വിക്ടോറിയാ വെള്ളച്ചാട്ടം Notes Question Answer Class 6 Kerala Padavali Chapter 12

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 5 Chapter 12 വിക്ടോറിയാ വെള്ളച്ചാട്ടം Victoria Vellachattam Notes Questions and Answers Pdf improves language skills.

Victoria Vellachattam Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 5 Chapter 12 Victoria Vellachattam Question Answer

Class 6 Malayalam Victoria Vellachattam Notes Question Answer

വായിക്കാം പറയാം
Question 1.
തീവണ്ടിയാത്രയ്ക്കടിയിലെ അനുഭവം എന്താ യിരുന്നു?
Answer:
നല്ല നിലാവുള്ള രാത്രിയിൽ ഒരു ട്രെയിൻ യാത്ര യിലായിരുന്നു പൊറ്റെക്കാട്ട്. തീവണ്ടി ലിവി ങ്സ്റ്റൺ റെയിൽവേ സ്റ്റേഷനപ്പുറത്തുള്ള സാംബ സിപ്പാലം കടക്കുമ്പോഴാണ് അദ്ദേഹം അർഫർലോങ് ദൂരത്തായി വിക്ടോറിയാ വെള്ള ച്ചാട്ടത്തിന്റെ ഒരു ഭാഗം ആദ്യമായി കണ്ടത്. ജല പാതത്തിന്റെ ആരവം അതിനും കുറെ മുമ്പുതന്നെ അദ്ദേഹം കേട്ടു തുടങ്ങിയിരുന്നു. നിലാവിൽ പാൽക്കുടം മറിക്കുന്നതു പോലെയാണ് ആ കാഴ്ച എന്നാണദ്ദേഹം വിശേഷിപ്പിക്കുന്നത്. തീവണ്ടി അൽപ്പം കൂടി മുന്നോട്ടു പോയപ്പോൾ ആ കാഴ്ച മറഞ്ഞുപോവുകയും ചെയ്തു.

Question 2.
ജൂൺ-ജൂലൈ മാസങ്ങളിലാണ് വിക്ടോറിയാ വെള്ളച്ചാട്ടം സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല കാലം എന്നു പറയാൻ കാരണമെന്ത്?
Answer:
ജൂൺ-ജൂലൈ മാസങ്ങളിലാണ് വിക്ടോറിയാ വെള്ളച്ചാട്ടം സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല കാലം എന്ന് പൊറ്റെക്കാട്ട് പറയുന്നു. മഴമാറി നദി നിറഞ്ഞ ആകാശം തെളിഞ്ഞു നിൽക്കുന്ന കാല മായതിനാൽ ഈ സമയത്തു വ്യക്തമായി. വെള്ള ച്ചാട്ടം കാണാം. ഏപ്രിൽ-മെയ് മാസങ്ങളിലാണ് വെള്ളച്ചാട്ടം വലുപ്പം കൊണ്ടും, ശക്തികൊണ്ടും ഊർജ്ജസ്വലത കൊണ്ടും ഉഗ്രരൂപിയാകുന്നതെ ങ്കിലും ഈ സമയത്തു നീരാവിയുടെ കനത്ത മൂടു പടം സന്ദർശകരുടെ കാഴ്ചയെ മറയ്ക്കുന്നത് കൊണ്ട് ഒരു നരച്ച അന്തരീക്ഷമല്ലാതെ മറ്റൊന്നും കാണാൻ കഴിയില്ല.

