Class 6 Malayalam Adisthana Padavali Annual Exam Question Paper 2023-24

Practicing with 6th Standard Adisthana Padavali Notes and Class 6 Malayalam Adisthana Padavali Annual Exam Question Paper 2023-24 will help students prepare effectively for their upcoming exams.

Std 6 Malayalam Adisthana Padavali Annual Exam Question Paper 2023-24

Time : 2 Hours

നിർദ്ദേശങ്ങൾ :

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കാ നുള്ളതാണ്.
  • ആകെ ആറു പ്രവർത്തനങ്ങളാണ് നൽകിയിട്ടുണ്ട്. ആദ്യത്തെ പ്രവർത്തനം നിർബന്ധമായും ചെയ്യണം. രണ്ടു മുതൽ ആറുവരെ പ്രവർത്തനങ്ങളിൽ നാലെ ണ്ണത്തിന് ഉത്തരമെഴുതിയാൽ മതി.

പ്രവർത്തനം – 1 വായിക്കാം, എഴുതാം

വിദ്യകളെല്ലാം അഭ്യസിച്ച് സന്ന്യാസം സ്വീകരിച്ച ശങ്കരാ ചാര്യൻ കാശിയിലെത്തി. ഒരു ദിവസം ശിഷ്യരൊത്തു മധ്വാ ഹ്നകർമ്മത്തിനു പോകുമ്പോൾ നാലു നായ്ക്കളുമായി ഒരു ചണ്ഡാളൻ എതിരെ വരുന്നതു കണ്ടു. ഉടനെ ശങ്കരാ ചാര്യർ “മാറിപ്പോ എന്ന് ആക്രോശിച്ചു. “ഈ ഗംഗാജല ത്തിലും പുറത്തെ ചെളിക്കുണ്ടിലും നിഴലിക്കുന്നത് ഒരേ സൂര്യനാണല്ലോ. എന്റെ ശരീരത്തിലും അങ്ങയുടെ ശരീ രത്തിലും ഒഴുകുന്നത് ഒരേ നിറമുള്ള ചോരയാണല്ലോ. പിന്നെന്തിന് മാറിപ്പോകണം” എന്ന് ചണ്ഡാളൻ തിരിച്ചു ചോദിച്ചു. ഇതുകേട്ട ശങ്കരാചാര്യർ ആ ചണ്ഡാളനു മുന്നിൽ ശിരസ്സു കുനിച്ച് “ഞാൻ അങ്ങയുടെ ശിഷ്യത്വം സ്വീകരിക്കുന്നു” എന്നു പറയുകയുണ്ടായി . ശങ്കരാചാ ര്യരെ പരീക്ഷിക്കാൻ വേഷപ്രച്ഛന്നനായി വന്ന ശിവൻ ആയിരുന്നത്രേ ആ ചണ്ഡാളൻ

1. വിദ്യകളെല്ലാം അഭ്യസിച്ച്, സന്ന്യാസം സ്വീകരിച്ച് ശങ്കരാ ചാര്യർ എത്തിച്ചേർന്നതെവിടെ?
(ഗംഗാതീരത്ത്, കാശിയിൽ, ചെളിക്കുണ്ടിൽ)
Answer:
കാശിയിൽ

2. ” മാറിപ്പോ’ എന്ന് ശങ്കരാചാര്യർ ആക്രോശിച്ചത് ആരോട്?
(ശിഷ്യരോട്, നായ്ക്കളോട്, ചണ്ഡാളനോട്)
Answer:
ചണ്ഡാളനോട്

3. ചണ്ഡാളനോടൊപ്പം ഉണ്ടായിരുന്നതാര്?
(നായ്ക്കൾ, ശങ്കരാചാര്യർ, ശിഷ്യൻമാർ)
Answer:
നായ്ക്കൾ

