Students can use Class 7 Malayalam Adisthana Padavali Notes and ഗ്രാമശ്രീകള Gramasreekal Summary in Malayalam to grasp the key points of a lengthy text.
Class 7 Malayalam Gramasreekal Summary
Gramasreekal Summary in Malayalam
ഗ്രാമശ്രീകള Summary in Malayalam
കവിയത്രി പരിചയപ്പെടുത്തുന്നു
കടത്തനാട്ട് മാധവി അമ്മ. 1909-ൽ വടകരയിൽ ജനിച്ചു. മലയാളസാഹിത്യത്തിലെ ഒരു ഇന്ത്യൻ കവിയും നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. കലാപഹാരം, കണിക്കൊന്ന തുടങ്ങിയ കവിതാ സമാഹാരങ്ങൾക്ക് പേരുകേട്ട അവർ വടക്കൻ പാട്ടുകളെ അടിസ്ഥാനമാക്കിയുള്ള രണ്ട് കൃതികളുടെ രചയിതാവ് കൂടിയാണ് മാധവി അമ്മ, പുല്ലഞ്ചേരി മാധവി എന്ന പേരിൽ എഴുതിത്തുടങ്ങി, അത് പിന്നീട് കടത്തനാട്ട് മാധവി അമ്മയായി മാറി. ഇവരുടെ മിക്ക കവിതകളും നാടൻപാട്ടിന്റെ താളത്തിലുള്ളവയാണ്. കേരള സാഹിത്യ അക്കാദമി 1996-ൽ മാ ധവി അമ്മയ്ക്ക് സമഗ്ര സംഭാവനകൾക്കുള്ള വാർഷിക പുരസ്കാരം നൽകി ആദരിച്ചു. 1999 ഡിസംബർ 24-ന് 90-ാം വയസ്സിൽ അന്തരിച്ചു.
![]()
പാംസംഗ്രഹം
ഗ്രാമശ്രീകൾ എന്ന പ്രശസ്തമായ കവിതയിൽ കവി കൃഷിപ്പണി ചെയ്യുന്ന സ്ത്രീകളുടെ അധ്വാനത്തെ ആദരിക്കുന്നു. അവരെ ഗ്രാമശ്രീകളായി വാഴ്ത്തുന്നു. കർഷത്തൊഴിലാളികളായ ഇവരുടെ കൃഷി എന്ന കലാ സൃഷ്ടിക്കു മുമ്പിൽ തൊഴുതു നിൽക്കുന്നു. സ്ത്രീകൾ വളരെ ആത്മാർത്ഥമായി സന്തോഷത്തോടെ പാടത്ത് പണി ചെയ്യുന്നു. പാടവരമ്പത്ത് അത് കണ്ടുനിൽക്കുന്ന കവിയുടെ മനോഗതം എന്ന രീതിയിലാണ് ഈ കവിത എഴുതിയിരിക്കുന്നത്.
സ്ത്രീകൾ പാടത്ത് അധ്വാനിക്കുമ്പോൾ യാതൊരു ജോലിയും ചെയ്യാതെ നീളൻ കുടയും ചൂടി പാടത്ത് നിൽക്കുന്ന എനിക്ക് നാണം തോന്നിപോകുന്നു എന്നാണ് പാടവരമ്പത്ത് നിൽക്കുന്ന വ്യക്തിപറയുന്നത്. അല്ലയോ സഹോദരിമാരേ, ഏത് വിശ്വവിദ്യാലയത്തിൽ നിന്നാണ് നിങ്ങൾ ഈ കാര്യങ്ങൾ പഠിച്ചത്. ഏത് അധ്യാപകനാണ് ഈ കലാദൈവം നിങ്ങളെ പരിശീലിപ്പിച്ചത്. കർഷകൻ കന്നിനെല്പാടം ഉഴുതുമറിച്ചപ്പോൾ മണ്ണിന്റെ പുതുമണം എങ്ങും ഉയർന്നു. ചുവന്ന കിരണങ്ങളേറ്റ് ആകാശമാകുന്ന പാടവും ചുവന്നു തുടുത്തു. നേരം വെളുത്തുവരുമ്പോഴേക്കും കർഷക സ്ത്രീകൾ പരസ്പരം പേരുകൾ ചൊല്ലിവിളിച്ച് പാടത്ത് പാഞ്ഞെത്തി കഴിഞ്ഞിരുന്നു. ആ സമയത്ത് വേലിപ്പടർപ്പിലെ പച്ചിലച്ചാർത്തിങ്കലിൽ ഓലക്കിളികൾ ചിലച്ച് കൊണ്ടിരിക്കുക യാണ്.

തലമുടി നെറ്റിയുടെ ഒരു വശത്ത് ചെരിച്ചുകെട്ടി മടിയിൽ മുറുക്കാൻ പൊതി തിരുകി വച്ചു. പുടവയുടെ തുമ്പ് അല്പം ഉയർത്തിക്കുത്തി പാടവരമ്പത്തെ ചെളിയിൽ അവർ ഐശ്വര്യത്തിന്റെ താമരപ്പൂക്കൾ വിരി കയാണ്. ചെളിയിൽ നിന്നാണ് ഐശ്വര്യത്തിന്റെ താമരപ്പൂക്കൾ ഉണ്ടാകുന്നത്. അതുപോലെ ചേറിൽ നിന്ന് നാടിന്റെ ഐശ്വര്യത്തിനുവേണ്ടി അധ്വാനിക്കുന്നവരാണ് കർഷകസ്ത്രീകൾ.
