Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 5 Chapter 14 പുഴ Puzha Notes Questions and Answers Pdf improves language skills.
Puzha Class 6 Notes Questions and Answers
Class 6 Malayalam Kerala Padavali Notes Unit 5 Chapter 14 Puzha Question Answer
Class 6 Malayalam Puzha Notes Question Answer
വായിക്കാം പറയാം
Question 1.
കുട്ടിക്കാലത്ത് ലേഖകൻ കല്ലായിപ്പുഴുയുടെ കര യിൽ കണ്ട കാഴ്ചകൾ എന്തെല്ലാം?
Answer:
പുഴവക്കത്തായിരുന്നു ലേഖകൻ താമസിച്ചിരുന്നത്. നദീതീരത്ത് നിറയെ മരപ്പാണ്ടികശാലകൾ ഉണ്ടാ യിരുന്നു. അവിടെ ലക്ഷങ്ങളുടെ കച്ചവടം നടന്നി രുന്നു. ഇടയ്ക്കിടയ്ക്ക് പുഴയിലേക്ക് കൊലക്കയർ നീട്ടിയതുപോലെ വെള്ളപ്പരപ്പിലേക്ക് ആരവം പുറ പ്പെടുവിച്ചിറങ്ങുന്ന തടിച്ച് ഇരുമ്പ് ചങ്ങലകളുടെ കൊക്കകൾ മരത്തടികളെ തൂക്കിയെടുത്ത് ഈർച്ച മില്ലുകളിലെ വാ തുറന്ന പല്ലുകളുള്ള ബാൻഡ് സോവിലേക്ക് തള്ളിവെക്കുന്നു. പുഴയ്ക്കരികിൽ അട്ടിയട്ടിയായി വച്ചിരിക്കുന്ന മരത്തടികൾ, അവി ടെയെല്ലാം ചതുപ്പ് നിലമാണ്. മണ്ണിൽ നിറയെ പുറ്റുകൾ. അവയെ നീരോളങ്ങൾ തഴുകുന്നു. അവ യ്ക്കിടയിലൂടെ ഞണ്ടുകൾ ഓടി കളിക്കുന്നു. പെൺകുട്ടികളും ആൺകുട്ടികളും കട്ടപ്പാരകളും കൊട്ടയുമായി മരത്തിന്റെ പുറം തൊലികൾ അടർത്തിയെടുത്ത് ഭക്ഷണത്തിനുള്ള വക തേടുന്നു. ഇതെല്ലാമാണ് കുട്ടിക്കാലത്ത് ലേഖകൻ കല്ലായി പുഴയുടെ കരയിൽ കണ്ട കാഴ്ചകൾ.
Question 2.
ഈർച്ചമില്ലിലേക്ക് തടി കൊണ്ടുവരുന്ന രംഗം ആവിഷ്കരിച്ചതെങ്ങനെ?
Answer:
മുതിർന്നവർ മരത്തടികൾ ‘യാ അള്ളാ’ പാടി മുട്ടോളം വെള്ളത്തിൽ നിന്ന് തോളിൽ കയറ്റുന്നു. ഈർച്ചമില്ലുകളുടെ ചക്രവാളിന് ഭക്ഷണം നൽകു ന്നതുപോലെ മരത്തടികൾ വച്ചുകൊടുക്കുന്നു. പുഴ യുടെ ഇരുഭാഗത്തും പന്തം കെട്ടി മരത്തടികളെ വെള്ളത്തിൽ തടവിലാക്കുന്നു. ഇങ്ങനെയെല്ലാ മാണ് ഈർച്ചമില്ലിലേക്ക് തടി കൊണ്ടുവരുന്ന രംഗം ലേഖകൻ ആവിഷ്കരിച്ചിരിക്കുന്നത്.
Question 3.
ഇളം മനസ്സുകൾ പുഴയോട് ചോദിക്കുന്ന ചോദ്യ ങ്ങൾ എന്തൊക്കെയാണ്?
