Students can use 5th Standard Malayalam Kerala Padavali Notes and വായുവില്ലാത്ത ലോകം Vayuvillatha Lokam Summary in Malayalam to grasp the key points of a lengthy text.
Class 5 Malayalam Vayuvillatha Lokam Summary
Vayuvillatha Lokam Summary in Malayalam
വായുവില്ലാത്ത ലോകം Summary in Malayalam
കുഞ്ചൻ നമ്പ്യാർ

പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസ പന്നനായ കവി എന്നതിനുപുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നില യിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗി ക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര.
മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.
![]()
കവിതാസാരം

സാധാരണ സംഭവങ്ങൾക്കപ്പുറം എന്ത് എന്ന ചോദ്യം വായനക്കാരിൽ ഒട്ടേറെ ചിന്തകൾ സൃഷ്ടിക്കും. കാര്യ ങ്ങൾ ഇപ്പോൾ നടക്കുന്നതിനു വിപരീതമായി നടന്നാൽ എന്ത് സംഭവിക്കും? ഈ ചോദ്യം ഒരേ സമയം വായ നക്കാരിലും കേൾവിക്കാരിലും കൗതുകവും ആകാംക്ഷ ഉണ്ടാക്കും. ‘വായുവില്ലാത്ത ലോകം’ എന്ന തുള്ളൽ ഭാഗത്തിൽ കുഞ്ചൻ നമ്പ്യാർ ഇതേ ചോദ്യമാണ് നർമരൂപേണ നമ്മോട് ചോദിക്കുന്നത്. വായു ഇല്ലാതെയാകു മ്പോഴാണ് നാം വായുവിന്റെ വില അറിയുക. കണ്ണില്ലാതാവു മ്പോൾ കണ്ണിന്റെ വില അറിയും എന്ന് പറയും പോലെ. വായുവില്ലാത്ത ലോകത്തെ നമ്പ്യാർ ഭാവനാ ചിത്രമാക്കി ഇതിൽ വികസിപ്പിക്കുന്നു.
കവി വാക്ക് കൊണ്ട് വരച്ച ഈ ചിത്രം നമുക്ക് ചുറ്റുമുള്ള വായുവിന്റെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കാൻ നമുക്ക് പ്രേരണ നൽകുന്നു. വെള്ളം ഇല്ലാതാ യാലും ഭക്ഷണം ഇല്ലാതായാലുമെല്ലാം എന്ത് സംഭവിക്കും എന്ന് നമുക്കറിയാമല്ലോ. അതിലേറെ കഷ്ടമായിരിക്കും വായു ഇല്ലാതായാൽ സംഭവിക്കുക. മനുഷ്യന് അത്യാവശ്യമായ വായു ഇല്ലാതായാലുള്ള രംഗങ്ങൾ ഒരു ചിത്രം പോലെ നമ്പ്യാർ ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. പെട്ടെന്ന് വായു ഇല്ലാതായാൽ മനുഷ്യരെല്ലാവരും കൊത്തിപ്പണി കഴിപ്പിച്ച പാവകൾ പോലെ നിശ്ചലമായി ഇരിക്കും എന്നാണ് കവി പറയുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നയാൾ ആ ഉരുളയും കയ്യിൽ പിടിച്ച് വായും തുറന്ന് ഇരിക്കുന്നുണ്ടാവും. മുണ്ട് ഉടുത്തു കൊണ്ടിരിക്കുന്നയാൾ രണ്ട് കൈകൊണ്ടും മുണ്ടിന്റെ കര ഞൊറിഞ്ഞത് പിടിച്ച് നിൽക്കുന്നുണ്ടാവും. വടിയെടുത്ത് ഓടിപ്പോയയാൾ കുഴിയിൽ വീണ മരത്തടിപോലെ അവിടെ കിടക്കുന്നുണ്ടായിരിക്കും. വെള്ളത്തിൽ മുങ്ങി കിടക്കുന്നവർ മുങ്ങിയും മുകളിലേക്ക് പൊങ്ങി വന്നവർ പൊങ്ങിയും കിട ക്കുന്നുണ്ടായിരിക്കും.

എണ്ണ തേക്കുന്നവരും കണ്ണെഴുതുന്നവരും എല്ലാം അതു പോലെതന്നെ നിശ്ചലമായി നിൽക്കും. കഞ്ഞികുടിക്കാൻ തുടങ്ങിയയാൾ തവി താഴ്ത്തി അനങ്ങാൻ ആവാതെയിരിക്കും. പാട്ടുപാടുന്നവരോ, ഒരു കൈ ചെവിയിലും വച്ച് വാ തുറന്ന് ഇരിക്കുന്നുണ്ടായിരിക്കും. മദ്ദളം കൊട്ടു ന്നയാൾ ആ മദ്ദളം കഴുത്തിലുമിട്ട് ചലിക്കാൻ കഴിയാതെ നിൽക്കും. ഇങ്ങനെ വായു ഇല്ലാതായാൽ എല്ലാ ജനങ്ങളും, ഒരു കടലാസിൽ വരച്ച ചിത്രം പോലെയായിരിക്കും എന്നാണ് നമ്പ്യാർ പറയുന്നത്. ചുരുക്കത്തിൽ മര ണംപോലെ നിശ്ചലം എന്നർത്ഥം. ഈ ചിത്രങ്ങൾ ഒക്കെയും മനുഷ്യരിൽ ദുഃഖമാണ് ഉണ്ടാക്കുക. എങ്കിലും നമ്പ്യാർ അത് നർമത്തോടെ ആവിഷ്കരിച്ചെന്നു മാത്രം. കഷ്ടകാലത്തിൽ നിന്നും ചിരി ഉണ്ടാക്കുന്ന ഈ സന്ദർഭം നമ്പ്യാരുടെ പ്രതിഭയ്ക്ക് വലിയ ഉദാഹരണമായി മാറുന്നു. ഏത് വിഷ മാവസ്ഥകളെയും നർമ ബോധത്തോടെ തരണം ചെയ്യാനുള്ള പ്രേരണ ഈ കവിത നമുക്ക് നൽകുന്നു.
![]()
അർത്ഥം
മാരുതൻ – കാറ്റ്
ദാരുണം – സങ്കടമുണ്ടാക്കുന്നത്
ദശാന്തരേ – സന്ദർഭത്തിൽ
മർത്ത്യൻ – മനുഷ്യൻ
കരം – കൈ
തണ്ട് – തുഴ, പല്ലക്ക്
മുഞ്ഞി – മുഖം
മണ്ടുക – ഓടുക
പര്യായം
കാറ്റ് – മാരുതൻ, പവനൻ
മനുഷ്യൻ – മർത്ത്യൻ, നരൻ
കണ്ണ് – മിഴി, നയനം