പുഴ Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and പുഴ Puzha Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Puzha Summary

Puzha Summary in Malayalam

പുഴ Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
പുഴ Summary in Malayalam Class 6 1
നോവലിസ്റ്റ്, കഥാകൃത്ത്, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച മലയാള സാഹിത്യകാരനായിരുന്നു എൻ.പി.മുഹമ്മദ്. 1928 ജൂലൈ 1-ന് കോഴിക്കോട് ജില്ലയിലെ ഇടിയങ്ങരയിൽ. കോഴിക്കോട് ഭവനനിർമ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. കേരളകൗമുദി ദിനപത്രത്തിന്റെ റസിഡന്റ് എഡിറ്ററായും കുറച്ചുനാൾ പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമിയുടെ അധ്യ ക്ഷനായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി നിർവാ ഹക സമിതി അംഗം, കേരളസംഗീത നാടക അക്കാ ദമി അംഗം, ഫിലിം സെൻസർബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2002 ജനുവരി 3-ന് അന്തരിച്ചു.

ദൈവത്തിന്റെ കണ്ണ്, എണ്ണപ്പാടം, മരം, ഹിരണ്യകശിപു (നോവലുകൾ) നല്ലവരുടെ ലോകം, തൊപ്പിയും തട വും, പ്രസിഡന്റിന്റെ മരണം, മെഴുകുതിരികൾ (കഥ കൾ) പുകക്കുഴലും സരസ്വതിയും, മാരിവില്ലിൽ തീ വീരരസം സി.വി കൃതികളിൽ (ലേഖനങ്ങൾ) അവർ നാലുപേർ, ഉപ്പും നെല്ലും, നാവുമുറിഞ്ഞ കളി (ബാ ലസാഹിത്യം) എന്നിവയാണ് പ്രധാന കൃതികൾ. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

പുഴ Summary in Malayalam Class 6

പാഠസംഗ്രഹം

പുഴ എൻ.പി. മുഹമ്മദിന് വിസ്മയമായിരുന്നു. അദ്ദേ ഹത്തിന്റെ വീടും പ്രാഥമിക വിദ്യാലയവും പുഴവക്ക ത്തായിരുന്നു. ഒഴിവു സമയങ്ങൾ നദീ തീരത്തായി രുന്നു ചെലവഴിച്ചിരുന്നത്. കൂട്ടുകാർക്കൊപ്പവും ഒറ്റയ്ക്കും പുഴയിൽ നോക്കിയിരിക്കുന്നത് എൻ.പി.യ്ക്ക് രസമുള്ള കാര്യമായിരുന്നു. ഈ രസം നൽകിയ പുഴ കല്ലായിപ്പുഴയായിരുന്നു. നദീതീരത്ത് തടിമില്ലുകളും പാണ്ഡിക ശാലകളുമുണ്ടായിരുന്നു. (ചരക്കുകകൾ ശേഖരിച്ചു വയ്ക്കുന്ന സ്ഥലം) ലക്ഷക്കണക്കിന് രൂപ യുടെ കൈമാറ്റങ്ങൾ ഇവിടെ നടന്നിരുന്നു. പുഴയിൽ നിന്ന് ഇരുമ്പു ചങ്ങലകൾ ഉപയോഗിച്ച് തൂക്കിയെടു ക്കുന്ന മരത്തടികൾ അറക്കവാളുകളാൽ ഉരുപ്പടികളാ ക്കപ്പെട്ടിരുന്നു.
പുഴ Summary in Malayalam Class 6 2

പുഴയ്ക്കരുകിൽ മരത്തടികൾ അട്ടിയിരിക്കുന്നു. ചതു പ്പിൽ അടുക്കിയിരിക്കുന്ന മരത്തടിയുടെ പുറംതൊലി അടർത്തിയെടുക്കാൻ കുട്ടികൾ എത്തിയിരുന്നു. സ്കൂളിൽ പോകാത്ത ഈ കുട്ടികൾ ആഹാരത്തിനുള്ള പണം നേടിയിരുന്നത് പുറം തൊലി അടർത്തിയെടു ത്തായിരുന്നു. മുതിർന്നവർ മില്ലിൽ തടി പണികളിൽ ഏർപ്പെട്ടു. പുഴയ്ക്കു നടുവിൽ ചങ്ങാത്തം കുത്താനും മുതിർന്നവരുണ്ടായിരുന്നു. ഇവർ ഈണത്തിൽ പാട്ടു കൾ പാടിയിരുന്നു. പുഴകല്ലായിക്കാർക്കു ജീവിതമാ യിരുന്നു. അനേകം തൊഴിലാളികളും മരകച്ചവടക്കാരും അളവുകാരും കണക്കുപിള്ളമാരും നമ്പറുകൊത്തിക ളുമൊക്കെയായി ഈർച്ചമില്ലിൽ നിരവധി പണിക്കാ രുണ്ടായിരുന്നു. മരപ്പൊടി മില്ലു പരിസരത്ത് കുന്നുകൂ ടിയിരുന്നു.

