When preparing for exams, Kerala SCERT Class 5 Maths Solutions Malayalam Medium Chapter 2 സംഖ്യാലോകം can save valuable time.
SCERT Class 5 Maths Chapter 2 Solutions Malayalam Medium സംഖ്യാലോകം
Class 5 Maths Chapter 2 Malayalam Medium Kerala Syllabus സംഖ്യാലോകം
Question 1.
234567 എങ്ങനെ വായിക്കും?
Answer:
ഇതൊരു ആറക്ക സംഖ്യ ആയതിനാൽ ലക്ഷത്തിൽന് മേലെയാണ് വായിക്കുന്നത് .
‘രണ്ട് ലക്ഷത്തി മുപ്പത്തി നാലായിരത്തി അഞ്ഞൂറ്റി അറുപത്തി ഏഴ്
Question 2.
ചുവടെ കൊടുത്തിരിക്കുന്ന വാക്യങ്ങൾ വായിക്കാമോ ?
i. 2023 ൽ ഭൂമിയും, ചന്ദ്രനും തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം 356569 കിലോമീറ്ററും ഏറ്റവും കൂടിയ ദൂരം 406458 കിലോമീറ്ററും ആണ്.
Answer:
രണ്ടായിരത്തി ഇരുപത്തി മൂന്നിൽ ഭൂമിയും, ചന്ദ്രനും തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം മൂന്ന് ലക്ഷത്തി അമ്പത്താറായിരത്തി അഞ്ഞൂറ്റി അറുപത്തി ഒൻപത് കിലോമീറ്ററും ഏറ്റവും കൂടിയ ദൂരം ലക്ഷത്തി ആറായിരത്തി നാനൂറ്റി അൻപത്തി എട്ട് കിലോമീറ്ററും ആണ് .
ii. 2011 ലെ കണക്കെടുപ്പ് പ്രകാരം കേരളത്തിലെ ജനസംഖ്യ 33406061 ഉം, ഇന്ത്യയിലെ മൊത്തം ജനസംഖ്യ 1210854977 ഉം ആണ് .
Answer:
രണ്ടായിരത്തി പതിനൊന്നിലെ കണക്കെടുപ്പ് പ്രകാരം, കേരളത്തിലെ ജനസംഖ്യ മൂന്ന് കോടി മുപ്പത്തി നാല് അറുപത്തിയൊന്നും, ഇന്ത്യയിലെ ലക്ഷത്തി ആറായിരത്തി നൂറ്റിഇരുപത്തിയൊന്നുകോടി എൺപത്തിയഞ്ചു മൊത്തം ജനസംഖ്യ ലക്ഷത്തി നാലായിരത്തി തൊള്ളായിരത്തി എഴുപത്തിഏഴ് ഉം ആണ് .
iii. 1 മുതൽ 11 വരെയുള്ള സംഖ്യകളുടെ ഗുണനഫലം 39916800 ആണ് .
Answer:
ഒന്ന് മുതൽ പതിനൊന്ന് വരെയുള്ള സംഖ്യകളുടെ ഗുണനഫലം . മൂന്ന് കോടി തൊണ്ണൂറ്റിഒൻപത് ലക്ഷത്തി പതിനാറായിരത്തി എണ്ണൂറ് ആണ്.

Question 3.
0 എന്ന അക്കം വരുന്ന എത്ര രണ്ടക്ക സംഖ്യകളുണ്ട് ? 0 ഇല്ലാത്ത രണ്ടക്ക സംഖ്യകളോ ?
Answer:
0 വരുന്ന 9 രണ്ടക്ക സംഖ്യകളാണ് ഉള്ളത്.ഒരു രണ്ടക്ക സംഖ്യയിൽ ആദ്യ സ്ഥാനത് ) വരില്ല. പത്തിന്റെ സ്ഥാനത്തെ ) വരൂ .
