഒരാൾ ഒരാടിനെയും വാങ്ങി വീട്ടിലേക്ക് പോകു കയായിരുന്നു. ഇതു കണ്ട് മുയലിന് ആ ആടിനെ കിട്ടിയാൽ കൊള്ളാമെന്നു മോഹമുദിച്ചു. അയാൾ പോകുന്ന വഴിക്കരികിലുള്ള കുറ്റിക്കാട്ടിലൂടെ മുയൽ കുറെ ദൂരം ഓടി അയാളുടെ മുന്നിലെത്തി. എന്നിട്ട് തന്റെ ഇടത്തെക്കാലിലെ ചെരിപ്പ് അഴിച്ച് വഴിയിലിട്ടു. കുറ്റിക്കാട്ടിൽ അവൻ ഒളിച്ചിരുന്നു. ആടുമായി വന്നയാൾ വഴിയിലൊരു ചെരുപ്പു കിട ക്കുന്നതു കണ്ടു. അയാൾ വിചാരിച്ചു ഒന്നാ തരമൊരു ചെരുപ്പ്. പക്ഷേ ഒരു കാലിലെ മാത്രം ചെരുപ്പു കൊണ്ടെന്തു ഗുണം. അതുകൊണ്ട് അതെടുത്തിടേണ്ട കാര്യമില്ല. അയാൾ കടന്നു പോയതിനുശേഷം മുതൽ ആ ചെരിപ്പെടുത്ത് കാലിലിട്ട് കുറ്റിക്കാട്ടിലൂടെത്തന്നെ മുന്നോട്ട് പാഞ്ഞു. വളരെ മുന്നിലെത്തിയ ശേഷം തന്റെ വലത്തെ കാലിലെ ചെരുപ്പ് വഴിയിൽ ഊരിയിട്ടു എന്നിട്ട് ഒളിച്ചിരുന്നു.

ആടുമായി വന്നയാൾ ചെരുപ്പ് കണ്ടു. അയാൾ അവിടെനിന്ന് ഇങ്ങനെ സ്വയം പറഞ്ഞു. ഓ, ഇത് വലതു കാലിലേ താണല്ലോ. നേരത്തെ കണ്ടത് ഇടത്തെ കാലി ലേതും. മടങ്ങിപ്പോയി അതുമെടുക്കാം. അപ്പോൾ എനിക്ക് നല്ല ഒരു ജോഡി ചെരുപ്പുണ്ടായി. കാശും ലാഭം (ആളൊരു പിശുക്കനായിരുന്നു). ആടിനെ വഴിയോരത്തുള്ള ഒരു മരത്തിൽ കെട്ടിയിട്ടു. നോക്കി ക്കോണേ, അയാൾ വന്നവഴിയേ നടന്നു. നടന്നിട്ടും തെരഞ്ഞിട്ടും മറ്റേ ചെരുപ്പ് കണ്ടുപിടി ക്കാൻ സാധിച്ചില്ല. ഇതേ സമയം മുതൽ വലത്തേക്കാലിലെ ചെരുപ്പുമെടുത്ത് കാലിലിട്ട് ആടിനെയുമഴിച്ച് സ്ഥലം കാലിയാക്കി. ചെരുപ്പു കിട്ടാതെ നിരാശയായി അയാൾ മടങ്ങിവന്ന പ്പോൾ ആടുമില്ല, ചെരുപ്പുമില്ല. അയാൾ കരഞ്ഞു പോയി.

മല്ലനും മാതേവനും
മല്ലനും മാതേവനും കൂട്ടുകാരായിരുന്നു. അവർ കാട്ടിലെത്തി. കരടി അവരെ പിടിക്കാൻ വരുന്നതു കണ്ടു. മല്ലൻ ഒരു മരത്തിൽ ചാടിക്കയറി. മാതേ വന് മരം കയറ്റമറിഞ്ഞുകൂടാ. അവൻ ചത്തതു പോലെ കിടന്നു. കരടി അവനെ മണത്തു നോക്കി യിട്ട് തിരിച്ചുപോയി. മല്ലൻ മരത്തിൽ നിന്നിറങ്ങി. എന്താണ് കരടി തന്നോട് പറഞ്ഞ് തെന്നു ചോദിച്ചു. വിശ്വസിക്കാൻ കൊള്ളാത്ത കൂട്ടുകാര നോടൊപ്പം എന്തിനാണ് നടക്കുന്നത് എന്നാണ് കരടി ചോദിച്ചത് എന്നവൻ മറുപടി പറഞ്ഞു.

