മഞ്ഞുതുള്ളി Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and മഞ്ഞുതുള്ളി Manjuthulli Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Manjuthulli Summary

Manjuthulli Summary in Malayalam

മഞ്ഞുതുള്ളി Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
മഞ്ഞുതുള്ളി Summary in Malayalam Class 6 1
മലയാളഭാഷയിലെ പ്രമുഖ കവിയും പണ്ഡിത നുമായിരുന്ന മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ. 1877 ജൂൺ 6ന് ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ ജനിച്ചു. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ആധുനിക കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ സാഹിത്യ ചരിത്രകാരൻ, ഭാഷാഗവേഷകൻ, അധ്യാപകൻ, തഹസീൽദാർ, മുൻസിഫ് എന്നീ നിലകളിൽ ഉള്ളൂർ പേരെടു ത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1937-ൽ തിരുവിതാംകൂർ രാജഭരണ കൂടം ഉള്ളൂരിന് മഹാകവി ബിരുദം നൽകി. കൊച്ചി മഹാരാജാവ് കവിതിലകൻ പട്ടവും കാശി വിദ്യാപീഠം സാഹിത്യ ഭൂഷൺ ബിരുദവും സമ്മാനിച്ചു. ഇതു കൂടാതെ വീരശൃംഖല, റാബു സാഹിബ്, സ്വർണ്ണ ഘടികാരം, കേരളതിലകം തുടങ്ങിയ ബഹുമതികളും ലഭിച്ചിട്ടുണ്ട്. ഉമാകേരളം (മഹാകാവ്യം), കേരള സാഹിത്യ ചരിത്രം, കർണ്ണഭൂഷണം, പിങ്ഗള, ഭക്തിദീപിക, ഒരു മഴത്തുള്ളി, ചിത്രശാല, താരാഹാരം, തരംഗിണി തുടങ്ങിയവ പ്രധാന കൃതികളാണ്. 1949 ജൂൺ 15 നു അന്തരിച്ചു.

മഞ്ഞുതുള്ളി Summary in Malayalam Class 6

കവിതാസാരം

പോകൊല്ലേ! പോകൊല്ലേ! ഞങ്ങളെ വിട്ടു
………………………………………………….
ഇത്രമേൽ തങ്ങൾ നിങ്ങളെല്ലാം.

മഹാകവി ഉള്ളൂരിന്റെ കവിതയാണ് മഞ്ഞുതുള്ളി. പ്രഭാതത്തിൽ പ്രകൃതി നമുക്ക് നൽകുന്ന സൗഭാഗ്യങ്ങളെ സ്തുതിക്കു കയാണ് കവി. ഞങ്ങളെ കൈവിട്ടു നിങ്ങൾ സ്വർഗത്തിലേക്കു പോകല്ലെയെന്ന് കവി മഞ്ഞുതുള്ളിയോട് അപേക്ഷിക്കുകയാണ്. മഞ്ഞുതുള്ളികൾ അണിഞ്ഞ പുല്ലുകൾ രത്നകിരീടം അണിഞ്ഞ് റാണിമാരെ പോലെ ശോഭിക്കുകയാണ്. (പുൽത്തലപ്പിൽ തിളങ്ങുന്ന മഞ്ഞുതുള്ളിയുടെ സൗന്ദര്യം ആണിവിടെ കവി വർണ്ണിച്ചിരിക്കുന്നത്.) ഇത്രമാത്രം മഞ്ഞുതുള്ളികൾ വന്നിരിക്കുന്നതിനാൽ പുഷ്പ ങ്ങൾ ആനന്ദബാഷ്പവും പുഞ്ചിരിയും ചൊരിയുകയാണ്. താഴ്ന്നവരോട് (പുല്ലുകളെ ആണിവിടെ താഴ്ന്നവർ എന്ന് സൂചിപ്പിക്കുന്നത് . കാണിക്കുന്നവർ ഭൂമിയിൽ വേറെ ആരാണുള്ളത്? രാത്രിയിൽ വന്നു ചേരുന്ന നിങ്ങൾ ഈശ്വര കാരുണ്യ ത്തിന്റെ നാമ്പുകളാണ്. നിങ്ങളുടെ ലാവണ്യവും ശീതള സ്പർശവും പരിശുദ്ധിയും ഹൃദയഹാരിയാണ്.
മഞ്ഞുതുള്ളി Summary in Malayalam Class 6 2

എന്തിനിത്ര പെട്ടെന്നു പോകുന്നു? ഞങ്ങൾക്ക്
……………………………………………………….
കിന്നരനാഥൻ തൻ. ക്ഷുദ്രവിത്താ

