By reviewing 7th Standard Social Science Notes Pdf Malayalam Medium and ചരിത്രത്തിന്റെ ആധാര ശിലകൾ Class 7 Social Science Chapter 12 Question Answer Notes Malayalam Medium, students can improve their conceptual understanding.
Class 7 Social Science Chapter 12 Notes Malayalam Medium ചരിത്രത്തിന്റെ ആധാര ശിലകൾ
The Foundation Stones of History Class 7 Notes Malayalam Medium
Question 1.
മുകളിൽ നൽകിയിരിക്കുന്ന പ്രാദേശിക ചരിത്രക്കുറിപ്പ് വായിച്ചല്ലോ. ഈ കുറിപ്പ് തയ്യാറാക്കുന്ന തിന് ഏതെല്ലാം സ്രോതസ്സുകളെയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്ന് കണ്ടെത്താമോ?
Answer:
- പുരാവസ്തു തെളിവുകൾ
- ലിഖിതങ്ങൾ
- സാഹിത്യകൃതികൾ
- കോട്ടയുടെ അവശിഷ്ടങ്ങൾ
- റോമൻ നാണയങ്ങൾ
- ഗുഹാ ക്ഷേത്രങ്ങൾ
- വിഴിഞ്ഞം തുറമുഖം
Question 2.
കൂടുതൽ വിവരങ്ങൾ കണ്ടെത്തി ‘ചരിത്രവും പ്രാദേശിക ചരിത്രവും’ എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കുക.
Answer:
(സൂചനകൾ) താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ കൂടി പാനൽ ചർച്ചയിൽ ഉൾപ്പെടുത്തുക.
ചരിത്രം ഔദ്യോഗിക രേഖകളിൽ ആശ്രയിക്കുമ്പോൾ, പ്രാദേശിക ചരിത്രം നാടോടി പാരമ്പര്യ ങ്ങളിലും പ്രാദേശിക രേഖകളിലും ആശ്രയിക്കുന്നു.
ചരിത്രത്തിന് ദേശീയവും ആഗോളവുമായ ദൃഷ്ടികോണമുണ്ട്, പ്രാദേശിക ചരിത്രം പ്രത്യേക പ്രദേശങ്ങളെയും സമൂഹങ്ങളെയും കേന്ദ്രീകരിക്കുന്നു.
ചരിത്രത്തിന്റെ രേഖകൾ മ്യൂസിയങ്ങളിലോ. ആർക്കൈവുകളിലോ സൂക്ഷിച്ചിരിക്കുമ്പോൾ, പ്രാദേശിക ചരിത്രത്തിന്റെ ഉറവിടങ്ങൾ സമൂഹത്തിനകത്തോ വ്യക്തികളുടെ ശേഖരങ്ങളിലോ കാണപ്പെടുന്നു.
ചരിത്രം ഔദ്യോഗിക രേഖകളും ശാസ്ത്രീയ വിശകലനവും ഉപയോഗിക്കുമ്പോൾ, പ്രാദേശിക ചരിത്രം സാംസ്കാരിക, അനൗപചാരിക ഉറവിടങ്ങളിൽ ഊന്നുന്നു.
ചരിത്രം യുദ്ധങ്ങൾ മൂലമുള്ള രേഖകളുടെ നഷ്ടം നേരിടുമ്പോൾ, പ്രാദേശിക ചരിത്രം നാടോടി പാരമ്പര്യങ്ങളുടെ നഷ്ടത്തോടും പരിമിത സംരക്ഷണത്തോടും പോരാടുന്നു.
ചരിത്രം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തെ ഉൾക്കൊള്ളുമ്പോൾ, പ്രാദേശിക ചരിത്രം ഒരു ഗ്രാമത്തിന്റെ പ്രാചീന ക്ഷേത്ര ചരിത്രത്തെ ഉൾക്കൊള്ളുന്നു.
Question 3.
നിങ്ങളുടെ പ്രദേശത്ത് ശിലാസ്മാരകങ്ങൾ നിലനിൽക്കുന്നുണ്ടോ? നിങ്ങൾക്കറിയാവുന്ന ശിലാസ്മാരകത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
ഉണ്ട്, മഹാശിലായുഗത്തിലെ ശിലാനിർമ്മിതികളാണ് കുടക്കല്ലുകൾ. മഹാശിലായുഗത്തിലെ മനുഷ്യ രുടെ മൃതശരീരം സൂക്ഷിക്കാൻ അക്കാലത്തെ ആളുകൾ നിർമ്മിച്ചിവയാണിതെന്നു കരുതപ്പെടുന്നു. കേരളത്തിൽ മാത്രമാണ് കുടക്കല്ലുകൾ കാണപ്പെടുന്നത്. കുഴികളിൽ നന്നങ്ങാടിയിൽ അടക്കം ചെയ്യുന്ന മൃതദേഹങ്ങൾക്കു ചുറ്റും മൂന്നോ നാലോ വെട്ടുകല്ലുകളും മുകളിൽ കൂണാകൃതിയിലോ ഓലക്കുടയുടെ ആകൃതിയിലോ ഉള്ള കല്ലും നാട്ടുന്നതാണ് സാധാരണ കുടക്കല്ലിന്റെ ആകൃതിയും പ്രകൃതിയും.
Question 4.
നിങ്ങളുടെ വിദ്യാലയത്തിലെ ശിലാഫലകം ശ്രദ്ധിക്കൂ. നിങ്ങളുടെ സമീപത്തുള്ള പൊതുകെട്ടിട ങ്ങളിലും ആരാധനാലയങ്ങളിലും ഇത്തരത്തിലുള്ള ശിലാഫലകങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ. ശിലാഫലകത്തിൽ നിന്നും ആ സ്ഥാപനത്തിന്റെ ചരിത്രരചനയ്ക്ക് സഹായകരമായ എന്തെല്ലാം വിവരങ്ങളാണ് ലഭിക്കുക?
