മഞ്ഞുതുള്ളി Notes Question Answer Class 6 Kerala Padavali Chapter 10

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 4 Chapter 10 മഞ്ഞുതുള്ളി Manjuthulli Notes Questions and Answers Pdf improves language skills.

Manjuthulli Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 4 Chapter 10 Manjuthulli Question Answer

Class 6 Malayalam Manjuthulli Notes Question Answer

കണ്ടെത്താം പറയാം
Question 1.
മഞ്ഞുതുള്ളി എങ്ങോട്ട് പോകുന്നു എന്നാണ് കവി പറയുന്നത്.
Answer:
ഞങ്ങളെ കൈ വിട്ടു മഞ്ഞുതുള്ളി സ്വർഗ ത്തിലേക്ക് പോകുന്നു എന്നാണ് കവി പറയുന്നത്.

Question 2.
“താണവർ തന്റെ പേരിലിത്രമേലാർദ്രത
കാണുവാനെങ്ങുണ്ടു മന്നിൽ വേറെ”?
താണവരോട് കാണിക്കുന്ന ആർദ്രത എന്തെ ല്ലാമാണ്?
Answer:
ഭൂമിയിലേക്ക് വന്നു ചേരുന്ന മഞ്ഞുതുള്ളികൾ പുൽക്കൊടിത്തലപ്പത്തും പൂക്കളിലുമാണ് ശോഭയോടെ വിളങ്ങുന്നത്. താഴ്ന്നവരോട് ഇത്രമേൽ ദയയും സ്നേഹവും പ്രകടിപ്പിക്കാൻ മഞ്ഞുതുള്ളിയ്ക്ക് അല്ലാതെ മറ്റാർക്കും കഴിയില്ല എന്നാണ് കവി പറയുന്നത്.

Question 3.
ആതിഥ്യം നൽകാനെത്താൻ വൈകിയത് എന്തുകൊണ്ടാവാം?
Answer:
രാത്രിയിൽ ഉറങ്ങിപ്പോയത് കൊണ്ടാണ് ആതിഥ്യം നൽകാൻ വൈകിയത് എന്നാണ് കവി പറയുന്നത്. രാവിലെ നേരത്തെ ഉണർന്നു നോക്കിയാൽ മാത്രമേ ചെടികൾ പറ്റിപിടിച്ചു നിൽക്കുന്ന മഞ്ഞുതുള്ളിയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുകയുള്ളൂ.

Question 4.
മഞ്ഞുതുള്ളിയുടെ ശരീരത്തിന് ഏഴു നിറങ്ങൾ നൽകിയത് ആരാണ്?
Answer:
സൂര്യനാണ് മഞ്ഞുതുള്ളിയുടെ ശരീരത്തിന് ഏഴു നിറങ്ങൾ നൽകുന്നത്.

മഞ്ഞുതുള്ളി Notes Question Answer Class 6 Kerala Padavali Chapter 10

Question 5.
മഞ്ഞുതുള്ളിയെ കവി വർണിച്ചിരിക്കുന്നത് എങ്ങനെയെല്ലാമാണ്?
Answer:
പുൽത്തലപ്പിൽ തിളങ്ങുന്ന മഞ്ഞുതുള്ളിയെ രത്നകിരീടം അണിഞ്ഞ രാജ്ഞിയോടാണ് കവി താരതമ്യപ്പെടുത്തിയിരിക്കുന്നത്. മഞ്ഞുതുള്ളി യുടെ സാമീപ്യം പൂക്കൾക്ക് ആനന്ദബാഷ്പവും പുഞ്ചിരിയും നല്കുന്നു. രാത്രിയിൽ വന്നു ചേരുന്ന മഞ്ഞുതുള്ളികൾ ഈശ്വരകാരുണ്യ ത്തിന്റെ നാമ്പുകളാണ്. അവയുടെ ലാവണ്യവും ശീതളസ്പർശവും പരിശുദ്ധിയും ഹൃദയഹാരി യാണ്. ആകാശത്ത് നിന്ന് ഏതോ ദേവത ഭൂമിയി ലേക്ക് വിതറിയ മനോഹരമായ മുത്തുകളായും ദേവസ്ത്രീ ഭൂമിയെ അണിയിക്കാനായി കോർത്തു ണ്ടാക്കിയ മനോഹരമായ അലങ്കാരങ്ങളുമെല്ലാം കവി മഞ്ഞുതുള്ളിയുടെ ലാവണ്യം വർണ്ണിച്ചിരി ക്കുന്നു.