Answer:
എവിടെ നിന്നു വന്നു?
എവിടേക്കു പോകുന്നു?
എത്രയാഴമുണ്ട്?
എന്താണ് നിന്റെ ചുറ്റും?
ഇതെല്ലാമാണ് ഇളം മനസ്സ് പുഴയോട് ചോദിക്കുന്ന ചോദ്യങ്ങൾ
Question 4.
പുഴ എന്നും സാഹിത്യകാരനു പ്രചോദനമായത് എന്തുകൊണ്ടായിരിക്കും?
Answer:
മനുഷ്യൻ കൂട്ടമായി താമസം തുടങ്ങിയത് പുഴവ ക്കുകളിലാണ്. വെള്ളം നനഞ്ഞ ഭൂമികളിൽ അവർ ചതുപ്പുകൾ വിരിച്ചു. നദീതടങ്ങളിലാണ് മനുഷ്യ സംസ്കാരത്തിന്റെ തുടക്കം കുറിച്ചത്. നൈൽ നദീ തീരങ്ങളിലും യൂഫ്രട്ടീസ്-ടൈഗ്രീസ് തീരങ്ങളിലും ഗംഗാസമതലങ്ങളിലും മനുഷ്യസംസ്കാരത്തിന്റെ വിളംബരങ്ങളുയർത്തി ചരിത്രം യാത്ര തുടങ്ങി. പിന്നീടതു മീൻപിടിത്തമായി, പുഴയിലെ യാത്ര കളായി. ഒരുപക്ഷേ, അതുകൊണ്ടാകാം പുഴകൾ എന്നും സാഹിത്യകാരന് പ്രചോദനമായത്.
സങ്കൽപ്പിക്കാം എഴുതാം
Question 1.
എന്റെ പ്രായമുള്ള കുട്ടികൾ കഠിനമായ ജീവി തസമരത്തിന്റെ ഇരകളായിത്തീരുന്നു. അവർക്ക് അക്ഷരം വേണ്ട; വേണ്ടതു ഭക്ഷണം അതി നുള്ള വക മരത്തടികൾ സമ്മാനിക്കുന്നു.
മുകളിൽ കൊടുത്ത പ്രസ്താവനയും ചിത്രവും വായിച്ചല്ലോ. ചിത്രത്തിൽ കാണുന്ന കുട്ടികളിൽ ഒരാൾ മറ്റൊരാളെക്കുറിച്ച് ചിന്തിച്ചത് എന്തായി രിക്കാം? സങ്കൽപ്പിച്ച് എഴുതുക
Answer:
മരത്തടികൾക്കുമേൽ പുസ്തകവും പിടിച്ചിരി ക്കുന്ന ആ കുട്ടിയെക്കുറിച്ചു ചിന്തിക്കുകയായി രുന്നു ഞാൻ. എന്റെ അതേപ്രായം തന്നെയാ ണെന്ന് തോന്നുന്നു അവനും. അവൻ ഒരു പക്ഷെ ഭാഗ്യവാനാണ്. അവന്റെ കയ്യിൽ പുസ്തകങ്ങളും ചോറ്റുപാത്രവുമാണ്. എന്റെ കയ്യിൽ പണിയായു ധവും. അവന്റെ ജീവിതം എന്ത് രസമായിരിക്കും. രാവിലെ തന്നെ പുസ്തകങ്ങളും അമ്മ ഒരുക്കി കൊടുക്കുന്ന ചോറ്റുപാത്രവുമായി സ്കൂളിലേക്ക് അവിടെ അവനു ധാരാളം കൂട്ടുകാർ ഉണ്ടാകും. അവർ ഒരുമിച്ചു കളിക്കുകയും പഠിക്കുകയും ഒക്കെ ചെയ്യുന്നുണ്ടാകും.
