Practicing with Std 7 Malayalam Adisthana Padavali Notes Unit 1 Chapter 3 വിത്തെന്ന മഹാദ്ഭുതം Vithenna Mahalbhutham Notes Questions and Answers Pdf improves language skills.
Vithenna Mahalbhutham Class 7 Notes Questions and Answers
Class 7 Malayalam Adisthana Padavali Notes Unit 1 Chapter 3 Vithenna Mahalbhutham Question Answer
Class 7 Malayalam Vithenna Mahalbhutham Notes Question Answer
വായിക്കാം അറിയാം
Question 1.
പാഠഭാഗം വ്യക്തിഗതമായി വായിച്ച് പ്രധാനാശയങ്ങൾ അവതരിപ്പിക്കൂ, എഴുതൂ താഴെക്കൊടുത്തിരി ക്കുന്ന സൂചനകളും പരിഗണിക്കാം
• വിത്തുശേഖരണത്തിന്റെ കാര്യത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം?
• വിത്തിനായി ധാന്യമണികൾ എടുക്കുന്ന രീതികൾ എന്തെല്ലാം?
• ശേഖരിച്ച വിത്തുകൾ ഉണക്കുന്ന ചിട്ടകൾ എന്തെല്ലാം?
• ഞാറുനടുന്നതിൽ ഒരു കണക്കും ക്രമവും ഉണ്ടാക്കുന്നതിൽ വിദ്യാഭ്യാസം വലിയ പങ്കു വഹിച്ചിട്ടുണ്ട്. എങ്ങനെ?
• കർഷകർ തമ്മിലുള്ള ആശയവിനിമയങ്ങളിലൂടെ കൈമാറുന്ന അറിവുകൾ എന്തെല്ലാം?
Answer:
വിത്തുശേഖരണം, വിത്തിന്റെ സംരക്ഷണം, ഞാറ് നടുന്ന കൃഷിരീതികൾ എന്നിവയെക്കുറിച്ചുള്ള കർഷ കനായ ചെറുവയൽ രാമൻ നേടിയെടുത്ത അറിവുകളാണ് അദ്ദേഹത്തിന്റെ ആത്മകഥയിൽ പ്രധാനമായും പ്രതിപാദിക്കുന്നത്.
വിളകൾ 80% മൂപ്പെത്തുമ്പോൾ വിളവെടുക്കണം, വിളകൾ പൂർണ്ണമായും മൂപ്പെത്തുന്നതിന് മുമ്പ് വിളവെടു ക്കുന്നത് വിത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നു. ആരോഗ്യമുള്ള വിത്തുകൾ തിരഞ്ഞെടുക്കുന്നതിന്, വയലിലെ ഏറ്റവും ആരോഗ്യമുള്ള നെന്മണികൾ തിരിച്ചറിയുകയും ശേഖരിക്കുകയും വേണം. പയർ വള്ളിയുടെ അറ്റത്തുള്ളതും ആദ്യം കായ്ക്കുന്നതുമായ മണികൾ ഒഴിവാക്കി നടുവിലുള്ളത് തിരഞ്ഞെടു ക്കണം. നെൽക്കതിരിനാകട്ടെ അറ്റത്തുള്ള മണികൾ ഒഴിവാക്കി നടുക്കുള്ള മണികളാണ് തിരഞ്ഞെടുക്കു ക. ഈ രീതിയിൽ തിരഞ്ഞെടുത്ത വിത്തിന്റെ തനിമ നിലനിർത്താൻ സഹായിക്കുന്നു. ശേഖരിച്ച് വിത്തു കൾ ഉണക്കുന്നതിനും ചില ചിട്ടകൾ ഉണ്ട്. നെല്ല് വെയിലത്തു മഞ്ഞത്തുമാണ് ഉണക്കുക. ഇഞ്ചി പുക യത്ത് വച്ചും ഹൈബ്രിഡ് വിത്തുകളുടെ കാര്യത്തിലാണെങ്കിൽ കീടനാശിനിയിൽ മുക്കിയിട്ടാണ് വിത്തു കൾ സംസ്ക്കരിക്കുക. പരമ്പരാഗതമായി ഉണക്കിയെടുത്ത വിത്തുകൾക്ക് സ്വാഭാവിക പ്രതിരോധ ശേഷി ലഭിക്കുന്നു.
