Practicing with Class 6 Malayalam Adisthana Padavali Notes Pdf Unit 2 Chapter 4 ജീവിതത്തിന്റെ ഉപ്പ് Jeevithathinte Uppu Notes Questions and Answers Pdf improves language skills.
Jeevithathinte Uppu Class 6 Notes Questions and Answers
Class 6 Malayalam Adisthana Padavali Notes Unit 2 Chapter 4 Jeevithathinte Uppu Question Answer
Class 6 Malayalam Jeevithathinte Uppu Notes Question Answer
കണ്ടെത്താം പറയാം
Question 1.
ഉപ്പുകൊറ്റനും അഗ്നിഹോത്രിയും കണ്ടപ്പോൾ പരസ്പരം തോന്നിയ പരിചയഭാവം സൂചിപ്പി ക്കുന്നത് എങ്ങനെയാണ്?
Answer:
അഗ്നിഹോത്രിയെ ആദ്യമായി കണ്ടപ്പോൾ ഉപ്പു കൊറ്റന് അദ്ദേഹത്തെ എവിടെയോ കണ്ടതു പോലുള്ള പരിചയം തോന്നി. ഉപ്പുകൊറ്റന്റെ മനസ്സ് ചിന്തയിലാണ്ടു. ആരാ എന്നുള്ള അഗ്നി ഹോത്രിയുടെ ചോദ്യം ഉപ്പുകൊറ്റനെ ചിന്തയിൽ നിന്നുന്നയർത്തി. ഉപ്പുകൊറ്റൻ എന്നാണ് തന്നെ ആളുകൾ വിളിക്കുന്നതെന്നും ഒറ്റ അടിയാ ണെന്നും ഉപ്പുകൊറ്റൻ തന്നെ സ്വയം അഗ്നി ഹോത്രിക്കു പരിചയപ്പെടുത്തി കൊടുത്തു. അഗ്നി ഹോത്രി ഉപ്പുകൊറ്റന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. ഈ ചിരി…. എവിടെ നിന്നാണ് കേട്ടത്….. കണ്ടത്? നാരാണത്തിന്റെ ചിരി…… പാക്കനാരുടെ vomi Bo….. ഉപ്പുകൊറ്റന് അതേ ശബ്‌ദം ……….. നാറാണത്തിനെയും പാക്കാനാരെയും അറിയോ എന്നുള്ള അഗ്നിഹോത്രിയുടെ ചോദ്യത്തിന് അറിയും എന്നായിരുന്നു ഉപ്പുകൊറ്റന്റെ മറുപടി. അഗ്നിഹോത്രിക്കു പാക്കനാരുടെ മുഖച്ഛായയും നാറാണത്തിന്റെ ശബ്ദവുമുണ്ടെന്ന് ഉപ്പു കൊറ്റനും മനസ്സിലാക്കുന്നു.
Question 2.
എട്ടു ഭൃത്യന്മാർ പരിശ്രമിച്ചിട്ടും വഴിയിൽ നിന്ന് മാറ്റാൻ കഴിയാത്ത ഉപ്പുകൊറ്റനെ നിഷ്പ്രയാസം എഴുന്നേൽപ്പിക്കാൻ അഗ്നിഹോത്രിക്കു കഴി ഞ്ഞത് എന്തുകൊണ്ടാവാം?
Answer:
അഗ്നിഹോത്രിയുടെ ഭാര്യപിതാവിനെ കണ്ടു എഴുന്നേൽക്കാനോ വഴിമാറി നിന്ന് ആചാരം പറയാനോ, ഉപ്പുകൊറ്റൻ തയ്യാറായില്ല. അയാൾ രൂക്ഷമായി നോക്കിയിട്ടും ഭാവഭേദവുമില്ലാതെ ഉപ്പുകൊറ്റൻ അതേ ഇരിപ്പു തുടർന്നു. കോപം കൊണ്ട് ജ്വലിച്ച് അഗ്നിഹോത്രിയുടെ ഭാര്യാ പിതാവ് ഭൃത്യരോട് ഉപ്പുകൊറ്റനെ പിടിച്ചു മാറ്റാൻ ആജ്ഞാപിച്ചു. എന്നാൽ എട്ടുപേർ ശ്രമിച്ചിട്ടും അയാളുടെ വിരലുപോലും അനക്കാൻ ആയില്ല. ഏവരും അത്ഭുതപ്പെട്ടു. അപ്പോൾ അഗ്നിഹോത്രി ഇറങ്ങിച്ചെന്ന് ഉപ്പുകൊറ്റനു നേരെ കൈ നീട്ടി. ഉപ്പുകൊറ്റൻ ആ കൈയ്യിൽ പിടിച്ചെഴുന്നേറ്റു. ഒരു പരമ്പരയുടെ രണ്ടു കണ്ണികൾ ബന്ധിച്ചാലെന്ന പോലെ പറഞ്ഞറിയിക്കാനാവാത്ത ഒരാത്മബന്ധം ഇരുവരും അനുഭവിച്ചു. അമാനുഷസിദ്ധികളുള്ള അവരുടെ രക്തബന്ധത്തിന്റെ അദൃശ്യകരങ്ങ ളായിരുന്നു അത്. രക്തബന്ധത്തിന്റെയും സ്നേഹ ബന്ധത്തിന്റെയും ശക്തിയാണ് ഇവിടെ കാണാ നാകുന്നത്.
Question 3.
ആൽത്തറയിൽ കിടന്ന ഉപ്പുകൊറ്റൻ കണ്ട സ്വപ്നത്തിന്റെ പൊരുൾ എന്താണ്?
Answer:
ആൽത്തറയിൽ കിടന്നുറങ്ങിയ ഉപ്പുകൊറ്റന്റെ സ്വപ്നത്തിൽ ഒരു ബ്രാഹ്മണന്റെയും പൂർണ ഗർഭിണിയായ പത്നിയുടെയും ചിത്രം തെളിഞ്ഞു വന്നു. അവർ ഒരു ശൂന്യമായ വഴിയമ്പ ലത്തിലെത്തി. ഒരു കുഞ്ഞിന്റെ കരച്ചിൽ…. ചോരക്കുഞ്ഞിന് അവിടെ ഉപേക്ഷിച്ചു അവർ നടന്നകന്നു. ചന്തയിൽ നിന്നു മടങ്ങിയ രണ്ടു സ്ത്രീകൾ കുഞ്ഞിന്റെ കരച്ചിൽ കേട്ട് അവിടെ എത്തുന്നു. അവർ കുഞ്ഞിനെ എടുത്തു നടന്നകലുന്നു. ഉപ്പുകൊറ്റൻ സ്വന്തം ജനനം തന്നെയാണ് സ്വപ്നം കാണുന്നത്. സ്വപ്നത്തിലെ ബ്രാഹ്മണനും ഭാര്യയും വരരുചി എന്ന ബ്രാഹ്മണ നും പഞ്ചമി എന്ന പറയസ്ത്രീയുമാണ് ഇവർക്ക് അഗ്നിഹോത്രിയും ഉപ്പുകൊറ്റനും ഉൾപ്പെടെ പന്ത്രണ്ട് മക്കൾ ജനിക്കുന്നു. ജനിച്ചപ്പോൾ തന്നെ ഇവർ സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നു. ഇവരുടെ സന്തതികളെ സമൂഹത്തിന്റെ പല തട്ടുകളിലുള്ളവർ എടുത്തു വളർത്തുകയും
ചെയ്യുന്നു.