അതുകൊണ്ട് 10, 20, 30, …. 90 ആണ് 9 രണ്ടക്ക സംഖ്യകൾ . 0 ഇല്ലാത്ത രണ്ടക്ക സംഖ്യയിൽ, പത്തിന്റെ സ്ഥാനത്തും ഒറ്റയുടെ സ്ഥാനത്തും 1 തൊട്ട് 9 വരെയുള്ള ഏത് സംഖ്യയും വരാം . ആയതിനാൽ 11, 12, 13, …. 98, 99 എന്നീ സംഖ്യകളാണ് വരുന്നത് .ആയതിനാൽ പത്തിന്റെ സ്ഥാനത്തും ഒറ്റയുടെ സ്ഥാനത്തും 9 സാധ്യതകളുണ്ട് . ആയതിനാൽ 9 × 9 = 81 സംഖ്യകളുണ്ട്.
Question 4.
രണ്ടു ) ഉള്ള എത്ര മൂന്നക്ക സംഖ്യകളുണ്ട് ?
ii. ഒരു പൂജ്യം മാത്രമുള്ള എത്ര മൂന്നക്ക സംഖ്യകളുണ്ട് ?
iii. 0 ഇല്ലാത്ത എത്ര മൂന്നക്ക സംഖ്യകളുണ്ട്
Answer:
i. രണ്ടു 0 ഉള്ള മൂന്നക്ക സംഖ്യകൾ = 9
ഇവിടെ ഒറ്റയുടെ സ്ഥാനത്തും പത്തിന്റെ സ്ഥാനത്തുമാണ് 0 വരുന്നത് . അതുകൊണ്ട് രണ്ടു ) ഉള്ള 9 മൂന്നക്ക സംഖ്യകളുണ്ട് .
ii. ഒരു പൂജ്യം വരുന്ന രണ്ടു സാധ്യതകൾ ആണുള്ളത്
1. പത്തിന്റെ സ്ഥാനത്ത് പൂജ്യം വരുന്ന മൂന്നക്ക സംഖ്യകൾ
101, 102,………109 – 9 സംഖ്യകൾ
201, 202,… 209 – 9 സംഖ്യകൾ
301, 302,.. .309 – 9 സംഖ്യകൾ
…………………………………………….
…………………………………………….
901, 902,………..909 – 9 സംഖ്യകൾ
ആകെ 9 × 9 = 81 സംഖ്യകൾ
2. നൂറിന്റ സ്ഥാനത്ത് പൂജ്യം വരുന്ന മൂന്നക്ക സംഖ്യകൾ
110, 120,………190 – 9 സംഖ്യകൾ
210, 220, …………….. 290 – 9 സംഖ്യകൾ
310, 320, ……………… 390 – 9 സംഖ്യകൾ
…………………………………………….
…………………………………………….
910,920,……….,990 – 9 സംഖ്യകൾ
ആകെ 9 × 9 = 81 സംഖ്യകൾ
അതുകൊണ്ട് ഒരു പൂജ്യം മാത്രമുള്ള മൂന്നാക്കസംഖ്യകൾ = 81 + 81 = 162
iii. ആകെ മൂന്നക്ക സംഖ്യകൾ = 900
രണ്ടു പൂജ്യം ഉള്ള മൂന്നക്ക സംഖ്യകൾ = 9
ഒരു പൂജ്യം ഉള്ള മൂന്നക്ക സംഖ്യകൾ = 162
പൂജ്യമില്ലാത്ത മൂന്നക്ക സംഖ്യകൾ കണ്ടെത്താൻ അകെ മൂന്നക്ക സംഖ്യകളിൽ നിന്നും ഒരു പൂജ്യമുള്ള മൂന്നക്ക സംഖ്യകളും, രണ്ടു പൂജ്യമുള്ള മൂന്നക്ക സംഖ്യകളും കുറച്ചാൽ മതി. ആയതിനാൽ,പൂജ്യമില്ലാത്ത മൂന്നക്ക സംഖ്യകൾ = 900 – (9 + 162) = 729
Question 5.