വിക്ടോറിയാ വെള്ളച്ചാട്ടം Notes Question Answer Class 6 Kerala Padavali Chapter 12

Question 3.
ഡേവിഡ് ലിവിങ്സ്റ്റന്റെ പ്രതിമയെ വർണിച്ചത് എങ്ങനെ?
Answer:
ചെകുത്താന്റെ കുത്തിത്തിരിപ്പ് എന്ന വെള്ളച്ചാട്ട ത്തിന്റെ എതിർഭാഗത്തു കരയിൽ പടർന്നു പന്ത ലിച്ചു നിൽക്കുന്ന കാട്ടുമരങ്ങൾക്കിടയിലാണ് ഡേവിഡ് ലിവിങ്സ്റ്റന്റെ പ്രതിമ സ്ഥാപിച്ചിരിക്കു ന്നത്. ലിവിങ്സ്റ്റൺ, തലയിൽ മഞ്ഞുതൊപ്പിയും കൈയിൽ ഊന്നിപ്പിടിച്ച് മുളവടിയുമായി വെള്ള ച്ചാട്ടത്തെ അത്ഭുതത്തോടെ നോക്കുന്ന മട്ടിലാണ് ആ പ്രതിമ ഉണ്ടാക്കിയിരിക്കുന്നത്.

Question 4.
നദി ഉയർന്ന കുന്നിൽ നിന്നോ പാറക്കെട്ടിൽ നിന്നോ പെട്ടെന്നു കീഴ്പ്പോട്ടു ചാടുകയല്ല ചെയ്യു ന്നത്, സമതലത്തിലൂടെ പ്രവഹിച്ചുകൊണ്ടി രിക്കെ ഗംഭീരമായൊരു പാറപ്പിളർപ്പിലേക്കു വഴുതി വീഴുകയാണുണ്ടായത്. ഇതുപോലെ സഞ്ചാരി വിവരിക്കുന്ന മറ്റു കാഴ്ചകൾ കണ്ടെത്തി പറയു
Answer:
നല്ല നിലാവുള്ള ഒരു രാത്രിയിൽ, ഞാൻ സഞ്ചരി ച്ചിരുന്ന തീവണ്ടി ലിവിങ്സ്റ്റൺ റെയിൽവേ സ്റ്റേഷ നപ്പുറത്തുള്ള സംബസിപ്പാലം കടക്കുമ്പോഴാണ് വിക്ടോറിയാ വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗം ആദ്യ മായി ദർശിച്ചത്. ജലപാതത്തിന്റെ അനുസ്യൂത മായ ആരവം കുറെ മുമ്പുതന്നെ കേട്ടു തുടങ്ങി യിരുന്നു. തീവണ്ടി പാലം കയറിയപ്പോൾ, പടി ഞ്ഞാറു ഭാഗത്ത് അരഫർലോങ് അകലെയായി, നിലാവിൽ പാൽക്കുടം മറിക്കുമ്പോഴുള്ള ഒരു കാഴ്ച.

വെള്ളച്ചാട്ടത്തിനു നിദാനമായ പിളർപ്പിന്റെ വക്കിൽ കിടക്കുന്ന തുരുത്തകൾ അനർഗളമായി വരുന്ന ജലപ്രവാഹത്തെ നാലായി മുറിക്കുകയും, അങ്ങനെ വിശാലമായ ഒരൊറ്റ ജലപാതത്തിനും പകരം നാലു വെള്ളച്ചാട്ടങ്ങൾ ഉണ്ടായിത്തീരു കയും ചെയ്യുന്നു.

353 അടി ഉയരത്തിൽ നിന്ന് എത്രയോ ആയിരം കുതിരശക്തിയോടെ താഴത്തെ പാതാളപ്പിളർപ്പി ലേക്കു പതിക്കുന്ന ജലത്തിന്റെ സമ്മർദ്ദത്തിൽ നിന്നു തള്ളിയുയരുന്ന നീർക്കണങ്ങളുടെ നിര ന്തരപടലങ്ങൾ ആകാശത്തിൽ ഉയർന്ന് വീണ്ടും മഴപോലെ മറുഭാഗത്തെ ഈ കാടുകളിൽ ചിതറി വീണു കൊണ്ടേയിരിക്കുന്നു.

നാലു വെള്ളച്ചാട്ടങ്ങളിൽ നിന്നുമുള്ള വെള്ളം മുഴു വനും ഒന്നായി തിളച്ചു മറിഞ്ഞു നുരച്ചിരമ്പി ക്കൊണ്ടു താഴെ വിശാലമായ ഒരു കൊട്ടത്ത ത്തിൽ വന്നു ചേരുന്നു.

