Students can use 5th Standard Malayalam Kerala Padavali Notes and മണ്ണിന്റെ കിനാവുകൾ Manninte Kinavukal Summary in Malayalam to grasp the key points of a lengthy text.
Class 5 Malayalam Manninte Kinavukal Summary
Manninte Kinavukal Summary in Malayalam
മണ്ണിന്റെ കിനാവുകൾ Summary in Malayalam
കവിയെ പരിചയപ്പെടാം

മലയാളത്തിലെ മികച്ച ബാലകവികളിലൊരാൾ. എറണാകുളം ജില്ലയിലെ വളയൻചിറങ്ങരയിൽ ജനിച്ചു. ശ്രീമൂലനഗരം അകവൂർ ഹൈസ്കൂളിൽ അധ്യാപകനായിരുന്നു.
പ്രധാന കൃതികൾ : അതിന്നുമപ്പുറമെന്താണ് ? മുക്കുറ്റിപ്പൂവിന്റെ ആകാശം, പ്രപഞ്ചവും കാലവും, ഭൂമി പാടുന്ന ശീലുകൾ, ഞാനിവിടെയുണ്ട്.
![]()
കവിതയുടെ ആശയം
മണ്ണിന്റെ കിനാവുകൾ എന്ന കവിത യിൽ മണ്ണിന്റെ സ്വപ്നങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചുമാണ് പറയുന്ന ത്. കവിതയുടെ ആദ്യഭാഗങ്ങളിൽ പലതരത്തിലുള്ള പൂക്കളുടെ പ്രത്യേ കതകളെ കുറിച്ചു പറയുന്നു. അവസാ ന ഭാഗത്ത് എല്ലാ പൂക്കളിലും കാണുന്ന പൊതുവായ സവിശേഷ തകളെക്കുറിച്ചും പറയുന്നു.
മുക്കുറ്റി പൂവിനെ വർണ്ണിച്ചു കൊ ണ്ടാണ് കവിത ആരംഭിക്കുന്നത്. സ്വർണനിറമുള്ള വെയിലിൽ നിന്നും ജനിച്ചവരാണ് മുക്കുറ്റിപ്പൂക്കൾ എന്ന് കവി പറയുന്നു. ഇതിലൂടെ മുക്കുറ്റി പ്പൂവിന്റെ ഭംഗിയെയാണ് സൂചിപ്പിക്കു ന്നത്. വെയിലിന്റെ നിറവും മുക്കുറ്റിയുടെ നിറവും ഒരുപോലെയാണെന്ന് കവി ഈ വരികളിലൂടെ അർത്ഥമാ ക്കുന്നു. തുമ്പപ്പൂക്കളെ നിലാവുമായാണ് കവി താരതമ്യം ചെയ്യുന്നത്. തുമ്പപ്പൂക്കൾ നിലാവുപോലെ വെണ്മ യുള്ളതാണെന്ന് ഇവിടെ പറയുന്നു. സന്ധ്യാനേരത്ത് ആകാശത്ത് വിടരുന്ന നിറവുമായാണ് ജമന്തിപ്പൂക്കളെ കവി കൂട്ടിച്ചേർക്കുന്നത്. സന്ധ്യ എന്നത് കൊണ്ട് സമയത്തെയാണ് വ്യക്തമാക്കുന്നത്. സന്ധ്യ നെഞ്ചത്തെ ടുത്ത് ഓമനിച്ചതുകൊണ്ടാണ് ജമന്തിപ്പൂക്കൾക്ക് ആ നിറം ലഭിച്ചത് എന്ന് കവിതയിലൂടെ പറയുന്നു.
കുരുക്കുത്തിമുല്ലകൾ വിടരുന്നത് രാത്രിയിലാണ്. അതിനാലാണ് രാത്രിയിൽ മണ്ണിൽ ജനിക്കുന്നവരാണ് കുരു ക്കുത്തിമുല്ലകൾ എന്ന് കവി പറയുന്നത്. കവിതയുടെ തുടർന്നുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ കൃഷ്ണകി രീടം പൂക്കളെ കുറിച്ചും വാടാമല്ലി പൂക്കളെ കുറിച്ചും മനസ്സിലാക്കാം. രാജമുദ്രയണിഞ്ഞവരാണ് ചുവന്ന പൂക്കൾ എന്ന കവിതയിൽ പറയുന്നു. രാജമുദ്ര അണിഞ്ഞ ചുവന്ന പൂക്കൾ എന്നതുകൊണ്ട് കവി വർണ്ണിക്കുന്നത്.