നാളെ പഠിച്ചു നല്ല ജോലി ഒക്കെ ആയി അവൻ സന്തോഷത്തോടെ ജീവി ക്കുമായിരിക്കും. എന്റെ ജീവിതം അവനെപോലെ ത്തന്നെ രാവിലെ തുടങ്ങും. അമ്മ പൊതിഞ്ഞ് തരുന്ന ഭക്ഷണവുമായാണ് ഞാനും ഇറങ്ങുന്ന ത്. പിന്നീട് വൈകുന്നേരം വളരെ കഠിനമായ ജോലിയാണ്. ഇടയ്ക്ക് തോന്നും എനിക്കും മറ്റു കുട്ടികളെപ്പോലെ സ്കൂളിൽ ഒക്കെ പോവാൻ കഴി ഞ്ഞിരുന്നെങ്കിൽ എന്ന്. പക്ഷേ, എനിക്ക് നിരാശ യില്ല. ഞാൻ ജോലിക്കു പോകുന്നത് കാരണം എന്റെ രണ്ടു അനിയന്മാർ സ്കൂളിൽ പോകുന്നു ണ്ട്. വയ്യാത്ത അച്ഛനെ നോക്കാൻ കഴിയുന്നുണ്ട്. അങ്ങനെ ചിന്തിക്കുമ്പോൾ ഞാനും ഒരു ഭാഗ്യ വാൻ തന്നെയാണ്
വിശകലനം ചെയ്യാം
Question 1.
“ഒഴുക്കുവെള്ളം മാറ്റമില്ലാത്ത മാറ്റമാണ്”.
ഒഴുക്കുവെള്ളത്തിന്റെ എന്തെല്ലാം പ്രത്യേകത കളാണ് ഈ വാക്യം നമ്മോടു പറയുന്നത്?
ചർച്ച ചെയ്യു
താഴെക്കൊടുത്ത വാക്യം കൂടി ചർച്ചയിൽ ഉപ യോഗപ്പെടുത്തു.
കുട്ടി പുഴയോടു ചോദിച്ചു. നിനക്ക് വിശ്രമ മില്ലേ? പുഴ പറഞ്ഞു. ഈ ഒഴുക്കുതന്നെയാണ് എന്റെ വിശ്രമം.
Answer:
‘ഒരാൾക്കും ഒരു പുഴയിൽ രണ്ടു തവണ കുളി ക്കാൻ സാധിക്കില്ല. ‘പ്രശസ്ത ഗ്രീക്ക് ചിന്തകനായ ഹെരാക്ലിറ്റസിന്റെ വാക്കുകളാണിവ. ഒഴുക്കുവെ ളളം മാറ്റമില്ലാത്ത മാറ്റമാണ്. എന്ന പാഠഭാഗത്തെ വരികളുടെ ആശയത്തിന് സമാനമായ ചിന്തയാണ് ഇതും മുന്നോട്ടു വയ്ക്കുന്നത്. പുറമെ നിന്ന് കാണുമ്പോൾ പുഴയ്ക്ക് വലിയ മാറ്റങ്ങളില്ലാത്ത തായി നമുക്ക് തോന്നാം. എന്നാൽ പുഴയിലെ വെള്ളം എപ്പോഴും ഒരു നിമിഷത്തിനും മറ്റൊരു നിമിഷത്തിനും ഇടയിൽ വ്യത്യസ്തമായിരിക്കും. തന്റെ ഒഴുക്കിനൊപ്പം കല്ലുകളും, മണൽത്തരിക ളും, പൊങ്ങുതടികളും എല്ലാം പുഴകൂടെ കൊണ്ട് പോകുന്നു. തന്റെ ലക്ഷ്യസ്ഥാനമായ കടലിൽ ചേരുന്നതുവരെ വിശ്രമമില്ലാത്ത ഒരു യാത്രയാണ് അത്. ഒഴുകിപ്പോകുന്ന വെള്ളത്തിന് പകര പുതിയ വെളളം ആ സ്ഥാനം കയ്യടക്കുന്നു. അങ്ങനെ പുഴ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു മാറ്റങ്ങളില്ലാത തന്നെ,
ഈ ഒഴുക്കാണ് പുഴയുടെ ജീവൻ. ഈ ഒഴുക്കാണ് പുഴയുടെ വിശ്രമവും ആനന്ദവും. ഒഴുക്ക് നിന്നാൽ പുഴയുടെ ജീവൻ നിലയ്ക്കും, വെള്ളം കെട്ടി നിൽക്കും, ജലം മലിനമാകും ഇതിനാലാണ് “ഈ ഒഴുക്കു തന്നെയാണ് എന്റെ വിശ്രമം” എന്ന് പുഴ കുട്ടിയോട് പറയുന്നത്.
