വേഗമുറങ്ങു Summary in Malayalam Class 6

Students can use Malayalam Adisthana Padavali Class 6 Solutions and വേഗമുറങ്ങു Vegam Urangu Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Vegam Urangu Summary

Vegam Urangu Summary in Malayalam

വേഗമുറങ്ങു Summary in Malayalam

കവിയെ പരിചയപ്പെടുത്തുന്നു

1946-ൽ മെയ് 25-ന് കൊടുങ്ങല്ലൂരിൽ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം കോളേജ് അധ്യാപ കനായി. പിന്നീട് സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ ഇന്ത്യൻ ലിറ്ററേച്ചറിന്റെ എഡിറ്ററായി. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ട റിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷ്, റഷ്യൻ, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലും കവിതകൾ വിവർത്തനം ചെയ്തിട്ടുണ്ട്. പീഡനകാലം, ഇവനെക്കൂടി, വീടുമാറ്റം, കവി ബുദ്ധൻ, ദേശാടനം, വിക്ക്, സാക്ഷ്യങ്ങൾ, സച്ചി ദാനന്ദന്റെ കവിതകൾ, മുഹൂർത്തങ്ങൾ, കവിതയും ജനതയും, ഗാന്ധി തുടങ്ങിയവ പ്രധാന കൃതിക ളാണ്. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

വേഗമുറങ്ങു Summary in Malayalam Class 6

കവിതാസാരം

വേഗമുറങ്ങൂ മകളേ, വെയിൽ
……………………………………
അക്ഷരം ഏട്ടിൽ മയങ്ങി.

പ്രകൃതി ആകുന്ന അമ്മ മകളെ ഉറക്കുകയാണ്. പ്രകൃതി തൊട്ടിലും താരാട്ടുമാവുകയാണിവിടെ. മകളേ, നീ വേഗമുറങ്ങൂ. കൊന്നപ്പൂ നിറം പരത്തി വെയിൽ ചാഞ്ഞു തുടങ്ങുകയാണ്. അമ്പിളിക്കലയുടെ പൊൻ തിടമ്പ് വഹിച്ച് കറുത്ത കൊമ്പനാന പോലെ രാത്രി വരികയാണ്. മാനും മുയലുമുറങ്ങി തുടങ്ങിയിരി ക്കും. കാടും ഉറങ്ങിയിരിക്കുന്നു. നദിയും കടലും ഇരമ്പങ്ങളും ഓളങ്ങളുമില്ലാതെ വിശ്രമിക്കുകയാണ്. തടാകത്തിൽ മീനുകൾ മിഴിപൂട്ടി കഴിഞ്ഞു. നീലക്കായലിന്റെ സ്വപ്നമായി സൂര്യൻ മറഞ്ഞു. പക്ഷികളും കിളികളുടെ പാട്ടും കൂടുകളിലേക്കു മടങ്ങി. അക്ഷരങ്ങളും അറിവുകളും പുസ്തകത്തിൽ മയങ്ങി തുടങ്ങി. ഇങ്ങനെ പ്രകൃതിയാകെ ശാന്തതയിൽ മയങ്ങുമ്പോഴാണ് കവി മക്കളെ ഉറക്കാനൊരുങ്ങുന്നത്.

നീ ഉറങ്ങുമ്പോൾ മകളേ, ലോകം
………………………………………..
മുറ്റും ഉണങ്ങിയ കാട്ടിൽ.