വീഴ്ചപറ്റിയ സാംബസി നദി തലച്ചുറ്റലോടെ വായിൽ നുരപ്പിണ്ഡവുമായി കിടന്നു മുരളുന്നു. എങ്ങോട്ടു നീങ്ങണമെന്നറിയാതെ വിരളുന്നു. ഒടു വിൽ മെല്ലെ ഒരു നാഗത്തെപ്പോലെ മുമ്പിൽ അളയിലേക്ക് ഇഴഞ്ഞു പോവുകയും ചെയ്യുന്നു.

വർണനയുടെ ഭംഗി
Question 1.
“വീഴ്ചപറ്റിയ സാംബസി നദി തലച്ചുറ്റലോടെ വായിൽ നുരപ്പിണ്ഡവുമായി കിടന്നു മുരളുന്നു.
എങ്ങോട്ടു നീങ്ങണമെന്നറിയാതെ വിരളുന്നു. ഒടു വിൽ മെല്ലെ ഒരു നാഗത്തെപ്പോലെ മുമ്പിൽ അളയിലേക്ക് ഇഴഞ്ഞു പോവുകയും ചെയ്യുന്നു”. ഈ വർണനയുടെ സവിശേഷത ചർച്ച ചെയ്തു.
Answer:
വിക്ടോറിയ വെള്ളച്ചാട്ടം നേരിൽ കണ്ട് അനു ഭവം കാവ്യാത്മകമായ രീതിയിൽ വായനക്കാരുടെ മനസ്സിൽ വരച്ചിടുന്ന ഒരു വർണ്ണനയാണിത്. ഉയ രത്തിൽ നിന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ തലച്ചുറ്റി വായിൽ നുരയും പതയുമായി മുരളുന്ന ഒരു പാമ്പിനോടാണ് പൊറ്റെക്കാട് ഇവിടെ സാംബസി നദിയെ ഉപമിക്കുന്നത്. ഉയരത്തിൽ നിന്ന് വീഴുന്ന വെള്ളച്ചാട്ടം പാറകളിൽ തട്ടി നുരയും പതയുമായി രൂപം മാറുന്ന ചിത്രം ഈ വർണനയിലൂടെ നമ്മുടെ മനസ്സിൽ തെളിയുന്നു. പിന്നീട് പതുക്കെ പാറകളുടെ ഇടയിലേക്ക് ഒഴു കിപ്പോകുന്ന നദിയുടെ ചലനത്തെ ഒരു പാമ്പ് മാള ത്തിലേക്ക് ഇഴഞ്ഞു പോകുന്നതുമായാണ് ഉപമി ക്കുന്നത്. ഇത്തരം വർണ്ണനകളിലൂടെ നാം നേരിട്ട് കാണാത്ത വെള്ളച്ചാട്ടത്തിന്റെ രൂപത്തെയും ഗതി യെയും നമുക്ക് പരിചിതമായ കാഴ്ചകളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുകയാണ് പൊറ്റ ക്കാട്. കാഴ്ചയുടെ മാസ്മരികത നേരിട്ടനുഭവി ക്കുന്ന ഒരനുഭൂതി വായനക്കാരിൽ സൃഷ്ടിക്കാൻ ഇത്തരം വർണ്ണനകളിലൂടെ അദ്ദേഹത്തിന് കഴി യുന്നു.