Question 4.
ഉപ്പുകൊറ്റന്റെ അമാനുഷിക സിദ്ധികൾ വെളി പ്പെടുത്തുന്ന സംഭവങ്ങൾ വിവരിക്കുക.
Answer:
• അഗ്നിഹോത്രിയുടെ ഭാര്യാപിതാവിനെ കണ്ടിട്ട് എഴുന്നേറ്റ് നിന്ന് ആചാരം പറായിരുന്ന ഉപ്പുകൊറ്റനെ പിടിച്ചു മാറ്റാൻ ശ്രമിച്ച് ഭൃത്യന്മാർക്ക് ഉപ്പുകൊറ്റന്റെ വിരലുപോലും അനക്കാൻ ആയില്ല. എട്ടു പേർ ഒരുമിച്ചു പരിശ്രമിച്ചിട്ടും ഉപ്പുകൊറ്റനെ പിടിച്ചു മാറ്റാൻ ആയില്ല.
• വളരെക്കാലമായി കാണാതിരുന്ന ഉപ്പു കൊറ്റനെ കണ്ട് ചുറ്റും കൂടിയ കുട്ടികൾക്ക് ഉപ്പു കൊറ്റൻ തന്റെ സഞ്ചിയെടുത്തു കമിഴ്ത്തി അതി നുള്ളിൽ നിന്നും ഉണ്ണിയപ്പങ്ങൾ കൊടുത്തു. ഉപ്പുകൊറ്റനോടൊപ്പം കുട്ടികൾ ആടിയും പാടിയും കളിച്ചു. വിശന്നു തളർന്ന കുട്ടികൾ ഉപ്പുകൊറ്റന്റെ സഞ്ചി പരതി, അതിൽ ഒന്നുമി ല്ലായിരുന്നു. ഞാനൊരു സൂത്രം കാണിച്ചുതരാ മെന്നു കുട്ടികളോട് പറഞ്ഞ ഉപ്പുകൊറ്റൻ ചാക്കിൽനിന്ന് ഉപ്പ് വാരിയെ ടുത്ത് മുകളിലേക്ക് എറിഞ്ഞു. ഉപ്പിന്റെ തരികൾ അപ്പങ്ങളായി താഴേക്ക് പൊഴിഞ്ഞു. കുട്ടികൾ മിഴിച്ചുനിന്നു പോയി. ഇതെല്ലാമാണ് ഉപ്പുകൊറ്റന്റെ അമാനു ഷിക സിദ്ധികൾ വെളിപ്പെടുന്ന സന്ദർഭങ്ങൾ.
Question 5.
ഉപ്പുകൊറ്റന്റെ മനസ്സിൽ നിറയെ സങ്കടമാണെന്നു സൂചിപ്പിക്കുന്ന സന്ദർഭം കഥയിൽ നിന്നു കണ്ടെത്തി അവതരിപ്പിക്കുക.
Answer:
അയാൾ നടക്കുകയാണ്. മലകയറി, കാടു കടന്ന്, കുന്നിറങ്ങി, വയൽ മുറിച്ച് ………… പുഴയോരത്തുകൂടെ നടക്കുമ്പോൾ അയാളുടെ മനസ്സ് പലവിധ വിചാരങ്ങളിൽ മുഴുകി. തന്റെ ജീവിതവും പുഴ പോലെയാണ് എന്നയാൾ ചിന്തിക്കുന്നു. രണ്ടും മുന്നോട്ടാകുന്നു. ചുഴികളും കയങ്ങളും അടിയൊഴുക്കുകളും അങ്ങനെ തന്നെ. പുഴ സമുദ്രത്തിലേയ്ക്ക് ഒഴുകിയടുക്കുന്നു. ഉപ്പിൽ ലയിക്കാനായി അമ്മയുടെ സ്നേഹത്തിന്റെ ഉപ്പില്ലാത്ത താൻ ഉപ്പും പേറി നടക്കുന്നു. ജീവിക്കാ നായി ഉപ്പ് വിൽക്കുന്നവനാണ് ഉപ്പുകൊറ്റൻ. ഈ ചിന്തകളെല്ലാം ഉപ്പുകൊറ്റന്റെ മനസ്സിൽ നിറയെ സങ്കടമാണെന്നു സൂചിപ്പിക്കുന്നു.
അഭിനയിക്കാം
Question 1.
കഥയിലെ ഇഷ്ടപ്പെട്ട സന്ദർഭങ്ങൾ സംഘങ്ങ ളായി അഭിനയിക്കൂ.
Answer:
- ഉപ്പുകൊറ്റനും അഗ്നിഹോത്രിയും കണ്ടുമുട്ടുന്ന സന്ദർഭം.
- അഗ്നിഹോത്രിയുടെ ഭാര്യാപിതാവ് എത്തു ന്നത്.
- ഉപ്പുകൊറ്റൻ ആൽത്തറയിലെത്തുമ്പോൾ കുട്ടികൾ വന്ന് പൊതിയുന്നതും അവർക്ക് ഉണ്ണിയപ്പം കൊടുക്കുന്നതും.
- കുട്ടികൾ വീണ്ടുമെത്തുന്നതും ഉപ്പുകൊറ്റൻ കുട്ടികൾക്കൊപ്പം നൃത്തം ചെയ്യുന്നതും.
പ്രയോഗവിശേഷങ്ങൾ
Question 1.
• ഇടവഴി താണ്ടി നടവഴി താണ്ടി ഉപ്പുകൊറ്റൻ വിളിച്ചു ചോദി ക്കുകയാണ്.
• അയാൾ നടക്കുകയാണ് – മലകയറി, കാടു കടന്ന്, കുന്നിറങ്ങി, വയൽ കടന്ന്
അടിവരയിട്ട് പ്രയോഗങ്ങളുടെ ഉദ്ദേശ്യം ചർച്ച ചെയ്യൂ.
Answer:
ഉപ്പുകൊറ്റന്റെ അലച്ചിലിനേയും ദീർഘമായ യാത്ര ‘യെയുമാണ്. ഇടവഴി താണ്ടി നടവഴി താണ്ടി എന്ന പ്രയോഗം സൂചിപ്പിക്കുന്നത്. അയാൾ സഞ്ചരി ക്കാത്ത വഴികളില്ല. ഉപ്പ് വിറ്റാണ് ഉപ്പു കൊറ്റൻ ജീവിക്കുന്നത്. ആവശ്യക്കാരെ തേടി ഉപ്പുകൊറ്റൻ എല്ലായിടത്തും എത്തി ഉപ്പു വിൽക്കും.
മലകയറി, കാടു കടന്ന്, കുന്നിറങ്ങി, വയൽ മുറിച്ച് എന്നീ പ്രയോഗം ഉപ്പുകൊറ്റന്റെ സഞ്ചാരവഴിക ളെയും പ്രദേശത്ത് സവിശേഷതകളെയും സൂചി പ്പിക്കുന്നു. ഉപ്പുകൊറ്റന്റെ ക്ലേശകരമായ യാത്ര കളെയും ഈ പ്രയോഗം സൂചിപ്പിക്കുന്നു. അക്ഷര ങ്ങളുടെ ആവർത്തനവും നിർത്തിനിർത്തിയുള്ള പറച്ചിലും വായനയ്ക്ക് താളവും ഒഴുക്കും നൽകുന്നു.