ഊഹിച്ചെഴുതാം
Question 1.
അഴിമുഖം, തിരപ്പം, പ്രചോദനം ആകൃഷ്ടന എന്നീ പദങ്ങളുടെ അർത്ഥം ഊഹിച്ചെഴുതു. നിഘണ്ടു പരിശോധിച്ച് ഉറപ്പുവരുത്തു.
Answer:
അഴിമുഖം – നദി കടലിനോടു ചേരുന്ന സ്ഥലത്തെ നദീമുഖം
തിരപ്പം – ചങ്ങാടം
പ്രചോദനം – പ്രേരണ
ആകൃഷ്ടന – ആകർഷിക്കപ്പെട്ടവൻ
കുറിപ്പ് തയ്യാറാക്കു
Question 1.
“പ്രകൃതി കനിവാർന്നരുളിയ വരദാനമത്രേ കല്ലാ യിപ്പുഴ. അതു കല്ലായിപ്പുഴയ്ക്ക് മാത്രമേയുള്ളു വെന്നായിരുന്നു എന്റെ ഇളം മനസ്സിന്റെ വിശ്വാ സം. കാലം ആ തെറ്റുതിരുത്തുന്നു”.
ഈ പ്രസ്താവന ശരിവയ്ക്കുന്ന ഒരു ഉദാഹ രണമിതാ.
“ഇളനീരതിനൊത്ത തണ്ണീരിളകി
ക്കൊണ്ടുഴുക്കും മൃദുസ്വനത്താൽ
നിള നല്ലൊരു പാട്ടുകാരിപോലാം
കളസംഗീത സുഖം ചെവിക്കണപ്പു” (ഭാരതപ്പുഴ വള്ളത്തോൾ)
പുഴയെക്കുറിച്ചുള്ള ഇത്തരം വരികളോ കുറി പ്പുകളോ ശേഖരിച്ച് അവതരിപ്പിക്കുക.
Answer:
കല്ലായിപ്പുഴ പ്രകൃതി കനിഞ്ഞു നൽകിയ ഒരു വര ദാനമാണെന്ന് എൻ.പി. മുഹമ്മദ് തന്റെ കുട്ടിക്കാ ലത്ത് വിശ്വസിച്ചിരുന്നു. ഇത്രയും സൗന്ദര്യമുള്ളതും, ഞങ്ങളുടെ ജീവിതത്തിൽ തന്നെ ഭാഗവുമായ കല്ലായിപ്പുഴ പോലെ മറ്റൊരു പുഴയില്ലെന്നു അദ്ദേഹം വിശ്വസിച്ചു. പിന്നീട് ബാല്യം കഴിഞ്ഞ പ്പോൾ അദ്ദേഹത്തിന് മറ്റു പല പുഴകളും കാണാ നുള്ള അവസരം കിട്ടി. എല്ലാ പുഴകളും സുന്ദരമാ ണെന്നും, പ്രകൃതി കനിഞ്ഞു നൽകിയ വരദാനം തന്നെയാണ് ഓരോ പുഴയുമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ വിശ്വാസം തെറ്റാണെന്നു അദ്ദേഹത്തിന് അതോടെ ബോധ്യമായി. ഭാരത പുഴയുടെ സൗന്ദര്യമാണ് വള്ളത്തോൾ തന്റെ കവി തയിലൂടെ വർണ്ണിക്കുന്നത്. ഇളനീരുപോലെ തെളിഞ്ഞ മധുരമുള്ള ജലവുമായി ഒഴുകുന്ന നീള യുടെ ശബ്ദം കാറ്റിനു സുഖം പകരുന്ന സംഗീത മായി അദ്ദേഹത്തിന് തോന്നുന്നു. നിള ഒരു നല്ല പാട്ടുകാരികൂടിയാണെന്ന് അദ്ദേഹം തന്റെ വരിക ളിലൂടെ പറയുന്നു. ഓരോ പുഴയും അതിനെ സ്നേഹിക്കുന്നവർക്ക് ഏറ്റവും സുന്ദരമായി തോന്നും. ആ പുഴയോടുള്ള വൈകാരികമായ അടുപ്പമാണ് അതിനു കാരണം എന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.
