Students can use Class 6 Malayalam Kerala Padavali Question Answer and പരിശ്രമം ചെയ്യുകിലെന്തിനേയും Parisramam Cheyyukil Enthineyum Summary in Malayalam to grasp the key points of a lengthy text.
Class 6 Malayalam Parisramam Cheyyukil Enthineyum Summary
Parisramam Cheyyukil Enthineyum Summary in Malayalam
പരിശ്രമം ചെയ്യുകിലെന്തിനേയും Summary in Malayalam
ഡോ. എ.പി.ജെ. അബ്ദുൽ കലാം
ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപിതാ വായിരുന്നു അവ്വൽ ഫക്കീർ ജൈനുലബ്ദീൻ
അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം. പ്രശസ്തനായ മിസൈൽ സാങ്കേതിക
വിദ്യാവിദഗ്ദ്ധനും എൻജിനീയറുമായിരുന്നു ഇദ്ദേഹം. 1931 ഒക്ടോബർ 15ന് തമിഴ് നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠന ത്തിനുശേഷം പ്രതിരോധ ഗവേഷണ കേന്ദ്രം (DRDO) ബഹിരാകാശ ഗവേഷണ കേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും ബാലിസ്റ്റിക് മിസൈലിന്റെയും വികസനത്തിനും, ഏകോപന ത്തിനും മറ്റും അബ്ദുൽ കലാം വിലപ്പെട്ട സംഭാവന കൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതിക വിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് “ഇന്ത്യൻ മിസ്സൈൽ മനുഷ്യൻ’ എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്.
രാമേശ്വരം സ്കൂളിൽ പ്രാഥമിക പഠനം പൂർത്തി യാക്കിയശേഷം കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. 1960-ൽ ബിരുദം നേടിയശേഷം കലാം, ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡെവല പ്പ്മെന്റ് ആന്റ് പ്രൊഡക്ഷൻ (എയർ) എന്ന സ്ഥാപന ത്തിൽ ശാസ്ത്രജ്ഞനായി ജോലിക്കു ചേർന്നു. 1969-ൽ കലാം ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈ സേഷനിൽ നിയമിതനായി.
30-ഓളം സർവകലാശാലകളിൽനിന്നും അദ്ദേഹ ത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ഭാരത സർക്കാർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹു മതികൾ നൽകിയും ഡോ. കലാമിനെ ആദരിച്ചിരി ക്കുന്നു. 1981-ൽ പദ്മഭൂഷൺ, 1990-ൽ പദ്മവിഭൂഷൺ, 1997-ൽ ഭാരതരത്നം എന്നീ ബഹുമതികളാണ് അദ്ദേഹത്തിനു ലഭിച്ചിട്ടുള്ളത്. അഗ്നിച്ചിറകുകൾ ആണ് കലാമിന്റെ ആത്മകഥ. 2015 ജൂലൈ 27ന് അദ്ദേഹം അന്തരിച്ചു.