കഥാപാത്രനിരൂപണം
Question 1.
ഉപ്പുകൊറ്റൻ എന്ന കഥാപാത്രത്തിന്റെ സവിശേ ഷതകൾ എന്തൊക്കെയാണ്?
• ഉപ്പു വിറ്റ് ജീവിക്കുന്നു.
• എത്തിയേടത്ത് കിടന്നുറങ്ങുന്നു.
……………………………………
……………………………………
കണ്ടെത്തിയ ആശയങ്ങളും സ്വന്തം അഭിപ്രായ ങ്ങളും ഉൾപ്പെടുത്തി കഥാപാത്ര നിരൂപണം എഴുതുക.
Answer:
പറയിപെറ്റ പന്തിരുകുലത്തിലെ ഒരംഗമാണ് ഉപ്പു കൊറ്റൻ, ‘ഉപ്പു വിറ്റാണ് അയാൾ ജീവിക്കുന്നത്. കൊറ്റിന് (ആവശ്യത്തിന് ഉപ്പു നിൽക്കുന്നവ നായത് കൊണ്ടാണ്. അദ്ദേഹത്തിന് ഈ പേര് ലഭിച്ചത്. മുഷിഞ്ഞ വസ്ത്രങ്ങൾ, വെളുത്തനിറം, നീട്ടി വളർത്തിയ താടിയും മുടിയും, തോളിൽ സഞ്ചി….. ഇതായിരുന്നു ഉപ്പുകൊറ്റന്റെ രൂപം. അലഞ്ഞു നടന്നു ഉപ്പ് വിൽക്കുകയും ആവശ്യ മെങ്കിൽ അവനിൽ നിന്ന് ഉറപ്പ് വാങ്ങും. ഉപ്പു കൊറ്റന് വീടും കൂടുമൊന്നുമില്ല. നടന്നുനടന്ന് എത്തിയേടത്ത് കിടന്നുറങ്ങും. ആരേയും കൂസാത്ത പെരുമാറ്റമായിരുന്നു ഉപ്പുകൊറ്റന്റേത്. മേലാളന്മാരുടെ തന്റേടത്തോടെ സംസാരിക്കാ നുള്ള ധൈര്യം ഉപ്പുകൊറ്റനുണ്ടായിരുന്നു. വലിപ്പചെറുപ്പങ്ങളിൽ വിശ്വാസമില്ല. മാനിക്കേണ്ട വരെ മാനിക്കുക, ആചാരം പറയുക എന്നീ വ്യവസ്ഥകളിൽ ഉപ്പുകൊറ്റൻ വിശ്വസിക്കുന്നില്ല.
എല്ലാരും മനുഷ്യരല്ലേ, ഒരേ ചോരയല്ലേ? എന്ന തായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അദ്ദേഹ ത്തിന്റെ സമത്വചിന്തയും തത്വചിന്താബോധ വുമാണ് ഇവിടെ പ്രകടമാകുന്നത്. സത്യമെന്നും ധൈര്യത്തോടെ പറയുക. അതായിരുന്നു ഉപ്പു കൊറ്റൻ. അദ്ദേഹത്തിനു കുട്ടികളോട് വളരെ സ്നേഹമായിരുന്നു. അവർക്കുവേണ്ടി മായാജാല ങ്ങൾ കാണിക്കുമായിരുന്നു. കുട്ടികൾക്കായി ജീവിതത്തിന്റെ താളമുള്ള പാടുകൾ പാടുമാ യിരുന്നു. കുട്ടികളോടൊപ്പം ആടിയും പാടിയും ഉപ്പുകൊറ്റന്റെ ആനന്ദം കണ്ടെത്തിയിരുന്നു. എന്തുകൊണ്ടും മഹത്വമുള്ള വ്യക്തിത്വമായിരുന്നു ഉപ്പുകൊറ്റന്റേത്.
ചർച്ചാ കുറിപ്പ്
Question 1.
“എല്ലാവരും മനുഷ്യരല്ലേ, ഒരോ ചോരയല്ലേ” ഉപ്പു കൊപ്പന്റെ ചോദ്യം ഇപ്പോഴും പ്രസക്ത മാണോ? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കൂ.
Answer:
എല്ലാ മനുഷ്യരും തുല്യരാണ്. അവരിൽ താഴ്ന്ന വരുടെ ഉയർന്നവരും ഇല്ല. എല്ലാവരുടെ ശരീര ത്തിലും ഓടുന്നത്. ഒരേ ചോരയാണ്. അതു കൊണ്ട് പ്രത്യേകമായ ബഹുമാനം ആരും അർഹി ക്കുന്നില്ല എന്നതാണ് ഉപ്പുകൊറ്റന്റെ അഭിപ്രായം. കാലം ഒരുപാട് പുരോഗമിച്ചെങ്കിലും ഇന്നത്തെ കാലത്തും ഉപ്പുകൊറ്റന്റെ ഈ ചിന്ത വളരെ പ്രസക്തമാണ്. സമൂഹം പല തരത്തിലുള്ള വേർതിരിവുകൾ ഇന്നും നിലനിൽക്കുന്നുണ്ട്. സമ്പത്തിന്റെ പേരിൽ, നിറത്തിന്റെ പേരിൽ, ജാതി യുടെ പേരിൽ എല്ലാം ഇന്നും വിവേചനം നില നിൽക്കുന്നു. ജന്മംകൊണ്ട് കർമം കൊണ്ട് നേടിയെടുക്കേണ്ടതാണ് ബഹുമാനം. മനുഷ്യർ സമന്മാരാണ് എന്ന ചിന്തയാണ് ഉപ്പുകൊറ്റൻ ഇതിൽ ഉണർത്തുന്നത്. അസമത്വം തുടച്ചു നീക്കാൻ നമുക്ക് കഴിയാത്തിടത്തോളം കാലം ഉപ്പു കൊറ്റന്റെ ഈ ചോദ്യത്തെയും അവഗണിക്കാൻ നമുക്ക് കഴിയില്ല.
കഥ പറയാൻ
Question 1.
പറയിപെറ്റ പന്തിരുകുലത്തിലെ മറ്റംഗങ്ങളെ ക്കുറിച്ചുള്ള കഥകൾ വായിച്ചതറിഞ്ഞ് അവത രിപ്പിക്കു.
Answer:
പറയിപെറ്റ പന്തിരുകുലം
ഐതിഹ്യ പ്രസിദ്ധമായ പന്ത്രണ്ടുപേരുടെ വംശം. വിക്രമാദിത്യ ചക്രവർത്തിയുടെ സദസ്സിലെ നവരത് നങ്ങളിൽ ഒരാളായ പറയിയിൽ ജനിച്ച സന്താനങ്ങളാണ്.