പുഴയെ ക്കുറിച്ചുള്ള ഇത്തരം വരികളോ കുറിപ്പുകളോ ശേഖരിച്ച് അവതരിപ്പിക്കുക.
‘പോകുന്ന പോകുന്നേനോ
ഞാനെ ഞാൻ പോകുന്ന
കാവാലത്താറ്റിന്റെ കുളിരായ്
ഞാനോ ഞാൻ പോകുന്ന’ (നുരി പത-കാവാലം നാരായണപ്പണിക്കർ)
‘ഒഴുകുന്നു മന്ദമെൻ ഗ്രാമത്തിലിപ്പോഴും
പുഴയെന്നു പേരുള്ളാരോമനത്തം
ഒരു കൊച്ചു നീരൊഴുക്കാണതെന്നാലേ
പെരുതാണു ശീതോപചാര ശീലം’ (കേച്ചേരിപ്പുഴ – യൂസഫലി കേച്ചേരി)
‘ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി (വയലാർ)
‘അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹി ക്കുന്ന മഹാസമുദ്രങ്ങളേക്കാൾ അറിയുന്ന എന്റെ നിളാ നദിയാണെനിക്കിഷ്ടം.’ (എം.ടി. വാസുദാവൻ നായർ)
‘എന്റെ ജീവിതവും സാഹിത്യവും രണ്ടു തുടങ്ങു ന്നത് പുഴയിൽ നിന്നാണ്. എന്റെ കുട്ടിക്കാലത്ത് ഞാൻ വളർന്നത് മുഴുവൻ പുഴയുടെ അടുത്തുത ന്നെയാണ്. എന്റെ വീട്ടിൽ നിന്ന് പുഴക്കരയി ലേക്കും പുഴയിലേക്കും വലിയ ദൂരമൊന്നുമില്ല. ബാല്യത്തിലും കൗമാരത്തിലും പിന്നീടും ഒരുപാട് സമയം ഞാനീ പുഴയുടെ കരയിൽ ചെലവഴിച്ചി ട്ടുണ്ട്. അന്നും പുഴയ്ക്ക് പല ഭാവങ്ങളുമുണ്ട്.
(മയ്യഴിയിലെ തുമ്പികൾ-എം. മുകുന്ദൻ)
പ്രകൃതിവർണനകൾ
Question 1.
വ്യത്യസ്ത സാഹിത്യ കൃതികളിൽ നിന്നു നിങ്ങൾക്കിഷ്ടപ്പെട്ട വർണനകൾ ശേഖരിച്ച് പതിപ്പുകൾ തയ്യാറാക്കു.