ഞാറ് നടുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്കാണ് ലേഖകൻ തുടർന്ന് പറയുന്നത്. വിത്ത് പാകുന്നതിനു കൃത്യമായ ഒരു കണക്കും ക്രമവും ഉണ്ട്. പണ്ട് കാലത്തെ കർഷകർ ഇതിലൊന്നും വേണ്ടവിധത്തിൽ ശ്രദ്ധിച്ചിരുന്നില്ല. അതുമൂലം വിളവ് കുറയുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസം വന്നതോടെ കർഷർക്ക് കണക്ക് കൂട്ടാൻ പഠിക്കാനും കൃഷിയിൽ കൃത്യത കൊണ്ടുവരാനും സാധിച്ചു. വിളവിലെ വ്യത്യാസങ്ങൾ കണ്ടെത്താനും അവയ്ക്ക് പരിഹാരം കാണാനും വിദ്യാഭ്യാസം സഹായിച്ചു.
വിത്തുകളുടെ മൂപ്പ്, വിത്തിടുന്ന സമയം, ഞാറ് പറിച്ചുനടുന്ന സമയം, വിളവെടുപ്പ്, കൃഷിയുടെ ചാക്രികത യെക്കുറിച്ചുള്ള അവബോധം എന്നിവയെല്ലാം കർഷകർ തമ്മിലുള്ള ആശയവിനിമയത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന അറിവുകളാണ്. എന്നാൽ ഇന്ന് കർഷകർ തമ്മിലുള്ള ഈ ആശയവിനിമയം നഷ്ടപ്പെട്ടു പോകും. കൃഷി നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് ലേഖകൻ ചൂണ്ടികാണിക്കുന്നു.
![]()
വിശകലനക്കുറിപ്പ് തയ്യാറാക്കാം
Question 1.
കർഷകരുടെ നീണ്ടകാലത്തെ പരിശ്രമങ്ങളും അനുഭവങ്ങളും ശാസ്ത്രീയ പഠനങ്ങളുമാണ് നമ്മുടെ നാടിന്റെ വിശപ്പകറ്റാൻ സഹായമാകുന്നത്. പാഠഭാഗത്തുനിന്ന് കൂടുതൽ സന്ദർഭങ്ങൾ കണ്ടെത്തി ഈ പ്രസ്താവന വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
നമ്മുടെ നാട് ദാരിദ്ര്യമുക്തമാക്കുക എന്ന ലക്ഷ്യത്തിലേക്കെത്താൻ നിരവധി കടമ്പകൾ നാം കടക്കേണ്ട തുണ്ട്. സുസ്ഥിര വികസന തൊഴിലവസരങ്ങൾ, സാമൂഹിക സുരക്ഷ, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയെല്ലാം അവയിൽ ചിലതു മാത്രമാണ്. പക്ഷെ ഇതിനേക്കാളെല്ലാം പ്രധാനമായതും ആദ്യം നേടിയെടുക്കേണ്ടതുമായ ഒന്നാണ് ഭക്ഷ്യ സുരക്ഷ. രാജ്യത്തെ ഒരാൾ പോലും പട്ടിണി കിടക്കാതി രിക്കുക എന്നു തന്നെയാവണം ദാരിദ്ര്യനിർമ്മാർജ്ജനത്തിലേക്കുള്ള ആദ്യപടി.
കർഷകരുടെ പാരമ്പര്യ അറിവുകളും പരിശീലനങ്ങളും നമ്മുടെ നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന തിൽ നിർണായക പങ്ക് വഹിക്കുന്നു. വിത്തിന്റെ ശരിയായ തിരഞ്ഞെടുപ്പ്, സംരക്ഷണം, കൃഷിയിറക്കൽ എന്നിവയിലൂടെ കർഷകർ ഉയർന്ന വിളവ് ഉറപ്പാക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലൂടെയും, തൊഴി ലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് വലിയ സംഭാവനകൾ നൽകാൻ കർഷകർക്ക് കഴിയുന്നു. കർഷകരുടെ നീണ്ട കാലത്തെ പരിശ്രമങ്ങളും അനുഭവങ്ങളും കാർഷിക മേഖല യുടെ നട്ടെല്ലാണ്. കാലാവസ്ഥ, മണ്ണ്, വിളകൾ എന്നിവയെക്കുറിച്ചുള്ള അവരുടെ അറിവ് തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നു. ഇത് കൂടാതെ വിദ്യാസമ്പന്നരായ പുതിയൊരു തലമുറ കൃഷിയിലേക്കിറങ്ങിയ തോടെ അവരുടെ ശാസ്ത്രീയമായ അറിവുകളും കാർഷിക രീതികളുടെ പരിഷ്കരണത്തിനും ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹായിച്ചു.
