Practicing with Class 5 Malayalam Adisthana Padavali Notes Pdf Unit 3 Chapter 9 എരിതീയിലുയിരോടെ Eritheeyiluyirode Notes Questions and Answers Pdf improves language skills.
Eritheeyiluyirode Class 5 Notes Questions and Answers
Class 5 Malayalam Adisthana Padavali Notes Unit 3 Chapter 9 Eritheeyiluyirode Question Answer
Class 5 Malayalam Eritheeyiluyirode Notes Question Answer
കഥ വായിക്കാം പറയാം
Question 1.
എല്ലാവരും മൗനമായി ഒന്നോ രണ്ടോ തവണ കഥ വായിക്കൂ.
ഇനി കഥ ഉറക്കെ വായിച്ചു കേട്ടാലോ? ഓരോരുത്തരായി ഗ്രൂപ്പിൽ കഥ ഭാഗങ്ങളായി വായിച്ച് പൂർത്തിയാക്കണം.
വായിച്ചും വായന കേട്ടുമുള്ള ഓർമ്മവച്ച് ഈ കഥ ആർക്കെല്ലാം പറയാൻ പറ്റും? പറഞ്ഞുനോക്കു. കഥവായനയും കഥപറച്ചിലും തമ്മിൽ എന്തെല്ലാം വ്യത്യാസങ്ങളുണ്ട്? ചർച്ച ചെയ്യൂ.
Answer:
കഥ വായനയിൽ നാം നമ്മുടെ മനസിലാണ് കഥ വിശകലനം ചെയ്യുന്നതും, ആസ്വദിക്കുന്നതും, എന്നാൽ കഥ പറച്ചിലിൽ ആകട്ടെ നമ്മോടൊപ്പം നമ്മുടെ അവതരണ ശൈലിയിൽ മറ്റുള്ളവർക്ക് കൂടി കഥ ആസ്വദിക്കാൻ കഴിയുന്നുണ്ട്. പറച്ചിലിൽ നമ്മുടെ ഭാവവും പറയുന്ന രീതിയും എല്ലാം വികസിക്കപെടുന്നുണ്ട്.
കഥാപാത്രങ്ങളോടൊപ്പം
Question 1.
എരിതീയിലുയിരോടെ എന്ന കഥയിലെ കഥാപാത്രങ്ങളാരെല്ലാം?രണ്ടോ മൂന്നോ വാക്യംകൊണ്ട് ഓരോ കഥാപാത്രത്തെയും പരിചയപ്പെടുത്തൂ.?
Answer:
സൈക്കെ, അവളുടെ ഭർത്താവായ ഇറോസ് ദേവൻ, ഡിമിറ്റർ എന്ന വസന്ത ദേവത, ഇ റോസിന്റെ അമ്മയായ അഫ്രോഡിറ്റി എന്നിവരാണ് ഇതിലെ കഥാപാത്രങ്ങൾ.
തന്റെ ഭർത്താവിനെ കണ്ടെത്താൻ ഒറ്റയ്ക്ക് പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നവൾ ആണ് സൈക്കെ. ഇറോസ് ദേവൻ അമ്മയുടെ അടുത്തു വിളക്കിൽ നിന്ന് മുറിവേറ്റു കിടക്കുകയാണ്. ഡിമിറ്റർ ഒരു വസന്ത ദേവതയാണ്, ഇറോസ് ദേവൻ എവിടെ ഉണ്ട് എന്ന് പറഞ്ഞു കൊടുക്കുന്നത് ഡിമിറ്റർ ആണ്. ഇറോസിന്റെ അമ്മ അഫ്രോഡിറ്റി ദുഷ്ട കഥാപാത്രം ആണ്.
എനിക്കും പറയാനുണ്ട്
Question 1.
‘ഇത് തീർച്ചയായും നീ നിന്റെ കൈകൊണ്ട് ചെയ്തതല്ല. എന്തോ വഞ്ചന ഇതിലുണ്ട്.’
‘ഇതു നീ തനിച്ച് സമ്പാദിച്ചതല്ല. ആരെങ്കിലും നിന്നെ സഹായിച്ചിട്ടുണ്ടാകും.’
വളരെ കഷ്ടപ്പെട്ട് കല്പനകൾ പൂർത്തിയാക്കി തിരിച്ചുവന്ന സൈക്കേയോട് ആഫ്രോ ഡിറ്റി ഇങ്ങനെയാണ് പറഞ്ഞത്. ആഫ്രോഡിറ്റിയുടെ ഈ പ്രവൃത്തിയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? എന്തുകൊണ്ട്?
ഗ്രൂപ്പിൽ ചർച്ച ചെയ്തു കണ്ടെത്തൂ… നോട്ടുപുസ്തകത്തിൽ കുറിക്കൂ.
