Practicing with Std 7 Malayalam Adisthana Padavali Notes Unit 1 Chapter 1 ഗ്രാമശ്രീകള Gramasreekal Notes Questions and Answers Pdf improves language skills.
Gramasreekal Class 7 Notes Questions and Answers
Class 7 Malayalam Adisthana Padavali Notes Unit 1 Chapter 1 Gramasreekal Question Answer
Class 7 Malayalam Gramasreekal Notes Question Answer
കവിത വായിച്ച് ആശയങ്ങൾ ചർച്ചചെയ്യാം
Question 1.
‘വിശ്വവിദ്യാലയം’ എന്നതുകൊണ്ട് കവി ഉദ്ദേശിക്കുന്നത് എന്ത്?
Answer:
വിദ്യാലയത്തിന്റെ നാലുചുവരുകൾക്കുള്ളിൽ നിന്ന് മാത്രമല്ല വിദ്യാഭ്യാസം ലഭിക്കുന്നത്. ക്ലാസ്സിൽ നിന്ന് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ നമ്മൾ പഠിക്കുന്നുള്ളൂ. കണ്ടും കേട്ടും അനുഭവിച്ചും ഒട്ടേറെ കാര്യ ങ്ങൾ നമുക്ക് പ്രകൃതിയിൽ നിന്ന് പഠിക്കാനുണ്ട്. കർഷക തൊഴിലാളികൾ പാടത്ത് പ്രയോഗിക്കുന്നത് ഗ്രാമത്തിലെ ഏത് വിദ്യാലയത്തിൽ നിന്നും നേടിയ അറിവല്ല. ലോകമാകുന്ന സർവകലാശാലയാണ് അവരുടെ വിദ്യാലയം. ഞാറുനടുന്ന പെണ്ണുങ്ങൾ അതിനുള്ള അറിവു നേടിയത് ഈ പ്രകൃതിയിൽ നിന്നാ ണ്. കണ്ടും കേട്ടും അനുഭവിച്ചാണ് അവർ അറിവുകൾ നേടിയത്. അതുകൊണ്ടാണ് വിശ്വവിദ്യാലത്തിൽ പഠിച്ചവർ എന്ന് കർഷക സ്ത്രീകളെക്കുറിച്ച് കവി പറയുന്നത്.
Question 2.
പ്രഭാതത്തെ എങ്ങനെയെല്ലാമാണ് കവി വർണ്ണിച്ചിരിക്കുന്നത്?
Answer:
ഉദയസൂര്യന്റെ പൊന്നുകൊണ്ടുള്ള നുകത്തിന്റെ പാടേറ്റ് ആകാശമാകുന്ന പാടവും ചുവന്നല്ലോ എന്നാണ് കവി ഇവിടെ പറയുന്നത്. പൊൻനിറമാകുന്ന സൂര്യന്റെ രശ്മികളെ കലപ്പയായി സങ്കല്പ്പിച്ചിരിക്കുന്നു. അതിന്റെ കലപ്പയുടെപ്പാടേറ്റ് ആകാശം ചുവക്കുന്നു. പ്രഭാതത്തിൽ ആകാശം ചുവന്നുകാണുന്നതിനെ കാർഷികവൃത്തിയുമായി കൂട്ടിയിണക്കി ഒരു മനോഹര ദൃശ്യത്തെയാണ് കവി ഇവിടെ അവതരിപ്പിക്കുന്നത്.
Question 3.
കർഷകസ്ത്രീകളെ ഗ്രാമശ്രീകൾ’ എന്ന് വിശേഷിപ്പിക്കുന്നതിന്റെ കാരണങ്ങൾ എന്തെല്ലാം?
Answer:
ഗ്രാമത്തിന്റെ ഐശ്വര്യം കർഷകസ്ത്രീകളാണ്. ചേറിൽ നിന്നാണ് താമരപ്പൂ വിടരുന്നത്. ഇതുപോലെ മഹ ത്തായ പ്രവൃത്തിയാണ് അവർ ചെയ്യുന്നത്. അവരുടെ കലാസൃഷ്ടിക്കുമുമ്പിൽ കവിതൊഴുതു നിൽക്കു ന്നു. കർഷക സ്ത്രീകളുടെ മനോഹരമായ കൈകളാണ് നാടിന്റെ നന്മകൾ നെയ്തെടുക്കുന്നത്. അവർ ഗ്രാമത്തിന്റെ ഐശ്വര്യമാണ് കൃഷിപ്പണികളാണ് നാടിനെ സമൃദ്ധമാക്കുന്നത്.
Question 4.