Question 2.
ചിത്രത്തിലെ ദൃശ്യം വിവരിച്ചുകൊണ്ട് നിങ്ങൾ നേരത്തേ എഴുതിയ വർണന സൂചകങ്ങൾ ഉപ യോഗിച്ച് വിലയിരുത്തു. വർണനകൾ വിലയി രുത്താൻ എന്തെല്ലാം സൂചകങ്ങൾ ഉപയോ ഗിക്കാം?
സൂചകങ്ങൾ
• യോജിച്ച പദപ്രയോഗം
• വിശദാംശങ്ങൾ ചേർക്കണം
• പരിചിതമായ വസ്തുക്കളുമായി താരതമ്യം
• വായനക്കാരന്റെ മനസ്സിൽ ഒരു ചിത്രം രൂപ പ്പെടണം.
സൂചകങ്ങൾ വിലയിരുത്തി മെച്ചപ്പെടുത്തി എഴുതൂ.
Answer:
ഭൂമിയിലെ സ്വർഗം എന്നറിയപ്പെടുന്ന കാശ്മീരിലെ മനോഹരമായ ദാൽ തടാകത്തിന്റെ ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. കാശ്മീരിന്റെ കീരി ടത്തിലെ ആഭരണം എന്നാണ് ഈ തടാകം അറി യപ്പെടുന്നത്. തെളിഞ്ഞു നിൽക്കുന്ന നീലാകാശ ത്തിനു താഴെ മഞ്ഞിന്റെ പുതപ്പണിഞ്ഞു ഒരു കൊമ്പനാനയുടെ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന മലനിരകൾ. അവയ്ക്ക് താഴെ തടാ ക്കരയിലായി പച്ചയണിഞ്ഞു നിൽക്കുന്ന മരങ്ങ ളുടെ നീണ്ട നിര. തെളിഞ്ഞ വെള്ളത്തിൽ കുഞ്ഞോളങ്ങളു മായി ശാന്ത രൂപിണിയായ തടാകം ഒരു കണ്ണാടിപോലെ ചുറ്റുമുള്ള പ്രകൃതി യുടെ സൗന്ദര്യം തന്നിൽ പ്രതിഫലിപ്പിക്കുന്നു. തടാകക്കരയിലുള്ള പൂക്കളും ചെടികളും ഒരു പച്ച പരവതാനി വിരിച്ചപോലെ തോന്നിക്കുന്നു. തടാ കത്തിൽ കുഞ്ഞോളങ്ങൾ തീർത്തു കൊണ്ട് നീങ്ങുന്ന പല വർണ്ണങ്ങളിലുള്ള തോണികൾ. എല്ലാം കൊണ്ടും മനസ്സിനെ കുളിരണിയിക്കുന്ന മനോഹരമായ ഒരു ദൃശ്യമാണിത്

എഴുത്തുകാരന്റെ മനസ്സിലൂടെ
Quetsion 1.
• “ഈ നിരന്തരമായ തിരുവാതിര ഞാറ്റുവേല യിലെ ജലധാരയിൽ മരങ്ങളും വള്ളികളും സദാ തഴച്ചും പച്ചപ്പും പുഷ്പിച്ചും കാണ പ്പെടുന്നു”.
• “ഇതു കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് പമ്പാസരസ്സിനടുത്തു കാട്ടിൽ കണ്ട ശ്രീരാമ പാദമാണ്”.
ആഫ്രിക്കൻ അനുഭവം പങ്കുവയ്ക്കുമ്പോൾ എസ്.കെ.യെ ഇത്തരം ഓർമ്മകളിലൂടെ സഞ്ച രിക്കാൻ പ്രേരിപ്പിച്ച മനോഭാവം എന്തായി രിക്കും? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കാം.
Answer:
മുൻപ് കണ്ടതും അനുഭവിച്ചതുമായ അനുഭവങ്ങൾ നമ്മുടെ മനസ്സിൽ ചില ചിത്രങ്ങൾ രൂപപ്പെടുത്തി യിരിക്കും. അതിനു സമാനമായ അനുഭവങ്ങൾ വായിക്കുമ്പോൾ അത് നമ്മുടെ ഭാവനയിൽ തെളിഞ്ഞു വരുന്നു. ഇത് പോലെ ആളുകൾ ഇതിനു മുൻപ് കണ്ടിട്ടില്ലാത്ത കാഴ്ചകൾ അവർക്കു പരിചിതമായ കാഴ്ചകളോട് ബന്ധപ്പെ ടുത്തി വർണ്ണിക്കുന്ന ശൈലിയാണ് എസ്.കെ. സ്വീകരിച്ചിരുന്നത്.