Answer:
നിർമ്മാണ കാലം, നിർമ്മാണവുമായി ബന്ധപ്പെട്ട വ്യക്തികൾ, ധാർമ്മികവും സാംസ്കാരികവും സന്ദേ ശങ്ങൾ തുടങ്ങിയവ
Question 5.
നിങ്ങളുടെ ജില്ലയിലും കോട്ടകളോ കൊട്ടാരങ്ങളോ ഉണ്ടാകുമല്ലോ? അവയെക്കുറിച്ച് ഒരു ലഘു ചരിത്രവിവരണം തയ്യാറാക്കുക.
Answer:
(സൂചനകൾ) നിങ്ങളുടെ ജില്ലയിലെ കോട്ടകളെയും കൊട്ടാരങ്ങളെയും കുറിച്ചുള്ള ഒരു ഹ്രസ്വ
വിവരണം ചുവടെ നൽകിയിരിക്കുന്ന ഉദാഹരണം പോലെ എഴുതുക: തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ ഒരു കടലോര ഗ്രാമമായ അഞ്ചുതെങ്ങിൽ ഈസ്റ്റ് ഇന്ത്യ കമ്പനി 1695-ൽ കെട്ടിയ ഒരു കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട എന്നറിയപ്പെടുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വ്യാപാരാവശ്യത്തിനു വേണ്ടി ആറ്റിങ്ങൽ മഹാറാണി കൽപ്പിച്ചു നൽകിയ ഒരു പ്രദേശമാണ് ഇത്. ആറ്റിങ്ങൽ റാണി ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് അഞ്ചുതെങ്ങിൽ ഒരു ഫാക്ടറി പണിയാൻ 1684-ൽ അനുവാദം നൽകി. 1690-ൽ ഇവിടെ ഒരു കോടതി പണിയാനുള്ള അനുവാദവും ലഭിച്ചു. കോട്ട പണിതത് 1695-ലാണ്.
ശക്തൻ തമ്പുരാൻ കൊട്ടാരം (വടക്കേക്കര കൊട്ടാരം) കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. കൊച്ചി രാജ്യത്തെ രാജാവായിരുന്ന ശ്രീ രാമവർമ്മ തമ്പുരാൻ ഈ കൊട്ടാരം കേരള-ഡച്ച് വാസ്തുവിദ്യാ ശൈലിയിൽ 1795-ൽ പുനർനിർമ്മിച്ചു. കൊച്ചി രാജ്യത്തെ പ്രശസ്തനായ രാജാവായിരുന്ന ശക്തൻ തമ്പുരാനും പുനരുദ്ധരിച്ച ഈ കൊട്ടാരം കൊച്ചിരാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു. കൊട്ടാരത്തിനോട് അനുബന്ധിച്ച് ഒരു ഉദ്യാനവും സർപ്പകാവും ഉണ്ട്. കൊട്ടാരത്തിലെ ഈ ഉദ്യാന ത്തോട് അനുബന്ധിച്ച് ഒരു വലിയ ചിറയുണ്ട് (കുളം).
വടക്കേച്ചിറ എന്നാണ് അറിയപ്പെടുന്നത്. കഠിന വേനൽകാലത്തും വറ്റാത്ത ഈ കുളം തൃശൂർ നഗരത്തിന്റെ കുടിവെള്ള പദ്ധതികളിൽ ഉൾപ്പെട്ടതാണ്. പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ കൊട്ടാരം ഇപ്പോൾ സന്ദർശകർക്കായി തുറന്നുകൊടുക്കുന്നുണ്ട്.
Question 6.
‘പുരാവസ്തുശാസ്ത്രപരമായ സ്രോതസ്സുകൾ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസിൽ സെമിനാർ സംഘടിപ്പിക്കുക.
Answer:
(സൂചനകൾ) തന്നിരിക്കുന്ന ഘട്ടങ്ങൾ ഉൾപ്പെടുത്തി ഒരു സെമിനാർ തയ്യാറാക്കുക:
- തലക്കെട്ട്: ‘പുരാവസ്തുശാസ്ത്രപരമായ സ്രോതസ്സുകൾ’
- ആമുഖം
- നിർവചനം
- പുരാവസ്തു സ്രോതസ്സുകളുടെ തരങ്ങൾ
- പുരാവസ്തു സ്രോതസ്സുകളുടെ പ്രാധാന്യം
- ഉപസംഹാരം
Question 7.
ചരിത്രസ്മാരകങ്ങൾ സ്ഥിതിചെയ്യുന്ന ജില്ലകൾ കണ്ടെത്തിയെഴുതുക.
Answer:
- കരുമാടിക്കുട്ടൻ സ്മാരകം – ആലപ്പുഴ
- ചന്ദ്രഗിരിക്കോട്ട – കാസർഗോഡ്
- പുനലൂർ തൂക്കുപാലം – കൊല്ലം
- സിനഗോഗ് – എറണാകുളം
- വാഗൺ ട്രാജഡി സ്മാരകം – മലപ്പുറം
Question 8.
പതിനഞ്ചാം നൂറ്റാണ്ടിൽ കോഴിക്കോട്ട് വന്ന പേർഷ്യൻ സഞ്ചാരിയായ അബ്ദുർ റസാഖ് കോഴിക്കോട് തുറമുഖത്തെക്കുറിച്ച് പറയുന്ന വിവരണമാണിത്. എന്തൊക്കെ കാര്യങ്ങളാണ് ഈ വിവരണത്തിൽ നിന്ന് നിങ്ങൾക്ക് കണ്ടെത്താനാവുന്നത്?