പദപരിചയം
Question 1.
സ്വർഗത്തേക്ക്, വെളുപ്പുള്ള, തണുപ്പുള്ള, ശുദ്ധിയുള്ള, മാലാഖ, ധനം, പൂജയ്ക്കായിട്ടുള്ള ജലം എന്നീ അർഥങ്ങൾ വരുന്ന പദങ്ങൾ കവിതയിൽനിന്നു കണ്ടെത്തു.
Answer:
സ്വർഗത്തിലേക്ക് – നാകത്തേയ്ക്ക്
വെളുപ്പുള്ള – ശ്വേതം
തണുപ്പുള്ള – ശീതം
ശുദ്ധിയുള്ള – പൂതം
മാലാഖ – വിൺമങ്ക
ധനം വിത്തം
പൂജയ്ക്കായിട്ടുള്ള ജലം – അർഘ്യം

കണ്ടെത്താം എഴുതാം
Question 1.
“പുലരിത്തൂമഞ്ഞുതുള്ളിയിൽ പുഞ്ചിരിയിട്ടു പ്രപഞ്ചം”.
“സൂര്യാംശുവാരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ”.
ഇതുപോലെ മഞ്ഞുതുള്ളിയുടെ സൗന്ദര്യം പരാമർശിക്കുന്ന രണ്ടു സന്ദർഭങ്ങൾ കവിത യിൽ നിന്നു കണ്ടെത്തി എഴുതൂ.
Answer:
പുല്ലുകളെങ്ങുമേ നിങ്ങളാൽ മിന്നുന്നു
കൽമുടി ചൂടിന റാണിമാരായ്
സൂനങ്ങൾ നിങ്ങളാലേയെന്നു നിർഭര
മാനന്ദബാഷ്പവും പുഞ്ചിരിയില്ല.
ചൂഴവേ നിങ്ങൾതൻ സ്വച്ഛമാം മെയ്യൊളി
യേഴു നിറങ്ങളിൽ വീശിടുന്നു
ഈ നറുമുത്തുകളേതൊരു ദേവത
വാനിൽ നിന്നിങ്ങനെ വാരിത്തൂകി?

വിശകലനം ചെയ്യാം
Question 1.
മഞ്ഞുതുള്ളികൾ പോകുന്നതോടെ കാഴ്ച നഷ്ടപ്പെടും എന്നു പറയാൻ കാരണമെന്താ യിരിക്കും? കവിത വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
പ്രഭാതത്തിൽ പുൽക്കൊടിത്തലപ്പത്തും, പൂക്ക ളിലും രത്ന കിരീടം ചൂടിയറാണിയെപ്പോലെ ശോഭിക്കുന്ന മഞ്ഞുതുള്ളിയുടെ സൗന്ദര്യം വർണ്ണനാതീതമാണ്. ആ കാഴ്ചയുടെ സൗന്ദര്യം എത്ര ആസ്വദിച്ചിട്ടും കവിക്ക് മതി വരുന്നില്ല. വെയിലുദിക്കുന്നതോടെ മഞ്ഞുതുള്ളി അലിഞ്ഞി ല്ലാതാവുന്നു. അതോടെ സുന്ദരമായ ആ കാഴ്ച കളും കവിക്ക് നഷ്ടമാകും. മഞ്ഞുതുള്ളിയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിൽ തന്റെ കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെട്ടതുപോലെ
തോന്നും എന്ന് കവി പറയുന്നു. ഇതിനാലാണ് മഞ്ഞുതുള്ളിയോട് സ്വർഗത്തിലേയ്ക്ക് പോക രുതേ എന്ന് കവി പറയുന്നത്.