ഒരു ആക്കം തന്നെ ആവർത്തിച്ചു വരുന്ന എത്ര രണ്ടക്ക സംഖ്യകളുണ്ട് ? ഒരക്കം തന്നെ മൂന്നു തവണ ആവർത്തിച്ചു വരുന്ന മൂന്നാക്കസംഖ്യകളോ?
Answer:
ഒരു രണ്ടക്ക സംഖ്യയിൽ ഒരേ അക്കം ആവർത്തിച്ചു വരുന്ന സംഖ്യകൾ 11, 22, 33, 44, 55, 66, 77, 88, 99 ഉം ആണ്.
ഒരു മൂന്നക്ക സംഖ്യയിൽ ഒരേ അക്കം മൂന്ന് തവണ ആവർത്തിച്ചുവരുന്ന സംഖ്യകൾ 111, 222, 333, 444, 555, 666, 777, 888, 999
ആയതിനാൽ ഒരേ അക്കം ആവർത്തിച്ചു വരുന്ന 9 രണ്ടക്ക സംഖ്യകളുണ്ട് . അതുപോലെ തന്നെ ഒരേ അക്കം മൂന്ന് തവണ ആവർത്തിച്ചു വരുന്ന 9 മൂന്നക്ക സംഖ്യയുമുണ്ട് .

Question 6.
അക്കങ്ങളെല്ലാം തിരിച്ചിട്ടാലും മാറാത്ത സംഖ്യകളുണ്ട് ഉദാഹരണമായി 46764. ഇത്തരം സംഖ്യകളെ ഇരുവഴി സംഖ്യകൾ എന്നാണ് പറയുന്നത്.
i. രണ്ടക്ക സംഖ്യകളിൽ എത്രയെണ്ണം ഇരുവഴി സംഖ്യകളാണ് ?
ii. മൂന്നാക്കസംഖ്യകളിലോ?
iii. നാലക്ക സംഖ്യകൾ ആയാലോ?
Answer:
i. രണ്ടക്ക ഇരുവഴി സംഖ്യകൾ = 11, 22, 33, 44, 55, 66, 77, 88, 99 – 9 രണ്ടക്ക ഇരുവഴി സംഖ്യകളുണ്ട്
ii. 101, 202, 303………909 – 9 സംഖ്യകൾ
111, 212, 313………919 – 9 സംഖ്യകൾ
121, 222, 323………929 – 9 സംഖ്യകൾ
………………………………………
………………………………………
191, 292, 393,……..999 – 9 സംഖ്യകൾ
ആയതിനാൽ, ആകെ മൂന്നക്ക സംഖ്യകളിലെ ഇരുവഴി സംഖ്യകൾ = 10 × 9 = 90
iii. 1001, 2002, 3003………9009 – 9 M
1111, 2112, 3113 ………… 9119- 9 സംഖ്യകൾ
1221, 2222, 3223 ………….. 9229- 9 സംഖ്യകൾ
………………………………………
………………………………………
1991, 2992, 3993, ……..9999 – 9 സംഖ്യകൾ
ആയതിനാൽ, ആകെ നാലക്ക സംഖ്യകളിലെ ഇരുവഴി സംഖ്യകൾ = 10 × 9 = 90
Question 7.
1,2,3,4 എന്നീ അക്കങ്ങളെല്ലാം ഉപയോഗിച്ച് എത്ര നാലക്ക സംഖ്യകൾ ഉണ്ടാക്കാം? അവയെല്ലാം കൂട്ടിയാൽ കിട്ടുന്ന സംഖ്യ എന്താണ് ?
Answer:
ഓരോ സ്ഥാനത്തും 1,2,3,4 ഓരോ തവണ ഇടവിട്ട് വരും .