‘സുന്ദാരാലേഖ്യം നീ കേരളമേ’ എന്ന് കവി പറയുന്നതെന്തുകൊണ്ട്?
Answer:
പ്രഭാതത്തിന്റെ ദിക്കുകൾ മെല്ലെ ഉണർന്നു. നേരിയ മഞ്ഞുപോലെ മഴ പെയ്തു. പൂമഴ എന്നാണ് കവി ഇതിനെ വിശേഷിപ്പിക്കുന്നത്. മരങ്ങളും പാടവും കുടിലുകളും ചക്രവാളവുമെല്ലാം ഒന്നു നനഞ്ഞുകു ളിർന്നു. ഈ കാഴ്ച കാണുന്ന കവി കേരളമേ നീ എത്ര മനോഹരമായൊരു ചിത്രമാണ് എന്ന് പറയുന്നു. കേരളത്തെ മനോഹരമായ ഒരു ചിത്രമായി വർണിക്കുകയാണ്.
വിശകലനം ചെയ്യാം
Question 1.
“മഞ്ജുളമിക്കലാസൃഷ്ടിക്കു മുമ്പിലായഞ്ജലിയർപ്പിക്ക” –
കൃഷി കലാസൃഷ്ടിയാകുന്നതെങ്ങനെ? വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ഒരു ചിത്രകാരൻ ചിത്രം വരയ്ക്കുന്നതുപോലെയുള്ള മനോഹരമായ ഒരു കലയാണ് കൃഷി. അവരുടെ കലാസൃഷ്ടിക്കു മുന്നിലാണ് കവി തൊഴുതു നിൽക്കുന്നത്. കർഷക സ്ത്രീകൾ കൃഷിയിൽ ഏർപ്പെടു ന്നത് ആത്മാർത്ഥതയോടെയാണ്. അതുകൊണ്ടാണ് കൃഷി മികച്ച കലാസൃഷ്ടിയായി മാറുന്നത്. നിരനിര യായി ഞാറുകൾ നട്ടുപോകുന്നതിനെ നീലക്കസവു വിരിച്ചതുപോലെ എന്നാണ് കവി വർണിക്കുന്നത്.
ഈണം കണ്ടെത്താം ചൊല്ലാം
Question 1.
വ്യക്തിഗതമായി കവിതയ്ക്ക് ഈണം കണ്ടെത്തു. ഗ്രൂപ്പിൽ അവതരിപ്പിച്ച് ഉചിതമായ ഈണം കണ്ടെത്തി സംഘമായി ചൊല്ലൂ.
Answer:
മഞ്ജരി വൃത്തത്തിലാണ് ഇത് രചിച്ചിരിക്കുന്നത്.
താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കാം.
Question 1.
“ഉർമിയേപ്പൂഷ്പിപ്പിക്കും കലപോൽ നമുക്കത
നിർവൃതി കരം സർഗവ്യാപാരമുണ്ടോ മന്നിൽ” ?
– വൈലോപ്പിള്ളി
ഈ വരികളുടെ ആശയവും ഗ്രാമശ്രീകൾ’ എന്ന കവിതയുടെ ആശയവും താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
വൈലോപ്പിള്ളിയുടെ കയ്പവല്ലരി എന്ന കവിതയിലെ വരികൾ ഗ്രാമശ്രീ കവിതയുടെ ആശയവുമായി ഇണങ്ങിചേരുന്നതാണ്. ഭൂമിയെ ഫലസമൃദ്ധമാക്കുന്ന കൃഷി എന്ന കലപോലെ നമുക്ക് നിർവൃതി പകർന്നു നൽകുന്ന സർഗപ്രവർത്തനം മറ്റൊന്നില്ല എന്നാണ് കവി പറയുന്നത്. പാടത്ത് പണിയെടുക്കുന്ന കർഷക സ്ത്രീകളാണ് നമ്മുടെ നാടിന് ഐശ്വര്യം ഉണ്ടാക്കുന്നത്. മനോഹരമായ ഈ കൃഷിപ്പണികളുടെ മുൻപിൽ കവി കൈ കൂപ്പി നിൽക്കാനാണ് മാധവി അമ്മ പറയുന്നത്. കൃഷി മഹത്തായ കലാസൃഷ്ടിയായിട്ടാണ് രണ്ട് കവിക
പ്രയോഗഭംഗി കണ്ടെത്താം, വിശദീകരിക്കാം
Question 1.