4. എന്തുകൊണ്ടായിരിക്കാം ശങ്കരാചാര്യർ ചണ്ഡാളന്റെ ശിഷ്യത്വം സ്വീകരിച്ചത് ?
(ചണ്ഡാളന്റെ അനുസരണശീലം കണ്ടിട്ട്, ചണ്ഡാളന്റെ വാക്കുകളിലെ സന്ദേശം ഉൾക്കൊണ്ടിട്ട്, നായ്ക്കൾക്ക് ചണ്ഡാളനോടുള്ള സ്നേഹം കണ്ടിട്ട്)
Answer:
ചണ്ഡാളന്റെ വാക്കുകളിലെ സന്ദേശം ഉൾക്കൊണ്ടിട്ട്

5. “ഈ ഗംഗാജലത്തിലും പുറത്തെ ചെളിക്കുണ്ടിലും നിഴലി ക്കുന്നത് ഒരേ സൂര്യനാണല്ലോ? – ഇത് അർത്ഥമാക്കുന്ന തെന്ത്?
പ്രപഞ്ചതേജസ്സ് എല്ലാവരിലും ഒരുപോലെയാണ്, ഓരോ മനുഷ്യനും വ്യത്യസ്തനാണ്, ചെളിക്കുണ്ട് ഹീനവും ഗംഗ പവിത്രവുമാണ്)
Answer:
പ്രപഞ്ചതേജസ്സ് എല്ലാവരിലും ഒരുപോലെയാണ്

Class 6 Malayalam Adisthana Padavali Annual Exam Question Paper 2023-24

പ്രവർത്തനം – 2

(എ) വാങ്മയ ചിത്രം
“വലതു കൈയിൽ സന്തത സഹചാരിയായ മുളവടി- ഇട തുകൈയിൽ ഒരു കൊച്ചു ഭാണ്ഡം, ഉടുവസ്ത്രമായി സുപരിചിതമായ ഒറ്റമുണ്ട്, ചുണ്ടിൽ നനുത്ത പുഞ്ചിരി, കണ്ണുകളിൽ ദൃഢനിശ്ചയത്തിന്റെ ജ്വലനം അജയ്യതയുടെ പ്രതീകം എന്ന പാഠഭാഗത്തിലെ ഗാന്ധി ജിയുടെ ഒരു വാങ്മയചിത്രമാണ് മുകളിൽ കൊടുത്തിരി ക്കുന്നത്. ഇതുപോലെ മുത്തച്ഛന്റെയോ മുത്തശ്ശിയുടെയോ ഒരു വാങ്മയചിത്രം തയ്യാറാക്കുക.
Answer:
കുളിച്ചീറനോടെ ചുണ്ടിൽ നാമവുമായി കടന്നുവരുന്ന മുത്തശ്ശിയുടെ രൂപം ഇന്നുമെന്റ് മനസ്സിലുണ്ട്. ചന്ദനക്കൊരട് അമ്മിയിൽ അരച്ചെടുക്കുന്ന ചന്ദനമാണ് നെറ്റിയിൽ തൊടു ക. നീളത്തിൽ ഒറ്റവരക്കുറി. മുറിയിലേക്ക് കടന്നുവരുമ്പോൾ തന്നെ ചന്ദനത്തിന്റെയും ഭസ്മത്തിന്റെയും കലർപ്പുള്ള ഒരു നേർത്ത ഗന്ധമാണ്. കഥ പറഞ്ഞു തന്നും ശ്ലോകങ്ങൾ ചൊല്ലി ക്കേൾപ്പിച്ചും മുടിയിഴകളിലൂടെ വിരലോടിച്ചു കവിതകൾ പാടി ന്നും ഉറക്കിയിരുന്നത് മുത്തശ്ശി തന്നെയായിരുന്നു.