കാർഷിക ഗവേഷണ സ്ഥാപനങ്ങളും ശാസ്ത്രജ്ഞരും നടത്തുന്ന ശാസ്ത്രീയ പഠനങ്ങൾ കാർഷിക മേഖലയിലെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. പുതിയ വിത്തിനങ്ങൾ, കീട-രോഗ നിയന്ത്രണ മാർഗങ്ങൾ, കൃഷി രീതികൾ എന്നിവ വികസിപ്പിക്കുന്നതിലൂടെ കർഷകരെ ശാസ്ത്രീയ പഠനങ്ങൾ സഹാ യിക്കുന്നു.
ചോദ്യാവലി തയ്യാറാക്കാം, അഭിമുഖം നടത്താം
Question 1.
നാട്ടിലെ കൃഷിരീതികളെക്കുറിച്ച് അറിയാൻ കൃഷിക്കാരുമായി അഭിമുഖം നടത്താനുള്ള ചോദ്യാവലി തയ്യാറാക്കി അഭിമുഖം നടത്തുക. അഭിമുഖത്തിന്റെ റിപ്പോർട്ടും വീഡിയോയും തയ്യാറാക്കണം.
Answer:
കർഷക അഭിമുഖത്തിനുള്ള ചോദ്യാവലി :
- അങ്ങയുടെ പേരെന്താണ്?
- എത്ര വർഷങ്ങളായി കൃഷി ചെയ്യുന്നു?
- പരമ്പരാഗതമായി കർഷക കുടുംബമാണോ അങ്ങയുടേത്?
- അങ്ങയുടെ പ്രധാന കൃഷികൾ എന്തെല്ലാം? ഏതൊക്കെ വിളകൾ?
- കൃഷിയുമായി ബന്ധപ്പെട്ട എന്തെങ്കിലും പരിശീലനമോ പ്രത്യേക വിദ്യാഭ്യാസമോ അങ്ങ് നേടിയിട്ടുണ്ടോ?
- കൃഷിക്കായുള്ള മുന്നൊരുക്കങ്ങൾ എന്തെല്ലാം? എങ്ങനെയാണ് മണ്ണ് ഒരുക്കുന്നത്? ഏതുതരം വിത്തു കൾ ഉപയോഗിക്കുന്നു.
- വളപ്രയോഗം എങ്ങനെയാണ് ചെയ്യുന്നത്? ജൈവവളം, രാസവളം ഏതൊക്കെ എത്ര അളവിൽ
- കീട-രോഗ നിയന്ത്രണം എങ്ങനെയാണ്? ജൈവ കീടനാശിനികൾ, രാസകീടനാശിനികൾ, ഏതൊക്കെ എത്ര അളവിൽ?
- ജലസേചനത്തിന് എന്ത് രീതിയാണ് ഉപയോഗിക്കുന്നത്?
- വിളവെടുപ്പും, വിളസംസ്ക്കരണവും എങ്ങനെയാണ് ചെയ്യുന്നത്?
- വിളകൾ എവിടെയാണ് വിൽക്കുന്നത്? വില നിശ്ചയിക്കുന്നത് എങ്ങനെ?
- കൃഷിക്കായുള്ള സർക്കാർ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നുണ്ടോ?
- കൃഷിയെക്കുറിച്ച് പുതു തലമുറയിലെ കർഷകർക്കും, കൃഷിയിലേക്കിറങ്ങാൻ താല്പര്യമുള്ളവർക്കും നൽകാനുള്ള സന്ദേശം എന്താണ്?
- കാർഷികമേഖല നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം?
Question 2.
അഭിമുഖം നടത്തുന്ന വിധം :
Answer:
- സ്ഥലം തിരഞ്ഞെടുക്കുക : കൃഷിയിടങ്ങൾ സന്ദർശിക്കുക.
- കർഷകരെ തിരഞ്ഞെടുക്കുക : വ്യത്യസ്ത പ്രായത്തിലുമുള്ള കർഷകരെ തിരഞ്ഞെടുക്കുക
- അഭിമുഖം റെക്കോർഡ് ചെയ്യുക : വീഡിയോ റെക്കോർഡിംഗ് നടത്തുക.