പന്ത്രണ്ടുപേർ, മേഴത്തോൾ, അഗ്നിഹോത്രി, അക വൂർ ചാത്തൻ, ഉപ്പുകൊറ്റൻ, ഉളിയന്നൂർ പെരുന്ത ചൻ, കാരയ്ക്കലമ്മ തിരുവരങ്കത്തു പാണനാർ, നാറാണത്തു ഭ്രാന്തൻ, പാക്കിനാർ, രജകൻ, വടു തലനായർ, വള്ളാൻ, വായില്ലാക്കുന്നില്ലൻ എന്നിവയാണ് ആ സന്താനങ്ങൾ. വാല്മീകിരാ മായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകവും ശ്ലോക പാദവും ഏതെന്ന ചക്രവർത്തിയുടെ ചോദ്യത്തിനു മറുപടി പറയാൻ വരരുചിക്കു കഴി ഞ്ഞില്ല. 41 ദിവസത്തിനുള്ളിൽ ഇതിനുത്തരം കൊണ്ടു വരുന്നില്ലെങ്കിൽ പിന്നെ വരരുചിയെ തനിക്കു കാണണ്ടോ എന്നു ചക്രവർത്തി പറഞ്ഞു. ദുഃഖിതനായ വരരുചി കൊട്ടാരം ഉപേക്ഷിച്ചു പോയി.
ഉത്തരം അന്വേഷിച്ചു പല സ്ഥലങ്ങളിലും അല ഞ്ഞു നടന്ന വര് ചി. വിശപ്പും ദാഹവും ക്ഷീണവും വ്യസനവും സഹിക്കവയ്യാതെ കാട്ടിൽ ഒരു വൃക്ഷച്ചുവട്ടിൽ കിടന്നു. വനദേവതമാരേ, കാത്തു കൊള്ളണമേ എന്നു പ്രാർത്ഥിച്ചു കൊണ്ടാണ് അദ്ദേഹം ഉറങ്ങാൻ കിടന്നത്. അതി നാൽ വൃക്ഷത്തിൽ ഉണ്ടായിരുന്ന വനദേവതമാർ ഈ ഭക്തനെ കാത്തുകൊണ്ടിരുന്നു. അടുത്താ രിടത്ത് ഒരു പറയി പ്രസവിച്ച് വിവരമറിഞ്ഞ് അവിടെ എത്തിച്ചേർന്ന ചില യക്ഷികളും കിന്ന രികളും വിവരങ്ങൾ വനദേവതമാരോട് പറഞ്ഞു. അവർ പറഞ്ഞപ്പോൾ ആ കുട്ടിയെക്കുറിച്ചുള്ള കൂടു തൽ വിവരങ്ങൾ അറിയാൻ ദേവത മാർക്ക് കൗതുകം ഉണ്ടായി. ചണ്ഡാലി പ്രസവിച്ച ആ പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് രാമം ദശ രഥം വിദ്ധി എന്നു തുടങ്ങുന്ന ശ്ലോകവും അതിലെ മാം വിദ്ധി ജനകാത്മജാം എന്ന പാദവും ആണ്. രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദ്യം ഏതെന്നറിഞ്ഞു കൂടാത്ത വിഡ്ഢിയായ വരരു ചിയാണ് എന്ന് അവർ പറഞ്ഞു.
ഇതുകേട്ട വർ രുചി ഒരേസമയം തന്നെ സന്തുഷ്ടനും ദുഃഖി തനും ആയി. എങ്കിലും താൻ അന്വേഷിച്ചു നട ന്നതിൽ ഉത്തരം കിട്ടിയതിലുള്ള സന്തോഷ ത്തോടെ രാജധാനിയിൽ എത്തി. വിക്രമാദിത്യ നിൽനിന്നും പല സമ്മാനങ്ങളും നേടി. എന്നാൽ പറയബാലികയെ പരിഗ്രഹിക്കേണ്ടിവരുമെന്ന് വന ദേവതമാർ പറഞ്ഞുകേട്ട് വളരെ വ്യസനിക്കുകയും ചെയ്തു. അതുകൊണ്ട് ആ കുഞ്ഞിനെ എങ്ങനെ യെങ്കിലും നശിപ്പിക്കാൻ നിശ്ചയിച്ചു. തലേന്നു രാത്രി പറയിക്ക്, ഒരു പെൺകുട്ടിയുണ്ടായിട്ടു ണ്ടെന്നും അത് വളർന്ന് മൂന്നുവയസ്സാകുമ്പോൾ രാജ്യം നശിക്കുമെന്നും തന്റെ ജ്യോതിഷജ്ഞാനം കൊണ്ട് കണ്ടിരിക്കുന്നെന്നും അതുകൊണ്ട് ആ പ്രജയെ ഉടൻ നശിപ്പിക്കണമെന്നും അദ്ദേഹം ചക വർത്തിയോടു പറഞ്ഞു. വരരുചിയുടെ ജ്യോതി ഷജ്ഞാനത്തിൽ വിശ്വാസം ഉണ്ടായിരുന്ന ചക വർത്തിയുടെ ആജ്ഞപ്രകാരം രാജഭൃത്യന്മാർ കുട്ടിയെ അന്വേഷിച്ച് കണ്ടെത്തി. അതിന്റെ തല യിൽ കുത്തനെ ഒരു പന്തം തറച്ച് വാഴപ്പിണ്ടി കൊണ്ടു നിർമിച്ച ചങ്ങാടത്തിലിട്ട നദിയിൽ ഒഴുക്കി.
കാലം വളരെ കഴിഞ്ഞു. അസാധാരണ ബുദ്ധി വൈഭവമുള്ള ഒരു സ്ത്രീയെ തനിക്കു പി യായി കിട്ടണമെന്ന വിചാരത്തിൽ പല സ്ഥലത്തും സഞ്ചരിച്ച് വരരുചി ഒരു ദിവസം ഉച്ചയ്ക്ക് ഒരു ബ്രാഹ്മണന്റെ ഗൃഹത്തിൽ ചെന്നു. ബ്രാഹ്മണൻ അതിഥിയെ ഉണ്ണാൻ ക്ഷണിച്ചു. കുളി കഴിഞ്ഞാൽ വീരാളിപ്പട്ടുടുക്കണം, ഉണ്ണുന്നതിനു മുമ്പ് നൂറു പേർക്കു ഭക്ഷണം കൊടുക്കണം. ഊണിനു 108 കൂട്ടം കറികൾ വേണം, ഊണുകഴി ഞ്ഞാൽ മൂന്നുപേരെ തിന്നണം. അതിനുശേഷം തന്നെ നാലുപേർ ചുമക്കണം.
ഈ സൗകര്യങ്ങൾ ഒക്കെ ഉള്ളിടത്തുനിന്ന താൻ ആഹാരം കഴിക്കൂ എന്ന് വരരുചി അറിയിച്ചു. ഇതുകേട്ട് അമ്പരന്ന് ആതിഥേയനോട് ഞാൻ എല്ലാം തയ്യാറാക്കാം. അതിഥിയോടു കുളിച്ചു വരാൻ പറയൂ എന്നു പ്രഗ ലഭയായ പുത്രി പറഞ്ഞു. അതനുസരിച്ചു കുളിക ഴിഞ്ഞുവന്ന വരരുചിക്കു നല്ല ഒരു കൗപീനവും, വൈശ്വദേവം കഴിക്കാനുള്ള സൗകര്യങ്ങളും (ഇ തുകൊണ്ട് നൂറുദേവന്മാർക്കു തൃപ്തിയുണ്ടാകും) ഊണ് ഇഞ്ചിക്കറിയും (ഇതു നൂറ്റെട്ടു കറികൾക്കു തുല്യമാണ്). ഊണുകഴിഞ്ഞ് തിന്നാൻ വെറ്റിലയും പാക്കും ചുണ്ണാമ്പും, കിടക്കാൻ കട്ടിലും തയ്യാറാ ക്കിവച്ച ബ്രാഹ്മണപുത്രിയുടെ ബുദ്ധിചാതുര്യം മനസ്സിലാക്കിയ വരരുചി അവളെ തന്നെ വിവാഹം കഴിച്ചു.