Answer:
ഒരാൾ ഒറ്റപെടുന്ന അവസ്ഥയിൽ അയാൾക്കു ആവശ്യം ഉള്ള സമയങ്ങളിൽ അയാളെ കൊണ്ട് ഒരിക്കലും സാധിക്കില്ല എന്നുറപ്പുള്ള ജോലികൾ ചെയ്യിപ്പിക്കുന്നതും, സാഹചര്യത്തെയും വേദനിക്കുന്ന മനസ്സിനെയും മുതലെടുക്കുന്നത് നല്ലതല്ല നാം യാചിക്കുന്നവരെ സഹായിക്കുകയാണ് വേണ്ടത്.
പഴഞ്ചൊല്ലിന്റെ പൊരുൾ
Question 1.
‘തലയ്ക്കു മീതെ വെള്ളം വന്നാൽ അതുക്കു മീതെ തോണി.’
ഈ ചൊല്ലിന്റെ ആശയമെന്താണ്? ഒന്നല്ലൊരു കോടി മാവേലിമാർ, ഭൂമിക്കുവേണ്ടി, എരിതീയിലുയിരോടെ എന്നീ പാഠങ്ങളിലൂടെ നിങ്ങൾ മനസ്സിലാക്കിയ കാര്യങ്ങളുമായി ഈ പഴഞ്ചൊല്ലിനുള്ള ബന്ധമെന്താണ്? നിങ്ങളുടെ കണ്ടെത്തലുകൾ ഒരു കുറിപ്പായി എഴുതൂ.
Answer:
തലയ്ക്കു മീതെ വെള്ളം വന്നാൽ അതിനു മീതെ തോണി. ഇതൊരു അർത്ഥവത്തായതും ഊർജ്ജം നിറഞ്ഞതുമായ പഴഞ്ചൊല്ലാണ്. നാം ചില സന്ദർഭങ്ങളിൽ പകച്ചു പോകുകയും തളർന്നു പോകുകയും ചെയ്യും. എന്നാൽ ജീവിതത്തിൽ നാം സ്വയം ധൈര്യം കണ്ടെത്തുകയും മുന്നോട്ടു പോകാനുള്ള ഊർജ്ജം കണ്ടെത്തുകയും വേണം. തോറ്റുപോകാതെ, പ്രശ്നങ്ങളിൽ പതറാതെ മുന്നോട്ടു പോകേണ്ടതനിവാര്യമാണ് എന്ന് ചൂണ്ടിക്കാണിക്കുന്ന ചൊല്ലാണ് ഇത്. ഈ സാഹചര്യങ്ങൾക്കും ഇത്തരം ചൊല്ലുകൾ അർത്ഥവത്താണ്.
കഥയരങ്ങ്
Question 1.
പാഠപുസ്തകത്തിൽ നിന്നും ക്ലാസ് ലൈബ്രറിയിൽ നിന്നും അടുത്തുള്ള വായനശാലയിൽ നിന്നും ധാരാളം കഥകൾ നിങ്ങൾ വായിച്ചിട്ടുണ്ടാകുമല്ലോ.ഇഷ്ടപ്പെട്ട കഥകൾ ഉൾപ്പെടുത്തി ക്ലാസിൽ കഥയരങ്ങ് സംഘടിപ്പിക്കുക.
Answer:
ഇഷ്ടപെട്ട കഥകൾ ചേർത്തു കഥകൾ പറയില്ലേ.
തുടർപ്രവർത്തനം
Question 1.
ജീവിതത്തിലെ പ്രതിസന്ധികൾ അതിജീവിച്ചവരുമായി അഭിമുഖം നടത്തുക. അതിനുള്ള ചോദ്യാവലി തയ്യാറാക്കാം?
Answer:
- പേരെന്താണ് ?
- എന്ത് തൊഴിൽ ആണ് താങ്കൾ ചെയ്യുന്നത്? തങ്ങളുടെ ജീവിതം ആണ് തങ്ങളുടെ സന്ദേശം എന്ന് പറയാൻ സാധിക്കുമോ?
- ജീവിതം നൽകിയ കൈപ്പുനീരുകൾ എങ്ങനെ ആണ് അതിജീവിച്ചത്?
- ഞങ്ങൾക്ക്, വരും തലമുറയ്ക്ക് പകർന്നു നൽകുന്ന ഊർജ്ജം എന്താണ്?
അറിവിലേക്ക്
ദീപിക ആഴ്ചപ്പതിപ്പ്, ദീപിക വാരാന്തപ്പതിപ്പ് എന്നിവയുടെ മുൻ
എഡിറ്ററും ഗ്രന്ഥകാരനും അധ്യാപകനുമായിരുന്ന ഫാ.സെഡ്.എം.മൂഴൂർ (66) അന്തരിച്ചു. ഫാ.സക്കറിയാസ് മൂങ്ങാമാക്കൽ എന്നാണ് മുഴുവൻ പേര്.
ഓർത്തിരിക്കാൻ
- അതിജീവനം എളുപ്പമല്ല.
- അതിജീവനം മനസിന്റെ ഒരു ശക്തിയാണ്.
- അതിജീവിക്കാൻ തയ്യാറാകുന്നവർക്കു താങ്ങും തണലുമാകാൻ നമ്മൾ തയ്യാറാകണം.