മഞ്ഞുതുള്ളി Notes Question Answer Class 6 Kerala Padavali Chapter 10

ശബ്ദഭംഗി
Question 1.
അത്രമേൽ ശ്വേതങ്ങളെത്രമേൽ ശീതങ്ങ ഇത്രമേൽ തങ്ങൾ നിങ്ങളെല്ലാം.
അടിവരയിട്ട പദങ്ങളുടെ പ്രത്യേകതയെന്ത്? ഇവ കവിതയ്ക്ക് എങ്ങനെ ഭംഗി നൽകുന്നു? ചർച്ച ചെയ്യുക.
Answer:
ശ്വേതം, ശീതം, പൂതം എന്നീ പദങ്ങൾ മഞ്ഞു തുള്ളിയുടെ സൗന്ദര്യം വർണ്ണിക്കാനാണ് കവി ഉപയോഗിച്ചിരിക്കുന്നത്. മഞ്ഞുതുള്ളി വെളു ത്തതും, തണുപ്പുള്ളതും പരിശുദ്ധവുമാണ് എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്. അക്ഷര ങ്ങളുടെ ആവർത്തനം കവിതയുടെ ശബ്ദഭംഗി വർധിപ്പിക്കുന്നു.

അക്ഷരങ്ങളുടെ ആവർത്തനംകൊണ്ട് ശബ്ദ ഭംഗി കൈവന്ന മറ്റു ചില കവിതകളിലെ വരികൾ
പയ്യിനെക്കാലേ കറന്നീടുമമ്മതൻ
മെയ്യിൻ വലംവശം ചാരനിൽപ്പു
കോടാലി കൈയിലെടുത്തു മെല്ലെയൊട്ടും
കോടാതെ തഞ്ചത്തിൽ താണുനിന്നു.
വാടാതെ കോടാലികൊണ്ടാരു താമസം
കൂടാതെ വെട്ടി മഹീതലത്തിൽ. (മകന്റെ മായാജാലം)

ആസ്വദാനക്കുറിപ്പ് തയ്യാറാക്കാം
മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ മഞ്ഞുതുള്ളി എന്ന കവിതയിൽ പ്രഭാതത്തിൽ പ്രകൃതി നമുക്ക് നൽകുന്ന സൗഭാഗ്യങ്ങളെ സ്തുതിക്കുകയാണ് കവി. മഞ്ഞുതുള്ളിയുടെ നൈർമ്മല്യവും ലാവണ്യവും ശീതളസ്പർശ വുമെല്ലാം ഹൃദയഹാരിയാണ്. ഞങ്ങളെ കൈവിട്ടു സ്വർഗത്തിലേക്കു പോകല്ലേ എന്നു കവി മഞ്ഞുതുള്ളിയോട് അപേക്ഷിക്കുന്നുണ്ട്. ദൈവത്തിന്റെ കാരുണ്യകന്ദളങ്ങൾ, ശ്വേതം, ശീതം, പൂതം എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ കവി മഞ്ഞുതുള്ളിക്കു നൽകുന്നുണ്ട്. സൂര്യ പ്രകാശത്തെ തന്നിലേക്ക് സ്വീകരിച്ച് മഴവില്ലാക്കി മഞ്ഞു തുള്ളി പ്രസരിപ്പിക്കുന്നതും മഹാന്മാർ ലോകനന്മയ്ക്കുള്ള ദർശനങ്ങൾ സ്വയം ആവാ ഹിച്ച് അന്യർക്ക് പകർന്നു നല്കുന്നത് ഒരു പോലെയാണ്. മഞ്ഞുതുള്ളി സ്വയം അലിഞ്ഞി ല്ലാതാകുന്നത് പോലെ അവർ മറ്റുള്ളവർക്കായി സ്വയം അലിഞ്ഞു ഇല്ലാതാ കുന്നു. മഞ്ഞുതുള്ളി യുടെ സൗന്ദര്യം എന്നും കണ്ടുകൊണ്ടിരിക്കാൻ കവി ആഗ്രഹിക്കുന്നു. വിൺമങ്ക ഭൂമിയ്ക്ക് ചാർത്തികൊടുത്ത ഈ നിധി കാണുന്നവർക്ക് മറ്റുള്ളതെല്ലാം നിസ്സാരമായ സമ്പത്തായി തോന്നും എന്ന് കവി പറയുന്നു.

Leave a Comment