വിവാഹാനന്തരം ഒരു ദിവസം ഭാര്യയുടെ തല യിൽ ഒരു വടു (അമ്പ്) കണ്ട് കാര്യം അന്വേഷിച്ച പ്പോഴാണ് തന്റെ നിർദ്ദേശപ്രകാരം പണ്ട് തലയിൽ പന്തം തറച്ചു നദിയിൽ ഒഴുക്കിയ ചണ്ഡാലശി ശുവിനെത്തന്നെയാണ് തനിക്കു ഭാര്യയായി കിട്ടി യതെന്ന് വരരുചിക്കു മനസ്സിലായി. തത്കാലം മന സ്സിൽ കുറച്ചു വിഷമം ഉണ്ടായെങ്കിലും അദ്ദേഹം വിധിക്കു കീഴടങ്ങി. പിന്നീടുള്ള കാലം പീസ മേതനായി ദേശാനത്തിനു വിനിയോഗിച്ചു. സഞ്ചാരം കേരളത്തിലൂടെ ആണെന്നു വിശ്വസിച്ചു പോരുന്നു. ആ യാത്രയിലാണ് 12 സന്താനങ്ങൾ ഉണ്ടായത്. ഓരോ പ്രസവം കഴയുമ്പോഴും കുട്ടിക്ക് വായുണ്ടോ എന്നു വരരുചി ചോദിക്കും, ഉണ്ട് എന്ന് ഭാര്യ മറുപടി പറയും.
എങ്കിൽ അതിനെ അവിടെ ഇടിട്ട് തന്നോടുകൂടി നടന്നുകൊള്ളാൻ ഭാര്യയോടു പറയും. പന്ത്രണ്ടാമത്തെ പ്രസവം കഴി ഞ്ഞപ്പോൾ കുട്ടിക്ക് വായില്ല എന്നു പത്ര മനഃ പൂർവ്വം കള്ളം പറഞ്ഞു. വാസ്തവത്തിൽ വായ് ഉണ്ടായിരുന്നെങ്കിലും അവരുടെ പാതിവ്രത്യ ക്തികൊണ്ട് ആ കുട്ടിക്കു വായ് ഇല്ലാതായി ത്തീർന്നു. പിൽക്കാലത്ത് അത് വായില്ലാക്കുന്നി ല്ലപ്പൻ എന്ന പേരിൽ പ്രസിദ്ധനായിത്തീരുകയും ചെയ്തു.
ഇങ്ങനെ ഈ മാതാപിതാക്കൾ ഉപേക്ഷിച്ച് കുട്ടി കളെ ഓരോ ജാതിയിലുള്ളവർ എടുത്തു വളർത്തി. പ്രായമായപ്പോൾ ഇവർ പരസ്പരം തിരിച്ചറിഞ്ഞു. ആണ്ടിൽ ഒരിക്കൽ പിതാവിന്റെ ശ്രാദ്ധത്തിനു വേണ്ടി മൂത്തയാൾ ആയ മേഴ(ഷ) ത്തേക്കാൾ അഗ്നിഹോത്രിയുടെ ഗൃഹത്തിൽ ഇവർ സമ്മേളി ക്കാറുണ്ടായിരുന്നുവെന്ന് ഐതിഹ്യം പറയുന്നു. ഒരുവേള പ്രാചീനകേരളത്തിൽ ജാതികൃതമായ വ്യത്യാസങ്ങൾ ഇല്ലായിരുന്നുവെന്നു കാണിക്കാ നുള്ള പ്രതീകാത്മകമായ ഒരു കഥകൂടിയായി രിക്കാം ഇത്.
നാറാണത്തു ഭ്രാന്തൻ
പറയിപെറ്റ പന്തിരുകുലത്തിൽപ്പെട്ട ദിവ്യൻ. ഇദ്ദേ ഹത്തിന്റെ പ്രധാന വിഹാരരംഗങ്ങൾ പാലക്കാട്ടു ജില്ലയിൽ വള്ളുവനാടുതാലൂക്കിൽ തിരുവേഗപ്പു പ്രദേശമായിരുന്നു എന്നും അദ്ദേഹത്തിന്റെ പതി വായുളള പ്രവൃത്തി പ്രഭാതം മുതൽ മധ്യാഹ്നം വരെ വലിയ കല്ലുകൾ ഉരുട്ടി മലയുടെ മുകളിൽ കൊണ്ടു ചെന്നെത്തിച്ചിട്ട് അതു താഴേക്ക് ഉരുട്ടു കയും, അത് ഉരുണ്ടുരുണ്ട് താഴേക്കു പോകുന്നതു കണ്ട് കൈകൊട്ടിച്ചിരിക്കുകയുമായിരുന്നു എന്നും പറയുന്നു. ഉച്ചതിരിയുമ്പോൾ ഭിക്ഷാടനത്തിറങ്ങും. അതുസന്ധ്യായകും വരെ നീണ്ടുനില്ക്കും. ഭിക്ഷ യെടുത്തു കിട്ടുന്ന അരി മുഴുവൻ, വേകുന്നേരമാ കുമ്പോൾ എവിടെ എത്തുമോ, അവിടെവച്ചുത ന്നെ, എപ്പോഴും കൊണ്ടുനടക്കാറുല്ല ചെമ്പുപാ ത്രത്തിൽ, പാകം ചെയ്തു ഭക്ഷിക്കും.
അവിടെ ത്തന്നെ കിടന്നുറങ്ങുകയും ചെയ്യും. പാതിരാത്രി യിൽ ശ്മാശാനത്തിൽ വച്ചും ഈ പതിവ് ഭ്രാന്തൻ തുടർന്നുവന്നിരുന്നെന്നും ഒരിക്കൾ ശ്മശാനതാ ണ്ഡവം ചെയ്യാൻ ഭൂതപ്രേതപിശാചുക്കളോടു കൂടി എത്തിയ ചുടലഭദ്രകാളിയെപ്പോലും തർക്കു ത്തരം പറഞ്ഞു ഭയപ്പെടുത്തി പിന്തിരിപ്പിച്ചു വെന്നും കഥയുണ്ട്. തന്റെ പ്രവൃത്തികളെ അനു കരിച്ചു പിന്തുടർന്നുവന്ന ഒരാളിനെ പരാജയപ്പെ ടുത്താൻ ഒരിക്കൽ നാറാണത്തുഭ്രാന്തൻ ഒരു മൂശാ രിയുടെ ആലയിൽ ഉരുരിത്തിളച്ചുമറിഞ്ഞുകൊണ്ടി രുന്ന ഓട് മുഴുവൻ ഒറ്റ ഇരുപ്പിൽ കുടിച്ചെന്നും ഒരൈതീഹ്യമുണ്ട്. ഇതിനൊക്കെപ്പുറമെ ഇദ്ദേഹം ഒരു വലിയ ശാസ്ത്രജ്ഞനായിരുന്നുവെന്നും ജ്യാത് എന്ന ഗണിതശാസ്ത്രഗ്രന്ഥം ഇദ്ദേഹം നിർമ്മിച്ചതാണെന്നും ആണ് ഐതിഹ്യം.