“ഉണ്ണിക്കതിരോന്റെ പൊൻ നുകപ്പാടേറ്റു
വിണ്ണിൻ വിളിപ്പാടും ചോന്നിതല്ലോ”
ഈ വരികളുടെ പ്രയോഗഭംഗി കണ്ടെത്തി വിശദീകരിക്കൂ. ഇതുപോലെയുള്ള കൂടുതൽ വരികൾ കണ്ടെത്തി ഗ്രൂപ്പിൽ ചർച്ചചെയ്ത് വിശദീകരിക്കുക.
Answer:
ഉദയസൂര്യന്റെ പൊന്നുകൊണ്ടുള്ള നുകത്തിന്റെ പാടേറ്റ് ആകാശമാകുന്ന പാടവും ചുവന്നല്ലോ എന്നാണ് കവി ഇവിടെ പറയുന്നത്. പൊൻനിറമാകുന്ന സൂര്യന്റെ രശ്മികളെ കലപ്പയായി സങ്കല്പ്പിച്ചിരിക്കുന്നു. അതിന്റെ കലപ്പയുടെപ്പാടേറ്റ് ആകാശം ചുവക്കുന്നു. പ്രഭാതത്തിൽ ആകാശം ചുവന്നുകാണുന്നതിനെ കാർഷികവൃത്തിയുമായി കൂട്ടിയിണക്കി ഒരു മനോഹര ദൃശ്യത്തെയാണ് കവി ഇവിടെ അവതരിപ്പിക്കുന്നത്.
കാലു പുതയും വരമ്പത്തെപ്പാഴ്ച്ചളി
ത്താരയിൽത്താമരത്താർ വിടർത്തി
ചേറിൽ കാലൂന്നിനിന്നുകൊണ്ട് നാടിനെ സമൃദ്ധമാക്കുകയാണ് കർഷകസ്ത്രീകൾ. അവർ വെയിലും മഴയും ഒന്നും വകവയ്ക്കാതെ ചെളിയിൽ നിന്നാണ് ഐശ്വര്യത്തിന്റെ താമരപ്പൂക്കൾ വിടരുന്നത്. അതു പോലെ ചേറിൽ നിന്ന് നാടിന്റെ ഐശ്വര്യത്തിനു വേണ്ടി അധ്വാനിക്കുകയാണവർ.
നാണിച്ചുപോകുന്നു, നീളൻ കുട ചൂടി
ഞാനി വരമ്പിൻ കൊതുമ്പിൽ നിൽക്കേ,
കർഷകത്തൊഴിലാളികൾ ഒരു തൊപ്പിക്കുട പോലും ചൂടാതെ കനൽ വാരിയെറിയുന്ന സൂര്യന്റെ ചൂടിൽ നിന്ന് ഞാറ് നടുന്ന കാഴ്ചയാണ് കവിയിത്രി കാണുന്നത്. നീളൻ കുടയും ചൂടി പാടവരമ്പത്ത് നിന്ന് ഈ കാഴ്ച കാണുന്ന കവിയിത്രിക്ക് ലജ്ജ തോന്നുന്നു. വെയിലേറ്റ് നിൽക്കുന്ന കർഷക സ്ത്രീകളിൽ നിന്ന് വിഭിന്നമായി ധനാഢ്യതയുടെ അഹതയിൽ വെയിലേൽക്കാതെ നിൽക്കുന്ന കവിയിത്രിക്ക് തോന്നും ലജ്ജയും ആത്മനിന്ദയുമാണ് നാണിച്ചുപൊകുന്നു എന്ന പ്രയോഗത്തിലൂടെ ആവിഷ്കരിക്കുന്നത്.
വാങ്മയ ചിത്രത്തിൽ നിന്ന് വർണ്ണ ചിത്രത്തിലേക്ക്
Question 1.
കവിതയിൽ ധാരാളം വാങ്മയചിത്രങ്ങളുണ്ടല്ലോ. അവ കണ്ടെത്തി വരികളും വർണ്ണങ്ങളും ചേർന്ന ചിത്രങ്ങളാക്കി പ്രദർശനം സംഘടിപ്പിക്കുക.
Answer:
ചെന്നിക്കൽ കെട്ടിച്ചെരിച്ചു നിറുത്തിയ
ചെമ്മേലും കുന്തള ബന്ധങ്ങളിൽ
തുമ്മാൻ ചെരുതി, യുടുപുടത്തു സുക-
ളൊന്നു മേലാക്കം കയറ്റിക്കുത്തി
കാലുപുതയും വരമ്പത്തെപ്പാഴ്ചളി-
ത്താരയിൽത്താമരത്താർ വിടർത്തി.