ബി. ലോലം എന്നതിന് പകരം പദം ബ്രാക്കറ്റിൽ നിന്ന് കണ്ടെത്തി എഴുതുക.
(കടുപ്പം, മൃദു, ചൂട്)
Answer:
മൃദു

പ്രവർത്തനം – 3

(എ) അഭിപ്രായക്കുറിപ്പ്

കണ്ണിലെ സൂര്യൻ
ഉച്ചയാവുന്നു നേരം പരുക്കൻ പാത
വക്ക് തിരക്കു പിടിച്ചുപോം യാത്രികർ
പെട്ടെന്നു പൊന്തും തകരവാദ്യം കാറ്റു
പോലും നിലയ്ക്കുന്നു കാൺക മുമ്പിൽ ഉരുൾ
ചക്രം അതിനുമീതെ ബാലൻസു തെറ്റുന്ന
ലോഹപ്പലക, തല കിഴുക്കാം തൂക്കു
നില്ക്കുന്ന രണ്ടു പൈതങ്ങൾ നെറുകയിൽ
കണ്ണീർ നിറച്ച മൺകുടവുമായൊരു കാലിൽ
എത്ര വേഗത്തിൽ തിരിയുമ്പഴുമമ്മ
പുഞ്ചിരിയ്ക്കുന്നു – വെയിലത്തിളയമോൻ
എഴുന്നേറ്റു നിൽക്കാൻ പഠിയ്ക്കണാപ്പുറം
കയ്യടിക്കുമ്പോഴും കണ്ടില്ല കാണികൾ,
കരയുന്ന കുഞ്ഞിന്റെ കണ്ണിലെ സൂര്യനെ!
ഋഷികേഷൻ പി. ബി.

കവിത വായിച്ചില്ലേ? ഇത്തരം കാഴ്ചകൾ നിങ്ങൾ എപ്പോ ഴെങ്കിലും കണ്ടിട്ടുണ്ടോ?
“തള്ളവിരലില്ലാത്ത ഗ്രാമം’ എന്ന പാഠഭാഗം നമ്മൾ പഠിച്ച തല്ലേ? സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന, പീഡനങ്ങൾ ഏറ്റു വാങ്ങാൻ വിധിക്കപ്പെട്ട ഒരു വലിയ സമൂഹത്തെയാണല്ലോ നാമവിടെ കാണുന്നത്.
കവിതയിലെ ആശയവും പാഠഭാഗത്തെ ആശയവും പരി ഗണിച്ച് അഭിപ്രായക്കുറിപ്പ് തയ്യാറാക്കുക.
Answer:
ബ്രിട്ടീഷുകാരുടെ ചൂഷണങ്ങൾക്കെതിരെ ഒരു കൂട്ടം തൊഴിലാളികളുടെ ശക്തമായ പ്രതികരണം വരച്ചുകാട്ടുന്ന നോവലാണ് ആനന്ദ് രചിച്ച “ഗോവർധന്റെ യാത്രകൾ ‘ഇതിൽ ബംഗാളിലെ ഒരു ഗ്രാമത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. അവിടെയുള്ള നെയ്ത്തു തൊഴിലാളികൾ അധികാരികളുടെ ക്രൂരതയിൽ പ്രതിഷേധിച്ച് തളളവിരൽ മുറിച്ച് കളഞ്ഞവരാണ് ആ ഗ്രാമത്തിലേക്ക് തന്റെ കുരുടൻ പൂച്ചയുമായി എത്തുന്ന ഗോവർധൻ. ആ നെയ്ത്തുഗ്രാമത്തിലെ ജീവിതവും വേദനകളും വിവരിക്കുന്നു.

നിറമില്ലാത്ത ജീവിതം കെട്ടിയാടേണ്ടി വരുന്ന അനേകം നാടോടി ബാല്യങ്ങളുടെ പ്രതിനിധികളെയാണ് നാം ഈ കവി തയിൽ കാണുന്നത്. ഉയർത്തിക്കെട്ടിയ ലോഹപ്പലകയിലെ ചെറിയ പടിക്കെട്ടിൽ ഞാണിൻമേൽ കളിയിലെ അഭ്യാസി, ചില പ്പോൾ വർണ ബലൂണുകൾ വിൽക്കാൻ എത്തുന്നവർ. ഇങ്ങനെ ദിവസേന പല രൂപങ്ങളിൽ നാം കണ്ടുമുട്ടുന്നു. ഇഴജന്തുക്കളോടും തെരുവു നായ്ക്കളോടും കാറ്റിനോടും മഴ യോടും മല്ലിട്ട് ജീവിയ്ക്കുന്നു. ഇവർക്ക് മാനവികതയുടെ ദീപം തെളിയിക്കാൻ നാം പരിശ്രമിക്കണം.

