Students can use Class 7 Malayalam Adisthana Padavali Notes and നാളത്തെ പൊന്മാൻ Nalathe Ponman Summary in Malayalam to grasp the key points of a lengthy text.
Class 7 Malayalam Nalathe Ponman Summary
Nalathe Ponman Summary in Malayalam
നാളത്തെ പൊന്മാൻ Summary in Malayalam
ആമുഖം
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ പറ്റിയും, മനുഷ്യൻ പ്രകൃതിയെ ക്രൂരമായി ചൂഷണം ചെയ്യുന്നതിനെപ്പറ്റിയും അതിന്റെ ദൂഷ്യഫലങ്ങൾ ഏറ്റുവാങ്ങുന്നതും അനുഭവിക്കുന്നതും മനുഷ്യർ തന്നെ ആണ് എന്ന തിരിച്ചറിവ് നൽകുന്ന ഗദ്യ ഭാഗം ആണ് ഇത്. പ്രകൃതിയുടെ മനോഹാരിതയിൽ ചുറ്റപെട്ട് കിടക്കുന്ന ഒരു പ്രദേശവും അതിന്റെ താളത്തിലും ഒഴുക്കിലും അതനുസരിച്ചു ജീവിക്കുന്ന ജീവി വർഗ്ഗങ്ങളും പ്രകൃതിയുടെ തന്നെ ഒരു ദാനം ആണ്. ആ തിരിച്ചറിവ് നഷ്ട്ടപെടുമ്പോൾ ആണ് മനുഷ്യൻ തന്റെ ലാഭങ്ങൾക്കു വേണ്ടി മാത്രം പ്രവർത്തിക്കുന്നത്.
![]()
ആശയം
മനുഷ്യൻ തന്റെ ക്രൂരമായ ഇടപെടലുകൾ കൊണ്ട് പ്രകൃതിയിലെ ജീവജാലങ്ങളെ തങ്ങളുടെ നൈമിഷികമായ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയും പ്രകൃതി മനുഷ്യർക്കെന്നപോലെ മറ്റു ജീവ ജാലങ്ങൾക്കൊരുക്കുന്ന സന്തുലിതാവസ്ഥ തകർക്കുകയും ചെയ്യുന്നു. പ്രകൃതിയുടെ സന്തുലനാവസ്ഥ തകർക്കുന്നതിൽ മനുഷ്യൻ വഹിക്കുന്ന പങ്കു വളരെ വലുതാണ്. മനുഷ്യനെ പോലെ തന്നെ ജീവിക്കാനും കൂടൊരുക്കാനും സ്വതന്ത്രമായി ജീവിക്കാനും ഉള്ള അവകാശം മറ്റു ജീവ ജാലങ്ങൾക്കും ഉണ്ട് എന്ന തിരിച്ചറിവ് നഷ്ടമാകുന്ന മനുഷ്യർക്കു ഒരു ഓർമപ്പെടുത്തൽ ആകുകയാണ് ഈ അദ്ധ്യായം.