കിക്കിളിക്കൂട്ടിയുഴവുചാലിൽക്കൂടി
പൊക്കിള പൊന്തും വയൽച്ചട്ടിയിൽ
മന്ദമിറങ്ങി, നിരന്നു, നിലകൊണ്ടു
പെണ്ണുങ്ങൾ, മണ്ണിന്നരുമക്കൾ
നേരിയ മഞ്ഞുപോൽ പൂമഴയൊന്നു പാറി
പച്ചിലക്കൂട്ടവും പാടവും മാടവും
ചക്രവാളാന്തവുമെങ്ങുമെങ്ങും
ഒന്നു കുളിർന്നു നനഞ്ഞു ഹാ, യെന്തൊരു
സുന്ദരാലേഖ്യം നീ കേരളമേ
ആശയപടം പൂർത്തിയാക്കാം, ആസ്വാദന എഴുതാം
Question 1.
കോളങ്ങളിൽ ആസ്വാദനാംശങ്ങൾ എഴുതുക.
അവയെ അടിസ്ഥാനമാക്കി കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
തയ്യാറാക്കിയ ആസ്വാദനക്കുറിപ്പ് സ്വന്തമായും കൂട്ടുകാരുമായി ചേർന്നും ആശയം, വാക്യഘടന, പദം, അക്ഷരം, ചിഹ്നം, എന്നീ തലങ്ങളിൽ എഡിറ്റ് ചെയ്ത് മെച്ചപ്പെടുത്തുക.
Answer:
ആസ്വാദനം എഴുതാം
കേരളക്കരയുടെ ഗ്രാമഭംഗിയും സൗഭാഗ്യവും നിറഞ്ഞു നിൽക്കുന്ന കവിതയാണ് കടത്തനാട്ട് മാധവി അമ്മയുടെ ഗ്രാമശ്രീകൾ. പാടവരമ്പുകളിൽ കൃഷിപ്പണികളിൽ മുഴുകിയിരിക്കുന്ന സ്ത്രീകളുടെ ഗ്രാമത്തിന്റെ സൗന്ദര്യവും സമൃദ്ധിയും കവയിത്രി വരച്ചു കാണിക്കുന്നു. കേരളം കാർഷിക സംസ്കാരത്തിൽ നിന്ന് അകന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ സാംസ്കാരിക വേരുകളുടെ ഒരു പ്രധാനഭാഗ മാണ് കൃഷി എന്ന് ഓർമ്മിപ്പിക്കും. കവിതയ്ക്ക് ഏറെ പ്രസക്തിയുണ്ട്.
ഈ കവിതയെ ശ്രദ്ധേയമാക്കുന്നത് അതിന്റെ ആശയം, ഭാഷാഭംഗി, വർണനകൾ, താളം, വാങ്മയ ചിത്ര ങ്ങൾ എന്നിവയാണ്. ഉപമാ, രൂപകം തുടങ്ങിയ അ അലങ്കാരങ്ങൾ കവിതയെ കൂടുതൽ സമ്പന്നമാക്കുന്നു. “ഉണ്ണിക്കതിരോൻ,” “കുന്തളബന്ധം”, “സുന്ദരാലേഖ്യം”, “നീലനീരാളം” തുടങ്ങിയ പ്രയോഗങ്ങൾ വായന ക്കാരന് പുതിയ അനുഭവങ്ങൾ നൽകുന്നു.
“ഉണ്ണിക്കതിരോന്റെ പൊൻ നുകപ്പാടേറ്റു
വിണ്ണിൻ വിളിപ്പാടും ചോന്നിതല്ലോ”
എന്ന വരികളിൽ പ്രഭാതസൂര്യന്റെ പ്രകാശം പാടവരമ്പുകളിൽ നിറയുന്ന ദൃശ്യം കാണാം. മഞ്ഞുപോലെ പെയ്ത പൂമഴയിൽ നനഞ്ഞു കുളിർന്ന പച്ചില കൂട്ടം വായനക്കാരന്റെ മനസ്സിൽ ഒരു ഓർമ്മചിത്രം വരച്ചു കാട്ടുന്നു.
