Students can use Class 6 Malayalam Kerala Padavali Question Answer and ഹാമെലിനിലെ കുഴലൂത്തുകാരൻ Hamelinile Kuzhaloothukaran Summary in Malayalam to grasp the key points of a lengthy text.
Class 6 Malayalam Hamelinile Kuzhaloothukaran Summary
Hamelinile Kuzhaloothukaran Summary in Malayalam
ഹാമെലിനിലെ കുഴലൂത്തുകാരൻ Summary in Malayalam
എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
മലയാള നാടകവേദിയിൽ കാലോചിതമായ പരിവർത്തനങ്ങൾ വരുത്തിയ ജി. ശങ്കരപ്പിള്ള 1930-ൽ ചിറയിൻകീഴിൽ ജനിച്ചു. ബിരുദാനന്തര ബിരുദം നേടിയ ശേഷം കോളേജ് അധ്യാപകനായി ഓദ്യോഗിക ജീവിതം ആരംഭിച്ചു. നാടകകൃത്ത്, സാഹിത്യ ചരിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തി നേടി. സ്കൂൾ ഓഫ് ഡ്രാമ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു. ജീവിതം നാടകത്തിനുവേണ്ടി നീക്കി വച്ച് അദ്ദേഹം രചന, സംവിധാനം, അഭിനയം, രംഗസജ്ജീകരണം തുടങ്ങി എല്ലാ മേഖലകളിലും എടുത്തു പറയത്തക്ക മാറ്റം വരുത്തി. കുട്ടികളുടെ സദസ്സിനു മുന്നിൽ അവർക്കി ഷ്ടപ്പെടുന്നതും മൂല്യ ബോധം വളർത്തുന്നതുമായ നാടകങ്ങൾ അവതരിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപാട്. കുട്ടികളുടെ നാടക വേദി, തെരുവുനാടകവേദി എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നല്കി. കുട്ടികൾക്കായി അദ്ദേഹം രചിച്ച് 11 നാടക ങ്ങളുടെ സമാഹാരമാണ് പ്ലാവിലത്തൊപ്പികൾ. 1967-ൽ അദ്ദേഹം ആരംഭിച്ച നാടകക്കളരി പ്രസ്ഥാനം നാടക സാഹിത്യത്തിൽ പുതിയ ആശയങ്ങൾ അവതരി പ്പിക്കാൻ സഹായിച്ചു. സ്നേഹദൂതൻ, വിവാഹം സ്വർഗ ത്തിൽ നടക്കുന്നു, ബന്ദി, പൂജാമുറി, ഭരതവാക്യം, ശരശയനം, കിരാതം, കറുത്ത ദൈവത്തെ തേടി തുടങ്ങിയവ പ്രധാനകൃതികളാണ്.
നാടകാശയം
കാണാതായ തോഴിയെ തേടി നടക്കുന്ന മാലാ ഖമാർ. അവർ ഒരു കാട്ടിലെത്തുന്നതും, ചിത്രശലഭ ങ്ങളുടെ പിന്നാലെ പോയി അപകടത്തിൽപെടുന്നതും പ്രകൃതിയാകുന്ന മുത്തശ്ശി അവരെ സംരക്ഷിക്കുന്നതു മാണ് ചിത്രശലഭങ്ങൾ എന്ന നാടകം. മാലാഖമാർ, മുത്തശ്ശി, ചിത്രശലഭങ്ങൾ, സിംഹം എന്നിവയാണ് ഇതിലെ കഥാപാത്രങ്ങൾ.
തോഴിയെ തേടി കാട്ടിലെത്തുന്ന അഞ്ച് മാലാഖ മാർ അവിടെയെല്ലാം തോഴിയുടെ പേര് വിളിച്ചു നടക്കുന്നു. ഇതിനിടയ്ക്ക് ഒരു ചിത്രശലഭത്തെ കണ്ട അവർ അതിന്റെ ഭംഗിയിൽ മയങ്ങി വന്ന കാര്യം മറന്ന് അതിന്റെ പിന്നാലെ പോകുന്നു. ഒടുവിൽ തങ്ങളുടെ തോഴിയെ കണ്ടെത്തുന്ന അവർ ഒരു ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കുന്നു. തങ്ങളുടെ തോഴി ഒരു പ്രതിമ യായി മാറിയെന്ന്. ദുർദ്ദേവതകളാരെങ്കിലും ചെയ്തതാവും ഇത് എന്നവർ കരുതുന്നു. അവരുടെ മുന്നിലേക്കു പാട്ടും പാടികൊണ്ട് ഒരു മുത്തശ്ശി കടന്നു വരുന്നു. തങ്ങളുടെ തോഴിയെക്കുറിച്ചു മുത്തശ്ശിയോട് ചോദിക്കുന്ന അവരോടു സിംഹത്തിന്റെ മുന്നിൽ നിന്ന് രക്ഷിക്കാൻ താനാണ് ആ മാലാഖയെ പ്രതിമയാക്കിയ തെന്നു മുത്തശ്ശി പറയുന്നു.