കാളകൾ മിണ്ടാതായത്
പണ്ട് കാളകൾ മനുഷ്യരായി സംസാരിച്ചിരു ന്നു. ഒരിടത്ത് സമർത്ഥനായ ഒരു കൃഷിക്കാ രനുണ്ടായിരുന്നു. നല്ല ചൂടുള്ള ഒരു ദിവസം അയാൾ കാളകളുമായി കണ്ടം പൂട്ടാൻ പോയി. കാളകൾക്ക് ദാഹിച്ചപ്പോൾ അവർ കർഷകനോട് വെള്ളം ചോദിച്ചു. ഒരു ചുറ്റും കൂടി ഉഴുതിട്ടാ വാമെന്ന് അയാൾ പറഞ്ഞു. കാളകൾ വീണ്ടും ഉഴുതു. പല തവണ കാളകൾ ആവശ്യപ്പെട്ടിട്ടും കർഷകൻ പണി നിർത്തുകയോ അവയ്ക്ക് വെള്ളം കൊടുക്കുകയോ ചെയ്തില്ല. ദേഷ്യം വന്ന കാളകൾ പറഞ്ഞു. ദുഷ്ടാ ഇനി ഒരിക്കലും ഞാൻ നിന്നോട് മിണ്ടില്ല. അതിനുശേഷം മൃഗങ്ങൾ മനുഷ്യരോട് സംസാരിച്ചിട്ടില്ല.

സ്കിറ്റ്
Question 1.
കഥയിലെ സവിശേഷ മുഹൂർത്തങ്ങ കണ്ടെത്തുക. അവ സ്കിറ്റായി ക്ലാസ്സിൽ അവതരിപ്പിച്ചു. നേരത്തെ തയ്യാറാക്കിയ മുഖമൂടിയും ഉപയോഗിക്കാമല്ലോ.
Answer:
സ്കിറ്റ് : പാഠഭാഗം നന്നായി വായിക്കുക. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുക. മേയർ ആയി ഒരാൾ, മറ്റൊരാൾ കുഴലൂത്തുകാരനായും, കുറച്ചു കുട്ടികൾ ഹാമെലിന്റെ നിവാസികളായും, കുറച്ച് പേർ എലികളായും മറ്റുള്ളവർ കുട്ടികളായും വേഷമിടാം. ഓരോരുത്തർക്കും അനുയോജ്യമായ മുഖംമൂടികൾ ഉണ്ടാക്കുക. തുടർന്ന് കഥയിലെ സവിശേഷ മുഹൂർത്തങ്ങൾ അടിസ്ഥാനപ്പെടുത്തി സ്കിറ്റ് അവതരിപ്പിക്കുക.

കഥയിലെ സവിശേഷ മുഹൂർത്തങ്ങൾ

  • എലികൊണ്ടുള്ള കഷ്ടപ്പാടുകൾ വിവരിക്കുന്ന നാട്ടുകാർ.
  • മേയറോട് പരാതി പറയുന്നു.
  • മേയറും മറ്റുള്ളവരും കൂടി പദ്ധതികൾ കൂടിയാലോചിക്കുന്നു.
  • പല രീതികൾ പരീക്ഷിച്ചു പരാജയപ്പെടുന്നു.
  • ആയിരം പൊൻപണം നൽകാമെന്ന് വിളംബരം നടത്തുന്നു.
  • കുഴലൂത്തുകാരൻ കടന്നുവരുന്നു.
  • കുഴലൂത്തുകാരൻ സംഗീതംകൊണ്ട് എലികളെ തുരത്തുന്നു.
  • മേയർ വാക്കു പാലിക്കുന്നില്ല. കുഴലൂത്തുകാരനെ വഞ്ചിക്കുന്നു.
  • കുഴലൂത്തുകാരൻ പ്രതികാരം ചെയ്യുന്നു.
  • കുട്ടികലെ നഷ്ടപ്പെട്ട സങ്കടപ്പെട്ടു നിൽക്കുന്ന ഹാമെലിൻ നിവാസികൾ.