വെളളച്ചാട്ടത്തിന്റെ ശക്തിയിൽ ഉയരുന്ന ജലക ണികകൾ നിർത്താതെ പെയ്യുന്നതിനെ തിരുവാ തിര ഞാറ്റുവേലയുമാണ് അദ്ദേഹം താരതമ്യം ചെയ്യുന്നത്. തിരുവാതിര ഞാറ്റുവേലയുടെ പ്രത്യേ കത തിരിമുറിയാതെ മഴപെയ്യും എന്നുള്ളതാണ്. ആളുകൾക്ക് പരിചിതമായ തിരുവാതി ഞാറ്റുവേ ലയിലൂടെയും,. ശ്രീരാമപാദത്തിലൂടെയും അപരി ചിതമായ വിക്ടോറിയ വെള്ളച്ചാട്ട കാഴ്ചകളെ എസ്.കെ. പരിചയപ്പെടുത്തുന്നു. ടെലിവിഷൻ പ്രചാരത്തിൽ വരുന്ന തിനു മുമ്പ്, ലോകം എന്നാൽ ഭൂപടത്തിൽ കാണുന്നതിനുപ്പുറം ഭാവ നയിൽ പോലും അധികമാർക്കും കാണുവാൻ കഴി യാതിരുന്ന കാലത്തു തന്റെ അനുഭവങ്ങൾ വായ നക്കാരുടെ മനസ്സിൽ എളുപ്പത്തിൽ പതിയാൻ എസ്.കെ.തിരഞ്ഞെടുത്ത ശൈലിയാണിത്.

വിക്ടോറിയാ വെള്ളച്ചാട്ടം Notes Question Answer Class 6 Kerala Padavali Chapter 12

ഞാൻ വെള്ളച്ചാട്ടമായപ്പോൾ
Question 1.
സാംബസി നദിയിലാണല്ലോ വിക്ടോറിയാ വെള്ളച്ചാട്ടമുളളത്. വിക്ടോറിയ വെള്ളച്ചാട്ട ത്തിന്റെ കഥ നദിയുടെ ആത്മഗതമെന്ന മട്ടിൽ എഴുതി അവതരിപ്പിച്ചു.
Answer:
ആത്മഗീതം

  • മറ്റൊരാളോട് പറയുന്ന ഭാഷണമല്ല ആത്മഗതം
  • അത് തന്നോടു തന്നെയുള്ള പറച്ചിലാണ്
  • മറ്റാരും കേൾക്കാനില്ലാത്തതു കൊണ്ട് തനിയെ പറയുന്നതുമല്ല.
  • ദീർഘമായ കഥപറച്ചിൽ ആത്മഗതമാവില്ല
  • വൈകാരികാംശം കൂടിയ ഒരു പ്രകാശനമാണ് ആത്മഗതം.
  • ആത്മകഥയും ആത്മഗതവും ഒന്നല്ല.

ഒരുപാട് നൂറ്റാണ്ടുകളായി എന്റെയീ യാത്ര തുട ങ്ങിയിട്ട്. സാംബസി നദിയായി ജന്മമെടുത്ത്, ഒരു പാട് കാഴ്ചകൾ കണ്ടു ഒഴുകിയൊഴുകി പാറയിടു ക്കുകളിലേക്കു ഒരു വെള്ളച്ചാട്ടമായി പതിച്ച്, അവിടെ നിന്ന് വീണ്ടുമൊഴുകി ഒഴുകി ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തുന്നത് വരെയുള്ള എന്റെ യാത്ര……… .എന്നെപോലെ എത്രയെത്ര വെള്ള ച്ചാട്ടങ്ങൾ ഈ ലോകത്തുണ്ടാവാം…………..
എങ്കിലും ഞാൻ തന്നെയാണ് എല്ലാത്തിലും മിക ച്ചതെന്ന് എന്നെ കാണാൻ വരുന്ന ആളുകൾ പറ യുന്നത് കേൾക്കാം…. അപ്പോൾ അഭിമാനം തോന്നും. എന്നെ കാണാൻ വരുന്നവർക്കെല്ലാം എന്നെ ഇഷ്ടമാണ്, കുട്ടികളും വലിയവരും എല്ലാം വരും. എനിക്കിഷ്ടമാണ്, അവർക്കു മുന്നിൽ പാറ യിടുക്കിലേക്കു ആഞ്ഞുപതിച്ചു നുരയും പതയു മായി മാറി വിസ്മയക്കാഴ്ചയൊരുക്കാൻ………. താവാം എന്റെ ജന്മലക്ഷ്യം.