ബി. മാതൃത്വത്തിന്റെ കവിയിത്രി എന്ന് വിളിക്കുന്നത് ആരെ യാണ്?
(സുമംഗല, ബാലാമണിയമ്മ, സിസ്റ്റർ മേരി ബനി
Answer:
ബാലാമണിയമ്മ

Class 6 Malayalam Adisthana Padavali Annual Exam Question Paper 2023-24

പ്രവർത്തനം – 4

(എ) ആസ്വാദനക്കുറിപ്പ്
അച്ഛൻ മൊട്ടക്കുന്ന് വിലയ്ക്ക് മേടിച്ചത്, ഉതിർന്ന് കിടന്ന ചരൽക്കല്ല് നീക്കി കുന്ന് കിളപ്പിച്ചത്, തൈക്കുണ്ടുകൾ കുഴിച്ചത്.. ..മുറ്റത്തെ തെങ്ങിൽ നിറഞ്ഞു മുറ്റിയ കുലകൾ നോക്കി, മെല്ലെ മിഴികൾ താഴ്ത്തി, പതുക്കെ ചുമര് പിടിച്ച് പിടിച്ച് അകത്തെ മുറിയിലേക്ക് കയറിപ്പോ യത്… അക്കമ്മ എന്ന പാഠഭാഗം ഓർമ്മയില്ലേ? തന്നിരി ക്കുന്ന കവിത വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.

കർഷകൻ

ഗ്രീഷ്മത്തിലെല്ലാം കരിഞ്ഞു പോകുമ്പോഴും
ഗ്രാമം സമൃദ്ധമായ് നിന്നിടുന്നു!
തെങ്ങും കവുങ്ങും മുളകു കൊടികളാൽ
തൊങ്ങലണിയിച്ച പാരവും
ചേനയും ചീരയും വാഴയും മഞ്ഞയും
ചേമ്പും കരിമ്പും പടവലവും
പ്ലാവും പനയും പുളിമരവും കട
പ്ലാവുമിലവും പറങ്കിമാവും

മാവും മുരിങ്ങയും മറ്റു മരങ്ങളും
മുറ്റിത്തഴയ്ക്കുന്ന ഭൂപ്രദേശം!
ദൂരത്തു നില്ക്കിലും കാണാമഴകുറ്റ
പച്ചത്തഴപ്പും പനന്തലപ്പും!
കർഷകനാണീയഴകു തുളുമ്പുന്ന
പച്ചത്തഴപ്പിന്റെ നെയ്ത്തുകാരൻ!
തൻ മെയ്വിയർപ്പിനാൽ ജീവനം നൽകിയും
പ്രത്യാശകൾ കൊണ്ടുയിർ കൊടുത്തും
വറ്റാതെ വാടിക്കരിയാതെ നിർത്തുന്നു
കർഷകനെന്നുമീ ഗ്രാമഭംഗി
പി. മധുസൂദനൻ
Answer:
കർഷകൻ എന്ന കവിതയിലൂടെ പി. മധുസൂദനൻ തന്റെ മെയ് വിയർപ്പിനാൽ ജീവിതം നൽകിയ ഗ്രാമഭംഗി നില നിർത്തുന്ന കർഷകനെക്കുറിച്ചാണ് പറയുന്നത്. ഒരു കർഷ കന്റെ ജീവിതം വളരെ ലളിതമായ ആവിഷ്കാരത്തിലൂടെ നമുക്കു മുന്നിൽ വരച്ചുകാട്ടുന്നു. കർഷകന്റെ ജീവിതവും അധ്വാനവും പ്രത്യാശയും ഈ വരികളിലൂടെ നമുക്ക് മനസ്സി ലാക്കാൻ സാധിക്കുന്നു.