മേഴത്തോൾ അഗ്നിഹോത്രി
പറയിപെറ്റ പന്തിരുകുലത്തിന്റെ ആദ്യസന്തതി. പാലക്കാട്ടെ തൃത്താലയിലുള്ള വേമഞ്ചേരി മന യിലെ ഒരു അന്തർജനം നിളാതീരത്തുനിന്ന് എടു ത്തുവളർത്തിയ കുട്ടിയാണ് പിന്നീട് തൊണ്ണൂറ്റൊ മ്പത് അഗ്നിഹോത്രയാഗങ്ങൾ ചെയ്ത് അഗ്നിഹോ ത്രി എന്ന പദിവി നേടിയത് എന്നു കരുതപ്പെടുന്നു.
നാറാണത്തു ഭ്രാന്തൻ
നിളയുടെ കൈവഴിയായ തൂതപ്പുഴയുടെ തീര ത്തുള്ള ചെത്തല്ലൂരിലെ നാരായണമംഗലത്ത് മന യിലാണ് നാറാണത്ത് ഭ്രാന്തൻ വളർന്നതെന്ന് വിശ്വസിക്കുന്നു. ബ്രാഹ്മണരുടെ കർമ്മങ്ങളനുഷ്ഠി ക്കുന്നതിൽ വൈമനസ്യമുണ്ടായിരുന്നു. അപാര പണ്ഡിതനായിരുന്ന ഇദ്ദേഹത്തിന് ചില വിചി ത്രസ്വഭാവങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം വലിയ പാറ ഉരുട്ടിക്കയറ്റുകയും തിരിച്ചു താഴ്വാരത്തേക്ക് ഉരുട്ടിയിടുകയും ചെയ്തതായി പറയപ്പെടുന്ന രായിനല്ലൂർ മലയിൽ കല്ലുമായി നിൽക്കുന്ന നാറാ ണത്ത് ഭ്രാന്തന്റെ പൂർണകായ പ്രതിമ പിന്നീടു സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹം പ്രത്യക്ഷപ്പെടുത്തി എന്നുപറയപ്പെടുന്ന ചുടലഭദ്രകാളിയുടെ പ്രതി ഷ്ഠയും ഇവിടെയുണ്ട്.
അകവൂർ ചാത്തൻ
ആലുവയിലെ വെള്ളാരപ്പള്ളിയിലെ അകവൂർ മന യിലെ കാര്യസ്ഥൻ എടുത്തുവളർത്തിയ കുട്ടി യത്ര അകവൂർ ചാത്തൻ, വളരെ സിദ്ധികളുണ്ടാ യിരുന്ന അകവൂർ ചാത്തനെ ഓച്ചിറ പരബ്രഹ്മക്ഷേ ത്രത്തിൽ ഉൽപ്പത്തിയുമായി ബന്ധപ്പെട്ട ഐതി ഹ്യങ്ങളിൽ പരാമർശിക്കുന്നുണ്ട്.
ഉളിയന്നൂർ പെരുന്തച്ചൻ
ആലുവപ്പുഴയുടെ തീരത്തുള്ള ഉളിയന്നൂർ (ആലുവ ചന്തക്കടവിൽ നിന്ന് പടിഞ്ഞാറോട്ടു നോക്കിയാൽ അടുത്തുകാണുന്ന ദ്വീപാണ് ഉളിയന്നൂർ) ഗ്രാമ ത്തിലെ ഒരു തച്ചൻ (മരാശാരി) എടുത്തു വ ളർത്തിയ കുട്ടിയാണ് തച്ചുശാസ്ത്രത്തിൽ അതി വിദഗ്ധനായിരുന്ന ഉളിയന്നൂർ പെരുന്തച്ചൻ, പെരു ന്തച്ഛൻ നിർമ്മിച്ചതെന്ന് പറയപ്പെടുന്ന പല ക്ഷേത്ര ങ്ങളും കെട്ടിടങ്ങളും കേരളത്തിന്റെ പലഭാഗ ത്തായി ഇന്നുമുണ്ട്.
പാക്കനാർ
പറയസമുദായത്തിൽപ്പെട്ട മാതാപിതാക്കളാണാ പാക്കനാരെ എടുത്തുവളർത്തിയതെന്ന് വിശ്വസി ക്കപ്പെടുന്നു. തൃത്താലയിലെ മേഴത്തോൾ അഗ്നി ഹോത്രിയുടെ തറവാടായ വേമഞ്ചേരിമനയിൽ നിന്ന് ഒരു വിളിപ്പാടകലെയാണ് പാക്കനാർ കോ ഇനി അഥവാ ഈരാറ്റിങ്കൽ പറയകോളനി പാക്ക നാരുടെ സന്തതിപരമ്പരയിൽപ്പെട്ടവർ 18 വീടുക ളിലായി ഈ കോളനിയിൽ താമസിക്കുന്നു.
വടുതല നായർ
വടുതല നായർ ആയോധനകലകളിൽ പ്രാവീണ്യ മുള്ളയാളായിരുന്നുവെന്നും ഇപ്പോഴത്തെ തൃത്താ ലയിലുള്ള കുണ്ടൂലി നായർ കുടുംബത്തിൽപ്പെട്ട വരാണ് അദ്ദേഹത്തെ എടുത്തുവളർത്തിയെന്നു മാണ് പരക്കെയുള്ള വിശ്വാസം.
കാരയ്ക്കലമ്മ
കവളപ്പാറ സ്വരൂപമെന്ന് രാജവംശജരാണ് പറയി പെറ്റ പന്തിരുകുലത്തിലെ ഏകസ്ത്രീജന്മമായ കാര യ്ക്കലമ്മയുടെ പിന്മുറക്കാരെന്ന് കരുതിവരുന്നു. മേഴത്തോൾ മനയുമായി ഈ രാജവംശം പുല ആചരിക്കാറുണ്ട് എന്നത് ഇതിനൊരു തെളിവാണ്.
ഉപ്പുകൊറ്റൻ
പൊന്നാനിക്കടുത്തുള്ള ചമ്രവട്ടത്താണ് ഉപ്പുകൊ റ്റൻ ജനിച്ചതെന്നു കരുതപ്പെടുന്നു. വിചിത്രമായ കച്ചവടരീതികളാണ് അദ്ദേഹത്തെ വ്യത്യസ്തനാ ക്കുന്നത്. പൊന്നാനിയിൽ സുലഭമായ ഉപ്പ് പാല ക്കാട്ടുനിന്ന് അവിടേക്ക് കൊണ്ടുവരികയും പകരം പൊന്നാനിയിൽ നിന്നു പാലക്കാട്ടേക്ക് അവിടെ സുലഭമായിരുന്ന പരുത്തി കൊണ്ടുപോകുകയും ചെയ്താണ് ഉപ്പുകുറ്റൻ വ്യാപാരം നടത്തിയിരു ന്നത് എന്ന് പറയപ്പെടുന്നു.
തിരുവരങ്കത്തു പാണനാർ
ദരിദ്രനായ ഒരു പാണനാണ് പാണനാരെ എടു വളർത്തിയത്. പാണനാർക്ക് ശിവപാർവതി
മാരുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട് എന്നാണ് പറ യപ്പെടുന്നത്. തുയിലുണർത്തൽ പാടുന്നത് പാണ ന്മാരാണ്.