ചെറുപ്പക്കാർ മരപ്പൊടി കൊട്ടയിലാക്കി വിറ്റ് ജീവിത ചെലവു കണ്ടെത്തിയിരുന്നു. ജീവിതമാകെ പുഴ യോടു കടമപ്പെട്ടിരുന്നു. ജലാംശയങ്ങൾ മനുഷ്യജീവി തവുമായി അഭേദ്യമായി ബന്ധപ്പെട്ടു നിന്നിരുന്നതു പോലെ പുഴയും നിലകൊണ്ടിരുന്നു. ജീവിതം കരപ്പി ടിക്കാൻ മനുഷ്യന് ജലാശയങ്ങളാണ് സഹായിച്ചിരു ന്നത്. നൈൽ, യൂഫ്രട്ടീസ്-ടൈഗ്രീസ്, ഗംഗാ സമതല ങ്ങളിലുമൊക്കെയാണ്. മനുഷ്യസംസ്കാരം ആരംഭിച്ച് പടർന്നു പന്തലിച്ചത് ഇതുകൊണ്ടായിരിക്കാം പുഴകൾ സാഹിത്യത്തിന് പ്രചോദനമരുളിയത്. എല്ലാത്തിനും രൂപമാറ്റമുണ്ടാകുമ്പോൾ നദി നിത്യവിസ്മയമായി, വർണശബളമായി നിലകൊള്ളുന്നു. ഈ പ്രത്യേകത യാകാം കവികളെ ആകർഷിച്ചിട്ടുള്ളത്.

‘ഭാരതപ്പുഴ’ പി.കുഞ്ഞിരാമൻ നായർക്ക് ഇഷ്ടവിഷയമായിരുന്നു. ഇതുപോലെ പുഴയെക്കുറിച്ചെഴുതാത്ത കവികൾ ഉണ്ടാ കില്ല. വള്ളത്തോളിന്റെ ‘ഒരു തോണിയാത്ര’ യും ഇതു പോലെ പ്രത്യേകതയാർന്ന കവിതയാണ്. റഷ്യൻ നോവലിസ്റ്റായ ഷോളക്കാവിന്റെ ഡോൺ എന്ന കൃതി നമ്മുടെ മനസ്സിനെ വികസിപ്പിച്ച കൃതിയാണ്. നൈൽ നദീതീരങ്ങളുടെ കഥകൾ സമാഹരിച്ചിട്ടുണ്ട്. കേച്ചേ രിപ്പുഴ യൂസഫലി കേച്ചേരിയുടെ കവിതാസമാഹാര മാണ് കേച്ചേരിപ്പുഴ കവിയെ സ്വാധീനച്ചതിന്റെ ഫല മാണ് ഈ കാവ്യസമാഹാരം.

പൊറ്റെക്കാടിന്റെ കടത്തുതോണിയെക്കുറിച്ചുള്ള കഥ യാണ് കടവ്. അത് ഇപ്പോഴും നമുക്ക് ആഹ്ലാദം പകരു ന്നു. പത്മാനദിയിലെ മുക്കുവന്റെ കഥയും താരാശ ങ്കർ ബാനർജിയുടെ ‘തോണിക്കാരൻ താരിണി യിൽ ജീവിതോപായം നൽകിയ പുഴ ഒടുവിൽ തോണിക്കാ രന് മരണമൊരുക്കുന്നു. ഇങ്ങനെ പുഴയുമായി ബന്ധ പ്പെട്ട കഥകൾ നിരവധിയുണ്ട്. മനുഷ്യനെ സമൂഹ ജീവി യാക്കി മാറ്റുന്ന പുഴകൾ വറ്റിയാൽ മനുഷ്യജീവിതം തന്നെ ഇല്ലാതാക്കും. സംസ്കാരം തന്നെ ഇല്ലാതാകും