‘ഗ്രാമശ്രീകൾ’ കേവലം കൃഷിപ്പണികളിൽ മുഴുകിയിരിക്കുന്ന സ്ത്രീകളുടെ ചിത്രീകരണം മാത്രമല്ല. അവരെ കലാകാരികളായും സൃഷ്ടികർത്താക്കളായും കൂടി അവതരിപ്പിക്കുന്നതാണ്. കൃഷിപ്പണി ഒരു കലാരൂപം പോലെയാണ്, അവരുടെ കരങ്ങൾ കൊണ്ട് അവർ ഭൂമിയെ ഒരു സുന്ദരമായ ചിത്രപടമാക്കി മാറ്റുന്നു. ചേറിൽ താഴ്ത്തുന്ന അവരുടെ വിരലുകൾ നാടിന്റെ നന്മയും സമൃദ്ധിയും നെയ്തെടുക്കുന്നുവെന്ന് കവി വാഴ്ത്തുന്നു. ഗ്രാമത്തിന്റെ മണ്ണും മനസ്സും അറിയുന്ന ഗ്രാമസ്ത്രീകൾ രചിക്കുന്ന മനോഹര സൃഷ്ടിക്കു മുന്നിൽ കവയിത്രി ഭക്തിപൂർവ്വം തൊഴുതു നിൽക്കുന്നു. അവരുടെ മുന്നിൽ താനാര്? തന്റെ കവിത എന്ത്? നാടിനെ സമൃദ്ധമാക്കുന്ന, ഗ്രാമത്തിന്റെ ഐശ്വര്യമായ ഗ്രാമശ്രീകൾ തന്നെയാണ്. അവർ എന്നാണ് കവ യിത്രി പറയുന്നത്.
ഗ്രാമശ്രീകൾ എന്നത് ഗ്രാമീണ ജീവിതത്തിന്റെയും അതിലെ ജനങ്ങളുടെയും മനോഹര സ്പർശനസഹ ജവുമായ ചിത്രീകരണമാണ്. പ്രകൃതിയുടെയും സംസ്കാരത്തിന്റെയും ആഘോഷം, സ്ത്രീശക്തിയുടെ ആദരവ്, ഭാഷയുടെ ലളിതമായ സൗന്ദര്യം എന്നിവയിൽ സമ്പന്നമായ ഈ കവിത, എല്ലാ വായനക്കാ രെയും സ്വാധീനിക്കാൻ സാധ്യതയുള്ളതാണ്.
പഴഞ്ചൊൽക്കളി
Question 1.
കൃഷിച്ചൊല്ലുകൾ ശേഖരിച്ച് ക്ലാസ്സിൽ പഴഞ്ചൊൽക്കളി നടത്തുക.
Answer:
- കാലം കഴിഞ്ഞാൽ വിതയും മൂലയും മുളക്കില്ല.
- വിത്തുഗുണം പത്തുഗുണം
- പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നും വരും
- കുംഭത്തിൽ ചേന കുടത്തോളം
- സൂര്യനുദിച്ചാലേ താമരവിരിയൂ
- വിഷു കണ്ട് വിതച്ചാൽ ഓണമുണ്ണാൻ കൊയ്യാം.
- വാഴയ്ക്ക് നനയ്ക്കുമ്പോൾ ചീരയും നനയും
- ഏറെ വിളഞ്ഞാൽ വിത്തിനാകാം
- കായ്ക്കുന്ന മരത്തിനെ ഏറു കൊള്ളൂ
- ചോതി വർഷിച്ചാൽ ചോറിന് പഞ്ഞമില്ല.
ചൊൽക്കാഴ്ചയിലേക്ക്
Question 1.
കൃഷിയുമായി ബന്ധപ്പെട്ട നാടൻപാട്ടുകൾ ശേഖരിച്ച് ചൊൽക്കാഴ്ച സംഘടിപ്പിക്കുക. ചൊൽക്കാഴ്ച യുടെ വീഡിയോ ക്ലാസിലെ നവമാധ്യമ ഗ്രൂപ്പിൽ പങ്കുവെയ്ക്കുക.
Answer:
കവിത ദൃശ്യഭംഗിയോടെ അഭിനയിച്ച് അവതരിപ്പിക്കുന്ന ഒരു കാവ്യാനരീതിയാണ് ചൊൽക്കാഴ്ച. ചൊൽക്കാഴ്ച എന്ന വാക്കിന്റെ അർത്ഥം ചൊല്ലി അവതരിപ്പിക്കുക എന്നാണ്.
ഉദാഹരണമായി ചില നാടൻപാട്ടുകൾ ഇവിടെ നൽകിയിട്ടുണ്ട്. അവ കാവ്യാത്മകമായി ചൊല്ലി അഭിന യിച്ചു വീഡിയോ ആയി പകർത്തുക.