Answer:
- ‘ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും കച്ചവടക്കപ്പലുകൾ ഏറ്റവും വിശിഷ്ടങ്ങളായ സാധനങ്ങളുമായി ഇവിടെ വരികയും എളുപ്പത്തിൽ അവ വിറ്റഴിക്കുകയും ചെയ്തിരുന്നു.
- കമ്പോളത്തിലെ മുഴുവൻ ഉത്തരവാദിത്വവും രാജാവിനാണ്.
- കമ്പോളത്തിലെത്തിക്കുന്ന ചരക്കുകളുടെ നാൽപ്പതിലൊരുഭാഗം ചുങ്കമായികൊടുക്കണം.
- പ്രധാനമായും കയറ്റി അയക്കുന്നത് കുരുമുളകാണ്.
- സമുദ്രവ്യാപാരത്തിൽ സമർഥരാണ്.
Question 9.
സ്കൂൾ ലൈബ്രറിയിൽ നിന്ന് സഞ്ചാര സാഹിത്യകൃതികൾ കണ്ടെത്തി കേരളവുമായി ബന്ധപ്പെട്ട ഭാഗം വായിച്ച് ക്ലാസിൽ ചർച്ച സംഘടിപ്പിക്കുക.
Answer:
- (സൂചനകൾ) ചുവടെ നൽകിയിരിക്കുന്ന പുസ്തകങ്ങൾ വായിച്ചുകൊണ്ട് ഒരു ചർച്ച സംഘടിപ്പിക്കുക.
“ഇബ്നു ബത്തൂത്തയുടെ യാത്രകൾ” - “ഒ.വി. വിജയന്റെ ‘കേരളം: ദൈവത്തിന്റെ സ്വന്തം നാട്
Question 10.
ക്ലാസ് ലൈബ്രറിയിൽ സജ്ജീകരിച്ചിരിക്കുന്ന ആത്മകഥകളും ജീവചരിത്രങ്ങളും പരിശോധിച്ച് ചരിത്രരചനയ്ക്ക് സഹായകമായ ഭാഗങ്ങൾ കണ്ടെത്തി അവതരിപ്പിക്കുക.
Answer:
- സൂചനകൾ) ചുവടെ നൽകിയിരിക്കുന്ന ആത്മകഥകളും ജീവചരിത്രങ്ങളും വായിക്കുകയും ചരിത്രരചനയ്ക്ക് സഹായകമായ ഭാഗങ്ങൾ കണ്ടെത്തുകയും ചെയ്യുക.
- എന്റെ സത്യാന്വേഷണ പരീക്ഷണകഥ – മഹാത്മാ ഗാന്ധി അഗ്നിച്ചിറകുകൾ – എ.പി.ജെ അബ്ദുൽ കലാം
Question 11.
നിങ്ങളുടെ പ്രദേശത്തെക്കുറിച്ച് അവിടെ നടന്ന സംഭവങ്ങളെക്കുറിച്ച് പത്രത്തിൽ വന്നിട്ടുള്ള വാർത്തകൾ ശേഖരിച്ച് പതിപ്പ് തയ്യാറാക്കുക.
Answer:
സൂചനകൾ) ചുവടെ നൽകിയിരിക്കുന്ന പ്രകാരം, നിങ്ങളുടെ പ്രദേശത്തെ പത്രങ്ങളിൽ വന്ന വാർത്തകളും അവിടെ നടന്ന സംഭവങ്ങളും ശേഖരിക്കുക.
Question 12.
നിങ്ങൾ താമസിക്കുന്ന പ്രദേശത്ത് നിരീക്ഷണം നടത്തി വിവരങ്ങൾ പട്ടികപ്പെടുത്തുക.
Answer:
(സൂചനകൾ)
പ്രദേശത്തിന്റെ പേര് : വലിയകുന്ന് | താലൂക്ക്: പിറവം |
വില്ലേജ്: പാല | ജില്ല: എറണാകുളം |
മണ്ണിനങ്ങൾ: എക്കൽമണ്ണ്, ചെമ്മണ്ണ് തുടങ്ങിയവ സസ്യജാലങ്ങൾ: കശുമാവ്, റബ്ബർ തുടങ്ങിയവ ജന്തുജാലങ്ങൾ: പശു, ആട് തുടങ്ങിയവ കൃഷിയിനങ്ങൾ: മഞ്ഞൾ, വാഴ, നാടൻ പച്ചക്കറികൾ തുടങ്ങിയവ കൃഷിരീതികൾ: തണ്ണീർത്തടം, ക്ഷീരകൃഷി തുടങ്ങിയവ തൊഴിൽ: കൃഷി, മീൻപിടുത്തം തുടങ്ങിയവ ജലസ്രോതസ്സുകൾ: കുഴൽക്കിണർ |
സ്ഥാപനങ്ങൾ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ ഗതാഗത-വാർത്താ വിനിമയ മാർഗങ്ങൾ: റോഡ് ഗതാഗതം, ജല ഗതാഗതം ആരാധനാലയങ്ങൾ: ക്ഷേത്രങ്ങൾ, മസ്ജിദുകൾ ഉത്സവങ്ങൾ: വിഷു, ഓണം ആഹാരരീതികൾ: സദ്യ, ബിരിയാണി വസ്ത്രധാരണം: സാരി, മുണ്ട് വിനോദങ്ങൾ: തിയേറ്റർ, പാർക്കുകൾ സാഹിത്യകൃതികൾ: ഒരു ദേശത്തിന്റെ കഥ,ഖസാക്കിന്റെ ഇതിഹാസം കലകൾ: കഥകളി, തെയ്യം |
Question 13.