ഈ കാട് മുഴുവൻ അപകടങ്ങളാണെന്നും ഇവിടെ സിംഹവും കരടിയും പാമ്പുമെല്ലാമുണ്ടെന്നും വൃദ്ധ പറയുന്നു. ശലഭങ്ങളെ മാത്രമാണ് മാലാഖമാർ കാണുന്നതെന്നും കിട്ടാത്ത ശലഭത്തെ തേടി കാട്ടി നുള്ളിൽ അകപ്പെടരുത് എന്നും വൃദ്ധ മാലാഖമാരെ ഓർമ്മിപ്പിക്കുന്നു. എന്നാൽ വീണ്ടുമൊരു ശലഭത്ത കണ്ടപ്പോൾ മാലാഖമാർ വൃദ്ധയുടെ വാക്കുകൾ മറക്കുന്നു. അതിന്റെ ഭംഗിയിൽ മയങ്ങിയ അവർ വീണ്ടും ചിത്രശലഭത്തെ പിടിക്കാൻ ശ്രമിക്കുന്നു. നിറ ങ്ങൾ മോഹിച്ച് അതിനെ പിന്തുടർന്നാൽ അപകട ത്തിൽപെടുമെന്നും അതിനാൽ ഉടൻ തിരിച്ചു പോക ണമെന്നുള്ള വൃദ്ധയുടെ വാക്കുകൾ അവർ അനു സരിക്കുന്നില്ല.
തങ്ങളുടെ തോഴിയെ കൂടാതെ തിരിച്ചു പോകാനാവില്ലെന്ന നിലപാടായിരുന്നു അവരുടേത്. അതിനാൽ തോഴിക്ക് ജീവൻ നല്കണമെന്ന് അവർ വൃദ്ധയോട് ആവശ്യപ്പെടുന്നു. പെട്ടെന്ന് അവിടേയ്ക്ക് ഒരു സിംഹം കടന്നു വന്നപ്പോൾ മുത്തശ്ശി എല്ലാ മാലാ ഖമാരെയും പ്രതിമകളാക്കി മാറ്റുന്നു. സിംഹം പോയി കഴിഞ്ഞപ്പോൾ എല്ലാ മാലാഖമാർക്കും മുത്തശ്ശി വീണ്ടും ജീവൻ നൽകുന്നു. മുത്തശ്ശി തങ്ങളെയെല്ലാം രക്ഷിക്കുകയായിരുന്നു എന്ന് മനസ്സിലാക്കിയ മാലാ ഖമാർ മുത്തശ്ശിയുടെ ചുറ്റും കൂടുന്നു. എത്രയും പെട്ടെന്ന് കാട്ടിൽ നിന്ന് പുറത്ത് പോകണമെന്നും ശലഭങ്ങളെ തേടി കാടിന്റെ ഗർഭത്തിലേക്കിറങ്ങി ചെന്ന് ജീവജാലങ്ങളുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറുന്നതെന്ന് മാലാഖമാരോടെന്ന പോലെ വൃദ്ധ നമ്മോടും പറയുന്നു. ശ്വാസകോശങ്ങളായ കാടുകളെ സംരക്ഷിക്കണമെന്നു വൃദ്ധയിലൂടെ നാടകകൃത്ത് പുതുതലമുറയോട് പറയുന്നു. മുത്തശ്ശി ആരാണ് എന്ന മാലാഖമാരുടെ ചോദ്യത്തിന് ഞാൻ പ്രകൃതി…… ഈ കാട്…… നിങ്ങളുടെ അമ്മ എന്ന് അവർ മറുപടി നൽകുന്നു. കാട്ടിൽനിന്ന് അനേകം കിളികളുടെ ശബ്ദം ഒന്നിച്ചു ഉയരുന്നു.
സർവം സഹയായ പ്രകൃതിയെയാണ് നാടക ത്തിലെ മുത്തശ്ശി പ്രതിനിധാനം ചെയ്യുന്നത്. ഈ കാടിന്റെ നമ്മുടെ അമ്മയാണ് മുത്തശ്ശിയായ പ്രകൃതി. നിസ്വാർത്ഥമായ സ്നേഹവും സഹായവും നൽകാൻ സദാ സന്നദ്ധമാവുന്ന മുത്തശ്ശിയും പ്രകൃതിയും രണ്ടല്ല ഒന്നാണ് എന്ന് ജി. ശങ്കരപ്പിള്ള നമ്മോടു പറയുന്നു.