പദപരിചയം
വിസ്മയകരം – ആശ്ചര്യകരം
പ്രാഥമികം – ആദ്യമുള്ള
അഴിമുഖം – കപ്പൽ അടുക്കുന്ന സ്ഥലം
പാണ്ഡികശാല – ചരക്കുകൾ ശേഖരിച്ചു വയ്ക്കുന്ന സ്ഥലം
ആരവം – ശബ്‌ദം
മയ്യത്ത് – മുതശരീരം
ഈർച്ചമില്ല – തടി അറക്കുന്ന മില്ല്
അന്നം – ആഹാരം
നിജപ്പെടുത്തി – നിശ്ചയിച്ചു
ഗർജിക്കുന്ന – അലറുന്ന
വരദാനം – വരം കൊടുക്കൽ
ഭാഗധേയം – ഭാഗ്യം, ജന്മാന്തരകർമ്മം
ത്രികാല – മൂന്നുകാലങ്ങൾ
ധ്യാനശീലൻ – ഒരേ ചിന്തയിൽ മാത്രം മുഴുകിയി രിക്കുന്നവൻ
ത്രസിപ്പിക്കുക – ഭയപ്പെടുത്തുക
പരിണാമം – മാറ്റം
അത്ഭുതാവാഹം – ആശ്ചര്യകരമായ

പര്യായം
പുഴ – ആറ്, നദി, സരിത്ത്
മനുഷ്യൻ – മനുജൻ, മാനവൻ
യാത്ര – യാനം, ഗമനം
ഗാനം – പാട്ട്, ഗീതം
രാത്രി – രാവ്, നിശ, നിശീഥിനി
നിലാവ് – ചന്ദ്രിക, ചന്ദ്രിമ, കൗമുദി
മരണം – പ്രാണഹാനി, മൃത്യു, ജീവനാശം
മനസ്സ് – ഹൃദയം, മാനം, ഹൃത്ത്
പകൽ – ദിനം, ദിവസം, വാസരം
അരുവി – ഢരം, നിർഝരം, ഝരീ
യുദ്ധം – രണം, പോര്
ദുഃഖം – സന്താപം, ശോകം, സങ്കടം
ദേഹം – ശരീരം, കായം, ഗാത്രം, മേനി
പ്രഭാതം – ഉഷസ്സ്, വിഭാതം, പ്രാതകാലം

പുഴ Summary in Malayalam Class 6

പിരിച്ചെഴുതുക
പുഴവക്കത്തായിരുന്നു – പുഴ + വക്കത്ത് + ആയിരുന്നു
വക്കത്തെത്താൻ – വക്കത്ത് + എത്താൻ
നോക്കിയിരിക്കുന്നതായിരുന്നു – നോക്കി + ഇരിക്കു ന്നത് + ആയിരുന്നു.
ചതുപ്പുനിലമാണ് – ചതുപ്പ് + നിലം + ആണ്
തൊപ്പിക്കുടയുമായി – തൊപ്പി + കുടയും + ആയി
കുന്നുകൂടിയിരിക്കുന്ന – കുന്ന് + കൂട്ടി + ഇരിക്കുന്ന
കല്ലായിപ്പുഴപോലെത്തന്നെയാണ് – കല്ലായി + പുഴ + പോലെ + തന്നെ + ആണ്

വിഗ്രഹിക്കുക
പ്രാഥമിക വിദ്യാലയം – പ്രാഥമികമായി വിദ്യാലയം
കല്ലായിപ്പുഴ – കല്ലായിയിലെ പുഴ
വെള്ളപ്പരപ്പിലേക്ക് – വെള്ളത്തിന്റെ പരപ്പിലേക്ക്
മരത്തടികൾ – മരത്തിന്റെ തടികൾ
പുറംതൊലി – പുറത്തെ തൊലി
മരപ്പലകകൾ – മരത്തിന്റെ പലകകൾ
മരപ്പൊട്ടി – മരത്തിന്റെ പൊട്ടി
ത്രികാലങ്ങൾ – മൂന്നുകാലങ്ങൾ
നിത്യവിസ്മയം – നിത്യമായ വിസ്മയം
ധ്യാനലീനനായി – ധ്യാനത്തിൽ ലീനനായി
മനുഷ്യജീവിതം – മനുഷ്യന്റെ ജീവിതം

വിപരീതം
രസം × നീരസം
കഠിനം × സരളം
വിശ്വാസം × അവിശ്വാസം
രഹസ്യം × പരസ്യം
വികാസം × സങ്കോചം

Leave a Comment