Answer:
കുഞ്ഞുകാര്യങ്ങളുടെ ഓടേതമ്പുരാൻ അരുന്ധതി റോയ്
അയ്മനത്ത് മെയ്മാസം, ഒരു തൂങ്ങൽ ചൂടുമാസ മാണ്. നീണ്ട ഉഷ്ണദിനങ്ങൾ, മീനച്ചിലാറുമെലി യും, നിശ്ചലമായി നിലകൊള്ളുന്ന പൊടിപ്പിച്ച മാവുകളിലെ തിളങ്ങുന്ന മാമ്പഴങ്ങൾ ആർത്തി യോടെ കൊത്തിയകത്താക്കും കരിങ്കാക്കകൾ, ചെങ്കദളികൾ പഴുക്കും. ചക്കകൾ പഴുത്ത് പൊട്ടി പിളരും. അടക്കമില്ലാത്ത മണിയനീച്ചകൾ, പഴങ്ങളുടെ മണം നിറഞ്ഞ അന്തരീക്ഷത്തിലൂടെ ലക്കില്ലാതെ മൂളിപ്പറക്കും. എന്നിട്ട് സൂര്യപ്രകാശ ത്താൽ പരിഭ്രമിച്ച്, തെളിഞ്ഞ ജനാലച്ചില്ലുകളിൽ ചെന്നിടിച്ച് മോഹാലസ്യപ്പെട്ട് ചത്തുമലയ്ക്കും. തെളിഞ്ഞ രാത്രികൾ, പക്ഷേ ആങ്ങിത്തുടങ്ങി യുള്ള അപ്രസന്നമായ കാത്തിരിപ്പാവും അതിൽ നിറയെ. പക്ഷേ, ജൂൺ ആരംഭത്തോടെ തെക്കുപ ടിഞ്ഞാറൻ കാലവർഷമെത്തുകയായി. പിന്നെ മൂന്നുമാസങ്ങൾ കാറ്റിന്റെയും മഴയുടെയുമാണ്. കണ്ണിൽ ക്കത്തുന്ന തിളങ്ങും വെയിലിന്റെ കുഞ്ഞി ടവേളകൾ പലപ്പോഴും.
പ്രകോപനങ്ങളുടെ പുസ്തകം -കെ.പി. അപ്പൻ
എനിക്ക് മഴയേക്കാൾ ഇഷ്ടം കാർമുകിലാണ്. മഴ വരുന്നു എന്ന് ആരെങ്കിലും പറയുമ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങി ആകാശത്തേക്കു നോക്കി നിൽക്കുന്നു. ചെയ്യുന്ന മഴയേക്കാൾ ചെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമേഘങ്ങളെയാണ് എനി ക്കിഷ്ടം. പ്രവാഹ സന്നദ്ധമായി നിൽക്കുന്ന കാർമേഘം പ്രവാഹസന്നദ്ധമായി നിൽക്കുന്ന മന സ്സു പോലെ യാണ് പ്രവാഹം സന്നദ്ധമായി നിൽക്കുന്ന കവിത പോലെയാണ്, പ്രവാഹ സന്ന ദ്ധമായി നിൽക്കുന്ന ആശയങ്ങൾ പോലെയാണ്. മഴക്കാറിനെ നോക്കിനിൽക്കുമ്പോൾ കിട്ടുന്ന ഒരു തരം ഉണർവ് എന്റെ മനസ്സിൽ ആശയസമൃദ്ധിയു ണ്ടാക്കാറുണ്ട്. എനിക്കതു പ്രചോദനത്തിന്റെ നീല ക്കാറാണ്.
പ്രഭാതത്തിലെ കാർമുകിലിന് കൂടുതൽ സൗന്ദ ര്യമുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. ചിലപ്പോൾ അത് ആകാശത്തിൽ കറുത്ത സിംഹം പോലെ നിൽക്കുന്നതായി തോന്നും. മറ്റു ചിലപ്പോൾ അത് എന്റെ കാഴ്ചയിൽ ചെറിയ ചെറിയ കൊടുമുടിക ളുമായി പ്രത്യക്ഷപ്പെടുന്ന നീലക്കാർ പർവതമായി മാറുന്നു. നിദ്രയ്ക്ക് കാർമുകിലിന്റെ നിറമാണെന്ന് ഞാൻ വെറുതെ ഭാവനചെയ്യാറുണ്ട്. മറ്റുള്ളവർക്ക് ഇത് കിറുക്കുകളായി തോന്നാം.