നിങ്ങളുടെ വീട്ടിലെ പ്രദേശത്തെ മുതിർന്നവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ് പ്രാദേശിക വിവരപ്പട്ടിക തയ്യാറാക്കുക.
Answer:
(സൂചനകൾ) നിങ്ങളുടെ കുടുംബത്തിലെ/പ്രദേശത്തെ മുതിർന്നവരെ സന്ദർശിച്ച് ചുവടെ നൽകി യിരിക്കുന്ന പട്ടിക തയ്യാറാക്കി പൂരിപ്പിക്കുക.
Question 14.
നിങ്ങളുടെ നാടിന് ആ പേരു വന്ന വഴിയെക്കുറിച്ച് അന്വേഷിച്ച് കുറിപ്പ് തയ്യാറാക്കി സ്കൂൾ വിക്കിയിൽ ചേർക്കുക.
Answer:
(സൂചനകൾ) നിങ്ങളുടെ കുടുംബത്തിലെ / പ്രദേശത്തെ മുതിർന്നവരെ സന്ദർശിച്ച് നിങ്ങളുടെ പ്രദേശത്തിന്റെ ചരിത്രം കണ്ടെത്തുകയും നിങ്ങളുടെ സ്ഥലനാമത്തിലെ മാറ്റങ്ങൾ എഴുതുകയും ചെയ്യുക. തുടർന്ന് സ്കൂൾ വിക്കിയിൽ ചേർക്കുക.
Question 15.
തമിഴ്നാട് പുരാരേഖാസമുച്ചയത്തിൽ (Archives) സൂക്ഷിച്ചിട്ടുള്ള ഈ രേഖ കേരളത്തിന്റെ സ്വാതന്ത്ര്യസമരത്തിലേക്ക് വെളിച്ചം വീശുന്നു. എന്തൊക്കെ കാര്യങ്ങളാണ് ഈ രേഖയിൽ പരാമർശിക്കുന്നത്?
Answer:
“ഉപ്പുനിയമം ലംഘിച്ചു. 1930 മേയ് 17 ാ ം തീയ്യതി വൻജനാവലിയുടെ നേതൃത്വത്തിൽ 27 സ്ഥലങ്ങളിലായി കോഴിക്കോട് കടപ്പുറത്ത് ബ്രിട്ടീഷുകാർ നടപ്പാക്കിയ ഉപ്പ് നിയമം ലംഘിച്ചു. കോഴിക്കോട്ടെ ഗുജറാത്തി നിവാസികൾ താല്പര്യത്തോടെ ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു. തിരുവിതാംകൂറിൽ നിന്നും വന്ന സത്യഗ്രഹ വളണ്ടിയർമാരും കൂടെ ചേർന്നു. കടൽ വെള്ളം വറ്റിച്ച് ഉപ്പുമായി നിയമലംഘകർ ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യം മുഴക്കി ജാഥ നടത്തി. ഉപ്പ് ഉണ്ടാക്കാനായി ഉപയോഗിച്ചിരുന്ന വസ്തുക്കളും അവർ കൈയിൽ കരുതിയിരുന്നു. കടപ്പുറത്ത് നടന്ന ഉപ്പുസത്യഗ്രഹ സമരത്തെ പോലീസ് ക്രൂരമായി നേരിട്ടു. സ്വതന്ത്ര്യസമര പതാക പോലീസിൽ നിന്നും സംരക്ഷിക്കാൻ പി. കൃഷ്ണ പിള്ളയും, അബ്ദുൾറഹ്മാൻ സാഹിബും ഐതിഹാസികമായ പ്രതിരോധമാണ് നടത്തിയത്.
Question 16.
നിങ്ങളുടെ വസ്തുവിന്റെ ആധാരം പണയരേഖ നിരീക്ഷിച്ച് അതിലെ വിവരങ്ങൾ കുറിക്കുക.
Answer:
(സൂചനകൾ) നിങ്ങളുടെ വസ്തുവിൻറെ ആധാരം പണയരേഖ നിരീക്ഷിച്ചുകൊണ്ട് ഇതിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തുക.
- പണയരേഖയുടെ കാലം
- രേഖയുടെ ഉദ്ദേശ്യം
- ഭൗതിക സാഹചര്യങ്ങൾ
- പങ്കെടുക്കുന്ന വ്യക്തികൾ, തുടങ്ങിയവ
Question 17.
ഏതെല്ലാം പ്രാദേശിക നെൽവിത്തിനങ്ങളെക്കുറിച്ചുള്ള സൂചനകളാണ് ഈ വരികളിൽ നിന്ന് ലഭിക്കുന്നത്.
Answer:
കൂരൻ, ചോഴൻ, പഴവരി, കുറക്കൊങ്ങണം, വെണ്ണക്കണ്ണൻ, മോടൻ, കാടൻ, കുറുവ, കൊടിയൻ, പങ്കി, പൊങ്കാളി, ചെന്നൈൽ, ആനക്കോടൻ, കിളിയിറ കനങ്ങാരിയൻ വീരവിത്തൻ
Extended Activities
തുടർപ്രവർത്തനങ്ങൾ
Question 1.
പാഠഭാഗത്ത് നൽകിയിരിക്കുന്ന സ്രോതസ്സുകളെ അടിസ്ഥാനപ്പെടുത്തി നിങ്ങളുടെ പ്രദേശത്തിന്റെ ചരിത്രം രേഖപ്പെടുത്താനാവശ്യമായ വിവരങ്ങൾ ശേഖരിച്ച് അവയെ വിശകലനം ചെയ്ത് നിങ്ങളുടെ ദേശത്തിന്റെ ചരിത്രം എഴുതുക.