വള്ളോൻ
വള്ളക്കാരനായ ഒരു കാട്ടുമാട് നാ യിരുന്നു വള്ളോനെ വളർത്തിയത് എന്നുപറയപ്പെടുന്നു. അസാധാരണ പാണ്ഡിത്യം ഉണ്ടായിരുന്നത് വള്ളുവിന്
രജകൻ
നിളാതീരത്ത് താമസിച്ചിരുന്ന ഒരു അലക്കുകാരൻ എടുത്തുവളർത്തിയ കുട്ടിയാണ് രജകനെന്ന് കരു തപ്പെടുന്നു. കടവല്ലൂരിൽ വേദപാഠശാല സ്ഥാപി ച്ചത്, രജനാണെന്ന് പറയപ്പെടുന്നുണ്ട്.
വായില്ലാക്കുന്നില്ലപ്പൻ
വായില്ലാത്തവനായിത്തീർന്ന ഈ പുത്രനെ പാല ക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന ഗ്രാമത്തി ലാണ് വരരുചി പ്രതിഷ്ഠിച്ചത്. അവിടത്തെ വായില്യാംകുന്ന് ക്ഷേത്രത്തിലെ ഈ ദേവൻ (വായില്യകുന്നപ്പൻ) ശബ്ദത്തിന്റെയും സംസാര ശേഷിയുടെയും ദേവനായും ആരാധിക്കപ്പെടുന്നു.
Question 1.
പറയിപെറ്റ പന്തിരുകുലത്തിലെ അംഗങ്ങളുടെ പേരുകൾ പരമാർശിക്കുന്ന ശ്ലോകം
Answer:
മേഷ(ളത്തോളഗ്നിഹോത്രി രജകനുളിയനൂർത്ത ച്ചനും പിന്നെ വള്ളോൻ
വായില്ലാക്കുന്നിലപ്പൻ വടുതലമരുവും നായർ കാരയ്ക്കൽ മാതാ
ചെമ്മേ കേളുപ്പുകൂറ്റൻ പെരിയ തിരുവരങ്കത്തെഴും പാണനാരും
നേരേ നാരായണഭ്രാന്തനുമുടനകവൂർ ചാത്തനും പാക്കനാരും
കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
ഒരർത്ഥത്തിൽ എല്ലാ താടിയും ഒറ്റയ്ക്കല്ലേ….. ഇവിടെ സൂചിപ്പിക്കുന്നതെന്താണ്?
Answer:
ഇതിൽ ആരുമില്ലാതെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവന്റെ നിസ്സംഗത നമുക്ക് കാണാൻ സാധിക്കും.
Question 2.
പുഴ പോലെയാണ് തന്റെ ജീവിതം. ഉപ്പു കൊറ്റന്റെ ജീവിതം പുഴയോട് സാദൃശ്യപ്പെടുത്തി യതിന്റെ ഓചിത്യം എന്ത്?
Answer:
പുഴ മുന്നോട്ട് ഒഴുകിക്കൊണ്ടിരിക്കുന്നു. അതുപോലെ ഉപ്പുകൊറ്റന്റെ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. എന്നാൽ പുഴയിൽ ചുഴികളും കയങ്ങളും അടിയൊഴുക്കുകളുമെല്ലാം കാണും ഇത് ജീവിതത്തിലുമുണ്ട്. പുഴ ഒഴുകി സമുദ്രത്തിൽ എത്തിച്ചേരുന്നു. അതുപോലെ ഉപ്പുകൊറ്റൻ മാതാവിന്റെ സ്നേഹം കൊതിച്ച് അതിൽ ലയിച്ചു ചേരാൻ കൊതിക്കുന്നു.
Question 3.
ഉപ്പുകൊറ്റന്റെ സ്വപ്നത്തിന്റെ പൊരുൾ എന്താ യിരുന്നു. ആ ഭാഗം വായിച്ചപ്പോൾ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയ ചിന്തകൾ എന്തെല്ലാം? ‘ ഒരു ബ്രാഹ്മണനും അയാളുടെ പൂർണ ഗർഭിണി യായ പത്നിയും ഒരു വഴിയമ്പലത്തിലെത്തി. അവർ ചോരക്കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച് പോകുന്നു. ചന്തയിൽ നിന്ന് മടങ്ങുന്ന രണ്ട് സ്ത്രീകൾ കുഞ്ഞിനെയും എടുത്ത് നടക്കുന്നു. ഈ സ്വപ്നത്തിലൂടെ ഉപ്പുകൊറ്റന്റെ ജനനവുമായി ബന്ധപ്പെട്ട സൂചനയാണ് നൽകുന്നത്. ജനിച്ച പ്പോൾ തന്നെ അതാതിടങ്ങളിൽ മാതാപിതാ ക്കളാൽ ഉപേക്ഷിക്കപ്പെട്ടതാണ് ഉപ്പുകൊറ്റൻ എന്ന് മനസ്സിലാക്കാം.
Class 6 Malayalam Adisthana Padavali Notes Unit 2 കേരളീയം
എന്റെ നാട് കേരളം. പ്രകൃതി സൗന്ദര്യത്താൽ നിറഞ്ഞ നാട്. വരിവരിയായി നിൽക്കുന്ന മലനിരകൾ. പച്ചപട്ടു വിരിച്ച കുന്നുകളും പുൽമേടുകളും. അവയ്ക്ക് മുകളിലായി പഞ്ഞികെട്ടുകൾ പോലെ നീങ്ങുന്ന മേഘക്കൂട്ടങ്ങൾ. തലയുയർത്തി നിൽക്കുന്ന വൻമരങ്ങളും അവർക്കിടയിൽ കൊച്ചു സത്യങ്ങളും നിറഞ്ഞ വലിയ കാടുകൾ. ആനയും മാനും പുലിയുമെല്ലാം സ്വതന്ത്രമായി വിഹരിക്കുന്നുണ്ടിവിടെ. മൂളിപ്പാട്ടും പാടി ഒഴുകുന്ന കാട്ടാറുകളും അരുവികളും അവിടവിടെയായി കാണാം. പല വർണക്കുടകൾ നിവർത്തിയതുപോലെ പൊന്തകളിൽ നിറഞ്ഞു നിൽക്കുന്ന താമരയും ആമ്പലും……. നാനാവരണങ്ങളിലുള്ള ഉടുപ്പിട്ട കിളികൾ മരക്കൊമ്പിലിരുന്ന് വിവിധ പാട്ടുകൾ പാടുന്നു. ചക്കയും മാങ്ങയുംപോലെ രുചിയേറിയ ഫലങ്ങൾ നിറഞ്ഞ തോട്ടങ്ങൾ. നിറവും മണവുംകൊണ്ട് ആരെയും ആകർഷിക്കുന്ന പൂക്കളൊരുക്കിയ പൂന്തോട്ടങ്ങൾ. സ്വർണ്ണകതിരണിഞ്ഞ നെൽപ്പാടങ്ങൾ. പറമ്പുകളിൽ മേഞ്ഞുനടക്കുന്ന പശുക്കിടാങ്ങൾ. ഇളംകാറ്റിൽ തലയാട്ടി നിൽക്കുന്ന തെങ്ങുകൾ. കേരളനാടിന്റെ സുന്ദരകാഴ്ചകൾ പറഞ്ഞാൽ തീരില്ല.
Question 1.
ബോധേശ്വരനെക്കുറിച്ച് അനുസ്മരണക്കുറിപ്പ് തയ്യാറാക്കുക.