- ചോദ്യങ്ങൾ ചോദിക്കുക : ചോദ്യാവലിയിലെ ചോദ്യങ്ങൾ ചോദിക്കുക.
- കുറിപ്പുകൾ എടുക്കുക : കർഷകരുടെ ഉത്തരങ്ങൾ കുറിച്ചെടുക്കുക.
- അഭിമുഖത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കുക.
- വീഡിയോ എഡിറ്റ് ചെയ്ത് ആവശ്യമായ വിവരങ്ങൾ ചേർക്കുക.
- റിപ്പോർട്ടും വീഡിയോയും ഓൺലൈനിലോ മറ്റ് മാധ്യമങ്ങളിലൂടെയോ പ്രസിദ്ധീകരിക്കുക.
പദചേരുവകൾ കണ്ടെത്താം
Question 1.
• എണ്ണിത്തിട്ടപ്പെടുത്തി – എണ്ണി, തിട്ടപ്പെടുത്തി
• കൃത്യമായിരുന്നില്ല – കൃത്യം ആയിരുന്നില്ല
• സമയമാകുമ്പോൾ – സമയം, ആകുമ്പോൾ
ചേർത്തെഴുതുമ്പോൾ ഈ പദങ്ങൾക്കുണ്ടാകുന്ന ഭാഷാപരമായ മാറ്റങ്ങൾ എന്തെല്ലാം? കണ്ടെത്തുക.
ചേർത്തെഴുതിയ മറ്റു പദങ്ങൾ പാഠഭാഗത്തുനിന്നു കണ്ടെത്തി അവയുടെ മാറ്റങ്ങൾ വ്യക്തമാക്കുക.
Answer:
പദങ്ങൾ കൂട്ടിച്ചേർത്തെഴുതുമ്പോൾ കൂടുതൽ ഒതുക്കവും ഭംഗിയും ലാളിത്യവുമുണ്ടാവുന്നു. പദങ്ങളുടെ സുഗമമായ ഉച്ചാരണമാണ് ചേർത്തെഴുതുന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
കൂടുതൽ പദങ്ങൾ
- വ്യത്യാസങ്ങളുണ്ടാവുമ്പോൾ – വ്യത്യാസങ്ങൾ, ഉണ്ടാവുമ്പോൾ
- തുല്യമായി – തുല്യം, ആയി
- ഉണ്ടാക്കിയെടുക്കുന്ന – ഉണ്ടാക്കി, എടുക്കുന്ന
- വിത്തുകളാണെടുക്കുന്നത് – വിത്തുകൾ ആണ്, എടുക്കുന്നത്
![]()
പ്രസംഗം നടത്താം
Question 1.
കൃഷിയാണ് മനുഷ്യന് ആഹാരം നൽകുന്നത്. അതോടൊപ്പം അത് ഒരു സംസ്കാരവുമാണ്. എന്നാൽ ഇന്ന് കേരളത്തിൽ നെൽകൃഷി കുറയുന്നു. ‘കൃഷിയുടെ പ്രാധാന്യം ഇന്നത്തെ സമൂഹത്തിൽ’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗം നടത്തുക.
Answer
ആദരണീയമായ അധ്യാപകരേ, പ്രിയ കൂട്ടുകാരേ,
ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത്, “കൃഷിയുടെ പ്രാധാന്യം ഇന്നത്തെ സമൂഹ ത്തിൽ” എന്ന വിഷയത്തെക്കുറിച്ചാണ് “കൃഷിയില്ലെങ്കിൽ ഭക്ഷണമില്ല, ഭക്ഷണമില്ലെങ്കിൽ ജീവനില്ല” എന്ന ചൊല്ല് നമ്മൾ എത്ര കേട്ടിരിക്കുന്നു. എന്നിട്ടും നമ്മുടെ കേരളത്തിൽ കൃഷിയുടെ പ്രാധാന്യം കുറ ഞ്ഞുവരുന്നു എന്നത് ഏറെ വേദനാജനകമായ ഒരു യാഥാർത്ഥ്യമാണ്.