കൃഷ്ണകിരീടം പൂക്കളെയാണ്. ഈ പൂക്കളെ കാണാൻ കിരീടം ആകൃതിയിലാണ് ഉണ്ടാവുക. ഭൂമിയിൽ അണിഞ്ഞ കുങ്കുമപ്പൊട്ടുപോലെ ഭംഗിയുള്ളവരാണ് വാടാമല്ലിപ്പൂക്കൾ എന്ന് കവിതയിൽ പറയുന്നു.

കവിതയുടെ അവസാനഭാഗങ്ങളിൽ പൂക്കളുടെ സവിശേഷതകളെക്കുറിച്ചാണ് പറയുന്നത്. പൂക്കളെ ഭൂമിയുടെ മക്കളായാണ് കവി വർണ്ണിക്കുന്നത്. ദിവസവും ഒരുപാട് പൂക്കൾ മണ്ണിലേക്ക് പിറന്നു വീഴുന്നു. ഭൂമിയിൽ പിറ ന്നതിനു ശേഷം കണ്ണുകൾ തുറക്കുമ്പോൾ തൊട്ട് അവരുടെ കണ്ണുകളിൽ പ്രതിഫലിക്കുന്നത് വിശാലമായ നീലാകാശമാണ്. കണ്ണുകൾ അടയുന്നതുവരെ അവരുടെ കാഴ്ച അത് തന്നെയാണ്. ഇതളുകളിൽ പതിക്കുന്ന ഓരോ വെള്ളത്തുള്ളികളെയും കോർത്ത് അവർ മാലയായി ധരിക്കുന്നു. വെള്ളത്തുള്ളികൾ തട്ടുമ്പോഴുള്ള പൂക്കളുടെ ആഹ്ലാദത്തെയാണ് കവി ഇവിടെ സൂചിപ്പിക്കുന്നത്. എത്ര വലിയ ചൂടിനേയും അതിജീവിച്ചുകൊണ്ട് ഏതിരുട്ടിലും പുഞ്ചിരിച്ചു കൊണ്ട് ജീവിതത്തിൽ പോരാടുന്നവരാണ് ഓരോ പൂക്കളും എന്ന് കവി വ്യക്തമാ ക്കുന്നു. പൂക്കളെ മണ്ണിന്റെ സ്വപ്നങ്ങളായും സ്നേഹം നിറഞ്ഞ പ്രതീക്ഷകളായും കവി കാണുന്നു.
പദപരിചയം
കുരുത്ത – ഉണ്ടായ, മുളച്ചുവന്ന
നുകർന്ന – ആസ്വദിച്ച
ലാളിക്കുക – ഓമനിക്കുക
സുഗന്ധം – മണം
ചേറ്റി – വിതറി, പരത്തി
പനിനീർ മലരുകൾ – റോസാപ്പൂക്കൾ
പെറ്റ – ജനിച്ച
രാജമുദ്ര – രാജാവിന്റെ മുദ (ഇവിടെ കിരീടം എന്ന അർത്ഥം)
ചെന്താരുകൾ – ചുവന്ന പൂക്കൾ
തൂമ – ഭംഗി
പിറക്കുന്നു – ജനിക്കുന്നു
നിത്യവും – ദിവസവും
വാനം – ആകാശം
മിഴി – കണ്ണ്
നീർക്കണം – വെള്ളത്തുള്ളി
ചാർത്തുക – അണിയുക
മന്ദഹസിക്കുക – പുഞ്ചിരിക്കുക
കിനാവ് – സ്വപ്നം
![]()
പര്യായപദങ്ങൾ
നിലാവ് – കൗമുദി, ചന്ദ്രിക
സന്ധ്യ – അന്തി, ദിനാന്തം
ചന്തം – ഭംഗി, ശോഭ
നക്ഷത്രം – താരം, താരകം
കാറ്റ് – പവനൻ, മാരുതൻ
സുഗന്ധം – ഗന്ധം, വാസന
മലർ – പുഷ്പം, സൂനം
രാത്രി – നിശ, രജനി
ഭൂമി – ധര, ധരിത്രി
വാനം – ആകാശം, ഗഗനം
മിഴി – അക്ഷി, നയനം