Answer:
1901-ൽ തിരുവനന്തപുരത്തിനടുത്തുള്ള നെയ്യാ റ്റിൻ കരയിൽ, കുഞ്ഞൻപിള്ളയുടെയും ജാനകി പിള്ളയുടെയും മകനായി ജനിച്ച കേശവനാണ് പിന്നീട് ബോധേശ്വരൻ എന്ന പേര് സ്വീകരിച്ചത്. ആര്യസമാജത്തിന്റെ തത്ത്വങ്ങളിൽ ആകൃഷ്ട നായി ചെറുപ്പത്തിൽ സന്യാസജീവിതം ആരംഭിച്ചു. എന്നാൽ പിൽക്കാലത്ത് ആത്മീയ ജീവിതം ഉപേക്ഷിച്ചു സ്വാതന്ത്ര്യ സമരത്തിലും മറ്റു സാമൂഹ്യപ്രസ്ഥാനങ്ങളിലും സജീവ പങ്കാളി യായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ ക്ഷേത്ര പ്രവേശന സമരം, വൈക്കം സത്യാഗ്രഹം തുടങ്ങി നിരവധി സമരങ്ങളിൽ പങ്കെടുത്തു. ദേശാഭിമാന പ്രചോദിതമായ കവികളിലൂടെ ശ്രദ്ധേയനായി. ജയ ജയ കേരള കോമള ധരണീ….. എന്നു തുട ങ്ങുന്ന വരികൾ ഏറെ പ്രശസ്തമാണ്. ഈ ഗാനത്തെ കേരളത്തിന്റെ സാംസ്കാരിക ഗാനമായി 2014-ൽ പ്രഖ്യാപിച്ചു.
പ്രധാന കൃതികൾ: ആദർശാരാമം (1926), മതപ്രബന്ധങ്ങൾ (1929), ഹൃദയാങ്കരം (1931), സ്വതന്ത്ര കേരളം (1938). തിരുവനന്തപുരം വിമൻസ് കോളേജ് അധ്യാപികയായിരുന്ന വി.കെ. കാർത്ത്യായനിയമ്മയാണ് ഭാര്യ. പ്രശസ്ത എഴുത്തുകാരനായ സുഗതകുമാരി, ഹൃദയകുമാരി, സുജാതാദേവി എന്നിവർ മക്കളാണ്. 1990 ജൂലൈ 3 ന് അന്തരിച്ചു.
Question 2.
കേരളഗാനത്തിത്തിലെ മനോഹരമായ സവിശേഷ പദപ്രയോഗങ്ങൾ കണ്ടെത്തുക.
Answer:
പൂജിത ജനനി – വംശോജ്ജ്വലിതേ
സമന്വയ രമണീ – ശ്യാമളസുന്ദരം
മാമകരാജ്യം – മലയജസുരഭിലം
കല്പകതരുതികരങ്ങൾ – പശ്ചിമജലധിതം
കല്പിത്രഭ – കുന്ദലാത പരിസേവിതം
സലിലസമൃദ്ധം – തുഞ്ചശുകീകളകണ്ഠനി നാദം
ഭാർഗ്ഗവനിരതേ – മാമകവിലയം
കവിതാസംഗ്രഹം
കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും ഭാഷാ സൗന്ദര്യവുമാണിവിടെ കവി വർണ്ണിക്കുന്നത്. ചന്ദനത്തിന്റെ സുഗന്ധമുള്ള കാറ്റ് വീശുന്ന നാടാണ് കേരളം. സഹ്യപർവ്വതനിരകളിലെ ചന്ദന മരങ്ങൾ തഴുകി വരുന്ന കാറ്റിനെ കുറിച്ചാണ് കവി സൂചിപ്പിക്കുന്നത്. കേരവൃക്ഷങ്ങൾ നിറഞ്ഞ സുന്ദരമായ ഭൂമിയാണ് കേരളം. കളകളം പാടുന്ന ജലസമൃദ്ധമായ പുഴകളും കായലുകളും മറ്റു ജലാശയ ങ്ങളും നിറഞ്ഞ നാടാണ് നമ്മുടേത്. തുഞ്ചന്റെ തത്തയുടെ കണ്ഠത്തിൽ നിന്നുയർന്ന കിളിപ്പാട്ടിലൂടെയാണ് മലയാളഭാഷ അതിന്റെ ശക്തിയും സൗന്ദര്യവും കൈവരിച്ചത്. എഴു ത്തച്ഛന്റെ കാലഘട്ടത്തെ കുറിച്ചാണിവിടെ കവി സൂചിപ്പിക്കുന്നത്. ഇങ്ങനെ സ്വർഗ്ഗതുല്യമായ നമ്മുടെ കേരളനാടിനെ പാടി പ്രകീർത്തിക്കുക യാണ് കവി.
പഠനപ്രവർത്തനങ്ങൾ
Question 1.
കേരളത്തിന്റെ സാംസ്കാരിക ഗാനമായ കേരളഗാനത്തിലെ വരികളാണിവ. സംഘമായി ആലപിച്ചു. കേരളത്തെക്കുറിച്ച് എന്തെല്ലാമാണ് ഇതിൽ പറയുന്നത്.
Answer:
കേരളത്തെക്കുറിച്ച് ഒരു പാട് കാര്യങ്ങൾ ഈ വരികളിൽ പറയുന്നുണ്ട്. കേരളത്തിന്റെ പ്രകൃതി, ഭാഷ, സംസ്കാരം എന്നിവയെക്കുറിച്ചെല്ലാം പ്രകീർത്തിക്കുന്ന വരികളാണിവ. പർവ്വതങ്ങ ളിലെ ചന്ദനമരങ്ങളെ തഴുകിയെത്തുന്ന തണുത്ത കാറ്റ്, തെങ്ങുകൾ നിറഞ്ഞ ഭൂമി, സമൃദ്ധമായ ജലാ ശയങ്ങൾ ഇവയെല്ലാം കേരളത്തിന്റെ ഭൂപ്രക തിക്ക് മാറ്റ് കൂട്ടുന്നു. ചേര രാജാക്കന്മാർ ഭരിച്ചതും പരശുരാമനിൽ നിന്നും ലഭിച്ചതും ദ്രാവിഡവംശ ത്തിന്റെ സംസ്കാരത്താൽ അറിയപ്പെടുന്നതു മായ നാടാണ് നമ്മുടെ കേരളം. കിളിപ്പാട്ടിലൂടെ വളർന്ന മലയാള സാഹിത്യത്തെക്കുറിച്ചും മല യാളഭാഷയുടെ സൗന്ദര്യം, ശക്തി എന്നിവയെ ക്കുറിച്ചും ഈ വരികളിൽ പരാമർശിക്കുന്നു. ഇത്തരത്തിലുള്ള കേരളനാട് ഒരു സ്വർഗ്ഗം തന്നെയാണെന്നു കവി കൂട്ടിച്ചേർക്കുന്നു.
പിരിച്ചെഴുതുക
മാരതനേൽക്കും – മാതൻ + ഏല്ക്കും
കളകളമോതിയിണങ്ങിവരുന്നൊരു – കളകളം + ഓതി + ഇണങ്ങി + വരുന്ന + ഒരു
പര്യായപദം
സലിലം – വെള്ളം, തോയം, ജലം
നാകം – സ്വർഗ്ഗം, വിണ്ണ്, വിണ്ടലം