1 ആയിരത്തിന്റെ സ്ഥാനത്ത് വരുമ്പോൾ
1234, 1324, 1432, 1342, 1423, 1243
2 ആയിരത്തിന്റെ സ്ഥാനത് വരുമ്പോൾ
2134, 2314, 2413, 2341, 2431, 2413
3 ആയിരത്തിന്റെ സ്ഥാനത് വരുമ്പോൾ
3124, 3241, 3421, 3412, 3214, 3142
4 ആയിരത്തിന്റെ സ്ഥാനത് വരുമ്പോൾ
4123, 4213, 4312, 4321, 4132, 4231
ആയതിനാൽ, ആകെ 4 × 6 =24, സംഖ്യകൾ തന്നിരിക്കുന്ന, അക്കങ്ങൾ ഉപയോഗിചെഴുതാൻ സാധിക്കും.
ഒരു നാലക്ക സംഖ്യ ആയതിനാൽ ഓരോ അക്കങ്ങളും \(\frac{24}{4}\) = 6 മടങ്ങ് ഒറ്റയുടെയും, പത്തിന്റെയും, നൂറിന്റെയും, ആയിരത്തിന്റെയും സ്ഥാനത്തു വരും. ഒറ്റയുടെ സ്ഥാനത്തു വരുന്ന സംഖ്യകളുടെ തുക = 6(1 + 2 + 3 + 4) = 6 × 10 = 60
ഇതുപോലെ പത്തിന്റെയും, നൂറിന്റെയും, ആയിരത്തിന്റെയും, സ്ഥാനത്തു വരുന്ന സംഖ്യയുടെ തുക = 60+ (60 ×10) + (60 × 100) + (60 × 1000) = 66,660
Number World Class 5 Questions and Answers Malayalam Medium
Question 1.
സിയാദും മീരയും അക്കങ്ങളുടെ കാർഡുകൾ ഉപയോഗിച്ച് നമ്പറുകൾ ഉണ്ടാക്കി. അവരുടെ കൈവശമുള്ള കാർഡുകൾ ഇവയാണ്:

a) കാർഡുകൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും വലിയ നമ്പർ ഏത്?
b) ഏറ്റവും ചെറിയ നമ്പറോ?
Answer:
(a) 876540
(b) 405678

Question 2.
രാമുവും രാജുവും ഗോപുവും സാജുവും മേടിച്ച കാറുകളുടെ വിലയാണ് താഴെ കൊടുത്തിരി ക്കുന്നത്.
രാമു – 449180 രൂപ
രാജു – 448991 രൂപ
ഗോപു – 440894രൂപ
സാജു – 448911 രൂപ
a) ആരാണ് ഏറ്റവും വിലകൂടിയ കാർ മേടിച്ചത്? എത്ര രൂപയ്ക്ക്?
b) ഏറ്റവും ഉയർന്ന വിലയെ വാക്കുകളിൽ എഴുതുക.
c) ആരാണ് ഏറ്റവും വിലകുറഞ്ഞ കാർ മേടിച്ചത്? എത്ര രൂപയ്ക്ക്?
Answer:
(a) രാമു – 449180 രൂപ
(b) നാല് ലക്ഷത്തി നാല്പത്തിഒമ്പതിനയിരത്തി ഒരുനൂറ്റി എൺപത്
(c) ഗോപു – 440894രൂപ
Question 3.
സ്ഥാനമൂല്യം അനുസരിച്ച് നമ്പർ എഴുതുക.
a) എട്ടുലക്ഷത്തി മുപ്പത്താറായിരത്തി എഴുനൂറ്റി മുപ്പത്തിരണ്ട്
b) ഇനിപറയുന്നവയിൽ ഏതാണ് ഏഴുലക്ഷത്തി രണ്ടായിരത്തി നാനൂറ്റി മുപ്പത്തിരണ്ടിനെ പ്രതിനിധീകരിക്കുന്നത്
(1) 72432
(2) 720432
(3) 702432
(4) 724320
Answer:
a) 836732
b) 702432
Question 4.
ഒന്നാം ക്ലാസിൽ 435268 കുട്ടികളുണ്ട്. ഒന്നാം ക്ലാസിലെ മൊത്തം വിദ്യാർത്ഥികളുടെ എണ്ണം വാക്കുകളിൽ എഴുതുക.