കുഞ്ഞിന്റെ ഉറക്കത്തിൽ വിരിയുന്ന സ്വപ്നക്കൂടു ലോകം നീലമയിലിനെ പോലെ വർണ്ണങ്ങൾ നിറഞ്ഞതാകും. നിന്റെ മിഴിക്കുള്ളിൽ കല്ലുകളും പുൽക്കൊടികളും പോലും സ്വപ്ന ത്തിന്റെ ചിറകിലേറി ഉയരുന്നു. നീ മയങ്ങുമ്പോൾ നിന്റെ സ്വപ്നത്തിൽ യുദ്ധക്കളം പോലും പൂക്കളമായി മാറും എന്ന് അമ്മയാ കുന്ന പ്രകൃതി ആശംസിക്കുന്നു. അപ്പോൾ അമ്മയി ല്ലാത്തവർക്കെല്ലാം അമ്മയുടെ സ്നേഹം പകർന്ന് പ്രകൃതി നിലാവായി മാറും. ശാന്തമായ ആ ഉറക്ക ത്തിൽ വറ്റിയ പുഴയിലെല്ലാം നീര് നിറഞ്ഞ് ഓളങ്ങൾ ശ്രുതി മീട്ടുമെന്നും ഉണങ്ങിയ കാടുകളിൽ തളിർ നാമ്പുകൾ നിറയുമെന്നും പ്രകൃതിയാകുന്ന അമ്മ പറയുന്നു.
വേഗമുറങ്ങു Summary in Malayalam Class 6 1

വേഗമുറങ്ങൂ മകളേ, രാവിൽ
……………………………………
വേഗമുറങ്ങൂ മലരേ

വേഗമുറങ്ങൂ മകളെ…….. രാത്രിയുടെ പൂരമരം പൂത്തുലയുകയാണ്. കാറ്റിന്റെ ചുമലിൽ കാണാച്ച ണ്ടപോലെ ചാറ്റൽ മഴയുടെ ഇരമ്പം കേൾക്കുന്നു. ഈ രാത്രിയിൽ വേഗം നീ ഉറങ്ങുക മകളേ……….. അല്ലയോ പൂവേ നീ വേഗം ഉറങ്ങുക.

പദപരിചയം
തിടമ്പ് – ബിംബം, എഴുന്നള്ളിപ്പിനുള്ള വിഗ്രഹം
ഏന്തുക – വഹിക്കുക
കരിംകൊമ്പൻ – കറുത്ത കൊമ്പനാന
അടങ്ങി – ശാന്തമായി
മിഴി – കണ്ണ്
പൂട്ടി – അടച്ചു
ഏട്ടിൽ – പുസ്തകത്തിൽ (പുസ്തകത്താളിൽ)
ഏറുന്നു – വർദ്ധിക്കുന്നു, കയറുന്നു
പോർനിലം – പടക്കളം
മുറ്റുക – നിറയുക
ഇരമ്പം – മുഴക്കം, മൂളൽ
മലർ – പൂവ്
ഉലയുക – ആടുക, ഇളകുക, ക്ഷീണിക്കുക
മുറ്റും – ആകെ
നീർ – വെള്ളം

വേഗമുറങ്ങു Summary in Malayalam Class 6

പര്യായപദം
ആന – ഹസ്തി, കിരി, കളഭം, ഇഭം
പൂവ് – പുഷ്പം, മലർ, അലർ

പദങ്ങൾ കൂട്ടിച്ചേർക്കാം
പൊൻ തിടമ്പ് + ഏന്തും – പൊൻ തിടമ്പേന്തും
കടൽ + അടങ്ങി – കടലുമടങ്ങി
മിഴി + ഉള്ളിൽ – മിഴിക്കുള്ളിൽ

പര്യായപദം
അമ്മ – ജനനി, മാതാവ്, തായ, ജനയിത്രി
അക്ഷരം – വർണ്ണം, ലിപി
ഉറക്കം – നിദ്ര, സുഷിപ്തി, സുപ്തി
തളിർ – പല്ലവും, കിസലയം, പ്രവാളം
പക്ഷി – ഖഗം, വിഗഹം, പ്രതി, പതംഗം
രാത്രി – നിശ, രജനി
അമ്പിളി – തിങ്കൾ, ശശി
കാട് – അടവി, വിപിനം
കടൽ – ആഴി, വാരിധി
സൂര്യൻ – ആദിത്യൻ, ദിനകരൻ
മകൾ – തനയ, നന്ദിനി, സുത
മലർ – സുരം, കുസുമം

Leave a Comment