വായിക്കാം, പങ്കുവയ്ക്കാം
Question  1.
എസ്.കെ.പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നെടുത്ത് നിങ്ങൾ ക്കിഷ്ടപ്പെട്ട ഭാഗം ക്ലാസിൽ വായിച്ചവതരിപ്പി ക്കുക. ഇഷ്ടപ്പെടാനുളള കാരണവും വിശദീക രിക്കുമല്ലോ.
Answer:
നൈൽ നദിയുടെ ഒരു ദ്വീപ് ഒഴുകിപ്പോകുന്ന കാഴ്ച ഞാൻ കണ്ടു. മരങ്ങളും ചെടികളും നിറഞ്ഞ സാമാന്യം വലിയ ഒരു തുരുത്ത് അങ്ങനെ താഴോട്ട് സഞ്ചരിക്കുന്നു. അതിൽ കുറേ നീർപ്പ ക്ഷികളും സവാരി ചെയ്യുന്നുണ്ട്. നൈൽ നദി ഇങ്ങനെ പൊങ്ങിക്കിടക്കുന്ന തുരുത്തുകൾ നിറ ഞ്ഞതാണ്. നെൽക്കരയുടെ അധികഭാഗവും ഇങ്ങനെ പൊങ്ങിക്കിടക്കുന്ന തുരുത്തുകൾ തുടർച്ചയായി തങ്ങിക്കിടക്കുന്ന ലഘുനിലങ്ങളത്. നൈൽ നദി, മാത്രമല്ല, ആഫ്രിക്കയിലെ പല തടാ കങ്ങളിലും ഇങ്ങനെ സസ്യനിർമ്മിതമായ ചങ്ങാ ടങ്ങൾ പൊങ്ങിക്കിടക്കുന്നുണ്ട്. നീർച്ചെടികളും പുല്ലും മണ്ണും ഒട്ടിച്ചേർന്നു ക്രമേണ വലുതായിവ രുന്ന ജലനിലങ്ങൾ. അവയിൽ വൃക്ഷങ്ങളും വളർന്നു തുടങ്ങുന്നു. വെള്ളത്തിന്റെ അടിയൊഴു ക്കിന്റെ കുത്തിത്തിരിപ്പും കാറ്റിന്റെ ശക്തിയും മൂലം ചിലപ്പോൾ ഈ കൃത്രിമനിലങ്ങൾ കരയിൽ നിന്നു ബന്ധം വേർപ്പെട്ട് തടാകത്തിലൂടെ അലഞ്ഞു തിരിഞ്ഞുകൊണ്ടിരിക്കും
(നൈൽഡയറി)