Answer:
- സൂചനകൾ) നിങ്ങളുടെ ദേശത്തിന്റെ ചരിത്രം എഴുതുമ്പോൾ നൽകിയിരിക്കുന്ന സൂചനകളും പരിഗണിക്കുക.
- ആമുഖം (പേര്, സ്ഥാനം, ഒരു ഹ്രസ്വ അവലോകനം)
- പുരാതന ചരിത്രം (പുരാതന ഗ്രന്ഥങ്ങളിലോ ലിഖിതങ്ങളിലോ നിങ്ങളുടെ പ്രദേശം പരാമർശിച്ചിട്ടു
ണ്ടോയെന്ന് പരിശോധിക്കുക) - മധ്യകാല ചരിത്രം (നിങ്ങളുടെ പ്രദേശത്തെ നിയന്ത്രിച്ച ഭരണാധികാരികൾ,രാജ്യങ്ങൾ, യുദ്ധം പോലുള്ള പ്രധാന സംഭവങ്ങൾ)
- ആധുനിക ചരിത്രം (സ്വാതന്ത്ര്യ സമര സേനാനികൾ അല്ലെങ്കിൽ പ്രസ്ഥാനങ്ങൾ)
- സാംസ്കാരിക പൈതൃകം (പ്രധാന ഉത്സവങ്ങൾ, പാരമ്പര്യങ്ങൾ, ഭാഷകൾ, നാടോടി കഥകൾ അല്ലെങ്കിൽ പ്രാദേശിക ഐതിഹ്യങ്ങൾ
- ഭൂമിശാസ്ത്രവും സമ്പദ്വ്യവസ്ഥയും (നദി, പർവ്വതം അല്ലെങ്കിൽ വനം, പ്രധാന വിളകൾ, വ്യവസായ- ങ്ങൾ)
- സമീപകാല സംഭവവികാസങ്ങൾ (വിദ്യാഭ്യാസം, റോഡുകൾ, കെട്ടിടങ്ങൾ, വിനോദസഞ്ചാര കേന്ദ്ര ങ്ങൾ)
- ഉപസംഹാരം ( പൈതൃകം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം നിർദ്ദേശിക്കുക)
Question 2.
നിങ്ങളുടെ നാട്ടിലെ പ്രാദേശിക ചരിത്രരചനയിൽ താൽപര്യമുള്ളവർ/പ്രാദേശിക ചരിത്രകാരർ ഇവരുമായി ഒരു സംവാദം സംഘടിപ്പിക്കുക.
Answer:
(സൂചനകൾ) നൽകിയിരിക്കുന്ന വിഷയങ്ങളെക്കുറിച്ച് ഒരു സംവാദം നടത്തുക.
- പ്രാദേശിക ചരിത്രം എഴുതുന്നതിൽ പ്രാദേശിക ചരിത്രകാരന്മാരുടെ പ്രാധാന്യം.
- പ്രാദേശിക ചരിത്രം എഴുതുന്നതിൽ സാങ്കേതികവിദ്യയുടെ പ്രാധാന്യം.
- പ്രാദേശിക ചരിത്രകാരന്മാർ നേരിടുന്ന പ്രശ്നങ്ങൾ.
Question 3.
നിങ്ങളുടെ സമീപപ്രദേശത്തുള്ള ചരിത്രസ്മാരകങ്ങളോ കൊട്ടാരങ്ങളോ സന്ദർശിച്ച് ‘ഒരു വിവരണം തയ്യാറാക്കുക.
Answer:
സൂചനകൾ നൽകിയിരിക്കുന്ന ഘട്ടങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ പ്രദേശത്തെ കൊട്ടാരങ്ങളുടെയോ ചരിത്രസ്മാരകങ്ങളുടെയോ ഒരു വിവരണം തയ്യാറാക്കുക.
- സ്ഥലത്തിന്റെ അടിസ്ഥാന വിവരങ്ങൾ
- ചരിത്രപശ്ചാത്തലം
- സമകാലിക സാഹചര്യങ്ങൾ
- കലാപരമായ പ്രത്യേകതകൾ
- സ്മാരകത്തിന്റെ പൈതൃകം
- സന്ദർശന അനുഭവങ്ങൾ
Question 4.
വ്യത്യസ്ത രാജ്യങ്ങളിലെ പഴയതും പുതിയതുമായ നാണയങ്ങൾ ശേഖരിച്ച് ഓരോന്നിന്റെയും കാലഘട്ടം, രാജ്യം, പ്രത്യേകതകൾ എന്നിവ കണ്ടെത്തി ആൽബം തയ്യാറാക്കുക.
Answer:
നൽകിയിരിക്കുന്ന മാതൃക പോലെ വിവിധ രാജ്യങ്ങളുടെ നാണയങ്ങൾ ശേഖരിച്ച് ആൽബം തയ്യാറാക്കുക.
Question 5.
നിങ്ങളുടെ വിദ്യാലയത്തിൻറെ ചരിത്രം തയ്യാറാക്കി സ്കൂൾ വിക്കിയിൽ കൂട്ടിച്ചേർക്കുക.
Answer:
(സൂചനകൾ) നൽകിയിരിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി നിങ്ങളുടെ സ്കൂളിന്റെ ചരിത്രം തയ്യാറാ-ക്കുക.