Answer:
നാല് ലക്ഷത്തി മുപ്പത്തിയ്യായിരത്തി ഇരുനൂറ്റി അറുപത്തിയെട്ട്.
Question 5.
a) ഏറ്റവും വലിയ നാലക്ക നമ്പർ ഏതാണ് ?
b) അതിന്റെ അടുത്ത നമ്പർ എന്താണ്?
c) ഏറ്റവും വലിയ അഞ്ചക്ക നമ്പർ എന്താണ്?
d) അതിന്റെ അടുത്ത നമ്പർ എന്താണ്. അത് എങ്ങനെ കണ്ടെത്താം?
Answer:
a) 9999
b) 10000
c) 99999
d) 100000
99999 കൂടെ ഒന്ന് ചേർത്തുകൊണ്ട്, അതായത്
99999 + 1 = 100000 (lakh)
Number World Class 5 Notes Malayalam Medium
നമുക്ക് ചുറ്റുമുള്ള ലോകത്തെ എണ്ണാനും അളക്കാനും മനസിലാക്കാനും സഹായിക്കുന്ന മാന്ത്രിക ചിഹ്നങ്ങൾ പോലെയാണ് അക്കങ്ങൾ. സംഖ്യകളില്ലാത്ത ഒരു ലോകം സങ്കൽപ്പിക്കുക. നിങ്ങളുടെ കയ്യിൽ എത്ര മിഠായി ഉണ്ട് എന്നത് മുതൽ നിങ്ങളുടെ ക്ലാസ്സിൽ എത്ര സുഹൃത്തുക്കളുണ്ട് എന്നത് വരെയുള്ള കാര്യങ്ങൾ നമ്മൾ എങ്ങനെ തിട്ട പെടുത്തും? സംഖ്യകൾ ഇല്ലെങ്കിൽ ഇത് തികച്ചും വെല്ലുവിളി നിറഞ്ഞതാണ്. സംഖ്യകൾ മനസ്സിലാക്കുന്നതിനുള്ള ആദ്യപടിയാണ് എണ്ണൽ.
നമ്മുടെ ദൈനംദിനചര്യകളിൽ സംഖ്യകളെ എണ്ണുന്നതിനു എത്ര മാത്രം പ്രാധാന്യമുണ്ടെന്നു നമുക്കറിയാം. ഈ അധ്യയത്തിലൂടെ നാം ചെറിയ സംഖ്യകളിൽ തുടങ്ങി വലിയ സംഖ്യകളെ കൂടുതൽ ആഴത്തിൽ മനസിലാക്കുകയാണ് ചെയ്യുന്നത്. ഒരു മില്യൺ അല്ലെങ്കിൽ ഒരു ബില്യൺ യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ വലിയ സംഖ്യകളെ എങ്ങനെ എണ്ണാമെന്നും പേരിടാമെന്നും അവയുടെ പ്രാധാന്യവും വിവിധ സന്ദർഭങ്ങളിൽ അവ നമ്മെ എങ്ങനെ സഹായിക്കുന്നുവെന്നും മനസിലാക്കാൻ ഈ അധ്യായം സഹായകരമാകും.
പേരും പെരുമയും
ഏറ്റവും ചെറിയ സംഖ്യയിൽ നിന്ന് ആരംഭിച്ച് വലിയ സംഖ്യ ആക്കുന്നത് എളുപ്പമാണ്. ഈ ഭാഗത്തിൽ, എങ്ങനെ വലിയ സംഖ്യകൾ ഉണ്ടാക്കാമെന്നും അവയുടെ സ്ഥാന മൂല്യങ്ങൾ നൽകി അവ എങ്ങനെ എളുപ്പത്തിൽ വായിക്കാമെന്നും നമ്മൾ കാണുന്നു . ഈ രീതിയിൽ, നമുക്ക് വലിയ സംഖ്യകൾ വായിക്കാൻ കഴിയും..