മനുഷ്യന്റെ നിലനിൽപ്പിന്റെ അടിസ്ഥാനം കൃഷിയാണ്. നാം കഴിക്കുന്ന ഭക്ഷണം, ധരിക്കുന്ന വസ്ത്രം, താമസിക്കുന്ന വീട് ഇവയെല്ലാം കൃഷിയുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങൾ കാർഷിക സംസ്കാരത്തിന്റെ പ്രതിഫലനങ്ങളാണ്. നമ്മുടെ നാടൻ പാട്ടു കളും കലാരൂപങ്ങളും കൃഷിയുടെ വൈവിധ്യമാർന്ന മുഖങ്ങൾ വരച്ചുകാട്ടുന്നു.
ഭക്ഷ്യസുരക്ഷയുടെ അടിസ്ഥാനം കൃഷിയാണ്. നമ്മുടെ ആഹാരത്തിന്റെ ഭൂരിഭാഗവും നൽകുന്നത് കൃഷി യിലൂടെയാണ്. കൃഷിയിലൂടെ നമുക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കുന്നു. എന്നാൽ, ഇന്ന് നമ്മൾ ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയാണ്. കേരളത്തിലെ നെൽപ്പാടങ്ങൾ കുറഞ്ഞുവരുന്നത് നമ്മുടെ ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. കൃഷി നമ്മുടെ സമ്പദ് വ്യ വസ്ഥയുടെ നട്ടെല്ലാണ്. കൃഷിയിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ ലഭിക്കുന്നു. കാർഷികോൽപ്പ ന്നങ്ങളുടെ കയറ്റുമതിയിലൂടെ നമുക്ക് വിദേശനാണ്യം നേടാം.
ഇന്ന് നമ്മുടെ നാട്ടിൽ കൃഷി ഒരുപാട് വെല്ലുവിളികൾ നേരിടുന്നു. നെൽവയലുകൾ നികത്തപ്പെടുന്നു. കൃഷി ഭൂമി വില്പനയ്ക്ക് വയ്ക്കപ്പെടുന്നു. കർഷകർ ഭൂമി ഉപേക്ഷിച്ച് മറ്റ് തൊഴിലുകൾ തേടുന്നു. കൃഷി യിൽ നിന്ന് യുവതലമുറ വിട്ടുനിൽക്കുന്നതും, ഈ പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. നമ്മൾ കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുകയും അതിനെ പിന്തുണയ്ക്കുകയും വേണം. നെൽവയലു നികത്തുന്നത് തട യുകയും നിലവിലുള്ളവ സംരക്ഷിക്കുകയും വേണം. നമുക്ക് നമ്മുടെ വീടുകളിൽ തന്നെ ചെറിയ തോട്ട ങ്ങൾ ഉണ്ടാക്കാം. ജൈവകൃഷി രീതികൾ പ്രോത്സാഹിപ്പിക്കാം. കൃഷിയെ ഒരു സംസ്കാരമായി കാണു കയും അതിനെ ആഘോഷിക്കുകയും ചെയ്യാം. അത് നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായി നമുക്ക് കൃഷിയെ സംരക്ഷിക്കാം, നമ്മുടെ ഭാവിയെ സംരക്ഷിക്കാം.
നന്ദി
ശാസ്ത്രീയത കണ്ടെത്താം, കുറിപ്പ് തയ്യാറാക്കാം.
Question 1.
“അധികം വിളഞ്ഞാൽ വിത്തിനാകാ” എന്നൊരു പഴമൊഴി തന്നെയുണ്ട്. ഈ ചൊല്ലിന്റെ ശാസ്ത്രീ യത് അടുത്തുള്ള കൃഷി ഓഫീസറുമായി ചർച്ച ചെയ്യുക. “കാർഷിക വൃത്തിയിലെ പാരമ്പര്യസങ്ക ങ്ങളും ശാസ്ത്രീയതയും” എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കുക.