- വിദ്യാലയം സ്ഥാപിച്ച വർഷം
- സ്ഥാപകന്മാർ
- പ്രഥമ അധ്യാപകരും വിദ്യാർഥികളും
- വിദ്യാലയത്തിലെ സവിശേഷമായ മാറ്റങ്ങൾ
- നേട്ടങ്ങൾ
- നിലവിലെ സ്ഥിതി
- ഭാവി പദ്ധതികൾ
ചരിത്രത്തിന്റെ ആധാര ശിലകൾ Class 7 Notes Questions and Answers
Question 1.
ചരിത്രം എന്താണെന്ന് നിർവചിക്കുക.
Answer:
തെളിവുകളെ അടിസ്ഥാനമാക്കി ഭൂതകാലത്തെ ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന പഠനശാഖയാണ് ചരിത്രം.
Question 2.
ചരിത്രവും പ്രാദേശിക ചരിത്രവും തമ്മിലുള്ള വ്യത്യാസം എന്തെല്ലാം?
Answer:
ചരിത്രം
വിശാലമായ പ്രദേശത്തിന്റെയോ നാടിന്റെയോ രാജ്യ ത്തിന്റെയോ സംഭവങ്ങളുടെയോ ചരിത്രം രേഖപ്പെടു ത്തുന്നു.
എഴുതപ്പെട്ട രേഖകൾ, പുരാവസ്തു തെളിവുകൾ, ചരിത്ര അവശേഷിപ്പുകൾ എന്നിവ ഉപയോഗ ടുത്തി ചരിത്രം നിർമ്മിക്കുന്നു.
ഭൂതകാല സംഭവങ്ങൾ, സംസ്കാരങ്ങൾ, സമൂഹ ങ്ങൾ എന്നിവയെ വിശാലമായ കാഴ്ചപ്പാടിൽ | ധാരാചരിത്രത്തിൽ ഇടം കിട്ടാതെപോയ വിലയിരുത്തുന്നു.
പ്രാദേശിക ചരിത്രം
ലോക ചരിത്രം, രാജ്യ ചരിത്രം, പ്രവിശ്യാ ചരിത്രം എന്നിവയിൽ നിന്ന് വ്യത്യസ്തമായി ചെറിയ ഭൂപ്രദേശത്തിന്റെയോ വിഷയങ്ങളുടെയോ സംഭവങ്ങളുടെയോ സൂഷ്മമായ ചരിത്രാന്വേഷണ മാണിത്.
പ്രാദേശിക ആഘോഷങ്ങളും രുചിശീലങ്ങളും ആചാരാനുഷ്ഠാനങ്ങളും വാമൊഴി വഴക്കങ്ങളും ചരിത്ര രചനയുടെ ഭാഗമാകുന്നു.
ചരിത്രത്തെ ജനാധിപത്യവൽക്കരിച്ച് മുഖ്യ പ്രദേശങ്ങൾക്കും ജനവിഭാഗങ്ങൾക്കും സംഭവങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകുന്നു.
Question 3.
ചരിത്രരചനയുടെ പ്രധാന സ്രോതസ്സുകൾ ഏതെല്ലാം
Answer:
പുരാവസ്തുക്കൾ, സ്മാരകങ്ങൾ, സാഹിത്യകൃതികൾ, സഞ്ചാരക്കുറിപ്പുകൾ, പത്രങ്ങൾ, ഔദ്യോഗിക രേഖകൾ.
Question 4.
എന്താണ് ശിലാ സ്മാരകങ്ങൾ? കേരളത്തിൽ കാണുന്ന ശിലാ സ്മാരകങ്ങൾക്ക് ഉദാഹരണം എഴുതുക.
Answer:
ശിലാ സ്മാരകങ്ങൾ എന്നത് വലിയ ശിലകൾ കൊണ്ട് നിർമ്മിച്ചതിനാൽ ഇവയെ മഹാശിലാ ശിലാ സ്മാരകങ്ങൾ എന്നാണ് വിളിക്കുന്നത്. കുടക്കല്ല്, തൊപ്പിക്കല്ല്, മുനിയറ തുടങ്ങിയ സ്മാരകങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെടുത്ത ചരിത്രശേഷിപ്പുകളാണ്.
Question 5.
എടക്കൽ ഗുഹയുടെ പ്രാധാന്യം എന്താണ്?
Answer:
പ്രാചീന മനുഷ്യർ ഉപയോഗിച്ചിരുന്ന കേരളത്തിലെ പ്രധാനപ്പെട്ട ഗുഹകളിൽ ഒന്നാണ് എടയ്ക്കൽ ഗുഹ. വയനാട് ജില്ലയിലെ സുൽത്താൻബത്തേരിയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് എടയ്ക്കൽ ഗുഹ. ഇവിടുത്തെ ചുമരുകളിൽ കൊത്തിയിരിക്കുന്ന ഗുഹാചിത്രങ്ങൾ ശിലായുഗത്തിലെ മനുഷ്യരെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും വിവരങ്ങൾ നൽകുന്നു.
Question 6.
എന്താണ് ലിഖിതങ്ങൾ? കേരളത്തിലെ പ്രധാന ലിഖിതങ്ങൾ ഏതെല്ലാം?
Answer:
ഒരു പ്രതലത്തിൽ വരച്ചതോ കൊത്തിവച്ചതോ ആയ സന്ദേശമോ വാചകമോ ആണ് ലിഖിതങ്ങൾ, തരിസാപ്പള്ളി ലിഖിതം (കൊല്ലം), ജൂത ശാസനം (മട്ടാഞ്ചേരി), പാലിയം ശാസനം (ആലപ്പുഴ) എന്നിവ കേരളത്തിലെ പ്രധാന ലിഖിതങ്ങളാണ്.
Question 7.
നാണയശാസ്ത്രം എന്താണെന്ന് നിർവചിക്കുക.