പെരുകുന്ന സംഖ്യകൾ
ഒരു അക്കം മുതൽ നാലക്ക സംഖ്യകൾ വരെയുള്ള വിവിധ ശ്രേണികളിലുള്ള അക്ക കോമ്പോസിഷനുകളെ അടിസ്ഥാനമാക്കി സംഖ്യകളെ എങ്ങനെ എണ്ണാമെന്നും വർഗ്ഗീകരിക്കാമെന്നും നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നു.
പെരുകുന്ന സംഖ്യകൾ
ഏറ്റവും ചെറിയ സംഖ്യയിൽ, തുടങ്ങി സംഖ്യകൾ വലുതാക്കി കൊണ്ടിരിക്കാൻ എളുപ്പമാണ് .
1 ഒന്ന് (one)
10 പത്ത് (Ten)
100 നൂറ് (Hundred)
1000 ആയിരം (Thousand)
10000 പതിനായിരം (Ten Thousand)
സംഖ്യയിൽ 1 എന്ന അക്കത്തിന്റെ സ്ഥാനം ഇടത്തോട്ട് നീങ്ങുംതോറും പത്തു മടങ്ങ് വലുതാകും.

ഇനിയും പൂജ്യങ്ങൾ ചേർത്താൽ പത്തുകോടി, നൂറുകോടി എന്നിങ്ങനെ തുടരാം. പത്തുബില്യൻ നൂറുബില്യൻ എന്നിങ്ങനെ ആയിരം ബില്യനെ ട്രില്യൻ (trillion) എന്ന് വിളിക്കും. ഒന്നിനു ശേഷം പൂജ്യങ്ങൾ മാത്രമുള്ള സംഖ്യകളെ ഇങ്ങനെയെല്ലാം പേരുകളിട്ടു പറയാം. ഇത്തരം വലിയ സംഖ്യകളെ പല സാഹചര്യങ്ങളിൽ നമുക് ആവശ്യമായി വരുന്നു, ഉദാഹരണമായി നമ്മുടെ കേരളത്തിൽ എത്ര ആളുകൾ ഉണ്ടെന്ന് നോക്കാൻ ഈ സംഖ്യകൾ ആവശ്യമായി വരുന്നു.
362880 , ഇത് എങ്ങനെ വായിക്കും ?
ഇടത്തുനിന്നു വായിച്ചു തുടങ്ങാം,
- 3 മൂന്ന്
- 36 മുപ്പത്തിയാറ്
- 362 മുന്നൂറ്റി അറുപത്തിരണ്ട്
- 3628 മൂവായിരത്തി അറുന്നൂറ്റി ഇരുപത്തിയെട്ട്
- 36288 മുപ്പത്താറായിരത്തി ഇരുനൂറ്റി എൺപത്തിയെട്ട്
- 362880 മൂന്നുലക്ഷത്തി അറുപത്തിരണ്ടായിരത്തി എണ്ണൂറ്റിയെൺപത്
362880 വായിക്കാൻ മറ്റൊരു വഴിയുണ്ട് . ആദ്യം 0 മുതൽ ഇടത്തോട്ട് ഒന്ന്, പത്ത്, നൂറ് എന്നിങ്ങനെ 3 വരെയുള്ള അക്കങ്ങളുടെ സ്ഥാനങ്ങൾ കണക്കാക്കുക.
0 ഒന്ന്
8 പത്ത്
8 നൂറ്
2 ആയിരം
6 പതിനായിരം
3 ലക്ഷം
ഇനി തിരിച്ച് മൂന്നുലക്ഷത്തി അറുപത്തിരണ്ടായിരത്തി എണ്ണൂറ്റി എൺപത് എന്ന് വായിക്കാം.