ഞാറുനടീൽ പാട്ട്
കിളിയാട്ട് പാട്ട്
കറുത്തപെണ്ണേ, കരിങ്കുഴലീ
തിനക്കൊരുത്തൻ കിഴക്കുദിച്ചു
കാടുവെട്ടി തിന വിതച്ചു
തിന തിന്നാൻ കിളിയിറങ്ങി
കിളിയാട്ടൻ അവളിറങ്ങി
അവളകയ്യിൽ വളകിലുങ്ങി
വളകിലുങ്ങി, കിളി പറന്നു
പെണ്ണിനുട വള കിലുക്കം
കിളികളെല്ലാം, മലകടന്നു
കറുത്തപെണ്ണേ, കരിങ്കുഴലീ
നിനക്കൊരുത്തൻ കിഴക്കുദിച്ചു
വിത്തിടീൽ പാട്ട്
ഒന്നാം മലവെട്ടി ഒന്നര മലവെട്ടി
നിന്നും കൊണ്ടൊരു നാഴിതിന വിതച്ചേ
നാത്തൂൻ മാരിരുവരും ചേട്ടത്തിമാരിരുവരും
തേങ്ങിതേങ്ങി നിന്നു തിന വിതച്ചേ.
ഇക്കകണ്ട തിനയെല്ലാം കിളി തിന്നുപോയപ്പം
നീയങ്ങു പോയെടി കിളിക്കുറുമ്പേ
അക്കര പാണ്ഡ്യനും ഞാനും കൂടിയങ്ങു
കിളിമാടം കെട്ടിക്കളിച്ചിരുന്നു.
കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
‘പൊക്കിള’ പൊന്തും വയൽച്ചളിയിൽ
മന്ദമിറങ്ങി, നിരന്നു, നിലകൊണ്ടു
പെണ്ണുങ്ങൾ മണ്ണിന്നരുമക്കൾ
പെണ്ണുങ്ങളെ, മണ്ണിന്നരുമക്കൾ എന്ന് വിശേഷിപ്പിക്കുന്നതിന്റെ ഔചിത്യം എന്താണ്?
Answer:
മണ്ണും മണ്ണിൽ പണിയെടുക്കുന്നവരും തമ്മിൽ ഒരു ആത്മബന്ധമുണ്ട്. മണ്ണിനെ പൊന്നാക്കി മാറ്റുന്ന തൊഴിലാളികൾ അമ്മയെപ്പോലെതന്നെ ഭൂമിയെ സ്നേഹിക്കുന്നു. ഭൂമി ആകട്ടെ സ്വന്തം മക്കൾ എന്ന പോലെ തനിക്കുള്ളതെല്ലാം സന്തോഷത്തോടെ നൽകുന്നു. ഞാറുനടുന്ന കർഷക സ്ത്രീകളെ മണ്ണിന്റെ അരുമമക്കൾ എന്നാണ് വിശേഷിപ്പിക്കുന്നു. കൃഷി ചെയ്യുന്നവർ ഭൂമിയെ അമ്മയെപ്പോലെ സ്നേഹിക്കുന്നു.
സമാനതാളത്തിലുള്ള കവിതകൾ
- അമ്മയ്ക്ക് നൽകുവാൻ ചെമ്മുള്ള ചേലകൾ
നന്ദൻതൻ കൈയിലേ നൽകി ചൊന്നാൻ – ചെറുശ്ശേരി - ചിന്നിക്കിടക്കും തൽക്കൂന്തൽ ചുരുൾകളിൽ
മിന്നിനിൽക്കുന്നു മഴത്തുള്ളികൾ – ബാലാമണിയമ്മ - ബാലന്റെ ചെന്തൊണ്ടി വായ്മലരിൽച്ചെറ്റു
പാലഞ്ചും പുഞ്ചിരി തഞ്ചിടുന്നു – വള്ളത്തോൾ
Question 3.
ഗ്രാമശ്രീകൾ എന്ന ശീർഷകത്തിന്റെ ഔചിത്യം എന്താണ്?
Answer:
കേരളക്കരയുടെ ഗ്രാമഭംഗിയും ഗ്രാമസൗഭാഗ്യവും നിറഞ്ഞുനിൽക്കുന്ന കവിതയാണ് കടത്തനാട്ട് മാധവി അമ്മയുടെ ഗ്രാമശ്രീകൾ. പാടവരമ്പുകളിൽ കൃഷിപ്പണികളിൽ മുഴുകിയിരിക്കുന്ന സ്ത്രീകളിലൂടെ ഗ്രാമ ത്തിന്റെ സൗന്ദര്യവും സമൃദ്ധിയും കവയിത്രി വരച്ചു കാണിക്കുന്നു. ഈ കവിത കേവലം കൃഷിപ്പണിക ളിൽ മുഴുകിയിരിക്കുന്ന സ്ത്രീകളുടെ ചിത്രീകരണം മാത്രമല്ല. അവരെ കലാകാരികളായും സൃഷ്ടികർത്താ ക്കളായും കൂടി അവതരിപ്പിക്കുന്നതാണ്. ഗ്രാമത്തിന്റെ മണ്ണും മനസ്സും അറിയുന്നവരുമായ ഇവർ വെറും ഗ്രാമസ്ത്രീകൾ അല്ല, നാടിനെ സമൃദ്ധമാക്കുന്ന, ഗ്രാമത്തിന്റെ ഐശ്വര്യമായ ഗ്രാമസ്ത്രീകൾ ആണെന്ന് പറയുന്ന ഈ കവിതയ്ക്ക് ഏറെ ഉചിതമായ ശീർഷകം തന്നെയാണ് നൽകിയിരിക്കുന്നത്.