നിങ്ങൾ എന്തിനാണ് ഇത്ര പെട്ടെന്ന് പോകുന്നത്? നിങ്ങളുടെ സൗന്ദര്യം നിങ്ങൾക്ക് കണ്ടുകൊണ്ടിരി ക്കണം. ഞങ്ങളുടെ കണ്ണുകൾക്കുള്ള ഈ മനോഹ രമായ കാഴ്ച ഇല്ലാതാക്കല്ലേ എന്ന് കവി മഞ്ഞു തുള്ളിയോട് അപേക്ഷിക്കുകയാണ്. രാത്രിയിൽ ഉറങ്ങി പ്പോയതു കൊണ്ടാണ് നേരത്തെ വന്നു ചേരാൻ കഴി യാതിരുന്നതെന്ന് കവി മഞ്ഞുതുള്ളിയോട് പറയുന്നു. നിങ്ങൾക്ക് അതിഥി സൽക്കാരം നൽകാൻ
വൈകിയ തോർത്ത് ഇപ്പോഴും ദുഃഖമുണ്ട്. ഇപ്പോൾ വന്നു ചേർന്ന ഞങ്ങളും പൂജയ്ക്കായിട്ടുള്ള ജലം നിങ്ങളും പുല്ലും പൂവും ആതിഥേയരും ആയിരിക്കുന്നു. സൂര്യ പ്രകാശത്തെ തന്നിലേക്ക് സ്വീകരിച്ച് സപ്ത വർണ്ണ ങ്ങൾ നിറഞ്ഞ മഴവില്ലാക്കി മറ്റുള്ളവരിലേക്ക് പ്രസരിപ്പി ക്കുകയാണ് മഞ്ഞുതുള്ളി, മഞ്ഞുതുള്ളിയാകുന്ന ഈ മനോഹരമുത്തുകൾ ഏതു ദേവതയാണ് ആകാശത്തു നിന്ന് ഇങ്ങനെ വാരിവിതറിയത്? ഏതു ദേവതയാണി മനോഹരമായ അലങ്കാരങ്ങൾ ഭൂമിക്ക് പുത്തനായ ചാർത്തിയത് എന്നോർത്ത് കവി ഇവിടെ അത്ഭുത പ്പെടുന്നു. ഈ നിധി കാണുന്നവർക്ക് മറ്റുള്ളതെല്ലാം നിസ്സാരമായ സമ്പത്തായി തോന്നും എന്ന് കവി പറയുന്നു.

പദപരിചയം
നാകം – സ്വർഗം
കലമുടി – രത്നം പതിച്ച കിരീടം
മുടി – കിരീടം
ചൂടിന – അണിഞ്ഞ
സൂനങ്ങൾ – പൂക്കൾ
നിർഭരം – നിറഞ്ഞ, പെരുകിയ
ബാഷ്പം – കണ്ണുനീർ
ആനന്ദബാഷ്പം – ആനന്ദ കണ്ണുനീർ
ആർദ്രത – അലിവ്, നനവ്
രാവ് – രാത്രി
മേളിക്കുക – യോജിക്കുക
കന്ദം – മൂലം, അടിസ്ഥാനം
കാരുണ്യകന്ദം – കാരുണ്യത്തിന്റെ മുഖം
ശ്വേതം – വെളുത്ത
ശീതം – തണുത്ത
പൂതങ്ങൾ – ശുദ്ധിയുള്ളവ
വന്ധ്യം – ഫലമില്ലാത്തത
ആതിഥ്യം – അതിഥിസൽക്കാരം
നിദ – ഉറക്കം
ആധി – ഭയം, പേടി
ആഗതര – വന്നുചേർന്നവൾ
ആർഘ്യം – പൂജയ്ക്കായിട്ടുള്ള ജലം
ആതിഥേയ – അതിഥി സൽക്കാരം ചെയ്യുന്ന
സ്വച്ഛം – ശുദ്ധമായ
മെയ്യ് – ശരീരം
ഒളി – ശോഭ
നറുമുത്ത് – മനോഹരമായ മുത്ത്
വാനിൽ – ആകാശത്തിൽ
മഞ്ജു – മനോഹരം
വിൺമക – ദേവസ്ത്രീ
കിന്നരനാഥൻ – കിന്നരന്മാരുടെ നാഥൻ
ക്ഷുദ്രം – നീചമായത്
വിരതം – ധനം

മഞ്ഞുതുള്ളി Summary in Malayalam Class 6

പര്യായം
മഞ്ഞ് – തുഷാരം, ഹിമം
ചുമ്ല് – തൃണം, അർജുനം
സൂനം – പുഷ്പം, പൂവ്
പുഞ്ചിരി – സ്മിതം, ഹസിതം
രാവ് – രാത്രി, നിശ
ശ്വേതം – ശുദ്രം, വെളുപ്പുനിറം
ശീതം – തണുപ്പ്, ശൈത്യം
നിദ – ശയനം, സുഷിപ്തി
വാന് – ആകാശം, ഗഗനം
ഭൂമി – ധര, ധരണി
വിത്തം – ധനം, സമ്പത്ത്

പിരിച്ചെഴുതുക
സൂനങ്ങൾ – സൂനം + കൾ
രാവിൽ – രാവ് + ഇത്
മെയ്യൊളി – മെയ്യ് + ഒളി
വാരിത്തൂകി – വാരി + തൂകി

വിഗ്രഹിക്കുക
മഞ്ഞുതുള്ളി – മഞ്ഞിന്റെ തുള്ളി
കാരുണ്യകന്ദളങ്ങൾ – കാരുണ്യത്തിന്റെ കന്ദളങ്ങൾ
മഞ്ജുഭൂഷകൾ – മഞ്ജുവായ ഭൂഷകൾ
കിന്നരനാഥൻ – കിന്നരന്മാരുടെ നാഥൻ
ക്ഷുദ്രവിത്തം – ക്ഷുദ്രമായ വിത്തം

Leave a Comment