കൂടുതൽ വായനയ്ക്ക്
കല്ലായിപ്പുഴ
പശ്ചിമഘട്ടത്തിലെ ചേരിക്കുളത്തൂരിൽ ഉത്ഭവിച്ച അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 45 കിലോമീറ്റർ ആണ്. ഈ നദിയുടെ അഴിമുഖം കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്താണുള്ള ത്. ഇതിന്റെ കരയിലാണ് പ്രമുഖ തടിവ്യവസായ കേന്ദ്രമായ കല്ലായി സ്ഥിതി ചെയ്യുന്നത്. ഈ പുഴയെ ചാലിയാർ പുഴയുമായി ഒരു മനുഷ്യ നിർമ്മിതതോടുപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്.
അഴിമുഖം
നദി കടലിനോടു ചേരുന്ന സ്ഥലത്ത് വേലിയേറ്റ ത്തിൽ കടൽ ഉള്ളിലേക്ക് കയറുന്ന നദിമുഖമാണ് ‘അഴി’ അഴിമുഖം, അഴിയൂർ, അഴിത്തല തുടങ്ങിയ സ്ഥലനാമങ്ങൾ ഇതുമായി ബന്ധപ്പെട്ടുണ്ടായതാ ണ്. ചിലയിടങ്ങളിൽ നദീമുഖങ്ങളിൽ കടലിനും നദിക്കുമിടയിൽ ജലപ്രവാഹത്തിന്റെ പ്രത്യേകത യാൽ മണൽത്തിട്ട് രൂപപ്പെടും. ഇതാണ് ‘പൊഴി.’
തിരുപ്പം / ചങ്ങാടം
വെള്ളത്തിൽ പൊങ്ങിക്കിടന്ന് തുഴഞ്ഞുപോകാൻ പറ്റിയ സംവിധാനം. മരങ്ങളോ ഈറ്റയോ കൂട്ടി ക്കെട്ടിയാണ് ഇതുണ്ടാക്കുക. പണ്ട് കിഴക്കൻ മല കളിൽ നിന്ന് മുറിച്ചെടുന്നു. മരങ്ങൾ കൂട്ടിക്കെട്ടി തിരപ്പാക്കി പുഴകളിലൂടെ തുഴഞ്ഞ് പടിഞ്ഞാറൻ തീരത്തെ തടി വ്യവസായ കേന്ദ്രങ്ങളിലേക്കു കൊണ്ടുവരാറുണ്ടായിരുന്നു. മഴക്കാലത്ത് വയലു കളിൽ വെള്ളം പൊങ്ങുമ്പോൾ വാഴത്തടി കൂട്ടി കെട്ടി തിരപ്പം ഉണ്ടാക്കി കളിക്കുകയും മീൻപിടിക്കുകയും ചെയ്യുന്നത് കുട്ടികളുടെ ഒരു വിനോദമായിരുന്നു.
താരാശങ്കർ ബാനർജി (1898 – 1971)
ബംഗാളി നോവലിസ്റ്റും, കഥാകൃത്തും, പത്മഭൂ ഷൺ, ജ്ഞാനപീഠം, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, രവീന്ദ്ര പുരസ്കാരം എന്നിവ ലഭിച്ചു. ഗണദേവത, ഗുരുദക്ഷിണ, ആരോഗ്യനികേതൻ, മഹാനഗരി, കാൽ വൈശാഖി, യതിഭംഗ, നാഗരി ക്, നീലകണ്ഠൻ, എന്നിവയാണ് പ്രധാനകൃതികൾ
മാർക്വയിൻ
അമേരിക്കയിലെ പ്രശസ്ത ജനപ്രിയ സാഹിത്യ കാരൻ. യഥാർത്ഥ നാമം : സാമുവൽ ലാങ് ഹോൺ ക്ലൈമെൻസ്. ദ് അഡ്വഞ്ചേഴ്സ് ഓഫ് റ്റോം സായർ, ദ് പ്രിൻസ് ആന്റ് ദ് പോപര, അഡ്വ
ഞ്ചേഴ്സ് ഓഫ് ഹക്കിൾ ബെറി ഫിൻ, എ കണ ക്ടിക്കട്ട് യങ്കി ഇൻ കിങ് ആർതർസ് കോർട്ട് എന്നി വയാണ് പ്രധാനകൃതികൾ.