ദിക്കുകൾ സാവധാനം ഉണർന്നു. നേരിയ മഞ്ഞുപോലെ പൂമഴ പാറി. മരങ്ങളും പാടവും കുടിലുകളും ചക്രവാളവുമെല്ലാം ഒന്നു കുളിർന്നു നനഞ്ഞു. കേരളമേ നീ എത്ര മനോഹരമായൊരു ചിത്രമാണ്. കേര ളത്തെക്കുറിച്ചുള്ള വർണ്ണനയാണ് കവി ഇവിടെ പറയുന്നത്.
നീർക്കുമിളകൾ പൊത്തുന്ന വയൽപാളിയിലേക്ക് പതുക്കെ ഇറങ്ങി ജോലി ചെയ്യാൻ കർഷകസ്ത്രീ കൾ നിരന്നു നിന്നു. അവർ മണ്ണിന്റെ അരുമമക്കളാണ്. കാലുകൾ ചെളിയിൽ താഴ്ത്തി അവർ വേഗത്തിൽ ഞാറുകൾ നട്ട് മുന്നേറുകയാണ്. വയലിൽ നിരനിരയായി ഞാറുകൾ നട്ടുപോകുന്നതിനെ നീലക്കാവു വിരി ച്ചതുപോലെയാണെന്ന് കവി ഇവിടെ വർണ്ണിക്കുകയാണ്.
കേരളത്തിലെ വീരകഥകൾ വാഴ്ത്തി കൊണ്ടുള്ള നാടൻ പാട്ടുകൾ പാടിക്കൊണ്ടാണ് കർഷകസ്ത്രീ കൾ ജോലി ചെയ്യുന്നത്. തൂലിക പിടിച്ചുകൊണ്ട് കവിയുടെ കരങ്ങൾ നൊന്തുമരവിച്ചിരിക്കുന്നു. സ്ത്രീകളുടെ കലാസൃഷ്ടിക്കു മുമ്പിൽ തൊഴുതു നിൽക്കുന്നു. ചേറിൽ താഴ്ത്തുന്ന ഈ മനോഹരമായ വിരൽത്തുമ്പുക ളാണ് നാടിന്റെ ഐശ്വര്യവും നന്മകളും നെയ്തെടുക്കുന്നത്. ഈ കവിതയിൽ സ്ത്രീകളുടെ അധ്വാനത്തിന്റെ മഹത്വം വെളിവാക്കുകയാണ് കവി.
പുതിയ പദങ്ങൾ
ഗ്രാമശ്രീ – ഗ്രാമത്തിന്റെ ഐശ്വര്യം
മേലാക്കം – മുകളിലേക്ക്
വൈഭവം – സാമർഥ്യം
വരമ്പ് – കണ്ടങ്ങളുടെ അതിര്
വിശ്വം – ലോകം
ഉടുപുടത്തുമ്പ് – ഉടുപുടവയുടെ തുമ്പ്
ചെരുതി – തിരുകി
തുമ്മാൻ – വെറ്റില മുറുക്കുന്നതിനുള്ള സാധനങ്ങൾ
കന്നിനെൽക്കണ്ടം – കന്നിനെൽപ്പാടം
ഉണ്ണിക്കതിരോൻ – ഉദയസൂര്യൻ
നുകം – ഉഴാനായി കാളകളുടെ കഴുത്തിൽ വച്ചുകെട്ടുന്ന ഉപകരണം
കുന്തളം – തലമുടി
ചെമ്മേലും – ഭംഗിയുള്ള
ചെന്നി – ചെവിയുടെ മുകൾ
അന്യോന്യം – പരസ്പരം
ചോന്നു – ചുവന്നു
വിണ്ണ് – ആകാശം
അഞ്ജലി – കൂപ്പുകൈ
ദിഗന്തം – ദിക്കിന്റെ അവസാനം
താമരത്താർ – താമരപ്പൂവ്
ആലേഖ്യം – ചിത്രരചന
മഞ്ജുളം – മനോഹരം
കരം – കൈ
നീരാളം – പൊൻകമ്പികൊണ്ടോ വെള്ളിക്കമ്പികൊണ്ടോ നെയ്ത് വസ്ത്രം
തൂലിക – എഴുതുന്നതിനും ചിത്രം വരയ്ക്കുന്നതിനും മറ്റുമുള്ള തൂവൽ
കതിരോൻ – സൂര്യൻ
വീരാപദാനങ്ങൾ – വീരകഥകൾ
![]()
പര്യായം
കിളി – പക്ഷി, പതാഗം
മഞ്ഞ് – നീഹാരം, തുഷാരം
പാടം – കണ്ടം, വയൽ
വിശ്വം – ലോകം, ജഗത്ത്
സൂര്യൻ – ദിനകരൻ, അർക്കൻ
തലമുടി – കേശം, കുന്തളം
താമര – അംബുജം, പത്മം
പിരിച്ചെഴുതുക
ഉണ്ണിക്കതിരോൻ – ഉണ്ണി + കതിരോൻ
നിരയായി – നിര + ആയി
പാഞ്ഞെണീറ്റു – പാഞ്ഞ് + എണീറ്റു
പച്ചിലക്കൂട്ടം – പച്ചില + കൂട്ടം
താമരത്താർ – താമര + താർ
വേലിപ്പടർപ്പ് – വേലി + പടർപ്പ്
ഏതൊരു – ഏത് + ഒരു
വിഗ്രഹിച്ചെഴുതാം
ഗ്രാമശ്രീ – ഗ്രാമത്തിന്റെ ശ്രീ
വിശ്വവിദ്യാലയം – വിശ്വമാകുന്ന വിദ്യാലയം
പച്ചിലക്കൂട്ടം – പച്ചിലകളുടെ കൂട്ടം
വീരാപദാനം – വീരന്മാരെക്കുറിച്ചുള്ള അപദാനം
സുന്ദരാലേഖ്യം – സുന്ദരമായ ആലേഖ്യം
വയൽച്ചുളി – വയലിലെ ചളി