Answer:
നാണയങ്ങളെക്കുറിച്ചുള്ള പഠനത്തിന് നാണയശാസ്ത്രം (Numismatics) എന്നാണ് പറയുന്നത്. നിർമ്മിക്കപ്പെട്ട കാലഘട്ടത്തിലെ സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക ചരിത്രത്തെക്കുറിച്ച് നാണയങ്ങൾ അറിവ് നൽകുന്നു.
Question 8.
സംഘസാഹിത്യകൃതികൾ എന്നാൽ എന്ത്?
Answer:
കേരളത്തിന്റെ പ്രാചീനചരിത്രത്തെക്കുറിച്ച് വെളിച്ചം വീശുന്ന സാഹിത്യ സ്രോതസ്സുകളാണ് തമിഴിൽ രചിക്കപ്പെട്ട സംഘസാഹിത്യ കൃതികൾ. പതിറ്റുപ്പത്ത്, പുറനാനൂറ്, അകനാനൂറ്, കുറുംതൊകെ, നറ്റിനെ തുടങ്ങിയവ പ്രധാന സംഘസാഹിത്യ കൃതികളാണ്.
Question 9.
ചേരുംപടി ചേർക്കുക.
സഞ്ചാരി | ദേശം രാജ്യം |
മെഗസ്തനീസ് | വെനീസ് |
മാർകോപോളോ | ഗ്രീസ് |
മാഹ്വാൻ | മൊറോക്കോ |
ഇബ്നു ബത്തൂത്ത | ചൈന |
Answer:
സഞ്ചാരി | ദേശം രാജ്യം |
മെഗസ്തനീസ് | ഗ്രീസ് |
മാർകോപോളോ | വെനീസ് |
മാഹ്വാൻ | ചൈന |
ഇബ്നു ബത്തൂത്ത | മൊറോക്കോ |
Question 1.
പ്രാദേശിക ചരിത്രം എന്നാൽ എന്ത്?
Answer:
ഒരു നിശ്ചിതപ്രദേശത്തെ മുൻകാല സംഭവങ്ങളെക്കുറിച്ചുള്ള പഠനമാണ് പ്രാദേശിക ചരിത്രം.
Question 2.
പ്രാദേശിക ചരിത്രരചനയ്ക്കായി സഹായിക്കുന്ന സ്രോതസ്സുകളിൽ ഏതെങ്കിലും രണ്ടെണ്ണം വിശദീകരിക്കുക.
Answer:
ഓർമ്മകൾ (വാമൊഴി)
നേരനുഭവങ്ങൾ ഉള്ള തലമുറയിൽ നിന്ന് സ്വീകരിക്കുന്ന മൊഴികളാണ് വാമൊഴി ചരിത്രങ്ങൾ, പ്രാദേശിക ചരിത്രരചന നടത്താൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തെ മുതിർന്ന ആളുകളുടെ ഓർമ്മകൾ ശേഖരിക്കുക ഏറെ പ്രധാനമാണ്. ഒരു പ്രദേശവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, ഗതാഗതമാർഗങ്ങൾ, വസ്ത്രധാരണരീതി, രുചിശീലങ്ങൾ തുടങ്ങി ചരിത്ര രചനയ്ക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ വാമൊഴി വിവരണങ്ങൾ അനിവാര്യമാണ്. ഇവയെക്കുറിച്ചുള്ള വ്യക്തികളുടെ ഓർമ്മകൾ ചരിത്രത്തെ പുനർനിർമ്മിക്കാൻ നമ്മെ സഹായിക്കും.
സമൂഹത്തിൽ നിലനിന്നിരുന്ന സമ്പ്രദായങ്ങളും പിൽക്കാലത്തുണ്ടായ മാറ്റങ്ങളും വിശകലനം ചെയ്യാൻ ഈ ഓർമ്മകൾ സഹായിക്കുന്നു. വാമൊഴി സ്രോതസ്സുകളെ മറ്റുസ്രോതസ്സുകളോടൊപ്പം ചേർത്തുവച്ച് പരിശോധിച്ച് വിശ്വാസ്യത ഉറപ്പുവരുത്തേ ണ്ടത് അനിവാര്യമാണ്.
കുടുംബ ചരിത്രം കുടുംബങ്ങളുടെ ചരിത്രവും പ്രാദേശിക ചരിത്രരചനയിൽ പ്രാധാന്യമർഹിക്കുന്ന ഒരു സാഹിത്യ സ്രോതസ്സാണ്. ഒരു ഗ്രാമത്തിൻറെയോ പ്രദേശത്തിന്റെയോ വളർച്ചയിൽ വ്യക്തികൾ നടത്തിയ ഇടപെടലുകളും സംഭാവനകളും വസ്തുനിഷ്ഠത ഉറപ്പാക്കി ശേഖരിക്കുക എന്നത് പ്രാദേശിക ചരിത്രാന്വേഷകന്റെ കടമയാണ്.
Question 3.
പ്രാദേശിക ചരിത്രരചനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
Answer:
ഭൂപ്രകൃതി, ചരിത്ര സ്മാരകങ്ങൾ, ഉപജീവനം, അതിജീവന മാതൃകകൾ, സാംസ്കാരിക സ്ഥാപനങ്ങൾ, ഭൂബന്ധങ്ങൾ, ദേശീയബോധം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വികസനവും, ഗ്രന്ഥസൂചി.
Question 4.
പ്രാദേശിക ചരിത്രരചനയുടെ ഘടന വ്യക്തമാക്കുക.