എസ്. കെ. പൊറ്റെക്കാടിന്റെ വിവരണം വായിക്കുമ്പോൾ ഒരു ചലച്ചിത്രം കാണുന്നപോ ലെയാണ് ദൃശ്യങ്ങൾ മനസ്സിൽ തെളിഞ്ഞു വരു ന്നത്. ഒരു മായക്കാഴ്ച കാണുന്നപോലെയാണ് ഈ ദൃശ്യം നമുക്ക് തോന്നുക. ഒഴുകി നടക്കുന്ന തുരുത്തും, അതിൽ ചെടികളും പക്ഷികളും മര ങ്ങളും………ഇത്തരം കാഴ്ചകളൊന്നും നമ്മുടെ നാട്ടിൽ കാണാറില്ലല്ലോ. നമ്മൾ കാണാത്ത കാഴ്ച കളും, അനുഭവങ്ങളും എത്ര മനോഹരമായാണ് അദ്ദേഹം വാക്കുകളിലൂടെ വരച്ചു കാണിക്കുന്ന ത്. ഒരുപക്ഷേ ഈ കാഴ്ച നേരിട്ട് കണ്ടാൽ പോലും ഇത്രയും സ്വാധീനം അത് നമ്മുടെ മന സ്സിലുണ്ടാക്കി’ എന്ന് വരില്ല.

Class 6 Malayalam Kerala Padavali Notes Unit 5 പ്രകൃതിഭാവങ്ങൾ
വിക്ടോറിയാ വെള്ളച്ചാട്ടം Notes Question Answer Class 6 Kerala Padavali Chapter 12 1
Question 1.
ഇവിടെ നൽകിയിരിക്കുന്ന ഈ മനോഹരമായ ദൃശ്യം വർണ്ണിച്ചെഴുതു.
Answer:
കാശ്മീരിലെ മനോഹരമായ ദാൽ തടാകത്തിന്റെ ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. കാശ്മീ രിന്റെ കിരീടത്തിലെ ആഭരണം എന്നാണ് ഈ തടാകം അറിയപ്പെടുന്നത്. തെളിഞ്ഞ നീലാകാശത്തിനു താഴെ മഞ്ഞണിഞ്ഞു നിൽക്കുന്ന മലനിരകൾ. അവയ്ക്ക് താഴെ തടാകക്കരയിലായി ഹരിതഭംഗിയാർന്നു നിൽക്കുന്ന മരങ്ങൾ. തെളിഞ്ഞ വെള്ളത്തിൽ കുഞ്ഞോളങ്ങളുമായി ശാന്തരൂപിണിയായ തടാകം എന്നിവ നമുക്ക് കാണാം. തടാകക്കരയിലുള്ള പൂച്ചെടികൾ ഈ കാഴ്ചയ്ക്ക് സൗന്ദര്യം വർധിപ്പിക്കുന്നു. പ്രകൃതി നമുക്കായി ഒതുക്കിയിട്ടുള്ള ഈ മനോഹരമായ ദൃശ്യവിരുന്നിന് മാറ്റ് കൂട്ടുന്നതാണ് തടാകത്തിലെ ചന്ത മേറിയ വർണ്ണങ്ങൾ നിറഞ്ഞ കൊച്ചുബോട്ടുകളും എല്ലാം കൊണ്ടും മനസ്സിനെ കുളിരണിയിക്കുന്ന മനോഹരമായ ഒരു ദൃശ്യമാണിത്.

വിക്ടോറിയാ വെള്ളച്ചാട്ടം Notes Question Answer Class 6 Kerala Padavali Chapter 12

Question 2.
നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു യാത്രാവിവരണം കത്താക്കുക.
Answer:

ആഗ
8/8/2023

പ്രിയപ്പെട്ട അനുവിന്,
ഞാനീ കത്തെഴുതുന്നത് ആഗ്രയിലെ യമുനാ നദി യുടെ തീരത്തുള്ള ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിന്റെ ഉദ്യാനത്തിൽ നിന്നാണ്. നിനക്ക് അതിശയം തോന്നുന്നുണ്ടാവും. കഴിഞ്ഞ ആഴ്ച യാണ് ഞാൻ ഡൽഹിയിലുള്ള അമ്മാവന്റെ അരി കിലെത്തിയത്.