തുടർപ്രവർത്തനങ്ങൾ
Question 1.
പഴയകാലങ്ങളിൽ കൃഷിയുമായി ബന്ധപ്പെട്ട് പ്രയോഗിക്കുന്ന പദങ്ങൾ കണ്ടെത്തി ക്ലാസ്സിൽ അവത രിപ്പിക്കുക.
Answer:
കണ്ടം, നിലം, വയൽ, പാടം,
പുലം – പാടശേഖരം
ചേറ്റുനിലം – ചെളി കൂടിയ നിലം
ഏലകൾ – പാടശേഖരങ്ങൾ
മലഞ്ചേറാടി, തവളക്കണ്ണൻ, വെള്ളമുണ്ട്, കുറ്റിച്ചേറാടി ചമ്പാവ്, ആരിയൻ, തുളുനാടൻ, ഞവര, ചടക്കുറു
വ, അതിക്കിരാതി – പഴയകാല വിത്തിനങ്ങൾ
നാഞ്ചിൽ – കലപ്പ
പല്ലിത്തടി – നിലം നിരപ്പാക്കാനുള്ള തടിയാണ്
കാലുണ്ടാറടി – ഞറു പാകൻ തയ്യാറാക്കിയ നിലം
പാട്ട – കൊയ്യുന്ന നെല്ലിനെ അവിടെത്തന്നെ കൂട്ടിയിടുന്നതിനെ
ഒരു കറ്റ – പല പാട്ടുകൾ ചേർന്നതാണ് ഒരു കറ്റ
എലവടിക്കുക – നെന്മണികൾ നിലത്തടിച്ച് പൊഴിച്ചെടുക്കുന്നതിന്
പൊലി – മെതിച്ചു കൂട്ടിയ നെല്ല്
ചണ്ട് – വേർതിരിച്ചെടുക്കുന്ന പതിവ്
മങ്കായി പോകുകു – നെല്ല് പതിരായി പോകുന്നതിനെ
ഉമി – നെന്മണിയുടെ പുറന്തോടാണ്
തവിട് – ഉമി നീക്കിയാൽ ധാന്യത്തോട് പറ്റിച്ചേർന്നിരിക്കുന്ന വസ്തു.
Class 7 Malayalam Adisthana Padavali Notes Unit 1 കതിർചൂടും നാടിൻപെരുമകൾ
Question 1.
ഈ സാക്ഷ്യപത്രങ്ങൾ നമുക്കു നൽകുന്ന പ്രചോദനം എന്താണ് ? ചർച്ച ചെയ്യുക.
Answer:
അംഗീകാരങ്ങൾ ലഭിക്കുമ്പോൾ മറ്റുള്ളവർക്കും അത് പ്രചോദനം നൽകുന്നു. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും അർഹതപ്പെട്ട അംഗീകാരം കൊടുക്കണം. സംസ്ഥാന തലത്തിലുള്ള കർഷക അവാർഡ് ലഭിക്കുക എന്ന് പറഞ്ഞാൽ വലിയ നേട്ടം തന്നെയാണ്. ചെറുതും വലുതുമായ അംഗീകാരങ്ങളാണ് നാം ഓരോരുത്തരെയും മുന്നോട്ടു നയിക്കുന്നത്. എന്ത് നന്മ കണ്ടാലും അവരെ അംഗീകരിക്കാനും പ്രോൽസാ ഹിപ്പിക്കുവാനും നമുക്ക് കഴിയണം.
ആമുഖം
നാടിന്റെ സംസ്കാരമാണ് കൃഷി. കൃഷിയാണ് നാടോടിയായ മനുഷ്യനെ ഏകോപിപ്പിച്ചത്.