Answer:
പ്രാദേശിക ചരിത്രരചന സംസ്കാരങ്ങളുടെ വീണ്ടെടുക്കലിന് നമ്മെ സഹായിക്കുന്നു. ജീവിതത്തിൽ നിരന്തരം സംഭവിക്കുന്ന മാറ്റങ്ങൾ കണ്ടെത്തുക, ഭാവിയിലേക്കുള്ള വഴികൾ രൂപപ്പെടുത്തുക, വരും തലമുറകൾക്ക് നാടിന്റെ ചരിത്രം പകർന്നുകൊടുക്കുക തുടങ്ങിയവ പ്രാദേശിക ചരിത്രരചനയുടെ ലക്ഷ്യങ്ങളിൽപ്പെടുന്നവയാണ്. പ്രാദേശിക ചരിത്രരചനയുടെ ഘടനകളാണ്:
- തലക്കെട്ട്
- ഉള്ളടക്കം/കുട്ടിയുടെ പ്രസ്താവന
- സാക്ഷ്യപത്രം
- നന്ദിപ്രസ്താവന
- ആമുഖം
- അധ്യായങ്ങൾ
- ഉപസംഹാരം
- പരാമർശങ്ങൾ (അഭിമുഖത്തിൽ പങ്കെടുത്തവരുടെ പേര്, സന്ദർശിച്ച സ്ഥലങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവ)
- അനുബന്ധങ്ങൾ (ഫോട്ടോകൾ, പാട്ടുകൾ, ചോദ്യാവലി)
- ഗ്രന്ഥസൂചി
Question 5.
പ്രാദേശിക ചരിത്രരചനയിൽ ഔദ്യോഗിക രേഖകളുടെ പങ്ക് വ്യക്തമാക്കുക.
Answer:
പ്രാദേശിക ചരിത്രരചനയ്ക്കായി നമ്മെ സഹായിക്കുന്ന സ്രോതസ്സുകളിൽ ഒന്നാണ് ഔദ്യോഗിക രേഖകൾ. പ്രധാനപ്പെട്ട ഔദ്യോഗിക രേഖകൾ താഴെപ്പറയുന്നവയാണ്.
- സെൻസസ് റിപ്പോർട്ടുകൾ
- ഗസറ്റ് രേഖകൾ കോടതി രേഖകൾ
- സർവ്വേ റിപ്പോർട്ടുകൾ
- നികുതി രേഖകൾ
- പോലീസ് റിപ്പോർട്ടുകൾ
- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനരേഖ
The Foundation Stones of History Class 7 Notes Pdf Malayalam Medium
- തെളിവുകളെ അടിസ്ഥാനമാക്കി ഭൂതകാലത്തെ ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന പഠനശാഖയാണ് ചരിത്രം.
- ഒരു ചെറിയ പ്രദേശത്തിന്റെയോ വ്യക്തിയുടെയോ സംഭവത്തിന്റെയോ സൂക്ഷ്മവും സമഗ്രവുമായ രേഖപ്പെടുത്തലാണ് പ്രാദേശിക ചരിത്രം.
- ചരിത്രരചനയ്ക്ക് പ്രയോജനകരമായ പ്രധാന സ്രോതസ്സുകളാണ് : പുരാവസ്തുക്കൾ, സ്മാരകങ്ങൾ, സാഹിത്യകൃതികൾ, സഞ്ചാരക്കുറിപ്പുകൾ, പത്രങ്ങൾ, ഔദ്യോഗിക രേഖകൾ.
- പുരാവസ്തുശാസ്ത്രപരമായ സ്രോതസ്സുകൾ അവ നിർമ്മിക്കപ്പെട്ട കാലഘട്ടത്തിലെ ജീവിത-ത്തെക്കുറിച്ച് വിവരങ്ങളോ തെളിവുകളോ നൽകുന്നവയാണ്.
- അവയിൽ പ്രധാനപ്പെട്ട സ്രോതസ്സുകളാണ് ശിലാസ്മാരകങ്ങൾ, കൊട്ടാരങ്ങൾ, പുരാലിഖിതങ്ങൾ എന്നിവ.
- നാണയങ്ങൾ, ഗുഹകൾ,
ഒരു നിശ്ചിതപ്രദേശത്തെ മുൻകാല സംഭവങ്ങളെക്കുറിച്ചുള്ള പഠനമാണ് പ്രാദേശിക ചരിത്രം. - പ്രാദേശിക ചരിത്രരചനയ്ക്കായി നമ്മെ സഹായിക്കുന്ന ചില സ്രോതസ്സുകളാണ് പ്രാദേശിക നിരീക്ഷണം, നാട്ടറിവുകൾ, ആചാരാനുഷ്ഠാനങ്ങൾ, പാട്ടുകൾ, ഓർമ്മകൾ (വാമൊഴി),പണയരേഖകൾ, ആധാരങ്ങൾ തുടങ്ങിയവ.
- പ്രാദേശിക ചരിത്ര രചനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഭൂപ്രകൃതി, ചരിത്ര സ്മാരക ങ്ങൾ, ഉപജീവനം, അതിജീവന മാതൃകകൾ, സാംസ്കാരിക സ്ഥാപനങ്ങൾ, ഭൂബന്ധങ്ങൾ, ദേശീയബോധം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വികസനവും, ഗ്രന്ഥസൂചി.
- തലക്കെട്ട്,ഉള്ളടക്കം/കുട്ടിയുടെ പ്രസ്താവന,സാക്ഷ്യപത്രം,നന്ദിപ്രസ്താവന,ആമുഖം,അധ്യായങ്ങൾ,ഉപസം ഹാരം, പരാമർശങ്ങൾ, അനുബന്ധങ്ങൾ, ഗ്രന്ഥസൂചി എന്നിവയാണ് പ്രാദേശിക ചരിത്രരചനയുടെ ഘടന.