ഡെയ്സിച്ചെടി Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and ഡെയ്സിച്ചെടി Daisychedi Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Daisychedi Summary

Daisychedi Summary in Malayalam

ഡെയ്സിച്ചെടി Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം
എ. വിജയൻ
നോവലിസ്റ്റ്, അധ്യാപകൻ, കവി, വിവർത്തകൻ 1944-ൽ കോഴിക്കോട് ജനനം.
കൃതികൾ : കുരുവി ഗോപി, കുട്ടാപ്പു, കിണിയുടെ കഥ, താവളം തേടി, വേലിപ്പൂക്കൾ വിളിക്കുന്നു. ബ്ലാക്ക് ബ്യൂട്ടി, ഒരു പന്നിക്കഥ

പുരസ്കാരങ്ങൾ
കേരള സർക്കാരിന്റെ ബാലസാഹിത്യഅവാർഡ്, കൈരളി ചിൽഡ്രൻസ് ബുക്ക്സ്റ്റ് അവാർഡ്, ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, അധ്യാപക സ്റ്റേറ്റ് അവാർഡ്, വിവർത്തനത്തിനുള്ള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മില്ലേനിയം അവാർഡ്

പാഠസംഗ്രഹം
ഡെയ്സിച്ചെടി Summary in Malayalam Class 5 1
പരസ്പരം സ്നേഹം പകർന്നു നൽകുന്ന അംഗീ കാരം പ്രകൃതി സൗന്ദര്യത്തിന്റെ ആഴവും പരപ്പും വർദ്ധിപ്പിക്കുന്നു. ഡെയ്സിച്ചെടിയും വാനമ്പാടിയും തമ്മിലുള്ള ബന്ധത്തിലൂടെ ഇക്കാര്യം കഥാകൃത്ത് ഭംഗിയായി ചിത്രീകരിക്കുന്നു. സൂര്യൻ പ്രകാശം ചൊരിഞ്ഞും കാറ്റ് ഉമ്മ നൽകിയും ഡെയ്സി പൂവിനെ താലോലിക്കുന്നു. വളർത്തുന്നു, നിറവും വലിപ്പവുമുള്ള ചെടികൾ മറ്റുളളവരുടെ ശ്രദ്ധയിൽപ്പെ ടാൻ വേണ്ടി മത്സരിച്ചു കൊണ്ടിരിക്കുമ്പോൾ ആരു ടെയും ശ്രദ്ധയിൽ വരാത്ത ഡെയ്സിച്ചെടി വേലി യരികിൽ ഒതുങ്ങി നിൽക്കുന്നു. ലോകം ശ്രദ്ധി ക്കാതെ പോകുന്നവയെയാണ് കലയും സാഹി ത്യവും ശ്രദ്ധിക്കുന്നത്. വീണുകിടക്കുന്ന പൂവിനെ ആരും സാധാരണഗതിയിൽ ശ്രദ്ധിക്കാറില്ല. തിരിഞ്ഞു നോക്കാ റില്ല. അതിനെ ശ്രദ്ധിക്കാതെ അതിന് മുകളിലൂടെ നടന്നുപോകും. എന്നാൽ കവി വീണുകിടക്കുന്ന പൂവിൽ മനുഷ്യജീവിതം വായിച്ചു ആവിഷ്കരിച്ചു. ഇതു പോലെയാണ് ഡെയ്സി ച്ചെടിയെയും ഈ കഥയിൽ ചിത്രീകരിക്കുന്നത്. അങ്ങനെ പൊതു സമൂഹം കാണാത്തവയും അവഗണിക്കുന്നവയും കഥയിൽ ഇടം പിടിക്കുന്നു.

ഡെയ്സിച്ചെടി Summary in Malayalam Class 5

ഡെയ്സിച്ചെടി Summary in Malayalam Class 5 2
സ്വർണ്ണഹൃദയവും വെള്ളിയുടുപ്പുമുള്ള പൂവിനെ ഉമ്മ വച്ചുകൊ ണ്ടാണ് വാനമ്പാടി നീലകാശത്തിൽ പറന്നുയർന്ന പാട്ടുപാടു ന്നത്. സൗന്ദര്യത്തെ ഉമ്മ വച്ചുകൊണ്ടാണ് പക്ഷി സ്വാതന്ത്യത്തെ ആഘോഷിക്കുന്നത്. സൗന്ദര്യവും സ്വാതന്ത്ര്യവും തമ്മിലുള്ള പരസ്പരബന്ധം ഇവിടെ പ്രകടമാകുന്നു. ഇടു ങ്ങിയ കൂട്ടിൽ തടവുകാരനായ പക്ഷി, സ്വാതന്ത്രവും ആഹ്ലാദകരവുമായ സഞ്ചാരത്തെക്കുറിച്ചും പച്ചവയ ലിലെ ധാന്യമണികളെക്കുറിച്ചും ഓർത്താണ് കരയുന്നത്. പക്ഷിക്ക് ആഹ്ലാദം നൽകിയത് സൗന്ദര്യമാണ്. ചലിക്കാൻ ഇടം നൽകിയത് സ്വാതന്ത്ര്യമായിരുന്നു. ഇവ രണ്ടിന്റെ നഷ്ടമാണ് വാനമ്പാടിക്ക് കൂട്ടായിത്തീർന്നത്.