“പച്ചപ്പുതുട്ടു കളഗസീമി
ചുഴന്നെഴും തെങ്ങുകൾ ഭംഗിയോടെ
നിൽപ്പുണ്ടിതിന്റെ വക്കിനു കേരളശ്രീമാതിന്റെ
പീലിക്കുടകൾക്കു തുല്യം” (തിരൂർ പൊന്നാനി പുഴ വളളത്തോൾ)
വിളഞ്ഞു കിടക്കുന്ന നെൽപ്പാടങ്ങളും നിരന്നു നിൽക്കുന്ന തെങ്ങിൻ തോപ്പുകളും മറ്റു കൃഷികളും കേരള ക്കരയെ ഹരിതാഭമാക്കുന്നു. നമുക്കു സ്വന്തമായി ഒട്ടനവധി കൃഷിയറിവുകളുണ്ടായിരുന്നു. കാർഷികവൃത്തിയി ലൂടെ സമൃദ്ധമായ നാടുകളെയും കൃഷിസമ്പ്രദായത്തെയും കുറിച്ച് പ്രതിപാദിക്കുന്ന ‘കൃഷിഗീത’ മറഞ്ഞു പോയ വിത്തുകളെയും അന്യം നിന്നുകൊണ്ടിരിക്കുന്ന പാടങ്ങളെയും ഓർമ്മിപ്പിക്കുന്നു.
കേരളക്കരയിലെ ഗ്രാമഭംഗിയും ഗ്രാമസൗഭാഗ്യവും നിറഞ്ഞുനിൽക്കുന്ന കവിതയാണ് കടത്തനാട്ട് മാധവി അമ്മയുടെ ‘ഗ്രാമശ്രീകൾ. കാർഷിക സ്ത്രീകളാകുന്ന ഗ്രാമശ്രീകളുടെ കൈകൾ ചെളിയിൽ പണിയുന്നതും ഞാറുനടുന്നതും കാവ്യാത്മകമായി, ഒഴുക്കോടെ പ്രതിപാദിക്കുന്ന ഈ കവിത കൃഷിയുടെ മഹത്വം ഉയർത്തി ക്കാണിക്കുന്നതോടൊപ്പം കൃഷി ഒരു കലാസൃഷ്ടിയാണെന്ന സന്ദേശവും നൽകുന്നു.
കൃഷി ഉടലെടുത്ത കാലം മുതൽ കാർഷിക സമൃദ്ധി ഉണ്ടാകുവാനും ഇടവേളകളെ ആഹ്ലാദകരമാക്കാനും കൊയ്ത്തൊഴിഞ്ഞ കൃഷിയിടങ്ങളും നാട്ടിടവഴികളും ഉപയോഗപ്പെടുത്തിയിരുന്നു.
നൈസർഗികമായ ഇത്തരം കലാരൂപങ്ങൾ അവിടുത്തെ സംസ്കാരം രൂപപ്പെടുത്തുന്നതിന് കാരണവുമായി ട്ടുണ്ട്. ഇന്ന് ഇതിനെല്ലാം അല്പം മങ്ങലേറ്റിട്ടുണ്ടെങ്കിലും അല്പവ്യത്യാസങ്ങളോടെ നിലനിന്നു പോരുന്നു എന്നുള്ളത് ആശ്വാസകരം തന്നെ. അത്തരത്തിലുള്ള ഒരു കാർഷികോത്സവമായ കുമ്മാട്ടി എന്ന കലാരൂപത്തെ പരിചയപ്പെടുത്തുന്ന പാഠഭാഗമാണ് കുമ്മാട്ടി.
ഏതു കാലാവസ്ഥയെയും രോഗബാധയേയും ചെറുക്കാൻ തക്ക ശേഷിയുള്ള നെൽവിത്തിനങ്ങളുടെ വിപു ലമായ ശേഖരം നമ്മുടെ കേരളത്തിലുണ്ടായിരുന്നു. കൃഷി എന്ന വ്യവസ്ഥ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നാടൻ നെൽവിത്തുകളുടെ കാവലാളായ ചെറുവയൽ രാമനുള്ള പ്രസക്തി ഏറെയാണ്. ചെറു വയൽ രാമന്റെ ആത്മകഥയിലെ വിത്തെന്ന മഹാദ്ഭുതം എന്ന ഭാഗമാണ് മൂന്നാമത്തെ പാഠഭാഗം. ഈ മൂന്ന് പാഠഭാഗവും കൂടാതെ വിഷ്ണുനാരായണൻ നമ്പൂതിരി സമ്പാദനം നടത്തിയ കോതാമ്മൂരിയാട്ടപ്പാട്ടിലെ വിത്തു പൊലിപ്പാട്ട് എന്ന ഉപപാഠവും ഉൾപ്പെട്ടതാണ് ഒന്നാമത്തെ യൂണിറ്റ്.