![]()
എ.പി. കുഞ്ഞാമു
മലയാളത്തിലെ ഒരു ഗ്രന്ഥകാരനും വിവർത്തക നുമാണ് എ.പി. കുഞ്ഞാമു. 1951 ഏപ്രിൽ 15 കോഴിക്കോട് ജില്ലയിലെ മടവൂർ ആരാമ്പത്ത് ജനിച്ചു. ഫറൂഖ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദം നേടി. വിവർത്തനമുൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ എഴുതി. ആനുകാലികങ്ങളിൽ വിവിധ വിഷയങ്ങളെ അധികരിച്ച് ലേഖനങ്ങളെഴുതുന്നു. തൻവീർ, ഷഫീദ്, പരമേശ്വരൻ എന്നീ തൂലിക നാമങ്ങളിൽ അദ്ദേഹം എഴുതാറുണ്ട്. കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചു വരുന്ന പാഠഭേദം മാസികയുടെ പത്രാധിപ സമിതി അംഗമാണ്. കൈവർത്ത കാണ്ഡം, മാൽക്കം എക്സാ ഇസ്ലാം ചരിത്രവും നാഗരികതയും, സയണിസം ഒളിച്ചുവെച്ച് ചരിത്രം, ടിപ്പുവിന്റെ കരവാൾ, നോബൽ കഥകൾ തുടങ്ങിയവ വിവർത്തന കൃതികളാണ്. ഷഫീദ് എന്ന തൂലികാനാമത്തിൽ മണലും മധുരവും, നേർവഴി, ഒറ്റമൂലി എന്നീ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാഠസംഗ്രഹം
ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരി ക്കാൻ കഴിയാതെ വരുമ്പോൾ നാം അത് വിട്ടുകളയാ റുണ്ട്. ഉയർച്ച താഴ്ചകളും പരാജയങ്ങളും നിറഞ്ഞതാ യിരുന്നു അബ്ദുൽ കലാമിന്റെ ജീവിതം. എന്നാൽ മറികടക്കാൻ കഴിയാത്ത വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ അദ്ദേഹം ഓർമ്മിക്കുന്നുള്ളൂ.
1972 സതീഷ് ധവാനും ബ്രഹ്മപ്രകാശും കലാമിനെ വിളിച്ച് എസ്.എൽ.വി.-3 യുടെ പദ്ധതി ഡയറക്ടറായി കലാമിനെ ചുമതലപ്പെടുത്തുന്നതായും അതിനാവശ്യ മായ പണവും ആളുകളും ലഭ്യമാകുമെന്നും അറി യിച്ചു. സതീഷ് ധവാനാ യിരുന്നു അന്ന് ഐ.എസ്. ആർ.ഒ ചെയർമാൻ. ഇതു കേട്ട കലാം അതിശയിച്ചു. നിരവധി മുതിർന്ന ശാസ്ത്ര ജ്ഞന്മ ാരുണ്ടാ

അദ്ദേഹത്തെത്തന്നെ തെരെഞ്ഞെടുത്തതാണ് അത്ഭു തപ്പെടാൻ കാരണം. അമ്പരപ്പോടെ എങ്ങനെയാണ് ഈ പദ്ധതി ചെയ്യേണ്ടതെന്ന് സതീഷ് ധവാനോടു ചോദിച്ചപ്പോൾ “ഒരാൾ പരിശ്രമത്തിലേർപ്പെടുന്നില്ല എന്നു കരുതുക. അപ്പോൾ അയാൾ അടങ്ങി ഒതുങ്ങി മാളത്തിൽത്തന്നെ കഴിയുകയാണ്. ഒരു ദൗത്യമോ ചുമതലയോ ഏറ്റെടുക്കുമ്പോൾ പ്രശ്നങ്ങളുണ്ടാകും. പ്രശ്നങ്ങളെ നേരിട്ട് വിജയം നേടണം”. ഇതായിരുന്നു സതീഷ് ധവാൻ പറഞ്ഞത്. ഏഴു വർഷത്തിനുശേഷം 1979-ൽ ഉപഗ്രഹം വിക്ഷേപണത്തിനു സജ്ജമായി. അവസാന സമയം വിക്ഷേപണം തുടരരുതെന്ന മുന്നറിയിപ്പാണ് കമ്പ്യൂട്ടർ നൽകിയത്. കമ്പ്യൂട്ടറിനെ മറികടന്ന് കൈകൊണ്ട് പ്രവർത്തിപ്പിച്ച് വിക്ഷേപണമാ രംഭിച്ചു.