മിഖായിൽ അലക്സാൺഡാവിച്ച ഷെളോക്കോവ് (1905-1984) റഷ്യൻ നോവലിസ്റ്റ്-ഡോൺ നദി പശ്ചാ ത്തലമാക്കി വിശ്വപ്രസിദ്ധമായ കൃതികൾ രചിച്ചു. 1965-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. And quiet flows the Don, The fate of a man, The Don flows home to the sea എന്നിവയാണ് പ്രധാന കൃതികൾ.
മിസൗറി മിസിസിപ്പി നദി
ലോകത്തിലെ ഏറ്റവും പ്രമുഖമായ ഇരട്ടനദികൾ മിസൗറിയും മിസിസിപ്പിയും യു.എസ്. എയിലെ ഏറ്റവും വലിയ നദി. റോക്കി പർവതനിരക്കളിൽ നിന്നുദ്ഭവിച്ച് മെക്സിക്കൻ കടലിടുക്കിൽ പതി ക്കുന്നു. 5970 കി.മീ ദൈർഘ്യമുള്ള ഇതിന് അമ്പ തോളം പോഷകനദികളുണ്ട്.
ഡോൺ നദി
റഷ്യയിലെ പ്രധാന നദി. തെക്കുപടിഞ്ഞാറൻ റഷ്യ യിലൂടെ ഒഴുകുന്ന ഈ നദി ‘ടുല’ എന്ന സ്ഥല ത്തുള്ള ചെറിയ ഒരു തടാകത്തിൽ നിന്നാണ് ഉത്ഭ വിക്കുന്നത്. 1950 കിലോ മീറ്ററോളം ഒഴുകി അസോവ് കടലിൽ പതിക്കുന്നു.
പത്മനാനദിയിലെ മുക്കുവൻ
മണിക് ബന്ദോപാധ്യായ എഴുതിയ ബംഗാളി നോവൽ. ഗംഗയുടെ ഒരു കൈവഴിയായ പത്മ നദി പ്രധാന പശ്ചാത്തലവും കഥാപാത്രവുമായി വരുന്ന ഈ സുപ്രസിദ്ധകൃതി 1993-ൽ ‘പത്മാന
ഗിർരാജി’ എന്ന പേരിൽ ഗൗതം ഘോഷ് ചലചി ത്രമാക്കി
റൈൻ നദി
യൂറോപ്പിലെ ഏറ്റവും നീളമേറിയ നദികളിൽ ഒന്നാണ് റൈൻ ആൽപസ പർവതനിരകളിൽ ഉ വിച്ച നെതർലാന്റ് സിലെ വടക്കൻ കടലിൽ പതി ക്കുന്ന ഈ നദി സ്വിറ്റ് സർലാന്റ്, ലിക്റ്റൻ സെൻ, ഓസ്ട്രിയ, ജർമ്മനി, ഫിൻസ്, ലക് സംബർഗ് ബെൽജിയം, നെതർലാന്റ് സ് എന്നീ രാജ്യങ്ങളി ലൂടെ ഒഴുകുന്നു. 1,233 കിലോമീറ്റർ ആണ് നീളം. റൊമൈൻ, റൊളിങ് എഴുതിയ ‘ജീൻ ക്രിസ്റ്റഫ് എന്ന വിശ്വപ്രസിദ്ധമായ നോവലിന്റെ പശ്ചാ ത്തലം റൈൻ നദിയാണ്.