“വിട്ടയ്ക്കുക കൂട്ടിൽ നിന്നെന്നെ ഞാ
നൊട്ടു വാതിൽ പറന്നു നടക്കട്ടെ
പഞ്ജരത്തിന്റെ ചുറ്റഴിയോരോന്നു-
മെന്നെ നോക്കി ചിരിപ്പതായ് തോന്നുന്നു
മർത്യർതൻ പരിലാളനമൊന്നുന്നുമെ-
ന്നുൾത്തടത്തിനു ശാന്തിയെ നൽകിടാ”

എന്ന് ബാലാമണിയമ്മ ചിത്രീകരിക്കുന്നതും ഈ അവസ്ഥയെ തന്നെയാണ്. പണവും അംഗീകാരവും പോലെ മനുഷ്യർ വച്ച് നീട്ടുന്ന പ്രലോഭനങ്ങളല്ല, പ്രകൃതിയുടെ അനന്തവിസ്തൃതിയും പുറം കാഴ്ചകൾക്കപ്പുറമുള്ള അകക്കാഴ്ചകളുമാണ് (സൗന്ദര്യമാണ്) തനിക്കിഷ്ടമെന്ന് ബാലാമണിയമ്മ പ്രഖ്യാപിക്കുന്നു.

നഷ്ടപ്പെട്ടതിന്റെ വില നഷ്ടപ്പെടുമ്പോൾ മാത്രം തിരിച്ചറിയുന്ന ലോകത്തെക്കുറിച്ചും ഈ കഥ പറയുന്നു. പ്രകൃതിയിലെ ജീവജാലങ്ങൾ ഇല്ലാതായതിനു ശേഷം വിലപിച്ചതുകൊണ്ട് വലിയ കാര്യമില്ല. നഷ്ടമാകാതി രിക്കാനുള്ള മുൻകരുതലുകളും പ്രവർത്തനങ്ങളുമാണ് പ്രധാനം എന്ന് ഈ കഥ ഓർമ്മിപ്പിക്കുന്നു. പരസ്പരം തിരിച്ചറിഞ്ഞും അംഗീകരിച്ചും സഹായിച്ചുമാകണം നിലനിൽക്കേണ്ടത്. മത്സരത്തിനും ആർത്തിക്കും ഇവിടെ സ്ഥാനമില്ല.

അർത്ഥം
അനുഗൃഹീതം – അനുഗ്രഹിക്കപ്പെട്ട
ആർഭാടം – ആഡംബരം
മാർദവം – മിനുസം
വിലാപം – കരച്ചിൽ
സാന്ത്വനം – ആശ്വസിപ്പിക്കൽ
അഭിമുഖം – മുഖത്തിനു നേരെ
പാതയോരം – വഴിയരിക്

വിപരീതപദങ്ങൾ
പ്രഭാതം × പ്രദോഷം
സുഗന്ധം × ദുർഗന്ധം
ആർഭാടം × അനാർഭാടം
അസ്തമയം × ഉദയം
സ്വാതന്ത്ര്യം × പാരതന്ത്ര്യം

ഡെയ്സിച്ചെടി Summary in Malayalam Class 5

വിഗ്രഹിക്കുക
വെള്ളിയുടുപ്പ് – വെള്ളിനിറമുള്ള ഉടുപ്പ്
സ്വർണഹൃദയം – സ്വർണം പോലെയുള്ള ഹൃദയം
നീലാകാശം – നീലയായ ആകാശം
ഇരുമ്പഴി – ഇരുമ്പുകൊണ്ടുള്ള അഴി

പര്യായപദങ്ങൾ
പൂന്തോട്ടം – ആരാമം, ഉദ്യാനം, ഉപവനം
സൂര്യൻ – രവി, അർക്കൻ, ആദിത്യൻ
പ്രഭാതം – കാല്യം, പുലരി, വിഭാതം
ശരീരം – ദേഹം, തേൻ, മേനി

പിരിച്ചെഴുതുക
താഴെയിറങ്ങി – താഴെ + ഇറങ്ങി
മനോഹരമായ – മനോഹരം + ആയ
പാതയോരം – പാത + ഓരം
വെള്ളമില്ല – വെള്ളം + ഇല്ല

Leave a Comment