ജലവും മണ്ണും ജീവന്റെ ഊടും പാവുമാണ്. അന്നമില്ലാതെ ഉയിരിന് ദേഹത്ത് നിലനിൽപ്പില്ല. ഉയിരിൻ കാവൽക്കാരനാണ് കർഷകൻ. മണ്ണിൽ വിതക്കുന്ന വിത്ത് വാനിൽ കനവിൽ കിനാവാക്കി മാറ്റുന്നതും അവനാണ്.

ചേമ്പും കരിമ്പും പടവലവും ചേനയും ചീരയും മാവും ഒരു ങ്ങിയും മറ്റു മരങ്ങളും മുറ്റിത്തഴക്കുന്ന ഭൂപ്രദേശമാക്കി മാറ്റി യത് കർഷകനാണ്. കർഷകനാണതിനെ ഊട്ടിവളർത്തിയത്. തഴമ്പിച്ച കരങ്ങളും വിണ്ടുകീറിയ പാദങ്ങളും നോവിൻ ഭാണ്ഡം പേറി മണ്ണിൽ മല്ലിടുന്നത് മനുഷ്യന്റെ വിശപ്പ് മാറ്റാ
നാണ്.

ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികൾ “കർഷകനാണി അഴക് തുളുമ്പുന്ന പച്ചത്തഴപ്പിന്റെ നെയ്ത്തു കാരൻ’ ഗ്രാമത്തിന്റെ ഭംഗി വാടാതെ കരിയാതെ പ്രത്യാശ യോടെ നിലനിർത്തുന്നത് കർഷകനാണ്.

ബി. “ സാർഥകം” എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.
(അർഥമില്ലാത്തത്, അർഥത്തോട് കൂടിയത്, മറ്റൊരർഥമു ള്ളത്)
Answer:
അർഥത്തോട് കൂടിയത്

പ്രവർത്തനം – 5 വിശകലനക്കുറിപ്പ്

മുതിർന്നവർ കുട്ടികളോട് പലപ്പോഴും പറയുന്ന കാര്യങ്ങ ളാണല്ലൊ ഇവ. ചുവടെ തന്നിരിക്കുന്ന വരികൾ ശ്രദ്ധി

“ഇച്ഛയാ നമ്മൾക്കു കൂത്താടാനല്ലെങ്കി-
ലിച്ചളിയുണ്ടായതെന്തിനാവോ?”
(ബാലലീല)

വരികളും മുകളിലെ പരാമർശങ്ങളും വിശകലനം ചെയ്ത്
കുറിപ്പ് തയ്യാറാക്കുക.
Answer:
ഈ കവിതയിൽ സ്വാതന്ത്ര്യത്തിന്റെ മാധുര്യത്തെയാണ് വർണി ക്കുന്നത്. അമ്മയുടെ ചേലത്തുമ്പിൽ നിന്ന് വിട്ട് കൂട്ടുകാരോ ടത്ത് കളിക്കാൻ ആഗ്രഹിക്കുന്ന കുട്ടി ക്രമേണ സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തനാകുന്നു. ആ സ്വാതന്ത്ര്യം അവന്റെ ചിന്ത കളെയും വ്യക്തിത്വത്തെയും വികസിപ്പിക്കുന്നു.