മാതൃക-
ആഖ്യാതാവ് ഒന്ന്: ഒരു കാലത്ത്, വളരെക്കാലം മുമ്പ്, ഹാമെലിൻ എന്നൊരു ഗ്രാമമുണ്ടായിരുന്നു. അത് എലികൾ കീഴടക്കിയിരുന്നു.
ആഖ്യാതാവ് രണ്ട് : അവർ എല്ലായിടത്തും ഉണ്ടായിരുന്നു.
നാട്ടുകാരൻ ഒന്ന് : അവർ എന്റെ സ്റ്റോർ റൂമിലൂടെ!
നാട്ടുകാരൻ രണ്ട് : അവ എന്റെ അലമാരയിലുണ്ട്.
നാട്ടുകാരൻ മൂന്ന് : നമുക്ക് എന്തു ചെയ്യാൻ കഴിയും?
നാട്ടുകാരൻ : നമുക്ക് മേയറോട് പരാതിപ്പെടാം.

നഗരവാസികളുടെ കീഴിൽ എലികൾ പെട്ടെന്നു ജീവൻ പ്രാപിക്കുന്നു. ഭയപ്പെടുത്തുന്ന പോസു കളിൽ ചത്തുകിടക്കുന്ന എലികൾ എഴുന്നേറ്റ് നിൽക്കുന്നു. നാട്ടുകാർ ഭയന്ന് ഓടുന്നു.

മേയറും കൗൺസിൽ അംഗങ്ങളും വേദിയുടെ മറുവശത്ത് നിന്ന് പ്രവേശിക്കുന്നു. നിവേദനവു മായി നാട്ടുകാർ കടന്നു വരുന്നു.

മേയർ: ആർക്കെങ്കിലും പുതിയ ആശയം ഉണ്ടോ? നമുക്കു ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ഉണ്ടായിരിക്കണം.

(സമാനമായ രീതിയിൽ ബാക്കി കഥ തുടരുക)

ഹാമെലിനിലെ കുഴലൂത്തുകാരൻ Notes Question Answer Class 6 Kerala Padavali Chapter 7

കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
കുഴലൂത്തുകാരൻ എന്ന കഥാപാത്രത്തിന്റെ നിരൂപണം തയ്യാറാക്കുക.
Answer:
വിചിത്ര വേഷധാരിയായിരുന്നു അയാൾ. കുപ്പായ ത്തിന്റെ ഒരു പാതി മഞ്ഞ, മറുപാതി ചുവപ്പ്, മഞ്ഞയും ചുവപ്പും വരകളുള്ള ഒരു നീണ്ട ഉറുമാൽ കഴുത്തിൽ കെട്ടിയിരുന്നു. കട്ടിയുള്ള ഒരു ചരടും കഴുത്തിലുണ്ടായിരുന്നു. അതിന്റെ അറ്റത്താണ് കുഴൽവാദ്യം തൂങ്ങിക്കിടന്നിരുന്നത്. ഒരു വിഷാദ ഭാവമായിരുന്നു അയാൾക്ക്. അയാളുടെ വിരലു കൾ അസാധാരണമാം വിധം നീണ്ടു മെലിഞ്ഞ തായിരുന്നു. സാവധാനത്തിലുള്ള ചലനവും മൃദു ലവുമായ സംസാരവും ആയിരുന്നു അയാളുടെ മറ്റൊരു സവിശേഷത. അയാളുടെ കണ്ണുകൾ ആത്മവിശ്വാസത്തിന്റെ തിളക്കം നിറഞ്ഞതാ യിരുന്നു. അയാളുടെ കുഴലിൽനിന്ന് ഹൃദ്യമായ ഈണമായിരുന്നു ഉദ്ഭവിച്ചത്. അമാനുഷികമായ ഒരു സിദ്ധി അയാൾക്കുണ്ടായിരുന്നു. അതു കൊണ്ടാണ് ആദ്യം എലികളും പിന്നീട് കുട്ടികളും അയാളുടെ സംഗീതത്തിൽ മയങ്ങിയത്. വഞ്ചിത നായപ്പോഴും അയാൾ ശാന്തമായാണ് പ്രതിക രിക്കുന്നത്. എങ്കിലും അയാളുടെ പ്രതികാരം മേയറോട് മാത്രമായിരുന്നില്ല. ആ നാട്ടിലെ നിര പരാധികളായ ജനങ്ങളോട് മുഴുവൻ ആയിരുന്നു. എന്തുകൊണ്ടും നിഗൂഢത നിറഞ്ഞ കഥാപാത്ര മായിരുന്നു കുഴലൂത്തുകാരൻ.