അക്കങ്ങൾ എണ്ണിയും വായിക്കാം
- ഒരക്കസംഖ്യ 1 മുതൽ 9 വരെ
- രണ്ടക്കസംഖ്യ 10 മുതൽ 99 വരെ
- മൂന്നക്കസംഖ്യ 100 മുതൽ 999 വരെ
- നാലക്കസംഖ്യ 1000 മുതൽ 9999 വരെ
- അഞ്ചക്കസംഖ്യ10000 മുതൽ 99999 വരെ
- ആറക്കസംഖ്യ 100000 മുതൽ 999999 വരെ
പെരുകുന്ന സംഖ്യകൾ
1, 2, 3 … എന്നിങ്ങനെ ഒൻപത് ഒരക്ക സംഖ്യകളാണുള്ളത് . 1 തൊട്ട് 99 വരെ 99 സംഖ്യകളാണുള്ളത് . അവയിൽ നിന്ന് 9 വരെയുള്ള ഒരക്കസംഖ്യകൾ മാറ്റിയാൽ രണ്ടക്ക സംഖ്യകളുടെ എണ്ണം ലഭിക്കും . ഇതുപോലെ 1 മുതൽ 999 വരെയുള്ള സംഖ്യകളിൽ നിന്ന് 1 മുതൽ 99 വരെയുള്ള സംഖ്യകൾ മാറ്റിയാൽ മൂന്നക്ക സംഖ്യകളുടെ എണ്ണം ലഭിക്കും.
1,3,5,7 എന്നീ അക്കങ്ങളെല്ലാം വരുന്ന എത്ര നാലക്ക സംഖ്യകളുണ്ട് ?
1 ആയിരത്തിന്റെ സ്ഥാനത് വരുന്ന സംഖ്യകൾ
1357, 1375, 1537, 1573, 1735, 1753
3 ആയിരത്തിന്റെ സ്ഥാനത് വരുന്ന സംഖ്യകൾ
3157, 3175, 3715, 3751, 3517, 3571
5 ആയിരത്തിന്റെ സ്ഥാനത് വരുന്ന സംഖ്യകൾ
5137, 5173, 5317, 5371, 5713, 5731
7 ആയിരത്തിന്റെ സ്ഥാനത് വരുന്ന സംഖ്യകൾ
7135, 7153, 7315, 7351, 7531, 7513
ആയതിനാൽ, 4 × 6 = 24 സംഖ്യകൾ ഈ അക്കങ്ങൾ ഉപയോഗിച്ച് എഴുതാൻ സാധിക്കും.

കാപ്രേക്കർ സംഖ്യ
ഏതെങ്കിലും നാലക്കങ്ങൾ എടുത്ത് അവയെല്ലാം ചേർത്ത് ഉണ്ടാക്കാവുന്ന ഏറ്റവും ചെറിയ നാലക്കസംഖ്യയും, ഏറ്റവും വലിയ നാലക്കസംഖ്യയും എഴുതുക,ഇവ തമ്മിൽ കുറക്കുക, ഇനി ഈ വ്യത്യാസത്തിലെ അക്കങ്ങൾ ഉപയോഗിച്ച്, ഈ ക്രിയകൾ ആവർത്തിച്ചാൽ 6174 ലഭിക്കും. ഇതാണ് കാർപ്രേക്കർ സംഖ്യ .
ഇരുവഴി സംഖ്യകൾ
അക്കങ്ങളെല്ലാം തിരിച്ചിട്ടാലും മാറാത്ത സംഖ്യകളുണ്ട് അവയാണ് ഇരുവഴി സംഖ്യകൾ. ഉദാഹരണമായി : 14641, 32123, 99, 1001……..
ഒരു സംഖ്യയിലെ ഓരോ അക്കത്തിനും സ്ഥാനമൂല്യമുണ്ട്, സ്ഥാനമൂല്യം അക്കത്തിന്റെ സ്ഥാനത്തേയും,അതിന്റെ മൂല്യത്തെയും സൂചിപ്പിക്കുന്നു .
ഒരു സംഖ്യയിൽ വലത്തുനിന്ന് ഇടത്തോട്ട് നീങ്ങുമ്പോൾ സ്ഥാനമൂല്യം 10 മടങ്ങ് വർദ്ധിക്കുന്നു. ഒറ്റ, പത്ത്, ആയിരം എന്നിങ്ങനെ .