പദപരിചയം
മാലാഖ – ദൈവത്തിന്റെ സന്ദേശം വഹി ക്കുന്ന ആൾ
പൂഞ്ചോല – മനോഹരമായ അരുവി
തരാലവനം – ഇടുങ്ങിയ കാട്
പള്ളം – അലർച്ച
മൃഗരാജൻ – സിംഹം
പ്രതിധ്വനിക്കുക – മാറ്റൊലിക്കൊള്ളുക
അനുയോജ്യം – ചേരുന്നത്
ദീർഘനിശ്വാസം – നെടുവീർപ്പ്
തിരയുക – അന്വേഷിക്കുക
ആഹ്ലാദം – സന്തോഷം
കലപില ശബ്ദം – പല ശബ്ദങ്ങൾ കൂടിച്ചേർന്ന ശബ്ദം
പരിഭ്രമിക്കുക – എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുക
അവിശ്വാസം – വിശ്വാസമില്ലായ്മ, സംശയം
സ്പർശിക്കുന്നു. – തൊടുന്നു
ദുർദേവത – ഉപദ്രവമുണ്ടാക്കുന്ന ദേവത
പുതം – പിശാച്
ആയിരവല്ലി – ഒരു വനദേവത
പുരോഭാഗം – മുൻഭാഗം
പടുതി – അവസ്ഥ
മൂവന്തി – വൈകുന്നേരം
ഉദ്വേഗം – ഉത്കണ്ഠ
ഒടങ്കല്ലിമൂല – കാടിന്റെ ഒത്ത മധ്യത്തിൽ
ശില – ക്‌പ്ല
ഗാംഭീര്യം – മഹത്വം
ദുഷ്ടജന്തു – ഉപദ്രവിക്കുന്ന ജന്തു
പ്രതിപത്തി – താൽപര്യം
സ്തംഭിക്കുക – നിശ്ചലമാകുക
മാന്ത്രികമായി – അത്ഭുതകരമായ മാറ്റമുണ്ടാക്കുന്ന രീതിയിൽ
മാത്രസ്വരം – ജപിക്കുന്ന സ്വരം
മുരുണ്ടു – മൂളി
മന്ദഹാസം – പുഞ്ചിരി
കജനം – പക്ഷികളുടെ കൂകൽ ശബ്ദം
പകച്ചു നിൽക്കുക – പരിഭ്രമിച്ചു നിൽക്കുക
പിരിച്ചെഴുതുക
ശ്രദ്ധിക്കുന്നില്ല – ശ്രദ്ധിക്കുന്നു + ഇല്ല
പൂഞ്ചോലക്കര – പൂഞ്ചോല + കര
ഗുഹാന്തരങ്ങൾ – ഗുഹ + അന്തരങ്ങൾ
ഞെട്ടിത്തിരയുന്നു – ഞെട്ടി + തിരയുന്നു
കൈക്കൊള്ളുന്നു – കൈ + കൊള്ളുന്നു
ഓടിയടുക്കുന്നു ഓടി + അടുക്കുന്നു
കൂനിക്കൂടി – കൂടി + കൂടി
നക്ഷത്രക്കണ്ണ് – നക്ഷത്ര + കണ്ണ്
ചേർത്തെഴുതുക
ചുക്കി + ചുളിഞ്ഞ – ചുക്കിച്ചുളിഞ്ഞ
കെട്ടി + പിടിക്കുക – കെട്ടിപ്പിടിക്കുക
ശലഭത്തെ + തേടി ശലഭത്തെ തേടി
പാറി + കളിക്കുന്നു – പാറിക്കളിക്കുന്നു
കൂമ്പ് + അടഞ്ഞു – കൂമ്പടഞ്ഞു
അടുത്ത് + അടുത്ത് – അടുത്തടുത്ത്
പാഞ്ഞ് + ഓടാൻ – പാഞ്ഞോടാൻ
പോയി + കഴിഞ്ഞ – പോയിക്കഴിഞ്ഞ
പേടി + ഇല്ലാത്ത – പേടിയില്ലാത്ത
ഒന്നിച്ച് + ഉയരുന്നു – ഒന്നിച്ചുയരുന്നു
പര്യായം
കാട് – വനം, അരണ്യം, അടവി, കാനനം
മരം – തരം, ശാഖി
ശബ്ദം – നാദം, രവം
നൃത്തം – നടനം, നർത്തനം
രംഗം – അരങ്ങ്, വേദി
സിംഹം – മൃഗേന്ദ്രൻ, കേസരി
പ്രതിധ്വനി – മാറ്റൊലി, മുഴക്കം
ചിറക് – പക്ഷം, പത്രം
പ്രതിമ – പ്രതിച്ഛായ, വിഗ്രഹം
പരിഭ്രമം – പരിഭ്രാന്തി, ഉദ്വേഗം
ശരീരം – മേനി, കായ
ദുഃഖം – അന്തൽ, അല്ലൽ
കിനാവ് – സ്വപ്നം, കനവ്
നക്ഷത്രം – താരം, ഉഡു
കടുവ – വാഘം, ശാർദൂലം
സ്തംഭം – തൂണ്, സ്തൂപം
മന്ദഹാസം – പുഞ്ചിരി, മന്ദസ്മിതം
സന്തോഷം ഹർഷം, ആമോദം
ലക്ഷ്യം – ലാക്ക്, ഉന്നം
വിപരീതപദം
ചെറിയ × വലിയ
ഭയം × നിർഭയം
ആശ × നിരാശ
ദീർഘം × ഹ്രസ്വം
ഭംഗി × അഭംഗി
വിശ്വാസം × അവിശ്വാസം
ഉപകാരം × ഉപദ്രവം
സാന്നിധ്യം × അസാന്നിധ്യം
സന്തോഷം × സന്തോപം
ലക്ഷ്യം × അലക്ഷ്യം