Question 2.
നിവേദനം തയ്യാറാക്കാം
ഹാമെലിന്റെ നിവാസികൾ മേയർക്ക് കൊടുത്ത നിവേദനം എപ്രകാരമായിരിക്കും? സങ്കല്പിച്ചു എഴുതു.
Answer:
ബഹുമാനപ്പെട്ട ഹാമെലിന്റെ മേയർ മുമ്പാകെ ഹാമെലിന്റെ പട്ടണ നിവാസികൾ സമർപ്പിക്കുന്ന
നിവേദനം.

സർ,
തികഞ്ഞ ദുരിതത്തിലാണ് ഹാമെലിൽ പട്ടണ നിവാസികളായ ഞങ്ങൾ. ഇവിടുത്തെ എലിക ളുടെ ശല്യം അങ്ങേക്കും അറിവുള്ളതാണല്ലോ. എലികൾ കാരണം ജീവിതം വഴിമുട്ടിയ അവ സ്ഥയിലാണ്. എലികളെ ഭയന്നിട്ട് ഭക്ഷണം കഴിക്കാനോ സ്വസ്ഥമായി ഒന്നുറങ്ങാനോ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലു ള്ളത്. എലികളെ നശിപ്പിക്കാൻ പല മാർഗ്ഗങ്ങളും പരീക്ഷിച്ചു നോക്കിയെങ്കിലും ഒന്നും പ്രയോ ജനപ്പെട്ടില്ല. ജനിച്ചു വളർന്ന പട്ടണം വിട്ടു പോവു കയല്ലാതെ ഞങ്ങൾക്കു മുന്നിൽ മറ്റു വഴിക ളൊന്നും അവശേഷിച്ചിട്ടില്ല. അങ്ങയുടെ അടിയ തിരശ്രദ്ധ ഈ കാര്യത്തിൽ ഉണ്ടാവണമെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ച് എലികളെ പൂർണമായും നശിപ്പിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു.
ഹാമെലിനിലെ കുഴലൂത്തുകാരൻ Notes Question Answer Class 6 Kerala Padavali Chapter 7 1

Question 3.
പ്രതവാർത്ത
കുട്ടികളെ കാണാതായതിന്റെ പിറ്റേ ദിവസത്തെ പത്രത്തിൽ വരാനിടയുള്ള വാർത്ത സങ്കല്പിച്ചു എഴുതുക.
Answer:
ഹാമെലിന്റെ പട്ടണത്തിലെ കുട്ടികളെ കാണാതായി
ഹാമെലിൻ: ഇന്നലെ വൈകിട്ടോടെ നടന്ന അസാ ധാരണമായ സംഭവങ്ങളുടെ പരിണിതഫലമായി പട്ടണത്തിലെ കുട്ടികളെ മുഴുവൻ കൂട്ടത്തോട് കാണാതായി. കേൾക്കുമ്പോൾ അവിശ്വസനീയ മെന്നു തോന്നാമെങ്കിലും നടന്ന സംഭവത്തിന്റെ ഞെട്ടലിൽ തകർന്നിരിക്കുകയാണ് പട്ടണനിവാ സികൾ മുഴുവൻ. ഏറെനാളായി പട്ടണത്തിൽ എലി ശല്യം ഉണ്ടായിരുന്നു. അത് ഇല്ലാതാക്കാൻ വന്ന കുഴലൂത്തുകാരനാണ് കുട്ടികളെ തട്ടിക്കൊണ്ടു പോയതെന്ന് കണ്ടുനിന്നവർ പറയുന്നു. എലികളെ നശിപ്പിച്ചതിനു വാഗ്ദാനം ചെയ്ത മേയർ നൽകാത്തതിന്റെ പ്രതികാരമായാണ് അയാൾ കുട്ടികളെയും കൊണ്ട് പോയതെന്ന് പറയപ്പെടുന്നു. കുഴലൂത്തുകാരൻ എന്തോ പ്രത്യേകതയുള്ള സംഗീതം വായിച്ചു എന്നും അത് കേട്ടകുട്ടികൾ മയങ്ങി പിന്നിലെ പോവുകയാ ണുണ്ടായതെന്നും പറയപ്പെടുന്നുണ്ട്. പോലീസ് ഊർജ്ജിതമായി അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. കുട്ടികളെപറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായി ട്ടില്ല.