Answer:
അധികം വിളഞ്ഞാൽ വിത്തിന് കൊള്ളില്ല എന്ന പഴമൊഴി കേൾക്കാത്തവരായി കേരളത്തിൽ ആരുമുണ്ടാ കില്ല. നമ്മുടെ പൂർവ്വികർ നൂറ്റാണ്ടുകളായി കൈമാറി വന്ന ഈ അറിവിന്റെ കാതൽ എന്താണ്? ഈ ചോദ്യ ത്തിന്റെ ഉത്തരം തേടി ഞാൻ അടുത്തുള്ള കൃഷിഭവനിലെ കൃഷി ഓഫീസറെ സമീപിച്ചു. അദ്ദേഹവുമാ യുള്ള സംഭാഷണം എനിക്ക് പുതിയൊരു വെളിച്ചം നൽകി. വിളകൾ അമിതമായി വിളഞ്ഞാൽ, അവ യിലെ വിത്തുകളും ജീവനക്ഷമത കുറയുമെന്ന് കൃഷി ഓഫീസർ വിശദീകരിച്ചു. വിത്തുകൾ പൂർണ്ണവ ളർച്ചയാകുന്നതോടെ അവയിലെ ജലാംശം കുറയുകയും അവ കൂടുതൽ കട്ടിയുള്ളതായി മാറുകയും ചെയ്യുന്നു. ഈ മാറ്റം വിത്തുകളുടെ മുളയ്ക്കൽ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു.
നമ്മുടെ പൂർവികർ ശാസ്ത്രീയമായ ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ പ്രകൃതിയെ സൂക്ഷ്മ മായി നിരീക്ഷിച്ചാണ് ഇത്തരം അറിവുകൾ ആർജ്ജിച്ചത്. വിളകളുടെ വളർച്ച, കാലാവസ്ഥ, മണ്ണിന്റെ സ്വഭാവം എന്നിവയെല്ലാം അവർ സൂക്ഷ്മമായി വീക്ഷിച്ചു. തലമുറകളിലൂടെ, കൈമാറി വന്ന ഈ അറിവു കൾ കാർഷികവൃത്തിയുടെ നട്ടെല്ലായി. എന്നാൽ ശാസ്ത്രത്തിന്റെ വളർച്ചയോടെ പാരമ്പര്യ അറിവുക ളുടെ പിന്നിലെ ശാസ്ത്രീയവശങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിച്ചു. ഇന്ന് നമുക്ക് വിത്തുകളുടെ ഗുണ മേന്മ പരിശോധിക്കാനും, വിളകൾക്ക് ഏറ്റവും അനുയോജ്യമായ സമയത്ത് വിളവെടുക്കാനും സാധിക്കുന്നു. ശാസ്ത്രീയ കൃഷി രീതികൾ ഉപയോഗിച്ച് വിളവ് വർദ്ധിപ്പിക്കാനും കീടങ്ങളെ പ്രതിരോധിക്കാനും നമുക്ക് കഴിയുന്നു. പാരമ്പര്യ അറിവുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശാസ്ത്രീയ രീതികൾ വികസിപ്പി ക്കാൻ നമുക്ക് സാധിക്കും. പാരമ്പര്യ അറിവുകളും ശാസ്ത്രീയ അറിവുകളും തമ്മിലുള്ള സമന്വയമാണ് കൃഷിക്ക് അനിവാര്യം. ഇത് നമ്മുടെ കാർഷിക മേഖലയെ കൂടുതൽ സുസ്ഥിരവും ലാഭകരവുമാക്കാൻ സഹായിക്കും.
കുറിപ്പെഴുതാം, പതിപ്പിക്കാം
Question 1.
നിങ്ങളുടെ വീട്ടിലെ സ്കൂളിലെ കൃഷിയനുഭവത്തെക്കുറിച്ച് കുറിപ്പെഴുതുക. കുറിപ്പുകളെല്ലാം ചേർത്തു വച്ച് ക്ലാസ്സ് പതിപ്പ് തയ്യാറാക്കുക. അതിനെ ഡിജിറ്റൽ പതിപ്പാക്കി സ്കൂൾ / ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവ യ്ക്കുക.
Answer:
എന്റെ വീട്ടിലെ കൃഷിയനുഭവം
ചെറുപ്പം മുതലേ പ്രകൃതിയോടും ചെടികളോടും ഒരു പ്രത്യേക ഇഷ്ടം എനിക്കുണ്ടായിരുന്നു. അതുകൊ ണ്ടുതന്നെ, വീട്ടിലെ കൊച്ചുമുറ്റത്ത് സ്വന്തമായി ഒരു പച്ചക്കറിത്തോട്ടം എന്ന സ്വപ്നം എന്റെ മനസ്സിൽ കാലങ്ങളായി കൊണ്ടു നടന്നിരുന്നു. ഒടുവിൽ കഴിഞ്ഞവർഷം, ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ എനിക്ക് അവസരം ലഭിച്ചു.