താജ്മഹൽ എന്ന വെണ്ണക്കൽ കൊട്ടാരം ഷാജ ഹാൻ ചക്രവർത്തി തന്റെ പ്രിയതമയ്ക്ക് തീർത്ത സ്മാരകം. പ്രസിദ്ധ ശില്പി ഉസ്താദ് ഈസ് ഈ ശില്പത്തിന് രൂപകല്പന നടത്തിയത്. താജ്മഹ ലിന്റെ കവാടം തന്നെ അതിശയിപ്പിക്കുന്നതാണ്. പച്ചപ്പട്ട് വിരിച്ച പുൽമൈതാനം നിർത്താതെ മഴചൊരിയുന്ന ഫൗണ്ടനുകൾ, തടാകത്തിന്റെ തീരത്ത് ബൈപ്രസ് മരങ്ങൾ.

ഇരുപതിനായിരം ജോലിക്കാർ 30 വർഷം കൊണ്ട് പണിതീർത്ത മഹാസൗധം സ്വർണ്ണ വിളക്കും വെള്ളിമെഴുകുതിരിക്കാലുകളും പതിച്ച കൊട്ടാരം, കാവൽക്കാരെപ്പോലെ തലയുയർത്തി നിൽക്കുന്ന നാല് മിന്നാരങ്ങൾ, എത്ര എഴുതിയാലും മതിവ രില്ല.

കത്തിനോടൊപ്പം ഇതിന്റെ ഫോട്ടോയും ഞാൻ അയയ്ക്കുന്നു. ഈ മനോഹരമായ ദൃശ്യം നിന്റെ കണ്ണുകൾക്ക് വേഗം അനുഭവമാകട്ടെയെന്ന് ആശംസിച്ചുകൊണ്ട് കത്ത് നിർത്തുന്നു

സസ്നേഹം
(ഒപ്പ്)
അജുഷ

To,
അനുമോൾ
ക്ലാസ് 5 ബി
ജി.എച്ച്. എസ്. തൃക്കോതമംഗലം
തൃക്കോതമംഗലം പി.ഒ
പുതുപ്പള്ളി
കോട്ടയം
മിൻ : ……………………….

Question 3.
ശില്പിയെ അഭിനന്ദിച്ചു കൊണ്ടുള്ള കത്ത് തയ്യാ റാക്കാം

ഡൽഹി
8/8/2023

സുഹൃത്തേ,

അപ്രതീക്ഷമായിക്കിട്ടിയ ഒരു യാത്രവേളയിലാണ്, ആഗ്ര സന്ദർശിക്കാനുള്ള ഭാഗ്യം കിട്ടിയത്. യമുനാ നദീതീരത്ത് സ്ഥിതിചെയ്യുന്ന ലോകാത്ഭുതങ്ങ ളിൽ ഒന്നായ താജ്മഹൽ കണ്ട് ഞാൻ അമ്പരന്നു
പോയി.

മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പ്രിയ തമയുടെ ഓർമ്മയ്ക്കായി തീർത്ത അനശ്വര ശില്പം അതുതന്നെ താജ്മഹൽ. വെണ്ണക്കല്ലിൻ നിർമ്മിച്ച ആദ്യ ശില്പം അങ്ങയുടെ ഭാവനയിൽ ചിറകു വിരിച്ചതാണ്.

കുംഭഗോപുരങ്ങളും സ്വർണ്ണ മകുടങ്ങളും ആ സൗധത്തിന് മോടി കൂട്ടുന്നു. യമുനാ നദിയുടെ കണ്ണീർച്ചാലുകളിൽ പ്രതിബിംബിക്കുന്ന ഈ മനോഹരശില്പം തീർച്ചയായും അങ്ങയുടെ കര വിരുത് തെളിയിക്കുന്നു. ഉസ്താദ് ഈസ -അങ്ങ് മഹാ നായ ശില്പിതന്നെ. ഈ ലോകം അങ്ങേയ്ക്ക് പ്രണാമങ്ങൾ അർപ്പിക്കുന്നു. ഒപ്പം അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളും.

സ്നേഹത്തോടെ,
അജു

To
Mr. ഉസ്താദ് ഈസ
ശില്പി
താജ്മഹലിന് സമീപം
ആഗ

Leave a Comment