കളിവഞ്ചി നിർമ്മിച്ച് മഴവെള്ളത്തിലൊഴുക്കൽ മഴവെള്ളത്തിൽ ഒച്ചയുണ്ടാക്കി കളിക്കൽ, ചെളിയിൽ ഇറങ്ങൽ ഇതെല്ലാം മുതിർന്നവർക്കിഷ്ടമില്ലാത്തതും കുട്ടികൾക്ക് ഇഷ്ട മുള്ളതുമായ കാര്യങ്ങളാണ് കവി ഇതെല്ലാം നല്ലതാണെന്നാണ് പറയുന്നത്. ഇഷ്ടമുള്ള പ്രവൃത്തികൾ താൽപര്യത്തോടെ ചെയ്യാൻ മറ്റൊരാൾ സമ്മതിക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ മധുരം നാം അറിയുന്നത്. മഴവെള്ളത്തിലും ചേറിലും കളി ക്കുന്ന കുട്ടികളെ കണ്ട് വൃദ്ധർ അവരെ വിലക്കുന്നു. അവ രുടെ വാക്കുകൾ കേൾക്കാതെ കുട്ടികൾ കളിക്കുന്നു. കുട്ടി കൾക്ക് കളിക്കാനല്ലെങ്കിൽ പിന്നെന്തിനാണ് ചെളിയുണ്ടായത് എന്നാണവർ ചോദിക്കുന്നത്. മഴവെള്ളത്തിലും ചെളിയിലും കളിക്കാനാണ് അവരുടെ വാക്കുകൾ കേൾക്കാത കുട്ടികൾ കളിക്കുന്നു. കുട്ടികൾക്ക് കളിക്കാനല്ലെങ്കിൽ പിന്നെന്തിനാണ് ചെളിയുണ്ടാക്കിയത്. മുതിർന്നവരുടെ വാക്കുകൾക്ക് അവർ വില കല്പിക്കുന്നില്ല.

Class 6 Malayalam Adisthana Padavali Annual Exam Question Paper 2023-24

പ്രവർത്തനം – 6

പ്രതികരണക്കുറിപ്പ്
ഒരു ചെടിയും നട്ടുവളർത്തി
ലോണപ്പൂവെങ്ങനെ നുള്ളാൻ?
ഒരു വയലും പൂട്ടി വിതച്ചി
ലോണച്ചോറെങ്ങനെയുണ്ണാൻ?

കവി നമ്മുടെ നാടിന്റെ അവസ്ഥയെ ഇങ്ങനെയാണ് വരച്ച് കാണിക്കുന്നത്. നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ? പ്രതികരണക്കുറിപ്പ് തയ്യാറാക്കൂ.
Answer:
ഇന്നത്തെ ഓണം ഉപ്പുതൊട്ടു കർപ്പൂരംവരെ നമ്മൾ അന്യനാ ട്ടിൽ നിന്നാണ് കൊണ്ടുവരുന്നത്. കവി എൻ. വി. കൃഷ്ണ – വാര്യർ പറയുന്നതുപോലെ നമ്മൾ ഒരു ചെടിയും നട്ടുവളർത്തു ന്നില്ല. പിന്നെയെങ്ങനെയാണ് പൂ നുള്ളുക. ഒരു വയലും നമ്മൾ പൂട്ടിയൊരുക്കുന്നില്ല, ഓണച്ചോറിനായി അങ്ങനെ പഴവും തുണിയും മാത്രമല്ല കളിപ്പാട്ടങ്ങളും നമുക്കായി അന്യ നാട്ടിൽ നിന്നെത്തുന്നു. മുറ്റവും ആഹ്ലാദവും നഷ്ടപ്പെടുത്തി. ഏഴാം മാളിക മുകളിൽ ഫ്ളാറ്റോണം കൊള്ളുകയാണ് നമ്മൾ. നഗരവൽക്കരണത്തിന്റെ ഫലമായി നമുക്ക് കൃഷിയും ഗ്രാമ ങ്ങളും മാത്രമല്ല നന്മയുള്ള മനസ്സും നഷ്ടപ്പെട്ടു പോയിരി ക്കുന്നു. നമുക്ക് ഗ്രാമങ്ങളെ സ്വപ്നം കാണാം. നന്മകളെ തിരി ച്ചുകൊണ്ടുവരാം. കാണം വിൽക്കാതെ നമുക്ക് ഓണമുണ്ണാൻ വേണ്ടി അധ്വാനത്തിന്റെ മഹത്ത്വം തിരിച്ചറിയാം. മലയാളമണ്ണിൽ പൊന്നുവിളയിക്കാം. കാർഷിക സംസ്കാരത്തിന്റെ ഉത്തമമായ ഓണത്തിന്റെ ഗ്രാമീണചൈതന്യം വീണ്ടെടുക്കാനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

Leave a Comment