വീടിന്റെ പിൻവശത്തെ ചെറിയ സ്ഥലം കൃഷിക്കായി ഒരുക്കിയെടുത്തു. അച്ഛനും അമ്മയും എന്റെ ഈ ഉദ്യമത്തിന് പൂർണ്ണ പിന്തുണ നൽകി.
അവരുടെ സഹായത്തോടെ മണ്ണ് കിളച്ചൊരുക്കി, ജൈവവളം ചേർത്ത്, പച്ചക്കറികളും വിത്തുകൾ നട്ടു., കൃഷിയിൽ ഞാൻ പല പരീക്ഷണങ്ങളും നടത്തി. ചിലത് വിജയിച്ചു. ചിലത് പരാജയപ്പെട്ടു. എന്നാൽ ഓരോ പരാജയവും ഒരു പുതിയ പാഠം പഠിപ്പിച്ചു. കീടങ്ങളുടെ ആക്രമണം, അമിതമായ വെള്ളം, അപ ര്യാപ്തമായ വളം എന്നിവയെല്ലാം ചെടികളുടെ വളർച്ചയെ ബാധിക്കുമെന്ന് ഞാൻ മനസ്സിലാക്കി. ദിവ സവും രാവിലെ എഴുന്നേറ്റ് ആദ്യം ചെയ്യുന്ന കാര്യം തോട്ടത്തിലേക്ക് ഓടിചെന്ന് ചെടികൾ നോക്കുക എന്നതായിരുന്നു. വെള്ളമൊഴിക്കലും വളമിടലും കളപറിക്കലുമെല്ലാം എനിക്ക് ഒരു ഹരമായി തോന്നി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ വിത്തുകൾ മുളച്ചു തുടങ്ങി. പച്ചനിറത്തിലുള്ള കൊച്ചു തൈകൾ മണ്ണിനു പുറത്തേക്ക് തലനീട്ടുന്നത് കാണാൻ എന്തൊരു ഭംഗിയായിരുന്നു. പതുക്കെ പതുക്കെ അവ വളർന്നു വലു തായി തക്കാളി, വെണ്ട, പച്ചമുളക്, വഴുതനങ്ങ എന്നിവയെല്ലാം നിറയെ കായ്ച്ചു തുടങ്ങി.
ആദ്യത്തെ വിളവെടുപ്പ് ദിവസം എനിക്ക് ഒരിക്കലും മറക്കാനാവില്ല. സ്വന്തം കൈകൊണ്ട് നട്ടുവളർത്തിയ പച്ചക്കറികൾ പറിച്ചെടുക്കുമ്പോൾ മനസ്സിൽ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ആ പച്ചക്ക റികൾ കൊണ്ട് അമ്മ ഉണ്ടാക്കിയ കറികൾക്ക് ഒരു പ്രത്യേക സ്വാദ് തോന്നി. ഈ അനുഭവം എനിക്ക് പ്രകൃ കിയോടുള്ള സ്നേഹവും ബഹുമാനവും വർദ്ധിപ്പിച്ചു. ഇനിയുള്ള വർഷങ്ങളിലും ഞാൻ ഈ കൃഷി തുട രുമെന്ന് ഉറപ്പാണ്. കൂടുതൽ പച്ചക്കറികളും പൂക്കളും നട്ടുപിടിപ്പിച്ച് എന്റെ തോട്ടത്തെ ഞാൻ ഒരു പച്ച പ്രപഞ്ചമാക്കി മാറ്റും.
![]()
വിത്തുമേള
Question 1.
നമ്മുടെ നാട്ടിൽ പരമ്പരാഗതമായ വിത്തുകളും അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങളുമുണ്ടല്ലോ. ഇവ ശേഖരിച്ച് നാട്ടിലുള്ള കർഷകരുടെ സഹായത്തോടെ വിത്തുമേള സംഘടിപ്പിക്കുക.
Answer:
ഒരു വിത്തുമേള സംഘടിപ്പിക്കുക എന്നത് നമ്മുടെ കാർഷിക പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനും, പുതിയ കാർഷിക സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു മികച്ച മാർഗ്ഗമാണ്. കർഷ കരെ പരസ്പരം ബന്ധപ്പിക്കുന്നതിനും വിദ്യാർത്ഥികളിൽ കാർഷികമേഖലയോടുള്ള താൽപര്യം വർദ്ധി പ്പിക്കുന്നതിനും ഇത് സഹായിക്കും. ഇത്തരമൊരു മേള സംഘടിപ്പിക്കുന്നതിനുള്ള ചില നിർദ്ദേശങ്ങൾ താഴെ ചേർക്കുന്നു.