വിക്ഷേപണം പരാജയമായിരുന്നു. ഉപഗ്രഹം ബംഗാൾ ഉൾക്കടലിൽ പതിച്ചു. ഈ പരാജയത്തിൽ നിന്ന് വിജയം നേടാനുള്ള ഉപദേശം ലഭിച്ചത് സതീഷ് ധവാനിൽ നിന്നും, തന്നിൽ നിറഞ്ഞ ആത്മീയകരുത്തും കൊണ്ടാണെന്നാണ് കലാം അനുസ്മരിക്കുന്നു. പരാജയത്തിന്റെ നാണക്കേടിനെ മറന്ന്, അതിന്റെ കാരണങ്ങൾ സസൂക്ഷ്മം വിലയിരുത്തി, വിക്ഷേപണം തകരാറിലാകാൻ കാരണം എയർ കണ്ടീഷനിങ് പ്ലാന്റിന്റേതാണെന്ന് കണ്ടെത്തി. ഇതിനുശേഷം ഉപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കു ന്നതു കർശനമാക്കി. സാങ്കേതിക പോരാ കണ്ടെത്തിയതിനൊപ്പം ശാസ്ത്രജ്ഞമാർക്ക് മനോ വീര്യം ഉയർത്താൻ ഈ ശ്രമം സഹായകമായി. അടുത്ത കൊല്ലം വീണ്ടും വിക്ഷേപണം നടത്തി. ഉദ്യമത്തിൽ കലാം വിജയം നേടി.
പദപരിചയം
മറി കടക്കുക – പ്രശ്നത്തിനു മേൽ വിജയം നേടുക.
തരണം ചെയ്യുക – കടക്കുക, കീഴടക്കുക
വേണ്ടുവോളം – മതിയാകുന്നതുവരെ
സദാ – എല്ലായ്പ്പോഴും
ദൗത്യം – ദൂതന്റെ പ്രവൃത്തി, സന്ദേശം
വിക്ഷേപണം – വിക്ഷേപിക്കൽ, ഏറ്, റോക്കറ്റ് ഉയർത്തിവിടൽ
ആത്മീയം – ആത്മാവിനെ സംബന്ധിച്ചത്
അങ്കുരിക്കുക – മുളയ്ക്കുക
ദുരന്തം – ആപത്ത്
മൂലകാരണം – അടിസ്ഥാനകാരണം
ഊർജം – ശക്തി
സസൂക്ഷ്മം – ശ്രദ്ധയോടുകൂടി
തന്മൂലം – അതു കാരണം
ഉദ്യമം – പരിശ്രമം
<img src=”https://www.hsslive.guru/wp-content/uploads/2022/07/HSS-Live-Guru.png” alt=”പരിശ്രമം ചെയ്യുകിലെന്തിനേയും Summary in Malayalam Class 6″ width=”116″ height=”16″ />
പിരിച്ചെഴുതുക
അതങ്ങു – അത് + അങ്ങു
കാര്യങ്ങൾ – കാര്യം + കൾ
പദ്ധതിയുടെ – പദ്ധതി + ഉടെ
അതായത് – അത് + ആയത്
അയാൾ – അ + ആൾ
പ്രശ്നത്തെ – പ്രശ്നം + എ
വിഗ്രഹിക്കുക
ജീവിതസാഹചര്യങ്ങൾ – ജീവിതത്തിലെ സാഹ ചര്യങ്ങൾ
ഉയർച്ചതാഴ്ചകൾ – ഉയർച്ചയും താഴ്ചയും
അവസാനഘട്ടത്തിൽ – അവസാനത്തെ ഘട്ട ത്തിൽ
ഗുണനിലവാരം – ഗുണത്തിന്റെ നിലവാരം
സാങ്കേതികപ്രശ്നങ്ങൾ – സാങ്കേതികമായ പ്രശ്ന ങ്ങൾ
സസൂക്ഷ്മം – സൂക്ഷ്മതയോടുകൂടി
ഉപഗ്രഹവാഹനം – ഉപഗ്രഹം കൊണ്ടുപോകു ന്നതിനുള്ള വാഹനം
ബംഗാൾ ഉൾക്കടൽ – ബംഗാളിന്റെ ഉൾക്കടൽ
വിപരീതം
വിജയം × പരാജയം
ശരി × തെറ്റ്
പ്രാപ്തൻ × അപ്രാപ്തൻ
സൂക്ഷ്മം × സ്ഥലം