കൂടുതൽ അറിയാൻ

ഹാമെലിന്റെ പട്ടണം
ജർമ്മനിയിലെ ബാക്സണിയിലെ വെമ്പർ നദിക്കരയിലുള്ള ഒരു പട്ടണം. പ്രസിദ്ധമായ വെമ്പർ ബർഗ്ലാന്റ് പർവ്വത നിരകളിലേക്കുള്ള കവാടമാണ് ഈ നഗരം.

ഹാമെലിനിലെ കുഴലൂത്തുകാരൻ
മധ്യകാലഘട്ടത്തിൽ സർവ്വസംഹാരിയായി പടർന്നു പിടിച്ച പ്ലേഗിനെ അധികരിച്ചാവാം ഈ കഥ പ്രചരിച്ചതെന്ന് ഒരു വാദം. കുട്ടികളുടെ കുരിശു യുദ്ധത്തിൽ പങ്കെടുക്കാൻ കപ്പൽ കയറിയ ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടതിനെ അധികരിച്ചാണ് ഇത് പ്രചരിച്ചതെന്നും നിക്കോളാ സിനെപ്പോലുള്ള ചരിത്രകാരന്മാർ രേഖപ്പെടു ത്തുന്നു. എന്നാൽ വ്യാവസായി വിപ്ലവത്തിന്റെ ഭാഗമായി കിഴക്കൻ യൂറോപ്പിനെ കോളനിവൽക്ക രിക്കാൻ ഇറങ്ങിത്തിരിച്ച ജർമൻ കുടുംബങ്ങളെ യാണ് ഈ കഥ സൂചിപ്പിക്കുന്നതെന്ന് ആധുനിക ചരിത്രകാരന്മാരും.

നാടോടി സാഹിത്യം
ജനസമൂഹങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെ വികസിച്ചു വന്ന സാഹിത്യം. ഇത് ഗുണപാഠം ഉൾക്കൊള്ളുന്നവയും നീതി, ധർമ്മം തുടങ്ങിയ ജീവിതമൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നവ യുമാണ്.

ഹാമെലിനിലെ കുഴലൂത്തുകാരൻ Notes Question Answer Class 6 Kerala Padavali Chapter 7

Class 6 Malayalam Kerala Padavali Notes Unit 3 മായക്കാഴ്ചകൾ

മനുഷ്യന്റെ ഭാവന വിചിത്രങ്ങളാണ്. അതിനാൽ ഭാവന കൊണ്ട് സൃഷ്ടിച്ചെടുക്കുന്ന കാഴ്ചകൾ അത്ഭുതകരങ്ങളായിത്തീരും അവയിൽ പലതും വെളിപ്പെടുത്തുവാനുള്ള ഉപായങ്ങൾ പോലും മനുഷ്യനില്ല. അവന്റെ അംഗവിക്ഷേപങ്ങളും ശബ്ദങ്ങളും പോരാതെ വന്നേക്കാം. വാക്കുകളും വരകളും ഭാവനയെ പൂർണമായി പ്രകടിപ്പിക്കാൻ ശക്തിയില്ലാതെ കുഴങ്ങിപ്പോകും. എങ്കിലും ലോകത്തിന്റെ നാനാഭാഗങ്ങളിലും പുരാതന മനുഷ്യർ കഥകളും കാവ്യങ്ങളും ചിത്രങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. പ്രകൃതിയിൽ കണ്ടതിൽ നിന്നും കാണാത്തതിനെ നിർമ്മിച്ചെടുക്കാനുള്ള വെമ്പൽ കലാ സൃഷ്ടികളിൽ ദർശിക്കാവുന്നതാണ്. ഭാവനയുടെ ഉന്നത രൂപമായ ഭ്രമകല്പനകൾ മനുഷ്യരാശിയുടെ പൊതുസത്തയെ വെളിപ്പെടു ത്തുന്നു എന്നതാണ് ശാസ്ത്രകാരന്മാരുടെ നിഗമനം. ഭാവനയാണ് . മനുഷ്യനെ ദൈവത്തോടടുപ്പിക്കുന്നത് എന്ന ചിന്താഗതിയും ചിലർ പുലർത്തുന്നു.

Leave a Comment