മുന്നൊരുക്കങ്ങൾ
- സംഘാടകസമിതി രൂപീകരണം : അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കർഷകരുടെയും പ്രത നിധികൾ അടങ്ങുന്ന ഒരു സംഘാടക സമിതി രൂപീകരിക്കുക.
- വിത്ത് ശേഖരണം : നാട്ടിലെ കർഷരിൽ നിന്നും കാർഷിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും പര പരാഗതവും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ ശേഖരിക്കുക.
- വിദഗ്ധരുടെ സഹായം തേടുക : കാർഷിക സർവകലാശാലയിലെ വിദഗ്ധരുടെയോ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയോ സഹായം തേടുക.
- സ്ഥലം ഒരുക്കൽ : സ്കൂൾ ഗ്രൗണ്ടിലോ, ഓഡിറ്റോറിയത്തിലോ വിത്തുമേള നടത്താനുള്ള സ്ഥലം ഒരുക്കുക.
- പ്രചരണം : പോസ്റ്ററുകൾ, ബാനറുകൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെ വിത്തുമേളയെ കുറിച്ച് പ്രചരിപ്പിക്കുക.
മേള നടത്തേണ്ടരീതി
- വിത്ത് പ്രദർശനം : ശേഖരിച്ച വിത്തുകൾ വ്യത്യസ്ത വിഭാഗങ്ങളായി തരം തിരിച്ച് പ്രദർശിപ്പിക്കുക. ഓരോ വിത്തിനും അതിന്റെ പ്രത്യേകത കൃഷി രീതി എന്നിവ വിശദീകരിക്കുന്ന വിവരങ്ങൾ നൽകുക.
- വിത്ത് കൈമാറ്റം : കർഷകർക്ക് അവരുടെ വിത്ത് കൈമാറാനും, മറ്റുള്ളവരുടെ വിത്തുകൾ സ്വീകരി ക്കാനുള്ള സൗകര്യം ഒരുക്കുക.
- വിദഗ്ധരുടെ ക്ലാസുകൾ : കൃഷിരീതികൾ, രുടെ ക്ലാസുകൾ സംഘടിപ്പിക്കുക.
ജൈവവിത്ത് സംരക്ഷണം എന്നിവ സംബന്ധിച്ച് വിദഗ്ധ - കലാപരിപാടികൾ : കാർഷിക വിഷയങ്ങളെ ആസ്വദമാക്കിയുള്ള കലാപരിപാടികൾ സംഘടിപ്പിക്കുക.
- പ്രദർശനം : കൃഷിയുപകരണങ്ങൾ, പഴയ അളവുതൂക്കുന്ന ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനം സംഘടിപ്പിക്കുക.
- ഭക്ഷ്യമേള : നാടൻ വിഭവങ്ങളുടെ ഒരു ഭക്ഷ്യമേള സംഘടിപ്പിക്കുക.
- സമാപനം : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്ത വിത്തുമേളക്ക് സമാപനം കുറിക്കുക.
Question 1.
ശീർഷകത്തിന്റെ ഔചിത്യം
Answer:
വിത്തിൽ നിന്ന് വിളവെടുപ്പ് വരെയുള്ള കൃഷിയുടെ ചാക്രികതയുടെ ഭാഗമായ വിത്തുശേഖരണം, വിത്തിന്റെ സംരക്ഷണം, ഞാറ് നടൽ, കൃഷിരീതികൾ എന്നിവയെക്കുറിച്ചുള്ള കർഷകനായ ചെറുവയൽ രാമൻ നേടി യെടുത്ത അറിവുകളാണ് അദ്ദേഹത്തിന്റെ ആത്മകഥയിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. ഒരു അമ്മ കുഞ്ഞിന് ജന്മം നൽകുന്നത് പോലെ തന്നെ അത്ഭുതകരമായ ഒന്നാണ് പുതിയൊരു ചെടിക്കു ജീവൻ നൽകുന്ന വിത്ത്. ചുരുക്കത്തിൽ ‘വിത്തെന്ന മഹാത്ഭുതം’ എന്ന ശീർഷകം ആത്മകഥയിലെ ഈ ഭാഗ ത്തിന്റെ ഉള്ളടക്കത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു.